Friday, May 10, 2024
LATEST NEWS

“രാജ്യത്തിന്റെ സമുദ്രോല്‍പന്ന കയറ്റുമതി മൂല്യം 1 ട്രില്യൺ കടക്കും”

Spread the love

കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി ഒരു ലക്ഷം കോടി രൂപയിലെത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 50000 കോടി രൂപയാണ് ഇന്ത്യയുടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി മൂല്യം.

Thank you for reading this post, don't forget to subscribe!

സമുദ്രോത്പന്ന കയറ്റുമതി വികസന ഏജൻസിയിൽ (എംപിഡിഇഎ) കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. യു.എ.ഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം നൽകി.

യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. യൂറോപ്യൻ യൂണിയനുമായി ഒരു കരാറിൽ ഏർപ്പെടുന്നതിനുള്ള ചർച്ചകൾ ഈ മാസം 17 ന് ബ്രസൽസിൽ ആരംഭിക്കും. ഇത് കയറ്റുമതിക്കാർക്ക് ലോകമെമ്പാടുമുള്ള വിപണികളുടെ വാതിലുകൾ തുറക്കുമെന്നും, വ്യാപാരികൾക്കും മത്സ്യത്തൊഴിലാളികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയ മന്ത്രി ഇന്ത്യയെ ലോകത്തിലെ മത്സ്യസംസ്കരണ കേന്ദ്രമാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങളെയും സർക്കാർ പിന്തുണയ്ക്കുമെന്ന് ഉറപ്പുനൽകി. ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് നിയമങ്ങളിൽ ഇളവ് വരുത്തും.