Monday, April 29, 2024
LATEST NEWS

കുതിച്ചുചാടി സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വില

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,680 രൂപയായി ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞിരുന്നു.

Thank you for reading this post, don't forget to subscribe!

22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. ഇന്നലെ പവന് 20 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ ശനിയാഴ്ച പവന് 35 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,835 രൂപയാണ്. സംസ്ഥാനത്ത് ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്റെയും വില വർധിച്ചിട്ടുണ്ട്. പവന് 50 രൂപയാണ് കൂടിയത്. ഇന്നലെ പവന് 15 രൂപ കുറഞ്ഞു. ശനിയാഴ്ച പവന് 30 രൂപയുടെ കുറവുണ്ടായി.  ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,995 രൂപയാണ്.  ജൂൺ മൂന്നിന് 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 45 രൂപ ഉയർന്നിരുന്നു.  

അതേസമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.