Saturday, January 18, 2025
Novel

കനൽ : ഭാഗം 7

എന്ന് ഞാൻ പാടുമ്പോഴേക്കും കണ്ടു എന്നെ തന്നെ കണ്ണെടുക്കാതെ നോക്കുന്ന കിച്ചുവേട്ടൻ.. ആ കണ്ണുകളിൽ എന്തോ ഒരു തിളക്കം… “എനിക്ക് ഇത്തിരി കഞ്ഞി കിട്ടണമെങ്കിൽ അതിനും ഞാൻ യാചിക്കണം ആയിരിക്കും..” അച്ഛമ്മയുടെ ദേഷ്യത്തോടെ ഉള്ള വാക്കുകൾ ആണ് എന്നെ ഓർമകളിൽ നിന്നും മോചിപ്പിച്ചത്.. പെട്ടെന്ന് ഞാൻ ക്ലോക്കിലേക്ക്‌ നോക്കി സമയം 9.30 ആയിരിക്കുന്നു…അമ്മ എവിടെ?ഉറങ്ങിയോ ആവോ ? ഞാൻ വേഗം അച്ഛമ്മക്ക് ചോറ് എടുത്ത് കൊണ്ട് കൊടുത്തു ..എന്നിട്ട് വന്നു മുറിയിൽ പോയി അമ്മയെ നോക്കി. .. പാവം ഉറക്കമാണ്. .”അമ്മെ എഴുന്നേറ്റ് വാ..കഴിക്കണ്ടെ?” അമ്മ പതിയെ കണ്ണ് തുറന്നു എന്നെ നോക്കി . എന്നിട്ട് പറഞ്ഞു തടങ്ങി..”അമ്മു അമ്മ ഒരു കാര്യം പറഞ്ഞാല് എന്റെ കുട്ടി സമ്മതിക്കുമോ??””

“എന്താ അമ്മെ?”.. “മോള് പൊയ്ക്കോ..അപ്പുവിന്റെ പഠനം കഴിയുവല്ലെ??അത് കഴിയുമ്പോൾ മോള് പൊയ്ക്കോ. മാളുവിന്റെ കൂടെ..അതിനു എന്താ വേണ്ടതെന്ന് വച്ചാൽ വേഗം ചെയ്യണം..ഇവര് ആരും എന്റെ കുട്ടിയെ സമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കാൻ സമ്മതിക്കില്ല..” അതും പറഞ്ഞു അമ്മ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. “ഉം അതൊക്കെ നമുക്ക് ആലോചിക്കാം..ഇപ്പൊൾ അമ്മ വാ വന്നു എന്തേലും കഴിക്ക്…” അതും പറഞ്ഞു ഞാൻ അമ്മയെ കൂട്ടി കൊണ്ട് പോയി..എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു..എന്നിട്ട് പോയി കിടന്നു.. കിടക്കുമ്പോൾ ഞാൻ ഓർത്തു എനിക്ക് അങ്ങനെ ചുമ്മാ പോകാൻ പറ്റില്ലല്ലോ..പലതിനും ഉത്തരങ്ങൾ കണ്ടെത്താൻ ഇല്ലേ?ഉണ്ട്..അതൊക്കെ കണ്ടെത്തണം.

അങ്ങനെ പലതും തീരുമാനിച്ചു കൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.. പിറ്റെ ദിവസം പതിവ് പോലെ ഡ്യൂട്ടിക്ക് പോയി . നൈറ്റ് ആയിരുന്നു…8pm to 8am അതാണ് നൈറ്റ് ഡ്യൂട്ടി സമയം.. ഞാൻ ചെന്നു പതിവ് കാര്യങ്ങൽ ഒക്കെ കഴിഞ്ഞതും രോഗികളുടെ കൂട്ടത്തിൽ ഇരിക്കുന്ന ഒരു ഫയൽ കണ്ടു ഞെട്ടി . പ്രിയ വർമ .. റൂം നമ്പർ 205.. പ്രിയ അവൾ‌ അവളെന്താ ഇവിടെ? ഒരായിരം ചോദ്യങ്ങളും ആയി വിറയ്ക്കുന്ന കൈകളോടെ ഞാൻ ആ ഫയൽ എടുത്തു…ഒരു പക്ഷെ അതെന്‍റെ കൈയിൽ നിന്നും വീണു പോകും എന്ന് ഞാൻ ഭയപ്പെട്ടു.. അത്ര അധികം കൈ വിറയ്ക്കുന്നു..ഹൃദയം നിശ്ചലം ആകുന്ന അവസ്ഥ..ആകെ മരവിപ്പ്.. അത് എടുത്ത് വായിച്ച് നോക്കി .

റോഡ്‌ ട്രാഫിക് ആക്സിഡന്റ് ആണ്.. ബ്രെയിനിൽ ബ്ലഡ് ക്ലോട്ട്‌ ആയിരുന്നു.. സർജറി കഴിഞ്ഞിട്ടുണ്ട്..വലതു കൈ യ്ക്കു ഫ്രാക്ചർ ഉണ്ട്.. ഡിപ്രഷൻ ഹിസ്റ്ററി ഉണ്ട് അതിന് മെഡിസിൻ ഒക്കെ എടുക്കുന്നുണ്ടയിരുന്നു. എന്ന് ഒക്കെ അതിൽ നിന്നും മനസ്സിലായി .. സെഡേഷനിൽ ആണ്..ഉണർന്നു കഴിഞ്ഞാൽ ആണ് ബാക്കി അറിയാൻ ആവൂ. .. ആരാകും അവളുടെ കൂടെ ഉണ്ടാവുക?അന്വേഷിക്കണം..ഒരു പക്ഷെ എന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ആയി ദൈവം കൊണ്ട് എത്തിച്ചതാകും അവളെ ഇവിടെ . മനസ്സിൽ പലതും ഉറപ്പിച്ചു കൊണ്ട് ഹാൻഡ് ഓവർ എടുത്തു.. അത് കഴിഞ്ഞതും മെഡിസിൻ ചെക്ക് ചെയ്തപ്പോൾ പ്രിയക്കു നൈറ്റ് കൊടുക്കാനുള്ള രണ്ടു മെഡിസിൻ ഇല്ല…റിസപ്ഷനിൽ വിളിച്ചു.

“ഹെല്ലോ icu വിൽ നിന്നാണ്..icu റൂം നമ്പർ 205 പ്രിയ വർമ യുടെ ബന്ധുക്കൾ ആരേലും ഉണ്ടേൽ icu വിലേക്ക്‌ വരാൻ അനൗൺസ് ചെയ്യാമോ??” “അതിന്റെ ബന്ധു icu ല്‌ തന്നെ ഉണ്ട് സിസ്റ്റർ.കിരൺ ഡോക്ടർ ആണ് അതിന്റെ ഗാർഡിയൻ ആയി ഒപ്പ് ഇട്ടെക്കുന്നത്..” അത് കേട്ടതും നെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി. ..കിരൺ ഡോക്ടർ അവളുടെ ആരാകും..എന്തേലും ആകട്ടെ..എന്തായാലും മെഡിസിൻ മേടിപ്പിക്കണം.. ഫോൺ എടുത്തു ഡോക്ടർ റൂമിലേക്ക് വിളിച്ചു പറഞ്ഞു. .. “കിരൺ പുറത്ത് പോയെക്കുവാണ്..വരുമ്പോൾ പറയാം ലക്ഷ്മി ..പിന്നെ ആ രോഗിയെ ഒന്ന് ശ്രദ്ധിച്ചോ കേട്ടോ..” ഹൈദർ ഡോക്ടർ ആണ്.. സീനിയർ ന്യൂറോ സർജൻ.. “ഓക്കേ സാർ..” ഞാൻ ഫോൺ വച്ചു…ഒരിക്കലും രോഗിയോട് ഒരു വൈരാഗ്യം വയ്ക്കാൻ പാടില്ല..

ഇപ്പൊൾ അവള് നിന്റെ രോഗി ആണ് ലക്ഷ്മി..നന്നായി നോക്കുക..രക്ഷ പെടുത്തി എടുക്കുക..ശേഷം ഒക്കെ ചോദിക്കാം..എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു… ശരിയാണ് …രക്ഷ പെടുത്തണം…അത് തന്നെ മനസ്സിൽ ഉറപ്പിച്ചു. ..12 മണി ആയപ്പോൾ കിരൺ ഡോക്ടർ വന്നു. ” ഏത് മരുന്ന് ആണ് ഇല്ലാത്തത്”? ഇല്ലാത്ത മരുന്ന് രണ്ടും പറഞ്ഞു ഞാൻ icu പ്രിസ്ക്രിപ്ഷൻ കൊടുത്തു…കിരൺ ഡോക്ടർ തന്നെ എഴുതി സൈൻ ചെയ്ത് കൊണ്ട് പോയി. .. തിരികെ മരുന്നും ആയി വന്നിട്ടും പ്രിയയുടെ കൂടെ തന്നെ ആയിരുന്നു കിരൺ ഡോക്ടർ…കുറച്ച് കഴിഞ്ഞതും വന്നു പറഞ്ഞു. “ആദി പ്രാർത്ഥിക്കണം..പ്രിയ അവള് തിരിച്ച് വരാൻ. അവളുടെ ഓർമകളുടെ കാര്യത്തിൽ ഹൈദർ സാർ സംശയം പറഞ്ഞിരിക്കുക ആണ്.

പക്ഷെ അവളെ പഴയ പോലെ വേണം ഞങ്ങൾക്ക്..പഴയ പ്രിയ ആയിട്ടല്ല ഒരു പുതിയ പ്രിയ ആയിട്ട്..”” ഞാൻ ഒന്നും പറഞ്ഞില്ല..”എനിക്കും വേണം.പക്ഷെ പഴയ പ്രിയ ആയി തന്നെ” എന്ന് മനസ്സിൽ പറഞ്ഞു ഞാൻ ബാക്കി ജോലികളിലേക്ക് പോയി… ഏകദേശം രണ്ടു മണി ആയി കാണും .കിരൺ ഡോക്ടർ വീണ്ടും വന്നു.. “ആദി ഒരു കോഫീ ഇട്ടു തരുമോ?വല്ലാത്ത ക്ഷീണം ,തലവേദനയും ഉണ്ട്..” ഞാൻ ഒന്നും മിണ്ടാതെ പോയി കോഫീ ഇട്ടു…അയാളിപ്പോൾ രോഗിയുടെ ബന്ധു ആണ് .ആകെ വിഷമിച്ചു ഇരിക്കുന്ന അവസ്ഥയിൽ ആണ് അത് കൊണ്ട് തന്നെ ആദി എന്ന വിളി പോലും എന്നെ ഒട്ടും അലോസരപ്പെടുത്തിയില്ല..

“സാർ കോഫീ ,..ഇവിടെ വയ്ക്കട്ടെ ..” “ഉം” എന്ന് ഒന്ന് മൂളി.. ശേഷം എന്നെ നോക്കി ആ കണ്ണുകളിൽ കാണാം മനസ്സിലെ വിഷമം…സഹിക്കാൻ ആവുന്നില്ല എന്ന് ഒറ്റ നോട്ടത്തിൽ അറിയാം..ഇത്ര വലിയ ബന്ധം ഇവര് തമ്മിൽ ഉണ്ടോ?എന്റെ ചിന്തകൾ കാട് കയറി .. “ആദി തിരക്ക് ഇല്ലെങ്കിൽ എനിക്ക് ഒന്ന് സംസാരിക്കണം..താൻ എന്നെ ഒന്ന് കേൾക്കണം..ഇത് എന്നും പറയും പോലെ അല്ല.. എന്റെ ലൈഫ് ആണ്..ഒക്കെ ആരോടെലും പറഞ്ഞില്ലെങ്കിൽ എനിക്ക് സഹിക്കാൻ പറ്റില്ല..അതാ.. പ്ലീസ്” ആ യാചന നിരസിക്കാൻ എന്തോ തോന്നിയില്ല..മാത്രമല്ല ഇപ്പൊൾ കിരൺ ഡോക്ടർ പറയാൻ പോകുന്നത് പ്രിയയെ കുറിച്ചാകും എന്നും തോന്നി..അതിൽ ഒരു പക്ഷെ ഞാൻ അന്വേഷിക്കുന്ന ഉത്തരങ്ങൾ കൂടെ ഉണ്ടെങ്കിലോ?

പിന്നെ ആ മനസ്സിൽ നല്ല വേദന ഉണ്ടെന്നും മനസ്സിലായത് കൊണ്ട് ഞാൻ കേൾക്കാൻ സമ്മതം മൂളി.. കിരൺ ഡോക്ടർ പറഞ്ഞു തുടങ്ങി.. “പ്രിയ അവള് ആരാണെന്ന് തനിക്ക് അറിയുമോ? അവളെന്റെ ചെറുപ്പം മുതൽ ഉള്ള കളിക്കൂട്ടുകാരി ആയിരുന്നു…ഞാൻ,മാധവ്,പ്രിയ അതായിരുന്നു ഞങ്ങളുടെ ഗ്രൂപ്പ്..” “കളിക്കൂട്ടുകാരി എന്ന് പറഞ്ഞാല് L.k.G.കാലം തൊട്ട് കൂടെ ഉള്ള എന്റെ കൂട്ടുകാരി,ഒരു അനിയത്തി ഒക്കെ ആയിരുന്നു അവൾ.. “ചെറുപ്പം മുതലേ വാശി കൂടുതൽ ആണ് പ്രിയക്ക്.. അതിന് കാരണം അവളുടെ അച്ഛൻ തന്നെ ആണ്..5 വർഷം ട്രീറ്റ്മെന്റ് ,പ്രാർത്ഥന ഒക്കെ കൂടി നടത്തി കിട്ടിയ ഒരേ ഒരു മകൾ ..

ഒരുപാട് സ്വത്തുക്കളുടെ അവകാശി..അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ ഒരേ ഒരു പെൺകുഞ്ഞ്..” കിരൺ ഡോക്ടറിന്റെ വാക്കുകൾ എന്നെ അവിടേക്ക് എത്തിച്ചു. ഇത് സരോവരം… പ്രതാപ വർമയുടെയും, ഗായത്രി വർമ യുടെയും വീട്.. ഇപ്പൊൾ അവരെ കൂടാതെ ഒരാള് കൂടെ ഉണ്ട് അവിടെ . മണിക്കുട്ടി എന്ന് അവര് കൊഞ്ചിച്ച് വിളിക്കുന്ന അവരുടെ മകൾ പ്രിയ വർമ. വെണ്ണക്കൽ കൊട്ടാരം പോലൊരു വീട്..പ്രൗഢി ആർന്ന കൊത്തുപണികൾ ഉള്ള അകത്തളങ്ങൾ. ഒക്കേതിനും മോടി കൂട്ടാൻ വെള്ളാരം കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു ആമ്പൽ കുളം..കൂടാതെ പലതരം വർണ്ണ പുഷ്പങ്ങൾ നിറഞ്ഞ മുറ്റം..എല്ലാം കൊണ്ടും ഒരു കൊട്ടാരത്തിന്റെ അന്തരീക്ഷം..

ആ വീട്ടിൽ എവിടെ നോക്കിയാലും മണിക്കുട്ടിയുടെ ഫോട്ടോകൾ മാത്രം .പ്രസവ ശേഷം അവളെ ആദ്യമായി കൈയിൽ വാങ്ങിയത് മുതൽ, അവള് മുട്ടിൽ നീന്തുന്നത്, ഇരിക്കുന്നത്,ആദ്യമായി പിടിച്ചു നിന്നത്,.അവളുടെ കൊച്ചരി പല്ല് കാട്ടിയുള്ള ചിരി,അങ്ങനെ ഇൗ നിമിഷം വരെ ഉള്ള ഓരോന്നും അത് പോലെ ഒപ്പിയെടുത്തു വച്ചിട്ടുണ്ട്..ഒക്കെ പ്രതാപ വർമയുടെ അനുജൻ രാമ വർമ എടുത്ത ഫോട്ടോകൾ ആണ്.. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്..ഇന്ന് മണിക്കുട്ടി ആദ്യമായി സ്കൂളിൽ പോകുക ആണ് . “എനിച്ച് സൂളിൽ പോകന്ത ..എന്നെ അമ്മയും,അച്ഛനും പതിപ്പിച്ചാൽ മതി..” കണ്ണ് നിറച്ചു മണിക്കുട്ടി പറഞ്ഞു തുടങ്ങി. .. “അയ്യൊട അച്ഛന്റെ ചുന്ദരി വാവ കരയല്ലേ ..

അച്ഛന് ഓഫീസിൽ ഒക്കെ പോകണ്ടേ?പിന്നെ അച്ഛനും അമ്മയ്ക്കും ഒന്നും അറിഞ്ഞൂട പഠിപ്പിക്കാൻ..ടീച്ചർ ആണ് പഠിപ്പിക്കുക. കേട്ടോ..”മണിക്കുട്ടിയെ കൈയിൽ എടുത്തു അച്ഛൻ പറയുന്നതൊക്കെ കേട്ടു തലയാട്ടി അവസാനം അവള് പോകാൻ സമ്മതിച്ചു.. അച്ഛന്റെ കയ്യിൽ നിന്നും താഴെ ഇറങ്ങി അവള് അമ്മയെ നോക്കി.. “അമ്മ ഇരിചാമ്മോ എന്തെ കൂടെ സൂളില്..” അവളുടെ വാക്കുകൾ ഗായത്രിയുടെ കണ്ണ് നിറച്ചു..ഒടുക്കം അമ്മയും ചെല്ലാം എന്ന് സമ്മതിച്ചു ..അങ്ങനെ അച്ഛനും,അമ്മയും, മണിക്കുട്ടിയെയും കൊണ്ട് സ്കൂളിലേക്ക് യാത്ര തിരിച്ചു .. പോകും വഴി അവൾ പറഞ്ഞതൊക്കെ അവളുടെ അച്ഛൻ വാങ്ങി കൊടുത്തു..

അങ്ങനെ സ്കൂളിൽ എത്തി..അഡ്മിഷൻ ഒക്കെ കഴിഞ്ഞു ..ക്ലാസ്സിലേക്ക് പോകാൻ ആയപ്പോൾ മണിക്കുട്ടി കരഞ്ഞു തുടങ്ങി . അങ്ങനെ അവളുടെ അച്ഛന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചും,അതിലേറെ മുന്നോട്ട് കിട്ടാൻ ഇടയുള്ള ഡൊണേഷൻ ഓർത്തും അവളുടെ അമ്മയുടെ കൂടെ അവളെ ക്ലാസ്സിൽ ഇരുത്താൻ തീരുമാനം ആയി.. പക്ഷെ അന്ന് മുതൽ താൻ ആവശ്യപ്പെടുന്നത് എന്തും നടക്കും എന്ന ബോധം ആ കുഞ്ഞു മനസ്സിൽ ഉടലെടുക്കുന്ന കാര്യം ആ മാതാപിതാക്കൾ തിരിച്ച് അറിഞ്ഞില്ല… കാശ് കൊടുത്താൽ കിട്ടാത്ത പലതും ഇൗ ലോകത്ത് ഉണ്ടെന്ന് മണിക്കുട്ടിയെ പഠിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ട് പോയി.. ഒരു പരിധി വരെ ഒക്കെ ഗായത്രി അവളുടെ വാശികളെ തിരുത്താൻ നോക്കുമ്പോഴും അച്ഛനും, ചെറിയച്ചൻമരും മണിക്കുട്ടിയുടെ കൂടെ തന്നെ നിന്നു…

മാത്രമല്ല അതിന്റെ പേരിൽ മകളുടെ മുൻപിൽ വച്ച് ഗായത്രിയെ പലപ്പോഴും പ്രതാപ വർമ ശാസിക്കുകയും ചെയ്തിരുന്നു..അങ്ങനെ അമ്മയ്ക്ക് വില കൊടുക്കാനോ,അമ്മയുടെ ഉപദേശങ്ങളുടെ സ്വീകരിക്കാനോ മണിക്കുട്ടിയും കൂട്ടാക്കിയില്ല.. അങ്ങനെ രണ്ടു മൂന്നു ദിവസം അമ്മയോടൊപ്പം തന്നെ മണിക്കുട്ടി ക്ലാസ്സിൽ വന്നു… അപ്പഴേക്കും അവൾക്ക് പുതിയ രണ്ടു കൂട്ടുകാരെ കിട്ടി..മാധവ് മേനോൻ,കിരൺ ശങ്കർ..അവരെ കിട്ടിയതോടെ അവള് തന്നെ പറഞ്ഞു ഇനി അമ്മ വരണ്ട ഞാൻ അവരോടൊപ്പം ഇരുന്നോളാം എന്ന്..അങ്ങനെ ജീവിത അവസാനം വരേയ്ക്കും ഉള്ള വലിയൊരു സൗഹൃദം അവിടെ തുടങ്ങുക ആയിരുന്നു..

തുടരും…

കനൽ : ഭാഗം 6