Sunday, December 22, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 31

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

പോയിട്ട് വാ… നിനക്ക്… ഒരു സമ്മാനമുണ്ട് എന്റെ വക… നീ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സർപ്രൈസ്.. അവളുടെ കയ്യിൽ കൈചേർത്ത് കൊണ്ട് കണ്ണൻ പറഞ്ഞു… തിരികെ ഒരു പുഞ്ചിരി അവളും സമ്മാനിച്ചു… അകന്നു പോയ കാറിനെ നോക്കി കണ്ണൻ അങ്ങനെ നിന്നു… ഒടുക്കം ആ കാർ പൊട്ടുപോലെ മറഞ്ഞതും അവൻ തിരിഞ്ഞു നടന്നു..

ഏകദേശം രാത്രിയോടെ തന്നെ അവർ പാറുവിന്റെ വീട്ടിലെത്തി.. ഹരി ഇല്ലാത്തതിന്റെ വിഷമം എല്ലാവർക്കും ഉണ്ടായിരുന്നെങ്കിലും അവളുടെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് അവരത് പാടേ മറന്നു കളഞ്ഞു.. ഇടക്കിടയ്ക്ക് അവളെ ഫോൺ വിളിച്ചും വീഡിയോ കാൾ ചെയ്‌തും മറ്റും ആ വിടവ് നികത്തി കൊണ്ടിരുന്നു.. ഈ ദിവസങ്ങളിൽ അത്രയും അവൾ കണ്ണനെ മിസ്സ് ചെയ്തിരുന്നു… അടുത്തുണ്ടായിരുന്നെങ്കിൽ ആ ശബ്‌ദം ഒന്ന് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവളും ആഗ്രഹിച്ചിരുന്നു..

എന്നാൽ ഫോൺ എടുത്തവനെ വിളിക്കാൻ അവളോ അവളെ ഒന്ന് വിളിക്കാൻ അവനോ തയ്യാറായിരുന്നില്ല.. കോവളത്തും മറ്റു ബീച്ചിലും മാളുകളിലും മറ്റുമായി കറങ്ങി തിരിച്ചു… ഹരിക്കു വേണ്ടി നല്ല ഭംഗിയുള്ള ക്രിസ്റ്റലിൽ തീർത്ത ഒരു അമ്മയെയും കുഞ്ഞിനേയും വസു വാങ്ങി.. രണ്ടു ദിവസത്തെ അലച്ചിലിനൊടുവിൽ വീട്ടിലേക്ക് തിരിക്കുന്നതിന്റെ തലേന്ന് വസുവും പാറുവും നിക്കിയും മഹിയുമെല്ലാം ഒരുമിച്ചിരുന്നു സംസാരിക്കുകയായിരുന്നു.. നിങ്ങൾക്ക് രണ്ടു ദിവസങ്ങൾ കൂടി നിന്നിട്ട് പോയാൽ പോരെ..

പാറു ചോദിച്ചു.. ആ… മതിയായിരുന്നു.. പക്ഷേ വസുവിനല്ലേ ഭയങ്കര ധൃതി… മഹി പറഞ്ഞു… എന്താണ് മോളെ വസൂ… കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞങ്ങൾ നിന്നെ ശ്രദ്ധിക്കുന്നു.. ഇടക്കിടക്ക് ഫോൺ നോക്കുന്നു… ആരോടോ എന്തെക്കെയോ പറയുന്നു… മഞ്ഞു ഉരുകി തുടങ്ങിയോ? നിക്കി ചോദിച്ചു… ഏയ്… നിങ്ങളെന്താ ഈ പറയുന്നേ… എനിക്ക് അങ്ങനെ ഒന്നും ഇല്ല… വസു പറഞ്ഞതും… പൊട്ടി വന്ന ചിരി അടക്കി പിടിച്ചു കൊണ്ട് മഹി തിരക്കി.. എങ്ങനെയൊന്നും? എങ്ങനേം ഇല്ല…. വസു ഗർവ്വോടെ തിരിച്ചടിച്ചു… അവളുടെ തൊട്ടരികിൽ വന്നിരുന്നു കൊണ്ട് പാറു അന്വേഷിച്ചു… എന്താണ് വസിഷ്ഠ ലക്ഷ്മി….?

വസിഷ്ഠ ലക്ഷ്മി ഹരിനന്ദ് ആയി തുടങ്ങിയോ…? അറിയില്ല.. പാറു… പക്ഷേ ഞാൻ നന്ദൂട്ടനെ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട്.. എന്തോ കാണണം എന്നും സംസാരിക്കണം എന്നും എല്ലാം ഉണ്ട്… പക്ഷേ.. ആരോ… എന്തോ ഒന്ന് തടുക്കുന്നത് പോലെ… അത് മറ്റൊന്നുമല്ല വസൂ… നന്ദൻ…. നന്ദൻ എന്ന ചിന്തയാണ് നിന്നെ തടുക്കുന്നത്…. അതാരാണെന്ന് അറിയില്ല… അനന്തൻ സർ അല്ലെന്ന് നിനക്ക് മുന്നിൽ ഓരോ തെളിവുകൾ കൊണ്ട് തെളിഞ്ഞു നിൽക്കുന്നുണ്ട്.. മറ്റൊരു നന്ദൻ എവിടെയെങ്കിലും ഉണ്ടെങ്കിൽ എന്നെങ്കിലും നിന്റെ അരികിൽ വന്നാലോ എന്നുള്ള ഭയം…

നീ ചിലപ്പോൾ കണ്ണേട്ടനെ എപ്പോഴോ സ്നേഹിക്കാൻ തുടങ്ങിയിട്ടുണ്ടായിരിക്കും.. കൃത്യമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ പേരിലുള്ള താലിയും സിന്ദൂരവും നീ അണിയാൻ തുടങ്ങിയ അന്ന് മുതൽ.. പക്ഷേ… നീ ഭയത്താൽ… നിന്റെ ഉള്ളിലെ കുറ്റബോധത്താൽ മുങ്ങി പോയതാണ്… നന്ദൻ… അയാളെ നീ ചതിക്കുന്നു എന്ന കുറ്റബോധത്താൽ.. അതിനർത്ഥം നീ അയാളെ മറന്നെന്നോ സ്നേഹിച്ചിട്ടില്ല എന്നോ അല്ലാ… പ്രണയത്തേക്കാൾ എന്തോ ഒന്ന്… ചിലപ്പോൾ പ്രണയത്തിനുമപ്പുറം പേരറിയാത്ത എന്തോ ഒന്ന്… അതാണ് നിനക്ക് നിന്റെ നന്ദൻ…

അതിനെന്നും മനസ്സിൽ അനന്തൻ സർ ന്റെ മുഖമായിരിക്കുമെന്ന് മാത്രം… നീ ആവില്ലെന്ന് ആണയിട്ടു പറഞ്ഞാലും ഞാൻ മനസിലാക്കിയ… അറിഞ്ഞ വസിഷ്ഠ ക്ക് നന്ദൻ ന്റെ മുഖം എന്നും അനന്തനായിരിക്കും… പക്ഷേ… നിനക്ക് നിന്റെ നന്ദൂട്ടനെ ജീവനായി കാണാൻ കഴിയും… അതൊരിക്കലും സിഷ്ഠയായിട്ടല്ലേ… മറിച്ചു ലെച്ചു ആയിട്ട്… നിന്റെ നന്ദൂട്ടന്റെ മാത്രം ലെച്ചു.. അവളുടെ കയ്യിൽ കൈചേർത്ത് കൊണ്ട് മഹിയത് പറഞ്ഞപ്പോൾ..

വസുവിനൊപ്പം മറ്റുള്ളവരും അമ്പരന്നു… ആദ്യമായിട്ടാണ് അവൻ ഇത്ര പക്വതയോടെ സംസാരിക്കുന്നത്.. പക്ഷേ…. എന്നെ ലെച്ചു ആയി ഇതുവരെ നന്ദൂട്ടൻ അംഗീകരിച്ചിട്ടില്ല… ഞാൻ ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ നന്ദന്റെ സിഷ്ഠായാണെന്നാണ് പറയുന്നത്… വസു അവരോട് പറഞ്ഞു… ആയിരിക്കാം ….. നന്ദന്റെ സിഷ്ഠ എപ്പോഴും നിന്റെ ഉള്ളിൽ ഉണ്ടായിരിക്കാം… മനുഷ്യന്റെ മനസാണ്… മാറാൻ പാടാണ്.. അത് അങ്ങനെ തന്നെ ഇരിക്കട്ടെ…നിന്റെ ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ…

എവിടെയോ ഒരു മുറിവായി.. എന്നാൽ ആ മുറിവിനു മരുന്നാകാൻ നിന്നിലെ ലെച്ചുവിനാകും… അഥവാ… നിന്റെ നന്ദൂട്ടന് കഴിയും.. മഹി പറഞ്ഞു… ഞാനും ശ്രമിക്കുകയാണ്… എന്റെ പഴയ നന്ദൂട്ടനെ തിരിച്ചു കൊണ്ടുവരാൻ….. വസു ചിരിയോടെ പറഞ്ഞു നിർത്തി… നിങ്ങൾക്കിടയിടയിൽ അത്രയും വലിയ പ്രശ്നമാണോ ഉണ്ടായത്? പാറു തിരക്കി… ഹ്മ്മ്… സംസാരിക്കേണ്ടിടത് ഞാൻ മൗനമായി നിന്നു… ഞാൻ ഒന്ന് മിണ്ടിയിരുന്നെങ്കിൽ നന്ദൂട്ടന് ഇത്രേം വിഷമം അനുഭവിക്കേണ്ടി വരില്ലായിരുന്നു..

നിനക്ക് പറയാൻ ഇഷ്ടമില്ലെങ്കിൽ പറയേണ്ട… നിക്കി പറഞ്ഞു എനിക്ക് പറയാൻ ബുദ്ധിമുട്ടൊന്നും ഇല്ല…. വസു പറഞ്ഞു തുടങ്ങി… എനിക്ക് പത്തു വയസ്സുവരെയുള്ള കാര്യങ്ങൾ ഒന്നും വല്ല്യ ധാരണയില്ല… അഥവാ അത്ര ഓർമയില്ല.. എവിടൊക്കെയോ എന്തോ പൊട്ടും പൊടിയും മാത്രമേ ഓർമയുള്ളു… ഞങ്ങൾ ഇന്ന് താമസിക്കുന്ന ഇടത്തേക്ക് വന്ന സമയത്താണ് ഞാൻ ഹരിയെ കാണുന്നതും.. കൂടെ അവളുടെ ഏട്ടനെ കാണുന്നതുമൊക്കെ.. വസു പറഞ്ഞു തുടങ്ങി… അവൾക്ക് കാതോർത്തു കൊണ്ട് അവരെ പോലും ആ രാത്രിയും ഇരുളിനെ വെടിഞ്ഞു…

പിറ്റേന്ന് രാവിലെ അവിടം വിട്ടു പോരുമ്പോൾ പാറുവിനെയും അവളുടെ വീട്ടുകാരെയും പോലെ തന്നെ വസുവിനും നിക്കിക്കും ഒക്കെ വിഷമം തന്നെയായിരുന്നു… മഹിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ… മറ്റാരേക്കാളും വിഷമം അവനാണെന്ന് തോന്നും.. കാരണം അത്രത്തോളം സ്നേഹത്തിലാണ് അവരോട് അവരൊക്കെ പെരുമാറിയിരുന്നത്… എത്ര പെട്ടന്നാണ് ദിവസങ്ങൾ തള്ളിനീങ്ങി കൊണ്ടിരുന്നത്… അത് പോലെ തന്നെയായിരുന്നു ഈ രണ്ടു മൂന്നു ദിവസവും… ഏകദേശം രാത്രിയോടെയാണ് അവർ വീട്ടിലേക്ക് തിരികെ എത്തുന്നത് പറ്റുന്നിടങ്ങളിൽ എല്ലാം കറങ്ങി തിരിച്ചു ഒരു വഴിയായി…

ഇതിനിടയിൽ തന്നെ ഭക്ഷണവും മറ്റും കഴിക്കാൻ അവർ സമയം കണ്ടെത്തി.. അതുകൊണ്ട് തന്നെ അത്യാവശ്യം സമയം എടുത്തു വീട്ടിൽ എത്താൻ.. വീടിനോട് അടുക്കും തോറും കാറിനേക്കാൾ സ്പീഡിൽ വസുവിന്റെ മനസും ഓടി കൊണ്ടിരുന്നു… വീട്ടിലെത്തിയതും ഏകദേശം എല്ലാവരും കഴിപ്പെല്ലാം കഴിഞ്ഞവരെ കാത്തിരിക്കുവായിരുന്നു… നിങ്ങൾ വരാൻ കാത്തിരുന്നതാണ്… ഞങ്ങൾ ഇറങ്ങട്ടെ എന്നാൽ… ജയൻ ചോദിച്ചു… യാത്രയൊക്കെ നന്നായില്ലേ മോളെ…? സുദേവ് തിരക്കി.. ആ നന്നായിരുന്നു ഇച്ഛാ…

ഹരി എന്തെടുക്കുന്നു.? ക്ഷീണമാണോ? ഏയ്… മരുന്നുണ്ട്… അത് കഴിച്ചു കിടന്നു… കണ്ണൻ പറഞ്ഞു മോളെത്താൻ വൈകും ന്ന്… അപ്പോൾ പിന്നെ ഇങ്ങോട്ട് വന്നു.. സുദേവ് മറുപടി പറഞ്ഞു.. അപ്പോൾ ശരി ജയാ… എല്ലാം പറഞ്ഞത് പോലെ ചെയ്യാം.. മാധവ് പറഞ്ഞു.. ആ മോളെ…. മോൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചാണ് പറയാതിരുന്നത്… ഞങ്ങൾ കണ്ണനെ ഹെഡ് ആക്കിയിട്ട് ഒരു ചെറിയ ഹോസ്പിറ്റൽ തുടങ്ങാൻ പ്ലാൻ ചെയ്തിട്ടുണ്ട്.. അവനു ബിസിനെസ്സ് താല്പര്യമില്ലെങ്കിലും ഒരു വിധം സമ്മതിച്ചിട്ടുണ്ട്…

ഇനി മോളൂടെ ഒന്ന് പറയണം അവനോട്.. എനിക്ക് അതിലൊന്നും താല്പര്യം ഇല്ല അച്ഛാ… പിന്നെ നന്ദൂട്ടൻ ഓക്കേ പറഞ്ഞെങ്കിൽ എതിർപ്പുമില്ല… പിന്നെ മറ്റുള്ളത് പോലെ അല്ലാ… ഹോസ്പിറ്റൽ ന്നൊക്കെ പറയുമ്പോൾ കഴുത്തറപ്പ് പാടില്ല… ന്യായമായ ഫീസും മറ്റും മാത്രം വാങ്ങുക… ഒരു ജീവൻ രക്ഷിക്കാൻ നമ്മളെ കൊണ്ടാവുമെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ.. അത്രയും പറഞ്ഞു വസു കണ്ണനെ നോക്കിയപ്പോൾ കണ്ടു അവനിലും ഒരു പുഞ്ചിരി… അവന്റെ മുഖത്തെ ആ പുഞ്ചിരി അവളിലേക്കും വ്യാപിച്ചു…

ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന കണ്ണന്റെ തൊട്ടു പിറകിൽ വന്നു നിന്നു വസു… അവന്റെ പുറത്തേക്ക് ചാഞ്ഞു നിന്നുകൊണ്ട് അവനോടായി പറഞ്ഞു… ഐ മിസ്ഡ് യൂ… തിരികെ ഒരു പുഞ്ചിരിയോടെ അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു… ഞാനും…. ഞാനും നിന്നെ ഒരുപാട്… ഒരുപാട് മിസ്സ് ചെയ്‌തു സിഷ്ഠാ… നന്ദൂട്ടാ… എന്നെ സിഷ്ഠന്ന് വിളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? അത് പണ്ടല്ലേ… ഇപ്പോൾ എനിക്ക് നിന്നെ ഇങ്ങനെ വിളിക്കാൻ തോന്നി.. കണ്ണൻ അവളോട് പറഞ്ഞു.. ഓഹ്… അങ്ങനയാണെല്ലേ…

എന്താ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത്… അത് ഇതാണോ ഹോസ്പിറ്റലിന്റെ കാര്യം.. ഏയ്… എനിക്കിതിലൊന്നും വല്ല്യ താല്പര്യം തോന്നിയില്ല… പിന്നെ എല്ലാര്ക്കും ഇതാണ് സന്തോഷമെന്ന് തോന്നി… അതുകൊണ്ട് ഞാൻ ആയിട്ട് അത് നശിപ്പിക്കുന്നില്ല… അത്രമാത്രം… ദൂരേക്ക് നോക്കിയവൻ അങ്ങനെ നിന്നൂ … അതേ എനിക്ക് ഉറക്കം വരുന്നുണ്ട്… വസു പറഞ്ഞു… എങ്കിൽ വാ കിടക്കാം…. കണ്ണൻ അവളെയും കൊണ്ട് അകത്തേക്ക് കയറി… കണ്ണന്റെ നെഞ്ചോട് ചേർത്തവളെ കിടത്തി… നന്ദൂട്ടാ…. നല്ല തലവേദന…

ഒരു പാട്ട് പാടി തരുമോ? പിന്നെന്താ…? നീ മരുന്ന് കഴിച്ചില്ലായിരുന്നോ? കണ്ണൻ ദേഷ്യത്തോടെ ചോദിച്ചു.. അത്… മരുന്ന് കഴിഞ്ഞിരുന്നു.. പിന്നെ ഇങ്ങോട്ടേക്ക് വരുന്ന തിരക്കിൽ മേടിച്ചില്ല… എന്തായാലും നാളെ ഇച്ഛൻ വാങ്ങിതരുമായിരിക്കും… ആ… കുറച്ചു നാളൂടെ കഴിച്ചാൽ മതിയായിരിക്കും… ഇല്ലേൽ നാളെ ഞാൻ വരുമ്പോൾ കൊണ്ടുവരാം.. ഹാ… എനിക്ക് പാട്ട്…. പാട്ട് പാട് നന്ദൂട്ടാ… അവൾക്ക് വേണ്ടിയവൻ മൂളി തുടങ്ങിയതും വസു പതിയെ കണ്ണുകളടച്ചു…

ഇടക്ക് പാട്ടു നിർത്തി തല ചെരിച്ചു നോക്കിയ കണ്ണൻ കാണുന്നത് അവന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങുന്ന വസുവിനെയാണ്… അവളെ തന്നെ നോക്കി കിടക്കെ അവന്റെ കണ്ണിൽ നീർതുള്ളികൾ ഉരുണ്ടുകൂടി… പതിയെ അവളെ ഉണർത്താതെ നെറുകയിൽ ചുണ്ടുകൾ ചേർത്തു അവനും നിദ്രയെ പുൽകി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അന്ന് ഞായറാഴ്ച അവധിയായത് കൊണ്ട് തന്നെ വളരെ വൈകിയാണ് വസുവും കണ്ണനും എഴുന്നേറ്റത്… വീട്ടിൽ സുജയെ സഹായിച്ചും മറ്റും അവൾ സമയം തള്ളി നീക്കി..

ഇടക്കിടക്ക് മനസ്സിലെന്തോ അസ്വസ്ഥത വന്ന് മൂടിയതും അവൾ വൈകീട്ട് അമ്പലത്തിൽ പോകണം എന്ന തീരുമാനത്തിൽ എത്തി.. പോയിട്ട് വരുമ്പോൾ ഹരിയെ കാണാം അവൾക്ക് വാങ്ങിയിട്ടുള്ള സമ്മാനം കൊടുക്കാം എന്ന ധാരണയിൽ അതും കയ്യിലെടുത്തു… ഭഗവാന്റെ മുന്നിൽ തൊഴുതു നിന്നപ്പോൾ മനസത്രയും ശൂന്യമായിരുന്നു.. കയ്യിൽ കിട്ടിയ പ്രസാദത്തിന്റെ ഇലച്ചീന്തിൽ പ്രതീക്ഷയോടെ വീണ്ടും വെള്ള ചെമ്പക പൂക്കൾ പരതി…

നിരാശയോടെ അവിടെ നിന്നും വസു വീട്ടിലേക്ക് തിരിച്ചു.. താഴെ അമ്മയോട് സംസാരിച്ചു കൊണ്ട് കുറച്ചു നേരം കളഞ്ഞു… ഹരി ഉറങ്ങുവാണെന്ന് പറഞ്ഞതും ശബ്‌ദം ഉണ്ടാകാതെ മേലേക്ക് കയറി. അവളുടെ മുറി തള്ളി തുറക്കാനാഞ്ഞതും ഉച്ചത്തിലുള്ള സുദേവ്ന്റെ ശബ്ദമാണ് കേൾക്കുന്നത്… എന്താണ് പ്രിയാ… താൻ ഈ പറയുന്നത്? ഇനി മറ്റൊരു ഡോക്ടറെ കാണിച്ചിട്ടെന്തു കാര്യം.. കാത്തിരിക്കാം… ചെമ്പകം പൂക്കും യാമങ്ങൾക്കായി കാത്തിരിക്കാം.. ❤️ തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 30