Friday, November 22, 2024
Novel

ജീവാംശമായ് : ഭാഗം 13

നോവൽ
എഴുത്തുകാരി: അഗ്നി


“ദേ..മര്യാദയ്ക്ക് നിങ്ങൾ പോയി ആഘോഷിച്ചിട്ട് വാ മക്കളെ….ഇന്ത്യക്ക് വെളിയിലേക്ക് നോക്കണം എന്നുണ്ടായിരുന്നു..പക്ഷെ അത് ചിലപ്പോൾ ഇമ്മുവിന്റെ റീജോയിനിംഗ് ഡേറ്റിന് പ്രശ്നമാകും…അപ്പോൾ ഇതല്ലേ നല്ലത്…

അപ്പൊൾ ഞങ്ങൾ താഴേക്ക് പോകട്ടെ…നിങ്ങൾ ഇവിടെ കൊച്ചുവർത്തമാനം പറഞ്ഞിരിക്ക്….എല്ലാ കാര്യങ്ങളും അതിൽ വൃത്തിയായി എഴുതിയിട്ടുണ്ട്…വായിച്ചു നോക്കൂട്ടോ രണ്ടുപേരുംകൂടെ….”
നിലായെ തോളോട് ചേർത്തുപിടിച്ചുകൊണ്ട് ഇച്ചേച്ചി പറഞ്ഞുനിറുത്തി…

അവർ നിലായെയും മനുവിനെയും നോക്കി ചിരിച്ചിട്ട് താഴേക്ക് പോയി….

നിലായും മനുവും ടിക്കറ്റിലേക്ക് ഒന്ന് നോക്കിയിട്ട് മുഖത്തോട് മുഖം നോക്കി നിന്നു…..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“എന്താടാ നീ ഇങ്ങനെ നോക്കുന്നെ…”…
മനു വാത്സല്യത്തോടെ അവളെ നോക്കി ചോദിച്ചു…

“അതേ…അച്ചാച്ചാ…നമുക്ക് ഇപ്പൊ ഒരു ഹണിമൂൺ എന്നൊക്കെ പറയുമ്പോൾ…വേണോ….”

“എടാ….ഈ ഒരു ചെറിയ സമയം എന്തിനാണെന്ന് അറിയുമോ….പുതുതായി വിവാഹം ചെയ്തവർക്ക് അവരുടേതായ പ്രൈവസി കൊടുക്കുവാനയുള്ള ഒരു കാര്യമാണ് ഹണിമൂൺ….

ആരുടെയും.ശല്യമില്ലാതെ തമ്മിൽ അടുത്തറിയുവാനുള്ള ഒരു അവസരം എല്ലാവരും നമുക്ക് ഒരുക്കി തരുന്നു…അത്രേ ഉള്ളു…

നമുക്ക് ഗോവയിൽ പോയി അടിച്ചുപൊളിക്കാമെന്നെ……
അവളുടെ ചുണ്ടുകളും അത് കേൾക്കെ പുഞ്ചിരി വിടർന്നു……

**************************************************************************************

പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു….അവിടെയുള്ള വിരുന്നു പോക്കും എലിസബത്തിന്റെയും കുടുംബത്തിന്റെയും പപ്പയുടെയും ഒക്കെ തിരിച്ചുപോക്കും എല്ലാം…

മനുവും നിലായും നിലായുടെ വീട്ടിലേക്കും ചെന്നു….ഒരു ബുധനാഴ്ച അവരെത്തി….അവിടെയുള്ള വീടുകളിൽ പോയും പിന്നെ അവിടെ അടുത്തുള്ള ചെറിയ ചെറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോയും എല്ലാം അവർ സമയം ചിലവഴിച്ചു…

അത് കഴിഞ്ഞുള്ള ഞായറാഴ്ച്ച അവർ ഒന്നിച്ച് നിലായുടെ ഇടവകപള്ളിയിലെ കുർബാനയ്ക്ക് ശേഷം നേടുമ്പാശ്ശേരിയിലുള്ള എയർപോർട്ടിൽ നിന്നും ഗോവയിലേക്ക് പറന്നു….

തിരിച്ചു ചെന്നൈയിലേക്ക് പോകുന്നതിനാൽ നീലുവിന് വീട്ടുകാരെ പിരിയുന്ന കാര്യമോർത്ത് നല്ല സങ്കടമുണ്ടായിരുന്നു….എങ്കിലും അവൾ അത് പുറത്തുകാണിക്കാതെ മനസ്സിൽ പിടിച്ചുവച്ചു….അവരെ വിട്ടകന്നതും അവൾ മനുവിന്റെ നെഞ്ചിൽ തന്റെ സങ്കടങ്ങൾ ഇറക്കിവച്ചു…..

**************************************************************************************

കൊച്ചിയിലെ വിമാനത്താവളത്തിൽ നിന്നും ഉച്ചതിരിഞ്ഞ് കൃത്യം മൂന്ന് മണിക്ക് തുടങ്ങിയ യാത്ര തടസ്സങ്ങളൊന്നും കൂടാതെ മൂന്നെ അൻപത്തിയെട്ടിന് ഗോവയിലെ ഡാബലിൻ വിമാനത്താവളത്തിൽ അവസാനിച്ചു…

കിഴക്കിൻറെ റോം എന്നറിയപ്പെടുന്ന ഗോവൻ നഗരത്തിലേക്ക് അവർ പറന്നെത്തി….

ഗോവ…..വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്….

ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. മഹാരാഷ്ട്ര, കർണാടക എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ.

ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത്‌ ഈ കൊച്ചു സംസ്ഥാനമാണ്‌.

പനാജിയാണ്‌ ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ്‌ ഗോവയിലെ ഏറ്റവും വലിയ പട്ടണം.

ഒരു ഗോവൻ നഗരമായ മഡ്ഗാവ് ഇന്നും പോർച്ചുഗീസ് അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു.

പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ.
(കടപ്പാട്: വിക്കിപീഡിയ)

അവരെക്കാത്ത് നേരത്തെ പറഞ്ഞേൽപ്പിച്ചെന്നോണം അവരുടെ പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ള ടാക്സി ഡ്രൈവർ ഉണ്ടായിരുന്നു….അദ്ദേഹം അവരുടെ പേരെഴുതിയ ഒരു പ്ലക്കാർഡ് പിടിച്ചുകൊണ്ട് നിന്നിരുന്നു….

അവർ എല്ലാ കടമ്പകളും കടന്ന് പുറത്തെത്തിയ ശേഷം അവർക്കായി താമസം ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു…..

**************************************************************************************

അവർ നേരെ ചെന്നത് അഗോണ്ടയിലുള്ള ഡൺഹിൽ ബീച് റിസോർട്ടിലേക്കാണ്…..അവിടെ അവർക്കായി ഒരുക്കിയിരിക്കുന്ന മുറിയിൽ ചെന്ന് ഒന്ന് ഫ്രഷായി അവർ ഭക്ഷണവും.കഴിച്ചതിന് ശേഷം പുറത്തേക്കിറങ്ങി….

അവർ അവിടുന്ന് നേരെ പോയത് കോങ്കോ ദ്വീപുകളിലേക്കാണ്…. നടക്കുവാനുള്ള ദൂരം മാത്രം ഉള്ളതിനാൽ അവർ കൈകൾ കോർത്ത് പിടിച്ചുകൊണ്ട് വളരെ സന്തോഷപൂർവം അങ്ങോട്ടേയ്ക്ക് നടന്നു……

കുരങ്ങുകളുടെ ദ്വീപ് എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട് കാരണം അവിടം കുരങ്ങുകളുടെ സങ്കേതമാണ്……മരങ്ങൾക്കിടയിലൂടെ നടന്ന് അവസാനം ഒരു ബീച്ചിലാണ് ഈ ദ്വീപ് അവസാനിക്കുന്നത്…

വേലിയിറക്ക സമയമായതിനാൽ തന്നെ അവിടെയുള്ള പാറക്കൂട്ടങ്ങളിലൂടെ അവർ കൈകളെ കോർത്തുപിടിച്ചുകൊണ്ട് നടന്നു….

അവിടെയുള്ള പാറമേൽ കയറിയിരുന്നവർ ആ ദ്വീപിനെ ആകമാനം വീക്ഷിച്ചു….നിലായുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന പുഞ്ചിരിയിൽ അവൾ വളരെ സന്തോഷവതിയാണെന്നുള്ളത് മനുവിന് മനസ്സിലായിരുന്നു….

കടൽക്കാറ്റേറ്റ് പാറിപ്പറന്ന അവളുടെ ചെറു മുടിയിഴകളേ അവൻ നോക്കി നിന്നു…..ഇടയ്ക്കിടെ അനുസരണയില്ലാതെ മുഖത്തേയ്ക്ക് പാറിപ്പറന്നു വീഴുന്ന ആ മുടിയിഴകളേ അവൾ അടക്കിനിർത്തുവാൻ പാടുപെടുന്നുണ്ടായിരുന്നു….

അവൾ മുട്ടോളം എത്തുന്ന പാവാടയും കൂടെ ഹാങ്ങിങ്ങ് സ്ലീവ്‌സ് വരുന്ന ഒരു ടോപ്പും ആയിരുന്നു ധരിച്ചിരുന്നത്…..

കാറ്റടിക്കുന്നത് കാരണം അവളുടെ ടോപ്പ് ഇടയ്ക്കിടെ പൊങ്ങി പോകുന്നുണ്ടായിരുന്നു….അവൾ എത്ര അടക്കിവയ്ക്കുവാൻ ശ്രമിച്ചിട്ടും അത് അടങ്ങിയിരിക്കുന്നില്ലെന്ന് കണ്ട അവൻ പതിയെ അവന്റെ രണ്ടു കരങ്ങൾകൊണ്ടും അവളുടെ വയറിനെ ചുറ്റിപ്പിടിച്ചു…

അവൾ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവന്റെ നെഞ്ചോട് ചാഞ്ഞിരുന്നു….അവന്റെ ഹൃദയം അവളോട് സംസാരിച്ചുകൊണ്ടിരുന്നു…

അവർ തമ്മിൽ തമ്മിൽ ഒന്നും സംസാരിച്ചില്ലെങ്കിൽ കൂടിയും അവർക്കറിയാമായിരുന്നു അവരുടെ മനസ്സിൽ എന്താണെന്നുള്ളത്….ആ നെഞ്ചിൽ ചാരി അവൾ ഇരുന്നു…അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവനും…

സമയം കടന്നുപോയ്ക്കൊണ്ടിരുന്നു….സൂര്യൻ ചെഞ്ചായം പരത്തിക്കൊണ്ട് പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് പാഞ്ഞു…ആദിത്യൻ കടലിലേക്ക് മുങ്ങിത്താഴുന്നത് കണ്ടുകൊണ്ടാണവർ എഴുന്നേറ്റത്…

“നമുക്ക് പോയാലോ നിലാ…..”..
മനു ചോദിച്ചു….

അവൾ അതിന് മറുപടിയായി ഒരു കയ്യാൽ കാറ്റിലുലയുന്ന തന്റെ വസ്ത്രത്തെ പിടിച്ചുകെട്ടി…മറുകയ്യാൽ അവന്റെ കൈകളിൽ തന്റെ കരങ്ങളെ ചേർത്തുവച്ചു….അവർ പതിയെ നടന്നു നീങ്ങി…..

അവർ പതിയെ നടന്ന് അവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴേക്കും ആ ഹോട്ടലിലെ റീസെപ്‌ഷനിസ്റ്റ് അവരെ നേരെ ആർത്തിരമ്പുന്ന കടൽക്കരയിലുള്ള ഒരു ചെറിയ കുടിലിലേക്കാണ് കൊണ്ടുപോയത്……

ആ കുടിൽ വളരെ മനോഹരമായി അലങ്കരിച്ചിരുന്നു….അവരെ അതിനകത്താക്കി കൂടെ വന്ന സ്ത്രീ തിരികെ പോയി….

“നിലാ…എങ്ങനെയുണ്ട്…”…
മനു പ്രണയപൂർവം ചോദിച്ചു…

അവൾ അതിനകം നോക്കിക്കാണുന്ന തിരക്കിലായിരുന്നു…..ഓലയും മുളയും കൂടെ കൂട്ടിയിണക്കി ഉണ്ടാക്കിയ ഒരു ചെറു കുടിൽ….

അതിനകം ചുവന്നതും വെളുത്തതുമായ റോസാപുഷ്പ്പങ്ങളാൽ അലങ്കരിച്ചിരുന്നു….ആ കുടിലിന് ഒത്ത നടുവിലായി ഒരു മേശ ഉണ്ടായിരുന്നു….അതിൽ അവർക്കായി ഒരുക്കിയ ക്യാൻഡിൽ ലൈറ്റ് ഡിന്നർ…

മെഴുകുതിരി നാളം അണഞ്ഞുപോകാതെയിരിക്കുവാനായി ആ കുടിലിന്റെ ജനലുകൾ സാക്ഷകൊണ്ട് ബന്ധിച്ചിരുന്നു…

“ഒത്തിരി ഒത്തിരി ഇഷ്ടമായി അച്ചാച്ചാ….താങ്ക്യൂ സോ മച്ച്….”
അവൾ ഏന്തി വലിഞ്ഞ് അവൻറെ കവിളിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു….

അവൻ അത്ഭുതത്തോടെ അവളെ നോക്കി…

“അയ്യേ…നോക്കണ്ട…നെറ്റിയിൽ ഉമ്മാവയ്ക്കാനാ ഞാൻ ഉദ്ദേശിച്ചത്…പക്ഷെ എന്റെ പൊക്കം അതിന് സമ്മതിക്കൂല….

അല്ല…അച്ചാച്ചൻ എന്തിനാ ഇങ്ങനെ നോക്കുന്നെ…എന്തേ അച്ചാച്ചന് മാത്രേ ഉമ്മ വയ്ക്കാൻ പാടുള്ളൂ എന്നുണ്ടോ….”
അവൾ അവന്റെ കവിളിൽ കുത്തിക്കൊണ്ട് ചോദിച്ചു…..

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു….പെട്ടന്ന് അവൾ പോലും പ്രതീർഷിക്കാതെ അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് അവളെ അവനിലേക്ക് ചേർത്ത് നിർത്തി…..

എന്നിട്ട് അവൻ അവളുടെ കാതുകളിൽ പതിയെ മൊഴിഞ്ഞു…
“അതേ….നീ ഇങ്ങനെയൊക്കെ പ്രതീക്ഷിക്കാതെ പെട്ടന്ന് ഓരോന്ന് തന്നാലെ ഞാൻ തന്ന വാക്ക് മറക്കുമോ എന്നൊരു സംശയം…അത്രേ ഉള്ളു….”

അവൻ അത് പറഞ്ഞുകൊണ്ട് അവളെ വിട്ടു…..അവൾക്ക് എന്ത് തിരിച്ചു പറയണമെന്ന് അറിയില്ലാത്തതിനാലും അവളുടെ മുഖം ചുവപ്പ് നിറത്താൽ തിളങ്ങിയത് അവൻ അറിയുവാതിരിക്കുവാനായും അവൾ വേഗം മേശയുടെ അടുക്കലേക്ക് നടന്നു…പിറകെ ഒരു ചിരിയോടെ അവനും..

അവിടെ അവർക്കായി ബ്രെഡുകൾ സാൻവിച്ചുകൾ കൂടാതെ ചോക്കലേറ്റ്,പലതരം പഴവർഗ്ഗങ്ങൾ എന്നിവയും പിന്നെ കുടിക്കുവാനായി കൂൾ ഡ്രിങ്ക്‌സും ആയിരുന്നു ഉണ്ടായിരുന്നത്….

മനു ആദ്യമേ തന്നെ ഒരു ഓറഞ്ച് എടുത്ത് തൊലി കളഞ്ഞ് അതിൽ നിന്നും ഒരു അല്ലി അടർത്തിമാറ്റി നിലായ്ക്ക് കൊടുത്തു…അവൾ അത് സന്തോഷപൂർവം സ്വീകരിച്ചു..നിലായും തിരിച്ചു ഒരെണ്ണം അവന്റെ വായിലേക്ക് വച്ചു കൊടുത്തു…

അങ്ങനെ ഭക്ഷണ ശേഷം അവർ പതിയെ കടൽ കാണുവാനായി ഇറങ്ങി…രാത്രി ആയിരുന്നെങ്കിൽ പോലും ആ ബീച്ച് മുഴുവനും ദീപങ്ങളാൽ അലംകൃതമായിരുന്നു…..അവിടെയും ഇവിടെയുമായി സ്വദേശികളും വിദേശികളും അങ്ങനെ ഒത്തിരി പേർ നടക്കുന്നുണ്ടായിരുന്നു….

അവരിൽ ഒരാളായി വിശേഷങ്ങൾ എല്ലാം പങ്കുവെച്ചും കടൽക്കരയിലിരുന്ന് നാട്ടിലേക്കും ചെന്നൈയിലേക്കും വീഡിയോ കോളും ചെയ്ത് അവർ സമയം ചിലവഴിച്ചു…..

എല്ലാം കഴിഞ്ഞ് അൽപ്പം വൈകിയാണ് അവർ അവരുടെ മുറിയിലേക്ക് തിരിച്ചത്….

മുറിയിൽ ചെന്നതും മുൻപിലുള്ള കാഴ്ച്ച കണ്ട് നിലാ അമ്പരന്നു….അവർ ഹണിമൂൺ പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ളവർ ആയതുകൊണ്ട് അവരുടെ മുറി ആകമാനം റോസാ പുഷ്പങ്ങളാലും മെഴുകു തിരികളാലും അലങ്കരിച്ചിരുന്നു….

മനുവും ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് അവന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ നിലായ്ക്ക് മനസ്സിലായിരുന്നു….

“എന്നതാ അച്ചാച്ചാ ഇത്…..”…അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു….

“എനിക്കും വല്യ പിടിയില്ലാ നിലാക്കോച്ചേ….നമ്മൾ പുതിയതായി വിവാഹം ചെയ്തവരാണെന്ന് തോന്നിയതിനാലാകും അവർ ഇങ്ങനെ ഒക്കെ ചെയ്തത്…അല്യോ…”
മനു നിലായുടെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു….

അവൾ ഒന്ന് ചിരിച്ചുകൊണ്ട് ചുറ്റും നോക്കി…

“ദേ അച്ചാച്ചാ…..വൈൻ ബോട്ടിലും ഗ്ലാസും ചോക്ലേറ്റ്സും ഒക്കെ ഇരിക്കുന്നു….”…

അതും പറഞ്ഞുകൊണ്ട് അവൾ അവിടെ ഇരുന്ന ഡയറി മിൽക്ക് എടുത്ത് കഴിക്കുവാൻ തുടങ്ങി….

ആ സമയം കൊണ്ട് മനു ബെഡിൽ കിടന്നിരുന്ന റോസാദലങ്ങളൊക്കെ എടുത്ത് ചവറ്റുകുട്ടയിൽ ഇട്ടു…അവിടെ അങ്ങിങ്ങായി വച്ചിരുന്ന റോസാപുഷ്പ്പങ്ങളെയെല്ലാം കൂട്ടിക്കെട്ടി അവിടെയുള്ള മേശമേൽ വച്ചു…കൂടെ അൽപ്പം വെള്ളവും തളിച്ചു…

ഈ സമയം കൊണ്ട് തന്നെ നിലാ ചോക്ലേറ്റ് മുഴവനും കഴിച്ചു പല്ലും തേച്ച് കിടക്കുവാനായി എത്തി….മനു ഒരു ചിരിയോടെ ഒരു ഗ്ലാസ് വെള്ളം കുടിച്ച ശേഷം കിടന്നു….അവന്റെ അരികിലായി നിലായും…..

കിടന്ന് കുറച്ചുനേരം കഴിഞ്ഞും മനു തന്നെ നോക്കുന്നത് കണ്ടപ്പോഴാണ് നിലാ അക്കാര്യം ഓർത്തത്….അവൾ വേഗം തന്നെ മനുവിന്റെ അടുക്കലേക്ക് നീങ്ങി കിടന്നു….മനു അവളുടെ തല തന്റെ നെഞ്ചിലേക്ക് കയറ്റി കിടത്തി…എന്നിട്ട് ഇരുകയ്യാലും അവളെ ചുറ്റിപ്പിടിച്ചതിന് ശേഷം അവളുടെ മൂർധാവിൽ ഒരു നറു ചുംബനമേകി….അവൾ കണ്ണടച്ച് അത് സ്വീകരിച്ചു…

മനുവിനെ പതുക്കെ ഉറക്കം തഴുകി…..നിലായ്ക്കാണെങ്കിൽ ഉറക്കം വന്നിരുന്നില്ല…അതുകൊണ്ട് തന്നെ അവൾ തലേന്ന് മനു പറഞ്ഞ കാര്യം ആലോചിച്ചു കിടന്നു….

**************************************************************************************

രാത്രിയിൽ അവർ കിടക്കുവാനൊരുങ്ങുകയായിരുന്നു…. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നിലായുടെ വീട്ടിൽ ഉള്ള പ്രാര്ഥനയൊക്കെ അവന് അത്ഭുതമായിരുന്നു….

അവർ കിടക്കാൻ നേരമാണ് മനു നിലായോട് അക്കാര്യം ചോദിച്ചത്….

“എടാ…നിലാക്കോച്ചേ….നിനക്ക് എന്നോട് എന്തെങ്കിലും അകൽച്ച തോന്നുന്നുണ്ടോ….”

അവൾ അത്ഭുതത്തോടെ അവനെ നോക്കി….എന്നിട്ട് പറഞ്ഞു തുടങ്ങി…

“അച്ചാച്ചാ….അച്ചാച്ചൻ ഇപ്പോൾ എന്നോട് ഇങ്ങനെ ചോദിക്കുവാനുള്ള കാരണം ഞാൻ ആരായുന്നില്ല…പക്ഷെ ഇതിനുള്ള ഉത്തരം ഞാൻ പറയാം….

ഒരു പെണ്കുട്ടി തന്റെ ജീവിതത്തിൽ ഏറ്റവും.കൂടുതൽ സ്നേഹിക്കുന്നത് ആരെയാണെന്നറിയുവോ…..അവളുടെ അപ്പനെയാണ്….അവളുടെ ജീവിതത്തിൽ എപ്പോഴും ഒന്നാം സ്ഥാനം അവളുടെ അപ്പനായിരിക്കും….

എന്നാൽ വിവാഹം കഴിയുന്നതോട് കൂടെ അപ്പനേക്കാൾ കുറച്ചൂടെ സ്ഥാനം അവൾ ഭർത്താവിന് നൽകും….പക്ഷെ അറേഞ്ച്ഡ് മാരേജ് ഒക്കെ ആകുമ്പോൾ ചിലപ്പോൾ കുറച്ചു സമയം എടുക്കും…..എന്നാലും തന്റെ പാതിയിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹവും കരുതലും സുരക്ഷിതത്വവും വിശ്വാസവും പരസ്പര ധാരണയും ഒക്കെ അനുസരിച്ചായിരിക്കും അദ്ദേഹത്തിന് ആ സ്ഥാനം കൈവരിക്കുവാനാകുക….

ബൈബിളിൽ പറയുന്നുണ്ടല്ലോ…
“അതുനിമിത്തം ഒരു മനുഷ്യൻ തന്റെ അപ്പനെയും അമ്മയെയും വിട്ട് തന്റെ ഭാര്യയോട് പറ്റിച്ചേരും …ഇരുവരും ഒരു ദേഹമായി തീരും….””

അങ്ങനെ നാം വിവാഹത്തിലൂടെ ഏക ശരീരമായി തീർന്നവരാണ്….ഇന്ന് ഇപ്പോൾ എന്റെ മനസ്സിൽ എന്റെ അപ്പാ ആന്റണിയെക്കാളും ഞാൻ സ്ഥാനം നൽകുന്നത് അച്ചാച്ചന് തന്നെ ആണെന്നുള്ളത് നിസ്സംശയം പറയുവാൻ കഴിയും…

വിവാഹത്തോട് താൽപര്യമില്ലാതെയാണ് ഞാൻ വിവാഹപ്പന്തലിലേക്ക് വന്നത് തന്നെ…അപ്പയുടെയും അമ്മയുടെയും ഇഷ്ടപ്രകാരം മാത്രമാണ് ഞാൻ വന്നത്…അവരുടെ സന്തോഷം മാനിച്ച് മാത്രം….

എന്നാൽ വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ അച്ചാച്ചനെ ഞാൻ മനസ്സിലാക്കിയതാണ്….നിങ്ങളെപ്പോലെ ഒരാളെ കിട്ടാൻ ഞാൻ എന്ത് ഭാഗ്യമാണ് ചെയ്തതെന്ന് ഞാൻ കർത്താവിനോട് ചോദിക്കാറുണ്ട്….സത്യം പറഞ്ഞാൽ എന്റെ പുണ്യമാണ് അച്ചാച്ചൻ…എന്നെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്ത് എന്റെ കൂടെ നിൽക്കുന്ന എന്റെ ഈ മന്വച്ചാച്ചനെ ഞാൻ ഇഷ്ടപ്പെട്ടില്ലേൽ ഞാൻ ഒരു മനുഷ്യ സ്ത്രീ ആകുമോ….”

സന്തോഷം കൊണ്ട് അവളുടെ ശബ്ദം ഇടറിയിരുന്നു…കണ്ണുകൾ നിറഞ്ഞിരുന്നു….

അത് കേൾക്കെ അവന്റെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു…

“ഞാൻ വെറുതെ ചോദിച്ചതാടാ….പക്ഷെ ചോദിച്ചതുകൊണ്ടല്ലേ നിന്റെ മനസ്സിൽ ഞാൻ നിറഞ്ഞുനിൽക്കുന്ന കാര്യം നിന്റെ വായിൽ നിന്ന് തന്നെ എനിക്ക് അറിയുവാൻ കഴിഞ്ഞത്…..അതിൽ എനിക്ക് നല്ല സന്തോഷമുണ്ട്….”

അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു….അവന്റെ കൈകൾ അവളെ വലയം ചെയ്തു…

“എല്ലാ ദിവസവും ഇനി ഈ നെഞ്ചിന്റെ താളം കേട്ട് ഉറങ്ങിക്കൂടെ നിലാ നിനക്ക്….”
അല്പസമയത്തിന് ശേഷം അവൻ അവളുടെ താടി സ്വൽപ്പം ഉയർത്തി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു….

മറുപടിയായി അവൾ അവനെ ഇറുകെ പുണർന്നു…..അവൻ അവളെയും നെഞ്ചിൽ വഹിച്ചുകൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു….

**************************************************************************************

അവൾ അത് ആലോചിച്ചുകൊണ്ട് കിടന്നതിനാൽ ഉറക്കം വന്നിരുന്നില്ല….അവൾ പതിയെ അവന്റെ നെഞ്ചിൽ നിന്ന് മാറി….

ആ മുറിയിലുള്ള സ്ലൈഡിങ് വാതിൽ തുറന്നു…..സീ വ്യൂ ഉള്ള ബാൽക്കണിയായിരുന്നു അത്…

രാത്രിയിൽ വീശുന്ന കുളിർമ്മയുള്ള കടൽക്കാറ്റേറ്റ് അവളുടെ മുടി പാറിപ്പറന്നു….അവൾ അതേസമയം തന്നെ ആന്റണിക്കും ത്രേസ്യക്കും മനസ്സിൽ നന്ദി പറഞ്ഞുകൊണ്ടിരുന്നു….ഇങ്ങനെ ഒരു പാതിയെ തനിയ്ക്കായി കണ്ടു പിടിച്ചതിൽ..

മനുവിന്റെ വാരിയെല്ലുകൊണ്ട് തന്നെ പടച്ചതിൽ അവൾ കർത്താവിനും നിറഞ്ഞ മനസ്സോടെ നന്ദി പറഞ്ഞു….

അൽപ്പസമയം കഴിഞ്ഞ് ഉറക്കം അവളുടെ കണ്പോളകളെ തഴുക്കുന്നതായി തോന്നിയപ്പോൾ അവൾ പതിയെ മനുവിന്റെ അടുക്കലേക്ക് നടന്നു….അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു…

അവളുടെ സാമീപ്യം അറിഞ്ഞതുപോലെ അവൻ അവളെ ചേർത്തു പിടിച്ചു…ഇരുവരും സുഖസുഷുപ്തിയിലേക്ക് ആണ്ടു….

**************************************************************************************

ആദിത്യന്റെ പ്രഭാത കിരണങ്ങൾ തന്റെ നേത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴാണ് നിലാ മയക്കം വിട്ടുണർന്നത്….അപ്പോഴും മനു അവളെ വിടാതെ ചേർത്തുപിടിച്ചിരുന്നു……

അവൾ പതിയെ അവന്റെ കൈ വിടുവിച്ചു ബാൽക്കണിയിൽ പോയി നിന്നു…അവിടെ ബീച്ചിൽ ആ സമയം വ്യായാമത്തിനും മറ്റുമായി വന്ന കുറച്ചധികം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു…

അവൾ ആ കടൽക്കാറ്റിനെ കുറച്ചുനേരം ആസ്വദിച്ച ശേഷം പതിയെ കുളിക്കുവാനായി പോയി…..

കുളിച്ചു കഴിഞ്ഞു വന്ന ശേഷം അവൾ മനുവിനെ ഉണർത്തി…അൽപ്പം കഷ്ടപ്പെട്ടതിന് ശേഷമാണ് അവൻ.ഉണർന്നത്….

അവൻ ഉണരുന്നതും അവൾ വേഗം അവനെ ഫ്രഷ് ആകുവാനായി പറഞ്ഞയച്ചു….എന്നിട്ട് ബെഡെല്ലാം ശെരിയാക്കി….തലേന്ന് അവൻ കെട്ടിവച്ച റോസാപൂക്കളിന്മേൽ അവൾ അൽപ്പം വെള്ളം തളിച്ചു….വാട്ടം മാറുവാനായി….

അപ്പോഴേക്കും മനു.കുളി കഴിഞ്ഞിറങ്ങിയിരുന്നു…..അവനുള്ള വസ്ത്രം എടുത്തുവച്ചതിന് ശേഷം അവൾ വീണ്ടും ആ ബാൽക്കണിയിലേക്ക് തന്നെ ചെന്നു..അവൾക്കെന്തോ ആ സ്ഥലം വളരെ ഇഷ്ടമായിരുന്നു….

മനുവും റെഡി ആയശേഷം അവർ മുറി പൂട്ടി ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് തിരിച്ചു….

അന്നവളെ കാത്ത് ഒരു സർപ്രൈസ് ഉണ്ടെന്ന് അവൾ അറിഞ്ഞിരുന്നില്ല….

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9

ജീവാംശമായ് : ഭാഗം 10

ജീവാംശമായ് : ഭാഗം 11

ജീവാംശമായ് : ഭാഗം 12