Saturday, January 18, 2025
Novel

കനൽ : ഭാഗം 14

എഴുത്തുകാരി: Tintu Dhanoj

അങ്ങനെ മനസ്സ് കൊണ്ടും,ശരീരം കൊണ്ടും അമ്മു എന്നന്നേക്കുമായി കിച്ചുവിന്റെതായി തീർന്നു.. രാവിലെ ഉണരുമ്പോൾ ആണ് മനസ്സിലായത് ഞാൻ കിച്ചുവേട്ടന്റെ കൈക്കുള്ളിൽ തന്നെ ആണെന്ന സത്യം…പതിയെ ആ കൈകൾ മാറ്റിയതിനു ശേഷം ഞാൻ എഴുന്നേറ്റു. ഉറങ്ങുന്ന കിച്ചുവേട്ടനെ കണ്ടാൽ ഒരു കുഞ്ഞു കുഞ്ഞിനെ പോലെ തന്നെ ഉണ്ട്..ഓമനത്തം തുളുമ്പുന്ന മുഖം.. പതിയെ ആ നെറ്റിയിൽ ചുണ്ട് ചേർത്ത് നേർത്ത ഒരു മുത്തം നൽകി ഞാൻ ..ശേഷം പോയി കുളിച്ചു അടുക്കളയിലേക്ക് ചെന്നു..

പതിവു പോലെ അമ്മ കിച്ചണിൽ ഉണ്ട്..പിന്നെ ഞങ്ങള് രണ്ടാളും കൂടെ ബ്രേക്ക്ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി..അമ്മ അതിനു ഇടയ്ക്ക് കുറെ പ്രാവശ്യം എല്ലാത്തിന്റെയും,മധുരവും,ഉപ്പും ഒക്കെ എന്നെ കൊണ്ട് നോക്കിച്ചു. അച്ഛന് എല്ലാം കൃത്യം ആയിരിക്കണം.. അങ്ങനെ ഒക്കെ കഴിഞ്ഞു ഞാൻ പോയി കിച്ചുവേട്ടനെ വിളിച്ചു..”അമ്മു വാ നമുക്ക് ഒന്നുടെ ഉറങ്ങാം..”പാവം കെഞ്ചാൻ തുടങ്ങി. “മര്യാദക്ക് എഴുന്നേറ്റു വന്നോ ഇല്ലേൽ ഞാൻ തലയിൽ വെള്ളം ഒഴിക്കും”..എന്റെ ഭീഷണി കേട്ടതും പാവം ചാടിപിടഞ്ഞ് എഴുന്നേറ്റു..

പിന്നെ എല്ലാവരും കൂടെ ഫുഡ് ഒക്കെ കഴിച്ച് ഇരുന്നപ്പോൾ അമ്മ പറഞ്ഞു” ഒന്ന് പുറത്ത് പോകണം കിച്ചു..കിച്ചു വരുവോ അതോ കണ്ണൻ വരുവോ?” രണ്ടാളും തല്ല് തുടങ്ങി. സത്യത്തിൽ അമ്മയുടെ കൂടെ ഷോപ്പിംഗ് ഒരുപാട് സമയം എടുക്കുന്നു എന്ന് പറഞ്ഞു രണ്ടാൾക്കും മടിയാണ്.. അങ്ങനെ അവര് ഒരു വഴി കണ്ടെത്തി..എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാം ..അതാകുമ്പോൾ അമ്മയും,ഞാനും കൂടെ പൊയ്ക്കോളൂം.. ഇത് ലാസ്റ്റ് ആണ് എന്ന് പറഞ്ഞു അന്ന് ഞങ്ങളെയും കൊണ്ട് കണ്ണേട്ടൻ പോയി .പിറ്റെ ദിവസം തൊട്ടു എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാൻ വിടാനും തീരുമാനം ആയി..

കിച്ചുവേട്ടൻ പഠിപ്പിക്കാം എന്നു പറഞ്ഞിട്ട് ഞാൻ സമ്മതിച്ചില്ല ..”ഭർത്താക്കന്മാരുടെ കൂടെ ഡ്രൈവിംഗ് പഠിക്കാൻ പോയാൽ സ്ഥിതി ദയനീയം ആകുന്നു എനിക്കറിയാം.” എന്ന് പറഞ്ഞു ..അത് കേട്ടതും അവരെല്ലാം ചിരിച്ചു. അന്ന് ഞങ്ങൾ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങി കൊണ്ട് ഇരിക്കുക ആണ്.. കണ്ണേട്ടനും കൂടെ ഉണ്ട്..കുറച്ച് കഴിഞ്ഞ് കണ്ണേട്ടൻ എവിടെ എന്ന് ഓർത്ത് ഞാൻ നോക്കുമ്പോൾ ഏതോ ഒരു പെണ്ണിനോട് ഭയങ്കര ദേഷ്യപ്പെടുന്നു..മുഖം ഒക്കെ ചുവന്നു ,വല്ലാതെ ഇരിക്കുന്നു.. “ഇത് ആരാ കണ്ണേട്ടാ? എന്താ പ്രശ്നം..എന്തിനാ ഇങ്ങനെ ദേഷ്യം..”ഞാൻ വിളിച്ചിട്ട് ഒന്നും പറയാതെ അവര് തമ്മില് വീണ്ടും വഴക്കായി..

എനിക്കെന്ത് ചെയ്യണം എന്ന് അറിയില്ല എന്ന അവസ്ഥ ആയി..”നീ അങ്ങനെ എന്തേലും വിചാരിച്ച് വച്ചിട്ട് ഉണ്ട് എങ്കിൽ അത് തിരുത്തിക്കോ..ഇല്ലേൽ ഇനി നീ എന്റെ സ്വഭാവം അറിയും..ഇൗ പ്രിയ ആരാണെന്ന് നിനക്ക് അറിയില്ല..” അത്രയും ആ പെണ്ണിന്റെ വായിൽ നിന്നും കേട്ടതും ഞാൻ കണ്ണേട്ടന്റെ കൈയ്യിൽ പിടിച്ച് വലിച്ചു. “വാ നമുക്ക് പോകാം “എന്നും പറഞ്ഞു “നീ ആരാടി അത് തീരുമാനിക്കാൻ “എന്നും പറഞ്ഞു അവള് എന്റെ കൈ പിടിച്ചു തിരിച്ചു.. “അമ്മേ “ഞാൻ ഉറക്കെ നിലവിളിച്ചു…

അവളെ പിടിച്ചു മാറ്റി കണ്ണേട്ടൻ എന്റെ കൈ മോചിപ്പിച്ചു. ഇത്രേം ആയപ്പോഴേക്കും ഞങ്ങളെ കാണാതെ അമ്മ അന്വേഷിച്ച് എത്തി..ആൾക്കരോക്കെ കൂടി ഞങ്ങൾ അതിനു നടുക്കും ..അമ്മയെ കണ്ടതും ഞാൻ ഓടി പോയി അമ്മയുടെ നെഞ്ചിലേക്ക് വീണു കരഞ്ഞു… അവിടെ നടന്നത് എന്താണെന്ന് കണ്ണേട്ടൻ ഞങ്ങളോട് പറഞ്ഞില്ല..എനിക്ക് ചോദിക്കാനും തോന്നിയില്ല..പുറത്തേക്ക് ഇറങ്ങും മുൻപ് കണ്ടു കത്തുന്ന കണ്ണുകളോടെ ഞങ്ങളെ നോക്കി നിൽക്കുന്ന പ്രിയയെ..

ക്ഷെ അന്ന് മുതൽ അ കണ്ണുകൾ എന്റെ നേർക്ക് മാത്രം ആയിരുന്നു എന്ന് അറിയാൻ ഞാൻ വൈകി പോയി.. വീട്ടിലെത്തി ആരും മിണ്ടാതെ ഇരിക്കുന്നത് കണ്ടു കിച്ചുവേട്ടൻ കുറെ ചോദിച്ചു..പക്ഷെ ആരും ഒന്നും പറഞ്ഞില്ല.. അന്ന് രാത്രി കിടക്കും മുൻപ് ഞാൻ ഒക്കെ കിച്ചുവേട്ടന്റെ അടുത്ത് പറഞ്ഞു..ഒക്കെ കേട്ടിട്ട് ഒന്ന് മൂളിയിട്ട്‌ ,ഉറങ്ങാം അമ്മു എന്ന് പറഞ്ഞു എന്നെ ചേർത്ത് പിടിച്ചു. പിറ്റേദിവസം എന്നെ ഡ്രൈവിംഗ് ക്ലാസ്സിൽ ആക്കിയിട്ടു അവര് രണ്ടാളും കൂടെ പോയി..രാവിലെ തൊട്ട് രണ്ടാളുടെയും പ്രവർത്തികൾ എന്തോ ആകെ എന്നെ അസ്വസ്ഥം ആക്കി. അന്ന് ഞാൻ തന്നെ ആണ് വീട്ടിലേക്ക് പോയത്..

കൂട്ടാൻ ആരും വന്നില്ല. പിന്നെ ഞാൻ ഓട്ടോ വിളിച്ചു പോയി. അങ്ങനെ രണ്ടു ദിവസം പോയി..അത് കഴിഞ്ഞപ്പോൾ പഴയ കളിയും,ചിരിയും വീട്ടിൽ തിരിച്ച് വന്നു.കണ്ണേട്ടന്റെ കാര്യങ്ങള് അത്യാവശ്യം ഒക്കെ റെഡി ആയി…ഇനി എംബസി ഇന്റർവ്യൂ ഉണ്ട്.. ‍ഡൽഹിൽ പോയി അറ്റൻഡ് ചെയ്യണം..ഡേറ്റ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞു .. ഞാൻ ഡ്രൈവിംഗ് ഒരു വിധം പഠിച്ചു..ബാക്കി കിച്ഛുവേട്ടൻ പഠിപ്പിക്കാൻ തുടങ്ങി. അങ്ങനെ ഞാൻ കോൺഫിഡന്റ് ആയപ്പോൾ ലൈസൻസ് ന് അപേക്ഷിച്ചു. .. ഇന്നാണ് ലൈസൻസ് ടെസ്റ്റ്..നല്ല ടെൻഷൻ ഉണ്ടായിരുന്നു..എന്തോ ദൈവാനുഗ്രഹം കൊണ്ട് എല്ലാം നന്നായി..

എനിക്ക് ലൈസൻസ് കിട്ടി. അങ്ങനെ ഞാൻ പതിയെ വണ്ടി എടുത്തു തുടങ്ങി.. അത്യാവശ്യം ഷോപ്പിംഗ്,അമ്പലത്തിൽ പോകാൻ ഒക്കെ ഞാൻ തന്നെ ഓടിക്കും..അങ്ങനെ ഓടിച്ച് ഓടിച്ച് എന്റെ പേടി മാറി തുടങ്ങി.. കണ്ണേട്ടന് എംബസി ഇന്റർവ്യൂ ന് ഉള്ള ഡേറ്റ് വന്നു..അപ്പൊൾ തൊട്ടു എല്ലാവർക്കും സങ്കടം ആയി..ഇനി പെട്ടെന്ന് തന്നെ പോകണ്ട ഡേറ്റ് ആകുമല്ലോ എന്ന് ഓർത്ത്.. അമ്മയും,അച്ഛനും ഒന്നും പുറത്ത് കാണിക്കുന്നില്ല എന്ന് മാത്രമേ ഉള്ളുന്നു എനിക് മനസ്സിലായി..എന്റെ മനസ്സും വിഷമം കൊണ്ട് സഹിക്കാൻ വയ്യാതെ ആയി തുടങ്ങി..ഇവിടെ വന്നിട്ട് ആണ് ഒരു അനിയത്തിക്ക് കിട്ടുന്ന സ്നേഹം ഒക്കെ കിട്ടിയത്..

അതോർക്കുമ്പോൾ ഒരു വിഷമം. പോരാത്തതിന് പ്രിയ അവള് ആരാണ്,എന്തിനാണ് അന്ന് കണ്ണേട്ടൻ വഴക്ക് ഇട്ടത് അങ്ങനെ എല്ലാം ഉള്ള ചിന്തകള് കൊണ്ട് മനസ്സ് ആകെ ഒരു സമാധാനവും ഇല്ലാത്ത അവസ്ഥയിൽ തന്നെ ആയിരുന്നു… അങ്ങനെ ഞാൻ എന്നും വൈകുന്നേരം അടുത്തുള്ള അമ്പലത്തിൽ പോകാൻ ആരംഭിച്ചു.കുറച്ച് സമാധാനം കിട്ടുമല്ലോ എന്ന് കരുതി..വരാൻ ഉള്ള വിപത്തുകൾ ഒന്നും അറിയാതെ തന്നെ… ഒരു ദിവസം അമ്പലത്തിൽ പോയി വരുമ്പോൾ കണ്ണേട്ടൻ ഉണ്ട് ഫോണിൽ നോക്കി മുറ്റത്ത് തന്നെ നിൽപ്പുണ്ട്..

മുഖം കണ്ടതെ മനസിലായി..ദേഷ്യം അല്ല പകരം എന്നത്തേയും പോലെ കുസൃതി നിറഞ്ഞ ഭാവം തന്നെ ആണ്.. എങ്കിൽ പിന്നെ പ്രിയയെ കുറിച്ച് ചോദിച്ച് നോക്കാം എന്ന് കരുതി ഞാൻ കണ്ണേട്ടന്റെ അരികിലേക്ക് ചെന്നു..”ഹായ് അമ്മു എന്താ കുറച്ച് ദിവസം ആയി അമ്പലത്തിൽ ഒക്കെ പോകുന്നുണ്ടല്ലോ?” കണ്ണേട്ടന്റെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു “നല്ലതല്ലേ?മനസ്സ് ഒന്ന് ശാന്തം ആകും. ..” “ഓഹോ അതിനു ഇപ്പൊൾ മനസ്സിന് എന്ത് പറ്റി?കിച്ചു വഴക്ക് പറഞ്ഞോ?”ചോദിച്ചിട്ട് എന്നെ നോക്കി.

“ഏയ് ഇല്ല കിചുവേട്ടൻ പാവം അല്ലേ?”അത് പറഞ്ഞു തീരും മുൻപേ കണ്ണേട്ടൻ ചോദിച്ചു “അപ്പൊൾ പിന്നെ ഞാൻ ആണോ ദുഷ്ടൻ?” “അയ്യോ അങ്ങനെ അല്ല..പക്ഷെ ഞാൻ ഒരു കാര്യം ചോദിച്ചാൽ കണ്ണേട്ടൻ സത്യം പറയുവോ?” അതും പറഞ്ഞു ഞാൻ ആ മുഖത്തേക്ക് നോക്കി… “പിന്നെന്താ പറയാലോ?ചോദിച്ചാലും..” “അത് ആ കുട്ടി ആരാ ?”ഞാൻ ചോദിച്ചതും കണ്ണേട്ടൻ പുറകോട്ടു നോക്കി. “ഏത് കുട്ടി?”ഇവിടെ കുട്ടികൾ ഒന്നും ഇല്ലല്ലോ? “അതല്ല അന്ന് സൂപ്പർ മാർക്കറ്റിൽ നിന്ന് കണ്ണേട്ടൻ വഴക്ക് ഇട്ടില്ലെ?അത്..” എന്റെ ചോദ്യം കേട്ടതും മുഖത്തെ ഭാവം മാറി..കണ്ണുകൾ ചുവന്നു,മുഖം ഒക്കെ വലിഞ്ഞു മുറുകി.

ഞാൻ ശ്രദ്ധിക്കുക ആയിരുന്നു. . ആ മുഖത്തെ ഭാവവ്യത്യാസം .. എനിക്ക് എന്തോ പേടിയായി തോന്നി…എങ്കിലും ധൈര്യം ഭാവിച്ചു ഞാൻ നിന്നു…കണ്ണേട്ടന്റെ വാക്കുകൾക്കായി .. എന്റെ മുഖത്തേക്ക് നോക്കാതെ കണ്ണേട്ടൻ പറഞ്ഞു .”അത് അമ്മുവിന് ഞാൻ പറഞ്ഞു തരാം.പക്ഷെ ഇപ്പൊൾ അല്ല..പോകും മുൻപ് ഒക്കെ പറയാം..ഒക്കെ പറഞ്ഞിട്ടേ ഞാൻ പോകൂ..” അതും പറഞ്ഞ് എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കണ്ണേട്ടൻ അകത്തേക്ക് പോയി.. പുറകെ ഞാനും അകത്തേക്ക് പോയി..”മോള് എന്താ താമസിച്ചത്?”അമ്മ ആണ്.. “ഞാൻ നേരത്തെ വന്നായിരുന്ന്..

മുറ്റത്ത് നിന്ന് കണ്ണേട്ടന്റെ അടുത്ത് സംസാരിച്ചു നിന്നു.. അതാ അമ്മാ..”പറഞ്ഞിട്ട് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് ഞാൻ അകത്തേക്ക് പോയി .. എന്തോ മനസ്സിന് ആകെ ഒരു വിഷമം പോലെ എന്തോ സംഭവിക്കാൻ പോകും പോലെ ഒക്കെ ഒരു തോന്നൽ. കുറച്ച് സമയം അവിടെ കണ്ണും അടച്ച് കിടന്നു.. ഒരു തണുത്ത സ്പർശം നെറ്റിയിൽ തോന്നി കണ്ണ് തുറക്കുമ്പോൾ കിച്ചുവേട്ടൻ ആണ്..”എന്ത് പറ്റി? വയ്യെ?ഇൗ സന്ധ്യാ സമയത്ത് ഒരു കിടപ്പ്” .. “ഒന്നുമില്ല കിച്ചുവേട്ട….ഒരു ചെറിയ തല വേദന..ഒരു ക്ഷീണവും ഒക്കെ..അതാ ചുമ്മാതെ ഒന്ന് കിടക്കാം എന്ന് വച്ചത്”

“ആണോ വിളക്ക് വയ്ക്കുമ്പോൾ പോലും കണ്ടില്ലെന്നു പറഞ്ഞു അമ്മ ആണ് എന്നെ പറഞ്ഞു വിട്ടത്.”.എന്ന് കിച്ചുവേട്ടൻ പറഞ്ഞതും ഞാൻ പെട്ടന്ന് എഴുന്നേറ്റ് പോകാൻ തുടങ്ങി . “വയ്യെങ്കിൽ കിടന്നോ..ഞാൻ പറഞ്ഞോളാം അമ്മയോട്..” എന്ന് പറഞ്ഞു കിച്ചുവേട്ടൻ പോയി..” അങ്ങനെ രണ്ടു മൂന്നു ദിവസങ്ങൾ കൂടെ പോയി. കണ്ണേട്ടൻ നാളെ ഡൽഹിക്ക് പോകും. പാക്കിങ് ഒക്കെ ആണ്. ..വേറെ 2 ഫ്രണ്ട്സ് കൂടെ ഉണ്ട്.. അത് കൊണ്ട് അവിടെ ഒക്കെ കറങ്ങി കണ്ടിട്ട് ആണ് തിരിച്ച് വരൂ എന്ന് പറഞ്ഞു…

തുടരും…

കനൽ : ഭാഗം 13