Thursday, January 23, 2025
Covid-19HEALTHKerala

‘സംസ്ഥാനത്ത് ഒമിക്രോൺ ഒഴികെയുള്ള വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല’

കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോൺ ഒഴികെയുള്ള വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും കുട്ടികൾ മാസ്ക് ധരിക്കണമെന്നും കൊതുക് പ്രജനന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇന്നലെ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കേരളത്തിൽ 1197 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 15 ന് ശേഷം ഇതാദ്യമായാണ് കൊവിഡ് കേസുകൾ ആയിരം കടക്കുന്നത്. അഞ്ച് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 644 പേർ രോഗമുക്തി നേടി.