Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 12

എഴുത്തുകാരി: അഞ്ജു ശബരി


ആമിയുടെ അച്ഛന്റെ നിർദേശപ്രകാരം അടുത്ത ആഴ്ച ഞാൻ പാലക്കാടുള്ള ആമിയുടെ അമ്മവീട്ടിലേക്ക് പോയി..

അവിടെ അവരുടെ തറവാട്ട് ക്ഷേത്രത്തിൽ വെച്ച് ഞാൻ ആമിയുടെ കഴുത്തിൽ താലി ചാർത്തി…

ചെറുതായി ആണെങ്കിലും വിവാഹത്തോടനുബന്ധിച്ചുളള എല്ലാ ചടങ്ങുകളും നടത്തിയിരുന്നു…

അന്ന് രാത്രി..

ഞങ്ങളുടെ ആദ്യരാത്രിയിൽ..

ആമിയെയും കാത്ത് മുറിയിൽ ഞാനിരുന്നപ്പോൾ എന്നെത്തേടി വന്നത് എന്റെ അമ്മയുടെ ഫോൺകാൾ ആണ്..

“നവി.. നീയെവിടെയാ.. ”

“അമ്മേ ഞാൻ.. ഒരു കൂട്ടുകാരന്റെ അടുത്താണ്.. ”

“മോനെ.. നീയൊന്നു വേഗം വാ ഇങ്ങോട്ട്.. ”

” എന്താ അമ്മേ എന്തുപ്പറ്റി അമ്മ എന്തിനാ കരയുന്നത്.. ”

” അച്ഛമ്മയ്ക്ക് തീരെ വയ്യ… ഐസിയുവിലാണ്… ഇടയ്ക്ക് ഞാൻ കയറി കണ്ടപ്പോൾ നിന്നെ കാണണമെന്ന് പറഞ്ഞു… ”

” അമ്മേ ഞാൻ നാളെ രാവിലെ വരാം… ”

“അത് വരെ പോകുമെന്ന് തോന്നുന്നില്ല..”

അതും പറഞ്ഞൊരു പൊട്ടിക്കരച്ചിൽ ആയിരുന്നു ഞാൻ കേട്ടത്..

” അമ്മ കരയല്ലേ ഞാൻ വരാം ഇപ്പൊ തന്നെ ഇറങ്ങാം.. ”

നവി ഫോൺ വെച്ചിട്ട് തിരിഞ്ഞപ്പോൾ പുറകിൽ ആമി ഉണ്ടായിരുന്നു..

“നവി.. എന്ത് പറ്റി ആകെ വല്ലാതിരിക്കുന്നല്ലോ.. ”

“ആമി എനിക്കുടനെ നാട്ടിൽ പോകണം അമ്മ വിളിച്ചിരുന്നു അച്ഛമ്മ ഹോസ്പിറ്റലിൽ ആണ്.. ”

“നാളെ പോയാൽ പോരെ നവി.. ”

“പോരാ ആമി.. ഉടനെ എത്താനാ അമ്മ പറഞ്ഞത് ഒരുപക്ഷെ അച്ഛമ്മ… നാളെ രാവിലെ വരെ… .. ”

“എന്നാ നവി പൊയ്ക്കോ ഞാൻ എല്ലാവരോടും പറഞ്ഞോളാം.. ”

ആമിയുടെ വിഷമം കണ്ടിട്ട് നവിക്ക് പോകാൻ മനസ്സുണ്ടായില്ല… എങ്കിലും അവൻ പോകാനിറങ്ങി..

അവളെ ചേർത്ത് പിടിച്ചു ആ നെറ്റിയിൽ ഒരു ചുംബനം നൽകി..

“ഞാൻ വേഗം വരും.. എനിക്ക് വേണ്ടി കാത്തിരിക്കണം.. ”

“നവി പൊയ്ക്കോ ലാസ്റ്റ് ബസ് പത്തു മണിക്കാണ് അത്‌ കഴിഞ്ഞാൽ പിന്നെ ബസ് ഉണ്ടാവില്ല.. ”

അങ്ങനെ മനസില്ലാമനസോടെ ഞാൻ അവിടെ നിന്നും ഇറങ്ങി.. എന്റെ പെണ്ണിന്റെ നിറഞ്ഞ കണ്ണുകൾ കാണാതെ ഇരിക്കാൻ ഞാൻ ഒന്ന് തിരിഞ്ഞ് കൂടി നോക്കാതെ യാത്രയായി..

പക്ഷേ അപ്പോൾ എനിക്കറിയില്ലായിരുന്നു അത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച ആണെന്ന്..

പുലർച്ചെ തന്നെ ഞാൻ നാട്ടിലെത്തി.. അച്ഛമ്മയ്ക്ക് വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നു.. രണ്ടു ദിവസം കൊണ്ട് ഡിസ്ചാർജ് ആയി…

ഇടയ്ക്കിടെ ആമി എന്നെ ഫോണിൽ വിളിക്കുന്നത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നെനിക്കറിയില്ലായിരുന്നു..

എനിക്ക് എനിക്ക് പോകാൻ ഇനി ഒരാഴ്ച കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ…

അതിനുമുമ്പ് രണ്ടു ദിവസമെങ്കിലും എനിക്കെന്റെ ആമിയോടൊപ്പം വേണമെന്ന് എനിക്ക് തോന്നി..

അങ്ങനെ ഞാൻ അവളുടെ അടുത്തേക്ക് പോകാൻ തയ്യാറായി..

ഞാൻ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ മുറിയിലേക്ക് വന്നു..

“നവി.. കുളിച്ചു കഴിഞ്ഞോ.. ”
“ഇല്ലമ്മാ.. ദാ ഇപ്പൊ വരാം ഒരഞ്ചു മിനിറ്റ്.. ”

ഞാൻ ഇറങ്ങി വന്നപ്പോൾ മുറിയിൽ അമ്മയുണ്ടായിരുന്നില്ല…

“ശോ.. ആരോ വിളിച്ചിരുന്നല്ലോ ആമിയാകും.. അല്ല എന്റെ ഫോണെവിടെ.. ഇവിടെ ഉണ്ടായിരുന്നല്ലോ.. ”

നവി അവിടെയൊക്കെ അന്വേഷിച്ചിട്ടും ഫോൺ കണ്ടില്ല..

“അമ്മേ… എന്റെ ഫോൺ കണ്ടോ.. ”

“അമ്മേ.. എന്താ മുഖം വല്ലാതിരിക്കുന്നല്ലോ.. എന്ത് പറ്റി.. ”

” നവി.. നീയെന്നോടെന്തെങ്കിലും മറയ്ക്കുന്നുണ്ടോ.. ”

“എന്താമ്മേ അങ്ങനെ ചോദിച്ചത്.. ”

“ഇതെന്താ?? ”

നവിയുടെ ഫോൺ അവന്‌ നേരെ നീട്ടികൊണ്ട് ചോദിച്ചു.. അതിൽ അവനും ആമിയും ഒന്നിച്ചുള്ള വിവാഹ ഫോട്ടോ ഉണ്ടായിരുന്നു..

“അമ്മേ ഞാൻ.. ”

അതിന് മറുപടി ആയി നവിയുടെ മുഖത്ത് കൈ നീട്ടി ഒരടി ആയിരുന്നു..

“അമ്മേ… ”

“എന്താടാ.. നിനക്ക് വേദനിച്ചോ.. സ്വന്തം മകന്റെ വിവാഹം അതും ചേട്ടൻ നിൽക്കുമ്പോൾ അനിയൻ കെട്ടിയത് അമ്മയായ ഞാൻ അറിയേണ്ടേ.. ”

“അമ്മേ.. ഞാൻ പറയുന്നതൊന്നു കേൾക്കു.. ”

“വേണ്ട നീയൊന്നും പറയേണ്ട നവി.. ”

“അമ്മേ.. ഒന്നും മനഃപൂർവം അല്ല.. അമ്മയല്ലേ എന്നോട് പറഞ്ഞത് ഒരു പെണ്ണിന്റ കണ്ണീർ ഈ വീട്ടിൽ വീഴരുതെന്ന്.. ”

“ഇങ്ങനൊരു കാര്യമറിഞ്ഞാൽ ഈ വീട്ടിൽ ആരും സമ്മതിക്കില്ല എന്നറിയാമല്ലോ. അത് മാത്രമല്ല അവർക്ക് എന്തെങ്കിലും ആപത്ത് വരുമോ എന്നുള്ള ഭയവും എനിക്കുണ്ടായിരുന്നു അതാണ് ഞാൻ എല്ലാം മറച്ചു വെച്ചത്.. ”

“ഇല്ല നവി എനിക്കിതൊന്നും അംഗീകരിക്കാൻ കഴിയില്ല.. ”

“അമ്മേ പ്ലീസ് അമ്മ എന്നെയൊന്നു മനസ്സിലാക്കണം.. ”

“എനിക്കൊന്നും കേൾക്കേണ്ട.. ഞാൻ എല്ലാം അച്ഛനോട് പറയും.. ബാക്കിയുള്ള കാര്യങ്ങൾ അദ്ദേഹം തീരുമാനിക്കട്ടെ.. ആ മനുഷ്യനെ ഒളിച്ചോരു കാര്യം ഞാൻ ചെയ്യില്ല അത് നീ പ്രതീക്ഷിക്കേണ്ട.. ”

“അമ്മേ.. പ്ലീസ്.. ”

“ഇല്ല.. എന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ല.. ”

“എങ്കിൽ അമ്മയൊന്നു കൂടെ കേട്ടോളു.. ഈ കാര്യങ്ങൾ അച്ഛനോട് പറഞ്ഞാൽ പിന്നെ നവനീത് എന്നുള്ള ഈ മകനെ അമ്മ മറന്നേക്കണം.. “.

“നവി… മോനെ.. “..

“അമ്മയുടെ തീരുമാനം അതാണെങ്കിൽ എന്റെ തീരുമാനം ഇതാണ്.. ”

അത്രയും പറഞ്ഞു നവി മുറിയിലേക്ക് കയറി പോയി..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അതിന് ശേഷം ഞാനും അമ്മയും തമ്മിൽ മിണ്ടിയിട്ടില്ല.. ഞാൻ ആമിയുടെ അടുത്തേക്ക് പോയതുമില്ല..

ഏകദേശം മൂന്നാലു ദിവസങ്ങൾക്കുള്ളിൽ എനിക്ക് പോകേണ്ടതായി വന്നു..

ഞാൻ ആമിയോട് വിളിച്ചു യാത്ര പറഞ്ഞിട്ട് യുകെ യിലേക്ക് പോയി..

എന്നെ യാത്രയയക്കാൻ അവൾക്ക് എയർപോർട്ടിൽ വരണമെന്ന് ഉണ്ടായിരുന്നു.. പക്ഷേ എന്റെ വീട്ടുകാരെ പേടിച്ചു അവൾ വന്നില്ല..

“ഞാൻ യുകെയിലെത്തിയതിനു ശേഷം മുടങ്ങാതെ എന്നും അവളെ വിളിക്കുമായിരുന്നു.. ”

“ഏകദേശം ഒരാഴ്ചയോളം അത് തുടർന്നു.. പെട്ടെന്നൊരു ദിവസം അവളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായി..”

കുറച്ചു ദിവസം അവളുടെ വീട്ടിലുള്ള ആരെയും ഫോണിൽ കിട്ടാതായപ്പോൾ ഞാൻ വല്ലാതെ ഭയന്നു… അങ്ങനെ ഞാൻ ലീവെടുത്തു നാട്ടിലെത്തി…

വീട്ടിലേക്ക് പോകുന്നതിന് പകരം ഞാൻ പോയത് അവളുടെ വീട്ടിലേക്കായിരുന്നു..

പക്ഷേ അവിടെ ആരുമുണ്ടായിരുന്നില്ല..

അവളെയന്വേഷിച്ചു ഭ്രാന്ത്‌ പിടിച്ചു ഞാൻ നടന്നു.. അവസാനം പാലക്കാടുള്ള തറവാട്ടിൽ പോയി.. അവർക്കാർക്കും അവളെയോ അവളുടെ വീട്ടുകാരെകുറിച്ചോ ഒന്നുമറിയില്ല..

ഒരാഴ്ച അങ്ങനെ അലഞ്ഞതിനു ശേഷം ഞാൻ വീട്ടിലേക്ക് ചെന്നു..

അകത്തേക്ക് കയറിയപ്പോൾ അമ്മ ഓടിയിറങ്ങി വന്നു..

“നവി.. മോനെ.. നീയെപ്പോ വന്നു.. ഇതെന്തൊരു കോലമാണ്.. ”

“വേണ്ട.. തൊട്ടുപോകരുത് നിങ്ങളെന്നെ.. ”

“നവി.. നീയെന്താ ഇങ്ങനൊക്കെ.. ഞാനെന്ത് ചെയ്തു നിന്നോട്.. ”

“എന്റെ ആമിയെവിടെ?? ” ഉച്ചത്തിൽ ബഹളം വെച്ചു നവി..

അത് കേട്ട് എല്ലാവരും ഇറങ്ങി വന്നു..

“എന്താ അവിടെ?? ”

ശബ്ദം കേട്ട് നവി മുകളിലേക്ക് നോക്കി..

ചന്ദ്രബാബു താഴേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു..

അയാളെ കണ്ടു നവി മുഖം തിരിച്ചു..

“എന്താ എന്റെ മോന് അറിയേണ്ടത് അച്ഛനോട് ചോദിക്ക് ഞാൻ പറയാം.. ”

“ആര് പറഞ്ഞാലും കുഴപ്പമില്ല എനിക്കെന്റെ ആമി എവിടെയുണ്ടെന്നറിയണം.. ”

“നിന്റെ ആമിയോ അതാരാ.. ”

“എന്റെ ഭാര്യ.. ”

“ഭാര്യയോ.. ആഹാ അതെപ്പോ.. എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ.. നീയറിഞ്ഞോ ഭാര്യേ.. ”

നിങ്ങൾ രണ്ടാളും കൂടി ചേർന്ന് എന്നെ പൊട്ടൻ കളിപ്പിക്കേണ്ട.. ആമിക്ക് എന്താ പറ്റിയതെന്ന് നിങ്ങൾക്കറിയാം.. എനിക്കതറിയണം..

മതി നിർത്ത്.. കുറച്ച് നേരമായല്ലോ നീ ആമി ആമി എന്ന് പറഞ്ഞ് വിളിച്ചു കൂവാൻ തുടങ്ങിയിട്ട്… നീയെന്താ വിചാരിച്ചത് നീയെന്ത് ചെയ്താലും ഞാനൊന്നും അറിയില്ല എന്ന് കരുതിയോ..

എന്നും പറഞ്ഞിട്ട് അയാൾ നവിയുടെ കോളറിൽ കുത്തിപ്പിടിച്ചു..

കോടിശ്വരനായ ചന്ദ്രബാബുവിന്റെ മകന് പ്രേമിക്കാൻ കിട്ടിയത് അഷ്ടിക്ക് വകയില്ലാത്ത വീട്ടിലെ പെണ്ണിനെ..

എന്നെ അപമാനിച്ചു കൊണ്ട് നിങ്ങളെ ഒന്നിച്ചു ജീവിക്കാൻ ഞാൻ വിടുമെന്ന് കരുതിയോ…

നീയിനി അന്വേഷിച്ചു നടക്കേണ്ട.. അവൾ ഇനി നിന്റെ ജീവിതത്തിലേക്ക് വരില്ല…

എന്റെ ആമിയെ നിങ്ങൾ…

നവി അച്ഛന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു..

“ഡാ വിട് അച്ഛനെ.. ” അമ്മ നവിയെ പിടിച്ചു മാറ്റി..

അച്ഛനെ തല്ലാൻ പോകുന്നോ.. ഇറങ്ങിപോയ്ക്കോ ഇവിടുന്നു.. ഒരു പെണ്ണിനെ കണ്ടപ്പോൾ പെറ്റു വളർത്തിയ അച്ഛനെയും അമ്മയെയും മറന്ന നിന്നെപോലൊരു മകനെ ഞങ്ങൾക്ക് വേണ്ട..

ഇറങ്ങിപ്പൊയ്ക്കോ… ഇവിടെ നിന്നും..

അല്ലെങ്കിലും പൈസക്ക് വേണ്ടി മാത്രം ജീവിക്കുന്ന നിങ്ങളെ പോലെയുള്ളവരുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഇറങ്ങുന്നത് തന്നെയാണ് ഞാൻ പോകുന്നു..

ഈ ലോകത്ത് എവിടെയെങ്കിലും എന്റെ ആമി ജീവനോടെ ഉണ്ടെങ്കിൽ ഞാൻ കണ്ടുപിടിക്കും.. ഒന്നിച്ചു ജീവിക്കുകയും ചെയ്യും..

അത്രയും പറഞ്ഞിട്ട് നവി അവിടെനിന്നും ഇറങ്ങി..

“ചന്ദ്രേട്ടാ നമ്മുടെ മോൻ…”

“നീയെന്തിനാ കരയുന്നത്.. അവനെവിടെ പോകാനാ അവസാനം ഇങ്ങോട്ട് തന്നെ വരും വിഷമിക്കാതെ ഇരിക്ക്.. ”

💮💮💮💮💮💮💮💮💮💮💮💮💮💮💮

കുറച്ച് നാൾ ഞാൻ അവളെ അന്വേഷിച്ചു നടന്നു പക്ഷേ എനിക്ക് കണ്ടെത്താനായില്ല..

അവസാനം ഞാൻ ഇവിടെ എത്തി..

ഇതാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്…

“അപ്പൊ ആമി എവിടെ.. കണ്ടുപിടിച്ചോ..”
ശ്രീനി ചോദിച്ചു..

“ഇല്ല.. ആമിയെവിടെ എന്നെനിക്കറിയില്ല.. ”

“ഞാൻ പോകുന്ന ഓരോ ഇടതും ഞാൻ അവളെ അന്വേഷിക്കുന്നുണ്ട്.. എപ്പോഴെങ്കിലും അവളെ കണ്ടുപിടിക്കാൻ കഴിയും എന്നൊരു പ്രതീക്ഷ എനിക്കുണ്ട്.. ”

“അനു.. സോറി.. നിന്നോടെനിക്ക് വിരോധം ഒന്നുമില്ല.. നിന്നെക്കാണുമ്പോൾ എവിടെയൊക്കെയോ എന്റെ ആമിയുടെ മുഖം എനിക്കോർമ്മവരും.. ”

“പ്രത്യേകിച്ചും നിന്നെ എല്ലാവരും അനു എന്ന് വിളിക്കുമ്പോൾ അതാണ് ഞാൻ അങ്ങനൊക്കെ പെരുമാറിയത്.. വിഷമിപ്പിച്ചതിൽ സോറി..”

“അത് സാരമില്ല നവി.. ഇനി നമുക്ക് സുഹൃത്തുക്കൾ ആയി ഇരിക്കാമല്ലോ. അല്ലെ… ”

“മ്മ്.. “.

എന്നിട്ട് നവി അകത്തേക്ക് കയറി പോയി..

“അനു.. എന്താടോ തന്റെ മുഖത്തിനൊരു വാട്ടം.. ”

“ഏയ്‌ ഒന്നുമില്ല ശ്രീനി.. ”

“അങ്ങനല്ലല്ലോ എന്തോ ഉണ്ടല്ലോ.. ”

“എന്ത്.. തനിക് തോന്നുന്നതാ.. ”

“അനു.. നുണ പറയേണ്ട.. വഴക്കടിച്ചു വഴക്കടിച്ചു നിനക്ക് നവിയോട് ഒരിഷ്ടം ഉണ്ടായിരുന്നല്ലേ.. ”

ശ്രീനിയുടെ സംസാരം കേട്ട് അനു ഞെട്ടിത്തിരിഞ്ഞു നോക്കി..

“ശ്രീനി.. എന്തായീ പറയുന്നത്.. ”

“വേണ്ട അനു.. നുണ പറയേണ്ട.. പലപ്പോഴും നീ അവനെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ”

അങ്ങനെ എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അത് മുളയിലേ നുള്ളുന്നതാ അനു നല്ലത്.. ആമി അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയതാണ്.. അത് മായ്ക്കാൻ ആർക്കും കഴിയില്ല..

നമുക്ക് പ്രാർത്ഥിക്കാം അവർ വേഗം ഒന്നിക്കാൻ അല്ലെ അനു..

മ്മ്..

അല്ല അനു ഇനിയിപ്പോ അവന്റെ അമ്മയെ കാണണോ..

അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല ശ്രീനി..

എങ്കിൽ നീ വാ അകത്തേക്ക് പോകാം.. നേരമൊരുപാടായി..

അവർ അകത്തേക്ക് പോകുമ്പോൾ കുറച്ചകലെ മാറി നിന്ന് അവരെ നോക്കികൊണ്ട് നവി നിൽക്കുന്നുണ്ടായിരുന്നു..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11