Category

Entertainment

Category

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കത്രീന കൈഫിനും കോവിഡ്-19 സ്ഥിരീകരിച്ചു. ഷാരൂഖ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു. “ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ഷാരൂഖ് ഖാൻ ഉടൻ സുഖം പ്രാപിക്കട്ടെ,” മമത ബാനർജി ട്വീറ്റ് ചെയ്തു. നടൻമാരായ കാർത്തിക് ആര്യൻ, അക്ഷയ് കുമാർ എന്നിവർക്കും ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും 4,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 1,400 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 961 കേസുകളും മുംബൈയിൽ നിന്നാണ്.

15 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2,619 പേർ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 0.89 ശതമാനമായിരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 24,052 ആയി ഉയർന്നു.

മാഡ്രിഡ്: ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമായി. സ്പാനിഷ് ഫുട്ബോൾ താരം ജെറാർഡ് പിക്വെയും പോപ്പ് ഗായിക ഷക്കീറയും വേർപിരിഞ്ഞു. ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും വേർപിരിയുകയാണെന്നും ഇരുവരും…

അബുദാബി: അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്ര അക്കാദമിയുടെ ഐ.ഐ.എഫ്.എ അവാർഡ് ദാന ചടങ്ങ് ഇന്നും നാളെയും അബുദാബി ഇത്തിഹാദ് അരീനയിൽ നടക്കും. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ,…

Newdelhi: രാജ്യസുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷം മുൻപ് രാജ്യത്ത് നിരോധിച്ച ടിക് ടോക് ആപ്പ് തിരികെ വരുന്നു. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ മുന്നേറുന്ന…

ഇന്ത്യയുടെ ഐതിഹാസിക ഓസ്ട്രേലിയൻ പര്യടനത്തിൻറെ ഡോക്യുമെൻററി ഒരുങ്ങുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ ജീവചരിത്രമായ ‘എംഎസ് ധോണി, ദി അൺനോൺ സ്റ്റോറി’ സംവിധാനം ചെയ്ത നീരജ്…

അക്ഷയ് കുമാറും മാനുഷി ഛില്ലറും ഒന്നിക്കുന്ന ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചരിത്ര നാടകം ഒമാനിലും കുവൈറ്റിലും പ്രദർശിപ്പിക്കില്ല. ചിത്രം രാജ്യങ്ങളിൽ നിരോധിച്ചിരിക്കുകയാണെന്നും ഇതിനു പിന്നിലെ കാരണം ഇതുവരെ…

മെയ് 27നു കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ എത്തിയ ചിത്രം ‘ജോൺ ലൂഥർ’ വിജയ വഴിയിലാണ്. ചിത്രമിപ്പോൾ ഗൾഫ് റിലീസിനു തയ്യാറെടുക്കുകയാണ്. ടൈറ്റിൽ റോളിൽ എത്തുന്ന ജയസൂര്യ…