അഷ്ടപദി: ഭാഗം 51
രചന: രഞ്ജു രാജു
ധരൻ ഉണർന്നപ്പോൾ കണ്ടു, തന്നെ കെട്ടിപിടിച്ചു കൊണ്ട് കിടന്നുറങ്ങുന്ന കാർത്തൂനെ. ഒരു ചിരിയോടു കൂടി അവൻ ക്ലോക്കിലേക്ക് നോക്കിയതും സമയം 8 30.. ഈശ്വരാ ഇത്രയും നേരം വൈകിയോ…. എന്തൊരു ഉറക്കം ആയിരുന്നു ഉറങ്ങിയത്… അവൻ കാർത്തുവിന്റെ തോളിൽ തട്ടി… ” കാർത്തു..” “മ്മ്….” ഒന്ന് രണ്ട് തവണ വിളിച്ചപ്പോഴേക്കും പെണ്ണ് ഒന്ന് ചിണുങ്ങി. “എഴുന്നേൽക്കെടി …നേരം വെളുത്തു കേട്ടോ… ” “കുറച്ചു സമയം കൂടി കഴിയട്ടെ ദേവേട്ടാ… ഉറക്കം മതിയായില്ലന്നെ…” അവൾ ഒന്നുകൂടി അവനിലേക്ക് ചേർന്ന് കൊണ്ട് പറഞ്ഞു. “ഹ്മ്മ്.. സമയം എത്രയായിരിക്കുന്നു എന്ന് നീ ക്ലോക്കിലേക്ക് ഒന്ന് നോക്കിക്കേ..
എന്നിട്ട് കിടന്നുറങ്ങിക്കോ.” അവൻ പറഞ്ഞതും അല്പം മടിയോടുകൂടി കാർത്തു മുഖം ഉയർത്തി. എന്നിട്ട് ചാടി എഴുന്നേറ്റ് ബാത്റൂമിലേക്ക് ഓടി. ഫ്രഷ് ആയ ശേഷം ഇറങ്ങി വന്നു ഡോർ തുറന്നു അടുക്കളയിലേക്ക് പോയി… ലക്ഷ്മി ആന്റിയും അമ്മയും കൂടി ബ്രേക്ഫാസ്റ്റ് ഒക്കെ തയ്യാറാക്കി കഴിഞ്ഞിരുന്നു. “ആഹ്… കാർത്തു ഗുഡ്മോർണിംഗ്” ലക്ഷ്മി ആന്റി അവളെ നോക്കി പുഞ്ചിരിച്ചു. “ഗുഡ് മോർണിംഗ് ആന്റി,, ദേവേട്ടൻ വന്നപ്പോൾ ഒരുപാട് ലേറ്റ് ആയിരുന്നു, അതുകഴിഞ്ഞ് കിടന്നതും നന്നായിട്ട് അങ്ങ് ഉറങ്ങിപ്പോയി” അവരുടെ ഇരുവരുടെയും മുഖത്തേക്ക് നോക്കാതെ കൊണ്ട് അവൾ പറഞ്ഞു.
“ദേവൻ എഴുന്നേറ്റോ മോളെ….” “ഹ്മ്മ്.. കുളിയ്ക്കാനായി കയറി അമ്മേ…” ഞങ്ങള് ഉറങ്ങിക്കോട്ടെ ദേവമ്മേ… ഇന്നലെ വന്നത് അല്ലേ… ചെന്നിട്ട് കുറച്ചു ജോലികൾ ഒക്കെ ഉണ്ടായിരുന്നു.. “ദേവൻ ഇപ്പോൾ വരും ലക്ഷ്മി…. എന്നിട്ട് എല്ലാവര്ക്കുംകൂടി ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കാം .. ദൃതി വെച്ച് പോയിട്ട് എന്തോ ചെയ്യാനാ…..” “അത് മതി ലക്ഷ്മി ആന്റി… പയ്യെ പോയാൽ മതീന്നെ…” ദേവ്മ്മ എടുത്തു കൊടുത്ത ആവി പറക്കുന്ന ചായയും ആയിട്ട് കാർത്തു ഒരു കസേരയിലേക്ക് പോയി ഇരുന്നു. “എന്നാലും ഒരു വീട് അടച്ചിട്ടു പോന്നത് അല്ലേ കുട്ടി.. ചെന്നു കഴിഞ്ഞാൽ പിന്നേ നോക്കുന്നത് എല്ലാം ഓരോരൊ ജോലിയാന്നേ…”
അതും കേട്ട് കൊണ്ട് ആണ് ധരൻ അവിടേയ്ക്ക് വന്നത്. “എന്താണാവോ ഇവിടെ വലിയൊരു ചർച്ച നടക്കുന്നത്…. ഞാനും കൂടെ കേൾക്കട്ടെ ” മോനെ…ഈ ലഷ്മി ആണെങ്കിൽ വീട്ടിലേക്ക് തിരിച്ചു പോകണം എന്ന് പറഞ്ഞു ബഹളം കൂട്ടുവാ.. ഞാനും കാർത്തു മോളും കൂടി പറയുവായിരുന്നു കുറച്ചു കഴിഞ്ഞു ഇറങ്ങാമെന്ന്… അതൊക്കെ അത്രേം ഒള്ളുന്നേ… അല്ലേ ലക്ഷ്മി ആന്റി..എന്ന് പറഞ്ഞു കൊണ്ട് അവൻ അവരെ നോക്കി ചിരിച്ച ശേഷം കർത്തുനെ നോക്കി. മേനോൻ അങ്കിൾ ആണെങ്കിൽ വെളിയിൽ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുക ആയിരുന്നു
ധരൻ ആണെങ്കിൽ ആ സമയത്ത് കാറിന്റെ ഡിക്കി തുറന്ന ശേഷം കുറച്ചു കവറുകൾ ഒക്കെ എടുത്തു സിറ്റ് ഔട്ടിലേക്ക് കൊണ്ട് വന്നു വെച്ചു. ഒരു ചെറിയ കവർ എടുത്തു കൊണ്ട് പോയി മേനോനെ ഏൽപ്പിച്ച ശേഷം അവൻ ഒന്ന് കണ്ണിറുക്കി കാണിച്ചു തിരിഞ്ഞതും എളിയ്ക്ക് കയ്യും കൊടുത്തു നിൽക്കുന്ന കാർത്തു വിന്റെ മുഖത്തേക്ക്… ദേവമ്മേ… എന്നലറി വിളിക്കാൻ തുടങ്ങിയ പെണ്ണിന്റെ വായമൂടി കൊണ്ട് അവൻ അവളെ വട്ടം പിടിച്ചു. ടി… മിണ്ടരുത് കേട്ടോ.. ലക്ഷ്മി ആന്റി അറിഞ്ഞാൽ വഴക്ക് പറയും….വല്ലപ്പോഴും ഒള്ളു…. അവൻ ശബ്ദം താഴ്ത്തി പറഞ്ഞതും അവൾ ഒന്നടങ്ങി..
എങ്കിലും അവനെ ദഹിപ്പിക്കും മട്ടിൽ ഒരു നോട്ടം നോക്കിയിരുന്നു പെണ്ണപ്പോളേക്കും.. “എന്താടി നോക്കി പേടിപ്പിക്കുന്നെ’ “വെച്ചിട്ടുണ്ട് കേട്ടോ.. റൂമിലേക്ക് വാ…’ “അതാണ് എനിക്കും പറയാൻ ഉള്ളത്, നീ ഒന്ന് റൂമിലേക്ക് വന്നേ….” തന്നെ ആണെങ്കിൽ മൊത്തത്തിൽ ആകമാനം ഒന്ന് ചുഴിഞ്ഞു നോക്കി ക്കൊണ്ട് ഉള്ള അവന്റെ പറച്ചിൽ കേട്ടതും കാർത്തുവിന് പിന്നെയും ദേഷ്യം കൂടി വന്നു… “മോനെ ദേവാ…” അപ്പോളേക്കും മേനോൻ അങ്കിൾ ഫോൺ സംഭാഷണം മതിയാക്കി അവിടേയ്ക്ക് കയറി വന്നു. “അങ്കിളെ… അതു എടുത്തു വണ്ടിയിലേക്ക് വെച്ചോളൂ… ലക്ഷ്മി അമ്മ അറിയണ്ട കേട്ടോ..’
അവൻ ശബ്ദം താഴ്ത്തി.. പുട്ടും കടല കറി യും ആയിരുന്നു കാലത്തെ ബ്രേക്ക്ഫാസ്റ്റ്. എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചത് … കുറച്ചു സമയം കൂടി ഇരുന്ന ശേഷം ലക്ഷ്മി ആന്റി യും അങ്കിളും മടങ്ങി പോയത്. ഓഫീസിലേക്ക് വരെ ഒന്ന് പോയിട്ട് പെട്ടന്ന് എത്താം എന്ന് പറഞ്ഞു കൊണ്ട് ധരനും അവർക്ക് പിന്നാലെ ഇറങ്ങി. *** ഊണ് കഴിക്കുന്ന നേരം ആയപ്പോൾ കാർത്തു ആണെങ്കിൽ ധരന്റെ ഫോണിലേക്ക് വിളിച്ചു. പക്ഷെ അവനു എത്താൻ സാധിക്കില്ലന്നും അത്യാവശ്യമായിട്ട് കുറച്ചു മീറ്റിംഗ്സ് ഉണ്ടെന്നും ഒക്കെ ആണ് ധരൻ അവളോട് മറുപടി പറഞ്ഞത്. അവനോട് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ കാർത്തു വിന്റെ ഫോണിലേക്ക് ഒരു മിസ്സ്ഡ് കാൾ വന്നു..
പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് അവൾ തിരിച്ചു വിളിക്കാനും മറ്റും മെനക്കെട്ടില്ല. അല്പം കഴിഞ്ഞതും പിന്നെയും ആ കാള് അവളെ തേടി എത്തി. ഒടുക്കം അത് അറ്റൻഡ് ചെയ്യാൻ തന്നെ അവൾ തീരുമാനിച്ചു.. ഹെലോ….. ഹെലോ എടി തുമ്പി…ഞാനാ അച്ചു. കുറേ ദിവസങ്ങൾക്ക് ശേഷം തന്റെ അച്ചുന്റെ ശബ്ദം കേട്ടതും അവൾക്ക് ശ്വാസം വിലങ്ങി… തുമ്പിയേ .. നീ കേൾക്കുന്നുണ്ടോ…. മ്… ഹ്മ്മ്… കേൾക്കുന്നുണ്ട്.. ആഹ് എടി ഞാൻ വിളിച്ചത് നിന്നോട് ഒരു കാര്യം പറയാൻ ആയിരുന്നു.നീ ബിസി ആണോ? അല്ലടി….എന്താണെന്ന് പറയു….. “എന്റെ കല്യാണം ആണ് അടുത്ത വ്യാഴാഴ്ച.. മേലേമഠത്തിലെ അമ്പലത്തിൽ വെച്ചാണ് ചടങ്ങ്…10.30നും 11നും ഇടയ്ക്ക് ഉള്ള മുഹൂർത്തം…
നിനക്ക് വരാൻ പറ്റുമെങ്കിൽ വാ കേട്ടോ… എന്നാൽ ഞാൻ വെച്ചോട്ടെ.. ലേശം തിരക്ക് ആണേ…. കാർത്തു വിന്റെ മറുപടി കാക്കാതെ അവൾ ഫോൺ കട്ട് ചെയ്തു പോയിരുന്നു. . തന്റെ കൈയിൽ ഇരുന്ന ഫോണിലേക്ക് നോക്കി കാർത്തു അതെ നിൽപ്പ് തുടർന്നു. അച്ചുവിന്റെ വിവാഹം…. അതും അടുത്ത വ്യാഴാഴ്ച.. കൃത്യം ആയി പറഞ്ഞാൽ ഇനി ഉള്ളത് 8ദിവസങ്ങൾ മാത്രം… എത്ര പെട്ടന്ന് ആണ് ഈശ്വരാ, ജീവിതം മാറി മറയുന്നത്. അവൾക്ക് തന്നോട് പകയും ദേഷ്യവും ഒക്കെ ഉണ്ടോ… ഹേയ് ഇല്ലായിരിക്കും, അങ്ങനെ ആണെകിൽ തന്നെ അവൾ സ്വന്തം കല്യാണം വിളിക്കില്ലലോ….
ദേവമ്മ വന്നു തന്റെ തോളിൽ കൈ വെച്ചപ്പോൾ കാർത്തു ഞെട്ടി മുഖം ഉയർത്തി. “എന്താ മോളെ… നിന്റെ മുഖം ഒക്കെ വല്ലാണ്ട് ” നടന്ന കാര്യങ്ങൾ ഒക്കെയും അവൾ അവരോട് പറഞ്ഞു.. ആഹ്… എന്തായാലും അവൾക്ക് ഒന്ന് വിളിച്ചു പറയാൻ തോന്നീല്ലോ മോളെ.. അത് തന്നെ വല്യ കാര്യം… ഹ്മ്മ്.. അതെ… അവൾ ഒന്ന് നെടുവീർപ്പെട്ടു വിളക്ക് കൊളുത്താറായി… വേഗം പോയി കുളിച്ചു വരൂ കുട്ട്യേ…. വിഷമത്തോടെ ഇരിക്കുന്ന കർത്തുവിനെ നോക്കി ദേവമ്മ പറഞ്ഞു.. എല്ലാ ദിവസോം കുളത്തിൽ മുങ്ങി ശീലിച്ച കൊണ്ട് ഈ ഒരു കാര്യം മാത്രം വല്യ ബുദ്ധിമുട്ട് ആണ് അമ്മേ… എന്തോ ചെയ്യാനാ….
അവൾ അലമാര തുറന്നു കുളിച്ചു മാറാൻ ഉള്ള ഡ്രസ്സ് എടുക്കുന്നതിന് ഇടയിൽ അവരോടായി പറഞ്ഞു. ആഹ്.. എന്തോ ചെയ്യാനാ മോളെ… ഇനി അതൊക്കെ ഓർക്കാൻ മാത്രം ല്ലേ പറ്റൂ… കാർത്തു കുളിക്കാനായി കയറിയ സമയത്ത് ആയിരുന്നു ധരന്റെ വരവ്. ദേവമ്മ ആണെങ്കിൽ നിലവിളക്ക് കൊളുത്താനായി ഉള്ള തിരക്കിൽ ആയിരുന്നു.. കാർത്തു എവിടെ….? കുളിക്കാൻ കേറിയത് ആണ് മോനെ… നിനക്ക് ചായ എടുക്കട്ടെ. ഇപ്പോ വേണ്ടാ… അമ്മ വിളക്ക് കൊളുത്തിയ്ക്കോ….. അതും പറഞ്ഞു കൊണ്ട് ഒരു കള്ള ച്ചിരിയോടെ അവൻ തന്റെ റൂമിലേക്ക് കയറി വാതിൽ അടച്ചു.…….തുടരും……