Friday, January 17, 2025
Novel

ഹരിബാല : ഭാഗം 8

നോവൽ
എഴുത്തുകാരി: അഗ്നി


തല തുവർത്തിയത്തിന് ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കൈകളിൽ ഏട്ടൻ പിടിച്ചു..പിന്നീട് പറഞ്ഞ കാര്യം കേട്ടപ്പോൾ എന്റെ ഹൃദയമിടിപ്പ് പെട്ടന്ന് ക്രമാതീതമായി ഉയർന്നു..എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഒന്നു തരിച്ചു നിന്നു..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

“Can u just hug me… please…”

എന്ന് ഏട്ടൻ എന്നോട് പറഞ്ഞപ്പോൾ എന്നോട് തന്നെയാണോ എന്ന് വരെ ഞാൻ സംശയിച്ചു..കാരണം കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ഈ മൂന്ന് മാസങ്ങളിലും ഞങ്ങൾ തമ്മിൽ മിണ്ടിയിട്ടുകൂടിയില്ല…

എനിക്ക് മിണ്ടണം എന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഏട്ടൻ എന്നോടൊരു അകലം പാലിച്ചിരുന്നു..അങ്ങോട്ട് ചെന്ന് സംസാരിക്കണം എന്ന് ചിന്തിച്ചാലും ആ സമയമാകുമ്പോൾ ഞാൻ പിൻവാങ്ങും..ഞാൻ പതിയെ ഏട്ടന്റെ പഴയ സമീപനത്തെപ്പറ്റി ഓർത്തു..

“ഇന്ദു..പ്ലീസ്…എനിക്ക് ഇപ്പൊ എന്റെ വിഷമം തുറന്ന് പറയാൻ ആരുമില്ല ഇന്ദൂ..”
ബാക്കി പറയുന്നതിന് മുന്നേ ഞാൻ പോയി എട്ടനെ കെട്ടിപ്പിടിച്ചു..ഏട്ടന്റെ പുറം തടവിക്കൊണ്ടിരുന്നു…

ഏട്ടന്റെ ശരീരത്തിലെ തണുപ്പ് എന്റെ മേനിയെ ആകെ പൊതിയുന്നത് ഞാൻ അറിഞ്ഞു…ഞാൻ പതിയെ ഏട്ടനുമായി മുൻവശത്തെ സോഫയിലേക്കിരുന്നു..ഒരു പൂച്ചക്കുഞ്ഞു ചേർന്ന് കിടക്കുന്നതുപോലെ ഏട്ടൻ എന്റെ മാറിൽ ചാരിയിരുന്നു..എന്തോ വല്ലാത്തൊരു വിഷമത്തിലാണ് ഏട്ടൻ എന്നെനിക്ക് തോന്നി..

എന്നോട് ചേർന്നിരുന്നാൽ അത് മാറുമെങ്കിൽ മാറട്ടെ എന്ന് ഞാനും കരുതി കാരണം ഏട്ടൻ സങ്കടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല…കാരണം ഞാൻ ഏട്ടനെ പ്രണയിക്കുന്നു…എന്റെ താലിയുടെ അവകാശിയെ ഞാൻ സ്നേഹിക്കുന്നു..

എത്രനേരം അങ്ങനെ കഴിഞ്ഞുപോയി എന്നറിയില്ല…എന്റെ മാറിൽ കിടന്ന് ഏട്ടൻ ഉറങ്ങിപ്പോയിരുന്നു…ഞാൻ പതിയെ ഏട്ടന്റെ കൈ വിടുവിച്ചു എന്നിട്ട് ഏട്ടന്റെ തലയെ സോഫയിലേക് ചായ്ച്ചു കിടത്തി..

കഴുത്തിനു പിറകിൽ ഒരു തലയിണ കൊണ്ട് സപ്പോർട്ട് കൊടുത്തു..ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന ഏട്ടനെ കണ്ടപ്പോൾ ആ നിറുകയിൽ എന്റെ ചുണ്ടുകൾ പതിപ്പിക്കാൻ തോന്നിയെങ്കിലും വേണ്ട എന്ന് വച്ചു.

വീട്ടിൽ ‘അമ്മ ഇല്ലാത്തതുകൊണ്ട് തന്നെ കുറച്ചധികം പണിയുണ്ടായിരുന്നു..ഞാൻ വേഗം അടുക്കളയിലേക്ക് ചെന്ന് അത്താഴം ശെരിയാക്കി.. നല്ല കുത്തരിച്ചോറും ഉണക്കമീൻ വറുത്തതും തൈരും അച്ചിങ്ങാ തോരനും..ഏട്ടനും എനിക്കും ഈ കോമ്പിനേഷൻ വളരെ ഇഷ്ടമാണ്..(എനിക്കും…വായിൽ കപ്പലോടുന്നു..🤤)

പണിയെല്ലാം കഴിഞ്ഞയുടനെ ഞാൻ ഏട്ടനെ ഉണർത്തി..ആൾക്ക് എന്റെ മുഖത്ത് നോക്കാൻ ഒരു ചമ്മൽ ഉള്ളതുപോലെ തോന്നി…എനിക്കും..ഏട്ടൻ വേഗം തന്നെ മുകളിലെ ഞങ്ങളുടെ മുറിയിലേക്ക് ചെന്ന് ഒന്നു ഫ്രഷ് ആയി കടന്നുവന്നു..

അപ്പോഴേക്കും ഞാൻ ഭക്ഷണം എടുത്തുവച്ചിരുന്നു..ഞങ്ങൾ എടുത്തു കഴിച്ചു..കഴിച്ചു കഴിഞ്ഞ് എഴുന്നേൽക്കുന്നതിനു മുന്നേ ഏട്ടൻ എന്റെ പേര് വിളിച്ചു..അത് കേട്ടപ്പോൾ തന്നെ സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു കാരണം വിവാഹത്തിന് ശേഷം ഏട്ടൻ എന്നെ എന്റെ പേരേ വിളിച്ചിട്ടില്ല..

“ഇന്ദൂ…പണിയെല്ലാം കഴിഞ്ഞ് വേഗം വരണം…എനിക്ക് നിന്നോടൊന്ന് മനസ്സുതുറന്ന് സംസാരിക്കണം..”
ഏട്ടൻ പറഞ്ഞു..

ഞാൻ തലയാട്ടി..പാത്രങ്ങൾ എല്ലാം എടുത്തുകൊണ്ട്‌പോയി സിങ്കിൽ വെള്ളം ഒഴിച്ചിട്ടു..അടുക്കള വൃത്തിയാക്കി ജഗ്ഗിൽ വെള്ളവും എടുത്ത് ഞാൻ മുകളിലെ ഞങ്ങളുടെ മുറിയിലേക്ക് ചെന്നു…

എനിക്ക് ആകെ എന്തോ പോലെ തോന്നി..കാരണം കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട് ഞാൻ ഏട്ടൻ ഉറങ്ങിക്കഴിഞ്ഞ് മാത്രമേ ഇങ്ങോട്ട് വന്നിരുന്നുള്ളൂ…രാവിലെ നേരത്തെ എഴുന്നേൽക്കുകയും ചെയ്യും..അതുകൊണ്ട് മുറിയിൽ വച്ചുള്ള കൂടിക്കാഴ്ചകൾ കുറവായിരുന്നു..അതുകൊണ്ടാകാം ഒരു പരിഭ്രമം..

ഞാൻ അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു..ഏട്ടനെ എവിടെയും കണ്ടില്ല..അവസാനം ബാൽക്കണിയിലെത്തിയപ്പോൾ അവിടെ ഒരു സിഗരറ്റ് ചുണ്ടോട് ചേർത്ത് കത്തിക്കുന്നതാണ് ഞാൻ കാണുന്നെ..അപ്പോഴേക്കും ‘അമ്മ പറഞ്ഞത് ഞാൻ ഓർത്തു..

“മോളെ..അവനാകെയുള്ളൊരു ദുസ്വഭാവം എന്ന് പറഞ്ഞാൽ ടെൻഷനോ മനസ്സിന് സഹിക്കാൻ കഴിയാത്ത വിഷമമോ വന്നാൽ അവൻ അഭയം തേടുന്നത് സിഗരറ്റിലാണ്..”

‘അമ്മ പറഞ്ഞതിനെപ്പറ്റി ആലോചിച്ചപ്പോൾ ഏട്ടന് ഇപ്പൊ എന്റെ സാമിപ്യം ആവശ്യമായിരിക്കുമെന്ന് തോന്നി..ഞാൻ പതിയെ ഏട്ടന്റെ അടുക്കൽ ചെന്നു…ഏട്ടന്റെ തോളിൽ കൈ വച്ചു..

ഏട്ടൻ പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കി..ഞാൻ പെട്ടെന്ന് തന്നെ കൈ വലിച്ചു..എന്നെ കണ്ടതും ആള് ആ സിഗരറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞു..

“ഏട്ടന് എന്താ മനസ്സിന് ഇത്ര വിഷമം..”
ഞാൻ ഇത് ചോദിച്ചതും ഏട്ടൻ അത്ഭുതത്തോടെ എന്നെ ഒന്ന് നോക്കി..

“മാസം മൂന്നായില്ലേ…ഏട്ടൻ എന്നോട് ഒന്നും സംസാരിക്കുന്നില്ലെങ്കിലും എനിക്ക് ഏട്ടൻ ആണ് എന്റെ എല്ലാം…ഏട്ടന്റെ ഇഷ്ടങ്ങൾ എന്റെ ഇഷ്ടങ്ങളാക്കി..എല്ലാ ദിവസവും ഏട്ടന്റെ ഒരു നോട്ടത്തിനായി..

ഒരു വാക്കിനായെല്ലാം ഞാൻ കാത്തിരിക്കുകയായിരുന്നു ഞാൻ..ഇന്ന് ഏട്ടനെ ആശ്വസിപ്പിക്കാൻ വേറെ ആരും ഇല്ലാത്തതുകൊണ്ടാണെങ്കിൽ പോലും എന്നെ വന്ന് കെട്ടിപിടിച്ചപ്പോൾ ഉണ്ടായ സന്തോഷം എന്ത്രയാണെന്നറിയാമോ..ഏട്ടൻ ഉറങ്ങിക്കിടന്നപ്പോൾ ആ നെറ്റിയിൽ ഒരു മൃദുചുംബനം ഏകാൻ എത്രമാത്രം ഞാൻ ആഗ്രഹിച്ചു എന്നറിയാമോ…”

അവളുടെ സ്വരം ഇടറിയെങ്കിലും അവൾ തുടർന്നു…

“അപ്പോഴേങ്ങാനും ഏട്ടൻ എഴുന്നേറ്റാൽ അത് ഇഷ്ടമായില്ലെങ്കിലോ എന്നോർത്തുകൊണ്ടാണ് ഞാൻ ആ ആഗ്രഹത്തെ തടഞ്ഞു വച്ചത്…എട്ടനറിയുവോ ഞാൻ ഏട്ടനെ എത്ര മാത്രം ഇഷ്ടപ്പെടുന്നു എന്നുള്ളത്…ഈ താലിക്ക് ഞാൻ കൊടുക്കുന്ന വില എന്താണെന്ന് ഏട്ടന് അറിയുമോ?..എന്നിട്ടും ഏട്ടന്റെ ഒരു നോട്ടം പോലും എന്റെ അടുക്കൽ വന്നിട്ടില്ല…എന്നോട് അത്രയും വെറുപ്പാണോ ഏട്ടന്….”

ബാക്കി എന്തോ പറയാൻ വെമ്പിയ അവളുടെ അധരങ്ങളെ അതിനനുവദിക്കാതെ അവൻ അവന്റെ അധരങ്ങൾ കൊണ്ട് അവയെ പൂട്ടി..അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവൻ അനുവദിച്ചില്ല…

അവളുടെ എതിർപ്പുകളും കുറഞ്ഞുവന്നു..ഒടുവിൽ ശ്വാസം മുട്ടുന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് അവർ വേര്പെട്ടത്…അവളുടെ ചുണ്ടിൽ നിന്നും ചോര കിനിഞ്ഞിരുന്നു.. അവൻ വേഗം തന്നെ അത് അവളുടെ സാരിത്തലപ്പാൽ തുടച്ചുകൊടുത്തു…

2 പേർക്കും തമ്മിൽ നോക്കാൻ ഒരു ചമ്മൽ തോന്നിയെങ്കിലും അവരുടെ പ്രണയം അവർ തിരിച്ചറിയുകയായിരുന്നു..

അൽപ്പ സമയത്തെ മൗനത്തിനു ശേഷം ബാൽക്കണിയിലെ റൈലിങ്ങിൽ കൈപിടിച്ച് മുന്നോട്ടാഞ്ഞു നിൽക്കുന്ന വിഷ്ണുവിന്റെ അരികിലേക്ക് ചെന്ന് അവൾ അവന്റെ കാതോരം വിളിച്ചു..

” വിച്ചുവേട്ടാ…”..
അവൻ വീണ്ടും അത്ഭുതത്തോടെ അവളെ നോക്കി..ഇതുവരെ അവന്റെ പേരെടുത്ത് അവൾ വിളിച്ചിട്ടില്ല എന്നവൻ ഓർത്തു…ഒരു പുഞ്ചിരിയോടെ അവൻ അവളെ ചേർത്തുപിടിച്ചു…

“എന്താ ഏട്ടന് പറ്റിയെ.. തുറന്ന് പറയാൻ കഴിയുന്നതാണെങ്കിൽ എന്നോട് പറഞ്ഞൂടെ…”

“മ്മ്‌..പറയാടാ..അതിനു മുന്നേ നീ പോയി രണ്ട് കട്ടൻ കൊണ്ടുവാ..നല്ല മഴയും ഉണ്ടല്ലോ…നമുക്ക് ഈ ബാൽക്കണിയിൽ ഇരുന്ന് ഓരോ കാട്ടനും കുടിച്ചോണ്ട് സംസാരിച്ചിരിക്കാം..”

അവൾ സമ്മതം പറഞ്ഞുകൊണ്ട് വേഗം തന്നെ രണ്ട് കട്ടൻ ഇട്ടൊണ്ട് വന്നു…അവൻ ആ മഴയത്ത് അവളുടെ കൈകളിൽ തന്റെ കൈകൾ കോർത്തുകൊണ്ട് ആ കട്ടൻ കുടിച്ചുകൊണ്ട് ബാൽക്കണിയിൽ ഉള്ള ആട്ടുകട്ടിലിലേക്ക് കയറിയിരുന്നു…..അവൾ അവന്റെ കൈ വിടുവിച്ചു..എന്നിട്ട്അവളുടെ വലം കൈയ്യാൽ അവന്റെ ഇടം കൈയ്യെ ചുറ്റിപിടിച്ചു തോളിലേക്ക് ചാഞ്ഞു…

അവൾ പതിയെ പറഞ്ഞു..
“ഏട്ടാ…എന്താ പറ്റിയെ.. പഴയ വിഷമം ഇപ്പൊ ഇല്ല..ഏട്ടന്റെ ചൊടികളിലെ പുഞ്ചിരി തന്നെ ആണതിന് തെളിവ്…എന്നാലും എന്ത് പറ്റിയതാ…”

“മ്മ്.. പറയാടോ..അതിനു മുന്നേ ഒരു ചോദ്യം..ഇയാളുടെ ഉത്തരത്തിന് അനുസരിച്ച് ഞാൻ എന്റെ ഉത്തരം പറയാം..”

“അല്ല..അതിനു മുന്നേ എനിക്കൊരു കാര്യം പറയാനുണ്ട്…”
ഇന്ദു തുടർന്നു..
“എന്നെ ഈ എഡോ പോടോ എടാ എന്നൊക്കെ വിളിക്കാതെ എന്നെ ഇന്ദൂന്നോ ബാലെന്നോ എന്നൊക്കെ വിളിച്ചൂടെ”

“ഉവ്വ..ശെരി മാഡം.. ഞാൻ ഇയാളെ ഇനി അമ്മു എന്നെ വിളിക്കുന്നുള്ളൂ..പോരെ…എന്റെ മാത്രം അമ്മൂട്ടൻ…സന്തോഷായോ..”

അവൾ തല കുലുക്കി..
വിച്ചു തുടർന്നു..

“ഇനി ഞാൻ അമ്മൂട്ടനോട് ചോദിക്കട്ടെ…ഇതിൽ ഇതിന്റെ ഉത്തരം ആദ്യം.വേണമെന്ന് അമ്മൂട്ടന് തീരുമാനിക്കാവേ..”

അവൾ ശ്രദ്ധാപൂർവം അവനെ വീക്ഷിച്ചിരുന്നു…

അവൻ പറഞ്ഞു..
“നിനക്ക് ആദ്യം അറിയേണ്ടത് എന്താ?.എന്റെ മനസ്സിനെ ഇന്ന് ഭരിച്ചിരുന്ന ചിന്തകളോ അതോ ഇത്രയും നാൾ ഞാൻ നിന്നെ ഒരു നോട്ടം കൊണ്ട് പോലും കളങ്കപ്പെടുത്താത്തതിന്റെ കാരണമോ?”

“കളങ്കപ്പെടുത്തുകയോ… ഏട്ടൻ ഇത് എന്തൊക്കെയാ ഈ പറയണേ?”

“അതൊക്കെ ഉണ്ട്..നീ പറ.. അവൻ പറഞ്ഞു..”

” എങ്കിൽ പിന്നെ എന്നെക്കുറിച്ചുള്ള കാര്യം തന്നെ ആയിക്കോട്ടെ” എന്നും പറഞ്ഞുകൊണ്ട് അവൾ കാത് കൂർപ്പിച്ചു..

പൊടുന്നനെ അവൻ അവളുടെ മടിയിലേക്ക് കയറി കിടന്നു..അവൾ അവന്റെ മുടിയിലൂടെ വിരലുകൾ ഓടിച്ചു..

അവൻ പറഞ്ഞുതുടങ്ങി….

“നമ്മുടെ വിവാഹം കഴിഞ്ഞ അന്ന് നീ കരയുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചു വിങ്ങി കാരണം വളരെ പ്രതീക്ഷയോടെ എന്റെ കൂടെ പുതിയൊരു ജീവിതത്തിലേക്ക് ചുവടെടുത്തു വച്ച നിന്നോട് പറയാൻ കഴിയുന്ന കാര്യങ്ങളായിരുന്നില്ലലോ ഞാൻ പറഞ്ഞത്…അപ്പോൾ അത് കെട്ടിട്ടാവും നീ കരഞ്ഞത് എന്നാണ് ഞാൻ വിചാരിച്ചു…

എന്നാൽ പിറ്റേന്ന് രാവിലെ നീ എനിക്ക് കാപ്പി കൊണ്ടുവന്ന് വച്ചപ്പോഴേക്കും ഞാൻ ഉണർന്നിരുന്നു..കുറച്ച് നേരം കൂടെ കിടന്നതിനു ശേഷം ഒന്ന്‌ ഫ്രഷ് ആയി വന്നപ്പോഴാണ് നീ നിന്റെ കൂട്ടുകാരിയോട് സംസാരിക്കുന്നത് ഞാൻ കേട്ടത്..

അത് കേട്ടതോടെ ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു കാരണം യഥാർത്ഥ പ്രണയം നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന വേദന ആവോളം അനുഭവിച്ചവനാണല്ലോ ഞാൻ..”

അത് പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ എന്തോ ഓർത്തെന്നപോലെ നിറഞ്ഞു..അവൻ വേഗം അത് അവൾ കാണാതെ തുടച്ചു മാറ്റി..എന്നിട്ട് തുടർന്നു

“അപ്പൊ തന്നെ അന്ന് നിന്നെ പെണ്ണ് കാണാൻ വന്ന നിമിഷത്തെ ഞാൻ ശപിച്ചു കാരണം അതുകൊണ്ടാണല്ലോ ഞാൻ നിന്നെ ഇന്ദൂട്ടി എന്ന് വിളിച്ചതും എന്നെ നീ തെറ്റിദ്ധരിച്ചതും..അന്ന് അജിത്താണ് എനിക്ക് നിന്നെ അങ്ങനെ വിളിക്കാനുള്ള വഴി പറഞ്ഞു തന്നത്…ഈ അജിത്തെന്ന് പറഞ്ഞാൽ എന്റേം എന്റെ ചങ്കിന്റേം കൂട്ടുകാരൻ ആണേ..

അപ്പൊ.ഇനി കാര്യത്തിലേക്ക്..അന്ന് നീ പറഞ്ഞതൊക്കെ കേട്ടപ്പോഴേക്കും എനിക്കെന്റെ തല പിളരുന്നതുപോലെ തോന്നി..

പിന്നെ എനിക്ക് നിന്നെ ഫേസ് ചെയ്യാൻ മടി ആയി…നിന്നെ ഒരു കളങ്കവുമില്ലാതെ സൂക്ഷിച്ച് അയാളെ കണ്ടുപിടിക്കണം എന്നുള്ള വാശിയായിരുന്നു എനിക്ക്.. അതുകൊണ്ട് അറിയാതെ പോലും നിന്നെ ഗൗനിക്കാതെ ഞാൻ നടന്നു..പക്ഷെ ആ സമയങ്ങളിലെല്ലാം നീ എന്നിൽ ഒരു വടവൃക്ഷമായി പടർന്നുകയറുകയായിരുന്നു..

നിന്നോടുള്ള സ്നേഹം പുറത്തേക്ക് വരാൻ തുടങ്ങുമ്പോഴെല്ലാം ഞാൻ അതിനെ പിടിച്ചു നിർത്തി..”

അവൻ ഒന്ന് നിശ്വസിച്ചു…

“അപ്പൊ ഏട്ടന് ഒരിക്കൽപോലും ഞാൻ ഏട്ടനെ സ്നേഹിക്കുന്നതായി തോന്നിയിട്ടില്ലേ”

“അങ്ങനെയല്ല..എനിക്ക് തോന്നിയിട്ടുണ്ടെങ്കിലും നേരിട്ട് വന്ന് ചോദിക്കുമ്പോൾ നീ അല്ല എങ്ങാനും പറഞ്ഞാൽ സഹിക്കാൻ കഴിയാത്തതുകൊണ്ടാണെടി”

ഹ്മ്മ..അവൾ ഒന്നു മൂളി ..എന്നിട്ട് പറഞ്ഞു..
എനിക്കും വന്ന് ഏട്ടന്റെ ഓരോ കാര്യങ്ങളും അറിയണം എന്നൊക്കെ ഉണ്ടായിരുന്നു..പക്ഷെ ഏട്ടൻ എന്നെ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നൊക്കെ ഓർത്തപ്പോൾ എനിക്ക് വന്ന് സംസാരിക്കാൻ കഴിഞ്ഞില്ല..

(തുടരും…)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7