ദേവതാരകം : ഭാഗം 8
എഴുത്തുകാരി: പാർവതി പാറു
അപ്പോൾ സംഗീത് അവന് മായയെ അറിയും .. പിന്നെ എന്തിന് തന്നോട് നുണ പറഞ്ഞു.. തന്നെ പോലെ അവന്റെ പ്രണയം മറ്റാരും അറിയരുതെന്ന് അവന് ആഗ്രഹം ഉണ്ടാകുമോ…അപ്പോൾ മായയെ സംഗീതിന് അറിയാം…. അപ്പോൾ അവർ പരസ്പരം സ്നേഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.. .. താൻ തോറ്റുപോയി… പക്ഷെ ഒരിക്കലും തന്റെ പ്രണയം തോൽക്കില്ല…. ഞാനും പ്രണയിക്കും താരയെ…അവൾ പോലും അറിയാതെ… തന്റെ ഉള്ളിൽ അവൾ മാത്രമായിരിക്കും എന്നും… തനിക്കു അവകാശപ്പെട്ടതാണെങ്കിൽ അത് തന്നിൽ വന്ന് ചേരും… സംഗീതിന്റെ ഫോൺ അവിടെ വെച്ച് അവനോട് യാത്ര പറഞ്ഞു ദേവ ഇറങ്ങി.
.. നാളത്തെ സെലിബ്രേഷൻ കഴിഞ്ഞാൽ പിന്നെ ഓണം വെക്കേഷൻ ആണ്… 10 ദിവസം കൊണ്ട് തന്റെ മനസിനെ ഒത്തിരി പാകപ്പെടുത്താൻ ഉണ്ട്… അവൻ മനസ്സിൽ ഓർത്തു…. പിറ്റേന്ന് അവനൊരു ബ്ലാക്ക് കുർത്തയും അതേ കരയിൽ ഉള്ള മുണ്ടും ഇട്ട് ഒരുങ്ങി പുറത്ത് ഇറങ്ങിയപ്പോൾ കണ്ടു കറുത്ത കരയുള്ള സെറ്റും മുണ്ടും ഉടുത്തു കൈകളിൽ നിറയെ കറുത്ത കുപ്പിവളകൾ ഇട്ട് കറുത്ത പൊട്ട് തൊട്ട് മുടി പിന്നിക്കെട്ടി മുല്ലപ്പൂ വെച്ച് അമ്പലത്തിൽ നിന്ന് വരുന്ന താരയെ… അവൾക്കു ആ വേഷം നന്നായി ഇണങ്ങുന്നുണ്ടായിരുന്നു… ഒരു നിമിഷം മതിമറന്നു അവൻ അവളെ നോക്കി നിന്നു.. ആഹാ മാഷ് പൊളിച്ചല്ലോ … അവളുടെ കമന്റ് കേട്ട് അവൻ ഒന്ന് ചിരിച്ചു… താനും ഒട്ടും മോശമല്ല…
തനിക്കു നന്നായി ചേരുന്നുണ്ട് ഈ വേഷം… ആണോ… വരവ് വെച്ചരിക്കുന്നു… പക്ഷെ മാഷക്ക് എന്തോ കുറവുണ്ടല്ലോ… പറഞ്ഞു തീർക്കും മുന്നേ അവൾ തന്റെ കൈയിൽ ഇരുന്ന പ്രസാദത്തിൽ നിന്ന് ഒരു നുള്ളെടുത്ത് അവന്റെ നെറ്റിയിൽ തൊട്ടു… ആ ചന്ദനത്തിന്റെ തണുപ്പ് അവന്റെ നെറ്റിയിൽ കുളിരുനൽകിയപ്പോൾ അവളുടെ വിരലിലെ കുളിര് അവന്റെ മനസിനെ തണുപ്പിച്ചു… ഇപ്പൊ ആണ് പെർഫെക്ട് ആയെ… എന്തോ വലിയ കാര്യം ചെയ്ത പോലെ അവൾ പറഞ്ഞു… അല്ല നമ്മൾ രണ്ടാളും ഇന്ന് മാച്ചിങ് മാച്ചിംഗ് ആണല്ലോ ഒരു സെൽഫി എടക്കാല്ലേ… അവളത് പറഞ്ഞപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി…
താനും അത് ആഗ്രഹിച്ചിരുന്നു… അവൻ തന്റെ ഫോൺ എടുത്തു അവളോട് ചേർന്ന് നിന്ന് ഫോട്ടോ എടുത്തു… സർ ഫോട്ടോ എനിക്ക് അയക്കാൻ മറക്കല്ലേ… എന്നും പറഞ്ഞവൾ വീടിന്റെ ഉള്ളിലേക്കു നടന്നു…. ഓണം സെലിബ്രേഷൻ ഒക്കെ ഭംഗിയായി നടന്നു… അന്ന് വൈകുന്നേരം ഉള്ള ട്രെയിനിൽ ദേവ തൃശ്ശൂരിലേക്കും താര കാഞ്ഞങ്ങാടേക്കും പോയി… ഇനി ഉള്ള പത്തുദിവസം അവളെ കാണാൻ ആവില്ല എന്ന വിഷമം അവന് ഉണ്ടെങ്കിലും അതൊരു തരം ആശ്വാസം ആയിരുന്നു… അവളെ കാണുമ്പോൾ തനിക്കു നിയന്ത്രണം നഷ്ടപ്പെടും എന്ന പേടി ആയിരുന്നു.. തന്റെ ഇഷ്ടം തുറന്നു പറയുമോ എന്ന പേടി… രാത്രി വീട്ടിൽ എത്തി ഭക്ഷണം ഓക്കെ കഴിഞ്ഞു ഫോണിൽ നോക്കി ഇരിക്കുമ്പോൾ ആണ് അവൻ വാട്സ്ആപ്പ്ൽ താരയുട സ്റ്റാറ്റസ് കാണുന്നത്. .. ഓണം സെലിബ്രേഷൻ എന്ന് എഴുതി കുറച്ചു ഫോട്ടോകൾ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്…
ആദ്യം അവളും രമ്യയും ഉള്ള ഫോട്ടോ.. താഴെ മൈ ചങ്ക്😍, അടുത്തത് dept le എല്ലാരു കൂടി ഉള്ളത്… മൈ ഫാമിലി🤩🤩 പിന്നെ അവളും ക്‌ളാസിലെ കുട്ടികളും കൂടി ഉള്ളത്… മൈ ടീം 😍😍 പിന്നെ അവളും സംഗീതും കൂടി ഉള്ളത് മൈ പാർട്ണർ ഇൻ ക്രൈം 😘😘 ആ ഫോട്ടോ അവൻ ഒരു വേള നോക്കി നിന്നു… രണ്ടാളും പരസ്പരം കണ്ണുരുട്ടി നിൽക്കുന്ന ഫോട്ടോ… രണ്ടുപേരുടെയും കണ്ണിൽ ഒരേ കുറുമ്പും കുസൃതിയും ആണ്… എന്തൊരു ചേർച്ചയാണ് അവർ തമ്മിൽ….അവനോർത്തു… അടുത്തത് കണ്ടപ്പോൾ അവൻ ശെരിക്കും ഞെട്ടി… അവനും അവളും കൂടെ രാവിലെ എടുത്ത സെൽഫി… താഴെ some relationships cannot be defined… 🤩🤩deva sir… അവളെന്താണ് അങ്ങനെ പറഞ്ഞത്…അവൾക്കു ഞാൻ ആരും അല്ലേ… ‘ദേവ സർ’ അതിൽ വ്യക്തം ആവുന്നത് അവൾക് തന്നോടുള്ള അകൽച്ച ആണോ….. അവന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ ആ ഫോട്ടോയിലേക്ക് വീണു…
തോളിൽ അമ്മയുടെ കരസ്പർശം അറിഞ്ഞാണ് അവൻ തിരിഞ്ഞ് നോക്കിയത്… അമ്മേ…. ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നു.. എന്ത് പറ്റി എന്റെ ദത്താ… നീ ആകെ കോലം കെട്ടല്ലോ… അമ്മയുടെ ആ ചോദ്യത്തിന് മുന്നിൽ അവന് പിടിച്ചു നിൽക്കാൻ ആയില്ല… അവൻ അമ്മയുടെ മടിയിൽ കിടന്നു… അമ്മ അവന്റെ മുടികളിൽ കൂടി വിരലോടിച്ചു… അവനെല്ലാം അമ്മയോട് പറഞ്ഞു… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവന് തെല്ലൊരു ആശ്വാസം തോന്നി… ദത്താ… നീ ചെയുന്നത് ശെരി ആണോ എന്നെനിക്ക് അറിയില്ല… മറ്റൊരാളുടെ പ്രണയം ആഗ്രഹിക്കുന്നത് തെറ്റ് തന്നെ ആണ്… അത് അവൾ അറിയുന്നില്ലെങ്കിൽ പോലും…
നിനക്ക്ക് അവളോട് തുറന്നു സംസാരിച്ചുകൂടെ അവൾ അറിയട്ടെ നീയും അവളെ പ്രണയിക്കുന്നത്… അവൾ നിന്നെ തള്ളി പറഞ്ഞാൽ ആ സങ്കടമല്ലേ സഹിക്കേണ്ടൂ… പക്ഷെ പറയാതിരുന്നാൽ നിന്റെ മനസ് കൂടുതൽ അസ്വസ്ഥം ആകുകയേ ഉള്ളൂ… ഇല്ലമ്മേ എനിക്ക് ഒരിക്കലും അവളോട് അത് പറയാനാവില്ല… എല്ലാം അറിഞ്ഞാൽ ഇപ്പോൾ അവളെന്നോട് കാണിക്കുന്ന അടുപ്പം ഇല്ലാതായാലോ അതെനിക്ക് താങ്ങാനാവില്ല… അത് എന്റെ ഉള്ളിൽ തന്നെ ഇരുന്നോട്ടെ… ദേവ അത് പറയുമ്പോൾ അതിലും കാര്യം ഉണ്ടെന്ന് അമ്മക്ക് തോന്നി… പിന്നെ അവർ കൂടുതൽ നിർബന്ധിച്ചില്ല… ദിവസങ്ങൾ കടന്ന് പോയി..
താരയെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായില്ല.. ഇതിനിടക്കാണ് രമ്യ വിളിച്ചു അവളുടെ കല്ല്യാണം ഉറപ്പിച്ച കാര്യം പറയുന്നത്.. വരുന്ന ഞായറാഴ്ച ആണ് എൻഗേജ്മെന്റ്… അവൾ ഞങ്ങൾ കുറച്ചുപേരെ മാത്രമേ ക്ഷണിക്കുന്നുള്ളു.. അവളുടെ വീടും തൃശൂർ ആണ്… ദേവയുടെ വീട്ടിൽ നിന്ന് അര മണിക്കൂർ ദൂരമേ ഉള്ളൂ … . എൻഗേജ്മെന്റ് ന്റെ തലേന്ന് തന്നെ ഫസലും അഭിയും സംഗീതും കൂടി ദേവയുടെ വീട്ടിലേക്ക് വരും എന്ന് പറഞ്ഞു… തിങ്കളാഴ്ച കോളേജ് തുറക്കും.. അന്ന് ഒരുമിച്ച് പോവാം എന്ന് തീരുമാനം ആയി… ശനിയാഴ്ച അവരെ പിക് ചെയ്യാൻ ദേവ സ്റ്റേഷനിൽ പോയി .. അവർക്കൊപ്പം വരുന്ന താരയെ കണ്ടപ്പോൾ അവന്റെ മനസ് നിറഞ്ഞു. ഓ താരയും ഉണ്ടായിരുന്നോ… അവന്റെ ചോദ്യത്തിന് എനിക്ക് എന്താ വന്നൂടെ എന്ന് ദേഷ്യത്തിൽ അവൾ മറുപടി പറഞ്ഞു… കുറുമ്പത്തി.. ദേവ മനസ്സിൽ പറഞ്ഞു…
എല്ലാവരും കാറിൽ കയറാൻ നിന്നപ്പോൾ ഒട്ടും കൂസലില്ലാതെ താര കോഡ്രൈവർ സീറ്റിൽ കയറി ഇരുന്നു.. ദേവ നോക്കിയത് സംഗീതിനെ ആയിരുന്നു.. അവന് പ്രത്യേകിച്ചു ഭാവവെത്യാസം ഒന്നും ഇല്ല.. അല്ലെങ്കിലും ഇതിനൊന്നും സെൽഫിഷ് ആകുന്ന സ്വഭാവം അല്ല അവന്റെ എന്ന് ദേവ ഓർത്തു… വണ്ടിയിൽ കയറിയതും എല്ലാരും കത്തിവെക്കാൻ തുടങ്ങി… താര മാത്രം പുറത്തേക്കു നോക്കി ഇരിക്കുന്നു… ചിലപ്പോൾ സംഗീതുമായി വഴക്കിട്ടതാകും അവളുടെ മൗനത്തിനു പിന്നിൽ .. ദേവ ഓർത്തു… നമുക്ക് താരയെ രമ്യയുടെ വീട്ടിൽ ആക്കി എന്റെ വീട്ടിലേക് പോകാം അല്ലേ സംഗീത്.. ദേവയുടെ ചോദ്യത്തിന് കൂർപ്പിച്ചു ഒരു നോട്ടം നോക്കി മറുപടി തന്നത് താര ആയിരുന്നു….
അതെന്താ ദേവ സർ… സർ ന്റെ വീട്ടിൽ എനിക്കു കിടക്കാൻ സ്ഥലം ഇല്ലേ… പുറകിൽ നിന്ന് അഭിയും ഫസലും സംഗീതും പൊട്ടി ചിരിച്ചപ്പോൾ നിനക്ക് ഞാൻ എന്റെ ഹൃദയത്തിൽ നൽകിയ അത്രയും സ്ഥലം വിട്ടിൽ ഉണ്ടാവില്ല എന്ന് മറുപടി നൽകാൻ ആണ് ദേവക്ക് തോന്നിയത്… വീട്ടിൽ വന്നുകയറുമ്പോൾ അമ്മയുടെ കണ്ണുകൾ താരയിൽ തന്നെ ആയിരുന്നു… അമ്മയുടെ മുഖം കണ്ടാൽ അറിയാം അമ്മക്ക് അവളെ ഇഷ്ടമായി എന്ന്… ആർക്കും ഇഷ്ടമായി പോകും അവളെ… അമ്മയോടും അച്ഛനോടും ശ്രീകുട്ടനോടും അവൾ പെട്ടന്ന് കൂട്ടായി… അവളെ അവരോടൊപ്പം ഇരുത്തി ബാക്കി എല്ലാവരും മുകളിലേക്കു പോയി… അവരോടൊക്കെ ഫ്രഷ് ആവാൻ പറഞ്ഞു താഴെ വന്നപ്പോൾ താര അമ്മക്കൊപ്പം അടുക്കളയിൽ ആയിരുന്നു… അമ്മക്ക് ചപ്പാത്തി പരത്തി കൊടുക്കുകയാണ്… അമ്മ ഓരോന്നായി ചുട്ട് എടുക്കുന്നു …
അതിനിടയിൽ ഓരോന്ന് പറഞ്ഞു രണ്ടാളും ചിരിക്കുന്നുണ്ട്…. താനൊത്തിരി ആഗ്രഹിച്ചതാണിത്…. അവൾ എന്റെ അമ്മയുടെ മകളായി മാറുന്നത്… എന്നെക്കാളേറെ എന്റെ അമ്മയെ സ്നേഹിക്കുന്നത്… പക്ഷെ അതൊരിക്കലും നടക്കില്ലെന്നു ഓർത്തപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു… രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരും ഇരുന്ന് കുറെ സംസാരിച്ചു…അമ്മയുടെ മടിയിൽ തല വെച്ച് ഉമ്മറത്തു ചാരു പടിയിൽ കിടക്കുകയാണ് ദേവ…. എന്തോ പറഞ്ഞു വന്ന് അവരുടെ വിഷയം പാട്ടിനെ പറ്റി ആയി… എന്നാൽ ഇനി ഒരു പാട്ട് ആയാലോ.. ഫസൽ സംഗീതിനെ നോക്കി പറഞ്ഞു… ഞാൻ എപ്പോളും പാടുന്നത് അല്ലേ… ഇത്തവണ ചേഞ്ച് ആവാം… സിത്തു നീ പാട്… അയ്യോ എനിക്ക് വയ്യ എന്നിട്ട് വേണം എല്ലാരും ഓടാൻ.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്നാ ദത്താ നീ പാട്… അമ്മ ആയിരുന്നു… ദേവ സർ പാടുമോ….
അഭി ചോദിച്ചു… പിന്നെ ഏട്ടൻ കുറെ പ്രൈസ് ഓക്കെ വാങ്ങിട്ടുണ്ട്… ശ്രീക്കുട്ടൻ പറഞ്ഞപ്പോൾ എല്ലാരും അന്തം വിട്ടു… ഇത് വരെ ദേവ ഒരു മൂളി പാട്ട് പാടുന്നത് പോലും അവർ ആരും കേട്ടിട്ടില്ല…. എല്ലാവരും നിർബന്ധിച്ചപ്പോൾ അവൻ എണീറ്റു…. മെല്ലെ മൂളി…. Kadhale un kaaladiyil Naan vizhundhu vizhundhu thozhudhen Kangalai nee moodikkondaai Naan kulungi kulungi aludhen Idhu maatram’a thadumaatram’aa? En nejile,pani moottama’a? Nee thozhiyaa? Illai edhiriyaa? Endru thinamum poraattam’aaa? En kadhale En kadhale, Ennai enna seyyap pohiraai? Naan ooviyan endru therindum nee, En Kannirandai ketkiraai? Siluvaigal Sirahuhal, Rendil enna tharap pohiraai? Killuvathaikk killivittu, Yen? thalli nindru paarkiraai?… അവൻ പാടി അവസാനിപ്പിച്ചതും കൈ അടിക്കാൻ പോലും മറന്നു പോയി എല്ലാവരും… അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അത് അറിഞ്ഞപ്പോൾ അമ്മ അവനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു…. ദേവ സർ കലക്കി… ഇത്രേം കഴിവ് ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല… ഫസൽ ആയിരുന്നു… എല്ലാവരും അവനെ അഭിനന്ദിച്ചു… പിന്നെയും കുറെ അവർ സംസാരിച്ചു.. മോളേ.. മോളു അമ്മയുടെ കൂടെ കിടന്നോ… ഞാൻ ശ്രീകുട്ടന്റെ കൂടെ കിടന്നോളാം… അതും പറഞ്ഞു അച്ഛൻ കിടക്കാൻ എണീറ്റു…. വേണ്ടച്ഛ… ഞാൻ വന്നത് കൊണ്ട് അച്ഛൻ കിടത്തം മാറ്റണ്ട… ഞാൻ വേറെ എവിടേലും കിടന്നോളാം… ഹേയ് അതൊന്നും സാരമില്ല മോളേ എനിക്ക് ഇത് ശീലമായി…
ദത്തൻ ഇടയ്ക്കിടെ എന്നെ എന്റെ മുറീന്ന് ഗെറ്റ് ഔട്ട് അടിക്കാറുള്ളതാ… അവനിപ്പോളും ഇടക്ക് അമ്മേനെ കെട്ടിപിടിച്ചാലേ ഉറക്കം വരൂ… എന്ത് ചെയ്യാനാ മക്കൾ വലുതായാലെങ്കിലും എനിക്ക് എന്റെ ഭാര്യയെ ഒന്ന് സ്നേഹിക്കാം എന്ന് വെച്ചപ്പോ അവിടേം സൗര്യം തരില്ലെന്നേ.. എല്ലാവരും കൂടി ചിരിച്ചപ്പോൾ ദേവ അച്ഛനെ കണ്ണുരുട്ടി നോക്കുക ആയിരുന്നു… പിന്നെ എല്ലാവരും കിടക്കാൻ ആയി പോയി… അമ്മേ ഒന്നിങ്ങു വന്നേ.. എന്താ ദത്താ… നിനക്ക് എന്റെ അടുത്ത് കിടക്കണോ.. അതല്ല അമ്മേ… അമ്മ അവളോട് ഒന്നും പറയരുത്… അവളെ നഷ്ടപ്പെടുത്താൻ എനിക്ക് ആവില്ല… ഇപ്പൊ ഉള്ള പോലെ മതി എനിക്കവളെ…. ഒരിക്കലും ഞാൻ കാരണം അവളുടെ മനസ് ഡിസ്റ്റർബ് ആവരുത്….
ശെരി ഞാൻ ഒന്നും പറയുന്നില്ല…നീ കിടന്നോ… അവൻ അമ്മയെ കെട്ടിപിടിച്ചു മുറിയിലേക്ക് നടന്നു…. ദേവ ചെന്നപ്പോൾ സംഗീത് അവന്റെ മുറിയിൽ മൊബൈലിൽ നോക്കി ഇരിക്കുന്നുണ്ട്… അവൻ പോയി കുളിച്ചു വന്നപ്പോളും അവൻ അതേ ഇരുപ്പായിരുന്നു… എന്താടാ കിടക്കാറായില്ലേ. .. ദേവയുടെ ചോദ്യത്തിന് ഫോണിൽ നോക്കി തന്നെ നീ കിടന്നോ ഞാൻ വരാം എന്ന് സംഗീത് മറുപടി നൽകി…. ദേവക്ക് കിടന്നിട്ട് ഉറക്കം വന്നില്ല… താര അവൾ എത്ര പെട്ടന്നാണ് എന്റെ വീട്ടിലെ ഒരാളായി മാറിയത്… താനും ഒത്തിരി ആഗ്രഹിച്ചിരുന്നില്ലേ ഇതൊക്കെ… പക്ഷെ തനിക്കു അത് വിധിച്ചിട്ടില്ല…. ദേവ നീ ഉറങ്ങീലെ… സംഗീത് ചോദിച്ചപ്പോൾ ആണ് ദേവ അവൻ വന്ന് കിടന്നത് അറിഞ്ഞത്…. ഇല്ല…..
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… നിനക്ക് പറയാൻ ഒരു ഫ്‌ളോപ് ലവ് സ്റ്റോറി ഉണ്ടോ… Are u a love failier?? നീ എന്താ അങ്ങനെ ചോദിച്ചേ… നീ ഇന്ന് പാട്ട് പാടിയപ്പോൾ ഞാൻ ശ്രദ്ധിച്ചു… നിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു… നീ അത്രയും ഫീൽ ചെയ്ത് ആണ് പാടിയെ… നീ പറഞ്ഞത് സത്യം ആണ്…. ഞാൻ ഒരു തോറ്റുപോയ കാമുകൻ ആണ്… പക്ഷെ എന്റെ പ്രണയം ഒരിക്കലും തോൽക്കില്ല… അതിന് ഞാൻ സമ്മതിക്കില്ല….. നീ പറയുന്നത് എനിക്ക് മനസിലാകുന്നില്ല ദേവ… ചിലത് അങ്ങനെ ആണ് സംഗീത്… എത്ര പറയാൻ ശ്രമിച്ചാലും വാക്കുകൾ വ്യക്തമാവില്ല… അത് മനസിനുള്ളിൽ തന്നെ പുറത്ത് വരാതെ കുടുങ്ങി പോകും… അവന്റെ വാക്കുകളിലെ വിഷമം മനസിലായത് കൊണ്ട് സംഗീത് അവനോട് കൂടുതൽ ഒന്നും ചോദിച്ചില്ല….
പിറ്റേന്ന് രാവിലെ ദേവ ജോഗിങ് കഴിഞ്ഞു വരുമ്പോൾ താര അച്ഛനൊപ്പം പച്ചക്കറി തോട്ടത്തിൽ പണി എടുക്കുന്നതാണ് കണ്ടത് .. അച്ഛന് രാവിലെ കുറച്ചു നേരം അവിടെ പണി എടുത്താലേ അന്നത്തെ ദിവസം ഉഷാർ കിട്ടൂ… താര ചെടികൾ നനക്കുകയാണ്… ഓഹോ അച്ഛന് പുതിയ അസിസ്റ്റന്റ് ഓക്കെ ആയോ… ദേവ കളിയാക്കി ചോദിച്ചു.. ആ നിനക്കൊന്നും ഇത്ര നാളായിട്ട് തോന്നില്ലല്ലോ എന്നെ സഹായിക്കാൻ… നീ ഈ മോളേ കണ്ട് പടിക്ക്… അല്ലേലും ഈ ആൺ മക്കളെ ഇതിനൊന്നും പറ്റൂലന്നെ… താരയും അവനെ നോക്കി പുഛിച്ചു പറഞ്ഞു… എന്ത് ചെയ്യാനാ മോളേ ദൈവം എനിക്ക് നിന്നെ പോലെ ഒരു മിടുക്കിയായ മോളേ തന്നില്ലല്ലോ… അച്ഛൻ വേണേൽ എന്നെ ദത്ത് എടുത്തോ.. ഞാൻ റെഡി ആണ്… അവരിരുവരും ചിരിച്ചു…
എന്റെ താര…നിനക്കെല്ലാം തമാശ ആണ്… ഇത് സത്യമാകാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്ന് നിനക്ക് അറിയില്ലല്ലോ… ദേവ മനസ്സിൽ പറഞ്ഞു. ദേവ റൂമിലെത്തി കുളിച്ചു ഇറങ്ങി… അവന് ഇന്ന് ഇടാൻ വെച്ച ഷർട്ട് നോക്കി .. കണ്ടില്ല… അവൻ താഴെ വന്ന് അമ്മയോട് ചോദിച്ചപ്പോൾ ഷർട്ട് അമ്മയുടെ റൂമിലെ ഡ്രസിങ് ടേബിളിൽ അയൺ ചെയ്ത് വെച്ചിട്ടുണ്ടെന്ന് പറഞ്ഞു… അവൻ റൂമിൽ ചെന്ന് ഡ്രസിങ് റൂമിൽ നിന്ന് ഷർട്ട് എടുത്തു തിരിഞ്ഞതും കാണുന്നത് കുളിച്ചു ഇറങ്ങി വരുന്ന താരയെ ആണ്… ഒരുവേള അവൻ പോലും അറിയാതെ അവന്റെ കണ്ണുകളിൽ അവൾ തറഞ്ഞു നിന്നു… ഈറൻ മുടിയിൽ നിന്നും വെള്ളം അവളുടെ ഡ്രെസ്സിന്റെ മുൻഭാഗം മുഴുവൻ നനച്ചിട്ടുണ്ട്… മുഖത്തു അങ്ങിങ്ങായി വെള്ളത്തുള്ളികൾ… അതിലേറെ അവനെ ആകർഷിച്ചത് അവളുടെ ഗന്ധം ആയിരുന്നു….
അവളുടെ മാത്രം ഗന്ധം… ദേവയെ കണ്ടതും താര തന്റെ കൈയിലുള്ള ബാത്ത് ടവ്വൽ മേലിട്ടു… തിരിഞ്ഞു നിന്നു… ഐ ആം സോറി താര…ഞാൻ ഓർത്തില്ല… തന്റെ കാര്യം…. അവളുടെ മറുപടിക്ക് കാക്കതെ അവൻ മുറിവിട്ട് ഇറങ്ങി… ദേവ സ്വന്തം മുറിയിൽ എത്തിയിട്ടും നേരത്തെ നടന്നതിന്റെ ഹാങ്ങോവർൽ ആയിരുന്നു… അവന് തന്റെ മുന്നിൽ ഇപ്പോളും താര ഉള്ളത് പോലെ തോന്നി… അവന് അതോർത്തു ചിരി വന്നു… അന്ന് എല്ലാവരും വേഗം ഭക്ഷണം കഴിഞ്ഞ് രമ്യയുടെ എൻഗേജ്മെന്റെ ന് പോയി… ദേവക്ക് എന്തുകൊണ്ടോ രാവിലെ നടന്നത് ഓർത്തു താരയെ ഫേസ് ചെയാൻ ബുദ്ധിമുട്ട് തോന്നി… പക്ഷെ താര അങ്ങനെ ഒരു സംഭവമേ നടന്നതായി ഭാവിച്ചില്ല… അതൊരു തരത്തിൽ അവന് ആശ്വാസം ആയിരുന്നു…
അവിടെ നിന്ന് ഉച്ചക്ക് ഫുഡ് കഴിച്ചു ഇറങ്ങിയപ്പോൾ അഭി പറഞ്ഞു ശോഭ സിറ്റിയിൽ പോവാം എന്ന്… അവിടന്ന് അവർ ഒരു ഫിലിം ന് കയറി.. സംഗീത്തിനും ദേവക്കും നടുവിലാണ് താര ഇരുന്നത്.. താരേ നിന്റെ രണ്ടറ്റങ്ങളും നിന്നെ മത്സരിച്ചു സ്നേഹിക്കുകയാണ്… നീ അറിയുന്നുണ്ടോ… പക്ഷെ നീ ഒരു വശം മാത്രമല്ലേ കാണുന്നുള്ളൂ.. … ദേവ ഓർത്തു… പടം കണ്ട് ഇറങ്ങി ഫുഡും കഴിച്ചാണ് അവർ ദേവയുടെ വിട്ടിൽ തിരിച്ചെത്തിയത്… രാവിലെ നേരത്തെ ഉള്ള ട്രെയിനിൽ അവർ കോളേജിലേക്ക് തിരിച്ചു.. വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ദേവയുടെ അമ്മ താരയെ കെട്ടിപിടിച്ചു … ഇനിയും വരണേ മോളേ.. എന്ന് പറഞ്ഞു യാത്രയാക്കി… വരും അമ്മേ… ഞാനും അമ്മയുടെ മോളല്ലേ…
എനിക്ക് കാണണ്ടേ നിങ്ങളെ… അത് പറയുമ്പോൾ താരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. പക്ഷെ ദേവയുടെ ഉള്ളിൽ ഇനി ഒരിക്കലും തന്നെ കൂടുതൽ നോവിക്കാൻ താര ഇങ്ങോട്ട് വരല്ലേ എന്നായിരുന്നു…അവന്റെ നിസ്വാർത്ഥ പ്രണയം അവളെ എന്നോ സംഗീതിന് വിട്ട് കൊടുക്കാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു… പക്ഷെ മനസ് ആ സത്യം പലപ്പോഴും അംഗീകരിക്കുന്നില്ല… വീണ്ടും വീണ്ടും അവളെ പ്രണയിക്കാൻ ഉള്ളിൽ തോന്നിക്കുന്ന പോലെ… എന്ത് കഷ്ടമാണ്… അവളുടെ സ്നേഹം അവനെ വേദനിപ്പിക്കുകയാണല്ലോ വീണ്ടും വീണ്ടും…
തുടരും