Tuesday, November 19, 2024
Novel

കനൽ : ഭാഗം 27

എഴുത്തുകാരി: Tintu Dhanoj

“ഓ ഗോഡ് ..കിരൺ വല്ലാതെ അപ്സെറ്റ് ആയിരുന്നു..ചോദിച്ചിട്ട് ഒന്നും പറഞ്ഞും ഇല്ല..ഏതായാലും വാ..വേറെ ആരും ഒന്നും അറിയണ്ട..ഞാൻ താഴെ എത്തി ,സിസി ടിവി നോക്കാം..മേരി ടെൻഷൻ ആകണ്ട..”അതും പറഞ്ഞ് തന്റെ ഉള്ളിലെ ഭയം മറച്ച് വെച്ചുകൊണ്ട് ഡോക്ടർ മഹേന്ദ്രൻ ഓടുകയായിരുന്നു.. എന്ത് ചെയ്യണം എന്ന് അറിയാതെ മേരിയും പകച്ചു നിന്നു..ശേഷം എന്തോ ഓർത്തത് പോലെ വേഗം നടന്നു.. തിരിച്ച് ചെന്ന് ഫോൺ എടുത്ത് കൈയിൽ വച്ചു..മഹേന്ദ്രൻ ഡോക്ടർ വിളിച്ചാലോ?

അപ്പോഴാണ് ഓർത്തത് ലക്ഷ്മിയുടെ ഫോൺ കൂടെ എടുത്തേക്കാം എന്ന്. അതും എടുത്ത് കൈയിൽ വച്ചു.. അതെ സമയം കിരൺ അമ്മുവിനെ വലിച്ചു കൊണ്ട് പോവുകയായിരുന്നു.പെട്ടെന്ന് മുന്നിൽ കണ്ട മുറിയിലേക്ക് അമ്മുവിനെ വലിച്ച് കയറ്റി കതക് കുറ്റി ഇട്ടു..ഇത് കണ്ടതും അമ്മു ആകെ തളർന്നു,,.കരഞ്ഞു തുടങ്ങിയിരുന്നു.. “ഞാൻ നിങ്ങടെ കാലു പിടിക്കാം..എന്നെ ഒന്നും ചെയ്യരുത്.. പ്ലീസ്..അപേക്ഷയാണ്..ഞാൻ ഒന്നും ചെയ്തിട്ടില്ല ..”

അമ്മുവിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ കിരൺ അവിടെ കണ്ട ഒരു കസേരയിൽ അമ്മുവിനെ പിടിച്ച് ഇരുത്തി.. ഡോക്ടർ മഹേന്ദ്രൻ ഓടിച്ചെന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാനായി അതിൻറെ ചുമതല ഉള്ള സുഗതനെയും കൂട്ടി സിസി ടിവി കൺട്രോൾ റൂമിലേക്ക് വന്നു…”സാർ എന്താ പ്രശ്നം..?അയാളുടെ വാക്കുകൾക്ക് മറുപടി പറയാതെ “ഒന്ന് വേഗം നോക്ക് സുഗതാ ഐസിയു മുതൽ ക്യാന്റീൻ ഏരിയ വരെ വേണം.വേഗം.”എന്ന് പറഞ്ഞു മഹേന്ദ്രൻ തിരക്ക് കൂട്ടി..

മഹേന്ദ്രൻ ടെന്ഷനിൽ ആണെന്ന് കണ്ടത് കൊണ്ട് അയാളും വേറെയൊന്നും ചോദിച്ചില്ല. മാളു ആണെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാതെ ഉഴറുകയായിരുന്നു..അവസാനം രണ്ടും കൽപ്പിച്ച് കണ്ണനോട് കാര്യം പറഞ്ഞു .. കേട്ടപാതി കണ്ണൻ ഐസിയു വിലേക്ക് ഓടി..അവിടെയെത്തി വീണ്ടും അവര് അമ്മുവിന്റെ ഫോണിൽ വിളിച്ചു..അത് മേരിയുടെ കൈയിൽ തന്നെ ആയിരുന്നു..ഫോൺ അറ്റൻഡ് ചെയ്തു കൊണ്ട് മേരി വേഗം പുറത്തേക്ക് വന്നു.. രാവിലെ ഉണ്ടായതെല്ലാം അവരോട് പറഞ്ഞു.

ഇത് കേട്ട് എന്ത് ചെയ്യണം എന്നറിയാതെ അവരിരുവരും ആ കോറിഡോറിൽ തളർന്നിരുന്നു.. ഇതേ സമയം സിസി ടിവി ദൃശ്യങ്ങൾ പരതിക്കൊണ്ടിരുന്ന മഹേന്ദ്രൻ ആ കാഴ്ച കണ്ട് കൊണ്ട് പറഞ്ഞു. “സുഗതാ നിൽക്ക് അത് കിരൺ അല്ലേ?കൂടെ ലക്ഷ്മിയും “? “ആഹ് സാറേ ഡോക്ടർ കിരൺ പിന്നെ ഒരു നഴ്സ് അതിൻറെ പേര് എനിക്ക് അറിയില്ല..”സുഗതൻ പറഞ്ഞു കൊണ്ട് അമ്പരപ്പോടെ നോക്കി.. “ശരി നീ ബാക്കി എന്തേലും കിട്ടുമൊന്ന് നോക്ക് .അവര് എങ്ങോട്ടാണ് പോയതെന്ന്.”

“സാറേ ഇതാ ,ആ കൊച്ചിനെയും കൊണ്ട് കിരൺ ഡോക്ടർ പഴയ കോൺഫറൻസ് റൂമിലേക്ക് ആണ് കയറിയത്..”സുഗതൻ പറഞ്ഞു നിർത്തി.. “അവിടെ സിസി ടിവി ഉണ്ടോ സുഗതാ?കോൺഫറൻസ് റൂം ആയിരുന്നില്ലേ?” “ഇല്ല സാർ അത് കേടായിട്ടു പിന്നെ നന്നാക്കിയിട്ടില്ല..”ഇത് കേട്ട് മഹേന്ദ്രൻ കിരണിന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു ..പക്ഷേ ആരും എടുക്കാതെ ബെൽ അടിച്ചു അത് നിന്നു.. ഇൗ സമയം അമ്മു എന്ത് ചെയ്യണം എന്ന് അറിയാതെ കരച്ചിൽ ആയിരുന്നു..ഫോൺ എടുക്കാതെ വരാൻ തോന്നിയ നിമിഷത്തെ അവള് ശപിച്ചു.

“ആദി എനിക്ക് കുറച്ച് കാര്യങ്ങള് ചോദിക്കാനുണ്ട്..അതിനാണ് ഞാൻ നിന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നത്..പക്ഷേ നിന്റെ കരച്ചിൽ അതൊന്ന് നിർത്തിയിട്ട് വേണല്ലോ ചോദിക്കാൻ”.. അത് കേട്ടതും അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി .”നിങ്ങൾക്ക് എന്താ അറിയണ്ടത്?ഞാൻ ആരാണെന്നോ?അതോ പ്രിയ വിളിക്കുന്ന അമ്മു ഞാൻ ആണോ എന്നോ?..എന്താ അറിയണ്ടെന്ന്?അവള് അലറുക ആയിരുന്നു ആ നിമിഷം ..പക്ഷേ സൗണ്ട് പ്രൂഫോടെ നിർമിച്ച ആ മുറിയിൽ നിന്നും പുറത്തു പോകാതെ അവളുടെ ശബ്ദം അവിടെ തങ്ങി നിന്നു..

വീണ്ടും കരഞ്ഞു കൊണ്ടു അവള് പറഞ്ഞു തുടങ്ങി. “എങ്കിൽ കേട്ടോ ..ഞാൻ ആണ് നിങ്ങടെ പ്രിയ പറയുന്ന അമ്മു..അവള് കൊന്നു കളഞ്ഞത് എന്റെ പ്രാണൻ ആണ്..എന്റെ കുഞ്ഞ്,എന്റെ ഭർത്താവ് രണ്ടാളും എന്റെ കൂടെ ഇന്നില്ലാ..അതിൻറെ കാരണക്കാരി അവളാണ്.അവള് മാത്രം.” “അത് മാത്രമല്ല ആ ഒരു കുടുംബം മുഴുവൻ ആണ് അവള് തകർത്തത്..അറിയാമോ?..എന്നിട്ടും ഇവിടെ കണ്ടപ്പോൾ ഒരു രോഗി ആയിക്കണ്ട് അവളെ നോക്കിയതാ ഞാൻ..ഇന്ന് നിങ്ങളെന്താ പറഞ്ഞത് എന്നെ അവളെ ഏൽപ്പിക്കാൻ ഭയം ഉണ്ടെന്ന് അല്ലേ?.ഞാൻ അവളെ കൊല്ലും എന്ന് നിങ്ങള് പേടിച്ചു.അതിനു നിങ്ങടെ പ്രിയ അല്ല ഞാൻ.”

“ചെയ്യുന്ന ജോലിയുടെ മഹത്വം അറിയാം..അതിലുപരി ഇന്നോളം അറിഞ്ഞു കൊണ്ട് ആരെയും നോവിച്ചിട്ടില്ല.. ആ എന്നെയാണ് അവള് തച്ചുടച്ചത്..”. “നിങ്ങള് നിങ്ങളൊരു മനുഷ്യൻ ആണോ? കാര്യങ്ങൾ അറിയണം പോലും..ഒരു പെണ്ണിനെ അവളുടെ സമ്മതമില്ലാതെ പിടിച്ചു കൊണ്ട് വന്നു പൂട്ടി ഇട്ടിട്ട് കാര്യം തിരക്കുന്നു..പുച്ഛം ആണ് എനിക്ക് നിങ്ങളോട്.. വെറും പുച്ഛം മാത്രം..”ഇത്രയും പറഞ്ഞു തീർക്കുമ്പോൾ അമ്മു കിതച്ചു തുടങ്ങിയിരുന്നു .കുറച്ച് വെള്ളം വേണം എന്നവൾക്ക് തോന്നിത്തുടങ്ങി .തൊണ്ട വരളുന്നു . കാലിൽ ആരോ സ്പർശിക്കും പോലെ തോന്നി നോക്കുമ്പോൾ കിരൺ കാലിൽ പിടിച്ചിരിക്കുന്നു..

“മാപ്പ് ആദി മാപ്പ്.. ഞാൻ മാധവിനെ കണ്ടിരുന്നു..എല്ലാം അറിഞ്ഞപ്പോൾ എനിക്ക് നിന്നോട് എങ്ങനെ ക്ഷമ ചോദിക്കണമെന്ന് അറിയില്ലായിരുന്നു..പക്ഷേ നീ, നീ ഒരിക്കലും ഞാൻ പറയുന്നതൊന്നും കേൾക്കാൻ തയ്യാറാകില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു..ഇന്ന് രാവിലെ ആൽവിൻ വിളിച്ച് പ്രിയ നിന്റെ ശബ്ദം കേട്ട് കരയുന്നു എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് .അല്ലാതെ നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല..” “പ്രിയക്ക് വേണ്ടി ഞാൻ ,മാധവ് ഞങ്ങളൊക്കെ നിന്നോട് മാപ്പ് പറഞ്ഞില്ലേ?

നിനക്ക് നഷ്ടപ്പെട്ട ജീവിതം അത് തിരികെ തരാൻ എനിക്ക് കഴിയില്ല ..പക്ഷേ ഇതൊക്കെ അറിയും മുൻപേ ഞാൻ നിന്റെ മുൻപിൽ എന്റെ ജീവിതം വച്ചു നീട്ടിയതല്ലെ?അത് ഇനിയും ഉണ്ടാകും.. നീ മാനസികമായി അതിനു റെഡി ആകുമ്പോൾ വരാം..ഞാൻ ഉണ്ടാകും ഇൗ ജന്മം മുഴുവൻ..” “ആദി പ്രിയ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം ആയിട്ട് വിളിക്കുന്നതല്ല ..മനസ്സറിഞ്ഞ് തന്നെയാണ്..വന്നൂടെ എന്റെ ജീവതത്തിലേക്ക്?.. ഇൗ ജന്മം എന്റെ കൂടെ കൂട്ടായി ..അടുത്ത ജന്മം നിന്നെ ഞാൻ തിരിച്ചു കിച്ചുവിനു തന്നെ ഏൽപ്പിക്കാം..ഞാൻ കാത്തിരിക്കും ഇൗ ജന്മം മുഴുവൻ..

ഇതൊന്ന് പറയാൻ ,നിന്നോട് ഫ്രീ ആയി സംസാരിക്കാൻ വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തത്..സോറി ആദി”.. അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടിരുന്നു..അമ്മുവിന്റെ കണ്ണുകൾ ഭയം കൊണ്ട് നിറഞ്ഞു..ഇനി എന്തൊക്കെയാണ് സംഭവിക്കുക എന്ന് ഓർത്തപ്പോൾ അവളുടെ ശരീരം തളരും പോലെ തോന്നി.. കിരൺ വാതിലിനു അടുത്തേക്ക് നടന്നു..പെട്ടെന്ന്എന്തോ ഓർത്തത് പോലെ തിരികെ വന്നു..അമ്മുവിന്റെ കൈകൾ എടുത്ത് അതിൽ ചുംബിച്ചു..

സംഭവിച്ചത് എന്താണെന്ന് അറിയാതെ ഒരു നിമിഷം അമ്മു തരിച്ചു നിന്നു.. പക്ഷേ അടുത്ത നിമിഷം അത് സംഭവിച്ചു .അത്ര നേരം അടക്കി വച്ച ദേഷ്യം മുഴുവൻ പുറത്തേക്ക് വന്നു..കൈ വീശി ആഞ്ഞൊരടി..കിരണിന്റെ കവിളത്ത് അമ്മുവിന്റെ വിരലുകൾ നന്നായി പതിഞ്ഞിരുന്നു ആ അടിയിൽ .. അത് പ്രതീക്ഷിച്ചിരുന്നില്ല എങ്കിൽ കൂടിയും ഒന്നും പറയാതെ കിരൺ വാതിലിനു അടുത്തേക്ക് നടന്നു..അപ്പോഴേക്കും വാതിലിൽ ഉള്ള മുട്ട് ഉച്ചത്തിലായിരുന്നു…കിരൺ വേഗം വാതിൽ തുറന്നു ..

അത് കണ്ടതും അമ്മു വേഗത്തിൽ ഓടി ഇറങ്ങി..ഇറങ്ങി വന്ന് മുന്നിൽ നിന്ന ആളെ കണ്ടതും അവൾ പകച്ചു നിന്നു…ഡോക്ടർ മഹേന്ദ്രൻ..പക്ഷേ മഹേന്ദ്രൻ അവളുടെ കൈയിൽ പിടിച്ചു..”ലക്ഷ്മി വരൂ,” എന്ന് പറഞ്ഞു അവളെയും കൊണ്ട് നടന്നു നീങ്ങി.. ഒരു നിമിഷം തിരിഞ്ഞ് കിരണിന്റെ മുഖത്തേക്ക് നോക്കി..ശേഷം പറഞ്ഞു “കിരൺ റൂമിൽ വെയ്റ്റ് ചെയ്യണം..ഞാൻ വരാതെ പോകാൻ പാടില്ല..”ഒന്നും മിണ്ടാതെ കിരൺ നടന്നു നീങ്ങി.. ഒരു കൊച്ച് കുഞ്ഞിനെയെന്ന പോലെ മഹേന്ദ്രൻ അമ്മുവിനെയും കൂട്ടി ഐസിയുവിൽ എത്തി..

അവിടേയ്ക്ക് ചെന്നതും മാളുവിനെ കണ്ട് ഒന്നും പറയാതെ അമ്മു കരഞ്ഞു കൊണ്ട് അവളുടെ തോളിലേക്ക് വീണു.. “അമ്മു എന്താടാ,എന്താ പറ്റിയത്?എന്താ?” ഒരു ചോദ്യത്തിനും ഉത്തരം പറയാതെ ഉള്ള അമ്മുവിന്റെ കരച്ചിൽ ഒരു വേള കണ്ണനെയും,മാളുവിനെയും ആശങ്കയിലാക്കി.. “ലക്ഷ്മിയുടെ ബ്രദർ അല്ലേ വരൂ “കണ്ണനോട് ഉള്ള മഹേന്ദ്രന്റെ ചോദ്യം കേട്ട് അതെയെന്ന് പറഞ്ഞു കൊണ്ട് കണ്ണൻ മഹേന്ദ്രന്റെയോപ്പം നടന്നു.. മേരി അമ്മുവിനേയും , മാളുവിനെയും കൂട്ടി അകത്തേക്ക് നടന്നു..

ഒഴിഞ്ഞു കിടന്ന ഒരു മുറിയിൽ അമ്മുവിനെ കൊണ്ട് മാളുവിന്റെ കൂടെ ഇരുത്തിയിട്ട് മേരി പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും മഹേന്ദ്രൻ പറഞ്ഞിട്ട് സുഗതൻ സിസി ടിവി ദൃശ്യങ്ങൾ എല്ലാം തന്നെ ഡിലീറ്റ് ചെയ്തിരുന്നു..ഇതൊന്നും ആരോടും പറയണ്ട .ലക്ഷ്മിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് ബാക്കി നോക്കാം .എന്ന് പറഞ്ഞാണ് മഹേന്ദ്രൻ അവിടെ നിന്നും പോന്നത്. കണ്ണനും ,മഹേന്ദ്രനും ആയിട്ടുള്ള സംസാരം നടക്കുകയായിരുന്നു അപ്പൊൾ..അവിടെ സംഭവിച്ചതെല്ലാം മഹേന്ദ്രൻ കണ്ണനെ അറിയിച്ചു..എന്തോ തെറ്റിദ്ധാരണയുടെ പേരിൽ കിരൺ ലക്ഷ്മിയെ ആ റൂമിലേക്ക് വലിച്ച് കൊണ്ട് പോയതാവാം

കിരണിന്റെ ഭാഗം കൂടെ കേൾക്കാം എന്നും പറഞ്ഞ് മഹേന്ദ്രൻ കിരണിനെ വിളിപ്പിച്ചു.. കിരണിന്റെ മുഖത്തെ പാടുകൾ കണ്ടതും അവിടെ വേറെ എന്തെങ്കിലും സംഭവിച്ചോ എന്ന സംശയം കണ്ണന്റെ മനസ്സിൽ ഉടലെടുത്തു..എങ്കിലും കിരണിന്റെ ഭാഗം കേൾക്കാൻ കണ്ണൻ തന്റെ മനസ്സിനെ പാകപ്പെടുത്തി. മാത്രമല്ല കൊടുക്കാനുള്ളത് അമ്മു കൊടുത്തിട്ടും ഉണ്ട്.. ആദ്യം കിരൺ പറയുന്നത് കേൾക്കാം.എന്നിട്ട് തീരുമാനിക്കാം എന്ന് കണ്ണൻ ഉറപ്പിച്ചു..കിരൺ വന്ന് ഇരുന്നു..ശേഷം പ്രിയയുടെ ഫ്രണ്ട് കിരൺ താൻ ആണെന്ന് പറഞ്ഞതും കണ്ണന്റെ മുഖം മാറി..എങ്കിലും സ്വയം നിയന്ത്രിക്കാൻ അവൻ മറന്നില്ല..

കിരൺ അവിടെ ഉണ്ടായതോക്കെ അവരോട് പറഞ്ഞു. അമ്മുവിന്റെ കൈയിൽ ചുംബിച്ചു എന്നത് ഒഴിച്ച് ബാക്കിയെല്ലാം..അങ്ങോട്ടേക്ക് കൊണ്ട് പോയതിന്റെ ദേഷ്യത്തിൽ അമ്മു അടിച്ചു എന്നും പറഞ്ഞു. ഇത്രയും കേട്ടിട്ടും കണ്ണൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ കിരൺ പറഞ്ഞു.. “എനിക്ക് ആദിയെ ഇഷ്ടമാണ്..വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട്..അത് ഇപ്പൊൾ തുടങ്ങിയതല്ല..ഇതൊക്കെ അറിയും മുൻപേ ഉള്ളതാണ്..പറഞ്ഞിട്ടും ഉണ്ട്..പക്ഷേ ഒരിക്കലും ആദിയുടെ ഭാഗത്ത് നിന്ന് ഒരു പോസിറ്റീവ് മറുപടി കിട്ടിയിട്ടില്ല..

എങ്കിലും ഞാൻ കാത്തിരിക്കും..ഇൗ ജന്മം മുഴുവൻ..” ഇത് കേട്ട് എന്ത് പറയണം എന്നറിയാതെ കണ്ണൻ മൗനം പൂണ്ടു..”പിന്നെ സാറിന് എന്ത് ശിക്ഷ വേണേൽ എനിക്ക് തരാം.ഞാൻ ചെയ്തത് തെറ്റാണ്. സോറി സാർ .”മഹേന്ദ്രനെ നോക്കി അത്രയും പറഞ്ഞ് കിരൺ എഴുന്നേറ്റു.. “കിരൺ ഒന്ന് നിൽക്കൂ ഒരു 15 മിനുട്ട് വെയിറ്റ് ചെയ്യണം..നിനക്ക് എന്റെ ഡിപ്പാർട്ട്മെന്റിൽ തന്നെ തുടരണം എന്നാണ് ആഗ്രഹം എങ്കിൽ ഒരു മാസം പുറത്ത് നിൽക്കേണ്ടി വരും.. സമ്മതമാണോ?..മഹേന്ദ്രൻ പറഞ്ഞത് കിരണിന് മനസ്സിലായില്ല എന്ന് കണ്ടതും മഹേന്ദ്രൻ വീണ്ടും പറഞ്ഞു.. “അതായത് ഒന്നുകിൽ വൺ മന്ത് സസ്പെൻഷൻ ഞാൻ അടിപ്പിച്ചു തരും..

അത് കഴിയാതെ ഐസിയുവിൽ നിനക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.. ഐ മീൻ ആസ് എ ഡോക്ടർ..പ്രിയയുടെ ബന്ധു എന്ന നിലയ്ക്ക് വരാം,പോകാം..പക്ഷേ വേറൊരു രീതിയിലും പറ്റില്ല..അതല്ല എങ്കിൽ ഏതേലും വാർഡിലേക്ക് മാറ്റാൻ ഞാൻ പറയാം..” “ഏത് വേണമെന്ന് തീരുമാനിക്കാൻ ഉള്ള അവകാശം കിരണിനാണ്..മഹേന്ദ്രന്റെ വാക്കുകൾ കിരണിന്റെ നെഞ്ചിൽ തറച്ചിറങ്ങി..

താൻ ഒരുപാട് സ്നേഹിക്കുന്ന തന്റെ പ്രൊഫഷൻ അതിൽ ഒരു റെഡ് മാർക്ക് വീണു കഴിഞ്ഞു..സങ്കടം താങ്ങാൻ ആവുന്നില്ല.. ഒരു വേള മാധവ് അവനെ കുറിച്ച് ഓർത്തപ്പോൾ എല്ലാ സങ്കടവും ഇല്ലാതാകും പോലെ തോന്നി.. “കിരൺ തീരുമാനം പറയാൻ 10 മിനുട്ട് സമയം ഞാൻ തരും എന്നും പറഞ്ഞ് മഹേന്ദ്രൻ പുറത്തേക്ക് ഇറങ്ങി..കൂടെ കണ്ണനും..

തുടരും…

കനൽ : ഭാഗം 26