Saturday, January 18, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 36

എഴുത്തുകാരി: ജീന ജാനകി

അലാറം അടിച്ചതും കണ്ണ് തുറന്നു…. എന്താ തണുപ്പ്….. എണീക്കാൻ തോന്നുന്നുണ്ടായിരുന്നില്ല… എങ്കിലും സ്ഥലം കാണാനുള്ള ത്വരയിൽ ചാടി എണീറ്റു….. അരേ വാഹ്… ക്യാ ക്ലൈമറ്റ് ഹേ….ഹൂ….ഹൈ…. കടുവയേം കെട്ടിക്കൊണ്ടു ഇവിടെ ഹണിമൂണിന് വരണം…. അന്ന് പുതച്ചു മൂടി കിടന്നുറങ്ങാം…. ഇപ്പോ എന്തായാലും യോഗമില്ലമ്മിണിയേ….. ബെഡ്ഷീറ്റ് മടക്കിക്കോളൂ….. വന്ന ശ്വാസം നീട്ടി വിട്ടു… ഫ്രഷ് എയറാണല്ലോന്ന് കരുതി ആഞ്ഞ് വലിച്ചു… കുറച്ചു ശുദ്ധവായു കിട്ടട്ടേന്ന് കരുതി….. വലിച്ച് വിട്ട് ശ്വാസം കൂടിപ്പോയി ചുമച്ച് കണ്ണീന്ന് വെള്ളം വന്നു…. എന്റെ കൊര കേട്ട് രാജി ചാടി എണീറ്റു മുതുകത്ത് തലയ്ക്കും നെഞ്ചിലും എല്ലാം ഇടിയായിരുന്നു… അവസരം മുതലാക്കുവാണ് തെണ്ടി….

അവസാനം നെഞ്ചും തടവി ഒരുവിധം പോകാൻ റെഡിയായി… വല്യേട്ടനും സച്ചുവേട്ടനും വന്ന ശേഷം ഞങ്ങളും പുറത്തിറങ്ങി…. ഐവാ…. നേരം പുലർന്നെങ്കിലും നല്ല മൂടൽമഞ്ഞുണ്ട്…. സൂര്യന്റെ നേർത്ത കിരണങ്ങൾ പൊൻനൂലുപോലെ മഞ്ഞിലേക്ക് അരിച്ചരിച്ച് ഇറങ്ങുന്നു… കവികൾ കാവ്യഭാവനയിൽ എഴുതിയത് പോലെ…. മഞ്ഞിന്റെ പ്രണയം താങ്ങാനാവാതെ തലതാഴ്ത്തി ആലസ്യത്തോടെ നിൽക്കുന്ന മനോഹരമായ പ്രകൃതി…. പുൽനാമ്പുകളിൽ പോലും മഞ്ഞുതുള്ളികളുടെ ശേഷിപ്പുകൾ വൈരം പോലെ തിളങ്ങി…. കാപ്പി, തേയിലത്തോട്ടങ്ങളുടെ കുന്നുകളാൽ വലയം ചെയ്യപ്പെട്ട അതിമനോഹരമായതും കേരളത്തിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നുമായ നെല്ലിയാമ്പതി….

ശരിക്കും ഒരു പറുദീസ പോലെ…. ആയിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ സഹ്യാദ്രി നിരകളുടെ ഭാഗമാണിവിടം…. ഇവിടുത്തെ കുന്നിൻ മുകളിലേക്കുള്ള ഡ്രൈവ് അത് വല്ലാത്തൊരു അനുഭവമാണ്…. കാരണം നെമ്മാറയിൽ നിന്ന് ഒമ്പത് കിലോമീറ്റർ കഴിഞ്ഞാൽ നെല്ലിയമ്പതി കുന്നുകളുടെ ചുവട്ടിലുള്ള പോത്തുണ്ടി അണക്കെട്ടിലേക്കാണ് ഈ വഴി പോകുന്നത്….. കുന്നിൻ മുകളിലുള്ള യാത്രയ്ക്കിടെ, മലനിരകൾ, തോട്ടങ്ങൾ, മഴക്കാലത്ത് പുതുതായി ജനിച്ച വെള്ളച്ചാട്ടങ്ങൾ, വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ എന്നിവ ആരെയും ആകർഷിക്കുന്നതാണ്…. ഒരു വശത്ത് കുത്തനെയുള്ള താഴ്‌വരയും മറുവശത്ത് കട്ടിയുള്ള തേക്കുമരങ്ങളും ആ പ്രദേശത്തെ കൂടുതൽ മനോഹരിയാക്കുന്നു…..

വനത്തിലൂടെ നെല്ലിയമ്പതിയിലേക്ക് പോകുമ്പോൾ കുരങ്ങുകൾ, മാൻ ഇതിനൊക്കെ കണ്ടു എന്നൊക്കെ സച്ചുവേട്ടൻ പറഞ്ഞു… പക്ഷേ ഞാനും രാജിയും പൂര ഉറക്കമായതിനാൽ ആ കാഴ്ചകൾ മിസ്സായി…. ഈ കുന്നുകളിലെ ഇടതൂർന്ന കാടുകൾ നാടൻ പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ്. ഇരുന്നൂറ്റി പതിനഞ്ചിലധികം ഇനം പക്ഷികളും തൊണ്ണൂറിനം ചിത്രശലഭങ്ങളും ഇവിടെ ഉണ്ടെന്നാണ് കണക്ക്…. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വരദാനം…. ഇവിടെ കാണപ്പെടുന്ന ചില തോട്ടങ്ങൾ ബ്രിട്ടീഷ് കാലം മുതൽക്കേ നിലവിലുള്ളതാണ്…. അവയിൽ മിക്കതും പുതിയ ഉത്പന്നങ്ങൾക്ക് പേര് കേട്ടതാണ്…. സാഹസികർക്ക് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ട്രെക്കിംഗ് പാതകളും ഇവിടുണ്ട്…. ജന്മനാ ധൈര്യം കൂടുതലായത് കൊണ്ട് ഞാനാവഴി തിരിഞ്ഞില്ല…..

നെല്ലിയമ്പതിയിൽ ധാരാളം തേയില, കാപ്പി, ഏലം എന്നിവയുടെ തോട്ടങ്ങളുണ്ട്…. പിന്നെ പോരാളി എന്നും ചായ ഉണ്ടാക്കിത്തരുന്ന തേയിലക്കമ്പനി നടത്തുന്ന മനലൂ എസ്റ്റേറ്റ് ഇവിടെയാണ്…. ഇന്ത്യയിൽ ഏറ്റവുമധികം വിളവ് ലഭിക്കുന്ന തേയിലത്തോട്ടങ്ങളിലൊന്ന്….. മ്മടെ സ്വന്തം എ.വി.ടി…. ഇതിന് പുറമെ ഓറഞ്ച് തോട്ടങ്ങളും നെല്ലിയാമ്പതിയിൽ കാണാൻ സാധിക്കും… കേരളത്തിൽ ഓറഞ്ച് കൃഷി ചെയ്യുന്ന സ്ഥലം എന്ന് ഏതോ ഗൈഡിൽ വായിച്ചിരുന്നു….. സച്ചുവേട്ടൻ ടൂറിസ്റ്റ് ഗൈഡിനെ പോലെ പറയുന്ന ഓരോ കാര്യവും ഞാൻ വായും പൊളിച്ചു കേട്ടു നിന്നു…. വേറൊന്നുമല്ല ഇതിന്റെ തലയ്കകത്ത് ഇതിനും മാത്രം വിവരമൊക്കേ ഉണ്ടോ എന്ന അന്ധാളിപ്പില്ലേ….

ദത് തന്നെ… പകച്ചുപോയി എന്റെ ബാല്യവും കൗമാരവും എല്ലാം…. ടീച്ചർമാരൊക്കെ ജ്യോഗ്രഫി പഠിപ്പിക്കും പോലെ…. എന്നാലും എന്തൊക്കെയോ മനസ്സിലായി…. പിന്നെ അവിടുത്തെ കാഴ്ചകളിൽ മുഴുകി നമ്മൾ…. ഞാൻ – പോകുമ്പോൾ കുറച്ചു ഓറഞ്ചും മേടിച്ചോണ്ട് പോകാം…. രാജി – സൂപ്പറാ ഇവിടത്തെ ഓറഞ്ച്… സച്ചു – അടിപൊളി സ്ഥലാ…. നിങ്ങൾക്ക് നാളെ കോളേജിലും ഓഫീസിലും പോകണ്ടേ…. ഇല്ലായിരുന്നെങ്കിൽ രണ്ട് മൂന്ന് ദിവസം പൊളിക്കാർന്നു…. ജിത്തു – രാവിലെ എണീറ്റോണ്ടാണെന്ന് തോന്നുന്നു നല്ല വിശപ്പ്…. രാജി – കൊക്കോപ്പുഴു കട തുറന്നല്ലോ രാവിലെ…. ജിത്തു – പോടീ….. ചിരിച്ചും കളിച്ചും സമയം പോയതറിഞ്ഞില്ല…. പക്ഷേ ഈ സമയം അവരെ പിന്തുടരുന്ന രണ്ട് കണ്ണുകളെ ആരും ശ്രദ്ധിച്ചില്ല….

ഉച്ച കഴിഞ്ഞപ്പോൾ ആഹാരം കഴിച്ചശേഷം എല്ലാവരും റൂമിലേക്ക് പോയി… റൂമിലേക്ക് കയറിയ പാടേ രാജി ബെഡിൽ വിശാലമായി കിടന്നു… പെട്ടെന്നാണ് എന്റെ കയ്യിലെക്ക് നോക്കുന്നത്… എന്റെ ബ്രേസ്ലേറ്റ് കാണുന്നില്ല… എന്റെ ദേവ്യേ…. പോരാളി എന്നെ കറി വച്ചു വിളമ്പും…. ഞാൻ എവിടെ പോയി നോക്കും…. രാജിയെ വിളിക്കാൻ നോക്കുമ്പോൾ അവൾ മയങ്ങിയിരുന്നു… ഫോൺ റൂമിൽ വച്ച് ഞാൻ പുറത്തേക്ക് പോയി… കറങ്ങിച്ചുറ്റിയ എല്ലാ വഴിയിലും നോക്കി… കുറച്ചു അങ്ങോട്ട് ആള് കുറവുള്ള ഒരു ഭാഗം ശ്രദ്ധിച്ചു… അവിടെയും പോയതാണ്…. ഒന്ന് ചെന്ന് നോക്കാം….. എന്റെ ഭാഗ്യത്തിന് അവിടെ തറയിൽ ബ്ലേസ്ലേറ്റ് ഉണ്ടായിരുന്നു….. ഓഹ്…. അപ്പോഴാ ശ്വാസം നേരെ വീണത്….

കൈയിലിട്ടിട്ട് തിരിഞ്ഞതും മുന്നിൽ ഒരാളെ കണ്ടു…. പരിചയം ഒന്നും തോന്നിയില്ല… അയാളുടെ രൂപവും ഭാവവും ഒന്നും അത്ര പന്തിയായിരുന്നില്ല… ഞാൻ വേഗം അയാളെ മറികടന്ന് മുന്നോട്ട് പോകാൻ നോക്കിയപ്പോൾ അയാൾ എന്റെ വഴിക്ക് തടസം സൃഷ്ടിച്ചു നിന്നു…. ശ്ശെടാ….ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാ… ടൂൾസ് എടുക്കേണ്ടി വരോ… ഞാൻ മാക്സിമം കലിപ്പിൽ തന്നെ പറഞ്ഞു… “വഴിമാറ്…..” “അങ്ങനങ്ങ് പോയാലോ മോളേ… കുറച്ചു നേരമായി ഞാൻ നോക്കുവായിരുന്നു…. ഇപ്പോഴാ ഒന്ന് ശരിക്ക് കണ്ടത്… നമുക്ക് കുറച്ചു വർത്താനമൊക്കെ പറഞ്ഞിട്ട് പോകാം……” “ഛീ… നിന്റെ വീട്ടിലെ പെണ്ണുങ്ങളോട് പോയി പറയെടാ…. വഴിമാറെടാ…. ഇല്ലെങ്കിൽ ഞാനാരാണെന്ന് നീയറിയും…” “ആഹാ…. ദേഷ്യം വന്നോ….

എങ്കിൽ ഒന്ന് കാണട്ടെ….” അവനെന്റെ കൈയിൽ പിടിച്ചു… ന്റെയും നിയന്ത്രണരേഖ കൈവിട്ടു പോയി…. മറുകൈ കൊണ്ട് നൂത്ത് ഒരെണ്ണം കരണം നോക്കി കൊടുത്തു… “ടീ……. #@₹@@₹₹°$€€^€ മോളേ…. നീയെന്നെ തല്ലി…. അല്ലേടീ…..” അതും പറഞ്ഞു അയാളെന്റെ മുടിയ്ക്ക് കുത്തിപ്പിടിച്ചു…. “ആഹ്……” എന്റെ കണ്ണൊക്കെ നിറഞ്ഞു….. നല്ല ദേഷ്യവും വരുന്നുണ്ടായിരുന്നു… മനുഷ്യൻ കഷ്ടപ്പെട്ട് വളർത്തിയ മുടിയിലാ ഈ കാമത്തവള പിടിച്ചു വലിക്കുന്നത്…. ********* ഇടയ്ക്ക് ഇടയ്ക്ക് കൂട്ടുകാരെയും കൂട്ടി ഒരു ട്രിപ്പ് പോകാറുണ്ട്… ഇത്തവണയും അത് മുറപോലെ…. പക്ഷേ മനപ്പൂർവ്വം ചക്കിയോട് പറഞ്ഞില്ല…. ഫോണും ഓഫാക്കി…. ഇത്തവണ നെല്ലിയാമ്പതിയ്കായിരുന്നു യാത്ര….

അവിടെ പാപ്പന്റെ കൂട്ടുകാരന് ഒരു ഹോട്ടലുണ്ട്… അവിടെ മൂന്ന് ദിവസം അടിച്ച് പൊളിക്കാം എന്നാ കരുതിയേ… പക്ഷേ അതൊക്കെ അവിടെ ചെന്നതും മാറിക്കിട്ടി…. നല്ല കാലാവസ്ഥയാ… വെള്ളമടിക്കാൻ പറ്റിയ സ്ഥലവും… എന്നാൽ ആദ്യത്തെ ദിവസം തന്നെ പെണ്ണിനെ വല്ലാതെ മിസ് ചെയ്തു…. ഫോൺ ഓണാക്കാൻ തോന്നിയെങ്കിലും പിടിച്ചു നിന്നു… പിന്നെ ബോധം പോകും വരെ കുടിച്ചു… രാവിലെ കുറേ വെളുത്തിട്ടാണ് എണീറ്റത്… എനിക്ക് മാത്രം ഒരു മുറി എടുത്തിരുന്നു…. തനിയെ കിടക്കാനാ എനിക്കിഷ്ടം…. അവളെക്കുറിച്ച് തന്നെയുള്ള ഓർമ്മകൾ… എന്റെ തൊട്ടടുത്ത് എവിടെയോ ഉള്ള പോലെ…. വല്ലാത്തൊരു അസ്വസ്ഥത എന്നെ പിടികൂടി…. ഞാൻ പുറത്തേക്ക് നടന്നു…

ആളൊഴിഞ്ഞ ഭാഗത്ത് കൂടി നടന്നപ്പോളാണ് ചക്കിയുടെ കരച്ചിൽ കേട്ടപോലെ തോന്നി…. കാലുകൾ ശരവേഗത്തിൽ പാഞ്ഞു… നോക്കുമ്പോൾ കണ്ട കാഴ്ച എന്റെ സകലനിയന്ത്രണവും തെറ്റിച്ചു…. ഒരുത്തൻ എന്റെ പെണ്ണിന്റെ മുടിയിൽ കുത്തിപ്പിടിച്ചിരിക്കുന്നു…. അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടെന്റെ നെഞ്ചിൽ നിന്നും രക്തം പൊടിയും പോലെ തോന്നി…. മുണ്ടും മടക്കിക്കുത്തി ഇടിവളയും മുകളിലേക്ക് ഉയർത്തിവച്ച് അങ്ങോട്ടേക്ക് ഓടി…. “കയ്യെടുക്കെടാ ₹##₹@@#₹ മോനേ….” എന്റെ അലർച്ച കേട്ട് അവൻ തിരിഞ്ഞു നോക്കി…. അപ്പോഴാണ് ചക്കി എന്നെ കണ്ടത്…. “കണ്ണേട്ടാ…..” അവളിടറിയ സ്വരത്തോടെ എന്നെ വിളിച്ചു… അപ്പോഴേക്കും അവൻ ചക്കിയെ വിടാതെ എന്റെ നേരെ തിരിഞ്ഞു…

“കൈയെടുത്തില്ലെങ്കിൽ……” അപ്പോഴേക്കും എന്നിലെ അസുരൻ പുറത്ത് വന്നിരുന്നു… കൈ നീട്ടി ഒരെണ്ണം മുഖത്ത് കൊടുത്തതും മുടിയിലുള്ള അവന്റെ പിടുത്തം വിട്ടു… ആ നേരം കൊണ്ട് അവളെ വലിച്ചെന്റെ പുറകിലേക്ക് നിർത്തി… കൈ മുറുക്കി ഒരു പഞ്ച് വയറിൽ കൊടുത്തപ്പോൾ അവൻ വേദനകൊണ്ട് കുനിഞ്ഞുപോയി…. എന്നിട്ട് മുതുകത്ത് ഒരു പഞ്ചാരിമേളം തന്നെ നടത്തി… എന്നിട്ടും കലിയടങ്ങാതെ മരക്കഷ്ണം എടുത്തു അടിക്കാൻ പോകവേ ചക്കി ഇടയ്ക്ക് കയറി…. “മാറെടീ….. ഇല്ലേൽ നിനക്കും കിട്ടും…” “മതി കണ്ണേട്ടാ…. ഇനി തല്ലിയാൽ അങ്ങേര് ചത്ത് പോകും….” “മാറാൻ……..” പെട്ടെന്ന് അവൾ എന്നെ കെട്ടിപ്പിടിച്ചു… പതിയെ എന്റെ ദേഷ്യം ഒന്നടങ്ങി….

എങ്കിലും ചക്കിയോടുള്ള കലി അടങ്ങിയിട്ടില്ലായിരുന്നു…. എന്റെ ദേഹത്ത് നിന്നും അവളുടെ കൈകൾ വിടുവിച്ചിട്ട് അവളേയും വലിച്ചുകൊണ്ട് പോയി…. കുറച്ചു നടന്ന ശേഷം ചുമരോട് ചേർത്ത് നിർത്തി… അപ്പോഴും അവളുടെ കൈയിൽ നിന്നും ഞാൻ പിടിവിട്ടിരുന്നില്ല…. “കണ്ണേട്ടാ…. വിട്… എനിക്ക് വേദനിക്കുന്നു….” “വേദനിക്കട്ടെ….. നീ എങ്ങനാടീ ഇവിടെത്തിയേ ?” “അത് പിന്നെ ഞാനും രാജിയും വല്യേട്ടനും സച്ചുവേട്ടനും കൂടി ഇവിടെ കാണാൻ വന്നതാ…..” “എന്നിട്ട് അവരെവിടെ ?” “റൂമിലാ….” “നീ എന്തിനാ ആരുമില്ലാതെ പുറത്തേക്ക് ഇറങ്ങിയത് ?” “ബ്രേസ്ലേറ്റ് കളഞ്ഞുപോയി… അത് നോക്കി വന്നതാ… അവിടെ ഉണ്ടായിരുന്നു….” “നീ ഇവിടെ വന്നിട്ടുണ്ടോ മുമ്പ്…?” “ഇല്ല…..” “നിനക്കീ സ്ഥലത്തെക്കുറിച്ചും ഇവിടെ വരുന്നവരെക്കുറിച്ചും എന്തേലും ധാരണയുണ്ടോ ?” “ഇല്ല…..”

“പിന്നെ എന്ത് ധൈര്യത്തിലാടീ നീ ഇറങ്ങി നടന്നത് ₹#@#₹₹ മോളേ…. ഞാൻ വന്നില്ലായിരുന്നെങ്കിലോ…. കുറച്ചൊക്കെ വകതിരിവ് വേണം… അതെങ്ങനാ അങ്ങനൊരു സാധനം തലയ്കകത്ത് ഇല്ലല്ലോ…. നിനക്ക് എവിടേലും പോയാലേ പറ്റുള്ളൂവെങ്കിൽ നിന്റെ വീട്ടിൽ പൊക്കൂടാർന്നോ…. ബാക്കി ഉള്ളവരെ ബുദ്ധിമുട്ടിക്കാൻ…. ശല്യം….” നോക്കുമ്പോൾ പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞുകവിഞ്ഞിരിക്കുന്നു…. ഇടയ്ക്ക് മുഖം ചുളിക്കുന്നുണ്ട്…. അപ്പോഴാ ഞാനവളുടെ കൈയിലേക്ക് നോക്കിയത്… കുപ്പിവളയിട്ട കൈയിലാ ഞാൻ മുറുക്കിപ്പിടിച്ചിരിക്കുന്നത്… വള പൊട്ടി കൈയിൽ കൂടി ചോരപൊടിയുന്നുണ്ട്…. പെട്ടെന്ന് നെഞ്ചൊന്ന് പിടഞ്ഞു…. ഞാനവളുടെ കൈപിടിച്ച് നോക്കിയതും അവൾ പിന്നോട്ട് മാറി…. കൈയിൽ എന്നെ തൊടാൻ അനുവദിച്ചില്ല….

കണ്ണേട്ടൻ വന്നില്ലായിരുന്നുവെങ്കിൽ ആലോചിക്കാൻ കൂടി വയ്യ… പിടിച്ചവന് ഇലയിട്ടൂണ് പോലെ നന്നായി കിട്ടി…. ആവശ്യത്തിന് വഴക്ക് എനിക്കും കിട്ടി… പിന്നെ എനിക്ക് അതൊന്നും പുത്തരി അല്ലാത്തോണ്ട് സാരല്യ….. കണ്ണേട്ടൻ കൈയിൽ മുറുകെ പിടിച്ചതും വളയെല്ലാം പൊട്ടി കൈ മുറിഞ്ഞു… പക്ഷേ ശല്യമെന്നൊക്കെ പറഞ്ഞപ്പോൾ സങ്കടം വന്നു… അപ്പോഴാണ് കൈ കണ്ണേട്ടൻ കണ്ടത്…. കൈ നോക്കാൻ വന്നപ്പോൾ എനിക്ക് ദേഷ്യം വന്നു… പിടിച്ചു മുറിച്ചിട്ട് സ്നേഹിക്കാൻ വന്നിരിക്കുന്നു… “എന്റെ കൈ ആരും നോക്കണ്ട… എനിക്ക് അറിയാം എന്ത് ചെയ്യണം എന്ന്….” “ഇങ്ങോട്ട് കാണിക്കെടീ…..” ഒരലർച്ച ആയിരുന്നു…. അപ്പോഴേ ഞാൻ കൈനീട്ടി… എന്റെ നെഞ്ച് വരെ കിടുങ്ങി… ഇങ്ങേർക്ക് വല്ല പടക്കക്കടയിലായിരുന്നോ ജോലി… എപ്പോഴും ഈ വെടിയൊച്ചയാണല്ലോ…. “വാ ഇങ്ങോട്ട്…

റൂമിൽ ഫസ്റ്റ് എയ്ഡ് ബോക്സ് കാണും….” “അതിന്റെ ആവശ്യമില്ല…” “വരോ എന്ന് ചോദിച്ചതല്ല… വരാൻ പറഞ്ഞതാണ്…. കൂടുതൽ സംസാരിക്കണ്ട…..” “വേണ്ടെന്ന് പറഞ്ഞില്ലേ…..” “ഛീ…..നടക്കടീ….. ഇല്ലേൽ ഞാൻ തൂക്കി എടുത്തോണ്ട് പോകും….. അറിയാല്ലോ നിനക്കെന്നെ…..” ദേവ്യേ….. ഫീസണി…. ബോധമില്ലാത്ത കടുവയാ…. ചിലപ്പോൾ ചെയ്തുകളയും…. ഞാൻ ടോം ആൻഡ് ജെറിയിൽ ജെറീടെ പിറകേ അനുസരണയോടെ നടക്കുന്ന എലിക്കുഞ്ഞിനെപ്പോലെ കടുവയുടെ പിന്നാലെ നടന്നു…. ഉനക്കാഹ വാഴ നനയ്കിറേൻ…. വല്ല വാഴയും നനച്ചാൽ മതിയാർന്നു… പറഞ്ഞിട്ട് കാര്യമില്ല…. ഇങ്ങേര് എന്റെ നെഞ്ചത്ത് നല്ല ഒന്നാന്തരം അരയാലിൻതൈ തന്നെയാ നട്ടത്….. എങ്ങോട്ട് നോക്കിയാലും വേര് തന്നെ… ഇങ്ങേരോടുള്ള ഇഷ്ക് ആ വേരിൽ കിടന്നു തൂങ്ങി ആടുവാണല്ലോ…..

അരയാലിൻവേരിൻ തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി എന്റെ കടുവക്കുട്ടനെ എണ്ണതേപ്പിക്കുമ്പോ തെറി വിളിയെടീ….. ഹും…. എണ്ണയിൽ പൊരിച്ചെടുക്കണം… പിന്നെ എന്റെ ദാമ്പത്യ ജീവിതം ആലോചിച്ച് മാത്രം ഇങ്ങനെ വിട്ടിരിക്കുന്നതാണ്….. എന്തായാലും അടിപൊളി അടിയാർന്നു…. കടുവയ്ക് ഭയങ്കര പവറാന്നേ…. ശരിക്കും രോമങ്ങൾ ഒക്കെ അറ്റൻഷനാ…. അമ്മാതിരി പെർഫോമൻസ്… എങ്ങനെ പറയും…. വേട്ടയാടുന്ന കടുവയുടെ വീര്യം… ശ്ശൊ…. ശരിക്കും ഒന്ന് ഉമ്മിക്കാനൊക്കെ തോന്നി… പിന്നെ കുഞ്ഞ് പ്രായത്തിലേ വെപ്പ് പല്ല് വെക്കണ്ടെന്ന് വിചാരിച്ചു ആ മോഹത്തെ രാരീരം പാടി ഉറക്കി…. അങ്ങേര് ചത്തോ ആവോ…. കരിമ്പിൻ കാട്ടിൽ ആന മേഞ്ഞിറങ്ങിയ പോലെ അങ്ങേര് കിടക്കുവായിരിക്കും….

എന്താ ഒരു സ്റ്റണ്ട്… കുംഭത്തിലെ കുമരന്റെ കൊണ്ടാട്ടമൊക്കെ മുതുകത്ത് നടത്തുന്നത് ഞാൻ ആദ്യായിട്ടാ കണ്ടത്… എന്താ ഒരു താളം….. എന്താ ഒരു മേളം… കടുവ അങ്ങേരുടെ മുറിയിലേക്കാ എന്നെ കൊണ്ട് പോയത്… ഇത്രേം നേരവും ഞാൻ സ്വപ്നലോകത്ത് ആയിരുന്നു… മുറി എത്തിയപ്പോഴാ എനിക്ക് ബോധം വന്നത്… കേറാതെ മടിച്ച് നിന്ന എന്നെ കടുവ ഒരു നോട്ടം… ഞാൻ എക്സ്പ്രസ് പോലെ അകത്ത് കയറി… ശ്ശെടാ ഗതിമാൻ എക്സ്പ്രസ് പോവോ ഇതുപോലെ…. ഒരു നോട്ടം മതി ഞാൻ നന്നാവാൻ….. അല്ലാതെ പേടിച്ചിട്ടല്ല…. അവിടെ ഇട്ടിരുന്ന സോഫയിൽ ഞാനിരുന്നു…. മുറിവ് കെട്ടാനുള്ളതെല്ലാം എടുത്ത ശേഷം എന്റെ അടുത്ത് വന്നിരുന്നു…. കൈയിൽ മരുന്ന് വെച്ച് കെട്ടി…. ഇടയ്ക്ക് ഇടയ്ക്ക് വേദന കൊണ്ട് ഞാൻ കണ്ണേട്ടന്റെ നെഞ്ചിൽ മുഖമമർത്തി….. “ദേ കഴിഞ്ഞു…..

ഇനി വാ…. ഞാൻ റൂമിൽ കൊണ്ടാക്കാം…..” “ഞാൻ പൊക്കോളാം….” “ഇത്രേം സംഭവിച്ചിട്ടും അഹങ്കാരത്തിന് കുറവൊന്നുമില്ലലേല്ലേ…..” “നിങ്ങടത്ര ഇല്ല…..” “അതേടീ….. ഞാൻ ഇങ്ങനെയാ…. ഒരിക്കലും മാറും എന്ന് വിചാരിക്കണ്ട ആരും…..” അതെനിക്കുള്ള അമ്പാണല്ലോ…… പിന്നെ ഞാനൊന്നും പറയാൻ പോയില്ല…. വായടപ്പിച്ചില്ലേ…. ഞാൻ ഇങ്ങനെ തേക്കിൻകാട് മൈതാനത്തിൽ കൂടെ മാനസകടുവേ വരൂ പാടി നടക്കേണ്ടി വരുമല്ലോ എന്റെ ഭഗവാനേ….. എന്നേം കൊണ്ട് റൂമിലാക്കിയിട്ട് പോയി…. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സച്ചുവേട്ടനും വല്യേട്ടനും പോകാൻ റെഡിയായി വന്നത് കണ്ടപ്പൊഴേ എനിക്ക് മനസ്സിലായി… കടുവ ഫീസണി മുഴക്കിയെന്ന്….. ശ്ശെടാ…. അടിപൊളി ട്രിപ്പ് കാലൻ മുടക്കിയല്ലോ….

നോക്കിക്കോ മനുഷ്യാ…. ഇതിന് പകരം ഒരു മാസം നിങ്ങളെ ഞാൻ ഇവിടെ കൊണ്ട് താമസിപ്പിച്ച് ഹണിമൂൺ ആഘോഷിപ്പിക്കും….. എന്നിട്ട് നിങ്ങടെ തലേൽ ഞാൻ ഓറഞ്ച് എറിയും…. ചൂട് കാപ്പിയിൽ ഉപ്പിട്ട് തരും… വെളുപ്പിന് തലേൽ തണുത്ത വെള്ളം കോരി ഒഴിക്കും…. കൂൾ ചക്കി കൂൾ…. ഹും…… അങ്ങനെ കൊടിയിറങ്ങിയ അമ്പലം പോലെ ഞങ്ങൾ മടങ്ങി…. വണ്ടിയിൽ കയറും മുൻപ് അവിടൊക്കെ നോക്കിയെങ്കിലും കടുവയെ കണ്ടില്ല… എന്താ നടന്നതെന്ന് ചോദിച്ചതും വല്യേട്ടൻ പല്ല് കടിച്ച് പിടിച്ചത് കണ്ട് ഞാൻ ഒരു ചിരി പാസ്സാക്കി സീറ്റിൽ കിടന്നു ഉറങ്ങി…. *********** കൈയിൽ മരുന്ന് വയ്ക്കുമ്പോൾ മുഴുവൻ അവളെന്റെ നെഞ്ചിലേക്ക് മുഖമമർത്തിയിരുന്നു….

ഒരു മദ്യത്തിനും തരാൻ കഴിയാത്ത ലഹരിയായിരുന്നു അവളുടെ സാമീപ്യത്തിന്….. ഇനിയും ഇരുന്നാൽ നിയന്ത്രണം വിട്ടു പോകുമെന്ന് തോന്നിയപ്പോഴാണ് റൂമിലേക്ക് കൊണ്ടാക്കിയത്…. നേരേ ചെന്നത് സച്ചുവിന്റെ റൂമിലേക്ക് ആയിരുന്നു…. രണ്ടെണ്ണത്തിനും വയറുനിറയെ കൊടുത്തു…. പത്തു മിനിറ്റിനുള്ളിൽ ഇറങ്ങിക്കോണം എന്ന താക്കീതിൽ രണ്ടും റെഡിയായി ഇറങ്ങി…. അവർ പോകുന്നത് ഞാൻ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു… പെണ്ണ് മൂങ്ങയെ പോലെ തല ചുറ്റിനും കറക്കി നോക്കി… പക്ഷേ അവളെന്നെ കാണാതെ ഞാൻ മാറി നിന്നു…. പിറ്റേന്ന് തന്നെ തിരികെ മടങ്ങാൻ ഞാനും തീരുമാനിച്ചു… എന്തോ ഒന്ന് അവളിലേക്ക് എന്നെ വല്ലാതെ അടുപ്പിക്കുന്നുണ്ട്…..

പക്ഷേ പെണ്ണേ എന്റെ പ്രണയം സ്വീകരിക്കും പോലെ നീയെന്റെ ദേഷ്യവും സ്വീകരിക്കേണ്ടി വരും…. ഒരിക്കലും മറക്കാനാവാത്ത മുറിവുകൾ എന്റെ ദേഷ്യത്തിലൂടെ നിനക്ക് ഉണ്ടായേക്കാം… അതെല്ലാം നീ അറിയണം… ഒരു നിയന്ത്രണവും ഇല്ലാതെ എനിക്ക് ഞാനായി നിന്നെ നേടിയെടുക്കണം…. കണ്ണന്റെ ദേഷ്യം അത് സഹിക്കാൻ കുറച്ചു പാടാണ് പെണ്ണേ….. അഗ്നിപോലെ തീഷ്ണമാണത്…. അതിനെ നീ നിന്റെ മഞ്ഞുപോലുള്ള സ്നേഹം കൊണ്ട് അണയ്കണം….. എന്റെ പ്രണയം ആർത്തലച്ച് പെയ്യുമ്പോൾ ഭൂമിയായി നീ അതിനെ ഏറ്റുവാങ്ങണം….. *********** പിറ്റേന്ന് ജോലിക്ക് പോയിട്ട് തിരികെ വന്നപ്പോൾ അറിഞ്ഞു കടുവ നെല്ലിയാമ്പതിവാസം കഴിഞ്ഞ് ഗൃഹത്തിലേക്ക് ആഗതനായെന്ന്…. പിന്നെ രാത്രി പത്തു മണി ആയപ്പോൾ ഫോണെടുത്തു കുത്തി കടുവയെ വിളിച്ചു….

വേറൊന്നുമല്ല…. ആ മനുഷ്യനെ ചുമ്മാ കേറി മാന്തിയില്ലേൽ ഒരു സുഖമില്ലെന്നേ….. “എന്താടീ മൂങ്ങേ…. നിനക്ക് ഉറങ്ങാറായില്ലേ…..” അയ്യേ…. എന്തൊരു മനുഷ്യനാ ഇത്…. അവിടുന്ന് ഹലോ പറയുന്നു… ഞാൻ കണ്ണേട്ടാ എന്ന് സ്നേഹത്തോടെ വിളിക്കുന്നു… അങ്ങേരെന്റെ കൈയുടെ കാര്യത്തിന് സോറി പറയുന്നു…. ശ്ശെ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയല്ലോ…. “അതേ…. ഫോൺ എടുത്താൽ ആദ്യം ഇങ്ങനെ തിന്നാനല്ല വരേണ്ടത്… ഹലോ എന്ന് ചോദിക്കണം… അപ്പോൾ ഞാൻ ആരാണെന്ന് പറയും….” “നീയല്ലേ വിളിക്കുന്നത്…. അല്ലാതെ പ്രധാന മന്ത്രി ഒന്നുമല്ലല്ലോ….” “അറ്റ്ലീസ്റ്റ് എന്റെ കൈ മുറിച്ചിട്ട് ഒന്ന് സുഖവിവരം അന്വേഷിച്ചോ മനുഷ്യാ നിങ്ങൾ…..”

“അതിന് നീ പ്രസവിക്കാൻ കിടക്കുവാണോ സുഖവിവരം തിരക്കാൻ… മര്യാദയ്ക്ക് ആ റൂമിനകത്ത് ഇരുന്നിരുന്നെങ്കിൽ ഇങ്ങനെ വരുമായിരുന്നോ…. നീയല്ലേ എല്ലാം ചെയ്തു വച്ചത്….” “ആഹാ ഇപ്പോ വാദി പ്രതിയായോ…. നിങ്ങൾ കൊള്ളാലോ… സത്യം പറ മനുഷ്യാ നിങ്ങൾക്ക് അവിടെ ഭാര്യേം മക്കളും ഇല്ലേ… അവരെ കാണാനല്ലേ നിങ്ങൾ പോകുന്നേ…..” “അതേടീ…. എന്റെ ഭാര്യ തങ്കമ്മ…. മോൻ ഡുണ്ടു മോൻ…. അതിന് നിനക്കെന്താടീ… ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കും…..” “അപ്പോ നിങ്ങൾക്ക് ഞാൻ ഐസും ലിവറും കൈമാറിയതോ…..” “നിന്റെ ലിവർ ഞാൻ ഫ്രൈ ചെയ്ത് കൈസറിന് ഇട്ട് കൊടുത്തു…. ഒഞ്ഞ് പോടി……” “ഈ….. എനിക്ക് അറിയാം… എന്റെ ചൂഡന് എന്നെ ഇഷ്ടണെന്ന്….

നിങ്ങളെന്തൊക്കെ പറഞ്ഞാലും ചെയ്താലും സ്റ്റിൽ ഐ ലവ് യൂ…. ഞാൻ കട്ടയ്ക് കൂടെ പിടിച്ചോളാവേ…..” “കട്ടളപ്പടിയിൽ പോലും പിടിക്കാൻ കൈയെത്താത്തവളാ…. പോയി കിടന്നു ഉറങ്ങ് പെണ്ണേ…..” “അപ്പോ ഓകെ ചൂഡാ….. ഗുഡ് നൈറ്റ്… ഉമ്മ……” “ഉമ്മയല്ല…. ബാപ്പ….. വച്ചിട്ട് പോടീ എരുമക്കാളീ…..” ഞാൻ ഫോൺ കട്ട് ചെയ്തു…. ആഹാ എന്താ ഒരു മനസ്സുഖം…. വന്ന് വന്ന് ഇങ്ങേരുടെ തെറി കേൾക്കാതെ ഉറക്കം വരാത്ത പോലുണ്ട്….. പിന്നെ തലയണയേം കെട്ടിപ്പിടിച്ചു ആ ഹാങ് ഓവറിൽ കിടന്നുറങ്ങി…..  (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 35