അഷ്ടപദി: ഭാഗം 39
രചന: രഞ്ജു രാജു
മെയിൻ റോഡിൽ നിന്നും മാറി ഒരു പോക്കറ്റ് റോഡിലൂടെ, കാറ് 10… 15 മിനിറ്റോളം സഞ്ചരിച്ചു കഴിഞ്ഞു, കേരളത്തനിമ വെളിച്ചോതുന്ന ഒരു വീടിന്റെ മുന്നിലായി ആണ് ചെന്നുനിന്നത്….. കാർത്തുവിന് ആണെങ്കിൽ ഒന്നും മനസ്സിലായതുമില്ല…. ഇത് എന്താ ധരൻ ഇവിടെ….? സീറ്റ് ബെൽറ്റ് ഊരി മാറ്റികൊണ്ട് കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും അവൾ ഇറങ്ങി. ധരൻ ആണ് ഡോർ തുറന്ന് അകത്തേക്ക് കയറിയത്. പിന്നാലെ കാർത്തുവും കാലത്തെ അവർ രണ്ടാളും കൂടി പോയ് മേടിച്ച സാധനങ്ങൾ എല്ലാം, ചിട്ടയോട് കൂടി അവിടെ ക്രമീകരിച്ചിരിക്കുന്നു… കാർത്തു ആണെങ്കിൽ ഒന്നും മനസിലാകാത്ത മട്ടിൽ വീണ്ടും അവനെ നോക്കി.
“ഇനി മുതൽ നമ്മൾ രണ്ടാളും ഇവിടെ ആണ് താമസം..ഒപ്പം എന്റെ അമ്മയും കാണും …” അവന്റെ ശബ്ദം അവിടമാകെ മുഴങ്ങി. “ങ്ങേ…..” അവളുടെ നെറ്റി ചുളിഞ്ഞു. “ഹ്മ്മ്…. പറഞ്ഞത് മനസിലായില്ലേ നിനക്ക്… ഇത് ഞാൻ മേടിച്ച വീട് ആണ്… നമ്മൾ ഇനി ഇവിടെ ആണ് താമസിക്കുന്നത്…” “അപ്പോൾ…….” “തത്കാലം നി ഇത്രയും ഒക്കെ അറിഞ്ഞാൽ മതി എന്ന് അവൻ പറഞ്ഞു നിറുത്തിയപ്പോൾ മുറ്റത്ത് മറ്റൊരു വാഹനം കൂടി വന്നു നിന്നു..” “ഇതു എന്തൊക്കെ ആണ് ദേവാ….അവിടെ ഒരു വീട് ഉള്ളപ്പോൾ, നീ എന്തിനാ മോനെ പുതിയ വീട് ഒക്കെ മേടിച്ചേ ” ലക്ഷ്മി ആന്റി തിടുക്കത്തിൽ അകത്തേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു. . “അതൊന്നും കുഴപ്പമില്ല അമ്മേ …” അവൻ ചിരിച്ചു..
“പറ്റില്ല ദേവാ….. ഈ കുട്ടിയേയും കൊണ്ട് നീ അവിടേക്ക് വരണം… നിങ്ങൾക്ക് രണ്ടാൾക്കും അവിടെ താമസിക്കാമല്ലോ മോനെ….. ഇതു കുറച്ചു കഷ്ടം ആണ് ” “എന്റെ ലക്ഷ്മിയമ്മേ…. അത്രയ്ക്ക് ദൂരെ ഒന്നും അല്ലാലോ… കൂടി പോയാൽ ഒരു 45മിനിറ്റ്….. എന്താവശ്യം വന്നാലും ഞാൻ അങ്ങട് പറന്നു എത്തും… പിന്നെ എന്തെ ” അവൻ അവരുടെ തോളിൽ കൂടി കയ്യിട്ട് കൊണ്ട് അവരെ ചേർത്തു പിടിച്ചു. ദേവമ്മയുടെയും മുഖം ആകെ വീർത്തു ഇരിപ്പുണ്ട്.. തന്റെ തീരുമാനങ്ങൾ ഒന്നും ഇഷ്ടം ആയില്ല എന്ന് വ്യക്തം ❤️ആണ്.. “നീയും കാർത്തു മോളും കൂടി ഇവിടെ താമസിച്ചോളൂ… ഞാൻ ഇവരുടെ ഒപ്പം പോകുവാ മോനെ…. ” ഇടയ്ക്ക് അവനോട് ദേവമ്മ പറഞ്ഞു…
“അതെന്താ അമ്മേ…… അമ്മയ്ക്ക് അമ്മേടെ മോന്റെ കൂടെ കഴിയാൻ താല്പര്യം ഇല്ലേ ” “അതുകൊണ്ട് ഒന്നും അല്ലടാ…. ലക്ഷ്മി ക്ക് ഭയങ്കര സങ്കടം.. ആകെ നിലവിളിയും കരച്ചിലും ആയിരുന്നു മോനെ ” . “അതൊക്ക അങ്ങട് മാറും… അനാമിക ക്ക് നല്ലോരു പ്രൊപോസൽ ഒത്തു വന്നിട്ടുണ്ട്…. വൈകാതെ അത് ഒക്കെ സെറ്റ് ആക്കണം….” അവൻ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ആയിരുന്നു. “അമ്മയും ലക്ഷ്മി അമ്മയും കൂടി പോയി പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങ് ഒക്കെ നടത്തൂ…എല്ലാം ഞാൻ അറേഞ്ച് ചെയ്തു വെച്ചിട്ടുണ്ട്….ഇന്ന് ഏത് സമയം ആയാലും അനുകൂലം ആണെന്ന് ആണ് ഭട്ടതിരി പറഞ്ഞത്… ” അവൻ പറഞ്ഞു.
“കാർത്തു… മോളെ… നീ ഇങ്ങട് വന്നേ കുട്ടി… ഇതൊക്കെ ചെയ്യേണ്ടത് നീ ആണ്… ” ലക്ഷ്മി അമ്മ ആണ് അവളുടെ കൈതണ്ടയിൽ പിടിച്ചു കൊണ്ട് അവളുമായി, അടുക്കളയിലേക്ക് കയറി പോയത്. ധരൻ അവളെ ഒന്നു സൂക്ഷിച്ചു നോക്കി.. അവനു അതു അത്രയ്ക്ക് ഇഷ്ടം ആയില്ല എന്ന് അവൾക്ക് വ്യക്തം ആയിരുന്നു. “അമ്മേ….. നിങ്ങൾ രണ്ടാളും കൂടി ചെയ്താൽ മതി ന്നേ…” മനഃപൂർവം ഓരോന്ന് പറഞ്ഞു കൊണ്ട് കാർത്തു ഒഴിഞ്ഞു മാറി.. പാടില്ല കുട്ടി… നീ ഇങ്ങട് വന്നേ… ഈ വീടിന്റെ മഹാലക്ഷ്മി അല്ലേ നീയ്.. എന്നും പറഞ്ഞു കൊണ്ട് അവർ അവളെ കൊണ്ട് തന്നെ ആണ് പാല് കാച്ചൽ ചടങ്ങ് നടത്തിയത്.. “മോളെ.. കാർത്തു.. ഇതു ധരനുo അങ്കിളിനും കൊണ്ട് പോയ് കൊടുക്ക് ” .
ചെറിയ ഗ്ലാസുംകളിൽ ആയി പാല് പകർന്നു കൊണ്ട് ലക്ഷ്മി അമ്മ ആണ് അവൾക്ക് കൊടുത്തത്. അവൾ സിറ്റ് ഔട്ടിലേക്ക് ഇറങ്ങി ചെന്നപ്പോൾ അടുത്ത വീട്ടിലേ കുറച്ചു ആളുകൾ ഒക്കെ എത്തിയിട്ടുണ്ട്…. പുതിയ വീട്ടുകാരെ കാണാനും പരിചയ പ്പെടാനും മറ്റും.. പിന്നീട് അവൾ തിരിച്ചു അകത്തേക്ക് കയറി പോയ്. ആ സമയത്തു ഇൻസ്റ്റന്റ് ആയിട്ടുള്ള സേമിയ പായസം മിക്സ് ന്റെ കവർ എടുത്തു പൊട്ടിച്ചു, വേഗത്തിൽ പായസം തയ്യാറാക്കുക ആയിരുന്നു, ദേവമ്മ. “അമ്മേ….” “എന്താ കുട്ടി ” “അവിടെ വേറെയും ചില ആളുകൾ ഒക്കെ വന്നിട്ടുണ്ട്…പരിചയപ്പെടാൻ ..” “ആണോ…ഈ പായസം ഇപ്പോൾ തന്നെ ആവും.. അതു കൊടുക്കാം എന്നാല് ” അവർ വേഗത്തിൽ ഇളക്കുക ആണ്.
പത്തു മിനിറ്റുനുള്ളിൽ പായസം റെഡി ആയിരുന്നു. അതെല്ലാം പകർന്നു എടുത്തു കൊണ്ട് കാർത്തു വീണ്ടും വെളിയിലേക്ക് ചെന്നു. ധരൻ….. അവൾ ശബ്ദം ഉയർത്തി.. “മ്മ്….” “ഈ പായസം ദേവമ്മ തന്നു വിട്ടതാ ‘ അവൾ ആദ്യത്തെ ഗ്ലാസ് അവനു നേർക്ക് നീട്ടി. പിന്നീട് അവിടെ കൂടിയ എല്ലാവർക്കും കൊടുത്തു. വൈകുന്നേരവും രാത്രിയിലേക്കും ഉള്ള ഫുഡ് ഒക്കെ ധരൻ പുറത്തു നിന്നു ഓർഡർ ചെയ്തിരുന്നു. തൊട്ട് അടുത്തു താമസിക്കുന്ന നാലഞ്ച് വീട്ടുകാരെയും അവൻ ഡിന്നർ കഴിക്കാൻ ക്ഷണിച്ചിരുന്നു.. അങ്ങനെ വളരെ സന്തോഷം നിറഞ്ഞ ഒരു ദിവസം ആയി മാറുക ആയിരുന്നു അന്ന്.. രാത്രിയിൽ ഏകദേശം ഒരു ഒൻപതു മണി ആയപ്പോൾ ആണ് ലക്ഷ്മി അമ്മയും മേനോൻ അങ്കിളും ഒക്കെ പിരിഞ്ഞു പോയത്….
ധരൻ ഇത്രയും പെട്ടന്ന് വീട് മാറിയതിനു മറ്റൊരു കാരണം ഉണ്ടായിരുന്ന്. മേനോൻ ന്റെ ഒരേ ഒരു മകൾ അനാമിക ക്ക് അവരുടെ തന്നെ ഒരു ഫാമിലി ഫ്രണ്ട് ന്റെ മകന്റെ വിവാഹ ആലോചന ഒത്തു വന്നിരുന്നു… എല്ലാം കൊണ്ടും അനുയോജ്യം ആയിരുന്നു ആ ബന്ധം.. പക്ഷെ അവർക്ക് എന്തോ ധരനെ ഒട്ടും ഇഷ്ടം അല്ലാ.. അവനെ അംഗീകരിക്കാൻ ആ കുടുംബത്തിന് ബുദ്ധിമുട്ട് ആയിരുന്നു.. അവൻ ആ വീട്ടിൽ നിന്നും മാറുക ആണെങ്കിൽ മാത്രം ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുക ഒള്ളു എന്ന് മറ്റൊരു സുഹൃത്ത് വഴിക്ക് ആണ് ധരൻ അറിഞ്ഞത്…അതിൻ പ്രകാരം ആയിരുന്നു ധരന്റെ തിടുക്കപ്പെട്ടു ഉള്ള ഈ നീക്കം… മേനോന്റെ മകൾ അനാമിക ഈ ആഴ്ച അവസാനത്തോട് കൂടി പഠിപ്പ് ഒക്കെ പൂർത്തിയാക്കി വാരുന്നുണ്ട്…
ശേഷം വിവാഹം… അതാണ് അവരുടെ പദ്ധതി ഇനി താൻ ആയിട്ട് ഒരു തടസം ആവേണ്ട എന്ന് കരുതി ആണ് ധരൻ ഈ നീക്കം നടത്തിയത്. “അതേയ്…..” കാർത്തു വിന്റെ ശബ്ദം കേട്ടതും അവൻ ഞെട്ടി മുഖം ഉയർത്തി. “ഇവിടെ ഇരുന്ന് മഞ്ഞു കൊള്ളേണ്ട,,, അകത്തേക്ക് വന്നു കിടക്കാൻ പറഞ്ഞു ദേവമ്മ…” അവന്റ മുഖത്തേക്ക് നോക്കാതെ ആണ് കാർത്തു പറഞ്ഞത്.. “മുറ്റത്തു ആയി ക്രമീകരിച്ചിരിക്കുന്ന ഒരു ബെഞ്ചിൽ വെറുതെ കിടക്കുക ആയിരുന്നു ധരൻ.. സമയം അപ്പോൾ പതിനൊന്നു മണി കഴിഞ്ഞു. “അമ്മ എവിടെ….” “കിടന്നു….” “നീയും പോയ് കിടന്നോ… ഞാൻ അല്പം കഴിഞ്ഞു വന്നോളാം…” അവൻ പറഞ്ഞിട്ടും കാർത്തു പോകാതെ അവിടെ തന്നെ നിന്നു.
“എടി…… നിന്നോട് കേറി പോകാൻ അല്ലേ പറഞ്ഞെ….” . അവൻ ഉച്ചത്തിൽ പറഞ്ഞു. “ധരനും കൂടി വരൂ…. എനിക്ക് ഉറക്കം വരുന്നുണ്ട് ” അവൾ പിറു പിറുത്തു… “അതെന്താ ഞാൻ ക്കൂടെ കിടന്നാലേ കൊച്ചു തമ്പുരാട്ടി ക്ക് ഉറക്കം വരൂവൊള്ളൂ……” അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ധരൻ ചോദിച്ചു..….തുടരും……