Wednesday, May 8, 2024
LATEST NEWSTECHNOLOGY

സ്റ്റീവ് ജോബ്‌സിന്റെ ആപ്പിള്‍ 1 പ്രോട്ടോടൈപ്പ് ലേലം ചെയ്തു  

Spread the love

സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ആപ്പിൾ-1 കമ്പ്യൂട്ടർ പ്രോട്ടോടൈപ്പ് 677,196 ഡോളറിന് ലേലത്തിൽ വിറ്റു. ബേ ഏരിയയിൽ നിന്നുള്ള ഒരാളാണ് ഇത് ലേലത്തിൽ വിറ്റത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.

Thank you for reading this post, don't forget to subscribe!

കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ ബൈറ്റ് ഷോപ്പ് ഉടമ പോൾ ടെറലിന് കമ്പ്യൂട്ടറിന്‍റെ പ്രവർത്തനം കാണിച്ച് കൊടുക്കുന്നതിനാണ് ജോബ്സ് ഈ പ്രോട്ടോടൈപ്പ് ഉപയോഗിച്ചത്. പേഴ്സണൽ കമ്പ്യൂട്ടറുകൾ വിറ്റിരുന്ന ലോകത്തിലെ ആദ്യത്തെ ഷോപ്പുകളിലൊന്നായിരുന്നു ബൈറ്റ് ഷോപ്പ്.

ലേല സ്ഥാപനമായ ആർആർ ഓക്സിന്‍റെ അഭിപ്രായത്തിൽ, കമ്പനിയുടെ ഭാവിയെ മാറ്റിമറിച്ച ആദ്യത്തെ ഓർഡർ ഈ പ്രോട്ടോടൈപ്പ് ഉപയോഗിച്ചുള്ള അവതരണത്തെ തുടർന്നാണ് ലഭിച്ചത്. തുടക്കത്തില്‍ ഹോബിയിസ്റ്റുകള്‍ക്ക് വേണ്ടി 40 ഡോളറിന്റെ ഡൂ ഇറ്റ് യുവര്‍ സെല്‍ഫ് കിറ്റ് ആയാണ് ജോബ്‌സും സ്റ്റീവ് വൊസ്‌നൈയ്കും ചേര്‍ന്ന് ആപ്പിള്‍ 1 വിഭാവനം ചെയ്തത്. അതൊരു സമ്പൂര്‍ണ കംപ്യൂട്ടര്‍ ആക്കി മാറ്റാന്‍ ടെറല്‍ നിര്‍ദേശിച്ചു. 666.66 ഡോളറിനാണ് ഈ കംപ്യൂട്ടര്‍ വിറ്റത്.