അഷ്ടപദി: ഭാഗം 38
രചന: രഞ്ജു രാജു
ധരൻ തരുന്ന ഏത് ശിക്ഷയും അനുഭവിക്കുവാൻ ഞാൻ തയ്യാറാണ്… പക്ഷേ എന്റെ വീട്ടുകാരെ ഒന്നു ഒഴിവാക്കണം….. ഞാൻ ധരന്റെ കാലു പിടിക്കാം… അതും പറഞ്ഞുകൊണ്ട് അവൾ അവന്റെ കാൽക്കലേക്ക് വീണ് പോയിരിന്നു. തന്റെ കാലിൽ പിടിച്ചു പൊട്ടി ക്കരയുന്നവളെ നോക്കി അവൻ ഒരു നിമിഷം നിന്നു. “അവര് എല്ലാവരും കൂടി എവിടേക്ക്പോയെന്ന് പോലും എനിക്ക് അറിയില്ല… മുത്തശ്ശനു ആണെങ്കിൽ ഈയിടെ ആയിട്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു…. പാവം എന്റെ മുത്തശ്ശൻ…… അച്ചുവും എന്നെ വെറുത്തു പോയി….എല്ലാവരും….. എന്നെ വെറുത്തു ” തന്റെ കാൽ കീഴിൽ ഇരുന്നു പതം പെറുക്കുന്നവളെ നോക്കി ധരൻ നെറ്റി ചുളിച്ചു. .
പ്ലീസ്… ധരൻ… അവരെ ഉപദ്രവിക്കല്ലേ….. അവൾ വിങ്ങി പൊട്ടുക ആണ്. കാർത്തിക…. അല്പം കഴിഞ്ഞതും അവൻ അവളെ വിളിച്ചു കൊണ്ട് മേല്പോട്ട് ഉയർത്തി നിറുത്തി. “നിനക്ക് നിന്റെ കുടുംബം ആയിരിക്കും ശരി… പക്ഷെ എനിക്ക് ഞാൻ ചെയ്യുന്നത് എന്തും ശരി ആണ്…. കാരണം ധരൻ ഇന്നോളം എടുത്ത തീരുമാനങ്ങൾ ഒന്നും തെറ്റിയിട്ടില്ല…അതുകൊണ്ട് പറയുന്നത് അനുസരിക്കുക ആവും നിനക്ക് നല്ലത് ” അവളുടെ താടി തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തി കൊണ്ട് ധരൻ അവളോട് പറഞ്ഞു. “എന്തിനാണ് എന്നോട് ഇങ്ങനെ ഒരു പരീക്ഷണം…. ഒരു തെറ്റും ചെയ്യാതാവൾ അല്ലെ ഞാന്…..”
“കൂടുതൽ സംസാരം ഒന്നും വേണ്ട… പറയുന്നത് അനുസരിച്ചാൽ മതി…കേട്ടല്ലോ… അല്ലെങ്കിൽ ഈ ധരന്റെ മറ്റൊരു മുഖം നീ കാണേണ്ടി വരും….” .. “ധരൻ എന്തൊക്കെ പറഞ്ഞാലും ശരി… ഞാൻ അവിടേക്ക് വരില്ല…. എന്നെ കൊണ്ട് ആവില്ല ധരൻ… ഒന്ന് മനസിലാക്കൂ… പ്ലീസ് ” ടി…. അവൻ അവളുടെ ഇരു കവിളിലും ആയി കുത്തി പിടിച്ചു.. “നിന്നോട് മലയാളത്തിൽ അല്ലേടി പുല്ലേ പറഞ്ഞത്….. എന്നിട്ട് മനസിലായില്ലേ നിനക്ക്…. ” . ആഹ്….. അവന്റെ പിടുത്തത്തിൽ അവൾക്ക് വേദനിച്ചു പോയിരുന്നു.. . തന്റെ കവിളിൽ കുത്തി പിടിച്ചിരിക്കുന്ന അവന്റെ കൈ തണ്ടയിൽ അവൾ കയറി പിടിച്ചുകൊണ്ട് കരഞ്ഞു.. “നീ ഇപ്പോൾ തന്നെ റെഡി ആയി എന്റെ കൂടെ പോന്നോളൂ….
എന്നിട്ടാവാം ബാക്കി…” ധരൻ തീരുമാനിച്ചുറപ്പിച്ചു…. എന്നിട്ട് വേഗത്തിൽ റെഡി ആയി പുറത്തേക്ക് പോയ്.. ഗത്യന്തരമില്ലാതെ,കാർത്തുവും അവന്റെ വാക്കുകളെ അനുസരിക്കുകയാണ് ചെയ്തത്.. ദേവമ്മയോടും ലക്ഷ്മി ആന്റിയോടും യാത്ര പറഞ്ഞുകൊണ്ട് കാർത്തു ധരന്റെ ഒപ്പം കാറിലേക്ക് കയറി.. *** വീട്ടിലേക്ക് വേണ്ടതായ സാധനങ്ങൾ മേടിക്കാൻ ആയിട്ട് ഷോപ്പിൽ എത്തിയിട്ട് കാർത്തു ഒരക്ഷരം പോലും മിണ്ടാതെ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു. ഷോപ്പിലെ ഒരു സ്റ്റാഫിന്റെ അരികിലേക്ക് ധരൻ നടന്നു ചെന്നു. പുതിയ ഒരു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം എടുക്കണo… എല്ലാം ബ്രാൻഡഡ് ആയിട്ടുള്ള ഐറ്റംസ് ആയിരിക്കണം….
ഞാനും എന്റെ വൈഫും മാത്രം ആണ് താമസം.. “ഓക്കേ സാർ “. എല്ലാം പർച്ചസ് ചെയ്തു കഴിഞ്ഞപ്പോൾ കടയുടമ അവരുടെ തന്നെ ഒരു വണ്ടിയിൽ ആയിരുന്നു ഇതൊക്കെ കയറ്റി അയച്ചത്.. ധരൻ അവരോട് ലൊക്കേഷൻ പറഞ്ഞു കൊടുത്തിരുന്നു. ശേഷം അവൻ നേരെ പോയത് കാർത്തു വും ആയിട്ട് ഓഫീസിലേക്ക് ആണ്. അവിടെ ആർക്കും ഇപ്പോളും അറിയില്ല, ഇരുവരും വിവാഹം കഴിച്ച വിവരങ്ങൾ. ധരന്റെ പിന്നാലെ കയറി വരുന്ന കാർത്തു നെ കണ്ടതും അവന്തിക യും ഗിരിയു മൊക്കെ അന്തിച്ചു നോക്കി…. അവൾ പക്ഷെ ആരെയും കൂസാതെ പോകുക ആണ് ചെയ്തത്. കാർത്തിക യുടെ മാര്യേജ് കഴിഞ്ഞോ…. ജാനി ശബ്ദം താഴ്ത്തി ചോദിച്ചു. “ങ്ങേ… അതെന്താ നിനക്ക് ഇപ്പോൾ അങ്ങനെ ഒരു സംശയം.” അവന്തിക അവളെ നോക്കി.. അല്ലടാ…..
അവൾ സിന്ദൂരം തൊട്ടിട്ടുണ്ട് നെറുകയിൽ… നീ ശ്രെദ്ധിച്ചോ… നിനക്ക് തോന്നിയത് ആവും.. ആഹ്… നോക്കാം… എന്ന് പറഞ്ഞു കൊണ്ട് അവർ തങ്ങളുടെ ജോലി തുടർന്ന്. എന്തോ വലിയ ആലോചനയോട് കൂടി കസേരയിൽ ചാരി ഇരിക്കുന്ന കാർത്തു വിനെ കണ്ടതും ധരന് ദേഷ്യം ആയി. ടി….. അല്പം കഴിഞ്ഞതും അവൻ ഉറക്കെ വിളിച്ചു. അവൾ ഞെട്ടി എഴുന്നേറ്റു. “നീ എന്താണ് ഇത്രയ്ക്ക് ആലോചിച്ചു കൂട്ടുന്നെ….നിന്റെ ആരേലും… അല്ലെങ്കിൽ വേണ്ട.. എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട….” അവൻ പല്ല് ഞെരിച്ചു. “കാർത്തിക…. നിന്റെ ഒരു റെസിഗ്ണെഷൻ ലെറ്റർ കൂടി എനിക്ക് വേഗം മെയിൽ സെന്റ് ചെയ്യൂ…..” .. “ങ്ങേ….” പറഞ്ഞത് മനസിലാകാത്ത മട്ടിൽ അവൾ ധരനെ നോക്കി.. അവൻ ഒന്നുകൂടി ആവർത്തിച്ചു… ” ധരൻ സീരിയസ് ആയിട്ട് പറഞ്ഞതാണോ” അവൾക്ക് വിശ്വാസം വന്നില്ല…
“ഹ്മ്മ്…… നീ ഇനി ഇവിടേക്ക് ജോലിക്കൊന്നും വരണ്ട, നിന്റെ ശമ്പളം കൊണ്ട് കഴിയേണ്ട ഗതികേട് ഒന്നും എനിക്കുമില്ല… ഇനി നിനക്കുള്ള ജോലിയൊക്കെ ഞാൻ തന്നോളാം… അതങ്ങ് കുടുംബത്തിൽ….. ഇന്നുമുതലെങ്കിലും ഞാൻ ഹാർഡ് വർക്ക് ചെയ്തു തുടങ്ങിയാലേ, കൃത്യം പത്താം മാസത്തിൽ, ഒരു കുഞ്ഞുവാവയെ ഒക്കെ കളിപ്പിച്ചിരിക്കുവാൻ, എന്റെ അമ്മയ്ക്ക്, കഴിയൂ…” അതും പറഞ്ഞു കൊണ്ട് ധരൻ അവളെ ഒന്ന് അടിമുടി നോക്കി. അത് കേട്ടതും സത്യത്തിൽ കാർത്തുവിനെ വിറച്ചു പോയിരുന്നു….. പെട്ടെന്നാണ് ഡോറിൽ ആരോ മുട്ടിയത്… ജാനി ആയിരുന്നു.. ധരനോട് എന്തോ സംശയം ചോദിക്കാൻ എന്ന രൂപേണ, അവൾ കാർത്തുവിനെ കാണുവാനാണ് എത്തിയത്….
പക്ഷേ കാർത്തു അപ്പോഴേക്കും, മുഖം കുനിച്ച് എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു…. ഇന്ന് ഉച്ചയാകുമ്പോഴേക്കും, നീ ഹാഫ് ഡേ ലീവ് എടുത്ത് വീട്ടിലേക്ക് പൊയ്ക്കോളു… ബസ്റ്റോപ്പിൽ കാത്തുനിന്നാൽ മതി….ഞാൻ വന്നുകൊള്ളാം…. ധരൻ എന്തൊക്കെയോ ആലോചിച്ചു തീരുമാനിച്ചതുപോലെ ആയിരുന്നു…. അപ്പോഴാണ് കാർത്തുവിന്റെ ഫോൺ റിംഗ് ചെയ്തത്.. പരിചയമില്ലാത്ത ഒരു നമ്പർ കണ്ടതും അവൾ വേഗം ഫോൺ എടുത്തു…. ഹെലോ… ചേച്ചി… ഞാൻ നിച്ചു ആണ്. നിച്ചുട്ടാ… മോനെ… അവന്റെ ശബ്ദം കേട്ടതും കാർത്തിക കരഞ്ഞു പോയിരുന്നു…. എവിടാ മോനെ,നിങ്ങൾ എല്ലാവരും… ഞങ്ങളു എല്ലാവരും ഇപ്പോൾ രാധ വല്യമ്മ യുടെ വീട്ടിൽ ആണ്… അതെയോ.. അച്ഛനും അമ്മയും ഒക്കെ…
അവർ അപ്പുറത്ത് ഉണ്ട് ചേച്ചി… ഇതു ചിറ്റപ്പന്റെ നമ്പർ ആണ്.. ഞാൻ ആരും കാണാതെ എടുത്തു ചേച്ചിയെ വിളിച്ചതാ…. ” “മ്മ്…..” അത് കേട്ടതും അവൾക്ക് സങ്കടം ആയി. ചേച്ചി…. ധരൻ ചേട്ടൻ എന്ത്യേ “? “ഇവിടെ ഉണ്ട്…..” “ഞാൻ തിരക്കിയതായി പറയണേ… എന്നാൽ വെച്ചോട്ടെ ചേച്ചി… ആരോ വരുന്നുണ്ട്.. കാൾ മുറിഞ്ഞതും ഫോണിലേക്ക് ഉറ്റു നോക്കി കൊണ്ട് കാർത്തു കുറച്ചു സമയം ഇരുന്നു. *** ഉച്ച ആയപ്പോൾ ധരൻ പറഞ്ഞത് പോലെ തന്നെ കാർത്തു ലീവ് എടുത്തിരുന്നു. ബസ് സ്റ്റോപ്പിന്റെ വാതിൽക്കൽ അവനെയും കാത്തു കാർത്തു കുറച്ചു സമയം നിന്നു. അപ്പോളേക്കും അവന്റ വണ്ടി വന്നിരുന്നു. “നിനക്ക് വിശക്കുന്നുണ്ടോ… എന്തെങ്കിലും കഴിച്ചിട്ട് പോകാം നമ്മൾക്ക്….”…. “വേണ്ട…. എന്റെ കൈയിൽ ലഞ്ച് ഇരിപ്പുണ്ട്.. വീട്ടിൽ ചെന്നിട്ട് കഴിക്കാo…..”
അവൾ മറുപടി യും കൊടുത്തു. പതിവ് ആയി പോകുന്ന വഴിയിൽ നിന്നും മാറി ആണ് ധരൻ കാറ് ഒടിച്ചു പോയത്. . “ഇതെങ്ങോട്ടാ പോകുന്നെ…. വഴി തെറ്റിയോ ” അവൾക്ക് സംശയം ആയി… അവൻ അതൊന്നും കേൾക്കാത്ത മട്ടിൽ അങ്ങനെ വണ്ടി ഒടിച്ചു പോയി. “ധരൻ…..” . കാർത്തു വിന്റെ ശബ്ദം ഉയർന്നു. “എന്താടി….” “ഇതു എങ്ങോട്ടാ പോകുന്നെ…..” “അത് അവിടെ ചെല്ലുമ്പോൾ നീ അറിഞ്ഞാൽ മതി” .. അവൻ കാർത്തുവിനെ നോക്കി പറഞ്ഞു. ഇനി കൂടുതലൊന്നും ചോദിച്ചിട്ട് കാര്യമില്ല എന്ന് അവൾക്കറിയാവുന്നത് കൊണ്ട്, പിന്നീടുള്ള യാത്രയിൽ കാർത്തു നിശബ്ദയായിരുന്നു… മെയിൻ റോഡിൽ നിന്നും മാറി ഒരു പോക്കറ്റ് റോഡിലൂടെ, കാറ് 10… 15 മിനിറ്റോളം സഞ്ചരിച്ചു കഴിഞ്ഞു, കേരളത്തനിമ വെളിച്ചോതുന്ന ഒരു വീടിന്റെ മുന്നിലായി ആണ് ചെന്നുനിന്നത്….. കാർത്തുവിന് ആണെങ്കിൽ ഒന്നും മനസ്സിലായതുമില്ല…. ഇത് എന്താ ധരൻ ഇവിടെ….? സീറ്റ് ബെൽറ്റ് ഊരി മാറ്റികൊണ്ട് കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും അവൾ ഇറങ്ങി.….തുടരും……