Friday, January 17, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 33

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

തിരിഞ്ഞു പോകാനാഞ്ഞ അവന്റെ കയ്യിൽ പിടിച്ചു കൊണ്ടവൾ ചോദിച്ചു.. ലച്ചൂന് ആരും ഇല്ല നന്ദൂട്ടാ… ഞാൻ ആരുമല്ലത്രെ… അർഹത ഇല്ല എന്നറിയാം എങ്കിലും ചോദിച്ചോട്ടെ… ആരും ഇല്ലാത്ത ഈ ഭ്രാന്തി പെണ്ണിന്.. ഒരു ജീവിതം തരോ നന്ദൂട്ടാ… എനിക്ക്… എനിക്കാരും ഇല്ലത്രെ പതം പറഞ്ഞു കരഞ്ഞു കൊണ്ടിരിക്കുന്ന വസൂനെ ചേർത്തു പിടിച്ചു കൊണ്ട് കണ്ണൻ ഇരുന്നു… കരച്ചിലൊന്നടങ്ങിയതും അവളെഴുന്നേറ്റു… എന്നെ വേണ്ടാ… എന്നെ പോലെ ഒരു പെണ്ണിനെയല്ല നന്ദൂട്ടൻ ജീവിതത്തിലേക്ക് കൂട്ടണ്ടത്…

ഒരിക്കലും നന്ദൂട്ടന് ഞാൻ ചേരില്ല… മറ്റൊരാൾക്ക് മനസ് കൊടുത്തവൾ ആരോരും ഇല്ലാത്തവൾ.. അത്രയും പറഞ്ഞവൾ തിരിഞ്ഞു നിന്നു… എന്താ…. എന്താ ലെച്ചു നീ ഈ പറഞ്ഞു വരുന്നത്… വർഷങ്ങൾക്ക് ശേഷം അവന്റെ നാവിൽ നിന്നും ലെച്ചു എന്ന വിളി കേട്ടതും അവൾ മെല്ലെ തിരിഞ്ഞു നോക്കി… എപ്പോൾ… എപ്പോൾ മുതലാ നന്ദൂട്ടാ.. ഞാൻ നന്ദൂട്ടന്റെ ലെച്ചുട്ടി അല്ലാതായി മറിയത്… എന്നെ ഒട്ടും മനസിലാക്കിയില്ലല്ലോ നന്ദൂട്ടാ… എല്ലാരേം പോലെ ആ ഒരു സാഹചര്യത്തിൽ കണ്ടാൽ ഞാനും നന്ദൂട്ടനെ തെറ്റിദ്ധരിക്കും എന്ന് കരുതിയോ? എന്നോടൊരു വാക്കു പോലും മിണ്ടാതെ നന്ദൂട്ടൻ പോയപ്പോൾ ഞാൻ ന്തോരം വേദനിച്ചെന്നറിയോ?

നിന്റെ വേദന…. നീ അന്ന് മൗനമായി നിന്നപ്പോൾ ഞാൻ ന്തോരം വേദനിച്ചെന്നറിയുമോ നിനക്ക്… ശരിയാണ് നീ ക്ഷമ പറഞ്ഞു… പക്ഷേ.. മിണ്ടാൻ എന്റെ വാശി എന്നെ അനുവദിച്ചില്ല… അവളുടെ അരികിലേക്ക് ചെന്നുകൊണ്ട് ആ കൈകൾ കയ്യിലെടുത്തു അമർത്തി ചുംബിച്ചു.. രണ്ടു പേരുടെയും ഓർമ്മകൾ ആ ദിവസത്തിലേക്ക് ഊളിയിട്ടു… വർഷങ്ങൾക്കുമുന്പുള്ള ഒരു പതിനാലുകാരിയിലേക്കും പതിനെട്ടുകാരനിലേക്കും….

എവിടെ പോകുന്നു പിറന്നാള്കാരി ശിഷ്ടം? കളിയാക്കിയുള്ള കണ്ണന്റെ ചോദ്യം കേട്ടതും വസു ദേഷ്യം കൊണ്ട് അവനെ നോക്കി… ദേ… ഹരി നിന്റെ ഏട്ടനോട് പറഞ്ഞേക്ക് എന്റെ പേര് ശിഷ്ടമല്ല എന്ന്.. നിങ്ങള് തമ്മിൽ വീണ്ടും വഴക്കായോ? ഹരി ചോദിച്ചു.. അത് പിന്നെ നന്ദൂട്ടൻ എനിക്ക് കുളത്തിലുള്ള ആമ്പൽ പറിച്ചു തരാമെന്ന് പറഞ്ഞിട്ട് പറിച്ചു തന്നില്ല.. അത്രേള്ളു… വൈകീട്ട് അമ്പലത്തിൽ പോകുമ്പോൾ പറിക്കാം ട്ടോ… ഹരി അവളെ സമാധാനിപ്പിച്ചു. വൈകുന്നേരം ഹരിയും വസുവും അമ്പലത്തിൽ പോയി തൊഴുതു നിൽക്കുമ്പോഴാണ് കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂവുകളിലേക്ക് വസുവിന്റെ കണ്ണെത്തുന്നത്.. അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു..

അതുകൊണ്ട് തന്നെ അമ്പലത്തിൽ ആളുകൾ ഉണ്ടായിരുന്നില്ല.. ഹരി കാണാതെ വസു കുളത്തിലേക്ക് നടന്നു.. പടവുകളിറങ്ങി പൂവ് പൊട്ടിക്കാനായി കൈകൾ നീട്ടിയതും കാൽ വഴുതി വെള്ളത്തിൽ വീണു വസു.. തൊഴുതു കഴിഞ്ഞു വസുവിനെ തിരഞ്ഞു നടന്ന ഹരി അവളെ കണ്ടില്ല.. പകരം അവരെ കാത്ത് പുറത്തു നിന്നിരുന്ന കണ്ണനെ കണ്ടപ്പോൾ കാര്യം പറഞ്ഞു.. ഹരിയും കണ്ണനും അവിടമാകെ തിരഞ്ഞു… ഒടുക്കം അവസാന ആശ്രയമെന്നോണം കുളക്കടവിൽ എത്തിയ ഹരിയും കണ്ണനും കാണുന്നത് വെള്ളത്തിൽ മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുന്ന വസുവിനെയാണ്..

കൂടുതലൊന്നും ചിന്തിക്കാതെ കണ്ണൻ വെള്ളത്തിലേക്ക് എടുത്തു ചാടി .. അവളെയും എടുത്തു കരയിലേക്ക് കയറി… ഹരി… നീ സുധിയെ വിവരം അറിയിക്ക്.. കണ്ണൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ ഹരി വീട്ടിലേക്ക് പോയി… വസുവിനെ പടവിലേക്ക് കിടത്തികൊണ്ട് കണ്ണൻ കവിളിൽ തട്ടി വിളിച്ചു.. എന്നാൽ പ്രതികരണം ഒന്നും കാണാത്തതു കൊണ്ട് വയറിൽ ഞെക്കി കൊടുത്തു… വെള്ളമൊക്കെ പുറത്തുപോയെങ്കിലും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന അവളെ കണ്ടതും പെട്ടന്ന് തോന്നിയ ബുദ്ധിയിൽ തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് ചേർത്തു ശ്വാസം കൊടുത്തു…

ഒന്ന് ചുമച്ചുകൊണ്ട് കണ്ണ് തുറക്കുന്ന വസുവിനെ നോക്കി എഴുന്നേൽക്കാനാഞ്ഞതും.. കണ്ണാ… എന്നുള്ള ശബ്‍ദം അവിടെ ആകമാനം നിറഞ്ഞു… അവളിൽ നിന്നടർന്നു മാറി തലയുയർത്തി നോക്കുന്ന കണ്ണൻ കാണുന്നത്.. അവനെ തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന മാധവ് നെ ആണ്.. അച്ഛാ… ഞാൻ.. എന്തോ പറയാനാഞ്ഞതും അയാൾ ദേഷ്യത്തോടെ ഇറങ്ങി വന്ന് കണ്ണന്റെ ഇരു കവിളിലും ദേഷ്യം തീരുന്നത് വരെ അടിച്ചു… പടവിൽ കിടന്നിരുന്ന വസു കണ്ണുതുറന്നതും കാണുന്നത് കണ്ണന്റെ കവിളിൽ മാറി മാറി അടിച്ചു കൊണ്ടിരിക്കുന്ന മാധവ് നെയാണ്..

എന്താണ് ചുറ്റും നടക്കുന്നതെന്ന് മനസിലായില്ലെങ്കിലും ആയാസപ്പെട്ടവൾ എഴുന്നേറ്റു… നനഞ്ഞൊട്ടിയിരിക്കുന്ന ധാവണിയും വിറയ്ക്കുന്ന ചുണ്ടുകളും അവളിൽ ഭയപ്പാട് ഉണർത്തി… എന്തെക്കെയോ നിഴൽ ചിത്രങ്ങൾ ഉള്ളിൽ മിന്നിമാഞ്ഞതും ഭയം അവളെ കീഴ്പെടുത്തി.. വെള്ളത്തിൽ മുങ്ങി പോകുന്നതായി വീണ്ടും വീണ്ടും കണ്ടു.. മാധവൻ കണ്ണനോട് കയർക്കുന്നത് കണ്ട് അമ്പലത്തിലേക്ക് വന്നിരുന്ന കുറച്ചുപേരും ക്ഷേത്ര ജീവനക്കാരും ഓടി കൂടി… ലച്ചൂട്ടി… ഒന്ന് പറ… അച്ഛനോട്… ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് ഒന്ന് പറ…

മാധവിന്റെ പിടിവിട്ടവൻ വസുവിന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു… എന്നാൽ വസു ഒന്നും പറയാതെ… നിശബ്ദമായി കരഞ്ഞു കൊണ്ടിരുന്നു. നന്ദൂട്ടൻ ഒന്നും ചെയ്തിട്ടില്ല…എന്നവളുടെ വാക്കുകൾ തൊണ്ടക്കുഴിയിൽ മാത്രം തട്ടി പ്രതിവചിച്ചു.. അതിന്റെ പ്രതിഫലനമെന്നോണം കരച്ചിൽ ചീളുകൾ മാത്രം പുറത്തേക്ക് വന്നുകൊണ്ടിരുന്നു.. മൗനമായി കണ്ണന്റെയും മാധവിന്റെയും മുഖത്തേക്ക് നോക്കിയവൾ കരഞ്ഞു കൊണ്ടിരുന്നു… നീയിനി കൂടുതലൊന്നും പറയേണ്ട… മാധവ് വസുവിനെയും കൂട്ടി പുറത്തേക്ക് നടന്നു…

അവരുടെ പിറകെ ഓടി പോയി കണ്ണൻ തന്റെ ഷർട്ട് ഊരി വസുവിന്റെ മേൽ ഇട്ടു കൊടുത്തു.. ഒന്നും പറയാൻ കഴിയാതെ വസു കരഞ്ഞു കൊണ്ടിരുന്നു.. ഓടി എത്തിയ ഹരിയും സുദേവും കാണുന്നത് കണ്ണന്റെ ഷർട്ടും ഇട്ടു കരയുന്ന വസുവിനെയും അവളെ ചേർത്തു പിടിച്ചു കൊണ്ട് നടന്നു വരുന്ന മാധവിനെയും ആണ്. അച്ഛാ… ഏട്ടനെന്തേ… ഹരി തിരക്കി… അറിയില്ല…. ഞാൻ കണ്ടില്ല… മാധവ് പറഞ്ഞു.. വെള്ളത്തിൽ വീണ വസുവിനെ എടുത്തത് ഏട്ടനാണല്ലോ… ഞാൻ ദേവേട്ടനെ വിളിക്കാൻ പോയതായിരുന്നു.. ഹരി പറഞ്ഞത് കേട്ടതും മാധവ് ഞെട്ടി വസുവിനെ നോക്കി.. കരഞ്ഞു കൊണ്ടവൾ അതേ എന്ന് തലയാട്ടി..

മാധവ് നു എന്ത് ചെയ്യണമെന്ന് ഒരൂഹവും കിട്ടിയില്ല… അയാൾ അവിടെയെത്തിയപ്പോൾ കണ്ട കാഴ്ചയും പിന്നീട് നടന്നതുമെല്ലാം സുധിയോടും ഹരിയോടും പറഞ്ഞു… ഏട്ടനോട് ഒന്ന് ചോദിക്കാമായിരുന്നില്ലേ അച്ഛാ… ഹരി ദേഷ്യത്തോടെ മാധവിനോട് പറഞ്ഞു.. കഴിഞ്ഞത് കഴിഞ്ഞു… അവനോട് പോയി ഇനി ക്ഷമ പറയാം… സുദേവ് വസുവിനെ ചേർത്തു പിടിച്ചത് പറഞ്ഞതും അവൾ ഒരേങ്ങലടിയോടെ അവനെ ചുറ്റി പിടിച്ചു കൊണ്ട് കരഞ്ഞു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിലെത്തിയ മാധവ് കാണുന്നത് ധൃതിയിൽ തന്റെ ബാഗ് എല്ലാം ഒരുക്കി സർട്ടിഫിക്കറ്റ്സ് എല്ലാം അതിലേക്ക് എടുത്തു വെക്കുന്ന കണ്ണനെയാണ്.. മോനെ… എന്നോട് ക്ഷമിക്ക്…

പെട്ടന്ന് അങ്ങനെ ഒക്കെ കണ്ടപ്പോൾ… ഞാൻ കാര്യമന്വേഷിക്കാതെ… ഞാൻ പോകുന്നു… നിങ്ങളുടെ ഇഷ്ടത്തിന് മുന്നിൽ എന്റെ ഇഷ്ടം ഞാൻ മാറ്റി വെച്ചതായിരുന്നു.. പക്ഷേ… എന്നെയൊന്ന് മനസിലാക്കുക പോലും ചെയ്യാതെ… എല്ലാവരുടെയും മുന്നിൽ നാണം കെടുത്തിയില്ലേ? ഞാൻ കെഞ്ചി പറഞ്ഞതല്ലേ ഒന്നും ചെയ്തിട്ടില്ലെന്ന്… പക്ഷേ.. എന്നെ കേട്ടോ.. ഇല്ലല്ലോ.. ഞാൻ ബാംഗ്ലൂർ ക്ക് പോകുവാണ്.. അമ്മാവന്റെ അടുത്തേക്ക്.. മെഡിസിന് അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല… റാങ്ക് ഉള്ളതുകൊണ്ട്… മോനെ… എന്നോട് ക്ഷമിക്ക്… മാധവ് പറഞ്ഞു.. ക്ഷമിക്കാം… പക്ഷേ ഒന്നും ഞാൻ മറക്കില്ല…

അവൻ പറഞ്ഞു.. ബാഗ് എടുത്തു റൂമിന് പുറത്തേക്കിറങ്ങിയതും കണ്ടു അവനെ കാത്തു നിൽക്കുന്ന വസുവിനെ.. അവളെ ഒന്ന് നോക്കി അവൻ മുന്നോട്ട് നടന്നു.. വസു ഓടി അവന്റെ മുന്നിൽ തടസം നിന്നു.. ഏങ്ങികൊണ്ട് വിളിച്ചു… നന്ദൂട്ടാ… എന്നോട് ക്ഷമിക്ക്… എങ്ങോട്ടും പോകരുത്… ഓഹ്… വസിഷ്ഠ ലക്ഷ്മിക്ക് സംസാരിക്കാൻ കഴിയും അല്ലേ…? ഞാൻ കരുതി ഒന്ന് വെള്ളത്തിൽ വീണപ്പോൾ ഊമയായി പോയി എന്ന്.. ഇനി കൂടുതൽ ഒന്നും പറയേണ്ട.. നീ ഒന്ന് മിണ്ടിയിരുന്നെങ്കിൽ ഞാൻ ഒരു കുറ്റവാളിയായി നിൽക്കേണ്ടി വരില്ലായിരുന്നു ഇന്ന്…

അത്രയും പറഞ്ഞുകൊണ്ട് അവളോടൊന്ന് യാത്രപോലും ചോദിക്കാൻ നിൽക്കാതെ അവൻ ഇരുട്ടിലേക്ക് നടന്നകന്നു.. ഓർമകളിൽ നിന്നും തിരികെയെത്തിയതും വസു ചോദിച്ചു… ക്ഷമിച്ചൂടെ ന്നോട്… ഇപ്പോഴും വെറുപ്പാണോ? അവൾ ചോദിച്ചു.. കയ്യെടുത്തു അവളെ തടഞ്ഞുകൊണ്ട് അവൻ പറഞ്ഞു… വെറുക്കാനോ? അതും നിന്നെ… ഈ ജന്മം എനിക്കതിനാകുമോ? സങ്കടമായിരുന്നു… നീയും… നീയും എന്നെ തെറ്റിദ്ധരിച്ചോ… അതുകൊണ്ടാണോ മിണ്ടാതെ നിന്നത് എന്നൊക്കെ… പിന്നീടത് ദേഷ്യമായി… ആ ദേഷ്യം എപ്പോഴൊക്കെയോ…

നിന്നോട് മിണ്ടാതിരിക്കാനുള്ള കാരണമായി… പിന്നെ പിന്നെ നീ ആദ്യം മിണ്ടട്ടെ എന്നായി… അന്ന് ഞാൻ മനഃപൂർവം മിണ്ടാതെ നിന്നതാണെന്നാണോ നന്ദൂട്ടൻ കരുതിയെ.. എന്താണ് നടക്കുന്നതെന്ന് ഒന്ന് മനസിലാക്കി വന്നപ്പോഴേക്കും അച്ഛൻ എന്നെ കൂട്ടി പോന്നില്ലേ… പക്ഷേ നന്ദൂട്ടൻ എന്റെ കയ്യിൽ പിടിച്ചു ചോദിച്ചില്ലേ… ഞാനും പറഞ്ഞിരുന്നു… ന്റെ നന്ദൂട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്… എന്നാൽ അതൊന്നും ശബ്ദമായി പുറത്തേക്ക് വന്നില്ലെന്ന് മാത്രം.. അത്രയും പറഞ്ഞുകൊണ്ടവൾ കണ്ണന്റെ കാലിൽ പിടിച്ചു കൊണ്ട് ഏങ്ങി കരഞ്ഞു… സാരമില്ല പോട്ടെ…

എല്ലാം കഴിഞ്ഞില്ലേ? വസുവിനെ എഴുന്നേൽപ്പിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു… അവളെ മുറുകെ പുണർന്നുകൊണ്ട് കണ്ണൻ നെറുകയിൽ ഉമ്മവെക്കാനാഞ്ഞതും വസു അവനെ തടഞ്ഞു കൊണ്ട് പുറകോട്ടാഞ്ഞു.. ആഞ്ഞതിന്റെ ശക്തിയിൽ അവളുടെ കൈകൾ പിന്നിലിരുന്നിരുന്ന മേശയിൽ തട്ടി പുസ്തകങ്ങൾ താഴെ വീണു… നന്ദൂട്ടന് ഞാൻ ചേരില്ല… ആരോരും ഇല്ലാത്തവളല്ലേ ഞാൻ… വേണ്ടാ നന്ദൂട്ടാ… ഇത് ശരിയാവില്ല.. വസു അവന് മുഖം കൊടുക്കാതെ പറഞ്ഞു തിരിഞ്ഞതും കാണുന്നത് താഴെ വീണു കിടക്കുന്ന പുസ്തകങ്ങളാണ്… ചെമ്പകം പൂക്കും…കാത്തിരിക്കാം.. 🌸

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 32