Monday, April 29, 2024
Uncategorized

ചിപ്പ് ക്ഷാമത്തിൽ നിന്നു കരകയറി; മികച്ച വിൽപന നേടി എംജി ഇന്ത്യ

Spread the love

ചിപ്പ് ക്ഷാമത്തിൽ നിന്ന് കരകയറി എംജി ഇന്ത്യ. മെയ് മാസത്തിൽ മാത്രം 4,008 യൂണിറ്റ് വാഹനങ്ങൾ എംജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇത് ഏപ്രിലിനെ അപേക്ഷിച്ച് 99.6 ശതമാനം വളർച്ചയും കഴിഞ്ഞ വർഷം മെയ് മാസത്തേക്കാൾ 294.5 ശതമാനവും വളർച്ചയുമാണെന്ന് കമ്പനി പറഞ്ഞു.

Thank you for reading this post, don't forget to subscribe!

കോവിഡ് -19 മഹാമാരി കാരണം വാഹന വിപണിയെ പിടിച്ചുകുലുക്കിയ ചിപ്പ് ക്ഷാമത്തിൽ നിന്ന് എംജി കരകയറുന്നുവെന്നതിന്റെ സൂചനയാണ് വർദ്ധിച്ചുവരുന്ന വിൽപ്പനയെന്നാണ് എംജിയുടെ വാദം. കഴിഞ്ഞ മാസം എംജി ഇന്ത്യ വിൽപ്പനയിൽ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 2019 ൽ എംജി ഹെക്ടറിലൂടെ അരങ്ങേറ്റം കുറിച്ച എംജി വെറും മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. ജെഡി പവർ സർവേ പ്രകാരം, 2021 ലെ ഉപഭോക്തൃ സേവന സംതൃപ്തിയിലും വിൽപ്പനയിലും എംജി ഒന്നാം സ്ഥാനം നേടി.

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് എസ്യുവി, ഹെക്ടർ, ആദ്യത്തെ ഇന്റർനെറ്റ് ഇലക്ട്രിക് എസ്യുവി, ഇസഡ്എസ്, ആദ്യ ഓട്ടോണമസ് (ലെവൽ 1) എസ്യുവി, ഗ്ലോസ്റ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുമായി വന്ന ആസ്റ്റർ എന്നിവയാണ് എംജിയുടെ ഇന്ത്യൻ നിരയിലുള്ളത്.