Tuesday, May 7, 2024
LATEST NEWS

വായ്പ തിരിച്ചടക്കാതിരുന്നാൽ ഇനി ഗുണ്ടകൾ വേണ്ട; നടപടിക്കൊരുങ്ങി ആർ.ബി.ഐ

Spread the love

ന്യൂഡൽഹി: വായ്പകൾ തിരിച്ചുപിടിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന തെറ്റായ രീതികൾക്കെതിരെ ആർബിഐ. വായ്പകൾ വീണ്ടെടുക്കുന്ന ഏജന്‍റുമാരെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്‍റെ ലക്ഷ്യം. ഡെലിവറി ഏജന്‍റുമാർക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്നതിനിടെയാണ് നടപടി.

Thank you for reading this post, don't forget to subscribe!

വായ്പകൾ തിരിച്ചുപിടിക്കാൻ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന ഏജന്‍റുമാർ ആളുകളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചു. വാക്കാലോ ശാരീരികമായോ വായ്പ എടുത്തവർക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

ഏജന്‍റുമാരെ നിയമിക്കുമ്പോൾ പൊതുസ്ഥലങ്ങളിലും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിലും വായ്പയെടുത്തവരെ അപമാനിക്കരുതെന്ന് ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും കർശന നിർദ്ദേശം നൽകണം. മൊബൈൽ, സോഷ്യൽ മീഡിയ വഴി അനാവശ്യ സന്ദേശങ്ങൾ അയക്കുന്നതും ഒഴിവാക്കണം.