കനൽ : ഭാഗം 10
എഴുത്തുകാരി: Tintu Dhanoj
വീണ്ടും ഞാൻ പറഞ്ഞു “എനിക്ക് കാണണ്ട നിന്റെ കള്ള കരച്ചിൽ,ഇതിൽ എന്തേലും സത്യം ഉണ്ടേൽ താ എനിക്ക് എന്റെ ജീവിതം,എന്റെ കിച്ചുവേട്ടൻ എന്റെ കുഞ്ഞ് ഒക്കെ തിരിച്ച് താ..തരാൻ ..അതും പറഞ്ഞു ഒരു ഭ്രാന്തിയെ പോലെ ഞാൻ അലറി..എന്റെ നേർക്ക് രണ്ടു പോലീസുകാർ നടന്നു വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു..പക്ഷെ അപ്പോഴേക്കും എന്റെ ബോധം പോകുന്നതും, മാളുവിന്റെ കൈകളിൽ നിൽക്കാതെ ഞാൻ താഴേക്ക് വീഴുകയാണ് എന്നും ഞാൻ അറിഞ്ഞു…. പിന്നീട് കണ്ണ് തുറക്കുമ്പോൾ ഞാൻ എവിടെ ആണെന്ന് എനിക്ക് മനസിലായില്ല..ചുറ്റും നോക്കി..
കൈയിലേക്ക് നോക്കുമ്പോൾ ഡ്രിപ് ഒക്കെ ഇട്ടിരിക്കുന്നു..എന്റെ മുന്നിലേക്ക് ഓർമകൾ തെളിഞ്ഞു വന്നു..മാധവിനെ കണ്ടതും,ഞാൻ വീണു തുടങ്ങിയതും ഒക്കെ..അതിനു ശേഷം ആകും ഇവിടെ എത്തിയത് എന്ന് ഞാൻ ഓർത്തു.. “സിസ്റ്റർ ,മാളു”എന്റെ ചോദ്യം കേട്ടപ്പോൾ അവര് പറഞ്ഞു “കൂടെ ഒരു പെൺകുട്ടി ഉണ്ട് അതാണ് മാളു എങ്കിൽ പുറത്ത് ഉണ്ട് ഞാൻ വിളിക്കാം. ” “പിന്നെ ഇയാൾക്ക് കുഴപ്പം ഒന്നും ഇല്ല കേട്ടോ b.p.ഒന്നു കുറഞ്ഞത് ആണ്..” കുറച്ച് കഴിഞ്ഞതും മാളു അകത്തേക്ക് വന്നു..”അമ്മു ഇതിനാണോ നമ്മള് വന്നത്..?
പോരും മുൻപേ ഞാൻ പറഞ്ഞതല്ലേ എല്ലാം?” എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല..”നീ അമ്മയെ വിളിച്ചോ?വേഗം ഓർമ വന്നതും ഞാൻ ചോദിച്ചു.. “ഉം പേപ്പർ വർക്സ് തീർന്നില്ല രണ്ടു ദിവസം കഴിയും തിരികെ എത്താൻ എന്ന് പറഞ്ഞിട്ടുണ്ട്. ആഹ്‍ പിന്നെ ഞാൻ നിന്റെ ഫോണിൽ നിന്ന് നമ്പർ എടുത്ത് നിന്റെ ഇൻചാർജ് നോടും ലീവ് പറഞ്ഞിട്ടുണ്ട് ..3 ദിവസം..”മാളു പറഞ്ഞു തീർന്നതും ഞാൻ അവളെ നോക്കി.. അവളുടെ കൈയിൽ പിടിച്ചു പൊട്ടി കരഞ്ഞു.. അവള് ഒന്നും പറഞ്ഞില്ല..പകരം എന്റെ തലയിൽ തലോടി കൊണ്ടിരുന്നു..അവളുടെ കണ്ണുനീര് എന്റെ മുഖം നനച്ചു..ഞാൻ തല ഉയർത്തി നോക്കി. . “അമ്മു നീ ഇവിടെ നിന്നും കരഞ്ഞു തീർക്കട ..
നാളെ നമുക്ക് വീണ്ടും പോകണം. മാധവിനെ കാണണം..കുറച്ച് ധൈര്യം ഉണ്ടാക്കി എടുക്കണം.എല്ലാം കേൾക്കാൻ..ഇന്നോളം നമ്മൾ അവരെ കേട്ടിട്ടില്ല..പിന്നെ ഒക്കെ അറിയുന്ന ആൾ ഒന്നും പറയാതെ മുറിയിൽ കയറി ഇരിപ്പാണ്.” “അത് കൊണ്ട് ഇത് നമ്മുടെ അവസാന പിടി വള്ളി ആണ്..മനസ്സിലായോ അമ്മു” പറഞ്ഞു തീർത്ത് അവളെന്റെ കണ്ണിലേക്ക് നോക്കി. “ഉം “ഉറച്ച തീരുമാനത്തോടെ ഞാൻ പറഞ്ഞു .. എന്തായാലും മാധവിനെ കേൾക്കണം അത് വരെ പിടിച്ചു നിൽക്കണം എന്ന് ഉറപ്പിച്ചു. അപ്പോഴേക്കും എന്റെ ഫോൺ ബെൽ അടിച്ചു തുടങ്ങി. ..നോക്കുമ്പോൾ കിരൺ ഡോക്ടർ കോളിംഗ് .. ദേഷ്യത്തോടെ കട്ട് ചെയ്ത് മാറ്റി വച്ചു..
“മാളു നിന്നോട് പറയാത്ത ഒരു കാര്യം ഉണ്ട്..ഒരേ ഒരു കാര്യം..കിരൺ അയാൾക്ക് എന്നെ കെട്ടാൻ താൽപര്യം ഉണ്ടെന്ന് പറഞ്ഞിരുന്നു..” മാളു അമ്പരപ്പോടെ എന്നെ നോക്കി..”നീ ഇതൊക്കെ പറഞ്ഞു കഴിഞ്ഞിട്ടു ആണോ?”അവളുടെ ചോദ്യം.. “അല്ല ഇതിൽ ഒരു കാര്യങ്ങളും അയാൾക്ക് അറിയില്ല.” പിന്നെ ഞാൻ ഒക്കെ അവളോട് പറഞ്ഞു.. “അല്ലെങ്കിലും അയാളെ കുറ്റം പറയുന്നത് എങ്ങനെയാ അമ്മു?അയാൾക്ക് ഒന്നും അറിയില്ല..പ്രിയ വിളിക്കുന്ന അമ്മു നീ ആണ് എന്ന് പോലും..”മാളുവിന്റെ മറുപടി ശരി ആണ് എന്ന് ഞാൻ ഓർത്തു..ഓരോന്നും പറഞ്ഞു അവളെന്നെ ഉറക്കി.
ഉറക്കത്തിൽ ഞാൻ ഒരു സ്വപ്നം കണ്ടു .കിച്ചുവേട്ടനും, ഞാനും അമ്പലത്തിൽ നിന്നും തൊഴുത് ഇറങ്ങുന്നു…എന്റെ കൈകൾ ആ കൈയിൽ സെയ്ഫ് ആയി പിടിച്ചിട്ടു ഉണ്ട്..എന്റെ നെറ്റിയിൽ സിന്ദൂരം ഉണ്ട്.. റോഡ് ക്രോസ് ചെയ്യുമ്പോൾ എന്റെ കൈകളിലെ പിടി മുറുകി. ശേഷം എന്നെ കാറിന് ഉള്ളിലേക്ക് ആക്കി ആര്യാസ് ഹോട്ടലിന് ഉള്ളിലേക്ക് കയറി പോകുന്ന കിച്ചുവേട്ടൻ.. “കിച്ചുവേട്ട” ..ഒരു കരചിലോടെ ഞാൻ ഉണർന്നു. “എന്താ അമ്മു..സ്വപ്നം കണ്ടോ?മാളു എന്നെ കെട്ടിപിടിച്ചു . എന്റെ കരച്ചിൽ കേട്ട് സിസ്റ്റർ ഓടി വന്നു..എന്ത് പറ്റി എന്ന് ചോദിച്ചു.. “ഒന്നുമില്ല ഒരു സ്വപ്നം കണ്ടു” അതും പറഞ്ഞു മാളു അവരെ മടക്കി അയച്ചു..
പിന്നെ ഉറങ്ങിയില്ല എന്റെ മനസ്സിന് ധൈര്യം പകരാൻ മാളു ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നു..കുറച്ച് കഴിഞ്ഞതും സിസ്റ്റർ വന്നു.. “ഫ്ലൂയ്ഡ് തീർന്നല്ലോ? ഇപ്പൊൾ എങ്ങനെ ഉണ്ട്?കുഴപ്പമില്ല എന്നുണ്ടെൽ വിടാം എന്ന് ആണ് ഡോക്ടർ എഴുതിയത്..അതും പറഞ്ഞു എന്നെ നോക്കി.. “ബെറ്റർ ആണ്..പോകാം “എന്ന് ഞാൻ പറഞ്ഞു.. “ശരി ഞാൻ ഇൗ ക്യാനുല ഊരി തരാം” എന്ന് പറഞ്ഞു അവര് പോയി കോട്ടൺ ഒക്കെ ആയി വന്നു അത് ഊരി.. “ബിൽ ക്ലിയറൻസ് ഒന്ന് വാങ്ങാമോ?എന്നിട്ട് പോകാം” മാളുവിന്റെ മുഖത്തേക്ക് നോക്കി അവര് ചോദിച്ചു.. . “ശരി സിസ്റ്റർ” എന്നും പറഞ്ഞു മാളു പുറത്തേക്ക് പോയി.
കുറച്ച് കഴിഞ്ഞ് അത് അവരെ ഏൽപ്പിച്ച് ഞങ്ങൾ ഇറങ്ങി. .. ഹോസ്പിറ്റൽ പാർക്കിംഗിൽ നിന്ന് വണ്ടി എടുത്തു ശ്രീയേട്ടൻ എത്തി..”മാളു വിഷ്ണു ഇവിടെ അടുത്ത് റൂം എടുത്തിട്ടുണ്ട്..അങ്ങോട്ടേക്ക് പോയി..ഫുഡ് ഒക്കെ വാങ്ങാൻ..നിങ്ങളെ ഇറക്കാൻ എന്നോട് പറഞ്ഞു”.വണ്ടിയിലേക്ക് കയറുമ്പോൾ ശ്രിയേട്ടൻ പറഞ്ഞു.. “ഉം എനിക്ക് മെസ്സേജ് ഇട്ടിരുന്നു .”മാളു ആണ്. അങ്ങനെ ഞങ്ങൾ റൂമിൽ എത്തി.കഴിച്ചു,കുറച്ച് ഉറങ്ങി..രാവിലെ വീണ്ടും ജയിലിലേക്ക് യാത്ര ആയി. ..ഇനി തളരാൻ പാടില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു .. ജയിലിൽ എത്തി..മാധവ് ,ഞാൻ,മാളു ഞങ്ങൾ 3ആളും മാത്രം ആയി.. മാധവ് ഞങ്ങളെ നോക്കി ..
“എനിക്ക് നിന്റെ അഭിനയം കാണണ്ട നീ എന്തിനു എന്റെ ജീവിതം നശിപ്പിച്ചു?കൃഷ്ണ കുമാർ എന്ന എന്റെ കിച്ചുവേട്ടൻ നിന്നോടും, പ്രിയയോടും എന്ത് തെറ്റ് ചെയ്തു?അത് മാത്രം പറഞാൽ മതി..” എന്റെ വാക്കുകളുടെ മൂർച്ച മാധവിന്റെ കണ്ണുകൾ നനയിച്ച് തുടങ്ങിയിരുന്നു.. ശേഷം മാധവ് പറഞ്ഞു തുടങ്ങി.”ഞാനും, പ്രിയയും M.B.A. ഫസ്റ്റ് ഇയർ കഴിയാൻ ആകുമ്പോൾ ആണ് അവള് എന്നോട് കണ്ണനെ ശ്രദ്ധിക്കാൻ പറയുന്നത്..അതിനു മുൻപ് ഞാൻ ഒരിക്കലും അവനെ ശ്രദ്ധിച്ചിട്ടില്ല..കാരണം ഞങ്ങൾ എന്നും ഞങ്ങളുടെ ലോകത്ത് ആയിരുന്നു..ക്ലാസ്സിൽ കുറച്ച് പേരെ ഒക്കെ അറിയാം എന്ന് അല്ലാതെ വലിയ പരിചയം ഒന്നും ഇല്ല..
തന്നെ അല്ല കണ്ണൻ ഒരു സൈലന്റ് സ്വഭാവം ആയിരുന്നു..അത് കൊണ്ട് തന്നെ പ്രിയ പറഞ്ഞ ശേഷം ഞാൻ അവനെ നോട്ട് ചെയ്ത് തുടങ്ങി..” “അവൾക്ക് കണ്ണനെ ഇഷ്ടം ആണെന്നും വിവാഹം കഴിക്കണം എന്നും പറഞ്ഞപ്പോൾ ഞാൻ ജസ്റ്റ് ഒന്ന് അന്വേഷിച്ച് നോക്കി .അവന്റെ കൂടെ വരുന്ന ഒരു റൂം മേറ്റ് നോട് ..അച്ഛനും,അമ്മയും, ഒരു ബ്രദർ ആണ് ഉള്ളതെന്നുംവീട് പാലക്കാട് ആണെന്നും,,യാതൊരു വിധ ദുശ്ശീലങ്ങൾ ഇല്ലാത്ത ആളാണെന്നും കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി…” “പിന്നെ അവന്റെ ഒരു ബർത്ത്ഡേ യ്ക്കു ആണ് അവന്റെ അമ്മയുടെ ഒരു കാർഡ് കോളേജിലേക്ക് വരുന്നത്..
അതിന്റെ പുറം കവറിൽ “അമ്മയുടെ കണ്ണൻ കുട്ടന് എന്ന് എഴുതിയിരുന്നു..”അങ്ങനെ ആണ് കണ്ണൻ എന്ന് പ്രിയയും വിളിച്ചു തുടങ്ങുന്നത്..” “പക്ഷെ കണ്ണൻ ഒരിക്കൽ പോലും പ്രിയയുടെ ഇഷ്ടം അംഗീകരിച്ചില്ല..അത് കൊണ്ട് തന്നെ അവൾക്ക് ഒരു ഇഷ്ടം ഉണ്ട് എന്ന് മാത്രം ഞാനും,അവളും ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് കിരണിന്റെ അടുത്ത് പോലും പറഞ്ഞുള്ളൂ.. കണ്ണൻ എന്നാണ് പേര് എന്നും മാത്രം..” “പ്രിയ കാത്തിരിക്കാം എന്ന് പറഞ്ഞു ഇരുന്നു..പഠനം കഴിഞ്ഞ് ഞങ്ങളും ബാംഗ്ലൂർ ജോലിക്ക് കയറി. ..അതിനു ശേഷം അവള് വീണ്ടും തന്റെ ഇഷ്ടം കണ്ണനെ അറിയിച്ചു..പക്ഷെ അവന്റെ മറുപടി വളരെ പരുക്കൻ ആയിരുന്നു..”
“നിന്നെ പോലെ അഹങ്കാരം പിടിച്ച ഒരു പെണ്ണിന് എന്റെ ജീവിതത്തിൽ സ്ഥാനം ഇല്ല..വാശിയും,സ്വത്തിന്റെ അഹങ്കാരവും അല്ലാതെ എന്ത് ആണ് നിനക്ക് ഉള്ളത്?മുഖത്ത് കാണിച്ച് വച്ചിരിക്കുന്ന ചായത്തിന്റെ മേന്മ ആണോ?ഒരിക്കലും നിന്നെ പോലെ ഒരു പെണ്ണ് അല്ല എന്റെ മനസ്സിൽ എന്ന് തറപ്പിച്ചു പറഞ്ഞു .” “അത് പ്രിയക്ക് ഭയങ്കര വിഷമം ആയി..പിന്നീട് അവള് ആകെ മാറി. .അല്ല മാറാൻ. ശ്രമിച്ചു ..അങ്ങനെ കുറച്ചു നാളുകൾ പോയി.. “കണ്ണന് ഒരു മാറ്റവും ഉണ്ടായില്ല..ഒരു പുഞ്ചിരി പോലും പ്രിയക്കു നൽകാൻ അവൻ തയ്യാറായില്ല..”
“അങ്ങനെ ഒരു ദിവസം കണ്ണനെ കാണാൻ ഇല്ലാതെ ആയി .ഓഫീസിൽ ചോദിച്ചപ്പോൾ 24 അവേഴ്സ് റിസൈൻ വച്ച് പോയി എന്ന് മാത്രം അറിഞ്ഞു..” “പിന്നെ പ്രിയയ്ക്ക് പിടിച്ചു നിൽക്കാൻ ആവുന്നില്ലായിരുന്നു ..കണ്ണൻ അത്ര മേൽ അവളുടെ മനസ്സിൽ പതിഞ്ഞു എന്ന് എനിക്ക് മനസ്സിലായി..” “ചെറുപ്പത്തിൽ ഒരിക്കൽ താളം തെറ്റിയ അവളുടെ മനസ്സ് വീണ്ടും കൈ വിട്ടു പോകും എന്ന് ഞാൻ ഭയപ്പെട്ടു..അവളെയും കൂട്ടി ഞാൻ കണ്ണന്റെ നാടായ പാലക്കാട് എത്തി. അവിടെ എത്തിയപ്പോൾ അറിഞ്ഞു..അത്ര എളുപ്പം അല്ല കാര്യങ്ങൾ എന്ന്.”
“അങ്ങനെ ഒരുപാട് ദിവസത്തിന് ശേഷം ഞങ്ങള് കണ്ണനെ കണ്ടു..ഒരു വലിയ തുണിക്കടയിൽ കുറെ ആൾക്കാരുടെ കൂടെ..ഒന്നും സംസാരിക്കാൻ ആകാതെ ഞങ്ങൾ നിന്നു..അവര് ഒന്ന് നീങ്ങിയത് നോക്കി ഞാൻ അവന്റെ അടുത്തേക്ക് ചെന്നു..” ഇത്രയും പറഞ്ഞപ്പോൾ ജയിൽ വാർഡൻ വന്നു പറഞ്ഞു സമയം കഴിഞ്ഞു എന്ന്..ഞങ്ങൾ ആയത് കൊണ്ടാണ് ഇത്ര സമയം തന്നത് എന്നും,പിന്നെ മാധവിൻെറ അപേക്ഷയും ഉണ്ടായിരുന്നു എന്ന്..ഞങ്ങളോട് സംസാരിക്കണം എന്ന്.. അങ്ങനെ ഞങ്ങളും അവിടെ നിന്ന് ഇറങ്ങി റൂമിൽ എത്തി. . “അമ്മു നാളെ പോകാം..
അര മണിക്കൂർ വച്ച് ആണ് പെർമിഷൻ ഉള്ളൂ..അതും ഒരുപാട് സ്ഥലത്ത് ഇരന്നു മേടിച്ചതാണ് .. മാളു പറഞ്ഞു.. അവരോട് ഒന്ന് കിടക്കണം എന്ന് പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് പോയി..വന്നു കിടന്നതും ഫോൺ എടുത്തു ഞാൻ പാട്ട് വച്ചു..മനസ്സിൽ താങ്ങാൻ ആകാത്ത സങ്കടം നിറയുമ്പോൾ നല്ലൊരു ഔഷധം ആണ് പാട്ട് .. ആ ഗാനം എന്റെ കാതുകളിലെയ്ക്ക് ഒഴുകി എത്തി. . “ഇനി ഏതു ജന്മം കാണും നമ്മൾ ഇനി ഏത് ജന്മം കാണും നമ്മൾ കാത്തിരിക്കാം നിനക്കായ്.. കാത്തിരിക്കാം നിനക്കായ്.. നാം ഒന്ന് ആയ് ചേർന്നൊരാ പൂവാക ചോട്ടിലായ് നാം ഒന്നായ് ചേർന്നോരാ പൂവാക ചോട്ടിലായ് കാത്തിരിക്കാം നിനക്കായ് കാത്തിരിക്കാം നിനക്കായ്”
ആ ഗാനത്തിന് ഒപ്പം പഴയ ഓർമകൾ കൂടി എന്നിലേക്ക് എത്തി..എന്റെ മനസ്സ് ആ ഓർമകളെ ഒരുപാട് ഇഷ്ടപ്പെടുന്നു ..അത് കൊണ്ട് തന്നെ ഞാൻ വീണ്ടും അതിലേക്ക് എത്തി.. കിച്ചുവേട്ടൻ അന്നെന്നെ കൂട്ടി മാളുവിന്റെ വീട്ടിൽ എത്തിച്ചതും ആവിടെ എന്നെ കാത്തിരുന്ന അൽഭുതം അത് കണ്ടു ഞാൻ അമ്പരന്നു നിന്നതും ഒക്കെ ഓർമയിലേക്ക് എത്തി.. അവിടെ എത്തിയപ്പോൾ ഉള്ള എന്റെ മുഖഭാവം കണ്ടതും കിച്ചുവേട്ടൻ എന്റെ മുഖത്ത് ഇത്തിരി വെള്ളം കുടഞ്ഞു..ഞാൻ വീണ്ടും കിച്ചുവേട്ടനെ നോക്കി..”ഇത് ഇത് സത്യമാണോ?എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല “എന്ന് പറഞ്ഞു “ആണോ എങ്കിൽ ഇങ്ങ് വാ” എന്ന് പറഞ്ഞു എന്നെ കൈ പിടിച്ചു ആ മുറിയിലേക്ക് കയറ്റി..
തുടരും…