Wednesday, January 22, 2025
Novel

ദേവതാരകം : ഭാഗം 6

എഴുത്തുകാരി: പാർവതി പാറു


പിറ്റേന്ന് രാവിലെ ‌ദേവ ജോഗ് ചെയ്തു വരുമ്പോഴാണ് അമ്പലത്തിനു മുന്നിൽ തൊഴുത് നിൽക്കുന്ന താരയെ കണ്ടത്.

കുറച്ചു നേരം അവൻ അവളെ തന്നെ നോക്കി നിന്നു… അപ്പോളേക്കും പ്രാർത്ഥന കഴിഞ്ഞു അവൾ ഇറങ്ങി വന്നു…അവനെ കണ്ടതും അവൾ ഒരു തെളിഞ്ഞ ചിരിയോടെ അടുത്തേക്ക് വന്നു…

ആഹാ ഇ ശീലം ഓക്കെ ഉണ്ടോ മാഷേ….

പിന്നെ താനെന്താ വിചാരിച്ചേ എന്നെ പറ്റി…

അല്ല മാഷ് ഒറ്റക്കെ ഉള്ളൂ…

അല്ല എന്നും ബാക്കി ഉള്ളവരും ഉണ്ടാവാറുണ്ട്.. അവരൊക്കെ ഇന്നലെ രാത്രി വരാൻ ലേറ്റ് ആയോണ്ട് എണീറ്റിട്ടില്ല…

തനിക്കും ഈ ശീലം ഓക്കെ ഉണ്ടോ… എന്നും പോവോ അമ്പലത്തിൽ?

പറ്റുന്ന ദിവസം ഓക്കെ പോകും… കുഞ്ഞിലേ ഉള്ള ശീലം ആണ്‌… പിന്നെ ഈ അമ്പലം എനിക്ക് വല്ലാത്തൊരു എനർജി തരും… കഴഞ്ഞ 5 വർഷമായി എന്റെ എല്ലാ കഥകളും അറിയുന്ന ഒരാളാ അകത്തുള്ളെ….

അതാരാ ശാന്തി ആണോ…

അയ്യോ… എന്റെ മാഷേ ഞാൻ ഭഗവാന്റെ കാര്യാ പറഞ്ഞേ…

ഓഹ് അങ്ങനെ…

പിന്നെയും ഓരോന്ന് പറഞ്ഞു അവർ വീട്ടിലേക്ക് നടന്നു… വഴിയിൽ കാണുന്ന പലരോടും അവൾ സംസാരിക്കുന്നുണ്ട്… ചിരിക്കുന്നുണ്ട്… താൻ കഴിഞ്ഞ രണ്ട് മാസമായി സ്ഥിരം കാണുന്ന പല മുഖങ്ങളും അതിലുണ്ട്…

ഇത് വരെ താൻ അവരെ നോക്കി ചിരിച്ചതുപോലും ഇല്ലല്ലോ… അവനെന്തോ ആദ്യമായി തന്റെ ആ സ്വഭാവത്തോട് വെറുപ്പ് തോന്നി… അവളെ പോലെ എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കാൻ കഴിയാത്തതിൽ അവന് സങ്കടം തോന്നി…

സംഗീതും താരയെ പോലെ ആണ്‌ എല്ലാവരോടും ഒത്തിരി സംസാരിക്കും….. അവർ തമ്മിൽ നന്നായി ചേരും… ഉള്ളിലെ വിഷമം കടിച്ചമർത്തി അവൻ ഓർത്തു…

വീട്ടിൽ എത്തി കുളിച്ചു മാറി ഭക്ഷണം കഴിച്ചു ദേവ ബാക്കി ഉള്ളവർക്കൊപ്പം കോളേജിലേക് ഇറങ്ങി…

താഴെ എത്തിയപ്പോൾ കണ്ണുകൾ അറിയാതെ താരയെ തിരിഞ്ഞു… രമ്യയും ദേവിമിസ്സും വാതിൽ പൂട്ടി ഇറങ്ങുന്നുണ്ട്…

സീത്തു പോയോ മിസ്സേ… താൻ ചോദിക്കാൻ ആഗ്രഹിച്ചതാണ്… അതിനു മുന്നേ അഭി ചോദിച്ചു…

അവൾ 5 മിനിറ്റ് മുന്നേ ഇറങ്ങി.. എന്തോ വാങ്ങണം എന്ന് പറഞ്ഞു… രമ്യ പറഞ്ഞു…

കോളേജിൽ എത്തി ആദ്യം നോക്കിയത് അവളെ ആണ്‌… അവൾ എത്തിയിട്ടില്ല എന്ന് കണ്ടതും അവന്റെ ഉള്ളിൽ ഒരു നിരാശ വരുന്നത് അവൻ അറിഞ്ഞു.

താനെന്താ ഇങ്ങനെ… അവൾ തന്റെ ആരും അല്ല… അവൾ മറ്റൊരാളുടെ ആണ്‌.. എന്നിട്ടും തന്റെ മനസ് എന്തിനാ അവളെ ആഗ്രഹിക്കുന്നേ….

ബെല്ലടിച്ചപ്പോൾ ദേവ ബുക്കും എടുത്തു ക്ലാസ്സിലേക്ക് ഇറങ്ങി… അപ്പോൾ കണ്ടു അപ്പുറത്തെ ബ്ലോക്കിൽ ചിരിച്ചു കൊണ്ട് വർത്തമാനം പറഞ്ഞു നടക്കുന്ന സംഗീതും താരയും…

എന്തോ അവന്റെ മനസ് വല്ലാതെ വിങ്ങി…. തനിക്കു അവകാശപ്പെട്ട എന്തോ അവൻ തട്ടിയെടുത്ത വിഷമം ആയിരുന്നു ദേവക്ക്. …

സത്യത്തിൽ താനല്ലേ തട്ടിപ്പറിക്കാൻ നോക്കുന്നത്…അവൾ അവന്റെ അല്ലേ വർഷങ്ങളായി അവന്റെ ഉള്ളിലെ പ്രണയം… ഒരു പക്ഷെ അവൾക്കും അവനെ ഇഷ്ടമാണെങ്കിലോ… പാടില്ല… അവളെ താൻ ആഗ്രഹിക്കാൻ പാടില്ല…

തന്റെ പ്രണയം അക്ഷരങ്ങളോടാണ്… കറുത്ത മഷി പേനയിൽ എഴുതിയ വടിവൊത്ത ആ അക്ഷരങ്ങളോട്… പിന്നെ അതിന്റെ ഉടമയോടും…. മായ മായ…
അവൻ വീണ്ടും വീണ്ടും പറഞ്ഞു….

താര വന്നതിന് ശേഷം dept ൽ ആകെ ബഹളം ആണ്‌.. ഒഴിവുള്ള സമയങ്ങളിൽ സംഗീതും ഫസലും രമ്യയും ഓക്കെ വരും… കുട്ടികളേക്കാൾ കഷ്ടമാണ് അവരെല്ലാം കൂടിയാൽ… തമാശകളും കളിയാക്കലുകളും അങ്ങനെ സമയം പോകുന്നതേ അറിയില്ല… ദിവസങ്ങൾ പോകും തോറും താരയും ദേവയും നല്ല സുഹൃത്തുക്കൾ ആയി…

രാത്രി അവനും താഴെ പോയിരുന്നു അവൾക്കൊപ്പം നക്ഷത്രങ്ങളെ നോക്കി ഇരിക്കും… താരക്ക് അവനോട് പറയാൻ വിഷയങ്ങൾ ഏറെ ആയിരുന്നു… അതിൽ നിന്നെല്ലാം അവൻ തിരിച്ചറിഞ്ഞു… സ്വഭാവം വെത്യാസം ഉണ്ടെങ്കിലും അവരുടെ രണ്ടുപേരുടെയും ഇഷ്ടങ്ങളും കാഴ്ചപ്പാടുകളും ഒന്നായിരുന്നു എന്ന് ….

പതിയെ പതിയെ ദേവയും അവളെ പോലെ നന്നായി സംസാരിക്കാൻ തുടങ്ങി… പക്ഷെ അതവളോട് മാത്രം ആയിരുന്നു…

പലപ്പോഴും അവളോട് സംസാരിക്കുമ്പോൾ അവന്റെ മനസിനെ അവന് നഷ്ടപ്പെടും എന്ന് തോന്നും…അവൾ ചിരിക്കുമ്പോൾ അവളുടെ ചിരിയിൽ മതിമറന്നു അവളെ നോക്കി ഇരിക്കാൻ തോന്നും… ആ നെറ്റിയിൽ ഒന്ന് ചുംബിക്കാൻ തോന്നും.. അവൾ എന്തേലും പറഞ്ഞു കളി ആക്കുമ്പോൾ ആ കവിളിൽ ഒരു കടി കൊടുക്കാൻ തോന്നും… അവൾ എന്തേലും പറഞ്ഞു പിണങ്ങുമ്പോൾ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു തോളിൽ തല വെച്ചു നിൽക്കാൻ തോന്നും…

പക്ഷെ അടുത്ത നിമിഷം അവന്റെ ഉള്ളിൽ കറുത്ത മഷി പേനയിലെ വാക്കുകൾ തെളിയും..

“നിനക്ക് മറ്റാരെയും എന്നോളം സ്നേഹിക്കാനാവില്ല…. കാരണം നിന്റെ മനസ് എന്റെ ഉള്ളിൽ ആണ്‌…. അവിടെ എന്റെ നിശ്വാസം മാത്രമേ ഉള്ളൂ… എന്റെ ഗന്ധം മാത്രമേ ഉളളൂ…. ”

ഇല്ല മായ അവൾ തന്നെ ആണ്‌ തന്റെ പ്രണയം….. അവൻ വീണ്ടും മനസിനെ തിരുത്തും..

ഒരു ദിവസം വൈകുന്നേരം സ്റ്റാഫ്‌ മീറ്റിംഗ് ൽ ഇരിക്കുമ്പോൾ ആണ്‌ ആദ്യമായി അവൻ താരയെ മൂഡ് ഓഫ്‌ ആയി കാണുന്നത്… ഇത്വരെ താനവളെ അങ്ങനെ കണ്ടിട്ടില്ല… അന്നത്തെ ദിവസം മുഴുവൻ അവൾ അങ്ങനെ ആയിരുന്നു.കഴിഞ്ഞ വെള്ളി ആഴ്ച്ച പോകുമ്പോൾ ഉള്ള പോലെ അല്ല…

ആദ്യമായി അവളെ അങ്ങനെ കണ്ടത് കൊണ്ട് അവന് വല്ലാത്ത വേദന തോന്നി.. അവളുടെ അടുത്ത് ഒരു സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു… അത് ലക്ഷ്യം വെച്ച് ദേവ നടന്നപ്പോൾ സംഗീത് അവിടെ വന്നിരുന്നു…

അവൻ അവളോട് എന്തൊക്കെയോ പറയുന്നുണ്ട്… അവളെ സമാധാനിപ്പിക്കുന്നുണ്ടത് … ഒടുവിൽ അവൾ ഒരു മങ്ങിയ ചിരി സംഗീതിന് സമ്മാനിച്ചു… അവളുടെ കവിളുകളിൽ തട്ടി അവൻ പുറകിൽ പോയി ഇരുന്നു…

ഇതെല്ലാം കണ്ടു നിന്ന ദേവക്ക് എന്തു കൊണ്ടോ പിന്നീട് അവളുടെ അടുത്ത് പോവാൻ തോന്നിയില്ല.. അവനും പുറകിൽ പോയി ഇരുന്നു…

ഓണാഘോഷത്തിന്റെ മീറ്റിംഗ് ആയിരുന്നു അത് … വരുന്ന വെള്ളി ആണ്‌ പ്രോഗ്രാം… അതിന്റെ കമ്മിറ്റി ഇടൽ ആണ്‌…

സംഗീതിന് ഡിസ്സിപ്ലിൻ കമ്മിറ്റീ ചാർജ് കിട്ടി. ദേവക്ക് പ്രോഗ്രാം കമിറ്റിയും… അവനെ സഹായിക്കാൻ താരയും. അവന് വലിയ സന്തോഷം തോന്നി… അന്ന് വൈകുന്നേരം ദേവ ഫസലിനൊപ്പം പുറത്ത് പോയി… അത് കൊണ്ടു പിന്നെ താരയെ കണ്ടില്ല…

പിറ്റേന്ന് അവൻ കോളേജിൽ എത്തിയിട്ടാണ് അവളെ കണ്ടത്.. ഇന്നലെ കണ്ട ആളെ അല്ല ഇന്ന്… വളരെ ഉഷാർ ആണ്‌… ഒരു പക്ഷെ സംഗീതിന്റെ കേയറിങ് അവളെ ഉഷാറാക്കി കാണും… അവൻ ചിന്തിച്ചു…

പിന്നെ ഓണം സെലിബ്രേഷന്റെ തിരക്കുകൾ ആയി രണ്ടാൾക്കും…. വ്യാഴഴ്ച ഉച്ചക്ക് ശേഷം ഉള്ള ഹവർ കഴിഞ്ഞു dept ലേക്ക് വരുമ്പോൾ ആണ്‌ അവന് താരയുടെ കാൾ വന്നത്…

സർ.. ഇപ്പൊ പ്രോഗ്രാം കമിറ്റി മീറ്റിങ് ഉണ്ട് കുട്ടികളുടെ… അത് ഒന്ന് കോ ഓഡിനേറ്റ് ചെയ്യാൻ നമ്മളോട് വരാൻ പറഞ്ഞു. .. ഞാൻ ഇവിടെ എത്തി… സാർ വരൂ… വരുമ്പോൾ എന്റെ ഷെൽഫിൽ നിന്ന് പ്രോഗ്രാം ഷെഡ്യൂൾ കൂടി എട്ക്വോ…

ഷുവർ. …ഞാനിപ്പോ വരാം.

കാൾ കട്ട്‌ ചെയ്ത്.. അവൻ dept ൽ പോയി താരയുടെ ഷെൽഫ് തുറന്നു.. മുകളിൽ തന്നെ ഷെഡ്യൂൾ ഉണ്ടായിരുന്നു…

അതെടുത്തു ഷെൽഫ് അടക്കാൻ നേരത്ത് ആണ്‌ അവൻ അത് കണ്ടത്..

അന്ന് ലൈബ്രറിയിൽ വെച്ച് കിട്ടിയത് പോലെ ഉള്ള ഒരു ലെറ്റർ പാഡ്.. അവൻ അത് എടുത്തു…. മറിച്ചു നോക്കി…. ആദ്യത്തെ പേജിലെ കറുത്ത മഷി കൊണ്ടു എഴുതിയ വരികളിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു…. . ആ അക്ഷരങ്ങൾ തനിക്കേറെ പരിചിതം ആണ്.. ആ അക്ഷരങ്ങളെ ആണവൻ പ്രണയിച്ചത്… അവൻ ആ വരികൾ വീണ്ടും വീണ്ടും വായിച്ചു…

“കൈകോർത്തു നടക്കാൻ നമുക്കിടയിൽ ഇനി ഒരു മയിൽ‌പീലി ദൂരമേ ബാക്കി ഉള്ളൂ ”

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5