Monday, November 18, 2024
Novel

ഭദ്ര IPS : ഭാഗം 20

എഴുത്തുകാരി: രജിത ജയൻ

“ഹരീ. ..,,, വിളിച്ചു കൊണ്ട് ഭദ്ര അവനരികിലേക്ക് ചെന്നു… “എന്തായി ഹരീ ഞാൻ പറഞ്ഞ കാര്യങ്ങൾ, താൻ അന്വേഷിച്ചോ…? “അന്വേഷിച്ചു…,,, കൂടുതൽ വിവരങ്ങൾ ഹരി പറയാൻ തുടങ്ങിയതും പത്രലേഖകർ അവർക്ക് ചുറ്റും കൂടി …. ജേക്കബ് അച്ചൻ ലീനാ കൊലകേസിന്റ്റെ പൂർണ വിവരങ്ങൾ അവർ തിരക്കിയെങ്കിലും അവർക്കുത്തരം നൽക്കാതെ ഭദ്രയും ടീംമും വേഗം അവിടെ നിന്ന് മടങ്ങി . …, ,, വൈകുന്നേരം ഗസ്റ്റ് ഹൗസിലെ പുൽത്തകിടിയിലെല്ലാവരും ഒത്തു കൂടിയിരുന്നപ്പോൾ ഭദ്ര, ഉത്തരം കിട്ടാത്തനേകം ചോദ്യങ്ങൾക്കിടയിൽപ്പെട്ടുഴലുകയായിരുന്നു… ,, “എത്രയെല്ലാം ചേർത്ത് വെക്കാൻ ശ്രമിച്ചാലും ചിലകണ്ണികൾ കൂടിചേരാതെ മാറിനിൽക്കുന്നതുപോലെ…,, അവൾ ഷാനവാസിനെ നോക്കി പറഞ്ഞു.. .. “മാഡം, മാഡമിങ്ങനെ ടെൻഷനായതുകൊണ്ട് കാര്യമില്ലല്ലോ…? നമ്മുക്കെല്ലാവർക്കും ഒന്നുകൂടി ഈ കേസ് ആദ്യം മുതൽ വിശകലനം ചെയ്തു നോക്കാം…,

പുറത്തുനിന്നൊരാളാണീ കൊലനടത്തിയതെങ്കിൽ തീർച്ചയായും അയാൾക്ക് തേക്കിൻ തോട്ടംക്കാരുമായോ, ജേക്കബ് അച്ചനുമായോ, അതുമല്ലെങ്കിൽ കൊല്ലപ്പെട്ട ആ കുട്ടികളുമായോ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കുമല്ലോ…? നമ്മുക്ക് ശ്രമിച്ചു നോക്കാം മാഡം..,, ” ആത്മവിശ്വാസത്തോടെ ഷാനവാസ് പറയുമ്പോൾ ഭദ്രയിലൊരു പുഞ്ചിരി തെളിഞ്ഞു…. ” അങ്ങനെ ഒരു ബന്ധംഅതായത് മരിച്ച ആ ഏഴുപെൺകുട്ടികൾക്കോ, അല്ലെങ്കിൽ ഇപ്പോൾ ആശുപത്രിയിൽ ഉള്ള ആ നാലുപെൺകുട്ടികൾക്കോ,

പുറത്തുള്ള ആരെങ്കിലും ആയി എന്തെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കാനാണ് ഞാൻ രാവിലെ ഹരിയെ പറഞ്ഞയച്ചത്..,,” ” നമ്മൾ പോലീസുകാർക്ക് കിട്ടുന്നതിനെക്കാൾ കൂടുതൽ ഇത്തരം വിവരങ്ങൾ കളക്ട് ചെയ്യാൻ സാധിക്കുക ഹരിയെ പോലുള്ള പത്രകാർക്കാണ്”. “ഹരികുമാർ പോയിട്ട് പുതിയ വല്ല വിവരവും കിട്ടിയോ ഹരീ.. ..? രാജീവ് പ്രതീക്ഷയോടെ ഹരികുമാറിനെ നോക്കി .. “ഇല്ല രാജീവ് സാർ ,ആ കുട്ടികൾക്ക് അനാഥാലയവും അവിടത്തെ അന്തേവാസികളും,

പിന്നെ ജേക്കബ് അച്ചനും അതുമാത്രമായിരുന്നു ലോകം..,,” “പുറത്തൊരു ബന്ധം അവരാരും സ്ഥാപിച്ചിരുന്നില്ല, അതിനി സൗഹൃദം ആയാലും പ്രണയമായാലും അവർക്കില്ലായിരുന്നു…” ഹരികുമാർ പറഞ്ഞതും അവിടെ ഒരു നിശബ്ദത നിറഞ്ഞു … “ലീനയുടെ കൊലപാതകവും,, ജോസപ്പനു നേരെയുള്ള ആക്രമണവും നടത്തിയത് ഈ പെൺകുട്ടികളുമായ് ബന്ധമുള്ള ആരെങ്കിലും ആവുമെന്ന എന്റ്റെ കണക്കു കൂട്ടലാകെ തെറ്റി..,,ഇനി കണ്ടെത്തണം നമ്മൾ അയാളാരാണെന്ന് അയാളും ജേക്കബ് അച്ചനും തമ്മിലുള്ള ബന്ധം എന്തെന്ന്…!!

“ഇതിലേതെങ്കിലും ഒന്ന് നമ്മൾ കണ്ടെത്തിയാൽ പിന്നെ നമ്മൾ വിജയിച്ചു ,, പക്ഷേ ആര്..? എന്തിന് …? ഇതു രണ്ടും ഇപ്പോഴും ചോദ്യങ്ങൾ മാത്രമാണ്. ..!! നിരാശയോടെ ഭദ്ര മുഖം കുടഞ്ഞതും ഹരികുമാർ ഭദ്രയുടെ അടുത്തെത്തി. . “ഭദ്രാ മാഡം , ഞാൻ എന്റെ ഒരു സംശയം അല്ലെങ്കിൽ ഒരു തോന്നൽ പറഞ്ഞോട്ടെ..? അയാൾ മടിയോടെ ചോദിച്ചു “ഹ…,,എന്തിനാണ് ഹരി ഇങ്ങനെ ഒരു മുഖവുര..? ” ഇവിടെ ആർക്കും എന്തും ചോദിക്കാം..,, പറയാം അതിനൊരനുവാദത്തിന്റ്റെ ആവശ്യമില്ല. .,,

“എന്താണ് ഹരിക്ക് പറയാനുള്ളത് ..? “അത് മാഡം , നമ്മൾ കഴിഞ്ഞ ദിവസം രാത്രി ജോസപ്പനെയും പീറ്ററിനെയും അന്വേഷിച്ചവരുടെ വീട്ടിൽ പോയില്ലേ, അതായത് ജോസപ്പനു വെട്ടുകിട്ടിയ രാത്രി. ..,,, അയാൾ സംശയത്തോടെ പാതിയിൽ നിർത്തി … “പറ ഹരി അന്ന് അവിടെ എന്തെങ്കിലും അസ്വഭാവികമായതു ഹരി കണ്ടോ…? ഭദ്ര ചോദിച്ചു “കണ്ടോയെന്നതല്ല മാഡം , പോലീസിനെ കണ്ട പീറ്ററും ജോസപ്പനും ഗുണ്ടകൾക്കൊപ്പം ഇരുളിലേക്ക് മറഞ്ഞപ്പോൾ ഞാൻ ജോസപ്പനു പിന്നാലെ ഉണ്ടായിരുന്നു ..,, എന്നിട്ട് ..?

ഭദ്ര ആകാംക്ഷയോടെ അയാളെ നോക്കി … “എനിക്ക് മുമ്പിലുണ്ടായിരുന്ന ജോസപ്പനെ പെട്ടെന്നാണ് കാണാതായത്.,,അയാൾ എവിടെ എന്ന് ഞാൻ ആ ഇരുട്ടിൽ പരതുപ്പോഴാണ് അയാളുടെ അലറികരച്ചിൽ മുഴങ്ങിയത് .., ഞാൻ ഓടിചെന്നപ്പോൾ ഇരുട്ടിലാരോ മറഞ്ഞതുപോലെ എനിക്ക് തോന്നിയിരുന്നു, പക്ഷേ പോലീസവിടെ മുഴുവൻ തിരഞ്ഞിട്ടും അങ്ങനെ ഒരാളെ അവിടെ നിന്ന് കിട്ടിയില്ല അപ്പോൾ. ..,,, “അപ്പോൾ. ..,,പറ ഹരികുമാർ…. ….. “എനിക്ക് തോന്നുന്നു, അന്ന് ആ വീട്ടിൽ ഉണ്ടായിരുന്ന ആരോ ഒരാൾ തന്നെയല്ലേ ജോസപ്പനെ വെട്ടിയതെന്ന്. ..!!

ഹരികുമാർ പറഞ്ഞപ്പോൾ ഭദ്ര ആ വഴി ചിന്തിക്കാൻ തുടങ്ങി. ., ,, ശരിയാണ് ഹരി പറഞ്ഞത്, ജോസപ്പന്റ്റെ കരച്ചിൽ കേട്ട് തങ്ങളോടി ചെല്ലുമ്പോൾ ഹരി അവിടെ ഉണ്ടായിരുന്നു..,, അതായത് ആക്രമണം നടത്തിയ ആൾക്ക് പോലീസിന്റ്റെയും മറ്റുള്ള ആളുകളുടെയും ഇടയിലൂടെ ബംഗ്ളാവിന് പുറത്തു പോവുക എന്നത് അസാധ്യം തന്നെയാണ്,അതായത് അന്നവിടെ ലീനയുടെ മരണവാർത്ത കേട്ടെത്തിയവരിലൊരാൾ ലീനയുടെ കൊലയാളി തന്നെയാണ്…,, ഭദ്ര പറഞ്ഞു നിർത്തിയതും ഒരു ഊർജ്ജം എല്ലാവരിലും വന്നു നിറഞ്ഞു… “

മാഡം, അന്നവിടെ ഉണ്ടായിരുന്നവരാരെല്ലാമാണെന്ന് ഫിലിപ്പിനോട് ചോദിച്ചാൽ നമ്മുക്ക് അറിയാൻ സാധിക്കില്ലേ..? ഗിരീഷ് ചോദിച്ചു “അറിയാം പക്ഷേ അതിനു മുമ്പ് വേറെ ഒരു വഴിയുണ്ട് , അവൾ ആലോചനയോടെ പറഞ്ഞു .. “എന്തുവഴി മാഡം..? “ഹരീ താൻ അവിടെ നടന്ന എല്ലാ കാര്യങ്ങളും തന്റെ ക്യാമറയിൽ പകർത്തിയിരുന്നില്ലേ..? “യെസ് മാഡം. ..,, ” എങ്കിൽ ആ ക്യാമറ നമ്മുക്ക് വീണ്ടും പരിശോധിച്ച് നോക്കാം..,, എന്തെങ്കിലും തെളിവതിൽ മറഞ്ഞിരിപ്പുണ്ടങ്കിലോ…,, നമ്മുക്കായി…,, ഷുവർ മാഡം. ..,,

ഹരികുമാറിന്റ്റെ കയ്യിലെ ക്യാമറയിലെ ഫോട്ടോകളും, വീഡിയോകളും ഓരോന്നായി ശ്രദ്ധാപൂർവ്വം നോക്കുന്നതിനിടയിൽ പെട്ടെന്ന് ഭദ്രയുടെ കണ്ണുകളൊന്ന് തിളങ്ങി. ..!! “ഹരി സ്റ്റോപ്പ് ദെയർ…,,, ഭദ്ര പറഞ്ഞതും എല്ലാവരും ആ ഫോട്ടോയിലേക്ക് നോക്കി വെട്ടുകൊണ്ട് കിടക്കുന്ന ജോസപ്പനെ പോലീസുകാർ ശ്രദ്ധയോടെ ജീപ്പിലേക്ക് കയറ്റുന്ന ഫോട്ടോ ആയിരുന്നു അത്..,, “മാഡം ഇതിൽ ഇതിലെന്താ..? ഷാനവാസ് ആകാംക്ഷയോടെ ചോദിച്ചു .. “വെയിറ്റ് ഷാനവാസ്.., ഹരി പുറക്കോട്ടൊന്നു കൂടി പോയേ..,,

അതായത് നമ്മൾ ബംഗ്ലാവിൽ ചെല്ലുന്ന ആ രംഗങ്ങളിലേക്ക്.,, ഭദ്രയുടെ നിർദ്ദേശാനുസരണം ഹരികുമാർ പുറക്കോട്ടു സഞ്ചരിക്കും തോറും ഭദ്രയുടെ കണ്ണുകൾ തേടിനടന്നതെന്തോ കണ്ടെത്തിയതും പോലെ തിളങ്ങി..,, “ഇവിടെ മുതൽ നിങ്ങൾ ഈ ഫോട്ടോ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിച്ചു നോക്കൂ..,, എന്തെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ നിങ്ങൾക്ക്..? ഭദ്ര മറ്റുള്ളവരോട് ചോദിച്ചു. .. അവരിൽ നിന്ന് ഉത്തരം ഒന്നും ലഭിക്കാതെ വന്നതും ഭദ്ര ഹരിയോട് ലീനയുടെ ശവശരീരം കണ്ടപ്പോൾ എടുത്ത ഫോട്ടോ ആവശ്യപ്പെട്ടു. ..

തേടി നടന്നതു കണ്ടെത്തിയ സന്തോഷം ഭദ്രയുടെ മിഴികളിൽ തെളിയുമ്പോഴും മറ്റുളളവർക്ക് ഭദ്ര കണ്ടെത്തിയത് എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. …!! “ഷാനവാസ്. …,,, “യെസ് മാഡം..,, “ജേക്കബ് അച്ചനെ കാണാതായതിനു ശേഷം താൻ അച്ചനെ കുറിച്ച് അന്വേഷിച്ച് പള്ളിയിൽ പോയിരുന്നില്ലേ ? “പോയിരുന്നു മാഡം. ..,, “അന്ന് അവിടെ നിന്നെന്തെങ്കിലും വസ്തുക്കൾ സംശയത്തിന്റ്റെ പേരിൽ താൻ പരിശോധനയ്ക്കായ് എടുത്തിരുന്നോ.? “എടുത്തു മാഡം, ജേക്കബ് അച്ചന്റ്റെ ഡയറി ഉൾപ്പെടെ കുറച്ചു സാധനങ്ങൾ സ്റ്റേഷനിലെ സെൽഫിലുണ്ട് , പക്ഷേ മാഡം അതിലങ്ങനെ സംശയിക്കത്തക്ക യാതൊന്നും ഇല്ലായിരുന്നു..,,

“അച്ചന്റ്റെ ഡയറിയിൽ നിറയെ കണക്കുകളാണ്.., വരവ് ചിലവിന്റ്റെ…,, ഷാനവാസ് സംശയത്തോടെ പറഞ്ഞു .. “ആയ്ക്കോട്ടെ , നമ്മുക്ക് അതുവീണ്ടുമൊന്നുകൂടി നോക്കാം.., അവൾ പറഞ്ഞു &&&&&&&&&&&&& ജേക്കബ് അച്ചന്റ്റെ ഡയറി ഉൾപ്പെടെ ഉള്ള സാധനങ്ങൾ നിരത്തി വെച്ച് പരിശോധിക്കുന്നതിനിടയിലാണ് ഏതാനും പഴയ ഫോട്ടോകൾ ഭദ്രയുടെ കണ്ണിലുടക്കിയത്, പലസ്ഥലങ്ങളിലെ പള്ളികളിൽ ജേക്കബ് അച്ചൻ വികാരിയായിരുന്നപ്പോൾ എടുത്ത ഫോട്ടോകൾ ആയിരുന്നു അതിൽ മിക്കതും അവ ഓരോന്നും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഭദ്രയുടെ കണ്ണുകൾ ഒരു ഫോട്ടോയിലുടക്കി,

അവളുടെ നെറ്റിയിൽ സംശയത്തിന്റ്റെ വരകൾ വീഴുന്നത് ഷാനവാസുൾപ്പെടെ ഉളളവർ നോക്കി നിന്നു. .,, “മാഡം. ..,, രാജീവ് വിളിച്ചപ്പോൾ ഭദ്ര തന്റെ കയ്യിലിരുന്ന ഫോട്ടോകൾ അവർക്ക് നേരെ നീട്ടി. .. അതിലേക്ക് വീണ്ടും വീണ്ടും സൂക്ഷിച്ച് നോക്കവേ ഷാനവാസിന്റ്റെ നെറ്റിയിലും സംശയത്തിന്റ്റെ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു. ..,, “ഹരീ ..,തന്റ്റെ ക്യാമറ ഒന്ന് തന്നേ. .”പറഞ്ഞു കൊണ്ട് ഷാനവാസ് ഹരിയുടെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി നേരത്തെ അവർ നോക്കിയിരുന്ന ലീനയുടെ ശവശരീരത്തിന്റ്റെയും മറ്റും ഫോട്ടോകളിലേക്ക് സൂക്ഷിച്ച് നോക്കി. .,,

കയ്യിലെ ഫോട്ടോയിലേക്കും ക്യാമറയിലേക്കും മാറി മാറി നോക്കിയവ അവൻ വിശ്വാസം വരാതെ ഭദ്രയെ നോക്കിയപ്പോൾ അവളും അവനെ തന്നെ സസൂക്ഷ്മം നോക്കി നിൽക്കുക ആയിരുന്നു. ..,, “മാഡം, ഇത് .., ഇത് … വിശ്വസിക്കാൻ കഴിയാതെ അവനവളെ നോക്കിയപ്പോൾ ഗിരീഷും രാജീവും ഹരിയുമൊന്നിച്ചാ ഫോട്ടോയിലേക്ക് നോക്കി. ..,, അവരുടെ മുഖത്തെ സംശയഭാവം കണ്ട ഭദ്ര അച്ചന്റ്റെ പഴയ ഫോട്ടോയിൽ അച്ചനൊപ്പംനിൽക്കുന്ന ഒരാളെ ചൂണ്ടി കാട്ടി കൊടുത്തതും വിശ്വസിക്കാൻ കഴിയാതെയവർ പരസ്പരം നോക്കി. .! ! “മാഡം ഇത് …,, ഇതെങ്ങനെ…? രാജീവും ഭദ്രയോട് ചോദിച്ചു.

“പറയാം രാജീവ്, അതിനുമുൻപ് നമ്മുക്ക് ജേക്കബ് അച്ചന്റ്റെ ബാല്യത്തിലേക്കും, കൗമാരത്തിലേക്കുമെല്ലാം ഒന്ന് പോയി വരാം .. അവിടെ ഉണ്ടാവും നമ്മൾ തേടുന്ന പലചോദ്യങ്ങൾക്കുമുളള ഉത്തരങ്ങൾ…! ഓകെ. ..,, “യെസ് മാഡം…,, &&&&&&&&&&&& പിറ്റേദിവസം വൈകുന്നേരം ഭദ്രയും ടീംമും സഞ്ചരിച്ച ജീപ്പ് തേക്കിൻ തോട്ടം ബംഗ്ളാവിന്റ്റെ മുറ്റത്ത് ചെന്ന് നിന്നപ്പോൾ ഫിലിപ്പ് ആദ്യമൊന്നമ്പരന്നു. . “എന്താണ് ഫിലിപ്പ് ഞങ്ങളെ തീരെ പ്രതീക്ഷിക്കാത്ത പോലെ..? ഭദ്രയുടെ ചോദ്യത്തിനൊരു വിഷാദ ചിരിയായിരുന്നു ഫിലിപ്പിന്റ്റെ മറുപടി. …,,

തേക്കിൻ തോട്ടംക്കാർക്കെതിരെ തെന്മലയിലാകെ ഉയർന്ന പ്രക്ഷോഭങ്ങൾഫിലിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് ഭദ്ര ഊഹിച്ചു. … സ്വന്തം അച്ഛനും കൂടപ്പിറപ്പും കാട്ടി കൂട്ടിയ ദുഷ്ടത്തരത്തിനീ നിരപരാധികൂടി ശിക്ഷിക്കപ്പെടുകയാണല്ലോ എന്ന് ഭദ്ര ചിന്തിച്ച സമയം തന്നെയാണ് വീടിനകത്തുനിന്ന് ജോലികാരൻ ആണ്റ്റണി അങ്ങോട്ട് വന്നത്..,, മുമ്പിൽ പോലീസിനെ കണ്ട ആന്റണി ആദ്യം ഒന്ന് പരുങ്ങി. ..,, ഭദ്രയുടെ കണ്ണുകൾ ആണ്റ്റണിയുടെ മുഖത്ത് തന്നെയായിരുന്നു,അവരുടെ കണ്ണുകളിടഞ്ഞതും ആന്റ്റണിയിലൊരു ഞെട്ടലുണ്ടായ്…!!

“അപ്പോൾ എങ്ങനെ ആണ് ആന്റണി ചേട്ടാ പോവുകയല്ലേ നമ്മൾ സ്റ്റേഷനിലേക്ക്. .? ഭദ്ര ചോദിച്ചതും ഫിലിപ്പ് ഞെട്ടിപോയ്..,, പക്ഷേ ആന്റണിയുടെ മുഖത്ത് ശാന്തതയായിരുന്നപ്പോൾ. ..,, എന്തിനാ മാഡം ആന്റണി ചേട്ടനെ കൊണ്ടു പോവുന്നത്..? ഫിലിപ്പ് അമ്പരപ്പോടെ ചോദിച്ചു. .. എന്തിനാണെന്ന് പറഞ്ഞു കൊടുക്ക് ആണ്റ്റണി ചേട്ടാ, ഷാനവാസ് പറഞ്ഞു ” അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം അല്ലേ…? “ഫിലിപ്പേ ,ഈ നിൽക്കുന്ന ആണ്റ്റണി ആണ് ലീനയെ കൊന്നത്..!! തന്റെ ഡാഡി ജോസപ്പനെ വെട്ടി കഷ്ണമാക്കിയത്..!! ഷാനവാസ് പറഞ്ഞപ്പോൾ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഫിലിപ്പ് ആന്റണിയെ പകച്ചു നോക്കി..,,

തുടരും…..

ഭദ്ര IPS : ഭാഗം 19