Saturday, January 18, 2025
LATEST NEWS

ഏഷ്യൻ രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യത: ഇന്ത്യയെ ബാധിക്കില്ല

വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നതിനാൽ ഏഷ്യൻ രാജ്യങ്ങളെ മാന്ദ്യം ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

എന്നിരുന്നാലും, ബ്ലൂംബെർഗ് സർവേയിൽ പറയുന്നത് ഇന്ത്യയിൽ ഇത് സാധ്യമല്ലെന്നാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. അടുത്ത വർഷത്തോടെ ശ്രീലങ്കയിൽ മാന്ദ്യത്തിന് 85 ശതമാനം സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

ന്യൂസിലൻഡിൽ 33 ശതമാനവും ദക്ഷിണ കൊറിയയിൽ 25 ശതമാനവും ജപ്പാനിൽ 25 ശതമാനവും ചൈന, ഹോങ്കോംഗ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ 20 ശതമാനം വീതവും മാന്ദ്യം ഉണ്ടാകുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. ഈ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി നിരക്ക് വർദ്ധനവിന്‍റെ പാതയിലാണ്.