Thursday, May 2, 2024
LATEST NEWS

90 കോടിയുടെ ഹെലികോപ്റ്റർ സ്വന്തമാക്കി ജോയ് ആലുക്കാസ്

Spread the love

തൃശ്ശൂർ: അത്യാധുനിക സുരക്ഷാ സവിശേഷതകളുള്ള ആഡംബര ഹെലികോപ്റ്റർ ജോയ് ആലുക്കാസ് സ്വന്തമാക്കി. സ്വകാര്യ യാത്രകൾക്കായി ആഗോളതലത്തിൽ ബിസിനസുകാരും ഉന്നത ബിസിനസ്സ് എക്സിക്യൂട്ടീവുകളും ഉപയോഗിക്കുന്ന വളരെ സുരക്ഷിതമായ ഹെലികോപ്റ്ററാണിത്.

Thank you for reading this post, don't forget to subscribe!

90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ എ.ഡബ്ല്യൂ. 109 ഗ്രാന്റ് ന്യൂ ഇരട്ട എന്‍ജിന്‍ കോപ്റ്ററാണ് ജോയ് ആലുക്കാസ് തൃശ്ശൂരിലെത്തിച്ചത്. ഇറ്റാലിയൻ കമ്പനിയായ ലിയോനാഡോ ഹെലികോപ്റ്ററുകളാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് പറഞ്ഞു.

രണ്ട് പൈലറ്റുമാരെയും ഏഴ് യാത്രക്കാരെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. മണിക്കൂറിൽ 289 കിലോമീറ്ററാണ് ഇതിന്‍റെ വേഗത. ലാൻഡ് ചെയ്യാതെ നാലര മണിക്കൂർ വരെ പറക്കാൻ ഇതിന് കഴിയും.