Friday, November 22, 2024
Novel

ജീവാംശമായ് : ഭാഗം 16

നോവൽ
എഴുത്തുകാരി: അഗ്നി


“കണ്ണ്…അടയ്ക്കണോ…എന്തിനാ…ദേ ഇത് ഇടാനാണോ….”
അവൻ അവളുടെ ഷർട്ട് കൈ എത്തിച്ചെടുത്തുകൊണ്ട് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു…

അവൾ ഒന്ന് പരുങ്ങി..
“അതേ…എന്റെ ഡ്രസ് താ അച്ചാച്ചാ….”
അവൾ കുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങി..

“തരാലോ…കൊച്ചു കാര്യം പറ….”
മനു വീണ്ടും അതേ കുസൃതിച്ചിരിയോടെ പറഞ്ഞു…

അവൾ പിന്നെ അവസാനം തലരാത്രിയിൽ നടന്ന സംഭവ വികാസങ്ങൾ എല്ലാം പറഞ്ഞു…എല്ലാം കേട്ട് അവൻ ആകെ ഞെട്ടിത്തരിച്ചിരുന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവൻ അതെല്ലാം കേട്ടിരുന്നു….അവന് അവളോട് അതിയായ വാത്സല്യം തോന്നി…ഒരിക്കലും കാമം എന്ന വികാരം അവനെ കീഴ്പ്പെടുത്തിയിരുന്നില്ല….

“അല്ല…അപ്പോൾ നിനക്ക് നാൺ ഒന്നും വന്നില്ലേ നിലക്കൊച്ചേ…”
അവൻ ഒരൽപ്പം കുസൃതിയോടെ തന്റെ നെഞ്ചിൽ കിടക്കുന്ന നിലായോടായി ചോദിച്ചു…

“വന്നോ എന്ന് ചോദിച്ചാൽ…എനിക്ക് സത്യമായും അറിയില്ല…കാരണം ആ സമയം എന്റെ മുന്നിൽ പനിയുടെ ബുദ്ധിമുട്ടിനാൽ വിറകൊള്ളുന്ന അച്ചാച്ചൻ മാത്രമേ ഉണ്ടായിരുന്നുള്ളു….

പിന്നെ എന്തിന് നാണിക്കണം….എന്തായാലും എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ഒരേ ഒരു അവകാശി അച്ചാച്ചനാണ്….

ചില ദിവസങ്ങളിൽ അച്ചാച്ചൻ വൈകി വരുമ്പോൾ മിക്കവാറും ഞാൻ അർദ്ധമയക്കത്തിൽ ആകാറുണ്ട്…അങ്ങനെയുള്ള ദിവസങ്ങളിൽ.അച്ചാച്ചൻ എന്നെ കരുതുന്നത് ആ മയക്കത്തിലും ഞാൻ അറിയാറുണ്ട്…

ഇറങ്ങിക്കിടന്ന ഷോൾഡർ നേരെയാക്കുന്നതും, വയറിന്റെയോ അല്ലെങ്കിൽ പാവാട ഇടുന്ന സമയത്തു കാലിന്റെയോ ഭാഗങ്ങളൊക്കെ പുറത്ത് കാണുമ്പോൾ എല്ലാം നേരെയിട്ട് നെറ്റിയിൽ ഒരു ചുംബനം തന്ന് എന്നെ നെഞ്ചോട് ചേർക്കുന്നതെല്ലാം അർദ്ധബോധാവസ്ഥയിലും ഞാൻ അറിയാറുണ്ട്…

ആർത്തവ ദിവസങ്ങളിൽ ചില സമയങ്ങളിൽ ഒന്നും ചെയ്യുവാൻ കഴിയാതെ വരുമ്പോൾ ഒരു മാതാവിന്റെ വാത്സല്യത്തോടെ എന്നെ വസ്ത്രം മാറുവാൻ സഹായിക്കുന്ന അച്ചാച്ചനിൽ ഒരിക്കലും ഞാൻ പ്രണയവും വാത്സല്യവും കൂടിക്കലർന്ന ഒരു വികാരം മാത്രമല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല…..എന്തിന്…ഞാൻ അകത്ത് ഇടുന്ന വസ്ത്രങ്ങൾ വരെ മാറ്റി തന്നിട്ടില്ലേ ഒരിക്കൽ…അന്ന് ബ്ലീഡിങ് കൂടിയ ആ സമയത്ത്….

അച്ചാച്ചൻ എന്റെ ജീവനാണ്…അച്ചാച്ചൻ എന്ന ഏക പുരുഷനിൽ അഭയം പ്രാപിക്കുവാനാണ് എനിക്കിഷ്ടം… എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ഏക അവകാശി….

പിന്നെ ഇന്നലെ ദേഹത്ത് ഒരു തരിപ്പ് പടർന്നുകയറി കേട്ടോ…”
അവൾ ഒന്ന് കണ്ണടച്ചുഅവന്റെ നെഞ്ചിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു……..

അവൻ അവളുടെ മുടിയിൽ തഴുകി….

അവൾ പതിയെ അവന്റെ വസ്ത്രത്തിന്റെ അകമേ നിന്നും ഊർന്നിറങ്ങി അവൻ കൊടുത്ത ഷർട്ട് ധരിച്ചു…

“നിനക്ക് ഇന്ന് കോളേജ് ഇല്ലേ….”…മുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങുവാൻ തുടങ്ങിയ നിലായോട് മനു ചോദിച്ചു…

“ഇന്ന് നമ്മൾ.രണ്ടുപേരും പോകുന്നില്ല…മോൻ റെസ്റ്റ് എടുക്കുട്ടോ…. ഞാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ….

അക്ക ഇന്ന് വരില്ല…ഇളയ കൊച്ചിന് പനിയാണത്രെ…അച്ചാച്ചൻ ഹീറ്റർ ഓണാക്കി ചൂടുവെള്ളത്തിൽ കുളിക്ക്…അപ്പോഴേക്കും ഞാൻ ഭക്ഷണം തയാറാക്കാം….”

**************************************************************************************

ഭക്ഷണം കഴിക്കുവാനായി വന്ന മനു കാണുന്നത് മേശപ്പുറത്ത് ഇരിക്കുന്ന ആവി പറക്കുന്ന പുട്ടും ചിക്കൻ കറിയുമാണ്….

“അടിപൊളി..നീ പറഞ്ഞ വാക്ക് പാലിച്ചല്ലോ….”
അവൻ.അത് പറഞ്ഞുകൊണ്ട് കഴിക്കുവാൻ തുടങ്ങി…

“ഹാ…ഞാൻ.വാക്ക് പാലിച്ചു…പക്ഷെ ചിലരോടൊക്കെ ചെയ്യരുത് എന്ന് പറഞ്ഞ കാര്യം ഒക്കെ മറക്കാതെ ചെയ്തു…..”
അവൾ ഭക്ഷണം കഴിച്ചുകൊണ്ട് പറഞ്ഞു…

മനുവിന്റെ ഭക്ഷണം.വിക്കിക്കയറി…..അവൾ വേഗം അവന് കാപ്പി കൊടുത്തശേഷം പതിയെ അവന്റെ തലയിൽ തട്ടിക്കൊടുത്തു….

“പതുക്കെ പതുക്കെ…ഞാൻ കണ്ടു മുന്തിരിയുടെ ബോട്ടിൽ പകുതിയിലധികം തീർന്നിരിക്കുന്നത്…ഇന്നലെ പനി വരുവാനുണ്ടായ കാര്യം ഇപ്പോഴല്ലേ പിടികിട്ടിയെ….”
അവൾ അതും പറഞ്ഞുകൊണ്ട് അവനെ നോക്കാതെ പാത്രം എടുത്തുകൊണ്ട് അകത്തേയ്ക്ക് പോയി…

അവൾ പിണങ്ങിപ്പോയതാണെന്ന് അവന് മനസ്സിലായി…അവൻ ഭക്ഷണം അവിടെ വച്ചിട്ട് അവളുടെ പുറകെ ചെന്നു….

അവൾ ബാൽക്കണിയിൽ നിൽക്കുകകയായിരുന്നു..ആണ് വേഗം കൈ കഴുകിയ ശേഷം അവളുടെ പിന്നിൽ ചെന്ന് നിന്നു….പതിയെ അവളുടെ പിന്നിൽ നിന്നും പുണർന്നുകൊണ്ട് അവൻ അവളുടെ കാതിൽ മൃദുവായി ചുംബിച്ചുകൊണ്ട് സോറി പറഞ്ഞു…

“ഛേ…എന്തായിത്…. എന്നെ വിട്ടെ..എനിക്ക് ആരുടേം സോറിയും കോറിയും കേൾക്കേണ്ട….നിലാ മാങ്ങയാണ് തേങ്ങായാണ് എല്ലാമാണ്…പക്ഷെ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കില്ല…എന്നിട്ട് ഒരു കോറിയും….”
അവൾ അവന്റെ കൈ വിടുവിച്ചു അവന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു..

“എടി…സത്യമായിട്ടും ഒരബദ്ധം പറ്റി… ഇനി മേലാൽ നീ പറയുന്നത് അനുസരിക്കാതിരിക്കുകേല… നീയാണെ നമുക്ക് ജനിക്കാൻ പോകുന്ന മൂന്ന് മക്കളാണെ സത്യം….”
അവൻ പറഞ്ഞു…

“അവന്റെ സത്യമിടീൽ കേട്ട് അവളൊന്ന് പകച്ചു…പിന്നീട് ആ പകപ്പ് ഒരു പൊട്ടിച്ചിരിയായി മാറി….

“ഹാവൂ…നീ ഒന്ന് ചിരിച്ചല്ലോ..ആശ്വാസം….വാ ഇനി നമുക്ക് പോയി ഭക്ഷണം കഴിക്കാലോ…എനിക്ക് വിശക്കുന്നു….”

അവൻ അവളെയും വലിച്ചുകൊണ്ട് ഊണുമുറിയിലേക്ക് നടന്നു…നടന്ന കൂട്ടത്തിൽ അടുക്കളയിൽ നിന്നും അവളുടെ പാത്രം എടുക്കാനും മറന്നിരുന്നില്ല….

“അല്ല…അച്ചാച്ചൻ ഇട്ട സത്യം…..അത് വേണ്ടാട്ടോ…”
നിലാ കസേരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു….

“അത് എന്നതാടി…”..മനു സംശയ രൂപേണ ചോദിച്ചു…

“അത് വേറെയൊന്നുമല്ല…ചിലപ്പോ ഞാൻ എന്റെ പൊട്ടബുദ്ധിയിൽ.എന്തെങ്കിലും ഒക്കെ പറഞ്ഞാൽ അത് തിരുത്തേണ്ടത് അച്ചാച്ചനല്ലേ.. അതാ….”

“എന്റെ പൊന്ന് കൊച്ചേ….”..അവൻ അവളുടെ താടിയിൽ പിടിച്ചുകൊണ്ട് ഭക്ഷണം കഴിക്കുവാൻ തുടങ്ങി…..

“അല്ല അച്ചാച്ചാ….അച്ചാച്ചന് മൂന്ന് മക്കൾ വേണം എന്നാണോ ആഗ്രഹം….???..”
അവൾ കഴിക്കുന്നതിനിടയിൽ.ചോദിച്ചു….

“അതേടാ….ആദ്യത്തെ രണ്ടും ആണ്പിള്ളേർ മതി…മൂന്നാമത്തെ ഒരു പെണ്കുഞ്ഞും…രണ്ട് ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങൾ….”
അവൻ പ്രസന്ന വദനനായി പറഞ്ഞു…അവൾ അവനെ നോക്കി ചിരിച്ചു കാണിച്ചു…

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

അന്നത്തെ ദിവസം അവർ നന്നായി തന്നെ ആഘോഷിച്ചു…ഇരുവരും.വീട്ടിൽ ഇരുന്നു…കൂട്ടിന് മൂന്ന് വയസ്സുകാരി സാന്ദ്രമോളും ഉണ്ടായിരുന്നു….സ്നേഹമോള് സ്‌കൂൾ കഴിഞ്ഞ് നേരെ അവരുടെ അടുത്തേയ്ക്ക് വന്നു…

അന്ന് മുഴുവനും അവർക്ക് ഇഷ്ടപ്പെട്ട കേക്ക് ഉണ്ടാക്കിയും വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചുമെല്ലാം അവർ സമയം ചിലവഴിച്ചു……….

**************************************************************************************

പിറ്റേന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു….രാവിലെ ഇരുവരും കോളേജിലേക്കും ഹോസ്പിറ്റലിലേക്കും പോകുവാൻ ഒരുങ്ങിയെങ്കിലും വരുന്ന രണ്ട് ദിവസവും അവധിയായതിനാൽ ഇരുവരും പെട്ടന്ന് തന്നെ ലീവ് എടുത്ത് അടുത്ത ഫ്ളൈറ്റിന് നെടുമ്പാശേരിയിൽ വന്നിറങ്ങി…അവിടെ നിന്നും ഒരു ടാക്‌സി എടുത്ത് നേരെ പാലയിലേക്കും….

രണ്ടുപേരെയും ആ വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി കണ്ടതും ആന്റണിയും ത്രേസ്യയും ഒന്നമ്പരന്നു….

“അല്ല…മക്കൾ എന്താ പെട്ടന്ന്…അതും.പറയാതെ….”
ആന്റണി തെല്ലൊരമ്പരപ്പോടെ ചോദിച്ചു…

ഇരുവരും അവരെ ഒന്ന് ചിരിച്ചു കാണിച്ചു…അവർ എന്തോ പറയുവാനായി തുടങ്ങിയതും ത്രേസ്യ നിലായെ ചേർത്ത് പിടിച്ചു സംസാരിച്ചു തുടങ്ങി…

“നീലുമോളെ…ഇനി വല്ല വിശേഷവും ഉണ്ടോ…ഞങ്ങളെ അപ്പച്ചാ അമ്മച്ചി എന്ന് വിളിക്കാൻ ആരെങ്കിലും ഉടനെ വരുമോ…”
അവർ പ്രതീക്ഷയോടെ ചോദിച്ചു…

അവൾ പെട്ടന്ന് മനുവിനെ നോക്കി…

“എന്റെ പൊന്നമ്മേ…അവൾ ഒന്ന് ഫ്രീ ആയി നടക്കട്ടെ…എല്ലാം നമുക്ക് ഇവളുടെ പഠിത്തം കഴിഞ്ഞിട്ട് ശെരിയാക്കാം….രണ്ട് വർഷം.കഴിയുമ്പോൾ നിങ്ങൾക്ക് ഒരാളെ കിട്ടും…പോരെ….”
മനു തന്നെ ആ ചോദ്യത്തിന് ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു….

“ഹാ..എന്റെ ത്രേസ്യകോച്ചേ…നീ അവരെ വന്ന കാലിൽ നിർത്താതെ അകത്തേയ്ക്ക് വിളിക്ക്….”…ആന്റണി പറഞ്ഞു…

“അയ്യോ ഇച്ചായാ…ഞാൻ അത് മറന്നു…
വാ മക്കളെ….”..ത്രേസ്യ അവരെയും കൊണ്ട് വീടിനകത്തേയ്ക്ക് കയറി…ആന്റണി പിറകെയും…

അവർ ഉച്ചഭക്ഷണം കഴിഞ്ഞിട്ടാണ് എത്തിയത്…അതിനാൽ അവരോട് ഒന്ന് വിശ്രമിച്ചിട്ട് വരുവാൻ പറഞ്ഞുകൊണ്ട് ആന്റണി പുറത്തേക്ക് പോയി…ത്രേസ്യ അടുക്കളയിലേക്കും…

**************************************************************************************

അവർ മുറിയുടെ അകത്ത് കയറി…അവൾ ബാഗ് എടുത്തുവച്ചു…..അപ്പോഴാണ് മനു ഒരു പാക്കറ്റ് അവളുടെ കയ്യിൽ കൊടുത്തിട്ട് ഡ്രസ് എടുത്തുകൊണ്ട് ഫ്രഷ് ആവാനായി പോയി…

അവൾ അത് തുറന്ന് നോക്കിയപ്പോഴേക്കും ഒരു പായ്ക്കറ്റ് വിസ്പ്പർ ആയിരുന്നു…ഇവിടെ വന്നിട്ട് അച്ചാച്ചനോട് വാങ്ങുവാൻ പറയണം എന്ന് ഓർത്തിരുന്ന സാധനം അച്ചാച്ചനായി തന്നെ മനസ്സിലാക്കി വാങ്ങി തന്നപ്പോൾ പറഞ്ഞറിയിക്കുവാനാകാത്ത സന്തോഷം അവളുടെ ഉള്ളത്തിൽ വന്ന് മൂടി…..

അവൾ അതെല്ലാം എടുത്തുവച്ചു വസ്ത്രം മാറിയതിന് ശേഷം അടുക്കളയിലേക്ക് ചെന്ന് ത്രേസ്യയുമായി വിശേഷങ്ങൾ പങ്കുവച്ചു…

എല്ലാ കാര്യങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നതിനടയിലാണ് ത്രേസ്യ അത് പറഞ്ഞത്…

“മോളെ..പഠനം കഴിയുന്നത് വരെ കുഞ്ഞുങ്ങൾ വേണ്ട എന്നുള്ളത് നിങ്ങൾ പരസ്പരം തീരുമാനിച്ചതാണോ…..”

“അതേ അമ്മേ…”
പാത്രം കഴുകിക്കൊണ്ട് അവൾ മറുപടി പറഞ്ഞു…..

“അപ്പോൾ മോൾക്ക് ഗുളികകൾ കഴിക്കേണ്ടി വരുമായിരിക്കുമല്ലേ….”
ത്രേസ്യ ഒരു നേടുവീർപ്പോടെ ചോദിച്ചതും അവൾ ഒന്ന് പതറി….അവൾ ഒന്നും പറയാതെ പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്നു….

ത്രേസ്യ പെട്ടന്ന് തന്നെ ആ പാത്രങ്ങൾ അവളുടെ കൈയിൽ നിന്നും വാങ്ങി സിങ്കിലേക്കിട്ടു….

എന്നിട്ട് അവളെ തനിക്ക് നേരെ തിരിച്ചു നിറുത്തി….
“മോളെ…’അമ്മ പറയുന്നത് ചിലപ്പോ ഞാൻ ഈ പ്രായം ഒക്കെ ആയതുകൊണ്ടാകാം….എനിക്കറിയാം മോള് പഠിക്കുകയാണെന്ന്….ഇപ്പോൾ തന്നെ കുഞ്ഞുങ്ങൾ വേണം എന്നുമല്ല ‘അമ്മ പറയുന്നത്…

പക്ഷെ നിങ്ങൾ ഈ കഴിക്കുന്ന ഗുളികൾക്കൊക്കെ ഉണ്ടാകുന്ന പരിണിത ഫലങ്ങൾ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ…..

പോട്ടെ…നിങ്ങൾ ഇത് എലിസബത്തിനോട് പറഞ്ഞിട്ടുണ്ടോ…അരുന്ധതിയോടൊ…ആരോടെങ്കിലും…..”
അവർ ഇങ്ങനെ ഓരോന്നായി പറഞ്ഞു തുടങ്ങിയപ്പോൾ നീലുവിന് തങ്ങൾ എടുത്ത തീരുമാനവും ഇതുവരെയും അവർ തമ്മിൽ എല്ലാ രീതിയിലും ഭാര്യയും ഭർത്താവും ആയിട്ടില്ല എന്നുള്ള കാര്യവും തുറന്ന് പറയേണ്ടതായി വന്നു…

ഇതെല്ലാം കേട്ട ത്രേസ്യ സ്തംഭിച്ചു നിന്നു…വിവാഹം കഴിഞ്ഞ് മാസം ഒൻപതാകുന്നു..എന്നിട്ട് പോലും….
അവർക്കാകെ അത്ഭുതമായി…

നിലാ ത്രേസ്യാക്ക് മുഖം.കൊടുക്കാതെ മുറിയിലേക്ക് പോയി…..

നിലായുടെ വാടിയ മുഖം കണ്ടുകൊണ്ടാണ് മനു തിരികെയെത്തിയത്…

“എന്നതാ നിലാക്കോച്ചേ….എന്നതാ നിന്റെ മുഖം വാടിയിരിക്കുന്നെ…”…
അവൻ ഉത്കണ്ഠയോടെ ചോദിച്ചു…

അവൾ.ഒരു തേങ്ങലോടെ അവന്റെ മാറിൽ ചാരി നിന്നുകൊണ്ട് അവിടെ നടന്ന സംഭാഷണശകലങ്ങൾ പറഞ്ഞു കേൾപ്പിച്ചു….അവനും അത് കേൾക്കെ വല്ലാതായി…ഒരമ്മയ്ക്ക് എല്ലാം കണ്ടുപിടിക്കുവാൻ എളുപ്പമാണെന്ന് അവന് മനസ്സിലായി……

അവൻ അവളെ ആശ്വസിപ്പിച്ചു….

അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി….പിന്നീട് ആ ഒരു കാര്യത്തെപ്പറ്റി സംസാരിക്കാതിരിക്കുവാൻ അവർ ശ്രദ്ധിച്ചു….

പിറ്റേ ദിവസം അവരെ വരവേറ്റത് തികച്ചും അവർ നിനയ്ക്കാത്ത സാഹചര്യങ്ങളുമായായിരുന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ പതിവിന് വിപരീതമായി മനുവാണ് ആദ്യം എഴുന്നേറ്റത്….

അവൻ പതിയെ തന്റെ നെഞ്ചിൽ കിടക്കുന്ന നിലായെ ഉണർത്തുവാൻ നോക്കിയെങ്കിലും അവൾ വീണ്ടും ഒന്ന് കുറുകി അവനോട് ചേർന്നു കിടന്നു…ഉറക്കം വിട്ടെങ്കിലും എഴുന്നേൽക്കുവാനുള്ള മടി കാരണം അവൻ നിലായെയും ചേർത്തുപിടിച്ചുകൊണ്ട് കിടന്നു….

പോയ ഉറക്കം പിന്നെയും കണ്ണിനെ തഴുകുന്നതിനിടയിലാണ് മുറ്റത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്….

അവൻ വേഗം നിലായെ മാറ്റിക്കിടത്തി അവന്റെ ടി.ഷർട്ട് ധരിച്ചശേഷം പുറത്തിറങ്ങി….അകത്തേയ്ക്ക് കയറിവരുന്ന ആളുകളെ കണ്ടതും അവൻ വാ പൊളിച്ചു നിന്നു…

എലിസബത്തും,മാത്യൂസും,സ്നേഹമോളും സാന്ദ്രമോളും…പിള്ളേര് ഉടനെ തന്നെ ചാച്ചാ എന്നും പറഞ്ഞുകൊണ്ട് ഓടി വന്നവനെ കെട്ടിപ്പിടിച്ചു….അവന് അപ്പോഴും അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല..

അവൻ കുഞ്ഞുങ്ങൾക്ക് ഓരോ മുത്തം കൊടുത്തശേഷം വേഗം നിലായെ വിളിക്കുവാനായി അകത്തേയ്ക്ക് ചെന്നു…..

“എടാ നിലാവേ…എഴുന്നേറ്റെ.. വേഗം ആകട്ടെ…”….
അവൻ അവളെ തട്ടിയുണർത്താൻ ശ്രമിച്ചു…

“എന്നതാ അച്ചാച്ചാ..ഒരിച്ചിരി നേരം കൂടെ…കാപ്പി വേണേൽ ‘അമ്മ തരും..പ്ലീസ്…ഒരിച്ചിരി നേരം കൂടെ….”
അവൾ ഉറക്കപ്പിച്ചിൽ ചിണുങ്ങിക്കൊണ്ട് തിരിഞ്ഞു കിടഞ്ഞ്…

“ഒരു നേരവും കാലവുമില്ല..ദേ ഇച്ചേച്ചിയും ചേട്ടായിയും പിള്ളേരും എല്ലാവരും വന്നിട്ടുണ്ട്….”

അത് കേട്ടതും അവൾ ചാടി എഴുന്നേറ്റു…

“അയ്യോ ഇച്ചേച്ചിയോ… എപ്പോ… കർത്താവേ കാര്യങ്ങളൊക്കെ കൈവിട്ടു പോകുവാണോ…”
അവൾ മനുവിനെ നോക്കി ചോദിച്ചു…..

“അതെന്നതാടി…..”

“അല്ല…ഇനി ‘അമ്മ നമ്മുടെ കാര്യങ്ങളൊക്കെ ഇച്ചേച്ചിയോട് പറഞ്ഞിട്ടുണ്ടാകുമോ….”….
അവൾ നഖം കടിച്ചുകൊണ്ട് അവനോട് ചോദിച്ചു…

“ദേ പെണ്ണേ…ഞാൻ പണ്ടേ പറഞ്ഞതാ നമ്മുടെ ജീവിതത്തിൽ നമ്മുടെ തീരുമാനങ്ങൾ കഴിഞ്ഞേ ബാക്കിയുള്ളവരുടെ തീരുമാനങ്ങൾക്ക് സ്ഥാനം ഉള്ളു എന്ന്…..

പിന്നെ മറ്റുള്ളവർ പറയുന്നതൊക്കെ ശ്രദ്ധിക്കുന്നതായി ഒന്ന് അഭിനയിക്കുക…അത്രെയെ ഉള്ളു…..”..

“എന്നാലും…..”

“ഒരു എന്നാലും ഇല്ല.. നീ വേഗം ഫ്രഷ് ആയി വാ കൊച്ചേ…..
ഇനി നിന്നാൽ ഞാൻ അന്ന് തന്നെ വാക്കൊക്കെ മറക്കും…അതാവുമ്പോ അവരുടെ വിഷമവും മാറും… അത് വേണോ…..”

അവൻ
ഒരൽപ്പം കുസൃതിയോടെ ചോദിച്ചു….

“മാറങ്ങോട്ട്…”അവളുടെ അടുക്കലേക്ക് നടന്നുവന്ന മനുവിനെ തള്ളിമാറ്റി നിലാ ഫ്രഷ് ആവാനായി പോയി..

ഒരു പുഞ്ചിരോയോടെ മനുവും പുറത്തേക്ക് പോയി…..

നിലാ ഒന്ന് ഫ്രഷ് ആയി പുറത്തേക്കിറങ്ങി…അവൾക്ക് എല്ലാവരെയും അഭിമുഖീകരിക്കാൻ ഒരു പ്രയാസം തോന്നി..എന്നിരുന്നാലും അമ്മയുടെയും എലിസബത്തിന്റെയും ഒന്നും അറിയാത്തതുപോലെയുള്ള പെരുമാറ്റം അവൾക്ക് ആശ്വാസമായിരുന്നു…….

**************************************************************************************

പ്രഭാത ഭക്ഷണം ഒകളെ കഴിഞ്ഞപ്പോഴാണ് എലിസബത്തിന് ഇവിടെയൊക്കെ ഒന്ന് ചുറ്റിക്കണ്ടാൽ കൊള്ളാം എന്ന് തോന്നിയത്…

അങ്ങനെ എലിസബത്തും മാത്യൂസും കുഞ്ഞുങ്ങളും നിലായും മനുവും കൂടെ ഒരു ഇന്നോവ വാടകയ്ക്ക് വിളിച്ചുകൊണ്ട് അവിടെയെല്ലാം കറങ്ങുവാനായി പോയി…സച്ചുവിന് സ്‌പെഷ്യൽ ക്‌ളാസ് ഉണ്ടായിരുന്നത്കൊണ്ട് അവന് അവരോടുകൂടെ പോകുവാൻ കഴിഞ്ഞില്ല…

അവർ അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങി ഉച്ച ഭക്ഷണത്തിന് അവിടെയുള്ള ഒരു പള്ളിയിൽ കയറി…

പ്രാർഥന കഴിഞ്ഞതിന് ശേഷം അവർ എല്ലാവരും കൂടെ അവിടെ അടുത്തുള്ള ഒരു പാർക്കിലേക്ക് പോയി….

ചെറിയ പാർക്ക് ആയതിനാൽ തന്നെ കുഞ്ഞുങ്ങളെ നോക്കുവാനും എളുപ്പമായിരുന്നു….

അവർ നാല് പേരും കൂടെ അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു…അവരുടെ ഇടയിൽ അസുഖകരമായ ഒരു മൗനം നിലനിന്നു….

അതിനെ മുറിച്ചുകൊണ്ട് മാത്യൂസ് ആണ് സംസാരിച്ചു തുടങ്ങിയത്….

“അളിയാ….പെങ്ങളെ…..
ഞങ്ങൾ ഇന്ന് തന്നെ ഇങ്ങോട്ടേക്ക് ഓടിപ്പിടച്ചു വരുവാനുണ്ടായ കാരണം അറിയുമോ…?…”…

മനുവും നിലായും കൂടെ മാത്യൂസിന്റെ മുഖത്തേക്ക് നോക്കി…നിലായുടെ കൈ മനുവിന്റെ കയ്യിൽ മുറുകുന്നുണ്ടായിരുന്നു…

“പപ്പാ….ദേ ഈ സ്വിങ് ഒന്ന് ആട്ടിത്താ…”…
സ്നേഹമോള് മാത്യൂസിനെ വിളിച്ചുകൊണ്ട് പറഞ്ഞു…

“ലിസെ…നീ ഇവരോട് സംസാരിക്ക്..ഞാൻ കൊച്ചിനെ ഒന്ന് നോക്കിയേച്ചു വരാം….”…
എലിസബത്തിനോടായി പറഞ്ഞുകൊണ്ട് മാത്യൂസ് സ്നേഹയുടെയും സാന്ദ്രയുടെയും അടുക്കലേക്ക് പോയി…

“ഇച്ഛായൻ ചോദിച്ചതിനുള്ള ഉത്തരം നിങ്ങൾക്ക് അറിയുവോ…”
എലിസബത്ത് അൽപ്പം ഗൗരവത്തോടെ അവരോടായി ചോദിച്ചു…

“‘അമ്മ എല്ലാം പറഞ്ഞല്ലേ…അതല്ലേ…”
മനു അവളോട് ചോദിച്ചു…

“അതേ…’അമ്മ എല്ലാം പറഞ്ഞു…ഞാൻ ശെരിക്കും അത്ഭുതപ്പെട്ടുപോയി കേട്ടോ…സത്യമായും….ഒരിക്കലും നിങ്ങളുടെ അടുത്ത നിന്നും ഇങ്ങനെയൊരു തീരുമാനം ഞങ്ങൾ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് വാസ്തവം….”

നിലാ ഒന്നും പറയാനാകാതെ ഇരുന്നു…ഇനി അത് തന്റെ കുറ്റമായി വ്യാഖ്യാനിക്കപ്പെടുമോ എന്നുള്ള ഒരു ഭയം അവളിൽ ഉടലെടുത്തിരുന്നു….

എലിസബത്ത് പിന്നെയും സംസാരിച്ചു തുടങ്ങി…
“ശെരിയാണ്…പരസ്പരം അറിയാതെയുള്ള …വീട്ടുകാർ ഉറപ്പിച്ചു നടത്തുന്ന വിവാഹം ആണെങ്കിൽ പരസ്പരം മനസ്സിലാക്കാൻ സമയം എടുക്കാറുണ്ട്…അതൊക്കെ ഏറിയാൽ രണ്ടോ മൂന്നോ മാസം….അത് കഴിഞ്ഞാൽ അവർ യഥാർത്ഥമായ ഒരു കുടുംബ ജീവിതം നയിക്കും……

ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നു….വിവാഹം കഴിഞ്ഞു രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഞങ്ങൾ എല്ലാ അർത്ഥത്തിലും ഒന്നായത്…..

ഇവിടെ അതാണോ..സീ നിങ്ങളുടെ തീരുമാനങ്ങളാകാം…അതിൽ കൈകടത്തുവാനായി ഞാൻ ഉദ്ദേശിക്കുന്നുമില്ല…എങ്കിലും ഒന്ന് ചിന്തിക്ക്….

അല്ല…ഒന്ന് ചോദിക്കട്ടെ…നിങ്ങൾ ഒരിക്കൽ കൈമാറിയ വാക്കിന്റെ പേരിലാണോ ഇപ്പോഴും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളെ കടിഞ്ഞാണിട്ട് നിർത്തിയിരിക്കുന്നത്….

നിങ്ങൾക്ക് ഒന്നായി ചേരണമെന്ന് ഇക്കാലയളവിൽ ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല എന്ന് ഉറപ്പായും പറയുവാൻ കഴിയുമോ…..എല്ലാ രീതിയിലും ഒരു ഭാര്യയായും ഭർത്താവായും മാറുവാൻ നിങ്ങൾ ഇരുവരും ഒരിക്കൽ പോലും ആഗ്രഹിച്ചില്ല എന്ന് എന്റെ മുഖത്ത് നോക്കി പറ …എങ്കിൽ ഞാൻ സമ്മതിക്കാം…”

മനുവിന്റെയും നിലായുടെയും മുഖം താഴ്ന്ന് തന്നെയിരുന്നു….

“കണ്ടോ..രണ്ടുപേർക്കും ഉത്തരമില്ല….എടാ മക്കളെ…നിങ്ങൾ പ്രണയിക്കുന്നു…ആ പ്രണയത്തിന്റെ ഭാഗമല്ലേ നിങ്ങളുടെ ഒത്തുചേരൽ……”

“അതൊന്നുമല്ല ഇച്ചേച്ചി….”
മനു പറഞ്ഞു തുടങ്ങി…

ഞങ്ങൾ ഒന്നാമത് അത് നേരത്തെ തീരുമാനിച്ച കാര്യം ആയിരുന്നു…പിന്നെ നിലാ…അവൾക്ക് ഇരുപത്തിരണ്ട് വയസ്സ് ആകുന്നതല്ലേയുള്ളൂ…അപ്പോൾ ഇനിയും ജീവിച്ചു തീർക്കുവാനുള്ള ജീവിതം ബാക്കിയുണ്ടല്ലോ…പിന്നെ ഇപ്പൊ ഒരു കുഞ്ഞോക്കെയായാൽ അത് ഇവളുടെ പഠനത്തെ ബാധിക്കും….എന്തെങ്കിലും പ്രിക്കെഷൻ എടുത്താൽ തന്നെ അത് ഇവളെ ദോഷകരമായി ബാധിച്ചാലോ…

ഇച്ചേച്ചിക്ക് അറിയാലോ അങ്ങനെയുള്ള മരുന്നുകളുടെ എല്ലാം ദോഷഫലങ്ങൾ…”

“അതുകൊണ്ടാണോ…നിങ്ങൾക്ക് എന്നെ വന്ന് കണ്ടൂടായിരുന്നോ…ഞാൻ നിങ്ങളെ കൺസൾട് ചെയ്യില്ലായിരുന്നോ…”

പിന്നെയും അവർ കുറേയേറെ സംസാരിച്ചു….മാത്യൂസും എലിസബത്തും അവരെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി….നിലായും മനുവും അവരുടെ കാര്യങ്ങളും പറഞ്ഞു…

അപ്പോഴാണ് എലിസബത്ത് പറഞ്ഞത്..
“ഇന്നലെ ‘അമ്മ വിളിച്ചുപറഞ്ഞപ്പോൾ ഒന്ന് പേടിച്ചു…ഇപ്പോഴത്തെ കാലമല്ലേ…നിങ്ങൾ തമ്മിൽ കണ്ടാൽ പ്രണയമാണെന്ന് ഞങ്ങൾക്കുള്ള തോന്നലാണോ എന്ന് വരെ അവസാനം സംശയമായി…

ഇപ്പോഴത്തെ കാലമല്ലേ…ഇത്രയും നാൾ ഒന്നിച്ചു ജീവിച്ചിട്ട് തമ്മിൽ ഒരു ആകർഷണവും തോന്നിയിട്ടില്ലേ എന്നാലോചിച്ചു…അവസാനം അത് വേറെ ഏതോ ചിന്തയിൽ വരെ എത്തി നിന്നു…”

“എന്ത് ചിന്ത….”..നിലാ അത്ഭുതത്തോടെ ചോദിച്ചു….

“അത് പിന്നെ….”…
എലിസബത്ത് തല ചൊറിഞ്ഞുകൊണ്ടു നിന്നു….

“എന്ത് പിന്നെ….”മനുവാണ് ചോദിച്ചത്….

മാത്യൂസ് ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു…

“അല്ല…ഇനി നിങ്ങൾ ഹോമോസെക്ഷ്വൽ വല്ലതും ആണോ എന്ന്…”

അത് പറഞ്ഞത് മാത്രമേ എലിസബത്തിന് ഓർമ്മയുള്ളൂ…..തീരുന്നതിന് മുന്നേ മനു അവളുടെ മുടി പിടിച്ചു വിളിച്ചിരുന്നു..

“എടി ദുഷ്ട ഇച്ചേച്ചി…എന്നാലും ഞങ്ങളെപ്പറ്റി ഇങ്ങനെ ചിന്തിച്ചല്ലോ…”…മനു പറഞ്ഞു…

“ഹാ വിടെടാ ചെറുക്കാ….നിങ്ങളുടെ സംസാരം കേട്ടപ്പോൾ അങ്ങനെ തോന്നി…അതുകൊണ്ടാ….”

അവൾ അത് പറഞ്ഞതും ഒരു കൂട്ടച്ചിരി അവിടെ മുഴങ്ങി….അവർ സന്തോഷപൂർവം വീട്ടിലേക്ക് യാത്ര തിരിച്ചു…

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9

ജീവാംശമായ് : ഭാഗം 10

ജീവാംശമായ് : ഭാഗം 11

ജീവാംശമായ് : ഭാഗം 12

ജീവാംശമായ് : ഭാഗം 13

ജീവാംശമായ് : ഭാഗം 14

ജീവാംശമായ് : ഭാഗം 15