എന്നും രാവണനായ് മാത്രം : ഭാഗം 23
എഴുത്തുകാരി: ജീന ജാനകി
ഞാൻ വെറുതെ ഉമ്മറത്ത് പോയിരുന്നു… നല്ല കാറ്റുണ്ട്…. വെറുതെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ വീട്ടിലെ ഓർമ്മകൾ വന്നു…… അമ്മീടെയും അച്ഛയുടേയും ഇടയിലിരുന്ന് മാങ്ങ പൊട്ടിച്ചു ഉപ്പും മുളകും ചേർത്ത് കഴിക്കുന്ന ദൃശ്യം മനസ്സിൽ തികട്ടി വന്നു… അറിയാതെ കണ്ണുനീർ ചാലൊഴുകി… പെട്ടെന്ന് എന്റെ ചുമലിൽ ഒരു കരസ്പർശം ഞാൻ അറിഞ്ഞു…. കണ്ണുകൾ തുടച്ചിട്ട് നോക്കിയപ്പോൾ അപ്പയാണ്…. ഞാൻ ഒന്ന് നോക്കി ചിരിച്ചു…. അപ്പ എന്റെ അടുത്തിരുന്നു… “അപ്പേട കുട്ടിക്ക് എന്തുപറ്റി ?”
“ഒന്നൂല്യ അപ്പേ…..” “ഒന്നൂല്ലാഞ്ഞിട്ടാണോ ഝാൻസി റാണി കരഞ്ഞത്…..” “ഏയ്…. വീട്ടിലെ ഓർമ്മ വന്നു… അച്ഛയുടേം അമ്മീടേം കൂടെ ഇരുന്നു മാങ്ങ കഴിക്കുന്നത് ഓർത്തു……” “അയ്യേ…. അതിനാണോ എന്റെ കുട്ടി കരഞ്ഞേ…… സച്ചൂ….. ഇങ്ങോട്ട് വാടാ…..” “എന്തിനാ അപ്പേ സച്ചുവേട്ടനെ വിളിച്ചത്…” “നീ കണ്ടോടീ കുറുമ്പീ….” ഈ സമയം സച്ചുവേട്ടനും രാജിയും കൂടി അവിടേക്ക് വന്നു… സച്ചു – എന്താ അപ്പാ വിളിച്ചേ…. അപ്പ – നീയാ മാവിൽ കേറി കുറച്ചു മാങ്ങ ഇങ്ങ് പറിക്ക്….. രാജി –
അതിന് ഇവിടെ മാങ്ങാ അച്ചാർ നിറയെ ഇരിക്കുവല്ലേ വല്യച്ഛാ…. അപ്പ – അച്ചാറിടാനല്ല…. പച്ചയ്ക്ക് കഴിക്കാനാ… സച്ചു – അതെന്താ ഇപ്പോ ഒരു പച്ചമാങ്ങ കൊതി….. അപ്പ – നീ പറഞ്ഞത് ചെയ്യെടാ….. സച്ചു – ആയിക്കോട്ടെ… സച്ചുവേട്ടൻ മാവിൽ വലിഞ്ഞ് കേറാൻ തുടങ്ങി… രാജി കണ്ണേട്ടനെയും മീനൂട്ടിയേയും വിളിക്കാൻ അകത്തേക്ക് പോയി…. ഞാൻ മാവിന്റെ ചുവട്ടിലേക്ക് പോയി… സച്ചു – ഹോ….. എന്തൊരു പുളിയുറുമ്പാ ….. ഈ അപ്പയ്കെന്തിനാ ഇപ്പോ മാങ്ങ…. ഞാൻ – അപ്പയ്കല്ല…. എനിക്കാ മാങ്ങ…. സച്ചു – ഓഹ്…. പച്ചമാങ്ങ തിന്നാൻ പറ്റിയ പ്രായം….. ഞാൻ – പച്ചമാങ്ങ തിന്നാൻ എന്തിനാ പ്രായം… സച്ചു –
എന്റെ പൊന്നോ ഞാൻ ഒന്നും പറയുന്നില്ലേ…. നീ ഈ മാങ്ങ പിടിക്ക്…. ക്യാച്ച്… ഞാൻ – ദേ ഇടുന്നതൊക്കെ കൊള്ളാം… എന്റെ മേലേ വീണാൽ കല്ലും മണ്ണും വാരി എറിയും ഞാൻ…. സച്ചു – നീ പൊത്തമീനെ പിടിക്കാൻ നിക്കണ പോലെ നിൽക്കാതെ മര്യാദയ്ക്ക് പിടി….. സച്ചുവേട്ടൻ എട്ട് മാങ്ങ പറിച്ചു… എല്ലാം പെറുക്കി ഉമ്മറത്തെ പടിയിൽ എത്തിയപ്പോഴേക്കും മീനൂട്ടിയും അപ്പയും രാജിയും കണ്ണേട്ടനും പടിയിൽ നിരന്നിരുന്നു… മീനൂട്ടി ഒരു കത്തിയും പ്ലേറ്റും ഒരു കുഞ്ഞു ബൗളിൽ മുളക്പൊടിയും ഉപ്പും എണ്ണയും കൂടി മിക്സ് ചെയ്തതും റെഡിയാക്കി വെച്ചിരുന്നു….
ഞാൻ കണ്ണേട്ടൻ ഇരിക്കുന്നതിന് തൊട്ട് താഴെയാണ് ഇരുന്നത്…. മീനൂട്ടി മാങ്ങ ചെറിയ പീസുകളാക്കി പ്ലേറ്റിൽ ഇട്ടു…. എന്ത് ടേസ്റ്റാ…. എനിക്ക് എരിവ് ഭയങ്കര ഇഷ്ടാ….. കടുവ ആരെയും നോക്കാതെ ഇരുന്ന് തട്ടുവ…. അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്…. ഞാൻ – അപ്പ… എല്ലാവർക്കും ഓരോ പീസായി വായിൽ വെച്ച് തായോ…. അപ്പ എന്നെ നോക്കി… ഞാൻ കണ്ണുകൊണ്ട് കണ്ണേട്ടനെ നോക്കാൻ ആംഗ്യം കാണിച്ചു… കടുവ ഇതൊന്നും കേൾക്കാതെ തട്ടിവിടുവാ… അപ്പ ഇടയ്ക്ക് എനിക്കും സച്ചുവേട്ടനും രാജിയ്കും വായിൽ വെച്ച് തന്നു….. അടുത്തത് കണ്ണേട്ടനാണ്….
അപ്പ ഒരു പീസ് കറിയിൽ മുക്കി എടുത്തു…. പതിയെ കണ്ണേട്ടന്റെ വായ്കടുത്തേക്ക് നീട്ടി… കടുവ ആദ്യം ഒന്ന് ഞെട്ടി… എന്നിട്ട് പതിയെ വായ തുറന്നു… അപ്പ ആരും കാണാതെ കണ്ണുകൾ ഒപ്പി… കണ്ണേട്ടന്റെയും കണ്ണുകൾ സങ്കടം കൊണ്ട് ചുവന്നു… ഞാൻ അവരെ ശ്രദ്ധിക്കാതെ പോലെ ഇരുന്നു കഴിച്ചു… എന്നിട്ട് പതിയെ അപ്പയെ നോക്കി സൈറ്റ് അടിച്ചു… അപ്പ എന്റെ തലയിൽ തലോടി…. കണ്ണേട്ടൻ പെട്ടെന്ന് തന്നെ അകത്തേക്ക് പോയി… മീനൂട്ടി – ചക്കീ…. ന്റെ മോളെ നിന്നെ ദൈവം കാക്കും…. അപ്പയും മോനും മിണ്ടാതെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി… പക്ഷേ ഇങ്ങനൊരു കാഴ്ച കാണാൻ കഴിയും എന്ന് ഈ അമ്മ വിചാരിച്ചില്ല മോളേ….
മീനൂട്ടി കണ്ണുകളൊപ്പി….. ഞാൻ – അപ്പ എന്നോടൊരു മോഹം പറഞ്ഞിരുന്നു… എല്ലാവരും ഒരുമിച്ച് ഇരുന്ന് ആഹാരം കഴിക്കണം എന്നും അവരെ ഊട്ടണമെന്നും… ഇതിപ്പോ ചോറിന് പകരം മാങ്ങ…. ഇനി അടുത്ത് തന്നെ ചോറ് വാരിക്കൊടുക്കാം…. സന്തോഷായോ പട്ടാളത്തിന്….. അപ്പ – നീ എന്റെ മുത്തല്ലേടീ….. രാജി – അപ്പോ ഞാനോ… അപ്പ – നീയെന്റെ തങ്കം…. സച്ചു – അപ്പോ ഞാനോ…. രാജി – വാഴ…. വെറും വാഴയല്ല… നല്ലൊന്നാന്തരം മരവാഴ…. ഒരു ഗുണവും ഇല്ല… സച്ചു – ടീ പോത്തേ…. നിന്നെ ഇന്ന് ഞാൻ…. രാജി – അയ്യോ….. എന്നെ കൊല്ലാൻ വരണേ… എല്ലാവരും രണ്ടിന്റേയും ഓട്ടം കണ്ട് പൊട്ടിച്ചിരിച്ചു…
അപ്പയും അമ്മയും അകത്തേക്ക് പോയി… രാജിയും സച്ചുവേട്ടനും പടിക്കെട്ടിൽ തളർന്നു ഇരുന്നു… പെട്ടെന്നാണ് ഗേറ്റ് തുറന്ന് ചിഞ്ചു വന്നത്… അവളെ കണ്ടതും എനിക്ക് വിറയിൽ വന്നു… സച്ചു – ടീ രാജി , ദേ ഈ ചക്കി തുമ്പി തുള്ളാൻ പോണുണ്ടോ…. ഇരുന്നു വിറയ്ക്കുന്നു… രാജി – തുമ്പി തുള്ളൽ അല്ല ചേട്ടായി… കാളിയൂട്ട് തന്നെ നടക്കും… അതും ദാരികവധം….. സച്ചു – നീ എന്ത് മാങ്ങയാടീ പറയുന്നേ…. രാജി – അതറിയണമെങ്കിൽ മുന്നോട്ട് നോക്കിയേ…. ആരാ ആ വരുന്നേ…. ഏട്ടൻ ഗേറ്റിനടുത്ത് നോക്കിയപ്പോൾ ആണ് ചിഞ്ചു വരുന്നത് കണ്ടത്…. സച്ചു –
ആഹാ…. വന്നല്ലോ വനമാല… നിനക്ക് നല്ല രാശിയാണല്ലോ ചക്കി….. ഞാൻ – ദേ മിണ്ടാതിരുന്നില്ലേൽ എന്റേന്ന് കൊള്ളും….. പിശാച് ഒരു ചുരുദാറും ഇട്ട് ഷാളും കറക്കി വരുന്നുണ്ട്… ചിഞ്ചു – ആഹാ…. ഇതെന്താ ഇവിടിരിക്കുന്നേ…. (ഞാൻ – ഇരിക്കാൻ മുട്ടിയിട്ട്…. – ആത്മ) രാജി – ഞങ്ങൾ മാങ്ങ കഴിക്കുവാർന്നു…. ചിഞ്ചു – അയ്യോ അപ്പോ ഞാൻ ലേറ്റായല്ലോ… കണ്ണേട്ടൻ എവിടെയാ…. കുറച്ചു മുന്നേ ഇങ്ങോട്ട് വരുന്നത് ഞാൻ കണ്ടു…. (ഞാൻ – ഓഹ് കുളക്കോഴി കടുവയെ ഒലിപ്പിക്കാൻ വന്നതാ…. അവൾടെ ഒരു കന്നേട്ടൻ…..) രാജി – ചേട്ടായി അകത്തുണ്ട്…. ചിഞ്ചു –
എന്താ ജാനകി ഒന്നും മിണ്ടാത്തത്… എന്നെ പരിചയമില്ലാത്തോണ്ടാണോ…. ഞാൻ ഇവിടത്തെ ഒരംഗത്തെ പോലെയാ…. മീനൂട്ടിയ്ക് മോളെ പോലെ…. കലിച്ച് വന്നെങ്കിലും ഞാൻ അവളെ നോക്കി ഇളിച്ച് കാട്ടി…. ഈ അവതാരം എന്റേന്ന് കേൾക്കും മിക്കവാറും…. സച്ചുവേട്ടനും രാജിയും ഊറിച്ചിരിക്കുന്നുണ്ട്…. ചിഞ്ചു – ഞാൻ കണ്ണേട്ടനെ കണ്ടിട്ട് വരാം… അവൾ ചാടി ഉള്ളിലേക്ക് പോയി… സച്ചു – ടീ ചക്കീ, നിനക്ക് കണ്ണേട്ടനെ കാണണ്ടേ… ഞാൻ – ദേ അസ്ഥാനത്ത് ചളിയടിക്കരുത്…. ആ മറുത മിക്കവാറും എന്റെ കൈ കൊണ്ട് ചാവും…… അവൾടെ ഒരു ഒലിപ്പീര്….. രാജി – നീ മൈൻഡ് ചെയ്യണ്ട അവളെ…. വാ അകത്തേക്കു പോവാം….
മുറിയിൽ ഫോണും കുത്തി ഇരുന്നപ്പോളാണ് രാജി വന്ന് വിളിച്ചത്… മാങ്ങ കഴിക്കാൻ ആണെന്ന് പറഞ്ഞപ്പോൾ ഒഴിഞ്ഞു മാറിയതാണ്… പക്ഷേ പെണ്ണിന്റെ നിർബന്ധം കൊണ്ട് താഴെ ചെല്ലേണ്ടി വന്നു… പടിയിൽ അപ്പയും മീനൂട്ടിയും ഇരിപ്പുണ്ടായിരുന്നു… ഫുൾ സെറ്റപ്പിൽ ആണിരുപ്പ്….. “ടീ രാജി നിനക്കാണോ മാങ്ങ കഴിക്കാൻ തോന്നിയേ…..” “അല്ല ചേട്ടായി… ചക്കിയ്കാ…..” “ഉം…..” മാവിന്റെ മൂട്ടിൽ നിന്ന് മുകളിലിരിക്കുന്ന സച്ചുവിനോട് തല്ല് പിടിക്കണുണ്ട്…. അവസാനം കുറേ മാങ്ങയും പറിച്ചോണ്ട് വന്നു രണ്ടും…. ചക്കി ഞാനിരുന്നതിന് തൊട്ട് താഴെയുള്ള പടിയിലാണ് ഇരുന്നത്…..
അമ്മ പീസാക്കിയ മാങ്ങ കറിയും ചേർത്ത് കഴിക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു… ഇപ്പോ കുടുംബം ഒന്നിച്ച് സന്തോഷത്തോടെ കഴിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം കീഴടക്കും പോലെ തോന്നി… അവളെന്റെ കുട്ടിക്കാലം തന്നെ എനിക്ക് തിരിച്ചു തന്ന പോലെ തോന്നി… പ്രതീക്ഷിക്കാതെ എന്റെ നേരെ ഒരു കഷ്ണം മാങ്ങ നീണ്ടു വന്നു…. നോക്കുമ്പോൾ അപ്പയാണ്…. അറിയാതെ വായ തുറന്നു… കുഞ്ഞിലെ എപ്പോഴോ അപ്പ വാരിത്തന്ന ഓർമയേ ഉള്ളൂ…. കഴിച്ചതിൽ വച്ചേറ്റവും സ്വാദ് അപ്പ വായിലേക്ക് വെച്ച് തന്ന മാങ്ങയ്കാണെന്ന് തോന്നി… മനസ് നിറഞ്ഞ പോലെ….
അപ്പ കണ്ണുകൾ ഒപ്പുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചെങ്കിലും നെഞ്ച് നീറി…. കണ്ണുകൾ നിറയുന്നത് ആരും കാണാതെ ഇരിക്കാൻ അവിടെ നിന്നും പോയി… മനസ്സ് കൊണ്ട് ചക്കിയോട് നന്ദി പറഞ്ഞു , ഇത്രയും നല്ലൊരു നിമിഷം എനിക്ക് സമ്മാനിച്ചതിന്… റൂമിൽ കണ്ണുമടച്ച് കുറച്ചു നേരം ഇരുന്നപ്പോഴാണ് ചിഞ്ചു ഇങ്ങോട്ട് വന്നത്… മനുഷ്യന് വീട്ടിലും സ്വസ്ഥത തരില്ല…. ഇവളെയെന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്… നാശം…. ഗതികെട്ട് ഞാൻ ചോദിച്ചു… “ചിഞ്ചു നീ എന്തിനാ വന്നത്….” “വീട്ടിലിരുന്നു ബോർ അടിച്ചോണ്ടാ കണ്ണേട്ടാ….” “താഴെ രാജിയേന്നും കണ്ടില്ലേ….”
“അവരവിടെ ഭയങ്കര കാര്യം പറച്ചിലാ… ആ പുതിയ കൊച്ച് എന്നാ പോകുന്നത് …..” “ആര് ചക്കിയോ…..” “ചക്കിയോ….. അതാണോ അവളുടെ പേര്… ജാനകി എന്നല്ലേ….” “അടുപ്പം ഉള്ളവർ ചക്കീന്നാ വിളിക്കുന്നേ….” അവളെന്നെ ഒന്ന് നോക്കി… “ആ കൊച്ച് എന്തിനാ എപ്പോഴും ഇവിടെ നിൽക്കുന്നത്…. അവൾ സ്നേഹതീരത്ത് അല്ലേ നിൽക്കുന്നത്….” “അവളെ ഈ കുടുംബത്തിലെ കുട്ടി ആയിട്ടേ കണ്ടിട്ടുള്ളൂ….. അവളിവിടെ വരുന്നതിന് ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല… നിനക്കുണ്ടോ……. അങ്ങനെയാണെങ്കിൽ നീ ഇവിടെ വരുന്നതോ…..” “എന്നെപ്പോലെ ആണോ അവൾ…..” “നിനക്കെന്താ കൊമ്പുണ്ടോ….
നിനക്ക് ഇവിടെ ആരും ഒരു അവകാശവും പതിച്ചു തന്നിട്ടില്ല… മര്യാദയ്ക്ക് വന്ന് അമ്മയെ കണ്ടിട്ട് പോകാം… അല്ലാതെ എന്റടുത്തേക്ക് കുഴഞ്ഞാടി വരരുത്… എനിക്ക് തീരെ ഇഷ്ടമല്ല അത്… പൊക്കോ താഴേക്ക്….” “അത് കണ്ണേട്ടാ…. ഞാൻ….” “ഒന്നും കേൾക്കണ്ട… പോകാൻ….” അവൾ താഴേക്ക് പോയി… എനിക്ക് നല്ല ദേഷ്യം വന്നു….. അതുകൊണ്ടാണ് ബാൺക്കണിയിലേക്ക് പോയത്…. അവിടെ ചക്കിയും ഉണ്ട് …. കൈവേരിയിൽ പിടിച്ചോണ്ട് ആരോടോ ഫോണിൽ കത്തിയടിക്കുവാ….. ഞാൻ വന്നതൊന്നും അറിഞ്ഞില്ല… ഫോണിൽ ലയിച്ചു നിൽക്കുവാ….. ഒരു നിമിഷം ഞാൻ അവളെ ശ്രദ്ധിച്ചു….
പാവാട നേരത്തെ പോലെ അല്പം ഉയർത്തി വച്ചിട്ടുണ്ട്… സ്വർണ്ണ പാദസരം കാലിൽ പിണഞ്ഞ് കിടപ്പുണ്ട്… വിരലുകളിൽ കടുത്ത ചുവപ്പ് നിറത്തിലുള്ള നെയിൽ പോളിഷ് ഇട്ടിട്ടുണ്ട്…. ചിരിക്കുമ്പോൾ കാണുന്ന ഇടത് ഭാഗത്തുള്ള കൊമ്പല്ല് ഇന്നാണ് ഞാൻ ശ്രദ്ധിക്കുന്നത്…. അതേ ഭാഗത്ത് തന്നെ ചുണ്ടിന് മുകളിലായി ഒരു കുഞ്ഞു മറുക്…. ചിരിക്കുമ്പോൾ കൂമ്പി അടയുന്ന കരിമഷി കണ്ണുകൾ…. കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾ….. കുഞ്ഞിപ്പിള്ളാരെ പോലെയാ ചിരിയും വർത്താനവും ചിണുക്കവും…. വർത്താനം കേട്ടപ്പോൾ തന്നെ അവളുടെ അച്ഛനോടാണെന്ന് മനസ്സിലായി…
അച്ഛനോടാണ് ഇഷ്ടം കൂടുതലാണെന്ന് മുന്നേ മനസ്സിലായിരുന്നു…. അവളുടെ വാക്കുകളിൽ നിന്നും രാജിയുടെ വാക്കുകളിൽ നിന്നും… ഫോൺ വച്ചു തിരിഞ്ഞപ്പോഴാണ് പെണ്ണ് എന്നെ കണ്ടത്…. അടുത്ത തല്ല് ഞാൻ പ്രതീക്ഷിച്ചതാ….. പക്ഷേ അവളെന്നെ നോക്കി ചിരിച്ചു…… “കണ്ണേട്ടൻ എപ്പോ വന്നു….” “കുറച്ചു നേരമായി….” “അച്ഛയാ വിളിച്ചേ…. വീട്ടിലെ ഓരോ കാര്യങ്ങൾ പറയുവായിരുന്നു….” “നിനക്ക് അച്ഛനെ അത്രയ്കിഷ്ടാണോ….” “ഒരുപാട് ഇഷ്ടാ…. അച്ഛ നല്ല ഫ്രണ്ട്‌ലി ആണ്… ഇടയ്ക്ക് ഇടയ്ക്ക് എന്നെ വിളിക്കും… അല്ലേലും അച്ഛനും അമ്മയ്ക്കും മക്കളെ കഴിഞ്ഞേ മറ്റെന്തും ഉണ്ടാകുള്ളു…. ചിലർ അത് പ്രകടിപ്പിക്കും….
ചിലർക്ക് അതിന് കഴിയില്ല… പക്ഷേ അതിന് അർഥം അവർക്ക് നമ്മളോട് ഇഷ്ടമില്ലെന്നല്ല…. അതിനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് ആയിരിക്കും… ഒരു സ്വാർത്ഥതയുമില്ലാതെ നമ്മളെ സ്നേഹിക്കാൻ അവർക്കേ സാധിക്കൂ….” എപ്പോഴും ചളിയടിക്കും എങ്കിലും ഇപ്പോൾ പറഞ്ഞ വാക്കുകൾക്ക് ഒത്തിരി മൂല്യമുണ്ട്…. “കണ്ണേട്ടാ…. വായോ കഴിക്കാൻ…” “നീ ചെല്ല്… ഞാൻ വന്നേക്കാം….” “അത് പറ്റില്ല…. പ്ലീസ്…. പ്ലീസ്…..” “ഓഹ്….. മതി മതി വരാം… മുൻപേ നടക്ക്…… പെണ്ണ് ചിരിച്ചുകൊണ്ട് താഴേക്ക് പോയി… പുറകിലായി ഞാനും…. ************** കണ്ണേട്ടനെയും വിളിച്ചിട്ടാണ് ഞാൻ താഴേക്ക് വന്നത്….
അപ്പോഴേക്കും ഊൺമേശയ്ക് അരികിൽ സച്ചുവും അപ്പയും രാജിയും അപ്പയും സ്ഥാനം പിടിച്ചിരുന്നു…. ഞാൻ രാജിയുടെ അടുത്താണ് ഇരുന്നത്…. കണ്ണേട്ടൻ ഇരുന്നതിന് അടുത്തായി ആ മറുതയും വന്നിരുന്നു…. രാജി – നിനക്ക് കണ്ണേട്ടന്റെ അടുത്ത് പോയിരുന്നാൽ പോരേ…. (പതിയെ ) ഞാൻ – ആ മാക്കാച്ചി അവിടെ കേറി ഇരിക്കും എന്ന് ഞാൻ വിചാരിച്ചോ… (പതിയെ ) ചിഞ്ചു – കണ്ണേട്ടാ കുറച്ചു മാമ്പഴപ്പുളിശ്ശേരി ഒഴിക്കട്ടെ…. (ഞാൻ – അങ്ങേരുടെ തലയിലേക്ക് ഒഴിക്ക്… -ആത്മ ) കണ്ണൻ – വേണമെങ്കിൽ ഞാൻ എടുത്തോളാം.. പിന്നല്ല കടുവ പൊളിയല്ലേ…. അവളുടെ ഒരു പുണിശ്ശേരി…. ഹും…. ചിഞ്ചു –
അയ്യോ എന്റെ പപ്പടം എവിടെ പോയി… (ഞാൻ – മോന്തയ്കൊന്ന് കൊടുക്കണം… അപ്പോക്കാണാം അവളുടെ അമ്മുമ്മേട പപ്പടം…. -ആത്മ) സച്ചു – നിന്റേതാരുന്നോ…. സോറി ഞാൻ തിന്നു.. പപ്പടം ഉണ്ടെന്ന് വിചാരിച്ചു കഴിച്ചോ ട്ടോ……. ഞാനും രാജിയും പൊട്ടി വന്ന ചിരി അടക്കി പിടിച്ചു…. ചിഞ്ചു – പോ… ദുഷ്ടാ…. മീനൂട്ടി കുറച്ചു ചോറ്… (ഞാൻ – തൊട്ടപ്പുറത്ത പ്ലേറ്റിന്ന് എടുത്ത് കഴിക്കെടീ….. അവളുടെ ഒരു കോറ് -ആത്മ ) പെട്ടെന്ന് ആ ജന്തു നെറുകയിൽ കയറി ചുമയ്കാൻ തുടങ്ങി…. ചിഞ്ചു – കണ്ണേട്ടാ വെള്ളം…. കണ്ണേട്ടൻ വെള്ളം ഗ്ലാസ്സിലെടുത്തതും സച്ചുവേട്ടൻ അത് കൈയിൽ വാങ്ങി… സച്ചു – ചേട്ടായി കഴിക്ക്….
ഞാൻ കൊടുക്കാം… ചിഞ്ചു ദേ വെള്ളം കുടിക്ക്…. അവള് കണ്ണേട്ടനെയാകും പ്രതീക്ഷിച്ചത്… അതുകൊണ്ടാ സച്ചുവേട്ടൻ കൊടുത്തപ്പോൾ പുള്ളിയെ ഉഴപ്പിച്ച് നോക്കിയത്…. സച്ചുവേട്ടൻ അവൾക്കിട്ട് കൊടുക്കാൻ പറ്റിയ അവസരം നന്നായി അങ്ങ് വിനിയോഗിച്ചു… അവളുടെ തലയിലും മുതുകത്തും ആഞ്ഞ് തന്നെ ഇടിച്ചു നിരപ്പാക്കി…. രാജി – ടീ നീയവളെ നല്ല വൃത്തിയായി മനസ്സിൽ തെറിവിളിച്ച് അല്ലേ….( പതിയെ ) ഞാൻ – നിനക്കെങ്ങനെ മനസ്സിലായി (പതിയെ) രാജി – അവളുടെ ചുമ കണ്ടപ്പോൾ മനസ്സിലായി… ഒരു മയത്തിലൊക്കെ വിളിച്ചൂടേ….. പെണ്ണിപ്പോൾ പരലോകത്ത് എത്തിയേനേ…..( പതിയെ ) ഞാൻ – ഈ….. ഞാൻ ഒളികണ്ണിട്ടു നോക്കിയപ്പോൾ കണ്ണേട്ടൻ എന്നെ നോക്കിയത് കണ്ടു…
പെട്ടെന്ന് തന്നെ പുള്ളിക്കാരൻ നോട്ടം മാറ്റി….. വല്ലാത്തൊരു ഫീൽ എനിക്ക് തോന്നി…. മനസ്സെന്നോട് മന്ത്രിച്ചു ; “നിന്നോളം ഇടനെഞ്ചിലേക്ക് വേരാഴ്ത്തിയ മറ്റൊരു സ്വപ്നം ഉണ്ടായിട്ടില്ല…… വിയർപ്പുതുള്ളികളിൽ കുതിർന്ന മുടിയിഴകൾ പിൻകഴുത്തിലൂടെ വകഞ്ഞുമാറ്റി നീ എന്തോ കാതിൽ മന്ത്രിച്ചപ്പോഴും ഞാൻ കേട്ടിരിക്കുന്നില്ല….. നിന്റെ ചുടുനിശ്വാസം എന്നെ ചുട്ടുപൊള്ളിച്ചു… നിന്റെ നോട്ടത്തിനു മുൻപിൽ പലപ്പോഴും എന്റെ മിഴിയിണകൾ ഉയർന്നുതാഴ്ന്നു….. നിന്റെ ഗന്ധത്തിന് പ്രണയസുഗന്ധമായിരുന്നു.. എന്നിലെ പ്രണയത്താൽ നീ വേരാഴ്ത്തുമിടമെല്ലാം പൂവിട്ടിരിക്കുന്നു…. നീ ഇന്നൊരു പൂമരമാണ്….. വേരുമുതൽ പൂത്തുലഞ്ഞൊരെൻ പ്രണയപൂമരം…….”
(തുടരും)-