ദേവതാരകം : ഭാഗം 3
എഴുത്തുകാരി: പാർവതി പാറു
ഇനി ഞാൻ പറയാം…. എന്നെ മനസിലായില്ലേ… ഞാൻ സംഗീത്… മറന്ന് പോയോ… ഫസൽ മാഷ് ഇന്നലെ രാത്രി പറഞ്ഞില്ലേ… പുതിയതായി ഇംഗ്ലീഷ് dept ൽ വരുന്ന മാഷ്….
പഠിച്ച ക്യാമ്പസ് ൽ അദ്യാപകൻ ആയി തിരിച്ചു വരാ എന്നൊക്കെ പറഞ്ഞ അതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെയാ ..
രണ്ട് വർഷം മുന്നേ ഇവിടന്ന് ഇറങ്ങുമ്പോ ഈ തിരിച്ചു വരവ് ഞാനും ആഗ്രഹിച്ചിരുന്നു…
അയ്യോ എന്നെ പറ്റി പറഞ്ഞില്ലല്ലോ… ഞാൻ സംഗീത് പ്രഭാകർ … അച്ഛൻ പ്രഭാകരൻ എനിക്ക്15 വയസുള്ളപ്പോൾ ഞങ്ങളെ വിട്ട് പോയി… പിന്നെ അമ്മ…. ഒരു പാവം പെങ്ങൾ ഉണ്ട് സംഗീത പ്ലസ്ടു വിൽ പഠിക്കുന്നു…
അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ തയ്യൽ ജോലി ചെയ്തും ഞാൻ കൂലിപ്പണിക്ക് പോയും ഓക്കെ ആണ് ഞങ്ങൾ കഴിഞ്ഞേ.. അതിനിടക് കിട്ടുന്ന സമയം പഠിച്ചും ഞാൻ പിജി കംപ്ളീറ്റ് ചെയ്തു… പിന്നെ 2 വർഷം ഒരു സെൽഫ് ഫിനാൻസിങ് കോളേജിൽ പഠിപ്പിക്കാൻ പോയി… ഒഴിവ് സമയത്ത് psc ക്ക് പഠിച്ചു. അങ്ങനെ കഷ്ടപ്പെട്ട് വാങ്ങിയ ജോലി ആണ്…
പിന്നെ കോളേജിൽ ഞാൻ ഒരു ഹീറോ ആയിരുന്നു എന്നൊക്കെ കേട്ടില്ലേ… ബട്ട് എന്റെ ഉള്ളിൽ ഒരൊറ്റ ഹെറോയിനെ ഉള്ളൂ… അതാരാണെന്ന് നിങ്ങൾ വഴിയേ അറിയും…
ബട്ട് അയാളോട് ഇത് വരെ പറഞ്ഞിട്ടില്ല… ജോലി ആയിട്ടേ പറയൂ എന്നുള്ള വാശി അയിരുന്നു… അതിന് മുന്നേ പറഞ്ഞാൽ പൈങ്കിളി പ്രേമം കൊണ്ട് അടുപ്പിലിട്ടോ എന്ന മറുപടിയെ അവളിൽ നിന്ന് കിട്ടൂ… അതുകൊണ്ടാ… അപ്പൊ ബാക്കി ഞങ്ങളെ പറ്റി പാറു പറയും
…………
പ്രിൻസിപ്പലിന്റെ റൂമിൽ സൈൻ ചെയാൻ കേറിയപ്പോ ആണ് ദേവ അവനെ ശ്രദ്ധിച്ചത്.. വളരെ ചുറുചുറുക്കോടെ സാറിനോട് സംസാരിക്കുന്ന ഒരു സ്റ്റൈലൻ പയ്യൻ… മുഖത്ത് ഇപ്പോളും ഒരു 18 വയസുകാരന്റെ കുസൃതി…
ദേവ സാർ ഇതാണ് സംഗീത്… ഇംഗ്ലീഷിലെ പുതിയ അപ്പോയിന്മെന്റ്.. വൺ ഓഫ് മൈ ഫേവറൈറ്റ് സ്റ്റുഡന്റ്.. സംഗീത് ഇത് ദേവദത്.. കോമേഴ്‌സ് ഡിപ്പാർട്മെന്റ്ലെ സാർ ആണ്… പ്രിൻസിപ്പൽ പരിചയപ്പെടുത്തി..
.ഹെലോ..
അവർ പരസ്പരം കൈ കൊടുത്തു… അവിടെ പുതിയ ഒരു സഹൃദം ആരംഭിച്ചു… ഇഷ്ടങ്ങളും സ്വഭാവങ്ങളും വെത്യാസം ഉണ്ടായിട്ടും അവർ പെട്ടന്ന് അടുത്തു… ദേവയുടെ സുഹൃത്തുക്കളും സംഗീതിനെ അവരിലൊരാളായി കണ്ടു….
ദേവ തന്റെ ഉള്ളിലെ പ്രണയം മാത്രം ആരോടും പറഞ്ഞില്ല… ആരും അറിയാതെ അവൻ അവളെ അന്വേഷിച് കൊണ്ടേ ഇരുന്നു…
ഒരു ദിവസം ലൈബ്രറി യിൽ പത്രം വായിച്ചു ഇരുന്നപ്പോൾ ആണ് അവിടെ കിടന്ന പഴയ കോളേജ് മാഗസിൻ ദേവ കണ്ടത്… ചുമ്മാ എടുത്ത് പേജ് മറക്കുമ്പോൾ അറിയാതെ കണ്ണുകൾ പേജിൽ ഉടക്കി..
പരിഭവം മായ
പ്രണയമാണെന്നും…മഴയും മണ്ണും തമ്മിൽ…മണ്ണിനോടുള്ള തന്റെ പറഞ്ഞു തീരാത്ത പ്രണയവുമായണ് ഒരോ മഴയും പെയ്തിറങ്ങുന്നത്…….. .മണ്ണിനെ പുണരാൻ…. ഇക്കിളിക്കൂട്ടാൻ…
അവളിലെക്കിറങ്ങി ചെല്ലാൻ……. …
ഏറ്റവും സുന്ദരമായ പ്രണയം…
അല്ല നീ പറഞ്ഞു…
മഴക്ക് പ്രണയതേക്കാളേറെ പരിഭവങ്ങളാണ് ..
മണ്ണിനോടുള്ള തന്റെ തീരാത്ത പ്രണയ പരിഭവങ്ങൾ…..
കുളിരുത്തന്നപ്പോൾ തിരികെ കൊടുക്കാഞ്ഞതിനുള്ള പരിഭവം…..
നിന്നിലെക്കാഴത്തിലിറങ്ങിയപ്പോൾ തന്നെ മരത്തിനു വിട്ടു കൊടുത്തതിനുള്ള പരിഭവം…
നിന്നിലേക്കലിഞ്ഞു തീരാൻ കൊതിച്ചപ്പോൾ ഒഴുകി അകന്നതിലുള്ള പരിഭവം….
അങ്ങനെ അങ്ങനെ ഒരായിരം പരിഭവങ്ങൾ…..നിന്നെ പോലെ….”
പരിഭാവങ്ങളില്ലാതെ എന്തു പ്രണയം ??”….
അതെ നിന്റെ ആ പരിഭവങ്ങലിലായിരുന്നു ഞാൻ നിന്നെ കൂടുതൽ പ്രണയിച്ചിരുന്നത് …മഴയെ പോലെ…പരിഭവം പറഞ്ഞു പറഞ്ഞു മണ്ണിന്റെ പ്രണയം സ്വന്തമാക്കുക……
അവനത് വീണ്ടും വീണ്ടും വായിച്ചു… മായ പേര് മാത്രമേ ഉള്ളൂ… ക്ലാസ്സ് ഇല്ല… അവൻ വീണ്ടും പുറം ചട്ടയിലേക്ക് നോക്കി… മൂന്നു വർഷം മുന്നേ ഉള്ള മാഗസിൻ ആണ്…
അതെ സംഗീത് ചെയർമാൻ ആയ വർഷത്തെ മാഗസീൻ…
അവൻ അതും എടുത്ത് സംഗീതിന്റെ അടുത്തേക് നടന്നു… അവനിൽ സംഗീതിന് അവളെ അറിയും എന്നുള്ള പ്രതീക്ഷ ആയിരുന്നു…
സംഗീത്.. ഇത് നിന്റെ യൂണിയൻ ഇറക്കിയ മാഗസിൻ അല്ലേ… ഇതിൽ ഈ കവിത എഴുതിയ മായ ആരാ…
സംഗീത് അത് വാങ്ങി വായിച്ചു… എനിക്ക് അറിയില്ല… ക്ലാസ്സ് ഒന്നും കൊടുക്കാത്തത് കൊണ്ട് ചിലപ്പോ ആരേലും പേര് മാറ്റി പേജ് തികയ്ക്കാൻ എഴുതിയതാകും…. നിനക്കിപ്പോ ഇതറിഞ്ഞിട് എന്തിനാ..
അവന്റെ മറുപടി ദേവയെ നിരാശപ്പെടുത്തി എങ്കിലും അത് മറച്ചുകൊണ്ട് അവൻ പറഞ്ഞു..
ഒന്നുമില്ല വായിച്ചപ്പോ ഇഷ്ടായി.. അതോണ്ട് ചോദിച്ചതാ…
നിനക്ക് അറിയണേൽ ഞാൻ അന്വേഷിക്കാം… ഇതിന്റെ എഡിറ്റർ എന്റെ ഫ്രണ്ട് ആണ്… അവൾക്കു അറിയുമായിരിക്കും….
വേണ്ട… ഞാൻ ചുമ്മ ചോദിച്ചെന്നെ ഉള്ളൂ… തെളിച്ചമില്ലാത്ത ഒരു മറുപടി അവന് നൽകി ദേവ നടന്നു…
അറിയണം എന്ന് ആഗ്രഹം ഉണ്ട്.. പക്ഷെ തന്റെ ഈ ഇഷ്ടം ഒരു സംസാരം ആകുമോ എന്ന ഒറ്റ കാരണം കൊണ്ട് ആണ് അവൻ അന്വേഷിക്കേണ്ട എന്ന്പറഞ്ഞത്. വേണ്ട ആരും വേണ്ട… ഞാൻ കണ്ടുപിടിക്കും…
ദിവസങ്ങൾ പിന്നെയും കടന്നു പോയി.. ഇന്ന് ആണ് പ്രിയ ടീച്ചർ പോകുന്നത്. തിങ്കളാഴ്ച തൊട്ട് പുതിയ ആളാണ്…
ടീച്ചറിന്റെ വക ഒരു ചെറിയ ട്രീറ്റ് ഉണ്ടായിരുന്നു അന്ന് വൈകുന്നേരം… എല്ലാവരും കൂടി കാന്റീൻൽ ഇരിക്കുകയാണ്..
എന്റെ ദേവ സാറേ… അടുത്തവദിവസം തൊട്ട് ചെവിൽ പഞ്ഞി വെച്ച dpt ൽ വന്നാൽ മതി .
രാഗേഷ് സർ അങ്ങനെ പറഞ്ഞപ്പോ പ്രിയാമിസ്സ് സാർ നെ കൂർപ്പിച്ചു നോക്കി…
ദേവ ഒന്നും മനസിലാകാതെ രണ്ടാളെയും നോക്കി… അത് മനസിലായ പോലെ പ്രിയ ടീച്ചർ പറഞ്ഞു…
എന്റെ ദേവാ… എനിക്ക് പകരം വരുന്നത് കഴഞ്ഞ വർഷം ഇവിടന്ന് ഇറങ്ങിയ എന്റെ സ്റ്റുഡന്റ ആണ്… ആളല്പം വായാടി ആണ് …ബട്ട് നല്ല മിടുക്കി ആണ്…
അല്ലേൽ സംഗീത് നോട് ചോദിച്ചു നോക്ക്…
ദേവ സംഗീത് നെ നോക്കിയപ്പോ അവൻ ഒരു കള്ള ചിരി ചിരിച്ചു….
എന്റെ സംഗീതേ ഇത്രയും നാള് പോയി ഇനിയേലും പറയോ നിന്റെ ഇഷ്ടം..
രാഗേഷ് സാർ കളിയാക്കി… ദേവ ഒന്നും മനസിലാവാതെ എല്ലാവരെയും മാറി മാറി നോക്കി..
എന്റെ ദേവ ഇവന്റെ ജൂനിയർ ആയിരുന്നു അവൾ.. ഇവൻ ചെയർമാൻ അവൾ മാഗസിൻ എഡിറ്റർ… ഫുൾ ടൈം രണ്ടും ഒപ്പം ആയിരുന്നു… എന്നിട്ടും ഈ മണ്ടൻ അവന്റെ ഇഷ്ടം പറഞ്ഞില്ല… അവൾ അറിഞ്ഞതും ഇല്ല …അതെങ്ങനെയാ മൗനപ്രണയം അല്ലെ …
മൗനപ്രണയം അത് കേട്ടപ്പോൾ ദേവയുടെ ഉള്ളൊന്നു പിടഞ്ഞു…. അപ്പൊ എന്നെ പോലെ സംഗീതും ഒരു കാമുകൻ ആണ്… ഉള്ളിലെ പ്രണയം തുറന്നു പറയാത്തവൻ… പക്ഷെ അവന്റെ പ്രണയത്തിന് ഒരു മുഖം ഉണ്ട്… എന്റെ പ്രണയത്തിന് ഹൃദയം മാത്രം… അവൻ മനസ്സിലോർത്തു…
തുടരും