Friday, January 3, 2025
Covid-19HEALTHLATEST NEWSNationalTop-10

രാജ്യത്ത് 4270 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 15 പേർ മരണമടഞ്ഞു. കോവിഡ് മാനദണ്ഡങ്ങളിലെ ഇളവാണ് പ്രതിദിന കേസുകൾ വർദ്ധിക്കാൻ കാരണമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അംഗം എൻ കെ അറോറ പറഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. ഇത് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കും.