Thursday, December 26, 2024
Novel

ആഇശ: ഭാഗം 4

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

എന്ത് വന്നാലും ഇനി ബാങ്കിലെ ഇടപാട് തീർക്കുക തന്നെ .ബാക്കി വരുന്നിടത്ത് വെച്ച് കാണാം .കാരണം ഞാനില്ലാതായാൽ എന്റെ മകൾക്ക് പിന്നെ ആരാണുള്ളത് .

ബാങ്കിൽ അടക്കാതിരുന്നാലും അപ്പോഴും ഈ സ്ഥാപനം എനിക്ക് നഷ്ടപ്പെടില്ലേ ? എനിക്കറിയാം ഒരു പക്ഷെ ഞാൻ പരാജയപ്പെട്ടു പോയേക്കാം എന്ന് .

എന്നെ സഹായിച്ച സ്പോൺസറുടെ മകൻ സാലയോട് ചെയ്യുന്നത് നീതി കേടായിരിക്കുമെന്ന് .എന്റെ തൊഴിലാളികളെ വഞ്ചിച്ചവളായി ഞാൻ മാറിയേക്കാം .

അവരുടെ കുടുംബങ്ങൾ പട്ടിണിയിലായിപ്പോയാൽ ദൈവം എന്നെ ശിക്ഷിച്ചേക്കാം .

അപ്പോൾ ദൈവം ഈ ആയിശാക്ക് തന്ന ശിക്ഷയോ ? ദൈവം എന്നോട് കാണിച്ച നീതികേടുകളോ? ഇത് പരിഹരിക്കാൻ ഒരു വഴി തുറന്നു തരാൻ ഇനി ദൈവത്തിന് മാത്രമേ കഴിയൂ .

ഇതെല്ലാം ദൈവത്തിനറിയാമല്ലോ അപ്പോൾ ആ ദൈവം നിശ്ചയിക്കട്ടെ ഇനി ആയിശ എന്തൊക്കെ എങ്ങനൊക്കെ അനുഭവിക്കണമെന്ന് .

മടുത്തു അനുഭവിച്ചു മടുത്തു .ഇത്രയും നാളായി ശ്വാസം മുട്ടി തള്ളി നീക്കി ,ഒരു ദിവസം ഒരേ ഒരു ദിവസം സ്വസ്ഥമായൊന്ന് ഉറങ്ങാൻ എനിക്ക് അവസരമില്ലല്ലോ .

ഞാൻ എന്ത് വന്നാലും ഈ തീരുമാനത്തിൽ നിന്ന് പിൻമാറാൻ ഉദ്ദേശമില്ല .മാനേജർ സാമിനോടോ ആരോടും ഒരഭിപ്രായം എനിക്കിനി ചോദിക്കുവാനില്ല .ഞാനവരോടൊന്നു ഒരു അഭിപ്രായം തേടിയതുമില്ല .

ഞാൻ വല്ലാത്ത ചിന്തകളിലും മൗനത്തിലും ആയിരുന്നു .

എന്തായാലും നമ്മുടെ സൂപ്പർ മാർക്കറ്റിൽ ഓഫറിൽ വിറ്റ ഫ്രോസൻ ഫുഡ്സിന്റെ തുകയും ,കടമായി തൊഴിലാളികളിൽ നിന്ന് സഹായമായി തന്ന അവരുടെ ശമ്പളവും കൂട്ടുമ്പോൾ ബാങ്കിൽ അടക്കാനുള്ള തുകയിൽ കൂടുതൽ വന്നിട്ടുണ്ട് .

ഫോണെടുത്ത് മലയാളി ആയ പ്രമുഖ അഡ്വക്കേറ്റിനെ വിളിച്ചു ബാങ്കിലെ കേസവ സാനിപ്പിക്കുന്ന നടപടികളെ കുറിച്ചും എന്റെ യാത്രാ വിലക്ക് നീക്കുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചു സഹായം അഭ്യർത്ഥിച്ചു .

തിങ്കളാഴ്‌ച ദിവസം ഞാൻ ബാങ്കിലെത്തിയതും ബാങ്ക് മാനേജർ വീണ്ടും അവധി പറയാൻ വന്നതാണന്ന് കരുതിയാകണം ഒരു പുച്ച്ഛ ഭാവത്തോടെ നോക്കി അയാൾ അകത്തേക്ക് പോയത് .
ഞാൻ വളരെ ബോൾഡായി തന്നെ ചെന്നു .

പണമിന്നടക്കാൻ തയ്യാറാണ് ഡോക്യുമെന്റ്സും അടച്ച രസീതു കോപ്പിയും ഒക്കെ ചോദിച്ചു .

അയാളുടെ അമ്പരപ്പോടെയുള്ള നോട്ടം വിട്ടയാളുടെ ചിരിയിൽ ഒരു വല്ലാത്ത അർത്ഥമുള്ളതു പോലൊരു തോന്നൽ എനിക്ക് തോന്നി .

ഞാൻ കൗണ്ടറിൽ പണമടച്ച് രസീതുമായി മാനേജരുടെ അടുക്കൽ എന്നെ സഹായിക്കാൻ അഡ്വക്കേറ്റുമെത്തിയപ്പോൾ മാനേജർ എന്നെ ഒന്നൂടെ നടത്തിക്കാൻ ഉള്ള മോഹം ഉപേക്ഷിച്ച മട്ടിൽ കാര്യങ്ങൾ വേഗത്തിലാക്കി .ആ പേപ്പറും വാങ്ങി കോടതിയിൽ പോയി കേസ് നീക്കാനുള്ള കാര്യങ്ങൾ ചെയ്തു .

മോണിറ്ററിങ്ങ് ഏജൻസിക്ക് ഹെൽപ് ഡെസ്കിൽ വിളിച്ച് കേസ് നമ്പർ വിളിച്ചു പറഞ്ഞു കൊടുത്തു .അവർ കുറച്ചു സമയത്തിൽ തിരികെ വിളിച്ച് എന്റെ പേരിലുള്ള കേസും യാത്രാവിലക്കും നീങ്ങിയതായി അറിയിച്ചു .

സമയമപ്പോഴേക്കും നാല് മണിയായി .ഈ ഓട്ടവും അലച്ചിലും ഒന്നവസാനിക്കാൻ 11 ദിവസത്തിനകം സ്പോൺസറുടെ മകൻ സാലയുടെ ചെക്ക് വീണ്ടെടുക്കാനുള്ള പണം കണ്ടെത്തണം .അതാണ് അടുത്ത വെല്ലുവിളി .

അതിന്റെ ടെൻഷൻ ഉള്ളിന്റെയുള്ളിൽ ഉണ്ടെങ്കിലും ബാങ്കിടപാട് തീർത്ത സന്തോഷത്തോടെയാണന്ന് വീട്ടിലെത്തിയത് .

ചെന്ന് കേറിയ ഉടൻ വാതിൽ തുറന്ന ജോലിക്കാരി റംലയെ കെട്ടിപ്പിടിച്ചു .എനിക്കിനി നാട്ടിൽ പോകാൻ കഴിയും റംലാ .എന്റെ പേരിലുള്ള കേസും യാത്രാവിലക്കും പിൻവലിച്ചിരിക്കുന്നു .

ഇനി കേസാകാത്ത കുറച്ചു ചില്ലറ കടങ്ങൾ പലർക്കായി കൊടുത്ത് വീട്ടാനുണ്ട് .അത് ഒരു വർഷം കൊണ്ട് കുറേച്ചെയായി വീട്ടാം നമുക്ക് .

റംല ഒരു നല്ല ചായയെടുക്ക് .ഞാനൊന്ന് കുളിച്ചിട്ട് വരാം. ഇനി എനിക്കും എന്റെ മകൾക്കും നാട്ടിൽ പോകാം എപ്പോൾ വേണമെങ്കിലും .

ശ്വാസം മുട്ടി ഇതിനാർന്നു ഞാൻ കഷ്ടപ്പെട്ടത്.
അന്ന് വയർ നിറയെ ഭക്ഷണം കഴിച്ചു .നല്ല മിനുസമുള്ള നൈറ്റിയും ഇട്ട് മൊത്തത്തിൽ ഒന്ന് ഫ്രീ ആയ പോലെ .

പക്ഷെ ചെക്കിന്റെ പണം കണ്ടെത്തി സാലക്ക് ചെക്ക് തിരികെ എടുത്ത് കൊടുത്തില്ലെങ്കിൽ വീണ്ടും കേസാകില്ലേ എന്റെ പേരിൽ .

കാശൊപ്പിക്കാൻ ഒരു വഴിയും മുന്നിൽ കാണുന്നില്ല താനും .അതിനൊരു പരിഹാരം കണ്ടെത്തണം .ആരോടും ചോദിക്കാനും ഇല്ല .

എന്തേലും വഴി ദൈവം തുറന്നു തരാതിരിക്കില്ല …ദിവസങ്ങൾ സമയങ്ങൾ ഉത്തരം തരാതെ നീങ്ങി ക്കൊണ്ടിരുന്നു …

സൂപ്പർ മാർക്കറ്റിൽ രാവിലെ എത്തുമ്പോഴുമൊക്കെ മാനേജർ സാമിന്റെ നോട്ടത്തിൽ വരാനിരിക്കുന്ന ദുരന്തത്തെ ഓർമപ്പെടുത്തുന്നു .

ഇപ്പോൾ ആറു ദിവസത്തോളം കഴിഞ്ഞു ഇനി അഞ്ച് ദിവസം മാത്രം .മൊത്തത്തിൽ കൂട്ടിയാൽ കുറച്ച് കാശിവിടെ ഉണ്ട്. ഇനിയും ഒരു ലക്ഷത്തോളം വേണം .ഒരെത്തും പിടിയും കിട്ടുന്നില്ല .

ചെക്ക് മടക്കി എടുക്കാൻ ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് വേണ്ടത് .നാല് ദിവസങ്ങൾക്കുള്ളിൽ എന്ത് അത്ഭുതം സംഭവിക്കാനാ .

പെട്ടെന്ന് തോന്നിയ ഒരു ബുദ്ധിയിൽ കുഞ്ഞുമായി നാട്ടിലേക്ക് മുങ്ങിയാലോ ? നാട്ടിലും പ്രശ്നങ്ങളാണ് യൂസുഫിന് വേണ്ടി ഉപ്പ ഇനി പണയം വെക്കാൻ എന്താ ബാക്കിയുള്ളത് .വീടും പറമ്പും എല്ലാം പണയത്തിലാണ് .

അതിന്റെ പലിശയടക്കാൻ പണമില്ലാത്തത് കൊണ്ട് വളയും മാലയും ഒക്കെ ഊരിക്കൊടുത്ത അനിയത്തിമാർ ,അവിടെ ചെന്നിട്ട് ഇവരോടൊക്കെ ഞാനെന്ത് പറയും .എങ്കിലും ഇതല്ലാതെ എന്റെ മുന്നിൽ മറ്റൊരു വഴിയുമില്ല .

അതിനുള്ള വഴികൾ ആലോചിക്കാം .പക്ഷെ ഞാൻ പോകുമ്പോൾ ഡ്രൈവറും റംലയും ഒക്കെ എന്ത് ചെയ്യും .

അന്ന് തന്നെ ഭക്ഷണം കഴിക്കുമ്പോൾ റംലയോട് നാട്ടിൽ പോകാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു .

ആഗ്രഹമുണ്ടെന്ന് പറയണേ എന്ന് എന്റെ മനസ്സ് ആഗ്രഹിച്ചു . റംലാ ഇപ്പോൾ ഇവിടുത്തെ പ്രശ്നങ്ങൾ ഉത്തിരി ഒതുങ്ങി നിൽക്കുന്ന സമയമല്ലേ .

കുഞ്ഞിനെ ഞാൻ ഒരു മാസം എങ്ങനേം നോക്കി കൊള്ളാം .കൂടെ കൊണ്ടു പോകാം സൂപ്പർ മാർക്കറ്റിലേക്കും ഒക്കെ .റംല വേണമെങ്കിൽ ഒരു മാസം നാട്ടിൽ പൊക്കോളൂ .പിറ്റേ ദിവസം റംലയെ രാത്രിയിലുള്ള ഫ്ലൈറ്റിന് ഒരു മാസത്തെ
ലീവുമടിച്ച് കയറ്റി വിട്ടു.

തിരികെ വരുമ്പോൾ ഡ്രൈവറിനോടും തിരക്കി .അവൻ പോയാൽ പിന്നെ ആരാ സൂപ്പർ മാർക്കറ്റിലും മറ്റും കൊണ്ടാക്കുക എന്ന ചോദ്യം .

അത് ഞാൻ ടാക്സി വിളിച്ചോളാം നീ പതിനഞ്ച് ദിവസത്തിനകം വന്നാൽ മതി .പതിനഞ്ച് ദിവസേ യുള്ളോ എന്നാ പോയി അടിച്ചു പൊളിച്ചു വരാമെന്നവൻ .

അവൻ അടുത്ത ദിവസം നാട്ടിലേക്ക് .ഇനി രണ്ട് ദിവസമുള്ളൂ പണമടച്ച് സാലയുടെ ചെക്ക് വാങ്ങി കൊടുക്കാൻ .നാളെ തന്നെ ഞാനും ഇവിടം വിടണം .

മാനേജർ സാമിനെ വിളിച്ച് വയറു വേദനയാണ് രണ്ട് ദിവസം ബെഡ് റെസ്റ്റ് എടുക്കുകയാണന്ന് പറഞ്ഞപ്പോൾ ഒന്നു ഭയന്നെങ്കിലും അപ്പോൾ സാം ഒന്നും പറഞ്ഞില്ല .

നാട്ടിൽ എത്തുന്ന വിവരം ഉപ്പായെ വിളിച്ചു പറഞ്ഞാലോ എന്ന് ആലോചനയിൽ വന്നെങ്കിലും വേണ്ടാന്ന് വച്ചു .

അങ്ങിനെ ഇവിടെ നിന്ന് നാട്ടിൽ പോകാൻ എല്ലാ അവസരവും ഒരുക്കി ഞാൻ . നാളെ പോകാൻ വേണ്ടി ബാഗ് എല്ലാം ഇന്നേ തയ്യാറാക്കി വെച്ചു.അധിക സാധനകൾ ഒന്നും എടുക്കാതെ ഒരു ട്രോളി ബാഗ് .

ശരീരം മുഴുവൻ ഇതൊക്കെ ചെയ്യുമ്പോൾ വിറക്കുന്നുണ്ട് എങ്കിലും ചെക്കിന്റെ പണം കണ്ടെത്താൻ ഇനി ഒരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ട് തന്നെ അതേ പറ്റി മറന്നു കൊണ്ട് ഞാൻ ഇവിടെ നിന്ന് രക്ഷപെടുക എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു.

മാനേജർ സാം വിളിച്ച് മറ്റന്നാൾ ആണ് പണം കൊടുക്കേണ്ടതെന്നോർമിപ്പിച്ചു. ഞാൻ കുറച്ച് പൈസ കണ്ട് വെച്ചിട്ടുണ്ട് ഒരാൾ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട് എന്നൊക്കെ കള്ളങ്ങൾ പറഞ്ഞൊപ്പിച്ചു .

അയാളത് വിശ്വസിച്ചിട്ടുണ്ടാകുമോ ? ഇന്ന് രാത്രി ഏഴ് മണിയോടെ ഇവിടുന്ന് ഇറങ്ങണം ഒമ്പതരക്കാണ് ഫ്ലൈറ്റ് പുറപ്പെടുന്നത് .

അതിന് മുമ്പ് സാം എന്നെ തിരക്കി ഇങ്ങോട്ട് വരുമോ ? ഞാൻ ഇല്ലേൽ അയാൾക്കാണ് പ്രശ്നം നേരിടേണ്ടി വരിക .രണ്ട് ദിവസം ബെഡ് റസ്റ്റാന്ന് പറഞ്ഞതല്ലേ ഇങ്ങോട്ടേക്കയാൾ വരില്ലായിരിക്കും .

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ അയാളിവിടെ വരാറില്ല .യൂസുഫിനെ കാണാതായതിന് ശേഷം ഇവിടെ വന്നിട്ടേയില്ലകൾ .

ദൈവമേ എന്നെയും മകളെയും നാട്ടിൽ എത്തും വരെ ഒരാപത്തിലും പെടാതെ കാത്തോളണമേ .സമയം വൈകുന്നേരം നാല് മണിയായി. നെഞ്ചിടിപ്പ് വർദ്ധിക്കുന്നു .തല ചുറ്റും പോലെ .

ഞാൻ ബാഗെല്ലാം കൊണ്ട് വച്ച് ഒരിടത്ത് തന്നെ ഇരുന്നു .

ഇടക്കിടക്ക് മോളെ എടുത്ത് തലോടി കിടത്തി ഉറക്കി .എണീറ്റു നിൽക്കുമ്പോൾ മുട്ടു രണ്ടും കൂട്ടിയിടിക്കുന്നു .രക്ഷപെടാനുള്ള ഏക അവസരം .
പെട്ടെന്നാണ് ആരോ വാതിലിൽ മുട്ടുന്നു കോളിംങ്ങ് ബെല്ലും അടിക്കുന്നു .

ഞാൻ മുറ്റത്തേക്കിറങ്ങി .ഇരുമ്പ് വാതിൽ തുറന്നു പുറത്തേക്ക് തലയിട്ടപ്പോൾ ഉള്ളിൽ മിന്നലുകൾ പാഞ്ഞ പോലെ .പോലീസായിരുന്നു .ഇവരെന്തിനാണിപ്പോൾ ?
പോലീസുകാരൻ അടുത്ത് വന്നു .
ആയിശ ?

അതെ ആയിശ ഞാനാണ് .
മരുഭൂമിയിൽ നിന്ന് റോഡിനോട് ചേർന്ന് ഒരു വിദേശിയുടെ ബോഡി കിട്ടിയിട്ടുണ്ട് .

അത് ഇവിടുത്തെ സായിദ് ജനറൽ ഹോസ്പിറ്റലിൽ ഫ്രീസറിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് ,നിങ്ങൾ നിങ്ങളുടെ ഭർത്താവ് യൂസുഫിനെ കാൺമാനില്ല എന്നൊരു പരാതി തന്നിട്ടുണ്ടല്ലോ .. ഉയരവും രൂപവും വെച്ച് അത് ഒന്നു നോക്കി വേരിഫൈ ചെയ്യണം .പേടിക്കണ്ട അത് യൂസുഫാണന്ന് ഞങ്ങൾക്ക് ഉറപ്പില്ല .

എങ്കിലും വന്ന് ഒന്ന് നോക്കണം .വേരിഫിക്കേഷൻ ഫോർമാലിറ്റിക്ക് വേണ്ടിയാണ്.

ഞാൻ ഒരു ഒരു ടാക്സി വിളിച്ച് പുറപ്പെട്ടു .ഏറ്റവും ട്രാഫിക്ക് തിരക്കുള്ള സമയം മകളെയും മടിയിലിരുത്തി ആ തിരിക്കിലൂടെ നീങ്ങി അവർ പറഞ്ഞ ഹോസ്പിറ്റൽ എത്തിയപ്പോഴേക്കും സമയം ആറര.

എനിക്ക് ഈ നാട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന ചാൻസ് നഷ്ടപ്പെടുമോ എന്നുള്ളതല്ലായിരുന്നു എന്റെ പേടി മറിച്ച് ആ ജഡം എന്റെ യൂസുഫിന്റേതാകരുതേ എന്ന് മാത്രമായിരുന്നു .

ഏഴര മണിയോടെ ആണ് അത്രക്കും തിരക്കുള്ള ഹോസ്പിറ്റലിലെ മോർച്ചറിയിൽ എത്തിപ്പെട്ടത് .

ഫ്രീസറിന്റെ വാതിൽ വലിച്ചു തുറന്നു .ഒന്നും അറിയാൻ വയ്യ അഴുകി പോയ ബോഡി .

ഇതെന്റെ യൂസുഫ് ആകരുതേയെന്ന് ഒക്കത്ത് മകളെ ചേർത്തിരുത്തി പ്രാർത്ഥിച്ചു .

ഇതെന്റെ യൂസഫല്ല … ഉറപ്പാണോ മാഡം …ഉറപ്പാണ് … എങ്കിൽ മാഡം ഈ ബോഡിയിൽ നിന്ന് കിട്ടിയ ഈ വാച്ചും മൊബൈലും നോക്കൂ … അത് യൂസുഫിന്റെതായിരുന്നില്ല .

സോറി മാഡം ബുദ്ധിമുട്ടിച്ചതിന് ഇത് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് .വേഗം ഒരു ടാക്സി വിളിച്ച് പോകുമ്പോൾ ട്രാഫിക്കിലെ തിരക്ക് എന്നെ വീട്ടിൽ എത്തിച്ചത് എട്ടേമുക്കാൽ മണിക്കാണ് .

ഇനി എയർപോർട്ടിലേക്ക് പോകാൻ കഴിയില്ല .എന്റെ നാട്ടിലേക്കുള്ള വഴിയടഞ്ഞു .നാളെ ചെക്കിന്റെ പണം കണ്ടെത്തി ഫോസൻ ഫുഡിന്റെ കമ്പനിക്ക് നൽകി ചെക്ക് വാങ്ങി സ്പോൺസറുടെ മകൻ സാലക്ക് തിരിച്ചു നൽകേണ്ടത് .

കാശ് വേണ്ട ചെക്ക് തന്നെങ്കിലും സഹായിച്ചാൽ മതി എന്നാ പറഞ്ഞിരുന്നത് അത് കൊണ്ട് നാളെ എന്ത് ചെയ്യും .

അല്ലായെങ്കിൽ മറ്റന്നാൾ ചെക്കിന്റെ തുക സാലയെ എൽപിച്ച് ചെക്ക് കമ്പനിക്ക് മാറാൻ കഴിയണം .ഇനിയെന്താണ് ഒരു വഴി ?

നേരെ വില്ലയുടെ പിറകിൽ സൂക്ഷിച്ചിരുന്ന ചെടികൾക്കിടക്കുന്ന കീടനാശിനി എടുത്തു ഞാൻ .ഇനി ഇതേ വഴിയുള്ളൂ .

അടുക്കളയിൽ കയറി മോൾക്കുള്ള പാലിലും എന്റെ ചോറിലും ഒഴിച്ചു .
ദൈവമേ എനിക്ക് പൊറുത്തു തരേണമേ എന്റെ ഉപ്പയുടെ കടങ്ങൾ ,എന്റെ അനിയത്തിമാർ ,എന്റെ ഉമ്മ നീ അവരോടെങ്കിലും കരുണ കാട്ടേണമേ .

എന്റെ മോളെ ഒന്നെടുത്ത് താലോലിച്ചു .ഇനി ഇവളെ കാണാൻ കഴിയില്ല .അവൾക്ക് അവസാനമായി ഒരു ചുംബനം നൽകി .

മോൾ ഈ ഉമ്മാനോട് പൊറുത്ത് തരണം .നിനക്ക് വേണ്ടി ഈ ഉമ്മ പൊരുതി നോക്കി പക്ഷെ തോറ്റു പോയി.

അവളെന്റെ മടിയിൽ കിടന്ന് എന്നെ ചിരിച്ചു കാട്ടുകയായിരുന്നു ഞാൻ എന്താ പറയുന്നതെന്ന് അതിനറിയില്ലല്ലോ .ഞാൻ ആ ചിരി കണ്ട് ആകെ തളർന്ന പോലെ .

ഞാനെങ്ങിനെ കൊല്ലും ഇവളെ .എനിക്കതിന് കഴിയില്ല .ഞാൻ മോളെ കട്ടിലിൽ കിടത്തി അടുക്കളിലെ വേസ്റ്റ് കൊട്ടയിലേക്കെറിഞ്ഞു അവൾക്കുള്ള പാലും എനിക്കുള്ള ചോറും .
ഞാനും പോയി കിടന്നു .
കരഞ്ഞു കൊണ്ട് തേങ്ങലോടെ ഉറങ്ങിപ്പോയി .

രാവിലെ ചെക്കിന്റെ പണവും ഒപ്പിച്ചു വരുന്ന എന്നെക്കാത്ത് സാം .എഴുപതിനായിരത്തോളം ദിർഹം സാം ഓർഡറുകൾ ചുരുക്കി ഒപ്പിച്ചു വെച്ചിട്ടുണ്ട് .ഞാനെന്ത് ഉത്തരമാണ് നൽകുക .ആകെ പരിഭ്രാന്തിയിലായി.

വേഗം എഴുപതിനായിരം ദിർഹവും വാങ്ങി അവിടെ നിന്നിറങ്ങി .ഇന്ന് കമ്പനിക്ക് കാശ് കൊടുത്താലേ സാലയുടെ ചെക്ക് മടക്കി കിട്ടൂ .

കൊടുത്തില്ലേൽ നാളെ ചെക്ക് ബാങ്കിൽ എനിക്ക് എല്ലാം നഷ്ടപ്പെടും കഷ്ടപ്പെട്ടതെല്ലാം വെറുതെ ആയ പോലെ വീണ്ടും പഴയ അതേ കേസും അതും മുമ്പ് എന്റെയൊപ്പം യൂസുഫിനെയും ചേർത്തെങ്കിൽ ഈ കേസ് എന്റെ മാത്രമാകും .വീട്ടിലെത്തിയതും ഒരു കുപ്പിവെള്ളം ഒറ്റയിരുപ്പിൽ കുടിച്ചു. ഇനി സാലയെ നേരിട്ട് വിളിച്ച് നോക്കാം .

ഞാൻ സാലയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .

സാലയുടെ അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ഇല്ലെങ്കിൽ എവിടുന്നെങ്കിലും ഒപ്പിച്ച് നാളെ ആ ചെക്ക് പാസ്സാക്കിയാൽ ഒന്നര ലക്ഷത്തിൽ എഴുപതിനായിരം ഉണ്ട് ഇപ്പോൾ ബാക്കി ഒരു മാസത്തിനകം തന്ന് വീട്ടാം .

ഇത് കേട്ട് സാല പറഞ്ഞത് ഞാൻ അൽപം തിരക്കിലാണ് ഞാൻ പിന്നെ വിളിക്കാം എന്നാണ് .
ആകെ സമാധാനം നഷ്ടപ്പെട്ടു .

ഭക്ഷണം പോലും കഴിച്ചില്ല അല്ല ഉണ്ടാക്കിയതുമില്ല .
ഇതിനിടയിൽ കാശ് മുഴുവൻ ആയോന്ന് തിരക്കി സാം .
ഞാൻ സാലയുടെ ഫോൺ വിളിക്കായി കാത്തിരുന്നു .

ഞാൻ കമ്പനിയിൽ വിളിച്ച് അവധി ചോദിച്ചാൽ അവർ നാളെ ചെക്ക് മാറാതെ ഇരിക്കുമോ ?
വേണ്ട ചോദിച്ചാൽ പിന്നെ വലിയ ഇഷ്യു ആക്കിയാലോ?

ഞാൻ കരയുന്ന മകളയും സമാധാനിപ്പിച്ച് ആ മുറികൾക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടേയിരുന്നു .
പെട്ടെന്നാണ് കോളിങ്ങ് ബെല്ലടിക്കുന്ന ശബ്ദം .

മുൻവശത്തെ ലൈറ്റുമിട്ട് ഡോർ തുറന്നപ്പോൾ
സ്പോൺസറുടെ മകൻ സാല ,
ഞാൻ ഫോൺ വിളിക്കായി വെയിറ്റു ചെയ്യുകയായിരുന്നു .
സാലയെ ക്ഷണിച്ചിരുത്തിയപ്പോൾ മോളെ ഏറ്റു വാങ്ങി .

മോളുടെ പേരും ചോദിച്ച് അയാളവിടെ .ഞാൻ ചായ കെറ്റിലും ഗ്ലാസ്സുകളും കൊണ്ട് വച്ചു. മകളെ തിരികെ വാങ്ങി തൊട്ടിലിൽ കിടത്തി .

ഇരിക്കൂ ആയിശ ,ഇരുന്നു സംസാരിക്കൂ … എന്താ പ്രശ്നം .
ഞാൻ ഫോണിൽ പറഞ്ഞിരുന്നല്ലോ?

സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ലായിരുന്നു ആയിശ .ഞാൻ നീ വിളിക്കുമ്പോൾ നല്ല തിരക്കിലായിരുന്നു .

ഞാൻ കാര്യങ്ങൾ വീണ്ടും സാലക്ക് പറഞ്ഞു കൊടുത്തു .അപ്പോൾ പ്രശ്നം എന്റെ ചെക്കുകൾ നാളെ നിനക്ക് സാധനങ്ങൾ ഇറക്കിയ കമ്പനി ബാങ്കിൽ കൊടുത്ത് മാറാൻ പോകുന്നു .ആയിശക്കാണേൽ കയ്യിൽ എഴുപതിനായിരം ദിർഹം ഉള്ളൂ .

ഞാനെന്താ പ്പോൾ പറയുക ആയിശ .അതും ചോദിച്ചയാൾ ഒരു പാക്കറ്റ് തുറന്ന് വളരെ നീളം ഉള്ള മെലിഞ്ഞ സിഗററ്റ് ചുണ്ടത്ത് വെച്ച് കത്തിച്ചു കൊണ്ട് ഒരു കാൽ ഉയർത്തി മടക്കി മറ്റേ കാലിന് മുട്ടിന് മുകളിലായി വെച്ച് ചാരി ഇരുന്നു .അയാൾ തുടർന്നു .

ആയിര ഞാനിപ്പോൾ എന്താ ചെയ്യുക അല്ല ഇപ്പോൾ ഞാനെന്താ പറയുക .അല്ലേ ആയിശ തന്നെ പറ ഞാനെന്താ ചെയ്യേണ്ടത് .

ഞാൻ അയാളുടെ ചോദ്യത്തിൽ മുഖത്തേക്ക് നോക്കി ചോദിച്ചു എനിക്ക് ഒരു മാസത്തെ അവധി തരാൻ കഴിയുമോ? എന്റെ കൈയ്യിലുള്ള എഴുപതിനായിരം വാങ്ങി ബാക്കിയുള്ള തുകക്ക് .

ഞാനെന്തിനാ ആയിശാ നിനക്ക് ഒരു മാസത്തെ അവധിക്ക് ഒന്നര ലക്ഷത്തോളം ദിർഹംസ് കടം തരിക .പിന്നെ ഞാനെന്ത് ചെയ്യാനാണ് ഈ കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് ,എനിക്ക് കണക്കു കൂട്ടലുകൾ തെറ്റിപ്പോയി .

അത് വാങ്ങുമ്പോൾ നിനക്കറിയില്ലായിരുന്നോ ആയിശ ഈ പണമിന്ന് കണ്ടെത്തണമെന്ന് .അറിയാമായിരുന്നു സാലാ പക്ഷെ പെട്ടു പോയി എന്നോട് കരുണ കാണിക്കണം ഞാൻ നിറകണ്ണുകളോടത് പറയുമ്പോൾ .

സാല ഇരുന്നിടത്ത് നിന്ന് എണീറ്റു .സിഗററ്റു ആഷ് ട്രേയിൽ കുത്തി അണച്ചു .

അയാൾ എന്റെടുക്കലെത്തി രണ്ട് കൈകളും എന്റെ തോളിൽ വച്ചു .ഞാൻ ശരിക്കും ഐസായ പോലെ മരവിച്ചു എണീറ്റു നിന്നു .എന്റെ ദേഹം കിടന്നു വിറക്കുന്നുണ്ടായിരുന്നു .

ഞാനയാൾ തൊട്ടപ്പോൾ ഒന്നു ഞെട്ടി കിടുങ്ങിയത്‌ പോലെ .ആയിശാ ആ പണം ഞാൻ നമ്മുടെ സൂപ്പർ മാർക്കറ്റിൽ തന്നെ ഒരു ഷെയറാക്കി കുട്ടിയാലോ ,നീ എനിക്ക് ഒരു ലാഭ വിഹിതം തരുമോ ? ഞാൻ പെട്ടെന്നയാളുടെ കണ്ണുകളിലേക്ക് എന്റെ രണ്ട് കൺ പോളകളും തുറന്നു നോക്കി .

അയാൾ വീണ്ടും ചോദിച്ചു ആയിശ നീ എനിക്ക് ഒരു ലാഭവിഹിതം തരില്ലേ ? ഞാൻ അയാളെ തന്നെ നോക്കി വിറയലോടെ .. വായ തുറക്കാനായില്ല തൊണ്ട ഉണങ്ങിയിരുന്നു ,,, ആയിശാ നാളെ ആ ചെക്ക് അവർ ബാങ്കിൽ കൊടുക്കട്ടെ അവർ മാറി തുകയെടുത്തോടെ … നിന്റെ കടം വീട്ടു ഇപ്പോൾ…, പിന്നെ നീ ആ തുകക്ക് നമ്മുടെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഒരു ലാഭ വിഹിതം തരില്ലേ ? ഞാൻ നിന്നെ സഹായിക്കട്ടേയെന്ന് .
ഞാൻ ” ഉം ” എന്ന് മാത്രമേ പറഞ്ഞുള്ളൂ .

അയാൾ ഒരു കൈ എന്റെ ഇടത്തേ തോളിലൂടെ തഴുകി എന്റെ കഴുത്തിന് മുകളിലൂടെ എന്റെ ചെവിയിൽ കൊണ്ട് നിർത്തി .രണ്ട് വിരലുകൾ കൊണ്ട് എന്റെ കമ്മലിന്റെ മേൽ തട്ടി … അയാൾ എന്റെ പേര് വിളിച്ചു വീണ്ടും ആയിശാ ….
അയാളെന്റ വസ്ത്രങ്ങളഴിച്ചു മാറ്റിത്തുടങ്ങി .

എന്നെ പൂർണ്ണ നഗ്നയാക്കി നിർത്തി .എന്നെ ഒന്ന്കെട്ടിപ്പിടിച്ചു .സിഗററ്റിന്റെയും അത്തറിന്റെയും ഗന്ധം ഞാനറിഞ്ഞു .എന്റെ ദേഹമാസകലം തഴുകി നോക്കി അയാൾ .നീ ഇന്ത്യക്കാരിയല്ല മിസ്രിയാണ് അല്ല ദുബായിക്കാരിയാണ് ആയിശ നീ .

അയാൾ ഏറെ നേരം എന്നെ പൂർണ്ണ നഗ്നമായി തന്നെ നിർത്തി അയാൾ വീണ്ടും പോയി ഇരുന്ന് എന്നെ തന്നെ നോക്കിയിരുന്നു കുറേ നേരം. പൂർണ്ണ നഗ്നയായി തന്നെ എന്ത് ചെയ്യണമെന്നപ്പോൾ എന്റെ ചിന്തകൾക്കറിയില്ല ,ഞാൻ ആകെ ചലനമറ്റ പോലെ .കാലുകൾ വിറക്കുന്നു .

അയാൾ എന്നെ തന്നെ നോക്കി കൊണ്ട് തന്നെ അടുത്ത സിഗററ്റിന് തീ കൊളുത്തി അയാൾ എന്റെ ദേഹം മുഴുവൻ കണ്ണുകൾ കൊണ്ടുഴിയും പോലെ .

പിന്നെ എന്നെ തിരിച്ചു നിർത്തി സിഗററ്റിന്റെ പുകയും ഊതിഎന്റെ പുറം വശം നോക്കിയിരുന്നു .

പിന്നെ എണീറ്റു വന്ന് എന്നെ നേരെ നിറുത്തി സിഗററ്റ് ആഷ്ട്രേയിൽ കുത്തിയണച്ചു വെച്ചു പിന്നെ എന്റെ മുന്നിൽ വന്നു രണ്ട് മുട്ടും കുത്തിയിരുന്നു മുഖം ഉയർത്തി .

ഞാൻ എന്ത് ചെയ്യാനാണ് ഇപ്പോൾ,എങ്ങിനെയാണ് പ്രതികരിക്കുക ,അല്ല എങ്ങിനെയാണ് പ്രതികരിക്കേണ്ടത് .
പ്രതികരിച്ചാലും പ്രതികരിച്ചില്ലേലും എനിക്ക് നഷ്ടങ്ങൾ തന്നെയല്ലേ ഉണ്ടാവുക …..
ഞാൻ ഒന്നു പിടഞ്ഞു ….

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3