Tuesday, January 7, 2025
LATEST NEWSSPORTS

വീണ്ടും ബയേണിന് മുന്നില്‍ വീണ് ബാഴ്‌സലോണ

മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനോട് സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വീണ്ടും തോൽവി. ഗ്രൂപ്പ് സിയിൽ സാവി ഹെർണാണ്ടസും സംഘവും ബയേണിന്‍റെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റു.

ആദ്യ പകുതിയിലുടനീളം നഷ്ടപ്പെട്ട മികച്ച അവസരങ്ങളാണ് ബാഴ്സയ്ക്ക് തിരിച്ചടിയായത്. റോബർട്ട് ലെവൻഡോവ്സ്കിയാണ് അവയിൽ പലതും മിസ്സ് ചെയ്തത്. ഈ വിജയത്തോടെ ബയേൺ ബാഴ്സലോണയ്ക്കെതിരായ അവസാന 12 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഒമ്പതിലും വിജയിച്ചു. രണ്ട് മത്സരങ്ങൾ മാത്രം തോറ്റ അവർ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു.

കഴിഞ്ഞ കുറച്ച് സീസണുകളായി ബയേണിന് മുന്നിൽ കളി മറന്നിരുന്ന ബാഴ്സയെ അല്ല അലയൻസ് അരീനയിൽ കണ്ടത്. ലെവൻഡോസ്കി, ഗവി, റാഫിൻ, പെദ്രി എന്നിവരെല്ലാം ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളാണ് ആദ്യ പകുതിയില്‍ സൃഷ്ടിച്ചത്. ഗോൾകീപ്പർ മാനുവൽ ന്യൂയറിന്‍റെ മികവാണ് ബയേണിനെ ഗോൾ വഴങ്ങുന്നതിൽ നിന്ന് തടഞ്ഞത്.