Sunday, December 22, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 1

നോവൽ
എഴുത്തുകാരി: ചിലങ്ക

നിങ്ങൾ കുറുനരിയെ കണ്ടോ???

എടി പെണ്ണേ നിന്റെ പുറകിൽ അങ്ങോട്ട് നോക്ക്…… ശെടാ… അങ്ങോട്ട് നോക്ക് പെണ്ണേ ….. മയൂരി വായിൽ ഇരുന്ന ചിപ്സ് കറുമുറാ തിന്നു കൊണ്ട് പറഞ്ഞു….

നിങ്ങൾ കുറുനരിയെ കാണുമ്പോൾ കുറുനരി മോഷ്ട്ടിക്കല്ലു എന്ന് പറയണം….

അത് ഞാൻ ഏറ്റു………..

കുറുനരി മോഷ്ട്ടിക്കരുത് … കുറുനരി മോഷ്ട്ടിക്കരുത് ….. കുറുനരി മോഷ്ട്ടിക്കേ ചെയ്യരുത്……..

ച്ച…… എഴുനേൽക്കടി അസത്തേ….. അടുക്കളയിൽ നിന്നും തവിക്കണയുമായി പാർവതിയമ്മ അവളുടെ അടുത്തേക്ക് വന്നു………. മയൂരി മുഖം ഉയർത്തി അവരെ നോക്കിയിട്ട് വീണ്ടും ഡോറയിലേക്ക് ശ്രദ്ധ തിരിച്ചു…..

അല്ലേ ഇത്ര വഴക്ക് പറഞ്ഞു പറഞ്ഞിട്ട് അവൾക്ക് വല്ലതുo ഉണ്ടോന്ന് നോക്കിയേ…… അവർ അവളുടെ കാതിൽ പിടിത്തം ഇട്ടു….

അയ്യോ ….. അമ്മേ എന്റെ ചെവിയിൽ നിന്ന് വിട്ടേ എനിക്ക് നോവുന്നു……അവൾ വേദന കൊണ്ട് കരഞ്ഞു….

പാറു അവളെ വിട്ടേ……… അത്രയും നേരം വരാന്തയിൽ ഇരുന്ന നാരായണൻ ഹാളിലേക്ക് വന്നു…. അയാളുടെ പറച്ചിൽ കേട്ടതും പാർവതി അവളുടെ പിടിത്തം വിട്ടു….

അച്ഛാ ….. ഈ അമ്മ എന്റെ ചെവി പൊന്നാക്കി……….

ആക്കിയെങ്കിൽ കണക്കായി പോയി….. കെട്ടിക്കാറായ പെണ്ണാ കണ്ടില്ലേ ഏട്ടാ കൊച്ചു പിള്ളേരുടെ കൂട്ടു ഡോറ ബുജി കാണുവാ…………

അല്ല എന്റെ പാറുവമ്മേ കുറെ നാളായി പറയുന്നു കെട്ടിക്കാറായി കെട്ടിക്കാറായി എന്ന് …. എന്നാ ഇനി എന്നെ കെട്ടിക്കാ….എനിക്ക് ആണെകിൽ മുട്ടി നിൽക്കുവാ. കെട്ടാൻ …… മയൂരി ചെറു നാണത്തോടെ പറഞ്ഞു…..

ഓഹ് പെണ്ണിന്റെ നാണം കണ്ടില്ലേ…. ഒറ്റ അടി വെച്ച് തരും പറഞ്ഞേക്കാം… ( അമ്മ )

അവൾ കുഞ്ഞല്ലേടി പാറുവമ്മേ ……….

അല്ലാ പിന്നെ അങ്ങനെ പറഞ്ഞു കൊടുക്ക് എന്റെ നാരായണനെ ……… അവൾ അയാളുടെ കവിളിൽ നുള്ളി കൊണ്ട് അവിടെ നിന്നും എസ്‌കേപ്പ് ആയി…… അത് കണ്ട് രണ്ടു പേരും ചിരിച്ചു…..

നിങ്ങൾ ഒറ്റ ഒരാളാണ് ആ പെണ്ണിനെ ഇങ്ങനെ വഷളക്കുന്നത്….. കള്ള പരിഭവത്തോടെ പാർവതി അങ്ങനെ പറഞ്ഞതും അയാൾ ചിരിച്ചു….
**********************************
ഇനി നമ്മൾക്ക് എല്ലാരേയും പരിചയ പെടാം……………..
മയൂരി എന്ന മയൂ ….. ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്നു…. അച്ഛൻ നാരായണൻ പുള്ളി ഒരു കർഷകൻ ആണ് … അമ്മ പാർവതി… അവൾക്ക് ഒരു പ്യാരി അനിയൻ ഉണ്ട് ഉണ്ണി…. അവൻ ഒരു റെയർ പീസ് ആണ് അത് കൊണ്ട് വഴിയേ പരിചയപ്പെടാം…… അവൻ 7ഇൽ ആണ് പഠിക്കുന്നത്… ലേറ്റു പ്രോഡക്റ്റ് ആണ്.. 🙈🙈
ഇവർ നാലു പേര് ഉള്ള ഒരു ചിന്ന ഫാമിലി ആണ് നമ്മളുടെ നായികയുടെ…..
*************************************
അവിടെ നിന്നും ഓടി അവൾ തൊട്ട് അപ്പുറത്ത് ഉള്ള വീട്ടിലേക്ക് പോയി … അത് നാരായണന്റെ അനിയത്തിയുടെ വീട് ആയിരുന്നു…… ഒരേ മുറ്റത്ത് അപ്പുറത്തും ഇപ്പുറത്തും ആയിട്ടാണ് അവരുടെ വീട്‌….

അല്ലാ ആരാ ഇത് മയൂ മോളോ……. ഓടി കിതച്ചു വന്ന മയൂരിയെ നോക്കി ഗൗരിയമ്മ പറഞ്ഞതും അവളുടെ മുഖം മാറി……. അത് കണ്ടതും അവർക്ക് ചിരി വന്നു…..

എന്ത് പറ്റി എന്റെ കാന്താരി …. മുഖം ബും എന്ന് ഇരിക്കുന്നു……..

ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കല്ലേ എന്ന് … എനിക്ക് നല്ല ഒരു പേര് ഉണ്ട് ♥️ മയൂരി.♥️….. അങ്ങനെ വിളിച്ചോണം ….. അല്ലാതെ ചുരുക്കി മയൂ എന്ന് വിളിച്ചാൽ രുദ്ര ഏട്ടന്റെ എടുത്ത് പറഞ്ഞ് നിങ്ങളെ വല്ല വൃദ്ധസാദനത്തിൽ കൊണ്ടാക്കും …. മൈൻഡ് ഇറ്റ് ……….

അമ്പടി കേമി നീ കൊള്ളാലോ …. നീ വരുമ്പോൾ തരാൻ വേണ്ടി അച്ചപ്പവും എല്ലാം ഉണ്ടാക്കി വെച്ചതാ ഹാ… ഇനി ഇപ്പോൾ നിനക്ക് തരുന്നില്ല … എന്റെ മോന് കൊടുത്തോളാം…….

അയ്യട പുളുത്തു….. തന്നിലെങ്കിൽ ഞാൻ കയ്യിട്ട് വാരി തിഞ്ഞു അല്ലാ പിന്നെ എന്നും പറഞ്ഞ് അലമാരിയിൽ നിന്നും പലഹാര പാട്ട എടുത്ത് അവൾ കഴിക്കാൻ തുടങ്ങി….

ഗൗരി അമ്മ അവളുടെ അപ്പച്ചി ആണ്… പക്ഷേ അവൾ അങ്ങനെയ വിളിക്കുക…. അവർക്കും അതാണ് ഇഷ്ട്ടം…. അവളുടെ വീടിന്റെ അടുത്ത് തന്നെ ആണ് അവരുടെയും വീട്‌………രണ്ട് മക്കൾ ആണ് ഗൗരിക്ക്
…മൂത്തവൻ — രുദ്രൻ
ഇളയവൻ —♥️ഇന്ദ്രൻ ♥️
അവരുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു…… അത് കൊണ്ട് മൂന്ന് പേര് മാത്രം ആണ് ഇപ്പോൾ ഈ വീട്ടിൽ ഉള്ളത്…..

**************—
അല്ലാ നമ്മളുടെ കള്ളിപൂച്ച വന്നോ അമ്മേ ?? അടുക്കളയിലെ ബഹളം കേട്ട് രുദ്രൻ അവിടേക്ക് വന്നു……

കള്ളി പൂച്ച നിങ്ങള്ടെ തേച്ചു പോയ ഒരുത്തി ഇല്ലേ മാളു അവള്………

അത് കേട്ടതും രുദ്രൻ ഉണ്ടകണ്ണ് വെച്ച് അവളെ തറപ്പിച്ചു നോക്കി……

അവളെ നോക്കി പേടിപ്പിക്കണ്ടാ എന്റെ രുദ്രാ നീ ഇരന്നു മേടിച്ചതല്ലേ…… അതും പറഞ്ഞ് ഗൗരിയമ്മ വീണ്ടും ജോലിയിൽ തിരിഞ്ഞു…..

അമ്മ പറഞ്ഞതും ശരിയാ……….. അതും പറഞ്ഞ് പലഹാര പാട്ടയിൽ കൈ ഇട്ടതും മയൂരി ഒരു കടി വെച്ച് കൊടുത്തു…

അയ്യോ …. എടി കാലത്തി…… നീ എന്താടി കാണിച്ചത് .. അവൻ കൈ തടകികൊണ്ട് പറഞ്ഞു…

ഞാൻ കള്ളി പൂച്ച അല്ലിയോ അത് കൊണ്ട് മാന്തുo കടിക്കും വേണ്ടി വന്നാൽ മൂക്കിന് ഇട്ട് ഒരു ഇടിയും വെച്ച് തരും…….

നീ ഇന്ന് തീർന്നെടി…. നിന്റെ മുറചെറുക്കൻ നമ്പർ two ഇപ്പോൾ വരും…..

എന്താ…… അവൾ ഇരുന്ന ഇടത്ത് നിന്നും എഴുനേറ്റ് സംശയത്തോടെ അവനെ നോക്കി…..

ആഹ് ഡീ ഇന്ദ്രൻ ഇവിടെ ലാൻഡ് ആയിട്ടുണ്ട്…. അവനെ പിക് ചെയ്യാൻ പോകുവാ ഞാൻ…….

അവനെ എന്തിനാ ഇപ്പോൾ കെട്ടിയെടുക്കുന്നേ????

അവന്റെ കോഴ്സ് ഒക്കെ കഴിഞ്ഞു എന്റെ മയൂ അത്രയും പറഞ്ഞപ്പോഴാണ് ഗൗരിക്ക് പറ്റിയ അബദ്ധം മനസ്സിലായത്…….. അവളെ നോക്കിയപ്പോൾ ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞു നില്ക്കാ….

ഓഹ് ഷമിക്ക് എന്റെ മയൂരി മോളേ ….. അവന്റെ പഠിത്തം ഒക്കെ കഴിഞ്ഞില്ലേ … ഇനി ഇവിടെ ഇവന്റെ കൂടെ നമ്മളുടെ ബിസിനെസ്സ് ഒക്കെ നോക്കി നടത്താനാ……

ഇന്ദ്രന്റെ കാര്യം ഓർക്കുന്തോറും ഒരേ സമയം അവളിൽ ഭയവും അവൻ വരുന്നതിൽ ഒരു സന്തോഷവും നിറഞ്ഞു……..
പക്ഷേ …..
അവളുടെ മനസ്സിൽ എന്തെന്ന് ഇല്ലാത്ത പരിഭ്രമം നിറഞ്ഞു……
അവളുടെ നിൽപ്പ് കണ്ട് രുദ്രൻ അവളുടെ തോളിൽ പിടിച്ചു…. അവൾ തല ഉയർത്തി അവനെ നോക്കി…. അവൻ അവളെ വിളിച്ചു കൊണ്ട് റൂമിലേക്ക് പോയി…….

***************
റൂമിൽ വന്നതും അവൾ ബെഡിലേക്ക് ഇരുന്നു ……. അവൻ അവളുടെ മുഖം പിടിച്ച് ഉയർത്തി….. അവളുടെ കണ്ണുകളിൽ എന്തോ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു വികാരം ആയിരുന്നു……

എന്ത് പറ്റി എന്റെ കാന്താരി പെണ്ണേ??? മുഖം വല്ലാതെ ഇരിക്കുന്നു…..

ഏട്ടാ…………..

എനിക്കറിയാം എന്റെ പെണ്ണേ …… അവൻ ഇവിടെ ഡൽഹിയിൽ പോയിട്ട് 2 വർഷം ആയി……….. കഴിഞ്ഞതെല്ലാം മറന്നു കാണും അത് ഓർത്ത്‌ എന്റെ മോൾ വിഷമിക്കണ്ട .
……അതും പറഞ്ഞ് അവളുടെ കവിളിൽ അവൻ തലോടി…..

അവന്റെ വാക്കുകൾ അവളിൽ ഒരു കുളിർ നൽകി…. ഒരു ചിരി സമ്മാനിച്ച് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു……. അവൻ കൈകൾ കൊണ്ട് അവളെ തന്നോട് അടുപ്പിച്ചു……

പിന്നെ പെണ്ണേ ……

ഓ………

ഇപ്രാവശ്യം എങ്കിലും അവനെ നീ വലയിൽ ആക്കുവോ????? 😝
അത് കേട്ടതും അവൾ അവനിൽ നിന്നും അടർന്നു മാറി…..

പഴശ്ശിയുടെ കളി ഇനി കാണാൻ കിടക്കുന്നതേ ഉള്ളു….. നോക്കിക്കോ രുദ്രേട്ടാ… തന്റെ അനിയന്റെ തപസ്സ് ഞാൻ ഇളക്കും …. എന്നിട്ട് എന്റെ ദാവണിയുടെ തുമ്പിൽ കെട്ടിയിട്ട് അങ്ങോട്ടുo ഇങ്ങോട്ടുo നടത്തിക്കും … എന്നും പറഞ്ഞ് അവൾ അവിടെ നിന്നും പോയി………

നീ ഒരുപാട് ബുദ്ധിമുട്ടും എന്റെ മോളേ… എന്താകുമോ എന്തോ????

********************

എന്ത് പറ്റി അപ്പച്ചിടെ എടുത്ത് പോയ ആള് അല്ലല്ലോ തിരിച്ചു വന്നപ്പോൾ ?? എന്ത് പറ്റി അമ്മേടെ മോൾക്ക് മയൂരിയുടെ ഇരുത്ത കണ്ട് പാർവതി ചോദിച്ചു…

അമ്മ അറിഞ്ഞോ ??

എന്ത്??

ആ അമ്മേ ഇന്ദ്രൻ വരുന്നു എന്ന്…….

ഓ അതാണോ ഞാൻ ഇന്നലെ അറിഞ്ഞു…. പിന്നെ നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ അവനെ പേര് വിളിക്കല്ലേ എന്ന് …. നിന്നെ കാട്ടിൽ എത്ര വയസ്സിന് മൂത്തതാ അവൻ…..

ഓഹ് ഞാൻ ഇപ്പോൾ അങ്ങനെ വിളിച്ചിട്ട് ഇരുന്നാൽ മതി…… അല്ലാ അമ്മ എങ്ങനെ അറിഞ്ഞു.????

എന്റെ മോൻ ഇന്നലെ ഇവിടെ വിളിച്ചായിരുന്നു….. അപ്പോഴാ പറഞ്ഞത്…….

ഓഹ് ഒരു മോൻ….. 😏😏😏

ഉണ്ണി എവിടെ അമ്മേ???

ആ അവൻ പിള്ളേരുടെ കൂടെ കളിക്കാൻ പോയി…..

ശോ ആ തെണ്ടി എന്നെ വിളിച്ചില്ലല്ലോ 😠

ഓ കാള പോലെ വളർന്നിട്ട് … നാണം ഇല്ലേ പെണ്ണേ നിനക്ക് …… അവർ തലയിൽ കൈ വെച്ച് പറഞ്ഞു….

മയൂരി ഓടി റൂമിലേക്ക് പോയി……. ഹൃദയം വല്ലാതെ ഇടിക്കുന്നു….. ആരോ പറയാൻ ബാക്കി വെച്ച പോലെ….
ആർക്കോ വേണ്ടി കണ്ണുകൾ തുടിക്കുന്നു…. അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു …… അലമാരയിൽ നിന്നും അവളുടെ ഡയറി എടുത്തു ………
അതിൽ താൻ ആരും കാണാതെ പാത്ത് വെച്ച ഫോട്ടോ എടുത്ത് അതിൽ വിരളുകൾ ഓട്ടിച്ചു………….
അതിൽ അവളും ഇന്ദ്രനും കൂടി ഉള്ള കുഞ്ഞിലത്തേ ഫോട്ടോ ആയിരുന്നു…..

പണ്ട് എന്ത് പാവം ആയിരുന്നു….. ഇപ്പോഴോ കൈ ഇല്ലാത്തവൻ കാല് വെച്ച് അടിക്കും … അമ്മാതിരി സ്വഭാവം……… എന്തൊരു ദേഷ്യമാ തനിക്ക്…… ചെറിയ പരിഭവം പറഞ്ഞ് അവൾ മുഖം തിരിച്ചു ……

വീണ്ടും അവൾ ആ ഫോട്ടോയിലേക്ക് നോക്കി….. കുസൃതി നിറഞ്ഞ അവന്റെ മുഖം കണ്ടപ്പോൾ അപ്പൂപ്പൻത്താടി പോലെ അവളുടെ പരിഭവം കാറ്റിൽ പറന്നു പോയി….

അറിയാതെ ചെയ്ത ഒരു തെറ്റിന്റെ പേരിൽ ഈ പാവം പെണ്ണിനോട് എന്തിനാ ഇന്ദ്രട്ടാ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ????? അവളുടെ ശബ്ദം ഇടറി………
ഫോട്ടോ വീണ്ടും ഡയറിയിൽ വെച്ചിട്ട് അവൾ ജന്നലിലൂടെ മുറ്റത്തേക്ക് നോക്കി…… അവന്റെ വരവും കാത്ത്…..
****-**********-*****

രുദ്രൻ എയർപോട്ടിൽ എത്തി …. അവിടെ തിരക്കിയപ്പോൾ ഇന്ദ്രൻ വരുന്ന ഫ്ലൈറ്റ് വന്നു എന്ന് അറിഞ്ഞു…. അവിടെയെല്ലാം നോക്കിയിട്ട് അവനെ കണ്ടതും ഇല്ലാ….

ശേ ഇവൻ ഇത് എവിടെ പോയി….. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഇന്ദ്രനെ വിളിച്ചു ….. ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല……

എവിടെ നോക്കിയാടാ ##&$&$:$++$-$-മോനേ നടക്കുന്നത്……… അത് കേട്ട ഭാഗത്ത് രുദ്രൻ നോക്കിയതും ദേഷ്യം കൊണ്ട് തീ പാറുന്ന കണ്ണുകളോടെ ഒരുത്തന്റെ ഷർട്ടിന്റെ കോളറിൽ രണ്ടു കൈകൾ കൊണ്ട് തന്നോട് ചേർത്ത് വലിച്ചു നിർത്തി ഇടിക്കാനായി പോകുന്ന ഇന്ദ്രനെ ആണ് കണ്ടത് …. അത് കണ്ടതും അവൻ തലയിൽ കൈ വെച്ചു…

തുടരും…