Wednesday, January 22, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 43

എഴുത്തുകാരി: ജീന ജാനകി

വീട്ടിലേക്ക് കാല് കുത്തുമ്പോൾ വല്ലാത്തൊരു ഒറ്റപ്പെടൽ എന്നെ ബാധിച്ചു… എല്ലാവരും സന്തോഷത്തോടെ എന്നെ ചേർത്ത് പിടിച്ചു… അവരുടെയൊക്കെ മുന്നിൽ ചിരിയുടെ മുഖം മൂടി ഞാനണിഞ്ഞു….. അമ്മി വന്നെന്റെ തലയിൽ തലോടി… “എന്ത് പറ്റി അമ്മേട കുട്ടിക്ക്….” “തലവേദന ഉണ്ടായിരുന്നു അമ്മേ…. ” “മരുന്ന് കഴിച്ചാരുന്നോ നീ…..” (തലപൊട്ടിപ്പൊളിയുന്നുണ്ടെങ്കിലും എന്റെ മനസ്സിന്റെ നീറ്റലിൽ ഞാനറിയുന്നീല്ല അമ്മീ….. -ആത്മ) “മ്….” “എങ്കിൽ മോള് പോയി കിടന്നോളൂ…..” ഉച്ചതിരിഞ്ഞ സമയത്തായിരുന്നു നമ്മൾ തിരിച്ചെത്തിയത്…

ആഹാരം കഴിക്കാൻ അമ്മി ഒരുപാട് നിർബന്ധിച്ചെങ്കിലും കഴിക്കില്ലെന്ന എന്റെ വാശിക്ക് മുന്നിൽ ഒന്നും പറഞ്ഞില്ല… പകരം കഞ്ഞിവെള്ളം ഉപ്പിട്ട് തന്നു… അതൊരു രണ്ട് കവിൾ കുടിച്ച ശേഷം ഞാൻ റൂമിലേക്ക് പോയി… ഒരുനേരം പോലും വിശന്നിരിക്കാത്ത ഞാൻ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഈ നിമിഷം വരെ ഒന്നും കഴിച്ചില്ലെന്ന് ഓർത്തപ്പോൾ അത്ഭുതം തോന്നി… വിശപ്പും ദാഹവും ലവലേശമില്ല…. നെഞ്ചിലെന്തോ ഭാരം പോലെ വിങ്ങാൻ തുടങ്ങി…. വാതിൽ ലോക്ക് ചെയ്ത് ബെഡിലേക്ക് വീണു… ഫോണിലെ കണ്ണേട്ടന്റെ ഫോട്ടോ കണ്ടതും കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി….

എനിക്ക് പരാതിയില്ല ഒന്നിനോടും… എന്റെ തെറ്റാണ്…. മുമ്പേ അച്ഛയോട് തുറന്നു പറയണമായിരുന്നു…. കണ്ണുകൾ ഒന്നമർത്തി തുടച്ച് ഞാൻ ബാത്ത്റൂമിലേക്ക് പോയി… ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു… ഒരിക്കൽ പോലും കണ്ണേട്ടന്റെ കോളോ മെസ്സേജോ എനിക്ക് വന്നില്ല…. ജീവിതത്തിന് അർഥമില്ലെന്ന് എന്റെ മനസ് പറഞ്ഞ് പഠിച്ചു… എല്ലാവർക്ക് മുന്നിലും ഞാൻ പതറാതെ പിടിച്ചു നിന്നു…. ഓരോ രാത്രികളിലും എന്റെ തലയണ നനഞ്ഞു കുതിർന്നു… ഒന്ന് ഉറങ്ങാനായിട്ട് ഞാൻ അവസാനം സ്ലീപ്പിംഗ് പിൽസിനെ ആശ്രയിക്കേണ്ടി വന്നു….

എല്ലാ ദിവസവും രാവിലെ മുഖത്ത് കണ്ണീരിന്റെ പശിമയുണ്ടാകും…. വീട്ടിൽ തിരക്കേറി വന്നു…. ഇനി ഒരാഴ്ച കൂടി ബാക്കിയുണ്ട്… ഞാൻ കഴിവതും റൂമിനുള്ളിൽ തന്നെ ചടഞ്ഞ് കൂടി…. ഡ്രസ്സ് എടുക്കാൻ വിളിച്ചെങ്കിലും വയ്യെന്ന് പറഞ്ഞു ഞാൻ മാറി നിന്നു…. ആരുടെയും മുമ്പിലേക്ക് പോകാൻ എനിക്ക് കഴിയുമായിരുന്നില്ല…. പതിവില്ലാതെ ഞാൻ കണ്ണാടിയിൽ നോക്കി…. എന്റെ മാറ്റം കണ്ട് എനിക്കും അതിശയമായിരുന്നു…. വന്നിട്ടീ ദിവസം വരെ ഞാൻ കണ്ണാടിയിൽ പോലും നോക്കിയിട്ടില്ലെന്ന് ഓർത്തു…. മുടിയുടെ എണ്ണമയം നഷ്ടപ്പെട്ടിരിക്കുന്നു… കണ്ണിന് ചുറ്റും കറുത്തപാടുകൾ…

തോളെല്ല് പുറത്തേക്ക് ഉന്തി…. കവിളുകൾ ഒട്ടി…. ഇപ്പൾ എന്നെ കണ്ടാൽ ആരും ഞെട്ടും….. ആകെ ആശ്വാസം കൈയിലുള്ള കണ്ണേട്ടന്റെ ഫോട്ടോ മാത്രമായിരുന്നു… പിന്നെപ്പോഴോ ആ രൂപം ഞാൻ കടലാസിൽ വരച്ചു…. എന്റെ സങ്കടങ്ങളെല്ലാം ഞാനെന്നും ചിത്രത്തിന് മുമ്പിൽ ഒഴുക്കിക്കളയും…. മൗനം കൊണ്ട് ഞാനെന്റെ വേദന ആ ചിത്രത്തോട് പറഞ്ഞു… എന്റെ കണ്ണുനീർ തന്നെ ഭാഷയായി മാറി…. ഈ ചുരുങ്ങിയ ദിവസങ്ങളിൽ ഞാൻ അറിയുകയായിരുന്നു ആ മനുഷ്യൻ എനിക്ക് ആരായിരുന്നു എന്ന്…. കണ്ണുകൾ ആ രൂപം കാണാൻ തുടിച്ചു… കാതുകൾ ആ സ്വരം കേൾക്കാൻ വെമ്പൽ കൊണ്ടു….

കൈകൾ എന്റെ പ്രാണനെ പൊതിഞ്ഞു പിടിക്കാൻ കൊതിച്ചു…. ആ നെഞ്ചോരം ചേരാൻ ഞാൻ അത്രമേൽ കൊതിച്ചിരുന്നു…. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…. ഞാൻ നിലത്തേക്കിരുന്നു കരഞ്ഞു… ********* അവളുടെ കോളോ മെസ്സേജോ എനിക്ക് വന്നില്ല…. അത് ഒരു വിധത്തിൽ നന്നായി… ഒരിക്കൽ കൂടി അവളെ ഞാൻ കണ്ടാൽ , അവളുടെ സ്വരം കേട്ടാൽ എന്നെക്കൊണ്ട് നിയന്ത്രിക്കാൻ പറ്റിയെന്ന് വരില്ല….. രാജിയും സച്ചുവും ജിത്തുവും എന്നോട് ഒരുപാട് സംസാരിച്ചു… പക്ഷേ എന്റെ തീരുമാനം അത് ഉറച്ചതായിരുന്നു…. ബോധം മറയും വരെ കുടിക്കാൻ തുടങ്ങി… പക്ഷേ പുകവലിക്കാൻ മാത്രം കഴിഞ്ഞില്ല…

അതവളുടെ ഒരേയൊരു വാക്കിന്റെ പുറത്ത്… എന്തിനാടീ നീ എന്റെ ജീവിതത്തിൽ വന്നത്…. എന്തിനാടീ എല്ലാവരും പേടിയോടെ നോക്കിയപ്പോൾ നീയെന്നെ സ്നേഹത്തോടെ നോക്കിയത്…. വഴക്ക് എല്ലാവരും അകന്ന് മാറിയിട്ടും നീ മാത്രം വഴക്ക് പറഞ്ഞാലും തല്ലിയാലും എന്നെ വിട്ടു പോകാതെ പതിന്മടങ്ങായി എന്നെ സ്നേഹിച്ചു… കാർക്കശ്യത്തിന് ഉള്ളിലെ ഈ അസുരന്റെ മനസ് കണ്ടത് നീയായിരുന്നെടീ….. നീ എന്റെ സ്ഥായീഭാവത്തെ , എന്റെ ദേഷ്യത്തെ പ്രണയിച്ചു… നിന്റെ ഒരു നോട്ടം കൊണ്ടുപോലും പലപ്പോഴും എന്റെ ദേഷ്യം നിയന്ത്രണവിധേയമാകാറുണ്ട്….

നീയില്ലാതെ പറ്റില്ലെന്നായപ്പോൾ വിധി എന്നിൽ നിന്നും നിന്നെ അടർത്തി മാറ്റി… മുമ്പ് നീയെന്റെ അരികിലേക്ക് വരുമ്പോൾ ഞാൻ അകന്നുപോയി…. പക്ഷേ കൊതിയാകുവാ പെണ്ണേ നിന്നെ നെഞ്ചോട് ചേർക്കാൻ…. നിന്റെ നെഞ്ചിലെ വിങ്ങലെനിക്ക് അറിയാൻ പറ്റുന്നുണ്ട്… നീയില്ലാതെ ഞാനില്ലെടീ…. ഭ്രാന്ത് പിടിക്കുവാ… ഒരിക്കൽ വന്നപ്പോൾ ചക്കി മറന്നുവച്ച ദുപ്പട്ട ആരും കാണാതെ ഞാൻ ഷെൽഫിൽ മടക്കി വച്ചിരുന്നു… എത്ര കുടിച്ചാലും എനിക്ക് ഉറങ്ങണമെങ്കിൽ ആ ദുപ്പട്ട തന്നെ വേണം…. നിന്റെ ഗന്ധം ഇന്നും അതിൽ തങ്ങി നിൽക്കണുണ്ട്…

ബെഡിൽ ദുപ്പട്ട വിരിച്ച് അതിന് മേലേ മുഖമമർത്തി കിടക്കും…. എല്ലാ രാത്രികളിലും നിന്റെ ഗന്ധത്തിൽ എന്റെ കണ്ണുനീരും അലിഞ്ഞ് ചേരുകയായിരുന്നു….. ********* ഞാൻ ഒരുപാട് ശ്രമിച്ചു…. ഒട്ടും പറ്റുന്നില്ല… ഒരു ദിവസം പോലും കണ്ണേട്ടനെ കാണാതെ എനിക്കിരിക്കാൻ കഴിയില്ല… പക്ഷേ ഇത്ര ദിവസമായിട്ടും ആ ശബ്ദം പോലും കേട്ടിട്ടില്ല…. അലറിവിളിക്കാൻ എനിക്ക് തോന്നി…. പണ്ട് പവി എന്നെ വിട്ടുപോയപ്പോൾ തോന്നിയ അതേ അസ്വസ്ഥത എന്നെ പിടികൂടി….. എവിടെ നോക്കിയാലും കണ്ണേട്ടനെ മാത്രം ഞാൻ കണ്ടു… പക്ഷേ ഓടിച്ചെല്ലുമ്പോൾ മാഞ്ഞുപോകുന്നു….

ഇനിയും ഈ അവസ്ഥ തുടർന്നാൽ ഞാനൊരു മുഴുഭ്രാന്തി ആകും….. ബാത്ത്റൂമിൽ കയറി വെള്ളം തുറന്നുവിട്ട ശേഷം പൊട്ടിക്കരഞ്ഞു… കുറച്ചു നേരം ഷവറിന് ചുവട്ടിൽ നിന്നപ്പോൾ വല്ലാത്ത ആശ്വാസം തോന്നി…. പുറത്തേക്ക് ഇറങ്ങിയത് ഉറച്ചൊരു തീരുമാനവുമായി ആയിരുന്നു…. നല്ലൊരു ചുരിദാർ എടുത്തിട്ടു…. മുടി കുളിപ്പിന്നൽ പിന്നിയിട്ടു…. കണ്ണെഴുതി നെറ്റിയിൽ പൊട്ട് വെച്ച് ചന്ദനക്കുറിയും ചാർത്തി റൂമിന് പുറത്തേക്ക് ചെന്നു… വന്നിട്ട് ഇത്ര ദിവസമായിട്ടും എന്റെ ഈ അവസ്ഥയുടെ കാരണം എല്ലാവരും ചോദിച്ചപ്പോഴും ഞാൻ ഒഴിഞ്ഞു മാറി… ഇന്ന് പഴയ കോലത്തിൽ കണ്ടപ്പോൾ എല്ലാവരുടെയും മുഖം തെളിഞ്ഞു…

അന്നത്തെ ദിവസം ഞാൻ പഴയ ചക്കിയായി…. എല്ലാവരോടും കളിച്ച് ചിരിച്ച് ബഹളം വെച്ചു… അനിയനോട് വഴക്കിട്ടു…. അമ്പലത്തിൽ പോയി… അച്ഛയുടേയും അമ്മയുടേയും കൂടെയിരുന്ന് നടുക്കിരുന്ന് അവർ തന്ന ആഹാരം കഴിച്ചു…. രണ്ട് പേർക്കും ഉമ്മ കൊടുത്ത ശേഷം റൂമിലേക്ക് പോയി… മണി രാത്രി ഒൻപതായി…. തിരക്ക് കാരണം വീട്ടിൽ എല്ലാവരും ഉറങ്ങുമ്പോൾ പതിനൊന്ന് മണിയൊക്കെ കഴിയും… കതക് ലോക് ചെയ്തിരുന്നില്ല… ഞാൻ വരച്ച കണ്ണേട്ടന്റെ ചിത്രമെടുത്തു…. അതിൽ തലോടി…. “കണ്ണേട്ടാ…. ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ…. ചക്കി എന്നും കണ്ണന്റേത് മാത്രമായിരിക്കും എന്ന്… അതെ…. ഇനിയും അങ്ങനെ ആയിരിക്കും…. എന്നും രാവണനായ് മാത്രം…..😢

ഞാൻ ഇന്നൊരു തീരുമാനം എടുത്തു… അത് കണ്ണേട്ടനെ ഒത്തിരി വിഷമിപ്പിക്കും എന്നറിയാം… പക്ഷേ വേറേ വഴിയില്ല… ഒരുപാട് മാറാൻ ശ്രമിച്ചു… പറ്റുന്നില്ല… കണ്ട് കൊതിതീരണില്ലാട്ടോ…… എന്റെ പ്രാണൻ പോകും പോലെ തോന്നുവാ…. അത്രയ്ക് ഇഷ്ടാ…. എന്നെ വെറുക്കല്ലേ കണ്ണേട്ടാ…..” ആ ചിത്രത്തെ ചുംബനം കൊണ്ട് മൂടി…. കണ്ണുകൾ കലങ്ങിച്ചുവന്നിരുന്നു…. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് കണ്ണേട്ടനുമായുള്ള ചാറ്റ് എല്ലാം വായിച്ചു….. ചങ്ക് പറിഞ്ഞു പോകും പോലെ തോന്നി…. ഫോൺ ഞാൻ സ്വിച്ച് ഓഫ് ചെയ്തു…. എന്റെ പ്രിയപ്പെട്ട ഡയറി എടുത്തു…. ഒരുപക്ഷേ ഞാനെഴുതുന്ന അവസാനത്തെ വാക്യങ്ങളായിരിക്കാം ഇത്…..

“ആളിപ്പടരുമഗ്നിയിലും എരിഞ്ഞമരാതെ ചുട്ടുനീറുന്ന ഒരു ഹൃദയം കിടപ്പുണ്ട്……… കർമ്മഫലത്തിന്റെ തീച്ചൂളയിൽ വെണ്ണീറാകാൻ വിധിക്കപ്പെട്ടത്……. സ്വയം തിരുത്താൻ ശ്രമിക്കവേ അനുവദിക്കാതെ പഴിക്കുമീ ലോകവും….. എന്നെ നീ ശിക്ഷിച്ചോളൂ സമ്മതം…. എന്നാൽ എന്റെ പ്രാണനിൽ കോർത്തിട്ട മറ്റൊരു ഹൃദയമുണ്ട്……….. എന്നിലെ താപത്തെ സ്വയം ആവാഹിച്ച് വെന്തുരുകുന്ന ഹൃദയം……. നിനക്ക് നൽകുവാൻ എന്റെ പക്കൽ കണ്ണുനീരിൽ കുതിർന്നൊരു ക്ഷമാപണം മാത്രം….

കാതങ്ങൾക്കിപ്പുറം വെളുത്ത മേഘങ്ങൾക്കിടയിലൂടെ സൂര്യൻ എരിഞ്ഞടങ്ങുമാ ചക്രവാളത്തിനിപ്പുറം പാഞ്ഞുവരുന്ന കുതിരക്കുളമ്പടികൾ കാതിൽ മുഴങ്ങുന്നു….. ഇനിയൊരു യാത്ര പറച്ചിലില്ല….. ഒരു പിൻവിളിക്കും കാത്തുനിൽക്കാതെ വെള്ളക്കുതിരകൾ വലിക്കുമാ രഥത്തിൽ ഞാനെൻ യാത്ര തുടങ്ങട്ടെ…. മൃതിയുടെ അനന്തതയിലേക്കുള്ള യാത്ര…” പേന താളുകൾക്കിടയിൽ വച്ച് ഡയറി മടക്കിയ ശേഷം ഞാൻ ബെഡിനടുത്തേക്ക് പോയി…. കണ്ണാടിയിൽ നോക്കി ഒന്നു ചിരിച്ച ശേഷം ബാഗ് തുറന്നു…. അതിനുള്ളിലുള്ള സ്ലീപ്പിംഗ് പിൽസ് കൈയിലേക്ക് തട്ടി…. ആകെ പത്തെണ്ണമുണ്ടായിരുന്നു….

അത് പത്തും ഞാൻ കഴിച്ചു…. കുറച്ചു കഴിഞ്ഞതും ശരീരം വിറയ്ക്കാൻ തുടങ്ങി…. തലയ്ക്കു വല്ലാത്ത ഭാരം… കണ്ണുകൾ അടഞ്ഞ് വരുന്നു…… പതിയെ ബെഡിലേക്ക് ചാഞ്ഞു… കണ്ണുകൾ മങ്ങി ബോധം മറയുമ്പോഴും കണ്ണിൽ കണ്ണേട്ടന്റെ രൂപമായിരുന്നു… ചെറുചിരിയോടെ അവസാനമായി ഞാൻ ഉച്ചരിച്ചു….. “ഐ ലവ് യൂ കണ്ണേട്ടാ….” ********** മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത… എവിടെ നോക്കിയാലും പെണ്ണിന്റെ രൂപം… ജലപാനം ചെയ്യാൻ പറ്റണില്ല…. രാജിയോട് ചോദിക്കണം അവളെക്കുറിച്ച് തിരക്കണം എന്നുണ്ടായിരുന്നു…. അവളുടെ ശബ്ദം കേൾക്കാൻ ചെവികൾ തുടിക്കും പോലെ…

സങ്കടം മറയ്ക്കാൻ എല്ലാവരോടും ദേഷ്യം കാണിച്ചു… എന്നിട്ടും മറച്ച് പിടിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ മുറിയടച്ചിരുന്നു… ഫോണിൽ അവളുടെ ഫോട്ടോ നോക്കി ഇരുന്നു…. കണ്ണുനീർ ഒഴുകിയിറങ്ങി…. ഞാനവയെ തടഞ്ഞില്ല…. കാരണം അവൾക്ക് മുന്നിൽ എനിക്ക് മുഖംമൂടി ഇല്ല…. ഞാനെങ്ങനെ ആണോ അങ്ങനെ സ്നേഹിച്ചവൾ….. ഒരു ചുംബനത്തിൽ കടലോളം സ്നേഹം പകർന്നവൾ…. ചുണ്ടുകളിലെ ചിരി പോലും എനിക്ക് പകുത്ത് തന്നവൾ…. കുസൃതികളിലൂടെ എനിക്കെന്റെ കുട്ടിക്കാലം സമ്മാനിച്ചവൾ…. നീ മനസ് കൊണ്ട് എന്നും രാവണന്റേത് മാത്രമാ പെണ്ണേ…..

ആ മനസ് മാത്രം മതി എനിക്ക് ഈ ജന്മം…. പക്ഷേ ഇനിയൊരു ജന്മമുണ്ടെങ്കിൽ നീ ഈ കണ്ണന്റേതായിരിക്കും…. രാവണന്റെ മാത്രം ജാനകി…… രാത്രി ആയപ്പോൾ വല്ലാത്ത ഒരു പരവേശം…. മദ്യം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ… നെഞ്ചിലൊരു വിങ്ങൽ പോലെ…. ശ്വാസം പോലും എടുക്കാൻ വയ്യാത്തൊരു വെപ്രാളം…. ചക്കി…. അവൾക്കെന്തോ….. അറിയില്ല… എന്തോ ദുസൂചന പോലെ… ഞാൻ ഫോണെടുത്തു വിളിച്ചു… പക്ഷേ ഫോൺ സ്വിച്ച് ഓഫ്….. മണി പത്തര കഴിഞ്ഞു… ബുള്ളറ്റിന്റെ കീയുമെടുത്ത് മുണ്ടും മടക്കിക്കുത്തി മുറ്റത്തേക്കോടി…. സച്ചു എന്താന്ന് ചോദിച്ചിട്ടും എനിക്കൊന്നും പറയാൻ പറ്റിയില്ല…

വേഗം പാപ്പന്റെ വീട്ടിലെത്തി…. “പാപ്പാ…..” “എന്താടാ കണ്ണാ…. നീയെന്താ ഇങ്ങനെ ഓടിപ്പിടച്ച് വരുന്നത്….” “ഏയ്…. രാജി എവിടെ പാപ്പാ….” “റൂമിലുണ്ട്….” “മ്…..” “എന്താടാ എന്തേലും പ്രശ്നം ഉണ്ടോ…” “ഏയ്… വെറുതെ… എന്റെ ഫോണിന്ന് കുറച്ചു കാര്യങ്ങൾ ഡിലീറ്റ് ആയിപ്പോയി… അവളോട് അത് തിരിച്ചെടുക്കാൻ പറ്റോ എന്ന് ചോദിക്കാൻ വന്നതാ….” “നീ അങ്ങോട്ട് ചെല്ല്….” ഞാൻ ആർക്കും സംശയം തോന്നാത്ത വിധം റൂമിലേക്ക് പോയി… രാജി എന്തോ എഴുതുവായിരുന്നു…. “രാജി…..” “എന്താ ചേട്ടായി…. എന്ത്പറ്റി….” “ചക്കി നിന്നെ വിളിച്ചോ….” “ഇന്ന് ഉച്ചയ്ക്ക് വിളിച്ചു… എന്തൊക്കെയോ പറഞ്ഞു…

പഴയപോലെ സംസാരിച്ചു… പക്ഷേ എനിക്ക് അത് വല്ലാതെ അപരിചിതമായി തോന്നി… കാരണം അവളുടെ അവസ്ഥ എനിക്കറിയാം…. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ….” “നീ അവളെയൊന്ന് വിളി….” “ഞാനിപ്പോൾ വിളിച്ചു… പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു….” “നിന്റേൽ വേറാരുടേം നമ്പർ ഇല്ലേ….” “വേറേ….. വേറേ… ആഹ്…. അവളുടെ അച്ഛയുടെ ഉണ്ട്….” “വിളിക്ക്…..” “എന്താ ചേട്ടായി…. എന്താ പ്രശ്നം…” “നീ വിളിക്ക്…. അവൾക്കെന്തോ പറ്റിയെന്ന് മനസ്സ് പറയുന്നു….” “ഞാനിപ്പോൾ വിളിക്കാം….” കോൾ അവൾ സ്പീക്കറിൽ ഇട്ടു…. “ഹലോ….” “ഹലോ…. അങ്കിളേ ഞാനാ… രാജി… ചക്കിയെ വിളിച്ചപ്പോൾ ഫോൺ ഓഫാണ്…..”

“ആഹ്…. അവൾ നേരത്തെ കിടന്നു… മോളൊന്ന് വെയിറ്റ് ചെയ്യ്…. ഷീനേ….. ദേ ഈ ഫോൺ ചക്കിക്ക് കൊടുക്ക്…. രാജി മോളാണ്…. ഹലോ രാജി മോളേ…. സുഖമാണോ…” “അതേ ആന്റി…. അവളെന്താ നേരത്തെ കിടന്നേ….” “തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു… ഇന്ന് ഫുൾ ഇവിടെ കളിയും ബഹളവുമായിരുന്നു…. ഇന്ന് ഞങ്ങടേന്ന് തന്നെ ആഹാരം മേടിച്ച് കഴിച്ച് ഉമ്മയൊക്കെ തന്നിട്ടാ കിടന്നേ….” അമ്മ ചിരിച്ചുകൊണ്ട് പറയുന്ന ഓരോ കാര്യവും എന്റെ നെഞ്ചിടിപ്പ് കൂട്ടി… ആന്റി ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. “ചക്കി…. ദേ രാജി വിളിക്കുന്നു മോളേ… എണീക്ക് പെണ്ണേ…. എന്തുറക്കാ ഇത്… ചക്കി…..

മോളേ…. ചക്കി….. എണീക്ക്… മോളേ…. അയ്യോ എന്റെ കുഞ്ഞ്…. ദിനേശേട്ടാ…!!!!!!” അമ്മയുടെ നിലവിളി കേട്ടപ്പോൾ തന്നെ എന്റെ പ്രാണൻ പകുതി പോയി… ഞാനും രാജിയും തറഞ്ഞുനിന്നു…. ഫോൺ അമ്മേടേന്ന് താഴെ പോയി… പക്ഷേ കട്ടാകാത്തതിനാൽ ശബ്ദങ്ങൾ അവ്യക്തമായി കേട്ടു…. വണ്ടിയിറക്കാൻ വിളിച്ചു പറയുന്നതും ഉയർന്നു കേട്ട കരച്ചിലും എന്റെ സമനില തെറ്റിച്ചു…. രാജി വാവിട്ടു കരഞ്ഞു…. പാപ്പനും ജലജമ്മയും ഓടിവന്നു… രാജി കരഞ്ഞോണ്ട് കാര്യം പറഞ്ഞു… ഞാൻ കാറ്റു പോലെ പുറത്തേക്ക് പാഞ്ഞു…. എത്രയും വേഗം അവളുടെ അടുത്തെത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ…

കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു…. ഫോൺ റിംഗ് ചെയ്തിട്ടും എടുക്കാൻ കൂട്ടാക്കിയില്ല…. ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ… എന്റെ പെണ്ണിന് ഒന്നും വരുത്തരുതേയെന്ന്…. *********** കണ്ണ് തുറന്നതും തലയ്ക്കു മുകളിൽ ഫാൻ കറങ്ങുന്നതാണ് കണ്ടത്… സ്വർഗത്തിലാണോ നരകത്തിലാണോ എന്നറിയാൻ വയ്യല്ലോ…. സ്വർഗത്തിലാവും… അല്ലാതെ നല്ല മെത്തയും ഫാനൊക്കെ നരകത്തിൽ കിട്ടോ…. ദേ വെള്ള സാരി ഉടുത്ത മാലാഖ…. ഞാൻ കണ്ണ് മിഴിക്കുന്നത് കണ്ട് അവരടുത്ത് വന്ന് ചിരിച്ചു… “ജാനകി…. ആർ യു ഓകെ….” ഇംഗ്ലീഷ് ഒക്കെ അറിയോ… പക്ഷേ പെട്ടെന്ന് തന്നെ ആ ഞെട്ടിക്കുന്ന സത്യം ഞാനറിഞ്ഞു…

ഞാൻ തട്ടിപ്പോയില്ല…. ഞാനിവിടെ എത്തിയിട്ട് മൂന്ന് ദിവസമായി… അതായത് മൂന്നാം ദിവസമാണ് ഞാൻ ഉയർത്തെഴുന്നേറ്റത്… എന്റെ മുഖം മങ്ങി…. എനിക്ക് കല്യാണം കഴിക്കണ്ടേ….. ഐസിയു വിൽ നിന്നും എന്നെ റൂമിലേക്ക് മാറ്റി…. അച്ഛയും അമ്മിയും അനിയനും രാജിയും സച്ചുവേട്ടനും ജിത്തുവേട്ടനും ജലജമ്മയും അങ്കിളും മീനൂട്ടിയും പട്ടാളവുമൊക്കെ ഉണ്ടായിരുന്നു… കണ്ണേട്ടനെ എന്റെ കണ്ണുകൾ തിരഞ്ഞു…. പക്ഷേ നിരാശയായിരുന്നു ഫലം…. എല്ലാവരും കൂടി എന്നെ കൊന്നില്ലന്നേയുള്ളൂ…. അപ്പോഴേക്കും എനിക്ക് ഇപ്പോഴത്തെ കിടപ്പുവശം മനസ്സിലായി… എല്ലാവരും എല്ലാം അറിഞ്ഞു….

അതിലും രസം കെട്ടാൻ നിന്ന ചെക്കന് അവന്റെ അടുത്ത കൂട്ടുകാരി ആയ പെണ്ണിനോട് ചെറിയ ഇഷ്ടം ഉണ്ടായിരുന്നു…. കല്യാണം അടുത്തപ്പോളാണ് അവളെ മിസ് ചെയ്യാൻ തുടങ്ങിയതെന്ന്… അതോടെ കല്യാണം മുടങ്ങി… ഇതറിഞ്ഞിരുന്നേൽ ഞാനീ സാഹസം കാണിക്കുമാർന്നോ…. പുല്ല്….😬 ഒരു സിഗ്നൽ തന്നിരുന്നേൽ ഞാനീ വയറും കഴുകി കിടക്കണമായിരുന്നോ…. എല്ലാവരും പുറത്തേക്ക് പോയി…രാജി മാത്രം എന്റടുത്ത് ഇരുന്നു…. ഞാനിരുന്നു മോങ്ങാൻ തുടങ്ങി…. “എന്താടീ നീ തട്ടിപ്പോകാത്തോണ്ടാണോ മേക്കോന്ന് അലറുന്നത്…..” “എടീ…. എന്റെ മോന്ത നോക്കിയേ…..” “മോന്തയ്കെന്താ…

പഴയപോലെ തന്നെ വൃത്തികെട്ട മോന്ത തന്നെ… ആത്മഹത്യ ചെയ്താൽ ആരും തല വെട്ടി വേറേ വയ്കൂല…..” “എടീ അതല്ല…. ദേ…. നോക്യേ….. കണ്ണിന് ചുറ്റും ഡാർക് സർക്കിൾ…. ആകെ കോലം കെട്ടില്ലേ….” “അത് പട്ടിണി കിടക്കുമ്പോൾ ആലോചിക്കണം…. പണ്ടത്തെ കോലം മാറി പേക്കോലം ആയി…. അത്ര തന്നെ…” “നിന്റെ കേട്ടായിക്ക് ഒരു സ്നേഹോം ഇല്ല…. എന്നെ ഒന്ന് വന്ന് കണ്ടോ…..” “ഉവ്വ…. ഇത്ര ദിവസമായിട്ടും ഊണും ഉറക്കവും കളഞ്ഞ് ഇതിന്റെ മുമ്പിൽ ഉണ്ടായിരുന്നു…. നിനക്ക് ബോധം തെളിഞ്ഞപ്പോളാ നിന്റെ വല്യേട്ടൻ നിർബന്ധിച്ച് ഡ്രസ്സ് മാറാൻ കൊണ്ട് പോയത്….” എന്റെ കണ്ണൊക്കെ നിറഞ്ഞു…. പാവം…. ഞാൻ വീണ്ടും കരയാൻ തുടങ്ങി… “നിന്റെ ഞരമ്പ് വല്ലോം പൊട്ടിയോ പെണ്ണേ….

ഇങ്ങനെ കിടന്ന് കാറാൻ….” “എന്നെ ഈ കോലത്തിൽ അങ്ങേര് കെട്ടോ……” “കാര്യായിപ്പോയി…..” “ടീ നീ കുറച്ചു ആപ്പിളും ഓറഞ്ചും മുന്തിരിയും ഒക്കെ ഇങ്ങോട്ടെടുത്തേ….” “എന്തിനാ…. ഫ്രൂട്ട് സലാഡ് ഉണ്ടാക്കാനാണോ…..” “എനിക്ക് കഴിക്കാനാ…. അതൊക്കെ കഴിച്ചാൽ സ്കിൻ നന്നാവും എന്ന് പറയുന്നത് കേട്ടിട്ടില്ലേ….” “ഒന്ന് രണ്ട് മണിക്കൂറിൽ നന്നാവാൻ അത് മാജിക് ഫ്രൂട്ടൊന്നും അല്ല… ചന്തേന്ന് മേടിച്ച ഫ്രൂട്ട്സാ…. അതുമല്ല നിനക്ക് കട്ടിയുള്ള ഫുഡ് കഴിക്കാറായില്ല…..” “പുല്ല്…. കുറച്ചു ഷിപ് നട്സ് എങ്കിലും കിട്ടോ….” “അതേത് ഫ്രൂട്ടാ…. ഞാൻ കേട്ടിട്ടില്ലല്ലോ…” “ടീ മരത്തലച്ചീ… കപ്പലണ്ടി കിട്ടോന്ന്…” “മിണ്ടാതെ കിടന്നോണം…

അവളുടെ കപ്പണണ്ടി….” “എടീ ഒരു രോഗിയോട് ഇങ്ങനെ പറയാവോ…..” “രോഗിയല്ല…. ദ്രോഹി…… എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്…. കണ്ണേട്ടൻ വരുമ്പോൾ മേടിച്ചോ….” “പേടിപ്പിക്കാതെടീ തെണ്ടി….” പെട്ടെന്ന് തന്നെ അവളുടെ ഫോൺ ചിലച്ചു… ഫോണെടുത്ത് ആ ഊ എന്നൊക്കെ ആക്കിയിട്ട് എന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി… “എന്താടീ…..” “കണ്ണേട്ടൻ വന്നു… എന്നോട് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു…. ഞാൻ നിന്നെ ശരിക്കൊന്ന് നോക്കിയതാ… ഇങ്ങനെ ഇനി കണ്ടില്ലെങ്കിലോ….” “തെണ്ടീ…..” അവള് പുറത്തേക്ക് പോയതും എന്റെ ധൈര്യമൊക്കെ ചോർന്നു പോയി… കടുവയിപ്പോ വരും…. ദേവ്യേ… ഇതിലും ഭേദം കാലനായിരുന്നു…. കതക് തുറന്ന് കണ്ണേട്ടൻ അകത്തേക്ക് വന്നു…. മുടിയൊക്കെ പാറിപ്പറന്ന് താടിയൊക്കെ ഒരുപാട് വളർന്ന് മെലിഞ്ഞ് ആകെ വല്ലാത്തൊരു കോലം…

എന്റെ ചങ്ക് പിടഞ്ഞുപോയി…. കണ്ണ് നിറഞ്ഞു എന്റെ… കണ്ണേട്ടന്റെ കണ്ണ് ചുവന്നു…. എന്റെ അടുത്തേക്ക് വന്നു… പാവം കരഞ്ഞാൽ സമാധാനിപ്പിക്കാം…. “കണ്ണേട്ടാ….. കരയ….” കരയണ്ട എന്ന് പൂർത്തിയാക്കും മുമ്പ് എന്റെ കരണം പുകഞ്ഞു… മെലിഞ്ഞപ്പോ ശക്തി കൂടിയോ…. എന്റെ ദേവ്യേ…. എന്റെ അണപ്പല്ല്…. ഭാഗ്യം പറിഞ്ഞു പോയില്ല…. പിന്നൊരു അമ്പരപ്പ് തെറിയായിരുന്നു…. എനിക്കേതാണ്ട് സംസ്കൃത ശ്ലോകം കേട്ട പോലെ തോന്നി…. ഇടയ്ക്ക് എന്തൊക്കെയോ മോളേ എന്നൊക്കെ കേട്ടപോലെ തോന്നി… പണ്ഡിതനാ….. എല്ലാം കഴിഞ്ഞ് ഞാൻ വിഷമിച്ചു തലതാഴ്ത്തിയതും എന്റെ മുഖം പിടിച്ചടുപ്പിച്ച് ഒരു കിസ്…. അതും ചുണ്ടിൽ…. ഞാൻ തരിച്ചു നിന്നു…. (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 42