Friday, March 29, 2024
GULFHEALTHLATEST NEWS

ഇന്ത്യയില്‍ നിന്നെത്തിക്കുന്ന ചെമ്മീന്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഖത്തര്‍

Spread the love

ദോഹ: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീൻ ഉപയോഗിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്ന് വരുന്ന പുതിയതും ശീതീകരിച്ചതുമായ ചെമ്മീനുകളിൽ മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്.

Thank you for reading this post, don't forget to subscribe!

ഇറക്കുമതി ചെയ്ത ചെമ്മീനുകളുടെ സാമ്പിളുകൾ ലാബുകളിൽ പരിശോധിക്കുകയും അമിതമായ അളവിൽ മായം ചേർക്കൽ കണ്ടെത്തുകയും ചെയ്തു. നഗരസഭ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ എല്ലാ മാർക്കറ്റുകളിൽ നിന്നും ഇന്ത്യൻ ചെമ്മീൻ പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി മാർക്കറ്റുകളിൽ നിന്ന് വാങ്ങിയ ശീതീകരിച്ചതും പുതിയതുമായ ചെമ്മീനുകൾ ഉപയോഗിക്കരുതെന്നും വാങ്ങിയ ചെമ്മീൻ തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ചെമ്മീൻ കഴിച്ചതിന് ശേഷം വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ തന്നെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.