Monday, December 23, 2024
Novel

ദേവതാരകം : ഭാഗം 2

എഴുത്തുകാരി: പാർവതി പാറു


“നമുക്കിടയിലെ ദൂരം നീ നടന്നെത്തും വരെ നിന്റെ ഓർമകളുമായി ഞാൻ കാത്തുനിൽക്കും…..നിന്റെ കൈകളിൽ എന്റെ കൈ ചേർത്ത് നമുക്ക് നടക്കാം…
അന്ന് ഞാൻ പറയാം നീ എനിക്കാരായിരുന്നെന്……” മായ

ഒടുവിലത്തെ പേജിലെ വരികളും നോക്കി ദേവയിരുന്നു…. അവന്റെ മനസ് മറ്റെവിടെയോ ആയിരുന്നു….. പ്രണയം ഇങ്ങനെ ആണോ…. മൗനമായി, ഒളിച്ചിരുന്ന്, ഒരാൾക് മറ്റൊരാളെ ഇത്ര മാത്രം പ്രണിയിക്കാനാകുമോ…. തനിക്കൊരാളെ അങ്ങനെ പ്രണയിക്കാനായില്ലല്ലോ..

ആ പ്രണയിനിയെ കുറിച്ചോർത്തു അവൻ അഭിമാനം തോന്നി.. അവളുടെ കാമുകനെ ഓർത്തു അസൂയയും….

ദേവയുടെ ഉള്ളിൽ ആദ്യമായ് പ്രണയം എന്നാ വികാരം മുളപൊട്ടിയത് അവൻ പോലും അറിഞ്ഞില്ല… അവൻ ആ എഴുത്തുകാരി ആരാണെന്ന് അറിയാൻ അതിയായ ആഗ്രഹം തോന്നി….

അവൻ പുസ്തകം എടുത്ത് ലൈബ്രെറിയന്റെ അടുത്ത പോയി.

ഈ പുസ്തകം ഇതിന് മുന്നേ ആരാ എടുത്തത് എന്ന് അറിയാൻ പറ്റുവോ…??

അയ്യോ സർ ഇത്രയും വലിയ ബുക്സ് ഒന്നും ആരും വീട്ടിൽ കൊണ്ടാവാൻ എടക്കാറില്ല..

ഇവിടെ ഇരുന്ന് റഫർ ചെയാറുളളു…

അയാളുടെ മറുപടി അവന്റെ പ്രതീക്ഷകൾ ഇല്ലാതാക്കി…. പക്ഷെ അവൻ തളർന്നില്ല…

അവന്റെ ഉള്ളിൽ തനിക്കേറെ പരിചയമുള്ള അക്ഷരങ്ങൾ ആണതെന്ന് തോന്നി… ആ മയിൽ‌പീലി യുടെ ചിത്രം അതവൻ മുൻപ് എവിടെയോ കണ്ടിട്ടുണ്ട്…..

ചിതലരിച്ചു തുടങ്ങിയ ഭൂതകാലത്തിലെവിടെയോ അവൾ ഉണ്ട്… അല്ല അവളിപ്പോഴും എനിക്കൊപ്പം ഉണ്ട്… ഞാൻ ആണവളെ കാണാതെ പോയത്… അറിയാതെ പോയത്….

ദേവയുടെ ഉള്ളിൽ അവളെഴുതിയ വരികൾ എല്ലാം തനിക്കു വേണ്ടി ആണെന്നുള്ള ചിന്ത ആയിരുന്നു…. അവളെ കണ്ടെത്താൻ അവന്റെ മനസ് വെമ്പൽ കൊണ്ടു

“ചിരിക്കാൻ മറന്നു നീ ചില്ല അലമാരക്കുള്ളിൽ
ഇരിക്കും നേരം നിന്റെ മൂകതക്കെന്താണർത്ഥം….
കരയാൻ മറന്നു നീ കാഞ്ചന കൂട്ടിൽ കഴിയും നേരം നിന്റെ കണ്ണീരിനെത്തനാർത്ഥം അർത്ഥം… ”

രാത്രി ബാൽക്കണിയിൽ തന്റെ പ്രിയപ്പെട്ട ഗസലും കേട്ട് ഇരിക്കുകയാണ് ദേവ… അവന്റെ മനസ് മറ്റെവിടയോ ആണ്… ആ മയിൽ‌പീലി താനെവിടെയോ കണ്ടിട്ടുണ്ട്…

അപ്പോഴാണ് അവന്റെ ഫേസ്ബുക് ൽ ഒരു നോട്ടിഫിക്കേഷൻ വന്നത്… എന്തോ ഓർത്ത പോലെ… അവൻ തന്റെ ഫ്രണ്ട്‌സ് ലിസ്റ്റ് തിരയാൻ തുടങ്ങി… കുറെ തിരഞ്ഞു ഒടുവിൽ അവൻ കണ്ടെത്തി..

ആ മയിൽ‌പീലി അത് തന്നെ… പച്ചയും നീലയും മഷി കൊണ്ട് വരച്ച അതേ മയിൽ‌പീലി .

“മയൂരിക(മായ ).”

ആ പേരിലേക്ക് കണ്ണുകൾ പോകവേ അവനൊരു നിമിഷം ഹൃദയം നിന്ന് പോകുന്ന പോലെ തോന്നി… കാത്തിരുന്നു കിട്ടിയ സമ്മാനം നോക്കുന്ന പോലെ അവൻ അതിലേക്ക് തന്നെ നോക്കി…

ആ പ്രൊഫൈൽ ഓപ്പൺ ചെയ്തപ്പോൾ കൂടുതൽ ഒന്നും തന്നെ കണ്ടെത്താനായില്ല… പൊടി പിടിച്ചു കിടക്കുന്ന ഒഴിഞ്ഞ വീട് പോലെ.. ആകെ ഉള്ളത് മൂന്നുവർഷം മുന്നേ പോസ്റ്റ്‌ ചെയ്ത രണ്ടുവരികൾ….

അത് കാൺകെ അവന്റെ മനസ് ശക്തമായി മിടിക്കാൻ തുടങ്ങി…

“നമുക്കിടയിലെ ദൂരം നീ നടന്നെത്തും വരെ നിന്റെ ഓർമകളുമായി ഞാൻ കാത്തുനിൽക്കും…..നിന്റെ കൈകളിൽ എന്റെ കൈ ചേർത്ത് നമുക്ക് നടക്കാം…
അന്ന് ഞാൻ പറയാം നീ എനിക്കാരായിരുന്നെന്……”

മൂന്ന് വർഷം മുന്നേ അവൾ തനിക്കൊപ്പം എത്തി എന്നറിഞ്ഞപ്പോ എന്ത് കൊണ്ടോ അവന്റെ ഹൃദയം നൊന്തു….

അവളാരാണെന്നോ എവിടെയാണെന്നോ അവൾ സ്നേഹിക്കുന്നത് തന്നെയാണോ എന്നൊന്നും അറിയില്ല… പക്ഷെ താനും ഇന്നവളെ സ്നേഹിക്കുന്നു… അവളെ പോലെ തന്നെ മൗനമായി… ….

അവളെ കണ്ടു പിടിക്കണം… തീർച്ചയായും അവൾ എന്റെ കോളേജിൽ ഉണ്ട്.. അല്ലെങ്കിൽ ഉണ്ടായിരുന്നു… പക്ഷെ അവൾക്കെങ്ങനെ എന്നെ അറിയാം… ഇതിനുമുന്നെ ഒരിക്കൽ പോലും താനിവിടെ വന്നിട്ടില്ല…

പിന്നെ എന്തിനാണവൾ എനിക്ക് fb റിക്വസ്റ്റ് അയച്ചത്… എന്തുകൊണ്ടോ അവൾക് മെസേജ് അയക്കാൻ അവന് തോന്നിയില്ല…
നിന്നെ നേരിട്ട് കണ്ട് വേണം എനിക്ക് സംസാരിക്കാൻ…

നീ ആരാണെന്ന് അറിഞ്ഞതിനു ശേഷം… എന്നിട്ടേ ഞാൻ നിന്റെ മുന്നിൽ വരൂ… ഒരു പക്ഷേ ഞാൻ നിന്നെ കണ്ടെത്തിയില്ലെങ്കിൽ അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തോൽവി ആകും..

. ഓരോന്ന് ആലോചിച് ഇരുന്ന് നേരം പോയി… ഫുഡ്‌ കഴിക്കാൻ ഫസൽ വിളിച്ചപ്പോ ആണ് താനിതുവരെ “മായ” ലോകത്തായിരുന്നെന്ന് ഓർമ വന്നത്.. അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി വന്നു…

ഫുഡ്‌ കഴിക്കുമ്പോ എന്തോ ഓർത്തു ചിരിക്കുന്ന ദേവയെ അഭി കളിയാക്കി..

എന്താ മോനെ ഇതുവരെ കാണാത്ത ഒരിളി…

പോടാ ഞാൻ ഇന്ന് ക്ലാസ്സ്‌ ൽ ഉണ്ടായ ഓരോ സംഭവം ഓർത്തു ചിരിച്ചതാ … അവൻ വേഗം തടി തപ്പി…

എടാ.. ഞങ്ങളുടെ dept ലേക്ക് പുതിയ അപ്പോയിന്മെന്റ് വരുന്നുണ്ട്… കക്ഷി ഇവിടത്തെ ഓൾഡ് സ്റ്റുഡന്റ് ആണ് … 2 ഇയർ മുന്നേ ചെയർമാൻ ഒക്കെ ആയിരുന്നു… കോളേജിലെ ഹീറോ…
ഇനി നമ്മളെ ഒന്നും ആരും നോക്കില്ല….

ഫസൽ ആയിരുന്നു പറഞ്ഞെ

അല്ലേലും നിന്നെ ആരു നോക്കാനാ …

അഭിടെ പുച്ഛിക്കലും കൂടെ ആയപ്പോ ഫസലിന്റെ വയർ നിറഞ്ഞു
മതി…

വന്നു വന്നു ടീച്ചേർസ് ആണെന്ന ബോധം ഇല്ലാതായോ നിനക്കൊക്കെ… എനിക്കറിയാം അവനെ. പേര് സംഗീത് പ്രഭാകർ … ഞാൻ വന്ന വർഷം ചെയർമാൻ ആയിരുന്നു…. നല്ല അടിപൊളി പയ്യനാ… നന്നായി വരക്കും നല്ല പ്രാസംഗികൻ … നമുക്ക് ഒക്കെ പറ്റിയ compony ആണ്…

കൂട്ടത്തിൽ സീനിയർ ആയ രാഗേഷ് പറഞ്ഞു.. ..

ദേവ മാത്രം ഇതൊന്നും കാര്യം ആക്കിയില്ല.. അവൻ മായയെ കണ്ടുപിടിക്കാൻ ഉള്ള തിരക്കിലായിരുന്നു..

പിറ്റേ ദിവസം കോളേജിലെത്തി അവൻ ആദ്യം ചെയ്തത് dept ലെ എല്ലാ ക്ലാസിലെയും രജിസ്റ്റർ നോക്കൽ ആയിരുന്നു… കോമേഴ്‌സ് ടെക്സ്റ്റിന്റെ ഉള്ളിൽ നിന്ന് ബുക്ക്‌ കിട്ടിയത് കൊണ്ട് സ്വന്തം dept ആകും എന്ന് അവൻ ഉറപ്പ് ഉണ്ടായിരുന്നു… പക്ഷെ ഈ വർഷത്തെ രജിസ്റ്റർ ൽ എവിടെയും അവൻ അന്വേഷിച്ച പേര് കണ്ടെത്താനായില്ല…

പിന്നെ ഏക മാർഗം പ്രിയ ടീച്ചർ ആണ്..

ടീച്ചറെ കഴിഞ്ഞ മൂന്നു വർഷത്തിൽ ഉള്ളിൽ ഇവിടെ മായ , മയൂരിക അങ്ങനെവല്ലവരും പടിച്ചിട്ടുണ്ടോ…

കുറച്ചു നേരം ആലോചിച്ചു ടീച്ചർ പറഞ്ഞു തന്റെ ഓർമയിൽ ഇല്ല എന്ന്…

കുട്ടികളുമായി വളരെ സൗഹൃദം ഉള്ള പ്രിയ ടീച്ചർക്ക്‌ അറിയില്ലെങ്കിൽ മറ്റാർക്കും അറിയില്ലെന്ന് അവൻ ഉറപ്പിച്ചു…

ഒരു പക്ഷെ അവളുടെ യഥാർത്ഥ പേര് മറ്റെന്തെങ്കിലും ആയിക്കൂടെ… അവൾടെ pen name ആയിക്കൂടെ മായ…. അവന്റെ മനസ്സിൽ വീണ്ടും പ്രതീക്ഷകൾ ഉണർന്നു…

ഒരു മുഖം പോലും ഇല്ലാതെ അവന്റെ ഹൃദയത്തിൽ അവൾ കയറികൂടിയിരുന്നു… അവളുടെ അക്ഷരങ്ങളിലൂടെ…

തുടരും

ദേവതാരകം : ഭാഗം 1