Friday, November 22, 2024
Novel

അസുരന്റെ മാത്രം: ഭാഗം 2

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


“ഡീീ” അതൊരു അലർച്ച ആയിരുന്നു പ്രേതിക്ഷിക്കാതെ ആയതു കൊണ്ട് അവളുടെ കൈയിൽ ഇരുന്ന ഫോൺ താഴേക്കു വീണു അവൾ ഞെട്ടി തിരിഞ്ഞു നോക്കി പുറകിൽ നിൽക്കുന്ന ആളെ കണ്ടു അനുവിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി
തന്നെ ഇപ്പോൾ കിട്ടിയാൽ കടിച്ചുകീറാൻ നിൽക്കുകയാണ് അവളുടെ സാർ

അനു ഇപ്പോൾ കോളേജിൽ നിന്നും ഒരു ക്യാമ്പിനായി ഡൽഹിയിൽ ആണ് സിറിന്റെ നിൽപ്പ് കണ്ടു അനുവിന്റെ ഉള്ള ധൈര്യം മുഴുവനും എങ്ങോട്ടോ ചോർന്നു പോയി

“യെസ് സർ”അവൾ ആവിശ്യത്തിൽ കൂടുതൽ വിനയം വാരി വിതറി താഴേക്കും നോക്കി വിറച്ചു കൊണ്ട് ചോദിച്ചു

സർന്റെ പുറകിൽ അനുവിന്റെ വാലുകളായ കൃഷ്ണ,പ്രിയ, ഹരി, ശരൺ പിന്നെ അവളുടെ ഏറ്റോം വലിയ ചങ്കും പിന്നെ ചന്ദ്രന്റെയും രാജന്റെയും കോമ്മൺ ഫ്രണ്ടിന്റെ മകനും ആയ സിദ്ധാർഥും നിൽപ്പുണ്ട്

“ഡോ താൻ ഇവടെ എന്തു കാണിച്ചോണ്ടിരിക്ക”സർ ഉറഞ്ഞു തുള്ളിക്കൊണ്ട് ചോദിച്ചു

“അതു പിന്നെ സർ “അനു വാക്കുകൾക്ക് വേണ്ടി തപ്പാൻ തുടങ്ങി
“സർ വീട്ടിൽ നിന്നും ഒരു കാൾ ഉണ്ടാരുന്നു “അനു ഒരു വിധം പറഞ്ഞോപ്പിച്ചു

“വീട്ടുകാർക്ക് തന്നെ ഏതു നേരവും കണ്ടോണ്ടിരിക്കണം എങ്കിൽ വീട്ടിൽ തന്നെ ഇരുന്ന പോരാരുന്നോ എന്തിനാ അണിഞ്ഞൊരുങ്ങി ഇങ്ങോട്ട് കെട്ടി എടുത്തത്‌” (സാർ)
അതിനിടയിൽ സിദ്ധു ചാടി പറഞ്ഞു
“സർ ഇവളുടെ ചേട്ടന്റെ വിവാഹം ആയിരുന്നു ഇന്ന്”സിദ്ധു അതുപറഞ്ഞതും സർ അവളെ ഒന്ന് നോക്കിയശേഷം പുറത്തേക്കു നടന്നുപോയി അനു ആണെകിൽ ഇപ്പോൾ കരയും എന്ന അവസ്ഥയിൽനിപ്പാണ് അവരെല്ലാരും അവളുടെ അടുത്തേക്ക് വന്നു

“ഡി പോട്ടെ വിട്ട് കള അങ്ങേരുടെ സ്വഭാവം നമ്മുക്കറിയാവുന്നതല്ലേ കൂടാതെ ഇതു നമ്മുക്ക് പരിചയം ഇല്ലാത്ത സ്ഥലം അല്ലെ പെട്ടെന്നു നിന്നെ കാണാതെ വന്നപ്പോൾ ഉള്ള ദേഷ്യം കൊണ്ട് പറഞ്ഞതാ”(കൃഷ്ണ)

“ഓഹ് എന്തോരു സ്വഭാവം ആണ് അങ്ങേരുടെ കോളേജിൽനിന്നും ഇങ്ങേരയെ നമുക്കൊപ്പം വിടാൻ കണ്ടോളോ ആഹ് നാളെക്കൂടെ സഹിച്ചാൽ പോരേ” ഹരി ആരോടനില്ലാതെ പറഞ്ഞു
അപ്പോഴാണ് അനുവും ആ കാര്യം ഓർത്തത്‌ നാളെ കഴിഞ്ഞാൽ ക്യാമ്പ് കഴിയും പിന്നീട് കുറച്ചു ദിവസം അവധി ആണ് അനു എല്ലാവരെയും നോക്കി ചിരിച്ചു ശേഷം പുറത്തേക്കു നടന്നു

*******************

മേലേടത്തു തറവാടിനു മുൻപിലേ ഗേറ്റ് കടന്ന് വീടിനു മുൻപിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച കാർ വന്നു നിന്നു അതിൽ നിന്നും വധുവരന്മാർ പുറത്തേക്കിറങ്ങി
ലക്ഷ്മി ആരതി ഉഴിഞ്ഞു രാധ അഞ്ചു തിരി ഇട്ട നിലവിളക്കുമായി പുത്തേക്കുവന്നു

“മോളേ സകല ദൈവങ്ങളേയും മനസ്സിൽ വിചാരിച്ചു വിളക്കുവാങ്ങി വലതുകാൽ വെച്ച് കയറിവാ”കൂട്ടത്തിൽ ഉള്ള മുതിർന്ന ഒരാൾ പറഞ്ഞു
ഗായത്രി നിറഞ്ഞ മനസോടെ തന്റെ പ്രാണനെ സ്വന്തമാക്കിയ സന്തോഷത്തോടെ അകത്തേക്കു വലതുകാൽ വെച്ചു കയറി പൂജ മുറിയിൽ കൊണ്ടേ വിളക്കുവെച്ചു താലി കയ്യിൽ എടുത്തു കണ്ണടച്ചു തന്റെ പ്രാണനെ തനിക്കുതന്നെ തന്നതിൽ നന്ദി പറഞ്ഞു

ശേഷം അവർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ ഇരുന്നു രാധ പാലും പഴവും ആയി അവർക്കരികിലേക്കു വന്നു ഒരു സ്പൂണിൽ കോരി കൊടുത്തു പലരും വന്നു അവർക്കു മധുരം നൽകി അനുഗൃഹിച്ചു
ആചാരങ്ങൾ എല്ലാം കഴിഞ്ഞ ശേഷം അയൽവക്കകാരും ബന്ധുക്കളും എല്ലാം വന്നു ഗായത്രിയുടെ ആഭരണങ്ങളുടെ തൂക്കവും പെണ്ണിന്റെ ഭംഗിയും അളക്കാൻ തുടങ്ങി ഗായതിക്ക് എത്രയും പെട്ടെന്നു അവിടുന്ന് രക്ഷപെട്ടാൽ മതിയെന്നായി

“മോളു ഷീണിച്ചല്ലെ റൂമിൽ പോയ്‌ ഇതൊക്കെ മാറി ഒന്ന് ഫ്രഷ് ആയി താഴെക്കുവാട്ടോ”രാധ ഗായത്രിയുടെ അവസ്ഥ മനസിലാക്കിയ പോലെ പറഞ്ഞു

“ശെരി അമ്മേ”

“എങ്കിൽ മോളുവാട്ടോ മോന്റെ മുറി കാണിക്കാം” രാധ അതും പറഞ്ഞു ഗായത്രിയെയും കൊണ്ട് മുകളിലോട്ട് പോയ്‌

രാധ തിരിച്ചു വന്നപ്പോൾ ലക്ഷ്മി വിഷമിച്ചിരിക്കുക ആയിരുന്നു

“എന്തുപറ്റി ലക്ഷ്മി മുഖം എന്താ വല്ലാണ്ട് ഇരിക്കണേ”(രാധ)

“ഒന്നുല്ലയേച്ചി ഞാൻ നമ്മുടെ അനുമോളെ പറ്റി ആലോചിച്ചു ഇരിക്കാരുന്നു അവളിപ്പോ ഇവടെല്ലാം തകർത്തു വാരി നടക്കണ്ടതല്ലാരുന്നോ” ലക്ഷ്മി ഒരു നേടുവീർപ്പോടെ പറഞ്ഞു

“എന്തു ചെയ്യാനാ നമ്മൾ കരുതിയോ നമ്മുടേ കുട്ടിക്ക് ഇപ്പോൾ തന്നെ ക്യാമ്പ് വരും എന്നു “(രാധ)

“ആഹാ രണ്ട് അമ്മമാരും ഇവടെ കഥ പറഞ്ഞു ഇരിക്കുവാണോ അവടെ എല്ലാരും തിരക്കുന്നുണ്ട് ഇങ്ങു വന്നേ”(അഭി)

“ഞങ്ങൾ അനു മോളേ പറ്റി പറയാരുന്നു”(ലക്ഷ്മി)

“വെറുതെ അല്ല രണ്ടു പേരുടെയും മുഖത്തേ ഈ മ്ലാനത”(അഭി)

ലക്ഷ്മിയും രാധയും അഭിക്കട്ടു നോക്കി ഒന്നു പുഞ്ചിരി സമ്മാനിച്ചു പുറത്തേക്കു നടന്നു
അഭി അവരെനോക്കിയ ശേഷം ഫോൺ എടുത്തു അതിലേ വോൾപേപ്പർ നോക്കി ഒന്നും ചിരിച്ചു ശേഷം അവരുടെ പുറകെ നടന്നു

**************************
“ഡാ അനുട്ട ഇവിടിക്ക നിയ്”(സിദ്ധു)

ലെച്ചു സിദ്ധുവിനെ നോക്കി

“എന്താടാ കല്യാണം കൂടാൻ പറ്റാത്ത സങ്കടം ഇതു വരേ പോയില്ലേ റിസപ്‌ഷൻ നീ ചെന്നിട്ടല്ലേ ഉണ്ടാവു പിന്നെന്ദോന്നിന പെണ്ണേ ഇത്ര സങ്കടം”(സിദ്ധു )

“റിസപ്‌ഷൻ നമ്മുക്ക് പൊളിക്കാം “സിദ്ധു അതു പറഞ്ഞതും അനു ഒന്നു പുഞ്ചിരിചെന്നു വരുത്തി

“നീ ഇങ്ങു വന്നേ അവിടെ എല്ലാരും നിന്നെയും കത്തിരിക്ക”സിദ്ധു അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് കൂട്ടുകാരുടെ അടുത്തേക്ക് നടന്നു

അവരുടെ ഈൗ പ്രെവർത്തി കണ്ടു ജ്വോലിച്ചു നിക്കുന്ന രണ്ടു കണ്ണുകൾ അവർ കണ്ടില്ല

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1