Thursday, December 19, 2024
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 29

എഴുത്തുകാരി: പാർവതി പാറു

അവർക്കിടയിലെ ശീതയുധം ദിവസങ്ങൾ പോവും തോറും അത്പോലെ തന്നെ നിലകൊണ്ടു… പരസ്പരം സഹകരിച്ചും സഹായിച്ചും ഉള്ള നാളുകൾ.. കൂടുതൽ ഒന്നും ഇല്ല.. ഒന്നോ രണ്ടോ വാക്കുകൾ… ഒരുമിച്ചുള്ള കുറഞ്ഞ നിമിഷങ്ങൾ.. അവർക്ക് രണ്ടുപേർക്കും അറിയുമായിരുന്നു തന്റെ ഇണ തന്നെക്കാൾ ഏറെ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന്… എന്നിട്ടും അവർ ഒരിക്കലും അത് പരസ്പരം പങ്കുവെച്ചില്ല…

അവൾ പറയുന്നത് കാത്ത് അവനും അവൻ പറയുന്നത് കാത്ത് അവളും ഇരുന്നു… ഒരുപക്ഷെ ആ മൗനം ഒരു ആവശ്യകത ആയിരുന്നു.. മൗനത്തിന്റെ ഭാഷ പഠിക്കാൻ.. അവന്റെ കണ്ണിൽ നോക്കി അവന്റെ മനസ് അറിയാൻ.. അവളുടെ ചലങ്ങൾ നോക്കി വികാരങ്ങൾ അറിയാൻ … അവർ പരസ്പരം പഠിച്ചു കൊണ്ടിരുന്നു… രാത്രിയിൽ അവൾക്ക് കാവലിരിക്കുമ്പോൾ അവനും.. രാവിലെ അവൻ പോയാൽ അവന്റെ മുറിയിലെ അവന്റെ മണം ആസ്വദിക്കുന്ന അവളും ആ മൗനത്തിലൂടെ ആ പ്രണയം പങ്കു വെച്ചിരുന്നു..

കിരൺ എത്ര നിർബന്ധിച്ചിട്ടും പിജി ക്ക് ചേരാൻ അവൾ സമ്മതിച്ചില്ല… ഒടുവിൽ കറസ്പോണ്ടൻസിൽ ചെയ്യാം എന്ന് സമ്മതിച്ചു… ഡിഗ്രി തന്നെ അവൾ പഠിച്ചു തീർത്തത് അമർ ഒപ്പം ഉള്ളത് കൊണ്ടായിരുന്നു.. എല്ലാം തുറന്ന് പറയാനും… സങ്കടപെടുമ്പോൾ ചേർത്ത് പിടിക്കാനും അവനെ പോലെ ഒരു സുഹൃത്തിനെ ഒരിക്കലും കിട്ടില്ലെന്ന്‌ അവൾക്ക് തോന്നിയിരുന്നു.. ഡിഗ്രി കഴിഞ്ഞിട്ടും അവന്റെ സൗഹൃദത്തിന് ഒട്ടും തന്നെ കോട്ടം തട്ടിയിരുന്നില്ല..

എന്നും ഒരു പത്തു മിനിറ്റ് അവൻ അവളെ വിളിച്ചു വിശേഷങ്ങൾ പങ്കുവെക്കുമായിരുന്നു… … മിത്തൂ നമുക്കിന്ന് ഒരു സ്ഥലം വരെ പോവാൻ ഉണ്ട്… രാവിലെ അടുക്കളയിൽ കരിക്കരിയുമ്പോൾ കിരൺ പുറകിൽ വന്ന് പറഞ്ഞു.. എവിടെക്കാ അവൾ ചോദിച്ചു… അത് അവിടെ ചെല്ലുമ്പോൾ അറിയാം.. വേഗം റെഡി ആയി വാ… അവൻ പറഞ്ഞപ്പോൾ അവൾ പെട്ടന്ന് തന്നെ പണി തീർത്ത് ഒരുങ്ങി വന്നു… അന്നൊരു ഞായറാഴ്ച ആയിരുന്നു..

പൊതുവേ എല്ലാ ഒഴിവ് ദിവസങ്ങളിലും കിരൺ പാർട്ടി പരിപാടികൾ ആയി തിരക്കിൽ ആവും.. പക്ഷെ ഇന്ന് പതിവില്ലാതെ അവളെയും കൂട്ടി പുറത്തിറങ്ങിയതിൽ അവൾക്ക് അത്ഭുതം തോന്നി… അരമണിക്കൂർ യാത്രക്ക് ഒടുവിൽ ഒരു വലിയ വീടിന് മുന്നിൽ അവൻ വണ്ടി നിർത്തി… സ്വർഗം എന്നെഴുതിയ ആ വീടിന് വല്ലാത്തോരു ഭംഗി തോന്നി.. മുറ്റത്ത് വലിയ പൂന്തോട്ടം.. ഊഞ്ഞാലുകൾ.. കിളിക്കൂടുകൾ… നിറയെ തണൽ മരങ്ങൾ…

ശരിക്കും അതൊരു സ്വർഗം ആണെന്ന് തോന്നി… ഇതാരുടെ വീടാ അവൾ ചോദിച്ചു.. ഇത് എല്ലാവരുടെയും വീട് ആണ് .. എന്റെയും നിന്റെയും നമ്മളെ പോലുള്ള പലരുടെയും.. മിത്ര ഒന്നും മനസിലാവാതെ അവനെ നോക്കി… അപ്പോഴേക്കും ഉള്ളിൽ നിന്ന് ഒരു പെൺകുട്ടി നടന്ന് വന്നു.. വാവാ… ഇപ്പോളെങ്കിലും തോന്നിയല്ലോ നിനക്ക് ഇവളെയും കൂട്ടി ഒന്നിങ്ങോട്ട് വരാൻ…അതെങ്ങനെയാ സഖാവിന് എപ്പോളും തിരക്ക് അല്ലേ..

അവൾ കിരണിനെ നോക്കി പറഞ്ഞു.. മിത്ര അവരെ രണ്ടുപേരെയും മാറി മാറി നോക്കി.. ഒന്നും പറയണ്ട നീലു… ആകെ തിരക്ക് ആയിപോയി.. നീ വിളിക്കുമ്പോൾ ഞാൻ പറയാറില്ലേ.. മ്മ്.. മ്മ്.. ആ ഇനി അങ്ങനെ ഒക്കെ ആവും.. കല്യാണം കഴിഞ്ഞാൽ പ്രാരബ്‌ധം തുടങ്ങി എന്നാ അല്ലേ മിത്തൂ.. അവൾ മിത്രയെ നോക്കി പറഞ്ഞു.. മിത്ര അവളെ നോക്കി ചിരിച്ചു.. അവർ അകത്തേക്ക് കയറി ഇരുന്നു.. അല്ലാ..

മിത്തൂ കല്യാണം കഴിഞ്ഞപ്പോൾ എങ്കിലും ഇവന് വല്ല മാറ്റവും ഉണ്ടോ അതോ പഴയ പോലെ പാർട്ടിയും നാട്ടുകാരും തന്നെ ആണോ… കിരൺ ചിരിച്ചു… പിന്നേ കല്യാണം കഴിഞ്ഞെന്ന് വെച്ച് എനിക്ക് അതൊന്നും അങ്ങനെ വേണ്ടെന്ന് വെക്കാൻ പറ്റുമോ… വേണ്ടാന്ന് വെക്കേണ്ട.. പക്ഷെ കുറച്ചു നേരം വീടിന് കൂടി മാറ്റി വെക്കണം… അല്ലേ മിത്തൂ… നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞു അവൾ ഉള്ളിലേക്ക് പോയി.. ആരാ അത് മിത്ര ചോദിച്ചു.. അത് നീലാംബരി… എന്റെ ഫ്രണ്ട് ആണ്..

കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു… ഇത് അവരുടെ വീടാണോ… ഇവിടെ വേറെ ആരൂല്ലേ… അവൾ ചോദിച്ചു.. ഇല്ലെന്നോ.. നീ വാ കാണിച്ചു തരാം.. കിരൺ എഴുന്നേറ്റ് നടന്നു.. നീണ്ട ഒരിടനാഴിക്ക് അപ്പുറം ഉള്ള മുറ്റത്തേക്ക് ഇറങ്ങി… ആ മുറ്റത്ത് പത്തു പന്ത്രണ്ടു കുട്ടികൾ കളിക്കുന്നുണ്ട്… അവിടെ ഉള്ള ബെഞ്ചുകളിൽ കുറേ വൃദ്ധരായ സ്ത്രീകളും പുരുഷൻമാരും… ഇതൊക്കെ നീലാംബരിയുടെ ആരാ.. മിത്ര ചോദിച്ചു..

ബന്ധം കൊണ്ട് അവളുടെ ആരും അല്ല.. പക്ഷെ ഇവരാണ് ഇന്നവളുടെ ലോകം… കഴിഞ്ഞ നാലുവർഷം ആയി ഇവരിൽ ഒരാളായി ആണ് അവളും ഞാനും ഒക്കെ കഴിയുന്നത്.. എനിക്ക് മനസിലായില്ല… മിത്ര പറഞ്ഞു.. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളും മക്കളാൽ ഉപേക്ഷിക്കപ്പെട്ട അച്ഛൻ അമ്മമാരും ആണവർ.. ഇന്ന് ആ കുഞ്ഞുങ്ങളുടെ ചേച്ചി ആയി ആ വൃദ്ധരുടെ മകളായി അവർക്കെല്ലാം എല്ലാം ആയി ജീവിക്കുകയാണ് നീലു. അപ്പോൾ നീലുവിന്റെ ഫാമിലി..

അവൾ ചെറുതായിരിക്കുമ്പോൾ അവളെ മുത്തശ്ശിയെ ഏൽപ്പിച്ചു അവളുടെ പേരെന്റ്സ് അബ്രോഡിലേക്ക് പോയി.. പിന്നീട് അവർ പിരിഞ്ഞു.. മകളെ കാണാൻ ഒരിക്കലും വന്നില്ല.. ഈ വലിയ വീട്ടിൽ മുത്തശ്ശിക്ക് ഒപ്പം അവൾ ജീവിച്ചു… അവൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ മുത്തശ്ശി മരിച്ചു… അവൾ ഒറ്റക്കായി.. ആ സമയത്ത് അവൾ ഒരു പയ്യനും ആയി സ്നേഹത്തിൽ ആയിരുന്നു… അങ്ങനെ ഡിഗ്രി അവസാന പരീക്ഷ കഴിഞ്ഞു പിറ്റേന്ന് അവരുടെ വിവാഹം തീരുമാനിച്ചു…

അവനെ കാത്ത് അവനൊപ്പം ഒരു വിവാഹ ജീവിതം സ്വപ്നം കണ്ട് അവൾ അണിഞ്ഞൊരുങ്ങി വന്നു.. പക്ഷെ അവൻ വന്നില്ല.. കാത്തിരുന്നു.. നേരം കടന്ന് പോയി.. പക്ഷെ അവൾ പ്രദീക്ഷ കൈവെടിഞ്ഞില്ല.. അവൻ വരും എന്ന് വിശ്വസിച്ചു… പക്ഷെ അവൻ വന്നില്ല… അവൻ ചതിച്ചതാണെന്ന് അവൾക്ക് മനസിലായി… തിരികെ ഒരു മടക്കം വേണ്ടെന്ന് അവൾക്കും തോന്നി.. നിന്നെ പോലെ ഞരമ്പ് മുറിക്കാൻ അല്ല നോക്കിയേ…

ട്രെയിനിന് തലവെക്കാൻ… ആ രാത്രി ആ റെയിൽ പാലത്തിലൂടെ ഒറ്റക്ക് നടക്കുമ്പോൾ ആണ് നീലു അവളെ കാണുന്നത്.. ജനിച്ചു നിമിഷങ്ങൾ മാത്രം ആയൊരു കുഞ്ഞിനെ ആരോ ഉപേക്ഷിച്ചു പോയാതാണ്… ആ കുഞ്ഞിന്റെ മുഖം ആണ് അവളെ ഇന്നും ജീവനോടെ നിർത്തുന്നത്… ഇന്ന് അവൾക്ക് വേണ്ടി ചിരിക്കാൻ കണ്ടില്ലേ എത്ര മുഖങ്ങൾ ആണെന്ന്… ആ മുഖങ്ങളിലെ ചിരി അവളിലെ വേദനക്ക് ഒരു നല്ല മരുന്നായി.. മിത്ര ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്നു… മിത്തൂ…

ഒറ്റക്കാവുമ്പോൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത് ഒരു മണ്ടത്തരം ആണ്… ഈ ലോകത്ത് ഒറ്റക്ക് ജനിക്കുകയും മരിക്കുകയും ചെയുന്ന നമ്മൾക്ക് ജീവിക്കുമ്പോൾ ഒരു കൂട്ട് വേണം എന്ന് തോന്നും.. അതൊരു പക്ഷെ നമ്മൾ ആഗ്രഹിക്കുന്നത് ആവണം എന്നില്ല… പക്ഷെ കിട്ടിയ കൂട്ടിനെ സ്നേഹിക്കാൻ പഠിക്കണം… ഒന്നുമില്ലെങ്കിലും ഒറ്റക്കല്ലെന്ന് ആശ്വസിക്കാം അല്ലോ.. കിരൺ ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് നടന്നു.. അവർക്കൊപ്പം ഇരുന്നു… കിരണിനോട് ഉള്ള പിണക്കം ഇനിയും മാറിയില്ല അല്ലേ…

പിറകിൽ നിന്നുള്ള നീലുവിന്റെ ചോദ്യം ആണ് അവളെ ബോധത്തിലേക്ക് കൊണ്ടുവന്നത്.. എനിക്ക് ആരോടും പിണക്കം ഇല്ല.. മിത്ര അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.. പിന്നേ… പിന്നെ എന്തിനാ ഈ മൗനം… അത്.. അത്… മിത്ര മറുപടി ഇല്ലാതെ നിന്നു.. കിരൺ നിന്റെ ഭാഗ്യം ആണ് മിത്തൂ.. അവനെക്കാൾ നിന്നെ സ്നേഹിക്കാൻ ഈ ലോകത്ത് ആർക്കും ഇനി സാധിക്കില്ല… നിന്റെ എല്ലാ നഷ്ടങ്ങൾക്കും പകരം ആയി ദൈവം തന്നതാണ് അവനെ… ഇനി എങ്കിലും കൊടുക്കില്ലേ ആ സ്നേഹം…

മുഴുവൻ… അവനും അത് കൊതിക്കുന്നുണ്ട്… നീലു കൈയിൽ ഉണ്ടായിരുന്ന കപ്പ് അവൾക്ക് നൽകി കിരണിന് അടുത്തേക്ക് പോയി… അവരെ നോക്കി അൽപ്പം മാറി മിത്ര ഇരുന്നു… അവൾക്ക് കുറ്റബോധം തോന്നി… എല്ലാം തിരിച്ചറിഞ്ഞിട്ടും അവനെ സ്നേഹിക്കാൻ കൊതിച്ചിട്ടും അത് നൽകാത്തതിൽ അവൾക്ക് അവളോട്‌ തന്നെ ദേഷ്യം തോന്നി…. ഉച്ചക്ക് അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച് അവർ ഇറങ്ങി….

വീട്ടിൽ അവളെ ഇറക്കി കിരൺ പാർട്ടി ഓഫീസിലേക്ക് പോയി… മിത്ര ഫോൺ എടുത്ത് അമറിനെ വിളിച്ചു.. എല്ലാം പറഞ്ഞു.. ഒടുവിൽ നിന്റെ ഉള്ളിലെ മഞ്ഞുമല ഉരുകി തുടങ്ങി അല്ലേ.. അമർ അവളെ കളിയാക്കി… നീ പോടാ… മടുത്തു.. എനിക്ക് ഈ മൗനനാടകം… എനിക്ക് എന്റെ കിരണേട്ടനെ സ്നേഹിക്കണം.. നീ പറ.. ഞാൻ അതെങ്ങനെയാ ഒന്ന് പ്രെസെന്റ് ചെയാ.. ഛെ.. നാണം ഇല്ലലോടി.. സ്വന്തം ഹസിനോട് സ്നേഹം പറയേണ്ടത് എങ്ങനെ ആണെന്ന് സുഹൃത്തിനോട് ചോദിക്കാൻ..

നീ എന്റെ വെറും സുഹൃത്ത് അല്ലല്ലോ.. എന്റെ ചങ്ക് അല്ലേ.. പറയടാ.. എന്റെ മിത്തൂ.. ഒരു സ്ത്രീക്ക് തന്റെ പുരുഷന് നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം അവളുടെ മനസും ശരീരവും ആണ്.. മനസ് നീ ആൾറെഡി നൽകി കഴിഞ്ഞു.. ഇനി ശരീരം കൂടി കൊടുത്തേക്ക്… പോടാ.. തോന്നിവാസം പറയാതെ… തോന്നിവാസം ഇത്.. ബെസ്റ്റ്.. എടി നീ അവന്റെ ഭാര്യ ആണ്… എന്നാലും ഛെ.. എനിക്ക് വയ്യ… ശോ പെണ്ണിന് നാണം വന്നു…

മോളേ ഇതിൽ കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ല.. നീ ചെല്ല് ഒരു നല്ല ഭാര്യ ചെയ്യേണ്ട എല്ലാ കാര്യങ്ങളും എന്റെ മോളിപ്പോ ഭംഗി ആയി ചെയ്യുന്നുണ്ട്.. ഇത്കൂടെ ചെയ്‌താൽ പെർഫെക്ട്… എന്നും ഇങ്ങനെ നടന്നാൽ മതിയോ ഒരു കുട്ടി സഖാവ് കൂടി വേണ്ടേ… നിനക്ക് അവൻ ഫോൺ വെച്ചപ്പോൾ ആണ് മിത്ര ആദ്യമായി അതിനെ കുറിച്ച് ഓർക്കുന്നത്.. ഇതുവരെ ഉള്ളിൽ പ്രണയം മാത്രം ആയിരുന്നു എങ്കിൽ പോലും… ഒരിക്കലും ഒരു വിവാഹജീവിതത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല…

ഒരു ഭാര്യ ആവണം എന്നല്ലാതെ അമ്മ ആവണം എന്ന് തോന്നിയിട്ടില്ല… അവളുടെ ഉള്ളിലെ സ്ത്രീ ആദ്യം ആയി ഒരു കുഞ്ഞിനായി കൊതിച്ചു.. അന്ന് പതിവിലും നേരത്തെ പണിയെല്ലാം ഒതുക്കി അവൾ അവനെ കാത്തിരുന്നു.. തുലാവർഷം അതിന്റെ എല്ലാ കുസൃതികളും ആയി മുറ്റത്ത് പെയ്യുന്നതും നോക്കി അവൾ ഇരുന്നു… മഴയിൽ നനഞ്ഞു കുറിച്ചാണ് കിരൺ വന്നത്.. അവൾ കൈയിൽ കരുതി വെച്ച തോർത്ത്‌ അവന് നേരെ നീട്ടി …അവൾക്കൊരു പുഞ്ചിരി നൽകി അവൻ ഉള്ളിലേക്ക് കയറി..

അവൻ കുളിച്ചു മാറ്റി വന്നപ്പോഴേക്കും അവൾ ഭക്ഷണം എടുത്തു വെച്ചിരുന്നു.. തനിക്ക് ഇഷ്ടായോ സ്വർഗം.. അവൻ കഴിക്കുന്നതിനിടെ ചോദിച്ചു.. മ്മ്.. ഒത്തിരി അവൾ പറഞ്ഞു.. എന്നാൽ നാളെ തൊട്ട് അവിടേക്ക് പോവാൻ തയ്യാറായിക്കോളൂ.. നീലു തന്നെ അവിടെ അഡ്മിൻ ആയി അപ്പോയ്ന്റ് ചെയ്തു.. മിത്ര അവനെ നോക്കി.. കാര്യായിട്ടാടോ.. ഇവിടെ ഇരുന്ന് ബോറടിക്കണ്ട.. അവിടെ പോയാൽ ഒത്തിരി പേരുണ്ടല്ലോ… മിത്രക്ക് ഉള്ളിൽ സന്തോഷം തോന്നി..

താൻ ഒരിക്കലും ഒറ്റക്കാവരുത് എന്ന് അവൻ എത്രമാത്രം ആഗ്രഹിക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു… ഭക്ഷണം കഴിഞ്ഞു.. പണി തീർത്തു വന്നപ്പോൾ കിരൺ വരാന്തയിൽ മഴ നോക്കി ഇരിക്കുകയാണ്… മിത്ര അവന്റെ അരികിൽ ചെന്നിരുന്നു.. അവന്റെ തോളിൽ തലവെച്ചു.. അവന്റെ കൈകളെ ചേർത്ത് പിടിച്ചു.. സോറി… അവൻ പറഞ്ഞു… അവൾ തല ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി… സോറി അവളും പറഞ്ഞു..

അവൻ ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു… ആദ്യമായി അവൾ അവന്റെ ഹൃദയതാളം കേട്ടു… മിത്തൂ മിത്തൂ.. അവന്റെ ഹൃദയം മിടിക്കുന്നത് പോലും തന്നെ ഓർത്ത് ആണെന്ന് അവൾക്ക് തോന്നി.. അവൾ ഒന്നുകൂടി അവനിലേക്ക് പറ്റി ചേർന്ന് ഇരുന്നു.. ഇത്രയേ ഉണ്ടായിരുന്നുള്ളൂ.. നിന്റെ ദേഷ്യം.. അവൻ കളിയോടെ ചോദിച്ചു.. എനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല.. എന്റെ കിരണേട്ടനോട്.. തോന്നുകയും ഇല്ല..

ഇതൊരു ചെറിയ പിണക്കം… പണ്ട് ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കുമ്പോൾ ഞാൻ പിണങ്ങി പോയിരുന്നില്ലേ.. അന്ന് പിണക്കം മാറ്റാൻ എനിക്ക് ഓരോ സമ്മാനവുമായി വരുമ്പോൾ ഞാൻ പിണക്കം മറന്നു മിണ്ടിയിരുന്നില്ലേ.. അത്പോലെ ഒരു പിണക്കം.. അവൾ പറഞ്ഞു.. ഇത്തവണ പിണക്കം മാറാൻ ഞാൻ അതിന് സമ്മാനം ഒന്നും തന്നില്ലല്ലോ.. അവൻ പറഞ്ഞു… ഈ പിണക്കം തീരാൻ സമ്മാനം ഒന്നും വേണ്ട… ഈ സാമിഭ്യം അത് മാത്രം മതി.. അവൾ അവന്റെ കൈകളിൽ കൂട്ടിപ്പിടിച്ചു പറഞ്ഞു..

അവൻ ചിരിച്ചുകൊണ്ട് അവളുടെ മുഖം പിടിച്ചു ഉയർത്തി.. അവന്റെ വിരലുകൊണ്ട് അവളുടെ കവിളിൽ ഉരസി.. ആ കവിളിലൂടെ വിരലുകൾ ചലിപ്പിച്ചു… മിത്രക്ക് ശ്വാസം എടുക്കാൻ പോലും കഴിയാത്ത പോലെ.. ഹൃദയം ശക്തിയായി മിടിക്കുന്നു… ഇത് വരെ അനുഭവിക്കാത്ത ഒരു വികാരം അവളെ കീഴടക്കി കൊണ്ടിരുന്നു.. അവൻ വിരലുകൾ കവിളിലൂടെ ചുണ്ടിലേക്ക് ഇറക്കി.. ചുണ്ടിന് താഴെ ഉള്ള കാക്കപുള്ളിയിൽ കൊണ്ട് വെച്ചു.. ഇതെന്താ..

അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു… അവൾ നാണം കൊണ്ട് തലതാഴ്ത്തി.. അവൻ വീണ്ടും അവളുടെ മുഖം ഉയർത്തി.. പറ എന്താത്.. അത്.. അത്.. കാക്കപുള്ളി… ഇതെങ്ങെനെയാ ഇവിടെ വന്നേ.. അവൻ വീണ്ടും കളിയോടെ ചോദിച്ചു.. പോ കിരണേട്ടാ.. അവൾ അവനെ പിടിച്ചു മാറ്റി തിരിഞ്ഞിരുന്നു… അവൻ അവളെ പിറകിൽ നിന്ന് എടുത്തു മടിയിലേക്ക് ഇരുത്തി.. അവന്റെ കൈകൾക്കുള്ളിൽ അവൾ ഒരു പക്ഷിയെ പോലെ കിടന്നു.. അവൻ ആദ്യമായി ആ കാക്കാപ്പുള്ളിമേൽ ചുംബിച്ചു..

മെല്ലെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി…മെല്ലെ നുണഞ്ഞു… ഒടുവിൽ അവയെ സ്വാതന്ത്ര്യം ആക്കുമ്പോൾ മിത്രയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.. വർഷങ്ങൾ ആയുള്ള കൊതിയാണിത്.. അത് കൊണ്ടാവും ഈ ചുംബനത്തിന് വല്ലാത്ത മധുരം… അവൻ പറഞ്ഞു.. അവൾ നാണം കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. ആ വരാന്തയിൽ അവന്റെ നെഞ്ചിൽ ചാരി ഇരുന്ന് ആ രാത്രി അവൾ പുതിയൊരു പ്രണയകാലം സ്വപ്നം കണ്ടു… അപ്പോഴും മഴ അവളുടെ അടങ്ങാത്ത പ്രണയം മണ്ണിനോട് പങ്കു വെക്കുകയായിരുന്നു..

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 28