Wednesday, January 15, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസിൽ മേരികോം പങ്കെടുക്കില്ല ഇല്ല

ന്യൂഡൽഹി: ഇടത് കാലിന് പരിക്കേറ്റതിനെ തുടർന്ന് അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ലെന്ന് വനിതാ ബോക്സർ എംസി മേരി കോം അറിയിച്ചു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ട്രയൽ ഇവന്റിനിടെയാണ് മേരി കോമിന് പരിക്കേറ്റത്. 39 കാരിയായ ഇവർ പരിക്ക് വകവയ്ക്കാതെ മത്സരത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ദീർഘനേരം തുടരാൻ കഴിയാത്തതിനാൽ പിൻമാറി. മേരി കോമിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആറ് തവണ ലോക ചാമ്പ്യനായ മേരി കോം 2018 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണ മെഡൽ ജേതാവാണ്.