അഷ്ടപദി: ഭാഗം 45
രചന: രഞ്ജു രാജു
ഒരുപാട് പേർ ഒന്നുമില്ലല്ലോ ഇവിടെ..ഞാൻ മാത്രമല്ലേ ഉള്ളൂ ” അത് കേട്ടതും കാർത്തുവിനെ ദേഷ്യം വന്നിരുന്നു. ” അല്ല നിനക്കെന്താ പറ്റിയത് കുറച്ച് സമയം ആയല്ലോ തുടങ്ങിയിട്ട്….. വെറുതെ ഓരോന്നു പറഞ്ഞു മനുഷ്യനോട് ഉടക്കാൻ വന്നിരിക്കുവാ അല്ലേ ” ധരൻ അവളുടെ അടുത്തേക്ക് വന്നു നിന്നു. “എനിക്ക് ഒന്നും പറ്റിയില്ല….ജസ്റ്റ് ചോദിച്ചു എന്ന് മാത്രം ” “നിന്നെ കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം ആണ്… അതുകൊണ്ട” “അതിനു ഞാൻ ചോദിച്ചോ എന്നേം കൂടി കൊണ്ട് പോകുമോ എന്ന്.. ഇതു നല്ല കൂത്തു ആയി പോയല്ലോ ” അവൾ ബെഡ്ഷീറ്റ് ഒക്കെ എടുത്തു തല്ലി കുടഞ്ഞു വിരിച്ചു വൃത്തിയാക്കി.. എന്നിട്ട് അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കട്ടിലിന്റെ അങ്ങേ തലയ്ക്കൽ ആയി ചുവരിനോട് ചേർന്ന് കിടന്നു..
ധരൻ അപ്പോളേക്കും ഒരു പുതപ്പ് എടുത്തു അവളുടെ ദേഹത്തേക്ക് ഇട്ടു… പെട്ടന്ന് തന്നെ കാർത്തു അതു തട്ടി മാറ്റി.. “നിക്ക് ഇതൊന്നും വേണ്ട… ഭയങ്കര ആവിയാ…..” “എങ്കിൽ പിന്നെ എല്ലാം അങ്ങ് അഴിച്ചു കളഞ്ഞാൽ പോരേ….എനിക്കും അതായിരുന്നു ഇഷ്ടം ..” പിറു പിറുത്തു കൊണ്ട് അവൻ ബെഡിലേക്ക് കയറി കിടന്നു.. “എന്തെങ്കിലും പറഞ്ഞൊ…” തല ഉയർത്തി അവൾ അവനെ നോക്കി. “ഗുഡ് നൈറ്റ് എന്ന് പറഞ്ഞതാ.. ഇഷ്ടം ആയില്ലെങ്കിൽ തിരിച്ചു എടുത്തോളാം ” “ആഹ് അതാ നല്ലത് ” ദേഷ്യത്തിൽ അവനെ ഒന്ന് നോക്കിയ ശേഷം കാർത്തു കണ്ണുകൾ ഇറുക്കി അടച്ചു.. അവളെക്കാൾ ഏറെ സങ്കടം അപ്പോൾ ധരനു ആയിരുന്നു… മീറ്റിങ് മാറ്റി വെയ്ക്കാൻ പറ്റില്ല.. അത്രയ്ക്ക് അർജന്റ് ആണ്….
തന്റെ കമ്പനി യോട് കിട പിടിക്കാനായി വേറെ യും മൂന്നു നാലു കമ്പനി കൾ എത്തുന്നുണ്ട്…. സോ ഈ മീറ്റിംഗ് അത്രയ്ക്ക് ഇമ്പോർടന്റ്റ് ആണ് താനും…… തന്റെ പെണ്ണിനെ വിട്ടു പോകാൻ അല്പം പോലും മനസ് ഉണ്ടായിട്ടല്ല….. പക്ഷെ പല ടൈപ്പ് ആളുകൾ… ഒന്നാമത് തന്റെ വിവാഹം കഴിഞ്ഞ വിവരംപോലും ആർക്കും ഒട്ട് അറിയില്ല താനും.. അങ്ങനെ കാരണങ്ങൾ പലതു ആണ്.. എല്ലാംകൊണ്ടും നല്ലത് കാർത്തു തന്റെ ഒപ്പം വരാത്തത് തന്നെ ആണെന്ന് എന്ന് അങ്ങനെ അവൻ തീരുമാനിച്ചു.. കാർത്തുവിന് സങ്കടം ഉണ്ട്… അതാണ് ഈ പ്രതിഷേധങ്ങളും ദേഷ്യവും ഒക്കെ. അവൻ മുഖം തിരിച്ചു നോക്കി.. ഉറക്കം നടിച്ചു കണ്ണടച്ച് കിടക്കുക ആണ് പെണ്ണ്..
ഇനി കൂടുതൽ തോണ്ടാനോ പിടിക്കാനോ ചെന്നാൽ പെണ്ണ് തന്റെ നടു തല്ലി ഒടിച്ചു ഇടും. അത്രയ്ക്ക് അരിശം ആണ് ഇപ്പോള്. കുറേ ഏറെ നേരം ഉറക്കം വരാതെ കിടന്നു. ശേഷം പതിയെ എഴുന്നേറ്റു. തങ്ങളുടെ റൂമിനോട് ചേർന്നു വെളിയിലേക്ക് ഒരു വാതിൽ കൂടി ഉണ്ട്.. അതു തുറന്നാൽ ഒരു ചെറിയ വരാന്ത ആണ്. അവൻ അവിടേക്ക് ഇറങ്ങി. ഒരു കസേര ഉണ്ടായിരുന്നു. അതിലേക്ക് ഒന്ന് ചാരി ഇരുന്നു കൊണ്ട് ഒരു സിഗരറ്റ് എടുത്തു പുകച്ചു.. കണ്ണുകൾ അടച്ചു അങ്ങനെ കിടക്കുക ആണ്….. പെട്ടന്ന് ആരോ ചുണ്ടിൽ നിന്നും തന്റെ സിഗരറ്റ് വലിച്ചെടുത്തു.. ചാടി എഴുന്നേറ്റത്തും കണ്ടു തന്നെ കോപത്തോടെ നോക്കി നിൽക്കുന്നവളെ…
“എന്താടി…. വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്… നിനക്കൊന്നും ഉറക്കമില്ലേ…” “അതുതന്നെയാണ് എനിക്ക് അങ്ങോട്ടും ചോദിക്കുവാൻ ഉള്ളത്…. ഈ പാതിരാത്രിയിൽ 12 മണിക്ക്, നിങ്ങൾ എന്തിനാണ് ഇവിടെ ഇറങ്ങി ഇങ്ങനെ നിൽക്കുന്നത്… ആരെങ്കിലും വരുമെന്ന് പറഞ്ഞിട്ടുണ്ടോ. കാലം അത് കണക്കാണ്…” ” ദേ…കാർത്തു നീ ആവശ്യമില്ലാതേ പറയാതെ കേറി പോകുന്നുണ്ടോ “? ” ഞാൻ പറഞ്ഞാൽ കുറ്റം പക്ഷേ ദേവേട്ട നു കാണിക്കുന്നതിനോ..” ” ഞാൻ എന്ത് കാണിച്ചതാണ് നീ പറയുന്നത്… ” “ഈ… സ്മോക്കിങ് അത് അത്രയും നല്ലത് ഒന്നും അല്ല….” എന്നും പറഞ്ഞുകൊണ്ട് കയ്യിലിരുന്ന സിഗരറ്റ് കുറ്റി അവൾ വെളിയിലേക്ക് വലിച്ചെറിഞ്ഞു…
“ഡി… നീ എന്റെ കൈയിൽ നിന്നും നല്ല തല്ലു വാങ്ങും കേട്ടോ ” ധരൻ അവളെ നോക്കി കണ്ണുരുട്ടി.. “ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കുന്നുണ്ട്.. എന്തൊക്കെ വഷളത്തരങ്ങൾ ആണ് കയ്യിലിരിക്കുന്നത് എന്ന് ആർക്കറിയാം ” അതും പറഞ്ഞു കൊണ്ട് കാത്തു അകത്തേക്ക് കയറാൻ തുടങ്ങിയതും, ധരൻ അവളെ പിടിച്ചു തന്നോട് ചേർത്ത് നിറുത്തി. “വിടുന്നുണ്ടോ മര്യാദക്ക്…” അവൾ കിടന്നു കുതറി. “ഹാ… അടങ്ങി നിൽക്കെടി പെണ്ണേ.. കുറച്ചു സമയം ആയല്ലോ തുടങ്ങീട്ട്….” കാർത്തു വിനെ അല്പം കൂടി തന്നിലേക്ക് ചേർക്കുക ആണ് അവൻ…. “കാർത്തു…….” അവന്റെ ആ ഒരു ഒറ്റ വിളിയിൽ അതുവരെയും തനിക്ക് ഉണ്ടായിരുന്ന എല്ലാ ദേഷ്യവും സങ്കടവും ഒക്കെ കാർത്തു മറന്നു പോയിരിന്നു. ഇപ്പോൾ പൊട്ടിക്കരയും പോലെ ആണ് നിൽപ്പ്….
എന്നാലും എല്ലാം ഉള്ളിൽ അടക്കിപിടിച്ചാണ് നിൽക്കുന്നത് എന്ന് ആളെ കണ്ടാൽ അറിയാം… ഒരു നെടുവീർപ്പോട് കൂടി അവൾ ധരനെ നോക്കി.. “വന്നു കിടക്കു ഏട്ടാ….. കാലത്തെ പോണ്ടേ…” ഒരു പ്രകാരത്തിൽ പെണ്ണൊന്നു പറഞ്ഞു ഒപ്പിച്ചു. *** രാവിലെ നേരത്തെ തന്നെ കാർത്തു ഉണർന്നു അടുക്കളയിൽ കയറിയിരുന്നു.. ധരൻ ആണെങ്കിൽ ഏഴു മണി ആവുമ്പോൾ പുറപ്പെടണം എന്നാണ് പറഞ്ഞത്…. അതിൻ പ്രകാരം ബ്രേക്ഫാസ്റ്റ് ഒക്കെ റെഡി ആക്കുക ആണ്.. ഇഡലി യും സാമ്പാറും ആയിരുന്നു അന്നത്തേക്ക്.. വേഗത്തിൽ അവൾ ജോലികൾ ഒക്കെ ചെയ്തു കൊണ്ട് ഇരുന്നപ്പോൾ ആണ് ദേവമ്മ ഉണർന്ന് വന്നത്.. “ന്റെ കുട്ടി എഴുന്നേറ്റോ…
അമ്മ ആണെങ്കിൽ കിടന്നതേ ഒരു ഒറ്റ ഉറക്കം ആയിരുന്നു….” “വീട് മാറിയത് കൊണ്ട് എല്ലാം ഒന്ന് ശീലം ആയി വരണ്ടേ അമ്മേ… സാരമില്ല.. ” അവൾ പുഞ്ചിരി ച്ചു.. “ദേവൻ ഉണർന്നോ മോളെ… നേരം 5.30കഴിഞ്ഞു…” “മ്മ്… ഞാൻ നോക്കീട്ട് വരാം അമ്മേ ” അവർക്ക് ഒരു കപ്പ് കാപ്പി കൊടുത്ത ശേഷം കാർത്തു റൂമിലേക്ക് പോയി. ചെന്നപ്പോൾ കേട്ടു വാഷ് റൂമിൽ വെള്ളം വീഴുന്ന ശബ്ദം… പുതപ്പും ഷീറ്റും ഒക്കെ കുടഞ്ഞു വിരിച്ച ശേഷം അവൾ ഒന്ന് നിവർന്നു.. അപ്പോളേക്കും കുളി കഴിഞ്ഞു ധരൻ ഇറങ്ങി വരുന്നുണ്ടായിരുന്നു. “ഗുഡ് മോണിംഗ് പൊണ്ടാട്ടി ” അവൻ അവളെ നോക്കി ഒന്ന് ഒരു കണ്ണിറുക്കി.. നെറ്റി ചുളിച്ചു കൊണ്ട് ചുണ്ട് കൂർപ്പിച്ചു അവൾ ധരനെ നോക്കി .. ഓഹ്… ഇന്നും കലിപ്പിലാ….. ഇങ്ങനെ പോയാൽ എന്റെ കാര്യം അധോഗതി ആണ്….
ചൂണ്ടു വിരൽ കാതിലേക്ക് ഇട്ടു കൊണ്ട് അവൻ ഒന്ന് കുടഞ്ഞു….. “അമ്മ എഴുന്നേറ്റോ ” തോളിൽ കിടന്ന നനഞ്ഞ ടവൽ എടുത്തു അവൻ അവളുടെ ഇരു ചുമലിലും ഇട്ട് കൊണ്ട് പുതപ്പിക്കുക ആണ്. “ഓഹ്… എന്തൊരു തണുപ്പ്… മാറങ്ങട് മനുഷ്യാ ” അവൾ ധരനെ തള്ളി മാറ്റിയ ശേഷം വെളിയിലേക്ക് ഇറങ്ങി. ടി…. തണുപ്പുണ്ടെകിൽ അതു എടുത്തു മാറ്റിയിട്ട് പൊകൂ…. ധരൻ വിളിച്ചു പറഞ്ഞപ്പോൾ ആണ് ടവൽ ഇപ്പോളും തന്റെ ദേഹത്തു ആണെന്ന് കാർത്തു മനസിലാക്കിയത് അവൻ റെഡി ആയി വന്നപ്പോൾ കാർത്തു കഴിക്കാൻ ഉള്ളത് എല്ലാം എടുത്തു മേശമേൽ നിരത്തി. സമയം അപ്പോൾ 6മണി കഴിഞ്ഞതേ ഒള്ളു.. “കാർത്തു…. നീ ഇനി ഞാൻ വന്നിട്ട് ഓഫീസിൽ പോയാലും മതി ട്ടോ.. അവിടെ അത്യാവശ്യ ആയിട്ട് ഒന്നും ചെയ്തു തീർക്കാൻ ഇല്ലാലോ ” ഇടയ്ക്കു ധരൻ അവളോട് പറഞ്ഞു. “ഹ്മ്മ്…..” അവൾ ഒന്നു മൂളി.. ശരിക്കും അവൾക്കും അതായിരുന്നു ഇഷ്ടം… ധരൻ ഇല്ലാതെ ആ ഓഫീസ് റൂമിൽ ഇരിക്കുന്ന കാര്യം ഓർക്കുമ്പോൾ അതായിരുന്നു ഏറെയും സങ്കടം.….തുടരും……