Saturday, April 20, 2024
HEALTHKeralaLATEST NEWS

തിരുവനന്തപുരത്ത് 2 കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം: വിഴിഞ്ഞം എൽഎംഎസ് എൽ.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടികൾക്ക് പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗം പകരുന്നത്. കൂടുതൽ സാമ്പിളുകൾ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.

Thank you for reading this post, don't forget to subscribe!

സ്കൂളുകളിൽ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ , ഭക്ഷ്യസുരക്ഷാ കമ്മീഷണർ , പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ സംബന്ധിക്കും.

വിഴിഞ്ഞം കൂടാതെ കൊട്ടാരക്കര കല്ലുവാതുക്കൽ അങ്കണവാടി, കായംകുളം ഗവ. യുപി സ്കൂളിലും ഭക്ഷ്യവിഷബാധയുണ്ടായി. ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ നിർദേശം നൽകിയിട്ടുണ്ട്.