Thursday, December 19, 2024
Novel

കാശ്മീര : ഭാഗം 3

എഴുത്തുകാരി: രജിത ജയൻ

വളരെ ആവേശത്തോടെ വിഷ്ണുവിനെയും ശിവാനിയെയും അടച്ചിട്ട വാതിൽ തള്ളി തുറന്ന ദേവദാസ് പണിക്കരൊരു അദൃശ്യ ഭിത്തിയിൽ തട്ടിയെന്നപോലെ അറയുടെ മുന്നിൽ വീണുപോയതുകണ്ട ശിവൻ അദ്ദേഹത്തിനരികിലേക്കോടിയെത്തി..,, പണിക്കരേ…. എന്തുപറ്റി. ..? പരിഭ്രമത്തോടെ പണിക്കരോടത് ചോദിച്ചു കൊണ്ട് അറയുടെ ഉള്ളിലേക്ക് നോക്കിയ ശിവൻ ഞെട്ടിപകച്ചുപോയി……!!

അകത്ത് വിഷ്ണുവിനെ കാണാൻ ഇല്ല പകരം ശിവാനിക്കരിക്കിൽ വേറൊരാൾ……!! ശിവാനിയെ ഒരു പൂച്ചകുഞ്ഞിനെ എന്നപോലെ തോളത്തെടുത്തുകിടത്തികൊണ്ടാ മനുഷ്യൻ അറയുടെ പുറത്തേക്ക് ഇറങ്ങവെ ശിവൻ കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ പണിക്കരെ നോക്കി, ആറടിയിലേറെ ഉയരവും കാന്തികദർശനമുളള കണ്ണുകളുമുള്ളൊരു ആജാനബാഹു..!! അയാളുടെ തോളിൽ കിടക്കുന്ന ശിവാനിയുടെ കൈകൾ വായുവിൽ തൂങ്ങിയാടുന്നതുകണ്ട ശിവൻ ഞെട്ടിവിറച്ചുപോയ്.!!

ഭയന്നുപകച്ചു പോയ മിഴികളുമായ് ശിവൻ പണിക്കരെ നോക്കവേ ചതച്ചരച്ചെന്നപോലെ പണിക്കരുടെ വായിൽ നിന്നാ പേര് പുറത്തേക്ക് വീണു. … വാമദേവൻ. ….. !! ആ പേര് കേട്ടതും ഞെട്ടി വിറച്ചുപോയ് അവിടെ കൂടിയിരുന്നോരോരുത്തരും…. വാമദേവൻ. ……!!! ഇതായിരുന്നോ പണിക്കർ പറഞ്ഞ ആ മാന്ത്രികൻ. ….. ഇയാളെങ്ങനെ ഈ അറയിലെത്തി..? മനസ്സിൽ വരച്ചിട്ട അതിക്രൂരനായ വാമദേവന്റ്റെ ചിത്രത്തിനു പകരം മുന്നിൽ നിൽക്കുന്ന ആ രൂപത്തിലേക്ക് ശിവൻ പിന്നെയും നോക്കികൊണ്ടിരുന്നു….

കഴുത്തിലെ സ്വർണ്ണ രുദ്രാക്ഷവും മുഖത്തെ ശാന്തതയും വാമദേവന്റ്റെ ചതിയുടെ അടയാളങ്ങൾ ആണോ…….?? പണിക്കരേ, അപ്പോൾ തനിക്കെന്നെ ഓർമ്മയുണ്ടല്ലേ…….? ഞാൻ കരുതി കാലങ്ങൾ കഴിഞ്ഞെന്ന കണ്ടാൽ താൻ തിരിച്ചറിയില്ലാന്ന്…..! അന്ന് മന്ദാരക്കാവിന്റ്റെ നാശത്തിനുകാരണം ഞാനാണെന്ന് നീ കവടിനിരത്തി പറഞ്ഞ അന്നു ഞാൻ നിന്നോടു പറഞ്ഞിരുന്നു എന്റ്റെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ട് നീ ഉണ്ടാവരുതെന്ന്. ….!!! എന്നും അവസാന ജയമീ വാമദേവനാണെന്ന്……!!

ഇപ്പോൾ എന്തായീ എന്റെ നൂറാമത്തെകന്യകയായ ശിവാനിയിലേക്ക് ഞാൻ എത്തരുതെന്ന് കരുതി നീ അവളെ വിഷ്ണുവിനൊപ്പമീ അറയിലാക്കി,പക്ഷേ അതേ ശിവാനിയിപ്പോഴിതാ എന്റ്റെ തോളിൽ കന്യകയായ് തന്നെ കിടക്കുന്നു. …!! വാമദേവന്റ്റെ പെണ്ണിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച വിഷ്ണുവിന്റ്റെ അവസ്ഥ കണ്ടോ നീ..? വാമദേവനിൽ നിന്ന് വിഷ്ണൂ എന്ന പേര് കേട്ടതും ശിവൻ അറയുടെ അകത്തേക്ക് പാഞ്ഞു കയറി. …അവിടെ അറയുടെ ഉളളിൽ ബോധംനശിച്ചൊരു ശവംകണക്കേ അവൻ കിടപ്പുണ്ടായിരുന്നു വിഷ്ണൂ……!!

വിഷ്ണൂ…..വിഷ്ണൂ….ശിവൻ പലപ്രാവശ്യം അവനെ കുലുക്കി വിളിച്ചെങ്കിലും വിഷ്ണുവിനനകമുണ്ടായില്ല….!! “ശിവാ…..നീയെത്ര വിളിച്ചാലും ഞാൻ ശിവാനിയെയുംകൊണ്ടീ പടികടന്നല്ലാത്ത അവനൊരു ഉണർവ്വുണ്ടാക്കില്ല….,ബോധമുണ്ടാവില്ല….., പണിക്കരുടെ വാക്കുകൾ കേട്ട് എന്റെ കന്യകയെ പ്രാപിക്കാനൊരുങ്ങിയ അവനു ഞാൻ കൊടുത്ത ചെറിയ ശിക്ഷയാണത്…….!!

ഒരു പൊട്ടിച്ചിരിയോടെ വാമദേവനതുപറഞ്ഞപ്പോൾ ശിവൻ അയാളെ ആക്രമിക്കാനായ് അയാൾക്കരികിലേക്ക് കുതിച്ചെത്തിയെങ്കിലും പെട്ടെന്ന് നിന്നിടത്തുനിന്നനങ്ങാൻ സാധിക്കാതെയവനാ നിലത്ത് തറഞ്ഞു നിന്നുപോയ് …!! “എന്റെ അനുവാദമില്ലാതെ നിന്നിടത്തുനിന്നൊന്നനങ്ങാൻ പോലും സാധിക്കില്ല ശിവാ, നിനക്കും പിന്നെ ഇവിടെ കൂടിയ ആർക്കും. …! എനിക്ക് പറ്റും വാമദേവാ…..!! വീണിടത്തുനിന്ന് ചാടിയെഴുന്നേറ്റുപണിക്കരതു പറയവേ വാമദേവൻ കനലെരിയുന്ന കണ്ണുകളോടെ പണിക്കരെ നോക്കി. …

ഈശ്വരനെ മാത്രം വിശ്വസിച്ച് ഈശ്വരപാതയിലൂടെ നടക്കുന്ന എന്നെ നിന്റ്റെ നിയന്ത്രണത്തിലാക്കാൻ നിനക്ക് പറ്റില്ല വാമദേവാ……!! “ശരിയാണ് ദേവദാസാ…..എന്റെ ശക്തിയിലൂടെനിക്കൊരു പക്ഷേ നിന്നെ നിയന്ത്രിക്കാൻ പറ്റിയെന്നു വരില്ല. …പക്ഷേ നിനക്കൊറ്റയ്ക്കെന്നെ എന്തു ചെയ്യാൻ സാധിക്കും..?? നിങ്ങളിത്രപേർ നിരന്നിവിടെ നിൽക്കുമ്പോൾ തന്നെ നിങ്ങൾ ശിവാനിയെയും വിഷ്ണുവിനെയും അടച്ച മുറിയിലെത്തിയവനാണീ ഞാൻ …

വാമ ദേവനത് പറഞ്ഞപ്പോൾ ശിവനുൾപ്പെടെ എല്ലാവരുടെയും മുഖത്ത് അതെങ്ങനെ ,എപ്പോൾ എന്ന ചോദ്യം നിറഞ്ഞു നിന്നിരുന്നു .. ആ മുഖങ്ങളിലേക്കൊരു പരിഹാസചിരിയെറിഞ്ഞു വാമദേവൻ .. ദേവദാസാ … ചെറിയൊരു കൺക്കെട്ട് വിദ്യയിലൂടെ ഒരു കാറ്റിലേക്ക് നിങ്ങളുടെ ശ്രദ്ധ മാറ്റി ഞാനാ അറയിൽ കയറിയത് തടയാൻ നിങ്ങൾക്കായോ….?? “എന്റെ സാന്നിദ്ധ്യവും എന്റെ സഹായിയുടെ സാന്നിദ്ധ്യവും കഴിഞ്ഞ കുറെ മണിക്കൂറുകളായ് ഇവിടെ ഉണ്ട്. …അതു തിരിച്ചറിയാൻ പോലും ദേവദാസാ നിനക്ക് പറ്റീലല്ലോ….???

പരിഹാസത്തോടെ പണിക്കരെ നോക്കിയ വാമദേവൻ ആൾക്കൂട്ടത്തിനിടയിലേക്കൊന്ന് സൂക്ഷിച്ച് നോക്കി. ..പിന്നെ മെല്ലെ വിളിച്ചൂ…. സൈരന്ധ്രീ……….!!! പെട്ടന്നാണാ ആൾക്കൂട്ടത്തിനുളളിൽ നിന്ന് ചുവന്ന പട്ടുചുറ്റി തലനിറയെ മുല്ലപ്പൂക്കൾ ചൂടിയ അപൂർവ്വ സൗന്ദര്യത്തിനുടമയായ ഒരു സ്ത്രീ മുമ്പോട്ടു വന്നത്. …. ശിവാ….നിനക്ക് മുൻപരിച്ചയമുണ്ടോയിവളെ ? ഈ സൈരന്ധ്രിയെ..? വാമദേവനത് ശിവനോട് ചോദിക്കവേ ശിവന്റെ മനസ്സിലേക്കൊരു കൈനോട്ടക്കാരിയുടെ ചിത്രം ഓടിയെത്തി…..

ശിവാ നിന്റ്റെ പെങ്ങൾ ശിവാനിയൊരു കാമിനിയായ കന്യക മാത്രമാണ്. ..””” ചുറ്റും നിന്നാരൊക്കയോ അങ്ങനെ വിളിച്ചു പറയുന്നതായ് ശിവനു തോന്നി … “ശിവാ…..നിനക്ക് മുന്നറിയിപ്പുമായ് വന്ന ആ കൈനോട്ടക്കാരിയിവൾ തന്നെയാണ്…., മാന്ത്രിക വിശ്വാസമനുസരിച്ച് മുന്നറിയിപ്പ് നൽക്കാതെയും അനുവാദം വാങ്ങാതെയും ഒരു കർമ്മവും ചെയ്തുകൂടായെന്നാണ്….!! ശിവനു ഞങ്ങൾ മുന്നറിയിപ്പ് തന്നു. …,

ഇനി ശിവന്റെ അച്ഛൻ എനിക്ക് അനുവാദം തരണം ശിവന്റെ ഈ അനിയത്തിയെ എന്റെ നൂറാമത്തെ കന്യകയായെനിക്ക് മന്ദാരക്കാവിലേക്ക് കൊണ്ടു പോവാനുള്ള അനുവാദം. ….!! “ഇതുചതിയാണ്…..,, എന്റെ അനുവാദം കിട്ടിയിട്ട് നിങ്ങളൊരിക്കലും എന്റെ മകളെ എനിക്കരിക്കിൽ നിന്ന് കൊണ്ടു പോവില്ല വാമദേവാ…..!! എന്റെ മരണം ഇപ്പോൾ ഇവിടെ സംഭവിച്ചാൽ പോലും എന്റെ അനുവാദം നിനക്ക് കിട്ടില്ലെടാ… !!!

വേണുമാഷിന്റ്റെ വാക്കുകൾ പരിഹാസത്തോടെ കേട്ടുനിന്ന വാമദേവൻ തോളിൽ കിടന്ന ശിവാനിയെ ഒരു പഴംതുണിക്കെട്ടുപോലെ താഴേക്കിട്ടു…… “വേണുമാഷെ….എനിക്ക് നിങ്ങളുടെ അനുവാദം കൂടിയേ തീരൂയിവളെ ഇവിടെ നിന്ന് കൊണ്ടു പോവാൻ…!! ഇവളുടെ കന്യാകാത്വം കവരുക മാത്രമായിരുന്നെന്റെ ലക്ഷ്യമെങ്കിലത് ആ അറയിൽ വെച്ചനിക്കാവാമായിരുന്നു….., പക്ഷേ എന്റെ ചിന്തകൾ പ്രവർത്തികൾ അതീ പണിക്കരിൽ നിന്ന് നിങ്ങൾ കേട്ടതുമാത്രമല്ല….

എനിക്ക് ഇവളെ കൊണ്ടു പോവണം എന്റ്റെ മന്ദാരക്കാവിലേക്ക്……!! എന്റ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനെന്റ നൂറാമത്തെകന്യകയായ്….!! അതിനുനിങ്ങളിപ്പോൾ എനിക്ക് അനുവാദം തന്നില്ലെങ്കിൽ ഒരച്ഛനും ഒരു സഹോദരനും കാണാൻ പാടില്ലാത്ത പലകാഴ്ചകളും നിങ്ങൾക്കിപ്പോഴിവിടെ കാണേണ്ടിവരും… എന്താ അതുകാണണോ നിങ്ങൾക്ക്. ..?? അതുകണ്ടാലേ നിങ്ങളെനിക്ക് അനുവാദം തരുകയുളളൂവെങ്കിൽ ……

മൂർച്ചയുളള ശബ്ദത്തിലതു പറഞ്ഞു കൊണ്ട് വാമദേവൻ നിലത്തുകിടക്കുന്ന ശിവാനിയെ ഒരു നിമിഷം നോക്കി നിന്നു. .. ശിവാനീ……!! ഒരു മുരളിച്ചപോലെ ശിവാനിയെ നോക്കി വാമദേവൻ വിളിക്കവെ ഉറക്കത്തിലെന്നപോലെ ശിവാനി ഉണർന്ന് വാമദേവനെ നോക്കി ചിരപരിചിതയെ പോലെ പുഞ്ചിരിച്ചൂ…..! !! വാമദേവന്റ്റെ നീക്കമെന്തിനെന്നറിയാതെ ശിവനും പണിക്കരുമുൾപ്പെടെ അവിടെ കൂടിയവരൊക്ക വാമദേവനെ പകച്ചു നോക്കി. …..!!!

വാമദേവൻ്റ്റെ ആജ്ഞകൾക്ക് കാതോർത്തൊരാജ്ഞാനുവർത്തിയായ് നിൽക്കുന്ന ശിവാനിയെ കണ്ടപ്പോൾ പണിക്കരുടെ മനസ്സിലൂടൊരു മിന്നൽ പിണർ പാഞ്ഞു പോയി. ….. കാരണം ശിവാനിയുടെ മുഖത്തപ്പോൾ തെളിഞ്ഞുനിന്നത് വാമദേവനോടുളള വിധേയത്വം ആണെങ്കിൽ അവളുടെ കണ്ണുകളിൽ തെളിഞ്ഞത് അടങ്ങാത്ത കാമാവേശമായിരുന്നു….!!! തന്റെ മാന്ത്രീക ശക്തി കൊണ്ട് വാമദേവൻ ശിവാനിയുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു എന്ന ചിന്ത പണിക്കരെ ഭീതിയിലാഴ്ത്തി…

ഒരിക്കലും നല്ലതൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല വാമദേവനിൽ നിന്ന്,അതുകൊണ്ട് ഇപ്പോൾ ഇവിടെ നടക്കുന്നത് എന്താണെങ്കിലുമത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരിക്കുമല്ലോ ഭഗവാനേ…?? പണിക്കരുടെ ചിന്തകൾ പലവഴി മാറവേ പെട്ടന്നവിടെ വാമദേവന്റ്റെ ശബ്ദം ഉയർന്നു.. ശിവാനീ………!!! ഉം…….,,, കാമംതുടിക്കുന്ന ശബ്ദവും നോട്ടവും ശിവാനിയിൽ നിന്നുയരവേ പതറി പോയി പണിക്കർ. … “”ശിവാനീ….ശിവാനിക്കെന്റെകൂടെ മന്ദാരക്കാവിലേക്ക് വരണ്ടേ …..എന്റെ കന്യകയായ്…??

“വരണം….വരണം…,,ശിവാനിയുടെ ശബ്ദം വികാരത്താൽ കിതച്ചു തുടങ്ങിയിരുന്നപ്പോൾ…,, “”ശിവാനിയെ എനിക്കൊപ്പംകൊണ്ടു പോവാനെനിക്ക് ശിവാനിയുടെ അച്ഛന്റെ സമ്മതം വേണം,പക്ഷേ ശിവാനിയുടെ അച്ഛനെനിക്കാ സമ്മതം തരുന്നില്ല.ശിവാനിയൊന്ന് ചോദിച്ചു നോക്കൂ അദ്ദേഹത്തോട് സമ്മതം… “”” ശിവാനിയുടെ വികാരംതുടിക്കുന്ന കണ്ണുകളിലേക്ക് ആഴത്തിലൊന്ന് നോക്കി വാമദേവനത് പറഞ്ഞപ്പോൾ പെട്ടെന്ന് അവളിൽ നിന്നൊരു സീൽക്കാര ശബ്ദമുയർന്നു,

ഒപ്പം തന്നെയവൾ തലമുടിയിൽ വിവാഹ നിശ്ചയത്തിനായ് ചൂടിയിരുന്ന മുല്ലപൂ മാലയും ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങളും വലിച്ചൂരിയെറിഞ്ഞു….!! ശിവാനിയുടെ മാറ്റങ്ങൾ കണ്ടു പകച്ചു നിന്ന വേണുമാഷെയും ശിവനെയും പരിഹാസത്തിലൊന്ന് നോക്കി വാമദേവൻ ശിവനിക്കരിക്കിലേക്ക് നീങ്ങവേ പണിക്കർ തന്റ്റെ കണ്ണുകൾ അടച്ചു. …. പണിക്കരേ…..!! താൻ തന്റെ കണ്ണുകൾ അടച്ചോളൂ…

പക്ഷേ ഇവിടെ നടക്കാൻ പോവുന്നതെന്താണെങ്കിലും അത് കാണാതെ സ്വയം കണ്ണൊന്നടക്കാൻ പോലും സാധിക്കില്ല ഇവിടെ കൂടിയ ഒറ്റൊരാൾക്കും കാരണം അവരുടെ നിയന്ത്രണമിപ്പോൾ എന്റ്റെ കയ്യിലാണ്….!! ശിവാനീ….ഉം….വേഗമാവട്ടെ …!! വാമദേവനിൽ നിന്നാ ആജ്ഞാശബ്ദമുയർന്ന നിമിഷംതന്നെ ശിവാനി താൻ ധരിച്ചിരുന്ന പട്ടുസാരി ശരീരത്തിൽ നിന്നഴിച്ചുമാറ്റികൊണ്ട് ശിവനുനേരെ കാമാവേശത്തോടെ നടന്നടുക്കവേ സംഭവിക്കാൻ പോണതെന്തെന്ന് തിരിച്ചറിഞ്ഞ വേണു മാഷ് ഞെട്ടി വിറച്ചു പോയി ….

വികാരം തുടിക്കുന്ന ചേഷ്ട്ടകളുമായ് തനിക്കരികിലേക്ക് നടന്നു വരുന്ന ശിവാനിയെ കണ്ടു ശിവൻ ഒരാശ്രയ ത്തിനെന്നെ പോലെ പണിക്കരെ നോക്കവേ ,പെട്ടെന്ന് വേണുമാഷുടെ ശബ്ദം ഉയർന്നവിടെ…,, ”വാമദേവാ…. …അരുത്…മഹാപാപം ചെയ്യിക്കരുതെന്റെ കുട്ടിയെ കൊണ്ട്……….അരുത്….. ചെയ്യരുത് വാമദേവാ.”””…. “പാപമേത് പുണ്യമേത് എന്ന് നിശ്ചയിക്കണതിവിടെയിപ്പോൾ ഞാനാണ് മാഷേ….,

ശിവാനിയെ പൂർണ സമ്മതത്തോടെ നിങ്ങളിപ്പോൾ എന്റ്റെ കൂടെ അയച്ചില്ലെങ്കിൽ ശിവനും ശിവാനിയുമിവിടെ ഒന്നായ് ചേരും നിങ്ങളുടെ കൺമുന്നിൽ. …, കാരണം തിരിച്ചറിവ് നഷ്ടപ്പെടുത്തീയിരിക്കുന്നു ഞാൻ ശിവാനിയുടെ…., അതുകൊണ്ട് തന്നെ അവൾക്കിപ്പോൾ മറ്റുബന്ധങ്ങളില്ല…!! എന്റെ വാക്കുകൾ അനുസരിക്കുന്നൊരടിമ മാത്രമാണവളിപ്പോ, ചിന്തിച്ചു നിൽക്കാൻ സമയമില്ല മാഷേ….എനിക്കിവളുമായ് പോവാൻ സമയമായ്….അനുവാദം തരിക……,

ജ്വലിക്കുന്ന മിഴികളോടെ വാമദേവനിൽ നിന്നാ വാക്കുകൾ പുറത്തേക്ക് തെറിച്ചു വീഴവേ ശിവന്റെ കണ്ണുകളിലേക്ക് വികാരത്തോടെ ഉറ്റുനോക്കി നിൽക്കുന്ന ശിവാനിയെ വേണുമാഷൊന്ന് നോക്കി, പിന്നെയാ നോട്ടം പണിക്കരിലേക്ക് നീളവേ ദേവദാസ് പണിക്കർ തന്റ്റെ മുഖം വേണുമാഷ് കാണാതെ തിരിച്ചു പിടിച്ചു. .. ആ സമയം പണിക്കരുടെ കണ്ണുനീർ നിലത്ത് വീണ് ചിതറുന്നുണ്ടായിരുന്നു…,, നിസ്സഹായരായ മനുഷ്യർ മാത്രമാണ് തങ്ങളെന്നെ ചിന്ത വേണുമാഷെ തളർത്തി……..

മാഷ് ദയനീയമായ് വാമദേവനെ നോക്കി. …… അയാളുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ട അക്ഷമ മാഷിലൊരു വിറയൽ സൃഷ്ടിച്ചു. …… ”’കൊണ്ട് പൊയ്ക്കൊളളൂ വാമദേവാ…….കൊണ്ട് പൊയ്ക്കൊളളൂ”””…,,, വേണുമാഷൊരു പൊട്ടികരച്ചിലോടത് പറഞ്ഞ നിമിഷം തന്നെ ശിവാനി ബോധം മറഞ്ഞു തറയിൽ വീണൂ….. ”ശിവാനീ. ..മോളെ…,,ശിവനിൽ നിന്നൊരു വിലാപമുയർന്നൂവെങ്കിലും നിന്നിടത്തുനിന്ന് അനങ്ങാൻ പോലും സാധിക്കാതെയവൻ പൊട്ടികരഞ്ഞു… “

സൈരന്ധ്രീ…….., വാമദേവന്റ്റെ വിളി കേട്ടയുടനെ തന്നെ സൈരന്ധ്രീ ശിവനരികിൽ വീണുകിടക്കുന്ന ശിവാനിയെ ഒരു പൂവെടുക്കുന്ന ലാഘവത്തോടെ എടുത്തുയർത്തി തോളിലേക്കിട്ട് പിൻതിരിയവെ പെട്ടെന്ന് മുരളിച്ച പോലെ ശിവനിൽ നിന്നും ചോദ്യങ്ങൾ ചിതറി വന്നു. .., “സൈരന്ധ്രീ….,കൈനോട്ടക്കാരിയായി എനിക്കരികിലെത്തിയപ്പോൾ നീയെന്നോട് പറഞ്ഞത് എന്റ്റെ പെങ്ങളൊരു കാമിനിയായ കന്യക മാത്രമായിരിക്കുമെന്നാണ്….

എന്നാലിപ്പോഴവളെ കൊണ്ട് പോവുന്ന വാമദേവൻ പറയുന്നത് …….??? ശിവന്റെ ചോദ്യം കേട്ട സൈരന്ധ്രി വാമദേവനെ നോക്കവേ അയാളിലൊരു വിജയിയുടെ ഭാവം ഉണർന്നു… “ശിവാ…..നിന്റ്റെ ചോദ്യം നല്ലത് തന്നെ .., പറഞ്ഞു തരാം ഞാൻ നിനക്കതിനുളള ഉത്തരം. കാരണം ഞങ്ങളിവിടെ നിന്നിറങ്ങുപ്പോൾ തന്നെ ഇവിടെ സംഭവിച്ചതെല്ലാം മറന്നു പോവുന്ന നിങ്ങളോട് ഞാനെന്തിനത് മറച്ചു വെക്കണം…. പിന്നെ എന്റെ ലക്ഷ്യമെന്തെന്ന് പണിക്കർ അറിഞ്ഞാലും ഇനിയെനിക്ക് ഭയമില്ല ,കാരണം അവനെന്നെ ഒന്നും തന്നെ ചെയ്യാൻ സാധ്യമല്ല.

എന്റെ ലക്ഷ്യത്തിലേക്കുളള യാത്രയുടെ ഭാഗമായി ശിവാനിക്ക് മുമ്പ് ഞാൻ കൊണ്ട് വന്ന തൊളളൂറ്റിയൊമ്പത് കന്യകമാരുടെ ശക്തിയും ഊർജ്ജവും ഞാൻ നേടിയെടുത്തത് അവരുമായുളള സംഭോഗത്തിലൂടെ അവരെ തളർത്തിയെന്റെ അടിമകളാക്കി മാറ്റിയായിരുന്നു…!! പക്ഷേ ഇവൾ ,ശിവാനിയെന്ന ,നിന്റെഈ അനിയത്തിയുടെ ഊർജ്ജവും ശക്തിയും ഞാൻ സ്വീകരിക്കുന്നതൊരിക്കലും അവളുടെ ശരീരത്തിൽ സ്പർശിച്ചവളെ സ്വന്തമാക്കികൊണ്ടല്ല….,

അഘോരമന്ത്രത്തിലൂടെ അഘോരനൃത്തത്തിലൂടവളിൽ നിന്ന് ശേഖരിക്കും ഞാനവളുടെ ഓജസ്സും, തേജസും,ഊർജ്ജവുമെല്ലാം…, പുരുഷന് സ്ത്രീയെ ഭോഗിക്കാതെ തന്നെ അവളുടെ ഊർജ്ജത്തെ സ്വീകരിക്കാൻ കഴിയും അഘോരരീതിയിലൂടൊരിക്കൽ മാത്രം…., അതെനിക്കിവളുടെ ഈ സുന്ദര ശരീരത്തെ ഭോഗിക്കാനുളള ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല ,ഇവളുടെ കന്യകാത്വം നശിക്കാതെ തന്നെയെനിക്കിവളെ അവനെ ഏൽപ്പിക്കണം….!! അതു പറയുമ്പോൾ പകയെരിയുന്നുണ്ടായിരുന്നു വാമദേവന്റ്റെ ശബ്ദത്തിൽ.

ആരെ ….. .??? ആരെയാണ് നീ ഇവളെ ഏൽപ്പിക്കണത്…..? നിന്റെ പരകായപ്രവേശനത്തിനുളള ഒരു ഉപകരണം മാത്രമല്ലേ നിനക്കിവൾ……?? പണിക്കരും ശിവനുമൊരുമ്മിച്ചാ ചോദ്യം ചോദിക്കവേ വാമദേവന്റെ കണ്ണിലും മുഖത്തും വല്ലാത്തൊരു പക എരിഞ്ഞു .. “അതെ എന്റെ ലക്ഷ്യം പൂർത്തീകരിക്കാനിവളെ എനിക്ക് ആവശ്യമാണ്. …….പക്ഷേ ഇവളിൽ ആധിപത്യം സ്ഥാപിക്കാൻ എനിക്ക് കഴിയില്ല. …….കാരണം ഇവൾ അവനുളളതാണ്…… ആദിശേഷന്….!!!

കോപം ജ്വലിക്കുന്ന മുഖവുമായ് നിന്ന വാമദേവനിൽ നിന്നാ പേര് അവിടെ ചിതറി വീഴവേ പ്രകൃതിയൊരു നിമിഷം നിശ്ചലമായ്… ആദിശേഷന് നൽക്കാനോ …?? ഇവളെയോ….?? ഈ ശിവാനിയെയോ…..?? പണിക്കർ അന്ധാളിച്ചു പോയി വാമദേവന്റെ വാക്കുകൾ കേട്ട്. ….!! “വാമദേവാ……മഹാപാപം ചെയ്യരുത്. …നിന്റെ ആവശ്യം നേടിയെടുത്ത് കഴിഞ്ഞാൽ കൊന്നു കളഞ്ഞോളൂ നീയിവളെ അല്ലാതെ ആദിശേഷനിവളെ നീ സമർപ്പിക്കരുതേ…… അരുതേ വാമദേവാ….!!

വാമദേവന്റെ കാലുകളിൽ കെട്ടിപിടിച്ചൊരു കുഞ്ഞിനെപോലെ പണിക്കർ യാചിക്കവേ വാമദേവന്റെ വാക്കുകളുടെ പൊരുളറിയാതെ ശിവൻ പകച്ചു നിന്നു. ….. ആദിശേഷനോ ..? അതാരാണ് …? “”പണിക്കരേ…. എന്റെ ലക്ഷ്യം നിറവേറണമെങ്കിൽ ഇവളെ ,ഈ ശിവാനിയെ ഞാൻ ആദിശേഷന് നൽകുക തന്നെ ചെയ്യും …,, എണീറ്റ് മാറുക സമയം കടന്നു പോവുന്നു”” എന്റെ പ്രവർത്തികളെ നിയന്തിക്കാൻ നിങ്ങളായിട്ടില്ല…,, മാറിനിൽക്കൂ….,,

അവഞ്ജയോടത് പറഞ്ഞു കൊണ്ട് വാമദേവൻ ഗൂഢസ്മിതത്തോടെ അവിടെ കൂടിയിരുന്നോരുത്തരെയുടെയും കണ്ണുകളിലേക്ക് തന്റെ ദൃഷ്ടി പായിക്കവേ ദേവദാസ് പണിക്കർ പെട്ടെന്ന് നിലത്തുനിന്നെഴുന്നേറ്റ് ശിവനരികിലേക്കോടിയെത്തി വാമദേവന്റെ ദൃഷ്ടി ശിവനിൽ പതിയാതെ അവനൊരു മറയായ് നിലക്കൊണ്ടു. പണിക്കരേ……, മാറി നിൽക്കൂ ശിവന് മുന്നിൽ നിന്ന്…,, “””ഇല്ല വാമദേവാ നീ ശിവാനിയെ കൊണ്ട് പോവുമ്പോൾ ഇവിടെ കൂടിയ എല്ലാവരും അവളെ മറക്കാനുളള മന്ത്രമാണ് നീയിപ്പോൾ ഓതിയത്….,

പക്ഷേ നിന്റെ ദൃഷ്ടി ഇവനിൽ ,ഈ ശിവനിൽ പതിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല വാമദേവാ. …, കാരണം മറവിയുടെ കയത്തിൽ മുങ്ങി പോവാനുളളതല്ല ശിവന് ശിവാനിയെന്ന അവന്റെ പെങ്ങളൂട്ടി….,,എനിക്കെതിരെ തിരിഞ്ഞ് വെറുതെ സമയം കളയാൻ നിൽക്കണ്ട വാമദേവാ…കാരണം സമയം ഇപ്പോൾ തന്നെ ഒരു പാട് വൈകി……,, പതറാത്ത പണിക്കരുടെ വാക്കുകൾക്ക് മുമ്പിലൊരു നിമിഷം വാമദേവൻ പതറിനിന്നു….പിന്നെ മെല്ലെ സൈരന്ധ്രരിക്കൊപ്പം ശിവാനിയുമായവിടെ നിന്ന് പിൻതിരിഞ്ഞ് നടക്കവേ ശിവന്റെയും,

പണിക്കരുടെയും, അല്ലാത്തവരുടെ മനസ്സിൽ നിന്ന് ശിവാനിയെന്ന പെൺകുട്ടിയെ പറ്റിയുള്ള ഓർമ്മകളും മാഞ്ഞുതുടങ്ങുകയായിരുന്നു..,, അപ്പോൾ അങ്ങ് ദൂരെ, മഞ്ഞമന്ദാരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന വാമദേവപുരത്ത മന്ദാരക്കാവിനുളളിൽ അവർ, വാമദേവൻ പ്രാപിച്ചൊഴുവാക്കിയ ആ തൊണ്ണൂറ്റിയൊമ്പത് പെൺകുട്ടികൾ വാമദേവനെയും ശിവാനിയെയും പ്രതീക്ഷിച്ചുകൊണ്ടാ മന്ദാരക്കാവിൽ കാത്തുനിൽപ്പുണ്ടായിരുന്നു..!! നഗ്നത വസ്ത്രമായും നാഗങ്ങളെ ആഭരണമായുമണിഞ്ഞുകൊണ്ട്….!!

തുടരും….

കാശ്മീര : ഭാഗം 2