Thursday, December 26, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 3

നോവൽ
എഴുത്തുകാരി: ചിലങ്ക

മുഷ്ട്ടി ചുരുട്ടി അവൻ അവളുടെ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് അവൾ പുറകിലേക്ക് വലിഞ്ഞു കൊണ്ടിരുന്നു…….
അവസാനം ഒരു കസ്സേരയിൽ തട്ടി ….. അവൻ വിജയ് ഭാവത്തിൽ അവളുടെ അടുത്ത് വന്നു നിന്നു…….. അവൾ പേടിച്ച് അവനെ നോക്കി…… അവന്റെ മുഖത്ത് അവളോടുള്ള വെറുപ്പ് നന്നായി മനസ്സിലാക്കാൻ പറ്റുമായിരുന്നു…………

” നീ എന്താടി പറഞ്ഞത് ഞാൻ പട്ടിയുടെ കൂട്ട് കുരയ്ക്കുന്നു എന്നോ …. നിനക്ക് എത്ര അഹങ്കാരം ഉണ്ടായിട്ടാടി അങ്ങനെ പറഞ്ഞത് ” എന്നും പറഞ്ഞ് അവൻ മുഖം താഴ്ത്തി അവളുടെ മുടിയിൽ പിടിത്തം ഇട്ടു…
അവൾ വേദന കൊണ്ട് അവന്റെ കയ്യിൽ കേറി പിടിച്ചു ……

” ഇന്ദ്രട്ടാ പ്ലീസ് എനിക്ക് തീരെ വയ്യാ…..എന്റെ മുടിയിൽ നിന്നും കയ്യിൽ എടുക്ക് …. എനിക്ക് വേദനിക്കുന്നു …. അറിയാതെ പറഞ്ഞ് പോയതാ……. ”

ഇങ്ങനെ ഒക്കെ കരഞ്ഞു കൊണ്ട് അവൾ പറയുന്നുണ്ടെങ്കിലും അവന്റെ ചെവിയിൽ ഒന്നും തന്നെ കേട്ടില്ല……. അവന്റെ പിടി മുറുകി കൊണ്ടിരുന്നു……

ഇന്ദ്രാ…………. പുറകിൽ നിന്നും ഉള്ള വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഗൗരിയമ്മയും രുദ്രനും ദേശ്യത്തിൽ അവരെ നോക്കി നിൽക്കുന്നതാണ് കണ്ടത്……….. പെട്ടെന്ന് അവൻ അവളുടെ മുടിയിൽ നിന്നും കൈയെടുത്തു……… അവർ രണ്ടുപേരും അവരുടെ അടുത്തേക്ക് വന്നു……

നീ എന്ത് പണിയാ കാണിച്ചത്???? എന്റെ മോളേ എന്തിനാ ഉപദ്രവുന്നത്???? ഗൗരി മയൂവിനെ താഴെ നിന്നും എഴുന്നേൽപ്പിച്ചു ബെഡിൽ ഇരുത്തി..

അവളോട് ആരാ പറഞ്ഞത് എന്റെ റൂമിൽ കിടക്കാൻ…. എനിക്ക് അതൊന്നും ഇഷ്ട്ടം അല്ലാത്ത കാര്യം ആണെന്ന് നിങ്ങൾക്ക് അറിയില്ലേ …. ദേഷ്യം മറച്ചു വെക്കാതെ അവൻ പറഞ്ഞു…..

നീ എന്തിനാ മോളേ ഇവന്റെ റൂമിൽ കിടന്നത്…….. ഇവന്റെ കൊണം മോൾക്ക് അറിയില്ലേ???? രുദ്രൻ അവളുടെ ഇരുപ്പ് കണ്ട് ചോദിച്ചു……
അത് കേട്ടതും അവൻ കലിപ്പിൽ രുദ്രനെ നോക്കി…..

ഞാനാ മോളേ ഇവിടെ കിടത്തിയത് … പാവം നമ്മളുടെ മാവിൽ നിന്ന് ഇവള് നടുവും കുത്തി വീണു…… ഓയിൽമെന്റ് പുരട്ടി ഇവിടെ കിടക്കാൻ ഞാനാ പാവത്തിനെ നിർബന്ധിച്ചത്….. അപ്പോഴേ പറഞ്ഞതാ വേണ്ടന്ന് ….

പോട്ടെ മോളേ അവർ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു…….അവളുടെ കണ്ണുകൾ നിറഞ്ഞു…. രുദ്രന് അത് കണ്ടപ്പോൾ സക്കടം തോന്നി…. പക്ഷേ ഇന്ദ്രന് ഒരു കുലുക്കവും ഇല്ലായിരുന്നു….

പോട്ടെ മോളേ നീ വാ എന്റെ റൂമിൽ കിടക്കാം … രുദ്രൻ അവളെ എണീപ്പിച്ചു….

വേണ്ടാ ഏട്ടാ എന്നെ വീട്ടിൽ കൊണ്ട് ആക്കിയാൽ മതി………..

പക്ഷേ മോളേ ….

പ്ലീസ് ഏട്ടാ …..

പിന്നെ ആരും അവളെ നിർബന്ധിക്കാൻ പോയില്ല….. രുദ്രൻ അവളെ പിടിച്ചു കൊണ്ട് നടന്നു… ഗൗരി ദേശ്യത്തോടെ അവന്റെ കയ്യിൽ അടിച്ചു…….

വന്ന് കേറിയില്ല അതിന് മുന്നേ എന്റെ കുഞ്ഞിനെ വേദനിപ്പിച്ചു കുരുത്തം കെട്ടവൻ……. എന്നും പറഞ്ഞ് അവർ പോയി……..

ഇന്ദ്രൻ ബെഡിൽ ഇരുന്നു…….

ബെഡിന്റ അടിയിൽ ആരും കാണാതെ വെച്ച അവനും മയൂവും കൂടി ഉള്ള ഫോട്ടോ എടുത്ത് അതിൽ വിരളോടിച്ചു……..

നിന്റെ വേദന പണ്ട് എന്റെ നെഞ്ചിൽ ആഴത്തിൽ ഉള്ള മുറിവ് ഉണ്ടാക്കുമായിരുന്നു….. മയൂരി…….. അത്രമേൽ പ്രാണൻ ആയിരുന്നു നീ എനിക്ക് ……
പക്ഷേ ഇപ്പോൾ …………..

വാക്കുകൾ പൂർത്തികരിക്കാൻ പറ്റാതെ അവൻ ആ ഫോട്ടോ വീണ്ടും ഇരുന്ന ഇടത്ത് തന്നെ വെച്ച് ബെഡിലേക്ക് മറിഞ്ഞു……….
*******************-*******
രാത്രി

ഇന്ദ്രൻ കയ്യിൽ കുറേ കവറുമായി വെളിയിലേക്ക് പോകാൻ പോയി …. രുദ്രനും അമ്മയും ഹാളിൽ ഇരിക്കുകയായിരുന്നു …

നീ എവിടെ പോവാ….. . അവൻ പോകുന്നത് കണ്ട് ഗൗരി ചോദിച്ചു…

ഞാൻ ഇത് മാമന് കൊടുക്കാൻ പോവാ…. അവിടുന്ന് കൊണ്ട് വന്ന കുറച്ച് സാദനങ്ങൾ ആ…….

ആണോ എന്നാൽ ഞാനും വരുന്നു….. മോൾക്ക് എങ്ങനെ ഉണ്ടെന്ന് അറിയാലോ….. എന്നും പറഞ്ഞ് അവർ അവന്റെ മുമ്പിൽ നടന്നു…….

എന്താടാ നീ വരുന്നില്ലേ … നിന്റെ മയൂമോൾ ഇപ്പോൾ അവിടെ ജീവനു വേണ്ടി പിടയുകയാകും…ദോ പോകുന്നത് കണ്ടോ ഒരാൾ .. ഇനി നിന്റെയും കൂടി കുറവേ ഉള്ളു കഷ്ട്ടം……. അവൻ പുച്ഛിച്ച് അങ്ങനെ പറഞ്ഞപ്പോൾ രുദ്രന് ദേഷ്യം വന്നു…. അവൻ അവിടെ ഇരുന്ന ഫ്ലവർ വേസ്സ് എടുത്ത് നിലത്ത് എറിഞ്ഞു പൊട്ടിച്ചു…..
ഇന്ദ്രൻ ഒന്ന് പതറി എങ്കിലും പുറമേ അത് കാണിച്ചില്ല…..
സ്നേഹിച്ചാൽ നക്കികൊല്ലും ഇടഞ്ഞാൽ കുത്തികൊല്ലും അമ്മാതിരി സ്വഭാവം ആണ് രുദ്രന്റെ …. ചുരുക്കി പറഞ്ഞാൽ ദേശ്യത്തിൽ ഇന്ദ്രന്റെ അപ്പുപ്പനായി വരും രുദ്രൻ……

ഇന്ദ്രാ നിന്റെ നാക്കിന് എല്ലില്ലെന്ന് വെച്ച് അനാവശ്യം പറഞ്ഞാൽ……. പോയിക്കോ എന്റെ മുമ്പിൽ നിന്ന്……… അത്രയും പറഞ്ഞ് അവൻ മുഖം തിരിച്ചു നിന്നു…….

ഇന്ദ്രൻ ഒന്നും മിണ്ടാതെ വെളിയിലേക്ക് പോയി…… രുദ്രന് മയൂ എന്ന് വെച്ചാൽ ജീവൻ ആണെന്ന് അവന് അറിയായിരുന്നു…………..

**************************
ഇന്ദ്രൻ അവളുടെ വീട്ടിൽ വന്നപ്പോൾ നാരായണൻ ഹാളിൽ ഉണ്ടായിരുന്നോ…

മാമ്മേ…………..

എന്റെ മോൻ വന്നോ …. അങ്ങോട്ട് വരാൻ ഇരുന്നതാ മോനേ മോള് ഒന്ന് വീണു…. പിന്നെ അവൾക്ക് മരുന്ന് മേടിച്ച് വന്നിട്ട് കുറച്ച് നേരം ആയതേ ഉള്ളു….. അതാ എന്റെ തെമ്മാടിയെ കാണാൻ പറ്റാഞ്ഞെ……….

ഓഹോ അത് സാരം ഇല്ലാ…. അല്ല ഗൗരിയമ്മ എവിടെ??

അവൾ പാറുവിന്റെ കൂടെ അടുക്കളയിലേക്ക് പോയി……

ഉണ്ണിയെവിടെ……????

അവൻ ഏതോ കൂട്ടുകാരനെ കാണാൻ പോയി…….

ഈ രാത്രിയിലോ ???

ഇവിടെ അടുത്താ….

മ്മ് ഇത് നിങ്ങൾക്ക് എല്ലാർക്കും കൊണ്ട് വന്നതാ എന്നും പറഞ്ഞ് കയിൽ കരുതിയ പൊതിയിൽ ഒരെണ്ണം മാറ്റി ബാക്കി നാരായണന് കൊടുത്തു…

നിനക്ക് ഇതിന്റെ വല്ല്യ കാര്യം ഉണ്ടോ മോനേ…….

ഞാൻ അല്ലാതെ വേറെ ആരാ ഇതൊക്കെ ചെയ്യാ … അല്ലാ മയൂ എവിടെ…?

അത് അയാളിൽ ഒരു അത്ഭുതം ഉണ്ടാക്കി…..പഴയത് എല്ലാം അവൻ മറന്നു എന്ന് ഓർത്ത്‌ അയാൾക്ക് സന്തോഷം ആയി……..

അവൾ മുകളിൽ ഉണ്ട്…… മോൻ അങ്ങോട്ട് ചെല്ല്……

ആ എന്നാ ഞാൻ പോയി അവളെ ഒന്ന് കണ്ടിട്ട് വരാം എന്നും പറഞ്ഞ് അവൻ പടികൾ കേറി പോയി…..

*********************

ഇന്ദ്രൻ അവളുടെ റൂമിലേക്ക് കേറിയപ്പോൾ അവൾ പുറം തിരിഞ്ഞ് ടോപ്പിന്റെ സിബ് ഇടാൻ പാട്പെടുവായിരുന്നു……. അവൻ അകത്തേക്ക് കേറി കൈയ്യിൽ ഇരുന്ന പൊതി ബെഡിലേക്ക് വെച്ചു………. പുറകിൽ അനക്കം കേട്ട് അമ്മയാണെന്ന് അവൾ വിചാരിച്ചു….

അമ്മേ ഈ സിബ് ഒന്ന് ഇട്ടുതായോ…. അവൾ സിബിൽ നിന്നും കൈ മുന്നോട്ട് ഇട്ട് പറയുന്നത് കേട്ട് അവൻ കൈകൾ അവളുടെ പുറത്ത് തൊട്ടു……. അവളെ ഒന്നും കൂടി തന്നിലേക്ക് പിടിച്ചു നിർത്തി…. ആ പ്രവർത്തിയിൽ സംശയം തോന്നി അവൾ മുഖം തിരിച്ചു നോക്കിയപ്പോൾ വല്ലാത്ത ഭാവത്തോടെ തന്റെ പുറത്ത് നോട്ടം പതിപ്പിക്കുന്ന ഇന്ദ്രനെ ആണ് കണ്ടത്… അവനെ കണ്ടതും മുമ്പ് നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്ക് ദേഷ്യം വന്നു….

വിടാടാ എന്നേ…. അവന്റെ കൈകൾ തട്ടി മാറ്റി കൊണ്ട് അവൾ അങ്ങനെ പറഞ്ഞതും ഇന്ദ്രൻ പെട്ടെന്ന് ഞെട്ടി…. താൻ എന്താ ചെയ്തേ എന്ന് അപ്പോൾ ആണ് അവന് മനസ്സിലായത്…..

# എന്നിൽ ഉള്ള വെറുപ്പിനെ തോൽപ്പിക്കാൻ

മാത്രം എന്ത് മായാജാലം ആണ് പെണ്ണേ

നിന്നിൽ ഉള്ളത് ………………… #

അവൻ അവളുടെ മുഖത്ത് നോക്കിയപ്പോൾ തുറിച്ചു നോക്കി നിൽക്കുന്ന മയൂവിനെ കണ്ടതും അവന് ഒന്നും കൂടി വാശി കേറി ….. അവളുടെ കൈകളിൽ അമർത്തി ഒന്നും കൂടി തന്നില്ലേക്ക് അടുപ്പിച്ച് ടോപ്പിന്റെ സിബ് ഇട്ട് കൊടുത്തു…………….

തനിക്ക് നാണം ഇല്ലേ ഡ്രെസ് മാറുന്ന ഇടത്ത് വന്ന് എത്തിനോക്കാൻ…… അവൾ അവന് മുഖാമുഖം നിന്നും കൊണ്ട് ചോദിച്ചു…..

ആരെ കാണിക്കാൻ വേണ്ടിയാടി നീ ഡോർ ലോക്ക് ചെയ്യാതെ തുണി മാറുന്നത്??????

ഞാൻ തന്റെ റൂമിൽ വന്നല്ലല്ലോ മാറിയത് പിന്നെന്താ….???? എന്നും പറഞ്ഞ് അവൾ മൊടന്തി മൊടന്തി ബെഡിൽ ഇരുന്നു…… അവളുടെ നടത്ത കണ്ടപ്പോൾ അവൻ പോലും അറിയാതെ ചെറിയ ഒരു നോവ് മനസ്സിൽ ഉണ്ടാക്കി….

പെട്ടെന്ന് അവൻ അവൾക്ക് വേണ്ടി കരുതി വെച്ച പൊതി എടുത്ത് അവൾക്ക് നേരെ നീട്ടി….. …..
വർണ്ണ കടലാസ്സിൽ പൊതിഞ്ഞ ഗിഫ്റ്റ് കണ്ടപ്പോൾ അവളിൽ ഒരായിരം പൂത്തിരികൾ ഒരുമിച്ച് കത്തി……. അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി…..

എന്താ ഇത്???? അവൾ അതിശയത്തോടെ ചോദിച്ചു….

എന്താണ് എന്ന് അറിയണം എങ്കിൽ തുറന്ന് നോക്കണം….. ഇന്നാ പിടിക്ക്… അവൻ ദേഷ്യത്തോടെ അവൾക്ക് നേരെ നീട്ടി…….

എനിക്ക് വേണ്ടാ….. ( വേണം വേണം ,,,,,, ആത്മ )

മരിയാദയ്ക്ക് പിടിച്ചോ….. അവൻ ഭിഷണി മുഴക്കിയപ്പോൾ അത് പേടിച്ചു മേടിച്ചു…. പേടി ആക്ടിങ് ആ ട്ടോ…..
അവൾ അത് മേടിച്ച് ആകാoശയോടെ പൊട്ടിച്ചു നോക്കി …..

ഓരോ പൊതിയും അഴിക്കുബോഴും അവളുടെ മുഖം പ്രകാശിച്ചു ….. എന്തിന് പറയുന്നു രോമാഞ്ചിഫികേഷ്യൻ വരെ വന്നു…..
അവൻ എന്തോ ഓർത്ത്‌ ചിരിച്ചു….
അവസാന പൊതിയും അഴിച്ചു…. അതിൽ ഇരിക്കുന്ന സാധനം കണ്ട് അവളുടെ സകല കണ്ട്രോളും പോയി…… ദേഷ്യം കൊണ്ട് മുഖം എല്ലാം ചുമന്നു…… മുഖത്ത് ഒരു ഭാവവും ഇല്ലാതെ നിൽക്കുന്ന ഇന്ദ്രനെ കണ്ടതും വലിച്ചു കീറി ഒട്ടിക്കാൻ തോന്നി. ….

എന്താടോ ഇത്……….

നിനക്ക് കണ്ണ് കണ്ടുടെ …………

ഇത് എലിപത്തായാം അല്ലേ …….

അതേയല്ലോ … അത് തന്നെ……

ഇതെന്തിനാടോ എനിക്ക് തന്നത്…. 😠😠

കാരണം നീ ഒരു തൊരപ്പൻ എലിയാ……. നിന്റെ മനസ്സിൽ ഇരുപ്പ് എനിക്ക് പണ്ടേ മനസ്സിലായതാ….. തൊരപ്പനെ പോലെ എന്റെ മനസ്സ് തുരന്ന് അവിടെ സ്ഥാനം ഉറപ്പിക്കാൻ അല്ലേ നിന്റെ ഉദ്ദേശം…. അത് ഒരിക്കലും നടക്കില്ല ….

അത് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രo ആണ് ഇത് നിനക്ക് തന്നത്…. കേട്ടോടി ഉണ്ട മുളകെ…… എന്നും പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു…..

മയൂവിന് ഒരുപാട് സങ്കടം വന്നു….. അപമാനം …. കടുത്ത അപമാനം …. വിട മാട്ടേ……

നിൽക്കട മാക്കാനേ……….അവൻ ദേഷ്യം വന്ന് തിരിഞ്ഞു നോക്കി….. മുഖം വീർപ്പിച്ച് അവൾ മുടന്തി അവന്റെ അടുത്തേക്ക് വന്നു…. അവൻ പല്ല് കടിച്ച് അവളെ നോക്കി….. അവൾ തിരിച്ചുo ( ബാഹുബലി 2 പ്രഭാസും റാണയും നോക്കില്ലേ അന്ത മാതിരി 😉😉)

എടോ ഇന്ദ്രാ നീ എനിക്ക് എലിപത്തായo തന്ന് പറ്റിച്ചു …. അത് ഞാൻ സഹിക്കും കാരണം അത് എനിക്ക് വെറും ഗ്രാസ്സ് ആണ്……. പക്ഷേ നീ എന്നേ ഉണ്ടമുളക് എന്ന് വിളിച്ചു… സഹിക്കില്ല ഞാൻ…..

തനിക്ക് അറിയുവോ എന്റെ കോളേജിൽ മിസ്സ്‌ ബ്യൂട്ടി ആരാണ് എന്ന്…… ഇങ്ങോട്ട് ഇങ്ങോട്ട് നോക്കടോ അവൾ കൈയ്യി തട്ടി … അവൻ വീണ്ടും അവളെ നോക്കി….

ഈ ഞാൻ…….. കോളേജിൽ എല്ലാ ചേട്ടന്മാരും എന്റെ പുറകിലാ … ഞാൻ വരാൻ പറഞ്ഞാൽ ഇങ്ങോട്ട് വരും പോകാൻ പറഞ്ഞാൽ അങ്ങോട്ട് പോകും അറിയുമോ????? എന്തിന് പറയുന്നു യൂത്ത് സാർ മാരു മുതൽ പ്രിൻസിപ്പൽ വരെ എന്നെ വളയ്ക്കാനുള്ള പ്ലാനിങ് ആ…..

അവൻ അത്ഭുതത്തോടെ അവളെ നോക്കി….

ഇവൻ എന്താ ഇങ്ങനെ നോക്കുന്നെ തള്ളി മറിച്ചത് കൂടിയോ 🤔🤔കൂടിയാലും കുറയരുത്….. അതെനിക്ക് മസ്സ്റ്റ് ആണ്… (ആത്മ )

എന്താടോ ഇങ്ങനെ നോക്കുന്നേ …. പിന്നെ താൻ എന്താ പറഞ്ഞത് തന്റെ മനസ്സിൽ ഞാൻ തുരന്ന് കേറാൻ നോക്കുകയാണെന്നോ ??? എടോ താൻ എന്താ കാമദേവനോ ??? തുരന്ന് കേറാൻ……. വന്നേക്കുന്നു…… ഹ്മ്മ്………….
അവന് സകല നിയന്ത്രണവും പോയി… അവളുടെ അടുത്തേക്ക് ചീറി വന്നു …… അവന്റെ വരവ് കണ്ട് മയൂ പേടിച്ചു….

ഇന്ദ്രാ………. താഴെ നിന്നു ഗൗരിയമ്മയുടെ വിളി കേട്ടതും അവൻ അവിടെ നിന്നു…..മയൂ ആശ്വാസഭാവത്തിൽ അവനെ നോക്കി…..

നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി……….. 😠😠

Im waiting……….

മുഖം വെട്ടിച്ച് അവൻ താഴേക്ക് പോയി…

ഒന്നും പറയാതെ അവൾ ബെഡിൽ ഇരുന്നു…

കുറച്ച് നിമിഷം മുമ്പ് എന്തോ ആശിച്ചു ……. എന്നോടുള്ള നീരസം മാറി എന്ന് വിചാരിച്ചു … പക്ഷേ അതൊക്കെ വെറുതെ ആയിരുന്നു എന്ന് വീണ്ടും മനസ്സിലാക്കി തന്നു ഇന്ദ്രട്ടാ…… അവളുടെ കണ്ണുകൾ നിറഞ്ഞു……

*******************-********
ഒന്നും കൂടി രാത്രി 12

“കാലം കെട്ടുപോയ്
കോലം കെട്ടുപോയ്‌
ഭാഗ്യ രേഖ തേഞ്ഞ് മാഞ്ഞു പോയ്‌ ”

ഫോണിന്റെ റിങ് ടോൺ കേട്ട് മയൂ ബെഡിൽ ഫോൺ തപ്പി……..
പുല്ല് മനുഷ്യനെ കിടക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞ് അവൾ ഫോൺ എടുത്തു………

ഏത് പന്ന *#-$+$:$%+%/%%%&/$#$=%/%/%/’/%/%/&മോൻ ആട പാതിരാത്രിയിൽ വിളിച്ച് ശല്യം ചെയ്യുന്നേ?????

മോളേ ഇത് ഞാനാ നിന്റെ അച്ചു……….

( അച്ചു എന്ന അശ്വതി —-ഇവൾ മയൂവിന്റെ ബെസ്റ്റ് ഫ്രണ്ട്‌സിൽ ഒന്ന് …… ഇനി ഇത് പോലെ 2എണ്ണം കൂടി ഉണ്ട് 😌)

ഓ നീ ആയിരുന്നോ …. ഞാൻ വിചാരിച്ചു വല്ല പാതിരാ കോഴി ആയിരിക്കും എന്ന്…..

ഓ നീ കോഴി എന്ന് വിളിച്ച് അപമാനിക്കരുത്…….. തേപ്പ് ഒരു കലയാണ് മുത്തേ…………..

ഓഹ് കല പഠിപ്പിക്കാൻ വേണ്ടി ആണോടി എന്നെ ഈ സമയം വിളിച്ചത് ??? അല്ലാ നീ വീണ്ടും നമ്പർ മാറ്റിയോ…..

യാ മോളേ എനിക്ക് ഒരു ദുർബല സാഹചര്യത്തിൽ നബർ മാറ്റേണ്ടി വന്നു….

ഓഹ് നീ മനുവിനെയും തേച്ചു അല്ലേ….. കൊച്ചു ഗള്ളി…………

ഈ…………….

ഇപ്പോൾ അച്ചുവിനെ പിടി കിട്ടിയല്ലോ … ആൾ ഒന്നാന്തരം കോഴി ആണ്…. പക്ഷേ പാവം ആണ്…. അവൾക്ക് ടൈം പാസ്സ് അത്രയും ഉള്ളു…. എന്ന് വെച്ച് അവരെ ഉറ്റത്തേ ഒന്നും ഇല്ലാ…. കോളേജ് ആയോണ്ട് ഒരു രസം…… അത്രേം ഉള്ളു…….

നീ എന്തിനാ വിളിച്ചത്??? (മയൂ )

നീലു വിളിച്ചായിരുന്നു നിന്നെ ഫോണിൽ കിട്ടിയില്ലെന്ന് പറഞ്ഞു…….

(നീലു എന്ന നീലിമാ…… മയൂവിന്റെ അടുത്ത ഫ്രണ്ട്….. )

ഓഹ് റേഞ്ച് ഇല്ലായിരുന്നെടി ……. എന്താ കാര്യം ……

അത് … പിന്നെ …. അവളുടെ ചേട്ടൻ ടുർ കഴിഞ്ഞു വന്നെന്ന് പറയാൻ വേണ്ടി ആയിരുന്നു……..
അച്ചുവിന്റെ പറച്ചിൽ കേട്ട് മയൂ ഞെട്ടി……..

നീ സത്യം ആണോ പറയുന്നേ ……

അതേ…….

ശരി നീ വെച്ചോ എന്നും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ആക്കി…. മനസ്സിൽ നീലേന്ദ്രന്റെ മുഖം തെളിഞ്ഞു വന്നു …. അവളിൽ അത് പേടി നിറച്ചു…

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2