Wednesday, December 25, 2024
Novel

ജീവാംശമായ് : ഭാഗം 17

നോവൽ
എഴുത്തുകാരി: അഗ്നി


കഥ തുടങ്ങുന്നതിന് മുന്നേ ഒരു ചെറുകുറിപ്പ്

****കഥാഗതി എങ്ങനെ എന്നുള്ളത് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു…അതിൽ മാറ്റം.വരുത്തിയാൽ ഞാൻ ആഗ്രഹിച്ച കഥ ആകില്ലല്ലോ….മാറ്റം വന്നാൽ ഞാൻ ആഗ്രഹിച്ച ക്ളൈമാക്‌സ് കിട്ടില്ല…..അപ്പോൾ എന്ത് തന്നെ ആയാലും നിങ്ങൾ കൂടെ ഉണ്ടാകും.എന്ന് വിശ്വസിക്കുന്നു..😇🤗

ഇനി കഥയിലേക്ക് കടക്കാം…

◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●

“അല്ല…ഇനി നിങ്ങൾ LGBT വല്ലതും ആണോ എന്ന്…”

അത് പറഞ്ഞത് മാത്രമേ എലിസബത്തിന് ഓർമ്മയുള്ളൂ…..തീരുന്നതിന് മുന്നേ മനു അവളുടെ മുടി പിടിച്ചു വലിച്ചിരുന്നു..

“എടി ദുഷ്ട ഇച്ചേച്ചി…എന്നാലും ഞങ്ങളെപ്പറ്റി ഇങ്ങനെ ചിന്തിച്ചല്ലോ…”…മനു പറഞ്ഞു…

“ഹാ വിടെടാ ചെറുക്കാ….നിങ്ങളുടെ സംസാരം കേട്ടപ്പോൾ അങ്ങനെ തോന്നി…അതുകൊണ്ടാ….”

അവൾ അത് പറഞ്ഞതും ഒരു കൂട്ടച്ചിരി അവിടെ മുഴങ്ങി….അവർ സന്തോഷപൂർവം വീട്ടിലേക്ക് യാത്ര തിരിച്ചു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വീട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു…കുഞ്ഞുങ്ങൾ ഉറങ്ങിപ്പോയിരുന്നു…

കുഞ്ഞുങ്ങളെ സച്ചുവിന്റെ മുറിയിലേക്ക് കിടത്തിയ ശേഷം എലിസബത്ത് ത്രേസ്യയുമായി മാറി നിന്ന് സംസാരിച്ചു കാര്യങ്ങൾ എല്ലാം അവരെ പറഞ്ഞു മനസ്സിലാക്കി….

അതിന് ശേഷം പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും വർത്തമാനം ഒക്കെ പറഞ്ഞു കിടക്കുവാനുള്ള സമയം ആയപ്പോൾ മുറിയിലേക്ക് പോയി…

സച്ചുവിന്റെ മുറി എലിസബത്തും മാത്യൂസും കുഞ്ഞുങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്…അതിനാൽ സച്ചു മുന്നിലത്തെ മുറിയിലുള്ള സോഫയിൽ കിടന്നു…

മനുവും നിലായും മുറിയിലേക്ക് പോയിരുന്നു…

“നിലാ…”..
മനു തന്റെ നെഞ്ചത്ത് കിടക്കുന്ന സ്റ്റെഫിയുടെ തലയിൽ തലോടിക്കൊണ്ട് വിളിച്ചു…..

“എന്നതാ അച്ചാച്ചാ….”
അവൾ അവളുടെ മുഖം അവന്റെ രോമാവൃതമായ നെഞ്ചിൽ ഒന്ന് ഉരസിക്കൊണ്ട് വിളി കേട്ടു…

“ഇന്ന് ഇച്ചേച്ചി പറഞ്ഞ കാര്യം…അത് നിനക്ക്…”

“എനിക്ക് വിഷമം ആയോ എന്നാണോ…അച്ചാച്ചൻ തന്നെ അല്ലെ പറഞ്ഞേ നമ്മുടെ തീരുമാനങ്ങൾക്കാണ് നമ്മുടെ ജീവിതത്തിൽ.സ്ഥാനം എന്ന്… പിന്നെയെന്താ??….”

“അതല്ല മോളെ…നിനക്ക് എപ്പോഴെങ്കിലും അന്ന് ഞാൻ പറഞ്ഞ വാക്കുകൾ ഒരു വിലങ്ങു തടിയായ് തോന്നിയിട്ടുണ്ടോ…അന്ന് എടുത്ത ഒരു തീരുമാനത്തിന്റെ പേരിൽ എപ്പോഴെങ്കിലും …”

“അങ്ങനെ ചോദിച്ചാൽ….സത്യം പറഞ്ഞാൽ ചില സമയങ്ങളിൽ അച്ചാച്ചന്റെ സ്നേഹം കാണുമ്പോൾ പൂർണമായും അച്ചാച്ചന്റേതായി മാറുവാൻ കൊതിച്ച നിമിഷങ്ങൾ ഉണ്ട്….

പക്ഷെ ഞാൻ അങ്ങോട്ട് പറഞ്ഞാൽ അത് ഏത് രീതിയിൽ ചിന്തിക്കും എന്ന ഒരു ഭയം…”
നിലാ പറഞ്ഞു നിറുത്തി…

“എന്ത് ഭയം…ഞാൻ…ഞാൻ നിന്റെ ആരാ നിലാ….”…മനു അവളുടെ മുഖം അവന്റെ നെഞ്ചിൽ നിന്നും ഉയർത്തിക്കൊണ്ട് ചോദിച്ചു…

“എന്റെ പാതി…..” അവൾ ഉത്തരം പറഞ്ഞു…

“പിന്നെ നീ എന്നോട് എന്തേ തുറന്ന് പറയാതിരുന്നത്….പറഞ്ഞൂടായിരുന്നോ…നിന്റെ സന്തോഷമല്ലെടാ എന്റെയും സന്തോഷം…”…

“അത്…അച്ചാച്ചാ…എനിക്ക്…അത്…
അല്ല..അച്ചാച്ചനോ…അങ്ങനെ എന്തെങ്കിലും….”
അവൾ വിഷയം മാറ്റുവാനായി ചോദിച്ചു…

അവൻ ഒന്ന് ചിരിച്ചുകൊണ്ട് കണ്ണടച്ചു…അവൻ വീണ്ടും നെഞ്ചോട് ചേർത്ത് പിടിച്ചു കിടന്നുറങ്ങി….അവളും ഒരു ചിരിയോടെ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു…കാരണം അവളുടെ ചോദ്യത്തിനുള്ള ഉത്തരം അവൾക്ക് അവന്റെ മുഖത്ത് നിന്നും കിട്ടിയിരുന്നു….

**************************************************************************************

പിറ്റേന്ന് രാവിലെ എല്ലാവരും പോകുവാനുള്ള തയ്യാറെടുപ്പിലാണ്…..

നിലായും മനുവും ഉച്ച കഴിഞ്ഞുള്ള ഫ്ളൈറ്റിൽ ചെന്നൈക്ക് പറക്കും….മാത്യൂസും എലിസബത്തും കുഞ്ഞുങ്ങളും മാത്യൂസിന്റെ വീട്ടിലേക്ക് കൂടെ പോയി രണ്ട് ദിവസം കഴിഞ്ഞേ തിരിച്ചു ചെന്നൈക്ക് പോവുകയുള്ളൂ….

പള്ളിയിലെ രാവിലത്തെ കുർബാനയ്ക്ക് കൂടിയശേഷം എല്ലാവരും തിരികെ വന്നു എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി….

ഉച്ചകഴിഞ്ഞു രണ്ട് മണിക്കാണ് ഫ്‌ളൈറ്റ്…അപ്പോൾ അവിടെ ഒരു മണിയാകുമ്പോഴെങ്കിലും എത്തേണ്ടതിനാൽ അവർ പത്തര കഴിഞ്ഞപ്പോൾ തന്നെ ഇറങ്ങിയിരുന്നു….

നിലായ്ക്ക് അവിടെ നിന്നും ഇറങ്ങുവാൻ ചെറിയ തോതിൽ സങ്കടം വന്നെങ്കിലും മനുവിന്റെ ഒരു ചേർത്തുപിടിക്കലിൽ അത് തീർന്നു….

മനുവും.മാത്യൂസും.ഓരോ ടാക്സി ഏർപ്പാടാക്കി അതിൽ അവർ പാലായിൽ നിന്നും യാത്ര തിരിച്ചു….

അവർ രാമപുരം വഴി ആയിരുന്നു യാത്ര പോയത്…..ഡ്രൈവറും നന്നായി വർത്തമാനം പറയുന്ന കൂട്ടത്തിലായതിനാൽ അവരുടെ യാത്ര സുന്ദരമായിരുന്നു…..

കുറച്ചുകഴിഞ്ഞു അവരുടെ വണ്ടി എം.സി റോഡിലേക്ക് കയറി…അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് നിലാ വെള്ളം എടുത്തില്ല എന്ന് ഓർത്തത്….

അവൾ വേഗം ഡ്രൈവറോട് വണ്ടി നിറുത്തുവാൻ പറഞ്ഞു…

“എന്തിനാ നിലാ ഇപ്പോൾ വണ്ടി നിർത്തുന്നെ??….”
മനു ചോദിച്ചു..

“അത് അച്ചാച്ചാ വെള്ളം എടുത്തില്ല….ദേ അവിടെ ഒരു ബേക്കറി ഉണ്ട്…അവിടെ നിന്നും ഞാൻ പോയി വാങ്ങിയിട്ട് വരാം…”
റോഡിന് എതിർവശത്തായുള്ള ബേക്കറിയെ ചൂണ്ടി കാണിച്ചുകൊണ്ട് നിലാ പറഞ്ഞു…

“ഡി പെണ്ണേ…നീ പോകേണ്ട.. ഞാൻ പോകാം….”
മനു പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തുകൊണ്ട് അവളോട് പറഞ്ഞു…

“വേണ്ട അച്ചാച്ചാ…എനിക്ക് ഒന്ന് നടക്കണം….അതുകൊണ്ടാ…പ്ലീസ്…ഞാൻ പൊയ്ക്കോട്ടെ…”
നിലാ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് കെഞ്ചി..

“ആഹ്…എങ്കിൽ നീ പോ…അല്ലാതെന്ത് പറയാൻ….പിന്നെ സൂക്ഷിച്ചു പോകണം…മെയിൻ റോഡ് ആണ്…”
മനു ശാസനാ ഭാവത്തിൽ അവളുടെ കയ്യിലേക്ക് അവന്റെ പേഴ്‌സ് വച്ചുകൊടുത്തുകൊണ്ട് പറഞ്ഞു…

“അതൊക്കെ ഞാൻ നോക്കൂലെ മനൂട്ടാ…”
അവൾ അതും പറഞ്ഞിട്ട് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് റോഡ് ക്രോസ്സ് ചെയ്തു…

അവരുടെ കാട്ടിക്കൂട്ടലുകൾ കണ്ട ഡ്രൈവർ രത്നാകരൻ ചിരിക്കുകയായിരുന്നു…മനു അവളെ തന്നെ നോക്കിക്കൊണ്ടിരിക്കുന്ന തിരക്കിലും ആയിരുന്നു….

അവൾ വെള്ളം വാങ്ങി തിരികെ റോഡ് ക്രോസ്സ് ചെയ്യുവാൻ നിൽക്കുമ്പോഴാണ് ഒരു ബൈക്ക് നിയന്ത്രണമില്ലാതെ വന്ന് അവളെ തട്ടിയിട്ടത്…

അവൾ മനുവിനെ നോക്കുന്ന തിരക്കിലായിരുന്നു…അവൻ അവളൂടെ നോക്കി നടക്കുവാൻ പറഞ്ഞിട്ട് അവൾ അത് അനുസരിച്ചിരുന്നില്ല…കൂടാതെ ബൈക്ക് യാത്രികൻ ഫോണിൽ സംസാരിച്ചുകൊണ്ടാണ് വന്നത്…

അവൾ കാല് മടങ്ങി കൈ മുട്ട് കുത്തി നിലത്തു വീണു….തല അടുത്തുള്ളനൊരു ചെറിയ കല്ലിൽ ഇടിച്ചു…നെറ്റിയിൽ നിന്നും ചോര വരുവാൻ തുടങ്ങി…

മനു അപ്പോഴേക്കും ഓടിയെത്തി അവളെ നെഞ്ചോട് ചേർത്തിരുന്നു…

“നിലാ .നിന്നോട് ഞാൻ പറഞ്ഞതല്ലേ നോക്കി നടക്കണം എന്ന്.. അതുകൊണ്ടല്ലേ ആ വണ്ടി വരുന്നത് കാണാതിരുന്നത്…

ഞാൻ നിന്നോട് പറഞ്ഞതാ ഞാൻ പോയി വെള്ളം വാങ്ങിവരാം എന്ന്.. അപ്പോൾ അവിടെയും അഹങ്കാരം…..

നിനക്ക് എന്തെങ്കിലും പറ്റിയാൽ…ഞാൻ എങ്ങനെ ജീവിക്കും മോളെ….”

അത്രയും നേരം ദേഷ്യത്തിൽ സംസാരിച്ചുകൊണ്ടിരുന്ന മനുവിന്റെ സ്വരം അവസാന വാചകം പറഞ്ഞപ്പോൾ നേർത്തിരുന്നു…

സംസാരത്തിനിടയിൽ തന്നെ അവൻ തന്റെ ടവൽ കൊണ്ട് ആ മുറിവിനെ പൊതിഞ്ഞ് അവളുടെ കഴുത്തിൽ കിടന്ന ഷാള് കൊണ്ട് അവളുടെ നെറ്റിയ്ക്ക് കുറുകെ കെട്ടിയിരുന്നു….

അവൻ പറഞ്ഞത് കേട്ട നിലാ ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് നോക്കാതെ അവനെ കെട്ടിപ്പിടിച്ചു…
“സോ…സോറി അച്ചാച്ചാ….”

“അല്ല മക്കളെ..ഈ കൊച്ചിന് എന്തെങ്കിലും പറ്റിയോ…മോൻ ആരാ ഈ കുഞ്ഞിന്റെ….”

അത്രയും നേരം മിണ്ടതിരുന്ന ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നും ഒരു പ്രായമുള്ള മനുഷ്യൻ അവന്റെ തോളിൽ തട്ടി ചോദിച്ചു…

“അത് അപ്പച്ചാ….ഞാൻ ഇമ്മാനുവേൽ…ഇത് എന്റെ ഭാര്യ സ്റ്റെഫി…ഇവള് വെള്ളം വാങ്ങുവാനായി വന്നതാണ്….അപ്പോഴാണ് ഇങ്ങനെ ഒരു സംഭവം…”

“ആ സാരമില്ല…വലിയ ആപത്തൊന്നും സംഭവിച്ചില്ലല്ലോ…”
അദ്ദേഹം പറഞ്ഞു….

“ചേട്ടാ…ചേച്ചി..ക്ഷമിക്കണം…മനഃപൂർവമല്ല.. അറിയാതെ പറ്റിയതാണ്…”
ബൈക്ക് ഓടിച്ചിരുന്ന ആൾ വന്ന് സോറി പറഞ്ഞു….കൂടെ അവിടെ കുറച്ചു മാറി കിടന്നിരുന്ന മനുവിന്റെ പേഴ്സും എടുത്തുകൊടുത്തു..

“എടാ കൊച്ചനെ… ഇനിയെങ്കിലും ബൈക്ക് ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കാതെ നോക്കണം…ഇപ്പൊ കണ്ടോ..നിനക്കൊന്നും പറ്റിയില്ല….ആ പെങ്കൊച്ചിനാണ് അപകടം പറ്റിയത്….”
ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു…

അപ്പോഴേക്കും രത്നാകരൻ ചേട്ടൻ വണ്ടി തിരിച്ചുകൊണ്ട് വന്നിരുന്നു…

നിലാ പതിയെ എഴുന്നേൽക്കുവാൻ നോക്കി…അപ്പോഴാണ് തന്റെ വലതുകാൽ നിലത്ത് കുത്തുവാൻ കഴിയുന്നില്ല എന്നവൾക്ക് മനസ്സിലായത്….

അവൾ വേഗം മനുവിനെ ചുറ്റിപ്പിടിച്ചു…

“എന്താടാ….”…മനു ആകുലതയോടെ അവളോട് ചോദിച്ചു…

“അത്…വലതുകാൽ നിലത്ത് കുത്തുവാൻ കഴിയുന്നില്ല…”
അവൾ വേദന കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു….

അവൻ വേഗം.അവളെ വണ്ടിയിലേക്ക് കയറ്റിയിരുത്തി കാല് പരിശോധിച്ചു…കാലിന് ചെറിയ പൊട്ടലുണ്ടെന്ന് മനസ്സിലായതും അവൻ അവിടെ നിന്നിരുന്ന ആളുകളോട് ചോദിച്ചിട്ട് അടുത്തുള്ള ആശുപത്രിയിലേക്ക് ചെന്നു….

അവിടെ നിന്നും നിലായുടെ വലത്തുകാലിൽ ബാൻഡേജ് ചുറ്റി നെറ്റിയുടെ വലതുഭാഗവും മരുന്ന് വച്ചു കെട്ടി…

വലതുകൈ മുട്ടിന്റെ അവിടെയും ചെറിയ പൊട്ടലുണ്ടായതായി സ്കാനിംഗിൽ തെളിഞ്ഞു…ആ ഭാഗം മരവിച്ചിരുന്നതിനാലാണ് അവൾക്ക് വേദന അനുഭവപ്പെടാതിരുന്നത്…അതുകൊണ്ട് തന്നെ വലതു കൈയിൽ പ്ലാസ്റ്ററും ഇട്ടിരുന്നു….

ഈ ഒരു അവസരത്തിൽ.യാത്ര ഒഴിവാക്കണം എന്ന് പറഞ്ഞതുകൊണ്ട് കാര്യങ്ങൾ എല്ലാം അരുന്ധതിയെ അറിയിച്ചുകൊണ്ട് മനു രണ്ട് ആഴ്ച അവധിയെടുത്തു…

**************************************************************************************

അവർ നേരെ മനുവിന്റെ വാഴക്കുളത്തെ വീട്ടിലേക്ക് പോയി….രണ്ട് ദിവസം കൂടുമ്പോൾ ആ വീട് വൃത്തിയാക്കുവാൻ ആളെ നിയമിച്ചിരുന്നു…അതിനാൽ വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല….

അവൻ അവളെ താങ്ങിയെടുത്ത് താഴത്തെ മുറിയിലേക്കാക്കി…രത്നാകരൻ അവരുടെ ബാഗ് എടുത്തുവച്ചതിന് ശേഷം പണവും വാങ്ങി തിരികെ പോയി…..

അപ്പോഴേക്കും മനു അവിടെ ജോലിക്കു വരുന്ന ഷീല ചേച്ചിയെ വിളിച്ചു വരുത്തിയിരുന്നു….

അവർ അവിടെയുള്ള പാത്രങ്ങൾ വച്ച് മനു കൊണ്ടുവന്ന പച്ചക്കറികൾ കൊണ്ട് ഒരു തോരൻ ഉണ്ടാക്കി…കൂടെ കഞ്ഞിയും അച്ചാറും പപ്പടവും…മനുവിന് ഒരു മുട്ട ഓംലെറ്റും….

അതേ സമയം കൊണ്ട് മനു കുളിച്ചു വന്നു…കൂടെ നിലായെയും അവൻ തന്നെ കുളിപ്പിച്ചു…..

അതിന് ശേഷം മനു നിലായ്ക്ക് ഭക്ഷണം കൊടുത്തു….ഭക്ഷണത്തിന് ശേഷമുള്ള മരുന്നും കൊടുത്ത ശേഷം ഷീലചേച്ചിയെ അവിടെയാക്കിയിട്ട് അവർക്ക് അത്യാവശ്യമുള്ള കുറച്ചു വസ്ത്രങ്ങളും മറ്റും വാങ്ങുവാനായി പുറത്തുപോയി…

മനു അധികം വൈകാതെ തന്നെ തിരികെയെത്തിയിരുന്നു…അവൻ തിരികെയെത്തിയ ശേഷം ഷീല ചേച്ചി മടങ്ങിപ്പോയി….

**************************************************************************************

അങ്ങനെ നീണ്ട ഒരാഴ്ച കഴിഞ്ഞു….ഇന്നാണ് നിലായുടെ വെച്ചുകെട്ടലുകൾ എല്ലാം എടുക്കുന്നത്….

ഇത്രയും ദിനങ്ങൾ എല്ലാം മനുവിനും നിലായ്ക്കും പുതിയവയായിരുന്നു….തങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയ ശേഷം ആദ്യമായാണ് ഇത്രയും ദിവസങ്ങൾ മുഴുവൻ സമയവും തനിയെ ചിലവഴിക്കുന്നത്….

അത് അവർ തമ്മിലുള്ള പ്രണയം ശക്തമാക്കി….തമ്മിൽ തമ്മിൽ അലിഞ്ഞുചേരുവാനുള്ള മോഹം ഇരുവരുടെയും ഉള്ളിൽ ശക്തമായിക്കൊണ്ടിരുന്നു….

നിലായുടെ അപകടം വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നെങ്കിലും അവരോട് വരേണ്ട എന്ന് പറഞ്ഞു….പിന്നെ അവർ തനിയെ താമസിക്കട്ടെ എന്ന് വച്ച് ത്രേസ്യയോ എലിസബത്തോ അരുന്ധതിയോ നിർബന്ധം പിടിച്ചില്ല….

അവർ അന്ന് രാവിലെ തന്നെ പ്ലാസ്റ്റർ എടുക്കുവാനായി ആശുപത്രിയിലേക്ക് പോയി…

ഡോക്ടർ എല്ലാം അഴിച്ചെടുത്തു….കൂടാതെ അടുത്ത രണ്ട് ദിവസങ്ങളും രാവിലെയും വൈകുന്നേരവും കയ്യും കാലും തിരുമ്മുവാനായി മരുന്നും കൊടുത്തു….അവിടെ നിന്നും ഇറങ്ങുന്നതിന് മുന്നേ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങുവാനും അവർ മറന്നില്ല…കാരണം നിലായുടെ കോളേജിലെ അറ്റൻഡൻസ് നഷ്ട്ടപ്പെടരുതല്ലോ

അങ്ങനെ ഡോക്ടർ പറഞ്ഞതിനനുസരിച്ച് മനു തന്നെ അവളുടെ കയ്യിലും കാലിലും മരുന്നൊക്കെ ഇട്ടുകൊടുത്തു…അവൾ നടക്കുവാനും കൈ ചലിപ്പിക്കുവാനും എല്ലാം ആരംഭിച്ചു….

മനുവിന്റെയും നിലായുടെയും അവധി തീരുവാൻ ഇനി മൂന്ന് ദിവസം ബാക്കി….ഇന്നേക്ക് മൂന്നാം ദിവസം അവർ മടങ്ങും….

അന്ന് ഷീല ചേച്ചി വന്നിരുന്നില്ല….അതുകൊണ്ട് തന്നെ നിലായായിരുന്നു അന്നത്തെ പാചകം മുഴുവനും….

അന്ന് മനു വാങ്ങിയ വസ്ത്രങ്ങളിൽ ഉണ്ടായിരുന്ന ഒരു ബേബി പിങ്ക് നിറമുള്ള ഷിഫോൺ സാരിയായിരുന്നു അവളുടെ വേഷം….

കാലം തെറ്റി പെയ്ത മഴയുടെ കുളിരിൽ വരാന്തയിലിരുന്ന് അപ്പുറത്തെ വീട്ടിലെ അമ്മിണിയമ്മ നൽകിയ ചക്കപ്പുഴുക്കും നിലായുടെ സ്വന്തം ഇഞ്ചി ചേർത്ത കട്ടൻ ചായയും കഴിക്കുകയായിരുന്നു ഇരുവരും…

കഴിച്ചു കഴിഞ്ഞതും നിലാ ആ മഴയിൽ തന്നെ തന്റെ കൈകൾ കഴുകുവാനായി പുറത്തേയ്ക്ക് ആഞ്ഞു….ആ സമയം തോന്നിയ കുസൃതിയിൽ മനു പതിയെ നിലായെ ആ മഴയിലേക്ക് തള്ളിയിട്ടു….

അവൾ മുഴുവനായും നനഞ്ഞു….അവൾ പതിയെ അത് ആസ്വദിക്കുവാൻ തുടങ്ങി…അവൾ മഴയെ ആസ്വദിക്കുന്നത് കണ്ട മനുവും പതിയെ പുറത്തേക്ക് ചുവടുകൾ വച്ചു….

ആ മഴയെ ഇരുവരും മതിയാകുവോളം കൊണ്ടു…മഴയിൽ നനഞ്ഞൊട്ടി നിൽക്കുന്ന നിലായെ കണ്ടപ്പോൾ അവന് അവന്റെ പ്രണയം അവളിലേക്ക് പകരുവാനുള്ള കൊതി തോന്നിയിരുന്നു….എന്നാൽ അവൾ ഇതൊന്നുമറിയാതെ മഴയെ ആസ്വദിക്കുന്ന തിരക്കിലായിരുന്നു….

അവൾ മുകളിലേക്ക് നോക്കി കൈ വിടർത്തി ജലകണങ്ങളെ തന്നിലേക്ക് സ്വീകരിക്കുന്നതിനിടയിലാണ് തന്റെ ഇടുപ്പിൽ ഒരു ചുടുസ്പർശം ഏൽക്കുന്നതായി നിലായ്ക്ക് തോന്നിയത്…

മനുവിന്റെ കരങ്ങൾ അപ്പോഴേക്കും അവളെ മുഴുവനായി പൊതിഞ്ഞു പിടിച്ചിരുന്നു….

അവൻ അവളുടെ കാതുകളിൽ അവന്റെ ചുണ്ടുകൾ ചേർത്ത് പതുക്കെ മൊഴിഞ്ഞു…
“എന്റെ പ്രണയം മുഴുവനായും…ഈ മഴ പോലെ നിന്നിലേക്ക് ഞാൻ പകർന്നോട്ടെ…”

അവന്റെ ചുടുനിശ്വാസം അവളെ കുളിരണിയിച്ചു…..

അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു…
“ഞാൻ ആകുന്ന വരണ്ട ഭൂമിയിൽ പ്രണയത്തിന്റെ വസന്തം വിരിയിച്ച എന്റെ പ്രിയനല്ലേ അച്ചാച്ചൻ…..ആ വസന്തം മാറി മഴയാകുമ്പോഴല്ലേ ഇനിയും അനേകം വസന്തങ്ങൾ…അനേകം വിത്തുകൾ എന്നിൽ നിന്നും മുളയ്ക്കുകയുള്ളൂ……..”

അവൾ പതിയെ അവന്റെ നേരെ തിരിഞ്ഞു നിന്നു…..അവന്റെ കഴുത്തിലൂടെ തന്റെ കൈകൾ ചുറ്റി…

“നനയണം….എന്റെ പ്രിയന്റെ പ്രണയമഴ….എന്നെ കുളിരണിയിക്കുന്ന… എന്നെ പൂർണയാക്കുന്ന അച്ചാച്ചന്റെ പ്രണയം പകർന്നൊഴുകുന്ന മഴ….”
അവൾ അത് പറഞ്ഞുകൊണ്ട് അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു….

അവന്റെ മുടിയിൽ നിന്നും ഉതിർന്നു വീഴുന്ന ജലകണങ്ങൾ അവളുടെ നാസികയിലൂടെ ഒഴുകി ചുണ്ടുകൾ വഴി താടിയിൽ നിന്നും താഴേക്ക് പതിച്ചുകൊണ്ടിരുന്നു….

അവന്റെ മുഖം പതിയെ അവളിലേക്ക് അടുത്തു…അവന്റെ അധരങ്ങൾ അവളുടേതുമായി കൊരുത്തു…..

ആവേശത്തോടെ അവൻ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി….ആ മഴയിലും അവരുടെ ശരീരത്തിന് ചൂട് പിടിച്ചു….

മനു അവളെ തന്റെ കയ്യിൽ വഹിച്ചുകൊണ്ട് വീടിന് അകത്തേയ്ക്ക് കയറി….അവളെ മുറിയിലാക്കി വന്നിട്ട് മുന്നിലത്തെയും പിന്നിലത്തെയും വാതിൽ അടച്ചു…..

അന്നവൻ അവന്റെ പ്രണയം അവളിലേക്ക് പകർന്നു…മുഴുവനായും….ശാന്തമായ് ഒഴുകിയിരുന്ന രണ്ട് പുഴകളിലേയ്ക്ക് പ്രണയത്തിരമാലകൾ ആർത്തലച്ചപ്പോൾ അത് ആ പുഴകളുടെ സംഗമത്തിലേക്ക് വഴിവച്ചു….ആ സംഗമത്തിന്റെ അവശേഷിപ്പുകളായി ചോരത്തുള്ളികൾ അങ്ങിങ്ങായി അവരുടെ കിടക്കവിരിയിൽ പടർന്നിരുന്നു…..

അവസാനം ഒരു നിർവൃതിയോടെ അവൾ അവന്റെ വിയർപ്പ് ചാലിട്ടൊഴുകിയ നഗ്നമായ മാറിൽ തലവച്ച് കിടന്നുറങ്ങി….അവന്റെ കൈകൾ അവളുടെ മേനിയിൽ ചുറ്റിപ്പിടിച്ചിരുന്നു…

ഇരുവരുടെയും ചൊടികളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…തങ്ങൾ എല്ലാ അർത്ഥത്തിലും ഒരു ദേഹമായി തീർന്നതിന്റെ പുഞ്ചിരി…

“അത് നിമിത്തം ഒരു മനുഷ്യൻ തന്റെ അപ്പനെയും അമ്മയെയും വിട്ട് തന്റെ ഭാര്യയോട് പറ്റിച്ചേരും…ഇരുവരും ഒരു ദേഹമായി തീരും….”

ബൈബിളിലെ ആ വചനം അവരുടെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു….

**************************************************************************************

പിറ്റേന്ന് രാവിലെ ആദ്യം ഉണർന്നത് മനുവായിരുന്നു….അപ്പോഴും അവന്റെ നെഞ്ചിൽ തന്നെയായിരുന്നു നിലാ….

അവൻ പതിയെ അവളെ അടർത്തിമാറ്റി….അവളെ പുതപ്പിച്ചതിന് ശേഷം കബോർഡിൽ നിന്നും ഒരു ടി-ഷർട്ടും ഷോട്സും എടുത്തിട്ടു….

നിലത്ത് അങ്ങിങ്ങായി ചിതറികിടന്നിരുന്ന പാതി നനഞ്ഞ വസ്ത്രങ്ങൾ അവൻ ഒരു ചിരിയോടെ വാഷിങ് മെഷീനിലേക്ക് എടുത്തിട്ടു……

എന്നിട്ട് അടുക്കളയിൽ ചെന്ന് രണ്ട് കാപ്പി ഉണ്ടാക്കി….അപ്പോഴേക്കും ഷീല ചേച്ചി വന്നിരുന്നു…

“ഇന്നെന്താ മോൻ അടുക്കളയിൽ കയറിയോ…”…
അവർ ചിരിച്ചുകൊണ്ട് ചോദിച്ചു…

“ആ..അത് അവൾക്ക് ചെറിയൊരു തലവേദന…ഇന്നലെ ഇച്ചിരി മഴ നനഞ്ഞേ… അതിന്റെയാ…ഞാൻ ഇത് കൊടുക്കട്ടെട്ടോ……”
അവൻ.പറഞ്ഞു…

“എങ്കിൽ മോൻ പോയി കൊടുത്തിട്ട് വരു…”
അവർ അതും പറഞ്ഞുകൊണ്ട് ജോലിയിലേക്ക് തിരിഞ്ഞു…

മനു ചെല്ലുമ്പോൾ കാണുന്നത് പുതപ്പിനുള്ളിൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ചുരുണ്ട് കിടക്കുന്ന നിലായെയാണ്…

തലേ രാത്രി ഒന്നും കഴിക്കാതെ കിടന്നതിനാൽ മനുവിന് നല്ല വിശപ്പ് തോന്നിയിരുന്നു…

അവൻ വേഗം അവളെ എഴുന്നേൽപ്പിച്ചു….അവൾ കണ്ണ് തുറന്നതും കാണുന്നത് കയ്യിൽ കാപ്പിയുമായി നിൽക്കുന്ന മനുവിനെയാണ്….

അവൾ വേഗം എഴുന്നേറ്റിരിക്കാൻ ഭാവിച്ചപ്പോഴാണ് തന്റെ സ്ഥിതി അവൾക്ക്.മനസ്സിലായത്…..

അവൾ വേഗം പുതപ്പുകൊണ്ട് അവളുടെ ശരീരം മറച്ചു….എന്നിട്ട് അവന്റെ കയ്യിൽ നിന്നും കാപ്പി വാങ്ങി കുടിച്ചു…

അവൾ കാപ്പി കുടിക്കുന്ന സമയം കൊണ്ടവൻ അവർക്കുള്ള വസ്ത്രങ്ങൾ എടുത്തുവച്ചതിന് ശേഷം നിലായുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തിട്ട് മുറിയ്ക്ക് പുറത്തേയ്ക്ക് പോയി…

അവൾ കുറച്ചുനേരം തലേ ദിവസത്തെ കാര്യങ്ങൾ ആലോചിച്ചിരുന്നു…ആ ബെഡ്ഷീറ്റിൽ അങ്ങിങ്ങായി കണ്ട ചോരത്തുള്ളികൾ അവളുടെ കവിളിണകളെ ചുവപ്പിച്ചു….കണ്ണാടിയിൽ കണ്ട പാതി മാഞ്ഞ സിന്ദൂരമുള്ള മുഖം അവളിൽ ഒരു ചിരി പടർത്തി…താൻ തന്റെ പ്രിയന്റെ മാത്രമായി തീർന്നതിലുള്ള ഒരു സംതൃപ്തി നിറഞ്ഞ പുഞ്ചിരി…

അവൾ വേഗം വാതിൽ കുറ്റിയിട്ട് കുളിക്കുവാൻ പോയി…കുളി കഴിഞ്ഞ് ബെഡ്ഷീറ്റ് കൂടെ വാഷിങ് മെഷീനിലേക്ക് ഇട്ട ശേഷം അവൾ പുറത്തേയ്ക്കിറങ്ങി…

തലേ ദിവസത്തെ മഴയുടെ ബാക്കിയായി അന്തരീക്ഷത്തിൽ തണുപ്പ് നിലനിന്നിരുന്നു…പുതുമണ്ണിന്റെ ഗന്ധം അവിടെയാകെ വ്യാപിച്ചിരുന്നു….

തലേ ദിവസം അവർ ചക്ക കഴിച്ച പാത്രവും കട്ടൻ കുടിച്ച ഗ്ലാസും മഴയിൽ കുതിർന്നിരിക്കുന്നത് കണ്ടവൾ പുഞ്ചിരിച്ചു…

അപ്പോഴാണ് മനു പുറത്തുനിന്നും ഫോണിൽ നോക്കി തലയിൽ കൈ വച്ചുകൊണ്ട് വരുന്നത് കണ്ടത്….

അവൾ അവിടെയുള്ള തൂണിൽ ചാരി അവനെ തന്നെ നോക്കി നിന്നു…

“എന്താ അച്ചാച്ചാ…എന്നാ പറ്റി…”
നിലാ ചോദിച്ചു…

“അത്..ഞാൻ ഇച്ചേച്ചിയെ വിളിച്ചായിരുന്നു…ടാബ്ലെറ്റിന്റെ കാര്യം അന്വേഷിക്കാൻ…അതാ…അവൾക്ക് എന്തേലും കിട്ടിയാൽ മതിയല്ലോ കളിയാക്കാൻ…

പക്ഷെ അവൾ മരുന്നിന്റെ പേര് പറഞ്ഞു തന്നു കേട്ടോ….”
അവൻ.ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു..

അവളും ഒരു മറുചിരി മറുപടിയായി കൊടുത്തു…..

**************************************************************************************

മാസങ്ങൾ വീണ്ടും കടന്നുപോയി….മനുവിന്റെയും നിലായുടെയും പ്രണയം വളർന്നുകൊണ്ടേയിരുന്നു….

ഇതിനിടയിൽ അവരുടെ ഒന്നാം വിവാഹവാര്ഷികവും അവരുടെ ജന്മദിനങ്ങളും ഒക്കെ കടന്നുപോയി…

ആ ദിവസങ്ങളിൽ എല്ലാം നിലാ കേക്ക് ഉണ്ടാക്കി തന്നെ ആഘോഷിച്ചു….അമ്മി സ്ഥിരം അവരുടെ അടുക്കൽ വരുമായിരുന്നു….

അവളുടെ പിജിയുടെ അവസാന പരീക്ഷയും ഒരു മാസം മുന്നേ കഴിഞ്ഞിരുന്നു…

ഇന്ന് അവരുടെ രണ്ടാം വിവാഹവാർഷികമാണ്…. ഇന്നവൾക്ക് അവന് കൊടുക്കുവാനായി ഏറ്റവും വിലയേറിയ ഒരു സമ്മാനം ഉണ്ടായിരുന്നു…

കഴിഞ്ഞ വാർഷികത്തിന് അവൻ വാങ്ങിയ ചെറി നിറമുള്ള സാരിയും ചുറ്റി ബാൽക്കണിയിൽ ഒരു ടേബിളും അവൾ സെറ്റ് ചെയ്തു…കൂടെ നല്ല റെഡ് വൈനും…..

“Waiting to see you manootta…”
വാട്‌സ്ആപ്പിൽ ഒരു സന്ദേശവും അയച്ചവൾ ബീച്ചിലേക്ക് നോക്കി നിന്നു….

അൽപ്പ സമയം കഴിഞ്ഞപ്പോൾ അവളുടെ ഇടുപ്പിലൂടെ രണ്ട് കരങ്ങൾ ഒഴുകിയിറങ്ങി…ആ ചുടു നിശ്വാസം അവളുടെ കാതിൽ പതിച്ചു……

“ഹാപ്പി ആനിവേഴ്സറി മൈ ഡിയർ…”

അവൾ വേഗം തിരിഞ്ഞു നിന്നു….

“എവിടെ…എന്റെ സമ്മാനം…”
അവൻ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് ചോദിച്ചു…..

“അപ്പോൾ എന്റേതോ…”
നിലാ ഒരു കുറുമ്പോടെ ചോദിച്ചു….

“ഞാൻ തരാം…അതിന് മുന്നേ നിന്റെ സമ്മാനം എനിക്ക് താ…വേഗം ആവട്ടെ….”
മനു അവളെ ഒന്നുകൂടെ ഇറുകെപ്പുണർന്നുകൊണ്ട് പറഞ്ഞു…

“അത് തരുന്നതിന് മുന്നേ പറയാം….”
അവൾ പ്രണയാതുരമായ് അവനെ നോക്കിക്കൊണ്ട് അവളുടെ ചൊടികളെ അവന്റെ കാതോട് അടുപ്പിച്ചു….

അവൾ പറയുവാനാഞ്ഞതും ഫോൺ ബെല്ലടിച്ചതും ഒന്നിച്ചായിരുന്നു…

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9

ജീവാംശമായ് : ഭാഗം 10

ജീവാംശമായ് : ഭാഗം 11

ജീവാംശമായ് : ഭാഗം 12

ജീവാംശമായ് : ഭാഗം 13

ജീവാംശമായ് : ഭാഗം 14

ജീവാംശമായ് : ഭാഗം 15

ജീവാംശമായ് : ഭാഗം 16