Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 16

എഴുത്തുകാരി: അഞ്ജു ശബരി


വീട്ടിലേക്ക് യാത്രയായ അനു നവിയോടൊപ്പം ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ട് മറിയാമ്മ ചേട്ടത്തി ഇറങ്ങി വന്നു…

“എന്തുപറ്റി മോളെ നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പോയിട്ട് പെട്ടെന്ന് തിരിച്ചു വന്നല്ലോ..”

“ആ തിരിച്ചു വരേണ്ട ഒരാവശ്യമുണ്ടായിരുന്നു ചേട്ടത്തി…”

” ചേട്ടത്തി കഴിക്കാൻ എന്തെങ്കിലും എടുത്തു വെയ്ക്ക് നമ്മുടെ ഡോക്ടർക്ക് നല്ല വിശപ്പ് ഉണ്ടാവും…”

“എനിക്കൊന്നും വേണ്ട..” അനു ദേഷ്യത്തിൽ പറഞ്ഞു..

“അങ്ങനെ പറയല്ലേ മൃഗഡോട്ടറെ…. ആരുമറിയാതെ മുങ്ങാൻ നോക്കിയതല്ലേ… ആദ്യം എന്തെങ്കിലും കഴിക്ക് അത് കഴിഞ്ഞിട്ട് നമുക്ക് സംസാരിക്കാം..”

“ചേട്ടത്തി ഡോക്ടർക്ക് കഴിക്കാൻ എടുത്തു കൊടുക്ക് ഞങ്ങൾ അപ്പോഴേക്കും ഒന്ന് ഫാം വരെ പോയിട്ട് വരാം”

മറിയാമ്മ ചേട്ടത്തിയുടെ അടുത്ത് അത്രയും പറഞ്ഞ് ഏൽപ്പിച്ച് നവിയും ശ്രീനിയും കൂടെ ഫാമിലേക്ക് പോയി….

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

“നൗഫലേ നീ പറയുന്നത് സത്യമാണോ… അവൻ അവിടെ എത്തിയോ..”

സുമിത്രാമ്മ വേവലാതിപെട്ടു ചോദിച്ചു..

“അതെന്നെ അനൂ ഇപ്പൊ എന്നെ വിളിച്ചു വെച്ചിട്ടേ ഉള്ളൂ… അവൾ ആകെ വിഷമത്തിലാണ്… ”

“ആ നാട്ടിൽ എല്ലാവർക്കും അവളെ വലിയ കാര്യമായിരുന്നു… അക്ഷെയ് അവിടെ ചെന്ന് ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിയത് കാരണം അവൾക്ക് അവിടെ നിൽക്കാൻ വയ്യ എന്നാണ് എന്നോട് പറഞ്ഞത്..” നൗഫൽ പറഞ്ഞു..

“കൊച്ച് ഒറ്റയ്ക്ക് അവിടെ നിൽക്കുന്നതിലും നല്ലത് ഇങ്ങു വരുന്നത് തന്നെയാണ്… അവൻ ഒരുമാതിരി ഭ്രാന്തു പിടിച്ച നടക്കുകയാണ്.. പെട്ടെന്ന് തോന്നുന്ന പൊട്ടത്തരത്തിന് എന്റെ കൊച്ചിനെ എന്തെങ്കിലും ചെയ്താലോ…”
സുമിത്രാമ്മ പറഞ്ഞു..

“ഏയ് അങ്ങനെയൊന്നും ഉണ്ടാകില്ല സുമിത്രാമ്മ വിഷമിക്കാതെ ഇരിക്ക്.. നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ പോയി അവളെ ചെന്ന് കൂട്ടിയിട്ട് വരാമായിരുന്നു… ഇത് ബസ് കയറുന്നതിന് തൊട്ടുമുമ്പാണ് അനുവെന്നെ വിളിച്ചുപറഞ്ഞത്..”

“നിനക്ക് കാലു വയ്യാത്ത അവസ്ഥയിൽ നീയെങ്ങനെ അവിടെ വരെ പോകും…” സുമിത്രാമ്മ ചോദിച്ചു..

“അതൊന്നും സാരമില്ലമ്മേ…ഞാൻ കൂട്ടുകാരെ ആരെയെങ്കിലും വണ്ടിയോടിക്കാനായി വിളിച്ചു ആണെങ്കിലും അങ്ങ് എത്തിയേനെ…”

“സാരമില്ലടാ മോനെ… എന്തായാലും അവൾ ഇറങ്ങിയില്ലേ.. ഇനിയിങ്ങു വരട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം എന്താ വേണ്ടത് എന്ന്…”

സുമിത്രാമ്മ നൗഫലിനെ സമാധാനിപ്പിച്ചു..

💮💮💮💮💮💮💮💮💮💮💮💮💮💮💮

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നവിയും ശ്രീനിയും കൂടി കൗസ്തുഭത്തിലേക്ക് വന്നു….

“ചേട്ടത്തി… എവിടെ നമ്മുടെ ഡോട്ടർ.. ”

അകത്തേക്ക് കയറി വന്ന വഴിക്ക് ചെടികൾക്ക് വെള്ളം ഒഴിച്ച് കൊണ്ടിരുന്ന മറിയാമ്മ ചേട്ടത്തി യോട് നവി ചോദിച്ചു..

“ഇത്രയും നേരം ഇവിടെ ഇരിപ്പുണ്ടായിരുന്നു…. അനുമോൾ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല…. ആരോടോ ഉള്ള വാശി പോലെ ഇരുന്നു …ഞാൻ കുറേ നിർബന്ധിച്ചു..”

“അവസാനം എഴുന്നേറ്റ് മുന്തിരി തോട്ടത്തിലേക്ക് പോയിട്ടുണ്ട്….”

“ശ്രീനി വാ നമുക്ക് അങ്ങോട്ട് പോകാം.. ”

ശ്രീനിയേയും വിളിച്ചോണ്ട് നവി മുന്നോട്ടു നടന്നു

“നവി… ”

“എന്താടാ.. ”

“നീ ആവശ്യമില്ലാതെ അവളോട് ദേഷ്യപ്പെടരുത്… അവൾക്ക് പറയാനുള്ളത് എന്താണെന്ന് സമാധാനത്തോടെ കേൾക്കണം.. ”

“നിനക്കെന്താ അവളോടിത്ര സോഫ്റ്റ്‌ കോർണർ.. ”

“എനിക്ക് ആരോടും ഒരു സോഫ്റ്റ്‌ കോർണറും ഇല്ല.. നിന്റെ ഈ കടിച്ചു കീറാൻ വരുന്നപോലെയുള്ള സ്വഭാവം കണ്ടു പറഞ്ഞതാ.. ”

“ഓഹ്.. ഉത്തരവ്.. ഞാനൊന്നും പറയുന്നില്ല പോരെ.. ”

ശ്രീനിയുടെ നേരെ കൈകൾ തൊഴുതു കൊണ്ട് നവി പറഞ്ഞു..

“മ്മ്.. അത് മതി.. ”

അവർ നടന്ന് മുന്തിരിത്തോട്ടത്തിന്റെ അകത്തെത്തിയപ്പോൾ അതിന്റെ ഒരു കോണിൽ അനു എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നുണ്ടായിരുന്നു

അവർ നടന്ന് അനുരാധയുടെ അടുത്തേക്ക് എത്തി…

” എന്താ ഡോക്ടറെ ഇരുന്ന് ആലോചിക്കുന്നത് ഇനി എന്തൊക്കെ കള്ളം പറയാം എന്നാണോ.. ”

” നവി… ” ശ്രീനി ശാസനയോടെ നവിയെ വിളിച്ചു.

“ഇല്ല നിർത്തി ഞാൻ ഇനിയൊന്നും പറയുന്നില്ലേ.. ”

“വേണ്ട ശ്രീനി തടയേണ്ട നവനീത് പറയട്ടെ പറയാനുള്ളതൊക്കെ പറയട്ടെ… ”

“അതിനുമുമ്പ് എനിക്കൊരു കാര്യം അറിയണം എന്ത് കള്ളമാണ് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളത്…”

അനുരാധ ചോദിച്ചു..

“എന്നിട്ടാണോ നിന്റെ വീട്ടുകാരൊക്കെ ഇവിടെ വന്ന് ബഹളം ഉണ്ടാക്കുന്നത്.. നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടു ഇവിടെ വന്ന് ഒളിച്ചു താമസിക്കുക ആണെങ്കിലോ… നാളെ വല്ല പോലീസും നിന്നെ അന്വേഷിച്ച് ഇവിടെ വന്നാൽ ഉത്തരവാദിത്വം പറയേണ്ടത് ഞങ്ങൾ ആണ്… ”

“ആറേഴു മാസമായി നീ ഇവിടെ വന്നിട്ട് ഇതുവരെ നിന്റെ വീട്ടിൽ നിന്നാരും ഇങ്ങോട്ട് വന്നിട്ടില്ല നീ നിന്റെ വീട്ടിലേക്കും പോയിട്ടില്ല ഇതിൽനിന്നൊക്കെ ഞങ്ങൾ എന്താ മനസ്സിലാക്കേണ്ടത്… ”

അനു എഴുന്നേറ്റ് നവിയുടെ മുന്നിൽ വന്നു നിന്നു എന്നിട്ടു ചോദിച്ചു..

“കഴിഞ്ഞോ… ”

“കഴിഞ്ഞില്ല എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്’

” ഇത്രയും നേരം ഞാൻ നിങ്ങൾ പറയുന്നത് ഒന്നും മിണ്ടാതെ കേട്ടു നിന്നു ഇനി എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം അത് കഴിഞ്ഞിട്ട് നമുക്ക് ബാക്കി ചോദ്യങ്ങൾ ചോദിക്കാം.. ”

“നിനക്കെന്താ പറയാനുള്ളത് പറയ്‌.. നീ പറയുന്നത് കേൾക്കാൻ തന്നെയാ ഞങ്ങൾ രണ്ടുപേരും ഇവിടെ നിൽക്കുന്നത്…”

“നവനീത് എന്ത് കുറ്റം ചെയ്തിട്ടാ ഇവിടെ വന്നു ഒളിച്ചു താമസിക്കുന്നത്.. ”

അനുവിന്റെ എടുത്തടിച്ച പോലെയുള്ള ചോദ്യം കേട്ട് നവി ഒന്ന് ഞെട്ടി..

“നാലഞ്ചു വർഷമായില്ലേ ഇവിടെ.. വീട്ടിൽ നിന്നാരും ഇത് വരെ അന്വേഷിച്ചു വരുകയോ ഇതുവരെ വീട്ടിലേക്ക് പോവുകയോ ഒന്നും ചെയ്യുന്നത് ഇവിടെ ആരും കണ്ടിട്ടില്ലല്ലോ.. ”

അനുവിന്റെ ചോദ്യം കേട്ട് ശ്രീനി നവിയെ ഒന്ന് നോക്കി..

“അല്ല എന്തെ മിസ്റ്റർ നവനീത് മറുപടിയില്ലേ.. ”

“എന്താണ് അനുരാധ ഇങ്ങനെയൊക്കെ ചോദിക്കുന്നത് ഞാൻ എല്ലാം നിങ്ങളോട് തുറന്നുപറഞ്ഞതല്ലേ…. ”

“അതെ തുറന്നുപറഞ്ഞു ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ.. നവനീതിന് തന്റെതായ ന്യായങ്ങൾ ഉള്ളപ്പോൾ എനിക്കും എന്റെതായ ന്യായങ്ങളുണ്ട്. ”

“ഞാനിവിടെ വന്നിട്ട് ആറുമാസത്തോളമായി.. ഇതിന്റെ ഇടയിൽ ഒരിക്കൽപോലും നവി എന്നോട് സമാധാനമായി സംസാരിച്ചിട്ടില്ല.. ”

” നവി എന്നോട് എന്റെ വീട്ടുകാരെ കുറിച്ച് എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ… ഇല്ലല്ലോ… ”

“നവി ചോദിച്ചില്ലെങ്കിൽ എന്താ ഞാൻ ചോദിച്ചില്ലേ…” ഉടനെ ശ്രീനി ഇടയിൽ കയറി പറഞ്ഞു..

“ശ്രീനി വെയിറ്റ് എനിക്ക് പറയാനുള്ള ഒരു സാവകാശം താ… ”

“ശ്രീനി മിണ്ടാതിരിക്ക് അവൾ പറയട്ടെ..”
നവി ശ്രീനിയോട് പറഞ്ഞു..

“ശ്രീനി എന്നോട് ചോദിച്ചിട്ടുണ്ട് എന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് ഞാൻ അതിന് ഉത്തരം തരികയും ചെയ്തിട്ടുണ്ട്… എന്റെ വീട്ടിൽ വയ്യാതെ ഇരിക്കുന്ന ഒരു അമ്മ മാത്രമേ എനിക്കുള്ളൂ… അത് തന്നെയാണ് സത്യം…”

“അതിനർത്ഥം എനിക്കൊരു ആങ്ങള ഇല്ലെന്നല്ല ആങ്ങള ഉണ്ട്… ഞങ്ങളുടെ കൂടെ ഇല്ല എന്ന് മാത്രം… ”

“അതിനു മുമ്പ് ഒരു കാര്യം കൂടി നവി ഇതിന് മുൻപ് എന്നെ എവിടെയെങ്കിലും വെച്ച് കണ്ടതായി ഓർക്കാൻ പറ്റുന്നുണ്ടോ… ”

അനുരാധ അങ്ങനെ ചോദിച്ചപ്പോൾ നവി സംശയത്തോടെ ശ്രീനിയെ നോക്കി..

“ആലോചിച്ച് കഷ്ടപ്പെടെണ്ട നവി തനിക്ക് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാവും… കാരണം നമ്മൾ തമ്മിൽ കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞു… ”

“താൻ എന്തൊക്കെയാ ഈ പറയുന്നത് മനുഷ്യന് മനസ്സിലാവുന്ന പോലെ ഒന്ന് പറയാമോ…”

“പറയാം നവി…”

“എന്റെ അച്ഛന്റെ പേര് ശിവദാസൻ.. അമ്മ സുമിത്ര… അവർക്ക് രണ്ടു മക്കളാണ് അക്ഷയും അനുരാധയും…”

ആ പേര് കേട്ടപ്പോൾ നവനീത് ഒന്ന് ഞെട്ടി..

“എന്താ ഇപ്പൊ ഓർമ്മ വരുന്നുണ്ടോ..”

“അനു നീ…”

“അതേടാ ആ പഴയ അനു തന്നെയാണ് ഞാൻ..”

“നിള ഗ്രൂപ്പിന്റെ മൂന്ന് സാരധികളിൽ മൂന്നാമനായ ശിവൻ എന്ന് എല്ലാവരും വിളിക്കുന്ന ശിവദാസന്റെ മകൾ തന്നെയാണ് ഞാൻ.. അനുരാധ ശിവദാസൻ… ”

“അനു അപ്പോൾ നീ മനപ്പൂർവ്വം പകവീട്ടാൻ ആയിട്ട് വന്നതാണ് അല്ലേ… ”

“നവനീത്… വെയ്റ്റ് … എനിക്ക് പറയാനുള്ളത് മുഴുവനും കേട്ടിട്ട് പ്രതികരിക്കുക… ”

“അച്ഛൻമാർ തമ്മിലുള്ള സൗഹൃദം പോലെ തന്നെ നമ്മൾ മക്കളുടെ ഇടയിൽ ആ സൗഹൃദം ഉണ്ടായിരുന്നു…ഓർമയുണ്ടോ.. ”

“ഓർമ്മയുണ്ട്… ”

“പിന്നെ നീ പറഞ്ഞതുപോലെ ഞാൻ പകവീട്ടാൻ വന്നതൊന്നുമല്ല… ഒക്കെ യാദൃശ്ചികമായി സംഭവിച്ചതാണ്… ”

“പാവം ശ്രീനി നമ്മൾ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല…”

അവർ രണ്ടുപേരും സംസാരിക്കുന്നത് എന്താണെന്ന് മനസ്സിലാവാതെ അന്തം വിട്ടു നിൽക്കുന്ന ശ്രീനിയെ നോക്കി അനു പറഞ്ഞു..

“ആ മനസ്സിലാവുന്നില്ല രണ്ടുപേരുംകൂടി എന്തൊക്കെയോ പറയുന്നു എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല…എനിക്കും കൂടെ മനസ്സിലാവുന്ന പോലെ ഒന്ന് പറയാമോ ”

“പറയാം ശ്രീനി… ”

അനു കഥ പറയാൻ തുടങ്ങിയപ്പോൾ നവിയുടെ മനസ്സും വർഷങ്ങൾ പിറകിലേക്ക് പോയി…

എ”ന്റെ അച്ഛൻ ശിവദാസനും നവിയുടെ അച്ഛൻ ചന്ദ്രബാബുവും ബെന്നി മാത്യുവും ഉറ്റസുഹൃത്തുക്കൾ ആണ്.. അല്ല ആയിരുന്നു.. ”

“കോളേജിൽ പഠിച്ചിരുന്ന കാലത്ത് അച്ഛന്റെ ജൂനിയറായി പഠിക്കുകയായിരുന്നു എന്റെ അമ്മ സുമിത്ര..”

“അച്ഛനും അമ്മയും തമ്മിൽ കോളേജിൽ വച്ച് ഇഷ്ടത്തിലായി…”

“അച്ഛന്റെ തറവാട് എന്ന് പറയുന്നത് ആ നാട്ടിലെ അത്യാവശ്യം വലിയ ഒരു ജന്മി കുടുംബമായിരുന്നു.”

അച്ഛനെക്കാൾ താഴ്ന്ന ജാതിയിൽപ്പെട്ടതായിരുന്നു അമ്മ…”

“വീട്ടുകാർ എതിർക്കും എന്ന് അറിഞ്ഞിട്ടും അമ്മയും അച്ഛനും തമ്മിൽ തീവ്ര പ്രണയത്തിലായിരുന്നു അവർ അതിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല… അതിനു കൂട്ടുനിന്നത് ഈ സുഹൃത്തുക്കൾ തന്നെയാണ്..”

“അമ്മയുടെ വിദ്യാഭ്യാസം തീരുന്നതിനു മുൻപ് തന്നെ അമ്മയ്ക്ക് വിവാഹം ആലോചിക്കുന്നത് അറിഞ്ഞു അച്ഛൻ അമ്മയെ വേഗം ഇറക്കി കൊണ്ടു വന്നു….”

“കൂട്ടുകാർ എല്ലാരും കൂടി ചേർന്ന് അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു…”

“വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ആയതിനാൽ അതോടുകൂടി അച്ഛൻ തറവാട്ടിൽ നിന്നും പുറത്തായി..”

“ഒരു ചെറിയ വാടക വീട് എടുത്തു അച്ഛനുമമ്മയും കൂടി താമസം തുടങ്ങി..”

“കയ്യിലുള്ള പൈസ തീർന്നപ്പോൾ എന്തെങ്കിലും ജോലി അന്വേഷിക്കേണ്ടതായി വന്നു അച്ഛന്.. ”

“അച്ഛൻ എന്തെങ്കിലും ജോലി അന്വേഷിച്ചു പിടിക്കുമ്പോൾ അച്ഛനോടുള്ള വൈരാഗ്യം കാരണം അച്ചാച്ചൻ ഇടപെട്ട് അത് മുടക്കും ”

“അങ്ങനെ അച്ഛനാകെ തളർന്ന അവസ്ഥയായി… ”

“താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാനോ അമ്മക്ക് സമയത്ത് ഭക്ഷണം കൊടുക്കാനോ പറ്റാതായി.. ”

“ആത്മഹത്യ ചെയ്യാൻ പോലും ചിന്തിച്ചു എന്ന് അമ്മ പിന്നീട് പറഞ്ഞു ഞങ്ങൾ കേട്ടിട്ടുണ്ട്.. ”

“അങ്ങനിരിക്കെ ഒരു ദിവസം അച്ഛനെ അന്വേഷിച്ചു അച്ഛമ്മ എത്തി അച്ചാച്ചൻ അറിയാതെ… ”

“അച്ഛന്റെ അവസ്ഥ ആരൊക്കെയോ പറഞ്ഞറിഞ്ഞു മനസ്സ് തകർന്നായിരുന്നു അച്ഛമ്മ അവരെ കാണാൻ വന്നത്.. ”

“അച്ഛനെ കാണാൻ വന്നപ്പോൾ അച്ഛമ്മയുടെ സാരിത്തുമ്പിന്റെ ഉള്ളിലൊളിപ്പിച്ച ഒരു സാധനം ഉണ്ടായിരുന്നു…”

“അച്ഛമ്മയുടെ പേരിലുള്ള ഒരു പറമ്പിനെ ആധാരം… അച്ചാച്ചൻ അറിയാതെ കൊണ്ടുവന്നതായിരുന്നു ആ പാവം…”

“വേറെ നിവൃത്തിയില്ലാത്തതിനാൽ മനസ്സില്ലാമനസ്സോടെ അച്ഛൻ അത് വാങ്ങി…”

“ആ നാട്ടിൽ നിന്നാൽ അച്ചാച്ചൻ എന്തെങ്കിലുമൊക്കെ പ്രശ്നം ഉണ്ടാക്കും എന്ന് പേടിച്ച് അച്ഛനും അമ്മയും കൂടി ആ നാടും വീടും ഉപേക്ഷിച്ച് എറണാകുളത്തേക്ക് പോന്നു.. ”

“ആ സ്ഥലം വിറ്റ് കിട്ടിയ പൈസ കൊണ്ട് അവിടെ അച്ഛൻ ചെറുതായി ഒരു ബിസിനസ് തുടങ്ങി…”

“നിളയുടെ തീരത്തായിരുന്നു അച്ഛനുമമ്മയും ആദ്യം താമസിച്ചിരുന്നത്.. ”

“അതുകൊണ്ട് തന്നെ നിളയോട് അമ്മയ്ക്ക് ഒരു വല്ലാത്ത ആത്മബന്ധം ആയിരുന്നു..

“പുതിയ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യുമ്പോൾ,പറ്റിയ ഒരു പേര് അന്വേഷിച്ച് അച്ഛന് നടക്കേണ്ടി വന്നില്ല… നിള കൺസ്ട്രക്ഷൻ എന്ന പേരിൽ അത് തുടങ്ങി..”

“അപ്പോഴേക്കും അച്ഛന്റെ സുഹൃത്തുക്കളുടെയും വിവാഹം കഴിഞ്ഞിരുന്നു…”

“നിള കൺസ്ട്രക്ഷൻ ഒരുവിധം പേരെടുത്ത വരുന്ന സമയത്താണ് അച്ഛന്റെ ഉറ്റ സുഹൃത്തുക്കൾ അച്ഛനെ കാണാൻ വന്നത്.. ”

“കുടുംബവും കുട്ടികളുമൊക്കെ ആയെങ്കിലും അവരുടെ ബുദ്ധിമുട്ടും പ്രശ്നങ്ങളും കണ്ടപ്പോൾ യാതൊരു നിക്ഷേപവും ഇല്ലാതെ അച്ഛൻ അവരെ രണ്ടുപേരെയും ബിസിനസ് പാർട്ണേഴ്സ് ആക്കി… ”

അങ്ങനെ മൂന്നു പേരും കൂടി ചേർന്ന് ആ കമ്പനിയെ വലുതാക്കി…

കൺസ്ട്രക്ഷൻസ് വർക്കുകൾക്ക് പുറമേ മറ്റു പല മേഖലകളിലേക്കും നിള വ്യാപിച്ചു തുടങ്ങി…

അങ്ങനെ നിള ടെക്സ്റ്റൈൽസ് നിള ട്രാവൽസ് എന്ന് വേണ്ട ഒട്ടുമിക്ക രംഗത്തേക്കും നിള വ്യാപിച്ചു അങ്ങനെ നിള ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉണ്ടായി…

നിള കൺസ്ട്രക്ഷൻസിന്റെ ഏറ്റവും പുതിയ വില പ്രോജക്ടിലെ അടുത്തടുത്തുള്ള മികച്ച മൂന്ന് വീടുകൾ അച്ഛനും രണ്ടു സുഹൃത്തുക്കൾക്കുമായി എടുത്തു…

സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് രണ്ട് മക്കൾ കൂടിയുണ്ടായി അക്ഷയും അനുരാധയും..

ഉറ്റസുഹൃത്തുക്കളുടെ മക്കൾ തമ്മിലും അതെ സൗഹൃദം ഉണ്ടായിരുന്നു….

എങ്കിലും ആ സൗഹൃദം ഒരു പടി മുന്നിൽ നിന്നിരുന്നത് ചന്ദ്രബാബുവിന്റെ ഇളയ മകനായ നവനീത് ചന്ദ്രബാബുവും അനുരാധയും തമ്മിലായിരുന്നു…

അത്രയും പറഞ്ഞു അനു ഒന്ന് നിർത്തി.. എന്നിട്ട് നവിയെ നോക്കി..

ചുവന്ന പാട്ടുപാവാട ഇട്ടു മുടിരണ്ടും രണ്ടായി കെട്ടി നിറയെ മണികളുള്ള വെള്ളിപാദസ്വരം കിലുക്കികൊണ്ട് നവിയുടെ അടുത്തേക്ക് ഓടി വരുന്ന നക്ഷത്ര കണ്ണുള്ള ഒരു ചെറിയ പെൺകുട്ടി ആയിരുന്നു… അപ്പോൾ നവിയുടെ മനസ്സിൽ…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15