Thursday, December 19, 2024
Novel

കൗസ്തുഭം : ഭാഗം 5

എഴുത്തുകാരി: അഞ്ജു ശബരി


നവി പോയതിനു ശേഷം നവിയുടെ ഫോൺ ബെല്ലടിക്കുന്നത് കെട്ടാണ് ശ്രീനി മുറിയിലേക്ക് കയറി വന്നത്…

“ഇവനെന്താ ഫോൺ കൊണ്ടുപോയില്ലേ.. ഇതെവിടെയാ വെച്ചേക്കുന്നത്.. ”

ശ്രീനി അവിടെയൊക്കെ നോക്കിയിട്ടും ഫോൺ കാണുന്നില്ലാരുന്നു..

പിന്നെയാണ് മനസ്സിലായത് പൂട്ടിക്കിടക്കുന്ന അലമാരയിൽ നിന്നാണ് ശബ്ദം കേൾക്കുന്നത്..

അവൻ മേശവലിപ്പിൽ നിന്നും താക്കോലെടുത്തു അലമാര തുറന്നു ഫോണെടുത്തു നോക്കി..

അപ്പോഴേക്കും കാൾ കട്ടായിരുന്നു…

“ഇതേതു ഫോൺ ഞാൻ കണ്ടിട്ടില്ലല്ലോ..”

ശ്രീനി ആ ഫോൺ ഓണാക്കാൻ നോക്കി..

ശേ ഇത്‌ പാറ്റേൺ ലോക്ക് ആണല്ലോ.. എന്നാലും ആരാവും വിളിച്ചത്…

ആഹ് കുറച്ച് കഴിയുമ്പോൾ വിളിക്കുമായിരിക്കും ഇല്ലേൽ നവി വരുമ്പോൾ പറയാം…

ശ്രീനി ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ വീണ്ടും കാൾ വന്നു…

“അമ്മ കാളിങ്.. ”

ശ്രീനി വേഗം കാൾ അറ്റൻഡ് ചെയ്തു..

“മോനെ… എത്ര നാളായെടാ നിന്റെ ശബ്ദമൊന്നു കേട്ടിട്ട്.. ഇപ്പോഴും അമ്മയോട് ദേഷ്യമാണോ നിനക്ക്.. ”

“അമ്മേ… ഞാൻ നവനീത് അല്ല.. അവന്റെ ഫ്രണ്ട് ശ്രീനിധ് ആണ്.. നവി ഫോൺ മറന്നു വെച്ച് പോയി… ”

“ഞാൻ കരുതി നവി ആകുമെന്ന്.. മോനെ.. മോൻ ഒരു സഹായം ചെയ്യാമോ അമ്മക്ക്.. ”

“അമ്മ പറഞ്ഞോ.. എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്യാം.. ”

“അത് ശ്രീനിക്ക് കാര്യങ്ങളൊക്കെ അറിയാമോ എന്നൊന്നും എനിക്കറിയില്ല.. ഞാനെന്റെ മോന്റെ ശബ്ദം ഒന്ന് കേട്ടിട്ട് നാലു വർഷായി.. ”

“എപ്പോഴും ഞാൻ വിളിക്കും അവനെന്റെ കാൾ എടുക്കില്ല… ഞാനൊരമ്മയല്ലേ.. എനിക്ക് ആകെയൊരു മകനേയുള്ളു… മോനും ഉണ്ടാവുമല്ലോ അമ്മ.. പെറ്റമ്മയുടെ വേദന പറഞ്ഞാൽ മോന് മനസ്സിലാവില്ലേ. .. ”

“അമ്മേ.. ഞാൻ.. ”

“ശ്രീനി വിചാരിച്ചാൽ നവിയെ കൊണ്ട് എന്നെയൊന്നു വിളിപ്പിക്കാൻ പറ്റുമോ… മനുഷ്യന്റെ കാര്യമല്ലേ ഒരുപക്ഷെ അവൻ വിളിക്കുന്നതിന്‌ മുൻപ് എന്റെ ജീവൻ നഷ്ടപെട്ടാലോ.. ”

“അമ്മ വിഷമിക്കാതെ.. അവനെക്കൊണ്ട് ഞാൻ വിളിപ്പിക്കാം.. ”

ഒരു തേങ്ങലോടെ അങ്ങേത്തലക്കൽ ഫോൺ കട്ടാകുന്നത് ശ്രീനി അറിഞ്ഞു..

ഫോൺ ലോക്കാവുന്നതിനു മുന്നേ ശ്രീനി ആ നമ്പർ തന്റെ ഫോണിലേക്ക് സേവ് ചെയ്തു…

എന്നിട്ട് ആ ഫോൺ പഴയത് പോലെ തന്നെ അലമാരയിൽ വെച്ചു പൂട്ടി…

കുറച്ചു കഴിഞ്ഞു നവി വന്നു…

“ഡാ നവി നീ ഫോണെടുക്കാൻ മറന്നോ…”

“ഇല്ലല്ലോ… ഫോണെന്റെ പോക്കറ്റിൽ ഉണ്ട്.. എന്താ ശ്രീനി”

നവി എന്തോ മറയ്ക്കുന്നു എന്ന് മനസ്സിലാക്കിയ ശ്രീനി കൂടുതലൊന്നും പറയാൻ നിന്നില്ല..

“ഞാനിപ്പോ വരാം… ” അത്രയും പറഞ്ഞിട്ട് നവനീത് അകത്തേക്ക് കയറി..

ശ്രീനി തന്റെ ക്യാബിനിലേക്ക് പോയി…

കുറച്ചു കഴിഞ്ഞ് കാറ്റ് പോലെ പാഞ്ഞു നവി ശ്രീനിയുടെ റൂം തള്ളിത്തുറന്നു അകത്തേക്ക് കയറി വന്നു..

‘ശ്രീനി… ”

“എന്താടാ എന്ത് പറ്റി… ”
“നീ… നീ… നീയെന്റെ ഫോണെടുത്തോ?? ”

“അത് പിന്നെ.. ഞാൻ.. ബെല്ലടിക്കുന്നത് കേട്ടപ്പോൾ…അമ്മയായത് കൊണ്ടാണ് ഞാനെടുത്തത്… ”

“അമ്മയോ… ആരുടെ?? അവർ നിന്റമ്മയാണോ?? ”

“നവി.. നീയെന്താ ഇങ്ങനൊക്കെ.. ”
“നവി ഇങ്ങനാ… എനിക്കില്ലാത്ത ബന്ധങ്ങൾ നിനക്കെന്തിനാ… മേലാൽ ആ ഫോണിലേക്ക് ആര് വിളിച്ചാലും എടുക്കരുത് മനസ്സിലായല്ലോ… ”

“നവി അമ്മയല്ലേടാ.. ”
“അമ്മയോ ആരുടെ.. അവരെന്റെ ആരുമല്ല ….”

നവി പുറത്തേക്ക് ഇറങ്ങിപോയതിനു ശേഷവും അവന്റെ ഭാവമാറ്റത്തിൽ പകച്ചു നിന്നുപോയി ശ്രീനി…

**************

ദിവസങ്ങൾ കടന്നു പോയി…

“അക്ഷയ്… ”
“ഡാഡി… ”

“എന്തായി കാര്യങ്ങൾ… ”
“അത്.. പിന്നെ… ”

“എന്താ ഒരു പരുങ്ങൽ.. ”
“ഞാൻ അമ്മയോട് സംസാരിക്കാൻ നോക്കി പക്ഷേ കഴിഞ്ഞില്ല.. ”

“കഴിഞ്ഞില്ലേ എന്തുകൊണ്ട്?? ”

“അവിടേക്ക് കയറാൻ നൗഫൽ സമ്മതിച്ചില്ല.. ”
“നൗഫൽ?? അതാരാ.. ”

അത് വരെ മിണ്ടാതെ നിന്ന സന ഇടയിൽ കയറി…

“ഡാഡി.. ഡാഡിക്ക് മനസ്സിലായില്ലേ അവനാ ടാക്സി ഡ്രൈവർ ആണ്.. അക്ഷയ്യുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ.. ”
“ഓഹ് അവനാണോ?? ”

“ഡാഡി അവനാണ് ഇപ്പൊ ഇലഞ്ഞിമറ്റം തറവാട്ടിൽ കാര്യങ്ങൾ അന്വേഷിക്കുന്നത്..സുമിത്രാമ്മയുടെ മകൻ… ഇത്‌ വെറും ഡമ്മി.. ”

സന പുച്ഛത്തോടെ അക്ഷയിയെ നോക്കി പറഞ്ഞ്…

“എനിവേയ് അക്ഷയ് ഞാൻ പറഞ്ഞ കാര്യങ്ങൾ എത്രയും വേഗം നടപ്പിലാക്കണം ഇല്ലെങ്കിൽ അറിയാമല്ലോ അല്ലെ … ”

“ശരിയാക്കാം ഡാഡി.. ”

“സന ഞാനിറങ്ങുന്നു… ”
“ശരി ഡാഡി.. ”

അവൾ അക്ഷയയെ നോക്കാതെ അകത്തേക്ക് കയറി പോയി…

അച്ഛന്റെയും മകളുടെയും മുന്നിൽ അപമാനിതനായി അക്ഷയ് നിന്നു..

**************

“ഡോക്ടറെ.. ഡോക്ടറുടെ കൈപ്പുണ്യം കാരണമാണ് എന്റെ കല്യാണി ഇപ്പോഴും ഇങ്ങനിരിക്കുന്നത്.. ”

“എന്തുമാത്രം മരുന്ന് കൊടുത്തതാണെന്നോ .. ഇനി കൊടുത്തിട്ട് കാര്യമില്ലെന്നാ ഇവിടെ നേരത്തെ ഉണ്ടാരുന്ന ഡോക്ടർ പറഞ്ഞത്… ഒന്നും കഴിക്കാതെ എല്ലും തോലുമായതാ ഇപ്പൊ അവൾ പഴയപോലെ ആകുന്നുണ്ട് ഞാനെങ്ങനാ നന്ദി പറയേണ്ടത്.. ”

“അയ്യോ ചേച്ചി നന്ദിയുടെ ഒന്നും ആവശ്യമില്ല… ഇതെന്റ കടമയാണ്.. ”

അവർ പുറത്തേക്ക് പോയപ്പോൾ അനു മേശയിലുള്ള ബെൽ അമർത്തി..

“ഡോക്ടറെ.. ”

“പ്രദീപേട്ടാ… ഞാനിപ്പോ വന്നിട്ട് ആഴ്ചയൊന്ന് കഴിഞ്ഞു… ഇതുവരെ വീടിന്റെ കാര്യമൊന്നും പറഞ്ഞില്ല.. ”

“അത് പിന്നെ ഡോക്ടറെ ഇതൊരു ഗ്രാമപ്രദേശം അല്ലേ ടൗൺ അല്ലല്ലോ അപ്പോൾ ഒരുപാട് വീടുകൾ ഒന്നുമില്ല… ഡോക്ടർ ക്ക് വേണ്ടി തയ്യാറാക്കുമ്പോൾ അത്യാവശ്യം സൗകര്യം എങ്കിലും വേണ്ടേ.. ഞാൻ നോക്കുന്നുണ്ട് എത്രയുംവേഗം ശരിയാക്കിയിട്ട് ഞാൻ പറയാം… ”

“ഒരുപാട് സൗകര്യം ഒന്നുമില്ലെങ്കിലും സാരമില്ല.. ചെറിയ ഒരു വീട് മതി.. എത്രനാളാ ഞാനിങ്ങനെ കൗസ്തുഭത്തിൽ നിൽക്കുന്നത്.. ”

“എനിക്ക് മനസ്സിലായി ഡോക്ടർ..ഞാനന്വേഷിക്കാം ”

അവർ തമ്മിൽ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അനുവിന്റെ മുന്നിലിരുന്ന ലാൻഡ്ഫോൺ ശബ്ദിച്ചത്..

“ഹലോ… ആരാണ്?? ”
“ഡോക്ടർ ആണോ?? ”

“അതെ.. നിങ്ങളാരാ.. ”
“ഡോക്ടർ ഞാൻ പ്രമോഷ്.. ഞാൻ നിള ഡയറി ഫാമിൽ നിന്ന് വിളിക്കുവാ… സൂപ്പർവൈസർ ആണ് ”

“ഓഹ്… എന്താ എന്ത് പറ്റി??”
“ഡോക്ടർക്ക് ഇങ്ങോട്ടൊന്നു വരാൻ പറ്റുമോ?? പശുക്കൾക്ക് ചെക്കപ്പിൻറെ സമയമായി.. ”

“അതിനെന്താ വരാമല്ലോ.. എനിക്കീ സ്ഥലമൊന്നും അറിയില്ല ആരെങ്കിലും ഇവിടേക്ക് ഒന്ന് വന്നിരുന്നെങ്കിൽ.. ”

“വരാം ഡോക്ടർ.. ഡോക്ടർക്ക് പറ്റുന്ന സമയം പറഞ്ഞാൽ.. “.

“ഞാനിപ്പോ ഫ്രീയാണ് വരാൻ പറ്റുമെങ്കിൽ വന്നോളൂ .. ”

“വരാം….”

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഫാമിൽ നിന്നുമൊരു വണ്ടി വന്നു…

“ഡോക്ടർ… ”
“എന്താ പ്രദീപേട്ടാ.. ”

“ആ ഫാമിൽ നിന്നുള്ള ആള് വന്നിട്ടുണ്ട്.. ”

“ആണോ.. പ്രദീപേട്ടൻ കൂടെ എന്റൊപ്പം വരണേ.. പരിചയമില്ലാത്ത സ്ഥലമല്ലേ… ”

“അതിനെന്താ ഡോക്ടർ ഞാനും വരാം.. ”

അവർ രണ്ടും കൂടെ നിള ഡയറി ഫാമിലേക്ക് പോയി..

“ആഹാ വലിയ ഫാം ആണല്ലോ.. നല്ല ഭംഗി…നല്ല വൃത്തി.. ചാണകത്തിന്റെയോ ഒന്നും ദുർഗന്ധം ഇല്ല… ”

“ആ കാര്യത്തിൽ സാറിന് ഭയങ്കര നിർബന്ധം ആണ് ഡോക്ടർ… അത് കാരണം രണ്ട് നേരം പശുക്കളെ കുളിപ്പിക്കും പിന്നെ തൊഴുത്തും വൃത്തിയാക്കും.. ”

അനുരാധ ഓരോരോ പശുക്കളെയും പരിശോധിക്കാൻ തുടങ്ങി..

“ഇന്നലെ ഒന്നുരണ്ടു പശുക്കൾക്ക് കുളമ്പ് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്… അതുകൊണ്ട് വളരെയധികം സൂക്ഷിക്കുക വാക്‌സിനേഷൻ കൃത്യ സമയത്ത് കൊടുക്കുക… നിലവിൽ ആർക്കും യാതൊരു കുഴപ്പവുമില്ല.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇതുപോലെ വണ്ടിയുമായി വന്നാൽ ഞാൻ വരാം വന്നു നോക്കാം… ”

“ഓക്കേ ഡോക്ടർ… ”

“പൊവ്വാം പ്രദീപേട്ടാ.. ”

“ഡോക്ടർ ഒരു മിനിറ്റ്.. ഞാൻ സാറിനെ വിളിച്ചിട്ട് വരാം.. ”

പ്രമോഷ് വേഗം അകത്തേക്ക് ഓടി..

അനു അവിടെയൊക്കെ ചുറ്റിക്കാണാൻ തുടങ്ങി…

“എന്താ മൃഗ ഡോട്ടരെ… ”
ശബ്ദം കേട്ട് അനു തിരിഞ്ഞു നോക്കി…

“ഓഹ് ഇത് ഇയാളുടേതാണോ.. ”
“അതെ ഇത് എന്റെ മാത്രമല്ല ശ്രീനിയുടെയും കൂടിയാണ്.. ”

“അനു… സോറി ഞാൻ കമ്പനിയിൽ പോയേക്കുവാരുന്നു വൈകിട്ടത്തെ പാൽ കൊടുക്കാൻ.. ”

അതും പറഞ്ഞു കൊണ്ട് ശ്രീനി അടുത്തേക്ക് വന്നു…

“ഞാനറിഞ്ഞില്ല കേട്ടോ ഇത് നിങ്ങളുടെ ഫാം ആണെന്ന്… നല്ല ഭംഗിയുണ്ട്… എനിക്കൊത്തിരി ഇഷ്ടമായി.. ”

“ഒക്കെ നവിയുടെ ഐഡിയ ആണ്… ഞാൻ പൈസ ഇട്ടു എന്നേയുള്ളു… ”

അനു നവി നിൽക്കുന്നത് മൈൻഡ് ചെയ്യാതെ ശ്രീനിയോട് സംസാരിക്കാൻ തുടങ്ങി…

അത് കണ്ടപ്പോൾ നവിക്ക് ദേഷ്യം വന്നു അവൻ വേഗം അകത്തേക്ക് കയറി പോയി..

“എന്റെ അനു നിങ്ങൾ എപ്പോ കണ്ടാലും കീരിയും പാമ്പുമാണല്ലോ.. അതിന് മാത്രം എന്തെങ്കിലും ഉണ്ടെങ്കിൽ ഓക്കേ ഇത് ആദ്യം കണ്ടപ്പോൾ മുതൽ തമ്മിൽ കണ്ടാൽ അപ്പൊ തുടങ്ങും അടി..”

“എന്നോട് ചോദിച്ചിട്ട് കാര്യമില്ല ശ്രീനി നീ പോയി നിന്റെ കാട്ടാളനോട് ചോദിക്ക് എന്നെ കാണുമ്പോൾ എന്താ ഇത്രയും കുഴപ്പമെന്ന്… ”

“അനു ഞാൻ തമാശ പറഞ്ഞതല്ല സീരിയസ് ആയി ചോദിച്ചതാ.. ”

“ഞാനും സീരിയസ് ആണ് ശ്രീനി… എന്നോട് മര്യാദക് നിന്നാൽ ഞാനും കൂട്ടാകും ഇത് എന്നെ കാണുമ്പോഴേ തുടങ്ങും തല്ല് കൂടാൻ പിന്നെ ഞാനെന്ത് ചെയ്യും.. “..

“ഡോക്ടർ… സമയം.. ”
“ആഹ് പോകാം പ്രദീപേട്ടാ…ശ്രീനി പിന്നെ കാണാം ഇറങ്ങട്ടെ.. ”

ശ്രീനിയോട് യാത്ര പറഞ്ഞു അനു ഹോസ്പിറ്റലിലേക്ക് പോയി..

***************

അന്തരീക്ഷത്തിൽ തണുപ്പ് അധികമായപ്പോൾ നവി പതുക്കെ പുറത്തേക്കിറങ്ങി…

കുറച്ച് വിറക് കക്ഷണം കൂട്ടിയിട്ട് തീ കൂട്ടി… നല്ല തണുപ്പത്ത് ആ തീയുടെ ചൂടിൽ ഇരിക്കാൻ നവിക്ക് ഒരു പ്രത്യേക ഇഷ്ടമായിരുന്നു..

നവി അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ ശ്രീനിയും വന്നു കൂടെയിരുന്നു…

“നവി എന്താ ആലോചിക്കുന്നത്… ”

“ഏയ്‌ ഒന്നുമില്ല.. ”

“എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.. ”

“എനിക്കൊന്നും പറയാനില്ല.. ”

“നീയിനി ഒഴിഞ്ഞു മാറേണ്ട.. ആറേഴു വർഷത്തെ പരിചയമുണ്ട് നമ്മൾ തമ്മിൽ.. ആദ്യം ഞാൻ പരിചയപ്പെട്ടപ്പോൾ ഉള്ള നവനീതിനെ അല്ല മൂന്ന് വർഷം മുന്നേ ഞാൻ കണ്ടത് ഇതുവരെ നിന്നോടൊന്നും ഞാൻ ചോദിച്ചില്ല… ഇനിയെങ്കിലും എന്നോട് പറഞ്ഞുകൂടേ നിന്റെ മനസ്സിൽ നീ അടക്കി വെച്ചിരിക്കുന്ന വിഷമങ്ങൾ ഒന്ന് പറഞ്ഞ് തീർക്കു നവി.. ”

“എനിക്ക് വിഷമമുണ്ടെന്ന് നിന്നോടാരാ പറഞ്ഞെ… ”

“ആരും പറഞ്ഞില്ല എനിക്ക് അങ്ങനെ തോന്നി.. ”

“എനിക്കൊരു വിഷമവുമില്ല.. ”

“പിന്നെ നീയെന്തിനാ എപ്പോഴും എല്ലാവരോടും ദേഷ്യപെടുന്നത്… ”

“ഞാനിങ്ങനാ.. ”

“അല്ല നീയിങ്ങനല്ല… അലയൻസിൽ ജോലി ചെയ്തിരുന്നപ്പോൾ എല്ലാവരോടും ചിരിച്ചും കളിച്ചും നിന്നിരുന്ന നവനീതിന് എന്ത് പറ്റി… ”

“ഇന്നലെ കേറിവന്ന അനുരാധയോട് പോലും നിനക്ക് ദേഷ്യം.. നിന്റെ പെറ്റമ്മ വിളിച്ചാൽ നീ ഫോണെടുക്കില്ല… എന്താ നവി ഇതിന്റെയൊക്കെ അർഥം.. ”

ശ്രീനിയുടെ വാക്ക് കേട്ട് ദേഷ്യത്തോടെ നവി ചാടിയെഴുന്നേറ്റു..

ഇതിനൊക്കെ അർത്ഥം ഒന്നേയുള്ളു…
നിനക്കറിയാവുന്ന നവനീത് മരിച്ചു.. അല്ല എല്ലാരും കൂടി കൊന്നു..

അത്രയും പറഞ്ഞിട്ട് നവി ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി…

ഇതെല്ലാം കണ്ടും കേട്ടും കുറച്ചകലേക്ക് മാറി അനുരാധ നില്കുന്നുണ്ടാരുന്നു…

തുടരും…

കൗസ്തുഭം : ഭാഗം 3 ൽ നാലാമത്തെ പാർട്ടിന്റെ ചെറിയ ഭാഗം ഉൾപ്പെടുകയും മൂന്നിന്റെ ചിലഭാഗങ്ങൾ വിട്ടുപോവുകയും ചെയ്തിരുന്നു. അതിനാൽ ഭാഗം മൂന്ന് വീണ്ടും പോസ്റ്റ് ചെയ്യുന്നു…

കൗസ്തുഭം : ഭാഗം 3

“അനു മോളെ…. ബാഗൊക്കെ എടുത്തു വെച്ചിട്ടുണ്ട്… ”

“ഇക്കാ പോകാൻ തുടങ്ങുവാണോ?? ”

“അതെ പോകണം ഇപ്പൊ ഇറങ്ങിയാലെ ഒരുപാട് വൈകും മുൻപ് വീട്ടിൽ എത്തൂ.. ”

അനു വേഗം ബാഗ് തുറന്ന് കുറച്ചു ക്യാഷ് എടുത്തു നൗഫലിന് കൊടുത്തു..

“എന്താ ഇത്.. എനിക്ക് വേണ്ട.. ”

“അങ്ങനെ പറയല്ലേ ഇക്കാ ഇത്രയും ദൂരം വന്നതല്ലേ.. ”

“അനു നീയെനിക്കു എന്റെ നാദിയയേ പോലെയാണ്… ആ നിന്നെ ഇവിടെ കൊണ്ട് വിട്ടത് ഒരേട്ടന്റെ സ്ഥാനം നീയെനിക്കു നൽകിയത് കൊണ്ടാണ് അല്ലാതെ ഒരു ഡ്രൈവർ ആയിട്ടല്ല ഞാൻ വന്നത്.. ”

” അതൊക്കെ എനിക്കറിയാം ഇക്കാ… ഇത് കൂലി ആയി കരുതരുത് ഇത്രയും ദൂരം പോകാൻ വണ്ടിക്ക് പെട്രോൾ അടിക്കണ്ടേ അതിനുള്ള പൈസ ആയി കരുതിക്കോ ഇക്കാ.. ”

“ദേ കൊച്ചേ നീയെന്റെ വായിൽ നിന്നും കേൾക്കും.. ഞാൻ ഇറങ്ങുവാ… ”

“ഇക്കാ… ”

അനു പിന്നിൽ നിന്ന് വിളിച്ചപ്പോൾ നൗഷാദ് തിരിഞ്ഞ് നിന്നു..

“എന്റെ അമ്മയെ നോക്കിക്കോണേ ഇക്കാ.. ”

“അത് നീ പറയേണ്ട ആവശ്യമുണ്ടോ… ആ അമ്മയുടെ കയ്യിൽ നിന്നും ഒരുപാട് ആഹാരം ഞാനും കഴിച്ചിട്ടുള്ളതാണ് നിന്റെ അമ്മയെനിക്ക് എന്റെ സ്വന്തം ഉമ്മയെപോലെ തന്നെ ആണ്.. ”

“പക്ഷെ സ്വന്തം മകൻ അതോർത്തില്ലല്ലോ ഇക്കാ.. ”

അത് പറഞ്ഞപ്പോഴേക്കും അനുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…

നൗഫൽ തിരിച്ചു വന്നു അനുവിനെ ചേർത്ത് പിടിച്ചു..

“മോളെ… കഴിഞ്ഞതൊക്കെ കഴിഞ്ഞു… ഇനിയതൊന്നും ഓർക്കാൻ നിൽക്കേണ്ട.. ഇത്രയും ദൂരേക്ക് നീ വന്നത് തന്നെ പലതും മറക്കാനാണ്.. ഇവിടെ അതിന് പറ്റിയ സ്ഥലമാണ്… സന്തോഷത്തോടെ ജീവിക്കുക.. എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം കേട്ടോ.. ”

“മ്മ്… ”

“ഇക്കാ പോയിട്ട് വരാം.. ”

“മ്മ്… ”

നൗഫലിന്റെ കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അനു വാതിൽക്കൽ തന്നെ നിന്നു…

***************

കുളിച്ചു ഫ്രഷായി ഇറങ്ങിയപ്പോൾ ആണ് വാതിൽക്കൽ ഒരു മുട്ട് കേട്ടത്..

അനു വേഗം വാതിൽ തുറന്ന് നോക്കി…

“ഇതാ മോളെ ചായ… ”

“ചേട്ടത്തി… അല്ല അങ്ങനെ വിളിക്കാമല്ലോ അല്ലെ.. ”

“പിന്നെന്താ ഇവിടെ നവിയും ശ്രീനിയും അങ്ങനാണ് വിളിക്കുന്നത് പിന്നെ അവർക്ക് എന്നോട് ഇച്ചിരി സ്നേഹം കൂടുമ്പോൾ അമ്മച്ചി എന്ന് വിളിക്കും.. ”

“ആഹാ അത് കൊള്ളാല്ലോ.. അപ്പൊ അമ്മച്ചി അവരുടെ ആരാ ”

“ആരുമല്ല മോളെ… ഞാനിവിടെ ജോലിക്കാരി എന്ന് വേണെങ്കിൽ പറയാം.. പക്ഷേ ശ്രീനി മോൻ എന്നെ കാര്യസ്ഥ എന്നാണ് കളിയാക്കുന്നത്… ”

“അതെന്താ അങ്ങനെ.. ”

“അല്ല അവർ ഫാമിൽ പോകുമ്പോൾ ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാണ് അതുകൊണ്ടാ.. ”

“ശ്രീനിയെ ഞാൻ കണ്ടു പക്ഷേ നവി അതാരാ ചേട്ടത്തി.. ശരിക്കും ഇതാരുടെ വീടാണ്.. ”

“ഇതെല്ലാം നവിയുടെ ആണ് മോളെ… ”

“നവനീത് എന്നാണ് പേര് ഞങ്ങളൊക്കെ നവി എന്ന് വിളിക്കും.. വല്യ പഠിത്തം ഒക്കെയുള്ള കൊച്ചാണ് പക്ഷെ എന്തോ അതിനിഷ്ടം ഈ കൃഷിയും കാര്യങ്ങളുമൊക്കെ ആണ്.. ”

മറിയാമ്മച്ചി പറയുന്നതൊക്കെ ശ്രദ്ധയോടെ കേട്ടുകൊണ്ട് അനുരാധ നിന്നു…

“ഏകദേശം ഒരു മൂന്നാല് വർഷം മുന്നേ ആണ് നവികൊച്ച് ഇവിടേക്ക് വരുന്നത്… ”

“ഇത്‌ ഇവിടുത്തെ ഒരു പഴയ തറവാട് ആണ്… ആദ്യം ഇത്‌ വിലയ്ക്ക് വാങ്ങി പിന്നെ ചെറിയ ചെറിയ വീടുകൾ ഇതിനോടൊപ്പം പണിഞ്ഞു ചേർത്ത് ഇതൊരു ഹോം സ്റ്റേ ആക്കി.. ”

“ഞാനിവിടെ പള്ളിവക അഗതി മന്ദിരത്തിലെ അന്ദേവാസി ആയിരുന്നു… എനിക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ല.. കെട്ട്യോൻ മരിച്ചപ്പോൾ ഞാൻ പള്ളിയിലേക്ക് പോയി.. ”

“അപ്പൊ ചേട്ടത്തിയുടെ മക്കൾ?? ”

“എനിക്ക് പിള്ളേരൊന്നുമില്ല കുഞ്ഞേ.. കർത്താവ് എനിക്കതിനുള്ള യോഗം തന്നില്ല… പക്ഷെ എനിക്കതിൽ സങ്കടം ഇല്ല കേട്ടോ.. സ്നേഹിക്കാനും വഴക്ക് പറയാനും എനിക്ക് നവിയെയും ശ്രീനിയേയും തന്നില്ലേ.. ”

“അയ്യോ സോറി ചേട്ടത്തി എനിക്കൊന്നും അറിയില്ലാരുന്നു.. ”

“അത് സാരമില്ല മോളെ എനിക്കിപ്പോ അതിൽ വിഷമമൊന്നുമില്ല.. ”

“പിന്നെ നവി ഇതിനോട് ചേർന്ന് കിടക്കുന്ന അഞ്ചേക്കർ പുരയിടം വിലക്ക് വാങ്ങിച്ചു.. ”

“ശ്രീനി നവിയോടൊപ്പം ജോലി ചെയ്തിരുന്നതാണ് ഒരിക്കൽ ഇവിടെ വന്നു കണ്ടപ്പോൾ ഭയങ്കര ഇഷ്ടമായി അങ്ങനെ നവിയോടൊപ്പം ചേർന്ന് ഒരു പശുക്കളുടെ ഫാം തുടങ്ങി.. ”

“ഓഹ് അപ്പൊ അതുമുണ്ടോ.. ”

“പിന്നെ.. ഇല്ലാത്തതു എന്താണെന്ന് ചോദിച്ചാൽ മതി മോളെ അതാവും എളുപ്പം.. ”

“ഈ കക്ഷി ആള് കൊള്ളാമല്ലോ എന്നിട്ട് ഞാനിതുവരെ കണ്ടില്ലല്ലോ അമ്മച്ചി.. ”

“ഇപ്പൊ വരും മോളെ തോട്ടത്തിലേക്ക് പോയേക്കുവാ… ”

“ഈ നവിയുടെ കുടുംബം?? ”

“അതിനെക്കുറിച്ച് മാത്രം ആർക്കും ഒന്നുമറിയില്ല.. ”

“മോള്ക്ക് ഇതൊക്കെ ഇഷ്ടമാണെങ്കിൽ ഒന്നിറങ്ങി ഇവിടൊക്കെ ചുറ്റിക്കാണ്.. എനിക്ക് കുറച്ചു ജോലി ബാക്കിയുണ്ട്.. ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ.. ”

“ശരി മറിയാമ്മ ചേട്ടത്തി.. ”

ചേട്ടത്തി പോയപ്പോൾ അനു പതിയെ തോട്ടത്തിലേക്ക് ഇറങ്ങി…

തോട്ടത്തിന്റെ ഒരു ഭാഗത്ത്‌ നിറയെ കായ്ച്ചു കിടക്കുന്ന മൂവാണ്ടൻമാവും കശുമാവും ഞാവലും പനിനീർ ചാമ്പയും തുടങ്ങിയ മരങ്ങളും…

മറ്റൊരു ഭാഗത്ത്‌ തക്കാളിയും കോളിഫ്ലവറും ക്യാബേജും ക്യാരറ്റും മുള്ളങ്കിയും എന്ന് വേണ്ട ശീതകാല പച്ചക്കറികൾ എല്ലാം ഉണ്ടായിരുന്നു…

അതൊക്കെ നോക്കി നടന്നപ്പോൾ ആണ് തോട്ടത്തിന്റെ അതിരിനോട് ചേർന്ന് നിറയെ മുല്ലകൾ വേലി പോലെ നട്ട് പിടിപ്പിച്ചേക്കുന്നത് കണ്ടത്…

അവൾ അവിടേക്ക് നടന്നു നീങ്ങി…

അടുത്ത ദിവസത്തേക്കായി വിളവിന് പാകമായി നിൽക്കുന്ന മുല്ലമൊട്ടുകൾ നിറയെ ഉണ്ടായിരുന്നു അതിൽ…

അനു അതിൽ നിന്നും കുറച്ചു പറിച്ചെടുത്തു…

“ആരാദ്… ”

പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം കേട്ട് അനു ഞെട്ടി.. അവൾ തിരിഞ്ഞു നോക്കി…

അനുവിനെ കലിപ്പിച്ചു നോക്കികൊണ്ട് നവി നിൽക്കുന്നുണ്ടാരുന്നു…

“നിങ്ങൾ ആരോട് ചോദിച്ചിട്ടാ ഇവിടെ കയറിയത്.. ”

“അല്ല ഞാൻ ഇവിടൊക്കെ കാണാൻ ”

“എന്നിട്ട് കാണുക മാത്രമാണോ ചെയ്തത്.. ”

അതും പറഞ്ഞിട്ട് നവി അനുവിന്റെ കയ്യിലിരുന്ന മുല്ലമൊട്ടിലേക്ക് നോക്കി..

“അത് പിന്നെ ഞാൻ.. മുല്ലമൊട്ട് കണ്ടപ്പോൾ… എനിക്ക് മുല്ലപ്പൂവ് ഭയങ്കര ഇഷ്ടമാണ്.. ”

“ഇവിടെ വെണ്ടയ്ക്ക വലുപ്പത്തിൽ എഴുതി വെച്ചിട്ടുണ്ട് ചെടികളിൽ തൊടരുത് പൂക്കൾ പറിക്കരുത് എന്ന്.. ഇയാക്ക് അക്ഷരം വായിക്കാൻ അറിയില്ലേ.. ”

“സോറി… ഞാൻ ശ്രദ്ധിച്ചില്ല.. ”

“ഓരോന്ന് രാവിലെ വലിഞ്ഞു കേറി വന്നോളും ബാക്കിയുള്ളവർ തൊട്ടും തലോടിയും സ്നേഹിച്ചാണ് ഓരോന്നും വളർത്തിക്കൊണ്ട് വരുന്നത്… അപ്പോഴാണ്.. ”

“രണ്ട് പൂവ് പറിച്ചതിനാണോ മിസ്റ്റർ ഇത്രയൊക്കെ പറയുന്നത്..ഇതിന്റെ കാശ് ഞാനങ്ങു തന്നേക്കാം പോരെ ”

“ആർക്ക് വേണം നിന്റെ ക്യാഷ്.. ഒന്ന് പോടീ.. ”

“ടോ എടീ.. പോടീ എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി.. ”

“ടീ.. ” നവി അനുവിന്റെ നേരെ ചെന്നു..

അത് കണ്ടുകൊണ്ടാണ് ശ്രീനി വന്നത്…

“നവി..എന്തായിത്.. ”

ശ്രീനിയെ കണ്ടപ്പോൾ നവി ദേഷ്യത്തോടെ നടന്നു നീങ്ങി…

“അനു.. സോറി.. അവൻ പറഞ്ഞതിന് ഞാൻ ക്ഷമ ചോദിക്കുവാ ”

“അയ്യേ അതൊന്നും സാരമില്ല അല്ല അതാരാ.. ”

“അതാണ് നവനീത്.. ”

“ഓഹ് നവി.. അതാണോ ഈ മുതൽ.. ”

“അല്ല അനു നിങ്ങൾക്ക് നേരത്തെ അറിയാമോ ”

“ഏയ്‌ ഇല്ല മറിയാമ്മ ചേട്ടത്തി ഒരു വല്യ ഇൻട്രോ തന്നിട്ടുണ്ടായിരുന്നു.. അത് കേട്ടപ്പോൾ പ്രതീക്ഷിച്ചത് ഇതുപോലെ ഒരു ഐറ്റം അല്ല.. ”

അനുവിന്റെ സംസാരം കേട്ടപ്പോൾ ശ്രീനി പൊട്ടിച്ചിരിച്ചു..

“അല്ലടോ ഇവിടെയെന്താ ഇപ്പൊ ഉണ്ടായത് ”

“ഞാനിവിടെ നിന്നും കുറച്ചു മുല്ലപ്പൂവ് പറിച്ചു അതിന്റെ ബഹളം ആണ് ഇപ്പൊ ഉണ്ടായത്.. ”

“അവൻ അങ്ങനായി പോയി.. ഇങ്ങനൊന്നും ആയിരുന്നില്ല ഒരു പാവമായിരുന്നു പക്ഷേ ഇപ്പൊ എന്താ പറയേണ്ടത് തനി കാട്ടാളൻ… ”

“കാട്ടാളൻ കൊള്ളാം പറ്റിയപേര്…. ”
“അയ്യോ പൊന്നു പെങ്ങളെ അവൻ കേൾക്കെ വിളിക്കല്ലേ എന്നെ അവൻ പഞ്ഞിക്കിടും.. ”

“മ്മ്.. ഞാനൊന്ന് നോക്കട്ടെ.. ”

“ശ്രീനി… ”
“ഞാൻ ചെല്ലട്ടെ അനു പിന്നെക്കാണാം..”

അതും പറഞ്ഞ് ശ്രീനി അകത്തേക്ക് പോയി..

അനു നവി പോയ വഴിയേ നോക്കി… പിന്നെ വീണ്ടും മുല്ലയിൽ നിന്ന് ഒരു പൂവ് കൂടി പറിച്ചെടുത്തു എന്നിട്ട് അകത്തേക്ക് നടന്നു…

കൗസ്തുഭം : ഭാഗം 4

ചെമ്മണ്ണ് നിറഞ്ഞ വഴിയിലൂടെ നൗഫലിന്റെ കാർ മുന്നോട്ട് നീങ്ങി ഒരു പഴയ നാലുകെട്ടിന്റെ മുന്നിൽ വന്നു നിന്നു..

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ആരോ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി വന്നു…

“അമ്മേ ദേ നൗഫലിക്ക വന്നു.. ”

“കിടന്നു വിളിച്ചു കൂവാതേടി ഞാൻ അങ്ങോട്ടല്ലേ വരുന്നത്.. ”

“ഇക്കാ എന്താ കൊണ്ടുവന്നത്.. ”

“നീയെന്താ കുഞ്ഞു കുട്ടിയാണോ എപ്പോ വന്നാലും ഓരോന്ന് കൊണ്ടുവരാൻ.. ”

“ഞാൻ കുഞ്ഞു കുട്ടിയല്ലെങ്കിലും ഇക്കാ എനിക്ക് വേണ്ടി എന്തെങ്കിലും കരുതാതെ ഇരിക്കില്ല എന്നെനിക്കറിയാം.. ”

“ഓഹോ.. ഇന്നാ ഹോം മെയ്ഡ് ചോക്ലേറ്റ് ആണ്… ”

“താങ്ക്സ് ഇക്കൂസേ… ഉമ്മാ.. ”

“മതിയെടി കൊഞ്ചിയത് കെട്ടിച്ചു വിടാൻ പ്രായമായ പെണ്ണാണ് ആ ബോധം വേണം.. ”

“ഓഹ് എന്റെ ഇക്കയോടല്ലേ സാരല്ല്യ.. ”

“നാദി അമ്മ എവിടെ.. ”

“അമ്മ കിടക്കുവാ.. അനുവേച്ചി കൂടി പോയപ്പോൾ ഭയങ്കര വിഷമമാണ് പാവത്തിന്.. ”

“എന്തെങ്കിലും കഴിച്ചോ.. ”
“ആഹ് ഉച്ചക്ക് കുറച്ച് കുത്തരി കഞ്ഞിയും പയർ തോരനും ചമ്മന്തിയും ഉണ്ടാക്കി കൊടുത്തു… ലേശം കഴിച്ചു.. എന്റെ നിർബന്ധത്തിനു വഴങ്ങി.. ”

“അത് നന്നായി.. നീ വാ.. ”

അവർ രണ്ടാളും വീടിന്റെ അകത്തേക്ക് നടന്നു…

“സുമിത്രാമ്മേ… ഇതെന്താ കിടക്കുന്നത് എന്തെങ്കിലും വയ്യാഴിക ആണോ.. ”

“ആഹ് നൗഫലെ നീ വന്നോ.. ”

സുമിത്രാമ്മ പതിയെ എഴുന്നേറ്റ് ഇരുന്നു.. നൗഫൽ വന്നു അമ്മയുടെ അടുത്തിരുന്നു..

“മോനെ അനു.. ”

“അനുവിന്റെ കാര്യമോർത്തു അമ്മ വിഷമിക്കേണ്ട അവൾക്ക് അവിടെ സുഖമാണ് നല്ല സ്ഥലവും നല്ല ആൾക്കാരുമാണ് അവിടെ ഉള്ളത് . എങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കരുത് എന്ന് ഞാൻ അനുവിനോട് പറഞ്ഞിട്ടുണ്ട്.. ”

“ഈ അമ്മക്ക് അത് കേട്ടാൽ മതി… ”

“നാളെ തന്നെ ഹോം നേഴ്സ് വരും അമ്മയുടെ കാര്യം നോക്കാൻ.. പിന്നെ നാദി ഇവിടെ ഉണ്ടാവും അനു കൂടെയില്ല എന്നൊരു വിഷമം അമ്മക്ക് വേണ്ട.. പതിയെ അമ്മയെ കൂടി അങ്ങോട്ട് കൊണ്ടുപോകണം എന്ന് അനുവിനുണ്ട്.. ”

“എനിക്കിനി എത്ര കാലം എന്റെ കൊച്ചെങ്കിലും സന്തോഷത്തോടെ ജീവിച്ചാൽ മതിയാരുന്നു… ”

“ദേ അമ്മേ.. ആവശ്യമില്ലാതെ ഓരോന്ന് പറയല്ലേ… നാദി നീയിവിടെ നിന്നോ ഞാനൊന്ന് വീട്ടിൽ പോയി ഫ്രഷ് ആയി ഉമ്മാനേയും കൂട്ടിട്ടു വരാം.. ഇന്ന് നമുക്കെല്ലാം ഇവിടെ നിൽക്കാം.. ”

“ശരി ഇക്കാ.. ”

നൗഫൽ അവരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി…

നൗഫലിന്റെ വീടും അനുവിന്റെ വീടും ഒരു അതിരിനു അപ്പുറമാണ്.. ജാതിയോ മതമോ നോക്കാതെ ഒരു കുടുംബം പോലെയാണ് അവർ ജീവിച്ചിരുന്നത്..

സുമിത്രാമ്മയുടെ ഭർത്താവ് ശിവദാസൻ ജീവിച്ചിരുന്ന കാലം മുതലേ ഉള്ള സൗഹൃദം ആണ് നൗഫലിന്റെ ഉപ്പയായ മൊയിദീനുമായി ഉള്ളത്..

അവർ രണ്ടാളും മരിച്ചതിനു ശേഷവും കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം അതേപോലെ തുടർന്നു…

**************

“മോളെ… അനു… ”

“ചേട്ടത്തി ദാ വരുന്നു.. ”

മറിയാമ്മ ചേട്ടത്തി വിളിക്കുന്നത് കേട്ട് അനു വേഗം പുറത്തേക്ക് വന്നു..

“എണീറ്റില്ലരുന്നോ മോളെ.. ”

“അല്ല ചേട്ടത്തി ഇന്ന് ആദ്യത്തെ ദിവസമല്ലേ ഞാനൊന്ന് പ്രാർത്ഥിക്കുവാരുന്നു.. ”

“അത് നന്നായി മോളെ.. ഇവിടെ അടുത്തൊരു ക്ഷേത്രം ഉണ്ട് മോൾക്ക് പോകണമെങ്കിൽ ഞാൻ ആരെയെങ്കിലും കൂട്ടി വിടാം.. ”

“ഏയ്‌ ഇന്ന് വേണ്ട ചേട്ടത്തി.. സമയം വൈകി.. ”

“അയ്യോ സംസാരിച്ചു നിന്ന് വന്ന കാര്യം മറന്നു… ദാ മോളെ കാപ്പി.. ”

“അകത്തേക്ക് കയറി വന്നാപ്പോരേ ചേട്ടത്തി.. ഇവിടെ ഞാൻ മാത്രമല്ലെ ഉള്ളു ഇതും പിടിച്ചിങ്ങനെ പുറത്ത് നിൽക്കണോ.. ”

“ചിലർക്ക് നമ്മൾ കയറുന്നത് ഇഷ്ടമാവില്ല മോളെ അത്‌ കൊണ്ടാണ് പുറത്ത് നിന്നത്.. ”

“എനിക്കങ്ങനൊന്നും ഇല്ല കേട്ടോ വാതിൽ തുറന്ന് കിടന്നാൽ ചേട്ടത്തി ധൈര്യമായി കയറിക്കോ.. ”

“സമയം കളയേണ്ട മോള് വേഗം കഴിച്ചിട്ട് പോകാൻ നോക്ക്.. ”

അനുവിന് കഴിക്കാനുള്ള ഭക്ഷണം അവിടെ വെച്ചിട്ട് ചേട്ടത്തി പുറത്തേക്കിറങ്ങി..

അനു വേഗം ഭക്ഷണം കഴിച്ചു പോകാൻ തയ്യാറായി പുറത്തേക്കിറങ്ങി..

“അയ്യോ… ദൈവമേ ഞാനെങ്ങനെ പോകും.. ഇന്നലെ അവരോടൊപ്പം വണ്ടിയിൽ അല്ലെ വന്നത്… ശേ.. ഇനിയിപ്പോ എന്താ ചെയ്യുന്നത് ”

“എന്താടോ ടോട്ടരേ തന്നെ സംസാരിക്കുന്നത്… വട്ടായോ ”

“ശ്രീനി… എനിക്കിവിടെ സ്ഥലമൊന്നും അറിയില്ലല്ലോ ഹോസ്പിറ്റലിൽ പോകാൻ സമയമായി എനിക്കൊരു വണ്ടി വിളിച്ചു തരാമോ.. ”

“ഓഹ് അതാണോ കാര്യം ഞാനൊന്നു നോക്കട്ടെ.. ”

ശ്രീനി ഫോണെടുത്തു ആരെയോ വിളിച്ചു നോക്കുന്നുണ്ടാരുന്നു…

അപ്പോഴാണ് നവി ചാവി എടുത്തുകൊണ്ടു ബൈക്കിന്റെ അടുത്തേക്ക് വന്നത്…

അനു നവിയെയും ശ്രീനിയേയും മാറി മാറി നോക്കി എന്നിട്ട് ശ്രീനിയുടെ അടുത്തേക്ക് ചെന്നു…

“എന്തായി ശ്രീനി.. ”

“ഇവിടെ അടുത്ത് ഓട്ടോ ഓടിക്കുന്നൊരു മാത്യൂസ് ചേട്ടനുണ്ട് ആളെ വിളിച്ചതാ പക്ഷേ ഫോൺ പരിധിക്ക് പുറത്താണ് കിട്ടുന്നില്ല.. ”

“ശ്രീനി തന്റെ കാട്ടാളനോട് ഒന്ന് പറയുമോ എന്നെയൊന്നു വിടാൻ. ”

“എന്റെ അനു ഒന്ന് പതുക്കെ പറയ്‌ അവനെങ്ങാനും കേട്ടാൽ അത് മതി.. താനിവിടെ നിൽക്ക് ഞാനൊന്ന് ചോദിക്കട്ടെ അവനോട്.. ”

“മ്മ്.. ”

ശ്രീനി നടന്നു നവിയുടെ അടുത്തേക്ക് ചെന്നു..

“നവി… ഒന്ന് നിൽക്ക്.. ”
“മ്മ്.. എന്താ?? ”

“എടാ ഒരു സഹായം ചെയ്യുമോ.. ”
“നീ വളഞ്ഞു ചുറ്റാതെ കാര്യം പറയെടാ ”

“ഡാ അനുവിന്റെ ആദ്യത്തെ ദിവസമാണ് ഇന്ന്.. നീയൊന്ന് അനുവിനെ ഹോസ്പിറ്റലിൽ കൊണ്ടാക്കി കൊടുക്കുമോ ”

നവി നെറ്റി ചുളിച് ശ്രീനിയെ ഒന്ന് നോക്കി…

“ഡാ മോനെ പറ്റില്ലെന്ന് പറയല്ലേ ഒന്നുമല്ലെങ്കിലും നമ്മുടെ ഗസ്റ്റ് അല്ലെ.. ”

“എനിക്കെങ്ങും വയ്യ നീയാ മാത്യൂസേട്ടന്റെ വണ്ടി വിളിച്ചു കൊടുക്ക്‌.. ”

“പുള്ളിയെ തന്നെയാണ് വിളിച്ചു നോക്കുന്നത് പക്ഷേ കിട്ടേണ്ടേ… പുള്ളി പരിധിക്ക് പുറത്താണ്.. ”

“എന്നാ ഞാൻ പോകുന്ന വഴിക്ക് വല്ല ഓട്ടോയും ഇങ്ങോട്ട് പറഞ്ഞു വിടാം.. ”

“നവി ഇപ്പൊ തന്നെ ഒരുപാട് വൈകി നീ പോകുന്ന വഴിക്കല്ലേ ഹോസ്പിറ്റൽ അനുവിനെ ഒന്ന് ഡ്രോപ്പ് ചെയ്തൂടെ.. ”

ശ്രീനിയുടെ വാക്ക് കേട്ട് നവി കലിപ്പിച്ചു അവനെയൊന്നു നോക്കി… എന്നിട്ട് പറഞ്ഞു..

“എന്റെ ബൈക്കിൽ ഞാൻ പെണ്ണുങ്ങളെ കയറ്റാറില്ല.. ”

“ഇതൊക്കെ എപ്പോ എന്നിട്ട് ഹൈദരാബാദിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനൊന്നുമല്ലാരുന്നല്ലോ.. ”

“അപ്പൊ അല്ലായിരിക്കും പക്ഷേ ഇപ്പൊ ഇങ്ങനാ.. അല്ല ഇത്രയൊക്കെ വാദിക്കുന്നതിനു പകരം നിനക്കങ്ങു കൊണ്ടുവിട്ടു കൂടെ ”

“എന്റെ ബൈക്ക് വർഷോപ്പിൽ അല്ലെ അതുകൊണ്ടാ നിന്റെ കാല് പിടിച്ചത് അല്ലെങ്കിൽ ഞാൻ കൊണ്ടുവിട്ടേനെ.. നവി സമയം പോകുന്നു… ഒന്ന് കൊണ്ടാക്കേടാ.. ”

“ശ്രീനി മതി ..എനിക്ക് വേണ്ടി ആരുടേയും കാലു പിടിക്കേണ്ട.. ഞാൻ നടന്നു പൊക്കോളാം.. ”

“അനു അത്.. ”

“വേണ്ട ശ്രീനി സാരമില്ല.. ”

അതും പറഞ്ഞ് അനുരാധ മുന്നോട്ട് നടന്നു…

“ഇവിടെ വരുന്ന ഗസ്റ്റിനോടൊക്കെ നീ മര്യാദക്ക് സംസാരിക്കുമല്ലോ പിന്നെ അതിനോട് മാത്രമെന്താ.. ഇതൊന്നും നല്ലതല്ല കേട്ടോ നവി.. ”

ദേഷ്യപ്പെട്ട് അത്രയും പറഞ്ഞ് ശ്രീനി അകത്തേക്ക് പോയി…

നവി വണ്ടി മുന്നോട്ടെടുത്തു.. അനു നടന്നു പോകുന്നത് കണ്ടു അടുത്ത് വന്നു വണ്ടി നിർത്തി…

അനു അത് കാണാത്ത പോലെ മുന്നോട്ട് പോയി..

“ടോ.. ടോട്ടരേ… ബാ കേറ് ഞാൻ കൊണ്ടാകാം.. ”

“വോ വേണ്ട.. ”

“മര്യാദക്ക് വന്നു കേറ് ഇവിടുന്നു ഒരു പത്തു കിലോമീറ്റർ ഉണ്ട് എന്തായാലും അത്രയും ദൂരം നടന്നു പോകാൻ ഇയാക്ക് പറ്റില്ലല്ലോ.. ”

ഇനിയും അടിയുണ്ടാക്കിയാൽ നടന്നു പോകേണ്ടി വരും എന്ന് കരുതി അവൾ വന്നു ബൈക്കിൽ കയറി…

“അതെ ഇയാൾടെ ബാഗ് എടുത്തു ഇടയിൽ വെക്ക് എന്നെയാരും മുട്ടിയിരിക്കുന്നത് എനിക്കിഷ്ടല്ല… ”

“ഓഹ് ഉത്തരവ്.. ” അനു പതിയെ പറഞ്ഞ്…

“എന്താ എന്തെങ്കിലും പറഞ്ഞോ.. “.

“ഞാനൊന്നും പറഞ്ഞില്ല.. ”

“മിണ്ടാതെ ഇരിക്കുന്നതാ നല്ലത് അല്ലെങ്കിൽ ഞാൻ വഴിയിൽ ഇറക്കി വിടും പറഞ്ഞേക്കാം.. ”

അനു കൂടുതൽ ഒന്നും സംസാരിക്കാതെ ചുറ്റുമുള്ള കാഴ്ചകൾ നോക്കി ഇരുന്നു…

പ്രകൃതി ഭംഗിയിൽ ലയിച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല..

പെട്ടന്ന് നവി ബൈക്ക് നിർത്തി പിടിച്ചു ഇരിക്കാത്തതിനാൽ അനു മുന്നോട്ട് ആഞ്ഞു വീഴാൻ പോയി അവൾ വേഗം നവിയുടെ വയറിൽ കൂടി ചുറ്റി പിടിച്ചു…

അത് കണ്ട് അവൻ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി..

“സോറി.. ഞാൻ വീഴാൻ പോയി അതാണ്.. ”

“സ്വപ്നം കണ്ട് ഇരുന്നിട്ടല്ലേ… അല്ല ഇയാൾക്ക് ഇറങ്ങാൻ ഉദ്ദേശമില്ലേ … ”

അപ്പോഴാണ് അനുവിന് സ്ഥലകാല ബോധം ഉണ്ടായത്…

അവൾ ചുറ്റിനും നോക്കി കുറച്ചകലെയായി മൃഗാശുപത്രിയുടെ ബോർഡ്‌ കണ്ടു അനു വേഗം ബൈക്കിൽ നിന്നും ഇറങ്ങി..

“താങ്ക്സ്.. ”

“അത് ഇയാൾ കയ്യിൽ വെച്ചോ എനിക്കെങ്ങും വേണ്ട.. ”

“ഓഹ് ഇതിനോട് നല്ലതൊന്നും പറയാൻ പറ്റില്ലല്ലോ.. ” അനു പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നടന്നു..

“അതെ മൃഗ…ഡോട്ടരെ ഒന്ന് നിന്നെ… ”

“എന്താ.. ” അനു നെറ്റി ചുളിച്ചു ചോദിച്ചു..

“ഇത്‌.. ഒരു.. പതിവാക്കേണ്ട.. ”

“എന്ത്?? ”
“അല്ല രാവിലെ എന്റെ ബൈക്കിൽ ഉള്ള ഈ സവാരി.. നാളെ എന്തെങ്കിലും വഴി കണ്ടുപിടിച്ചോണം… ”

“ഓഹ് ഉത്തരവേ.. കഴിഞ്ഞോ ”
“ആഹ് കഴിഞ്ഞു.. ”

“ഇനിയെനിക്ക് പോകാമല്ലോ… ല്ലേ.. ”

“ഓഹ് വേഗം ഓടി ചെല്ല് ഇല്ലേൽ പേഷ്യന്റ്സ് ക്ഷമ കെട്ടു കയർ പൊട്ടിച്ചോടും.. ”

“എന്തായാലും ഇയാളെക്കാൾ ഭേദമാ മൃഗങ്ങൾ.. കാട്ടാളാ.. ”

“ടീ… ”

അപ്പോഴേക്കും അനു നടന്നു ആശുപത്രിയിൽ എത്തി..

എന്തോ അനുവിന്റെ സംസാരം കേട്ടപ്പോൾ നവിയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു..

അവൻ ബൈക്ക് എടുത്ത് മുന്നോട്ട് നീങ്ങി..

***************

“നാദി മോളെ … അനു ഇതുവരെ വിളിച്ചില്ലല്ലോ.. ”

“അമ്മ വിഷമിക്കാതെ ഇരിക്ക് അനുവേച്ചി വിളിക്കും.. ”

“അതെ സുമിത്രേ അനുമോൾ വിളിക്കും ഇന്ന് ആദ്യത്തെ ദിവസമല്ലേ അതിന്റെ തിരക്കുണ്ടാവുമല്ലോ അതാകും.. ”

“അതൊക്കെ എനിക്കും അറിയാം സുലു എന്നാലും ഇത്രയും നേരമായില്ലേ.. ”

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ലാൻഡ്ഫോൺ ബെല്ലടിച്ചു…

അപ്പോഴേക്കും സുമിത്രാമ്മയുടെ മുഖം വിടർന്നു…

അവർ ഫോണിന്റെ അടുത്തേക്കോടി…

“പാവം… മക്കളെയോർത്തു ഒരുപാട് വേദനിക്കുന്നുണ്ട്… ” നാദിയുടെ ഉമ്മ പറഞ്ഞു..

“ഹലോ… മോളെ.. ”
“അമ്മേ.. അമ്മക്കെങ്ങനെ മനസ്സിലായി വിളിക്കുന്നത് ഞാനാണെന്ന്.. ”

“അതൊക്കെ മനസ്സിലായി മോളെ .. ഞാൻ രാവിലെ മുതൽ നിന്റെ ഫോണിനായി കാത്തിരിക്കുവാരുന്നു… ”

“അമ്മക്ക് സുഖമാണോ?? ”

“അമ്മക്ക് എന്താ സുഖക്കുറവ്.. എന്റെ മോള് സമാധാനമായി സന്തോഷമായി ജീവിച്ചാൽ മതി അമ്മക്ക്.. ”

“എനിക്കിവിടെ കുഴപ്പമൊന്നുമില്ല അമ്മേ.. ഇവിടെ കാര്യങ്ങളൊക്കെ ഒന്ന് ശരിയാക്കിട്ടു ഞാൻ അമ്മയെ ഇങ്ങോട്ട് കൊണ്ടുപോരും.. ഇനിയാ നാട് നമ്മുക്ക് വേണ്ട… അവിടെ നിന്നാൽ ഒരുകാലത്തും മനസ്സമാധാനം ഉണ്ടാവില്ല.. ”

“ഒക്കെ മോൾടെ ഇഷ്ടം പോലെ.. ”

സുമിത്രാമ്മ അനുവിനോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ നാദി വന്നു അവരെ തോണ്ടിക്കൊണ്ടു ഇരുന്നു..

“എന്താടി.. ”

“അമ്മേ.. എനിക്കൂടി… അനുവേച്ചിയോട് സംസാരിക്കണം ”

“മോളെ നാദിയ ഇവിടുണ്ട് അമ്മ ഫോൺ കൊടുക്കാമെ.. ”

“അനുവേച്ചി… സുഖാണോ.??? ”

“പിന്നെ… മോളെ നീയവിടെ ഉള്ളതാണ് ചേച്ചിക്ക് സമാധാനം..”

“ചേച്ചി പേടിക്കേണ്ട ഞങ്ങളൊക്കെ ഇല്ലേ.. ”

” മോളെ ഏട്ടൻ?? ഏട്ടൻ അവിടെ വന്നാൽ എന്നെയറിയിക്കണം ”

“പറയാം ചേച്ചി… ചേച്ചി പോയത് അറിഞ്ഞിട്ടില്ല.. ”

“തല്ക്കാലം ആരുമൊന്നും അറിയേണ്ട ഞാനെവിടെ എന്നന്വേഷിച്ചാൽ അറിയില്ല എന്ന് പറഞ്ഞാൽ മതി.. അമ്മയെ ആരുമൊന്നും ചെയ്യില്ല അതാണ് എന്റെ ആകെയുള്ള ആശ്വാസം.. ”

“അതൊക്കെ ഞങ്ങൾ നോക്കിക്കോളാം ഇച്ചേച്ചി ബേജാറാവല്ലേ.. ”

“ശരി മോളെ ഞാൻ പിന്നെ വിളിക്കാം.. ഇക്കാക്കയോട് പറഞ്ഞേക്ക്.. ”

“ശരി ചേച്ചി.. ”

നാദി ഫോൺ വെച്ചു..

“അനു എന്താ മോളെ പറഞ്ഞത്.. ”

“ചേച്ചിക്ക് ഭയങ്കര പേടിയാണ് അമ്മേ.. ”

“എനിക്കറിയാം.. എന്റെ കൊച്ചിന് ഇനിയെങ്കിലും സമാധാനം കിട്ടിയാൽ മതി.. ”

“അതൊക്കെ ഉണ്ടാവും സുമിത്രാമ്മ അതൊന്നുമോർത്തു വിഷമിക്കേണ്ട.. ”

***************

“ശ്രീനി.. നീ ഇവിടുത്തെ കാര്യങ്ങൾ നോക്കിക്കോണേ എനിക്കൊന്ന് കൃഷിയാപ്പീസ് വരെ പോകണം.. ”

“എന്താടാ ആവശ്യം?? ”

“ഒന്നുമില്ല കുറച്ചു ജൈവവളം വന്നിട്ടുണ്ട് അത് പോയി എടുക്കണം.. ”

“പിന്നെ നീ കുറച്ചു പണിക്കാരെ വിളിക്കണം അടുത്ത വളപ്രയോഗത്തിനുള്ള സമയമായി.. പറ്റിയാൽ നാളെ തന്നെ തുടങ്ങണം.. ”

“പിന്നെ പശുക്കളെ ഒന്ന് ചെക്ക് അപ്പ്‌ ചെയ്യേണ്ട സമയമായി.. നീ ഒന്ന് ഹോസ്പിറ്റലിൽ വിളിച്ചു ഒന്ന് അന്വേഷിക്കണം ഡോക്ടർക്ക് എപ്പോഴാ സമയം എന്ന്.. ”

“അന്വേഷിക്കാം… അല്ല ഇപ്പൊ ഡോക്ടർ അനുവല്ലേ.. ”

“അനുവോ?? അതാരാ ”
“ആഹ് ബെസ്റ്റ് എപ്പോ കണ്ടാലും അടിയുണ്ടാക്കും എന്നിട്ട് നിനക്കവളുടെ പേര് അറിയില്ലേ… അനു.. അനുരാധ… ”

“ഓഹ് ആ സാധനം ആണല്ലോ ല്ലേ ഞാനതോർത്തില്ല… ”

“അതെ ആ മൃഗ…ഡോട്ടർ വരുമ്പോൾ നീ പോയി കൂട്ടികൊണ്ട് വന്നാൽ മതി എനിക്കവളെ കാണുമ്പോഴേ ചൊറിഞ്ഞു കേറും.. ”

“എനിക്ക് പറ്റില്ല നീ തന്നെ പോയി അവളെ കൂട്ടിക്കോ എനിക്ക് വേറെ പണിയുണ്ട് “..

“ശ്രീനി.. ”

“മോൻ വേഗം ചെല്ലാൻ നോക്ക് ഇല്ലേൽ ജൈവവളം തീർന്നു പോയാലോ.. ”

“ചാൻസ് കിട്ടുമ്പോഴൊക്കെ നൈസായി താങ്ങിക്കൊ എനിക്കും വരും ഒരു ചാൻസ്.. ”

“ഉം.. കാണാം.. “..

നവി പോയതിനു ശേഷം ആണ് നവിയുടെ ഫോൺ അവിടെ വെച്ച് മറന്നത് ശ്രീനി കണ്ടത്…

അത് റിംഗ് ചെയ്യുന്നുണ്ടാരുന്നു..

“ശ്രീനി വന്നു ആ കാൾ അറ്റൻഡ് ചെയ്തു.. ”

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4