അഷ്ടപദി: ഭാഗം 48
രചന: രഞ്ജു രാജു
10മണി രാത്രി ആയിട്ടും ധരൻ എത്തിയിരുന്നില്ല.. കാർത്തുവിന് സങ്കടം വന്നിട്ട് വയ്യാ… എത്ര നേരം ആയുള്ള കാത്തിരിപ്പ് ആണ്.. അവൾ ഫോൺ എടുത്തു ഒന്നുടെ അവന്റെ നമ്പറിൽ വിളിച്ചു. മൂന്നാല് തവണ ബെൽ അടിച്ച ശേഷം അവൻ ഫോൺ എടുത്തതായി അവൾ അറിഞ്ഞു.. ഹെലോ ദേവേട്ടാ.. എവിടെ വരെ ആയി… അല്പം പരിഭവത്തോട് കൂടി അവൾ ചോദിച്ചു “ആഹ് കാർത്തു, ഞാൻ വിളിക്കാൻ തുടങ്ങുവാരുന്നു….നി കിടന്നോ കേട്ടോ, ഞാൻ ചിലപ്പോൾ നാളെ കാലത്തെ എത്തുവൊള്ളൂ.. എന്റെ ഫ്രണ്ട് ഡെന്നിസ് ആണെങ്കിൽ അവന്റെ വീട്ടിലേക്ക് ക്ഷണിക്കുവാ, ഒരുപാട് ആയി ഞങ്ങൾ ഒന്ന് കൂടിട്ടു…
അവന്റെ ആവേശത്തിൽ ഉള്ള സംസാരം കേട്ടതും കാർത്തു ന് സങ്കടം ആയിരുന്നു.. “കാർത്തു… ഞാൻ നാളെ വന്നാൽ മതിയോട ” “മ്മ്… മതി ദേവേട്ടാ…..ഞാൻ വെയ്ക്കുവാ ” കരച്ചിൽ അടക്കാൻ പാട് പെട്ടു കൊണ്ട് അത്രമാത്രം പറഞ്ഞ ശേഷം അവൾ ഫോൺ വെച്ചു. അമ്മയും ലക്ഷ്മി ആന്റി കൂടി ഹോളിൽ ഇരുന്നു സംസാരിക്കുന്നുണ്ട്.. അവൾ അവിടേക്ക് ചെന്നു. “അമ്മേ… ദേവേട്ടൻ ഏതോ ഒരു ഫ്രണ്ട് ന്റെ വീട്ടിൽ ആണ് ഇന്ന് സ്റ്റേ ചെയ്യുന്നത്, നമ്മളോട് കിടന്നോളാൻ പറഞ്ഞു ട്ടോ….. ” “ഉവ്വോ….. അതേതാ മോളെ അവന്റെ ഫ്രണ്ട് ” . “അത്…. ഒരു ഡെന്നിസ്, അങ്ങനെ എന്തോ ആണ് പേര് പറഞ്ഞത് ” .
. “ആഹ് ശരിയാ ദേവമ്മേ, അവന്റ കൂടെ ഒരുമിച്ചു പഠിച്ചത് ആണ് ഡെന്നിസ്…. പണ്ട് പാലക്കാട് അയിര്ന്നപ്പോൾ ഒക്കെ ഈ പയ്യൻ അവിടെ വന്നിട്ടുള്ളത് ആണ്.. ഒരു പാവം കൊച്ചൻ ആണെന്നെ….. ഞങ്ങൾക്ക് ഒക്കെ അറിയാം അവനെ “. “ആഹ്… എന്നാൽ പിന്നെ അവന്റെ ഇഷ്ടം പോലെ ആവട്ടെ…” “അതെ അതെ….” ലക്ഷ്മിയും അതു ശരി വെച്ചു “.. നേരം 10മണി കഴിഞ്ഞു… എന്നാൽ നമ്മക്ക് കിടന്നാലോ,” ദേവമ്മ ആണെകിൽ ഒരു കോട്ടുവാ ഒക്കെ ഇട്ട് കൊണ്ട് എഴുനേറ്റ്. “എന്നാൽ പിന്നെ കിടന്നേക്കാം… ദേവൻ നാളെ അല്ലേ വരുവൊള്ളൂ…..മോളെ, കാർത്തു.. നീയും പോയി കിടന്നോളു….
വെറുതെ ഒറക്കം വെടിയണ്ട….” ലക്ഷ്മി ആന്റി അത് പറഞ്ഞപ്പോൾ അവരോട് ഒരു മറുപടി പോലും പറയാതെ കൊണ്ട് കാർത്തു അകത്തേക്ക് പിൻ വലിഞ്ഞു.. മോളെ… നീയ് ഡോർ ലോക്ക് ചെയ്യേണ്ട കേട്ടോ.. ഇനി ചിലപ്പോൾ എങ്ങാനും ദേവൻ എത്തിയാലോ.. ലക്ഷ്മി ആന്റി വിളിച്ചു പറഞ്ഞത് കേട്ട് കൊണ്ട് അവൾ അകത്തേക്ക് കയറി, ഡോർ ഒന്ന് ചാരി.. ബെഡിലേക്ക് വീണതും പാവം കരഞ്ഞു പോയിരിന്നു. ഇത്രയും ദിവസം എത്രമാത്രം കഷ്ടപ്പെട്ട് ആണ് താൻ ഈ റൂമിൽ കഴിഞ്ഞത്.. എന്നിട്ട് ഒടുക്കം… ഏതോ ഒരു കൂട്ടുകാരനെ കണ്ടപ്പോൾ തന്നെ മറന്നു…
അത്രെ ഒള്ളു അപ്പോൾ തന്നോട് ഉള്ള സ്നേഹം…. ഇങ്ങു വരട്ടെ.. കാണിച്ചു കൊടുക്കാം… എന്തൊക്കെ ആയിരുന്നു വിളിക്കുമ്പോൾ പറയുന്നത്… എങ്ങനെ എങ്കിലും നിന്നേ ഒന്ന് കണ്ടാൽ മതി… നിന്റെ അടുത്തേക്ക് ഓടി വരാൻ തോന്നുവ പെണ്ണേ…. പിന്നെയും പല വിചാരങ്ങളെ മനസ്സിൽ താലോലിച്ചു കൊണ്ട് കാർത്തു അങ്ങനെ കിടന്നു ആ കിടപ്പ് കിടന്നു അവൾ അങ്ങട് ഉറങ്ങി പോയിരിന്നു.. തന്റെ ദേഹത്തേക്ക് ആരോ അമരുന്നത് പോലെ…. ആരുടെയോ കൈകൾ തന്റെ കൈത്തണ്ടയിൽ എന്തോ പരതുന്നു.. തോന്നൽ ആണോ അതോ…. അലറി ക്കൊണ്ട് ചാടി എഴുനേൽക്കാൻ തുടങ്ങിയതും, അവളുടെ വായ മൂടിയ ശേഷം അയാൾ അവളെ ബെഡിലേക്ക് വലിച്ചു ഇട്ടു…
ആ… അം…. അത്രയേ അവൾക്ക് പറയാൻ കഴിഞ്ഞുള്ളു.. അടങ്ങി കിടക്കെടി കാന്താരി….ഇങ്ങനെ കിടന്ന് കുതറിയാൽ എനിക്ക് അല്പം പാട് പെടേണ്ടി വരും ല്ലോ….. ധരന്റെ ശബ്ദം കാതിൽ പതിഞ്ഞതും അവൾ ഒരൊറ്റ കരച്ചിൽ ആയിരുന്നു… ദേവേട്ടാ….. എന്ന് വിളിച്ചു കൊണ്ട് ഉറക്കെ കരയുന്നവളെ കണ്ടതും ധരൻ ഞെട്ടി പോയിരിന്നു.. കാർത്തു… എന്താടാ പറ്റിയേ, നീ എന്തിനാ ഇങ്ങനെ കരയുന്നെ.. ചോദിച്ചു കൊണ്ട് അവൻ റൂമിലെ ബെഡ് ലാമ്പ് ഓൺ ചെയ്തു.. അരണ്ട വെളിച്ചത്തിൽ തന്റെ പെണ്ണിന്റെ മുഖം അവൻ തന്റെ കൈ കുമ്പിളിൽ എടുത്തു.. എന്താടാ…..
വിഷമം ആയോ, ഞാൻ ഒരു സർപ്രൈസ് തന്നത് അല്ലേ…ചെ… അതു ഇങ്ങനെ കുളമായല്ലോ കാർത്തുവേ.. ഒരു പുഞ്ചിരിയോട് കൂടി ധരൻ അവളോട് ചോദിച്ചു.. മറുപടി ആയി അവന്റെ നെഞ്ചിലേക്ക് വീണു പോയിരിന്നു കാർത്തു.. “ദേവേട്ടാ…. സത്യം ആയിട്ടും എനിക്ക് ഒരുപാട് സങ്കടം ആയിരുന്നു ട്ടോ… ഇത്രയും ദിവസം കാണാതെ ഇരുന്നിട്ട്, മനസ്സിന് വല്ലാത്ത നീറ്റൽ…. സഹിക്കാൻ പറ്റുന്നില്ലായിരുന്നു.. എങ്ങനെ ആണ് ഇവിടെ കഴിഞ്ഞത് എന്നുള്ളത് എനിക്ക് മാത്രം അറിയൂ….” വിതുമ്പി കൊണ്ട് പറയുന്നവളെ അവൻ അല്പം കൂടി തന്നിലേക്കു അണച്ചു പിടിച്ചു കൊണ്ട് അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി. പോട്ടെ ടി… സാരമില്ലന്നേ…. ഞാൻ ഇങ്ങു വന്നില്ലേ.. പിന്നെ ഉടനെ ഒന്നും ഞാനും ഇനി ഒരു മീറ്റിങ് നും പോകുന്നുമില്ല…
പോരേ…. ” എത്രയൊക്കെ അശ്വസിപ്പിച്ചിട്ടും അവളുടെ സങ്കടം മാറിയിരുന്നില്ല… “കാർത്തു…. കരയാതെടാ….ഞാൻ ഇനി നിന്നേ വിട്ട് ഒരിടത്തും പോകില്ല… അത് പോരെ ” “സത്യം ആണോ….” “അതെ പെണ്ണേ…..” “വാക്കു മാറ്റല്ലേ….” “ഇല്ലന്നേ….” അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരി വിടർന്നു.. “എന്നാലേ.. ഒന്നെഴുനേറ്റ് മാറിക്കെ,,, എന്നിട്ട് പോയി,എനിക്ക് നല്ല അസ്സൽ ഒരു കോഫി ഉണ്ടാക്കി കൊണ്ട് വാ…” അവൻ പറഞ്ഞു. പക്ഷെ പെണ്ണിന് ആണെകിൽ യാതൊരു കുലുക്കവും ഇല്ലായിരുന്നു, അവൾ ഒരു ഇത്തിൾ കണ്ണി കണക്കെ അവനോട് ഒട്ടി ചേർന്ന് കൊണ്ട് അങ്ങനെ ഇരുന്നു…
എടി കാർത്തു…… നേരം 1മണി ആയിന്നെ…ഇങ്ങനെ ഇരുന്നാൽ മതിയോ, കിടക്കണ്ടേ നമ്മൾക്ക്…. കുറച്ചു കഴിഞ്ഞതും അവൻ വീണ്ടും ചോദിച്ചു… അതിനും മറുപടി ഒന്നും പറയാതെ കൊണ്ട് കാർത്തു അതെ ഇരുപ്പ് തുടർന്ന്. ഒടുവിൽ അല്പം പ്രയോഗിച്ചു കൊണ്ട് ധരൻ അവളെ തന്നിൽ നിന്നും വേർപ്പെടുത്തി. “ഞാൻ ഒന്ന് കുളിക്കട്ടെ.. അപ്പോളേക്കും നീ കോഫി എടുത്തു വെയ്യ്ക്കു…” ഒന്ന് മൂരി നിവർന്നു കൊണ്ട് അവൻ തന്റെ ഇരു കൈകളും വലിച്ചു കുടഞ്ഞു.. ടി… നീ ഇതു ഏതു ലോകത്താണ് പെണ്ണേ… ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉള്ള അവളുടെ നിൽപ്പ് കണ്ടപ്പോൾ ധരൻ ചോദിച്ചു പോയിരുന്നു..
പക്ഷെ അവനോട് ഒന്നും പറയാതെ കൊണ്ട് അവൾ വേഗം അടുക്കളയിലേക്ക് പോയി.. ഹും.. എന്തൊരു മനുഷ്യൻ ആണ്, താൻ കരുതിയത് തന്നെ കാണുമ്പോൾ ആഞ്ഞു പുണർന്നു കൊണ്ട് ഒരായിരം ചുംബനങ്ങൾ ഒന്നിച്ചു നൽകും എന്നൊക്കെ ആയിരുന്നു.. ഇതാണെങ്കിലോ, പേരിനു പോലും ഒരു മുത്തം തന്നില്ല…. അൺ റൊമാന്റിക് മൂരാച്ചി….. പിറു പിറുത്തു കൊണ്ട് അവൾ പാലെടുത്തു പൊട്ടിച്ചു ഒഴിച്ച്.. എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു തനിക്ക്…. ഓടി വന്നു വാരി പുണരുന്നതും, ഫ്രഞ്ച് കിസ്സും, ലിപ് ലോക്കും.. ഒടുക്കം…. ധരൻ കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ കാർത്തു അവനുള്ള കോഫി യും ആയിട്ട് വന്നിരുന്നു. “അമ്മയും ലക്ഷ്മിയമ്മയും ഒക്കെ നല്ല ഉറക്കം ആണല്ലേ….” … “അല്ലാതെ പിന്നേ ഈ പാതിരാത്രിയിൽ എന്തോ ചെയ്യാൻ ആണ്…..”
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. ധരന്റെ നെറ്റി ചുളിഞ്ഞു. എന്താടി… പെട്ടന്ന് നിനക്ക് ഒരു ഭാവമാറ്റം.. നനഞ്ഞ മുടി ഒക്കെ ഒന്ന് കൈ കൊണ്ട് മാടി ഒതുക്കി അവൻ അവളുടെ അടുത്ത് വന്നിരിന്നു. “എനിക്ക് ഒരു മാറ്റവും ഇല്ല…. ദേവേട്ടൻ ലൈറ്റ് ഓഫ് ചെയ്യൂ.. കിടക്കണ്ടേ…… എനിക്ക് ഉറക്കം വരുന്നു ” “ആഹ്.. എന്നാൽ നീ കിടന്നോ കാർത്തു,,, ഞാൻ ഒരു ഇത്തിരി നേരം കൂടി കഴിഞ്ഞിട്ടേ ഉറങ്ങുന്നൊള്ളു…കുറച്ചു പരിപാടി ഉണ്ട് .” “ഹ്മ്മ്.. അതൊക്കെ ഇയാളുടെ സൗകര്യം പോലെ ആയിക്കോ… ഞാൻ കിടക്കാൻ പോവാ ” അവൾ ചുവരിനോട് അഭിമുഖം ആയി ഒരു വശം ചെരിഞ്ഞു കിടന്നു.….തുടരും……