Tuesday, January 21, 2025
LATEST NEWSTECHNOLOGY

മിനി കൺട്രിമാൻ സ്വന്തമാക്കി ഫഹദ് ഫാസിൽ

ലംബോർഗിനി ഉറൂസ് എസ്‍യുവിക്ക് പിന്നാലെ മിനി കൺട്രിമാൻ ജെസിഡബ്ല്യു ഇൻസ്പയേർഡ് സ്വന്തമാക്കി ഫഹദ് ഫാസിൽ. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയിൽ നിന്നാണ് പുതിയ വാഹനം ഫഹദ് വാങ്ങിയത്. കൺട്രിമാൻ, മിനി നിരയിലെ സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവർ എസ്‍.യു.വിയാണ്.

മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ് നാലു ഡോർ പതിപ്പായ വാഹനം. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.

രണ്ടു ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിൾ ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോർട്സ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.5 സെക്കൻഡ് മതി ഈ കരുത്തന്.