അഷ്ടപദി: ഭാഗം 35
രചന: രഞ്ജു രാജു
സമയം 5മണി കഴിഞ്ഞിരിക്കുന്നു. സന്ധ്യ മയങ്ങി ഇരുണ്ടു തുടങ്ങി… തുലാമാസം പകുതി കഴിയുമ്പോൾ ഇങ്ങനെ ആണ്… വേഗന്നു നേരം ഇരുളും..അതുകൊണ്ട് എങ്ങും തങ്ങാതെ, രണ്ടാളും കൂടി പെട്ടന്ന് ഇങ്ങട് പോന്നോണം… ദേവമ്മ പറഞ്ഞ കാര്യങ്ങൾ ഓർത്തു കൊണ്ട് നിൽക്കുക ആയിരുന്നു കാർത്തു.. വീടിന്റെ ഉള്ളിലെ സാധനങ്ങൾ എല്ലാം വെളിയില്ക്ക് ഇടുക ആയിരുന്നു, അച്ഛനും ചെറിയച്ഛനും… പിന്നെ വേറെ മൂന്നാല് പേരും ചേർന്നു.. ആരും ത്തന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല… ഓർക്കും തോറും അവളുടെ മിഴികൾ സജലമായി.. അതിനേക്കാൾ ഒക്കെ ഏറെ ത്തന്നെ വേദനിപ്പിക്കുന്നത് അച്ചു വിന്റെ മുഖം തിരിച്ചു കൊണ്ട് ഉള്ള നടപ്പ് കാണുമ്പോൾ ആയിരുന്നു.
ഇന്നലെ വരേയ്ക്കും ജീവന്റെ ജീവൻ ആയിരുന്നു താനും അച്ചുവും… എന്തിനും ഏതിനും അവൾക്ക് തുമ്പി മതി…കോളേജിൽ ആദ്യം ആയി പോകാനു, അമ്പലത്തിൽ പോകാനും,,ഡ്രസ്സ് എടുക്കാൻഅതു സ്റ്റിച് ചെയ്യാൻ കൊടുക്കാൻ,,അങ്ങനെ അങ്ങനെ… എവിടെ പോകാനും… പക്ഷെ ഇപ്പോൾ…. അവളുടെ ജീവിതം തല്ലി തകർത്തത് താൻ ആണല്ലോ എന്നോർക്കുമ്പോൾ…. അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ താൻ കവർന്നെടുത്തു കൊണ്ട് ഇന്നലെ വന്ന ഒരുവന്റെ കൂടെ ഒളിച്ചോടി പോയി… ഇന്ന കാലത്തെ രജിസ്റ്റർ മാര്യേജ് um കഴിഞ്ഞു.. പിന്നെ എങ്ങനെ ആണ് അച്ചുവിന് തന്നോട് ദേഷ്യം തോന്നാതെ ഇരിക്കുന്നെ… ത്തന്നെ പോലെ തന്നെ എല്ലാവിധ വികാര വിചിന്തകൾ ഉള്ള ഒരു പെൺകുട്ടി ആണ് അവളും..
ഈശ്വരാ ന്റെ അച്ചൂന് കാത്തോണേ… അവൾക്ക് നന്മ മാത്രം വരുത്താവൊള്ളെ… ഒരായിരം തവണ ആവർത്തിച്ച പല്ലവി, പിന്നെയും പിന്നെയും കാർത്തു മനസ്സിൽ ഉരുവിട്ട് കാർത്തു നോക്കി നിൽക്കെ ആണ് കുടുംബത്തിൽ ഉള്ളവർ എല്ലാവരും, തന്റെ അച്ഛനും അമ്മയും ഒക്കെ,ചേർന്ന് തറവാടിന്റെ പടി ഇറങ്ങി പോയത്. ആരോടും ഇറങ്ങി പോകല്ലേ എന്ന് പറഞ്ഞു കൊണ്ട്, ഈ യാത്ര തടയാൻ ഉള്ളിൽ വല്ലാത്തമോഹം പോലെ… ആരുമാരും അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല എന്നതാണ് സത്യം. അവൾക്ക് ചങ്ക് പൊടിയുന്നത് പോലേ ആണ് തോന്നിയെ… എത്രയൊക്കെ ആയാലും ശരി, തന്റെ അച്ഛനും അമ്മയും അല്ലേ…മുത്തശ്ശനു ആണെങ്കിൽ നന്നായി പ്രായം ചെന്നത് ആണ്… ചിറ്റ ആണ് മുത്തശ്ശൻറെ കൈയിൽ പിടിച്ചു ഇറക്കി കൊണ്ട് വന്നത്..
അതു കണ്ടപ്പോൾ ആയിരുന്നു അവൾക്ക് ഏറെയും ദുഃഖം. ഇനി എങ്ങോട്ട്…. എന്താവും അവരുടെ അവസ്ഥ… നെഞ്ചു വിങ്ങുന്ന വേദനയിൽ ഉമ്മറ കോലായിലെ തൂണിൽ പിടിച്ചു,,കൊണ്ട് വിറയലോടെ അവൾ നിന്നു. അവരുടെ വണ്ടി അകന്നു പോയത് നോക്കി നിറകണ്ണുകളോടെ നിൽക്കുവാൻ മാത്രെ ആ പാവത്തിന് കഴിഞ്ഞുള്ളു. ടി… ധരന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി. “എന്ത് കൂത്തു കാണുവാടി…..” അവൾ ഒന്നും മിണ്ടാതെ കൊണ്ട് മുഖം കുനിച്ചു. “കണ്ടു കഴിഞ്ഞു എങ്കിൽ കേറി പോയി എനിക്ക് ഒരു ചായ എടുക്ക്.. വേഗം ആവണം ” അവൻ ധൃതി കാട്ടി. കാർത്തു അടുക്കളയിൽ ചെന്നപ്പോൾ, അവിടെ യാതൊരു വിധ സാധനങ്ങളും ഇല്ലായിരുന്നു.. വക്കു പൊട്ടിയ ഒന്നു രണ്ട് പ്ലേറ്റുകളും, കപ്പുകളും ഒഴിച്ച് എല്ലാം അവിടെ നിന്നും കൊണ്ട് പോയിരിന്നു.
അവൾ എല്ലായിടത്തും ഒന്നു പരിശോധന നടത്തി എങ്കിലും ശ്രെമം വിഭലമായി രുന്ന്. മടിച്ചു മടിച്ചു ആണ് അവൾ ധരന്റെ അടുത്തേക്ക് ചെന്നത്. ചായ വെയ്ക്കാൻ ഉള്ള പാത്രങ്ങൾ ഒന്നു ഇവിടെ ഇപ്പോൾ ഇല്ല്യ…… പാലും, പൊടിയും പഞ്ചസാര യും ഒന്നും ഇല്ല്യ….” “ഹ്മ്മ്…. എങ്കിൽ നീ വേഗം റെഡി ആവൂ… ആവശ്യം ഉള്ളത് എന്താണ് എന്ന് വെച്ചാൽ മേടിക്കാം….” ഒന്നും മിണ്ടാതെ നിൽക്കുന്ന കാർത്തു നെ കണ്ടതും അവനു ദേഷ്യം തോന്നി.. “കാർത്തിക….. നീ ഇവിടെ ഒന്നും അല്ലേ ” പെട്ടന്ന് അവൾ അവന്റ മുഖത്തേക്ക് നോക്കി. “ധരൻ… നമ്മൾക്ക് ദേവമ്മയുടെ അടുത്തേക്ക് പോകാം… അവിടെ താമസിച്ചാൽ പോരേ ” ധൈര്യം സംഭരിച്ചു കൊണ്ട് അവൾ ചോദിച്ചു. “പോരാ…..എന്റെ തീരുമാനങ്ങൾ ഒക്കെ ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു…. ഇനി ഉള്ള കാലം നമ്മൾ രണ്ടാളും കഴിയുന്നത് ഇവിടെ ആണ്…
യാതൊരു മാറ്റവും ഇല്ല താനും അതിനു .” അവൻ ആണെങ്കിൽ അരഭിത്തി യിൽ ഇരിക്കുക ആയിരുന്നു അപ്പോള്… എഴുന്നേറ്റു കാർത്തു വിന്റെ അടുത്തേക്ക് വന്നു. നീ പോയി ഡ്രെസ് മാറി വാ…. രാവിലെ ലക്ഷ്മി അമ്മ ഉടുപ്പിച്ചു കൊടുത്ത കല്യാണ പുടവ ഇതേ വരെയും ആയിട്ടും മാറിയിട്ടില്ല എന്നത് അപ്പോൾ ആണ് കാർത്തു ഓർത്തത്. . തന്റെ റൂമിലേക്ക് അവൾ നടന്നു. … നേര്യതിന്റെ, തുമ്പ് ഉറപ്പിച്ചു വെച്ചിരുന്ന സേഫ്റ്റിപിൻ തോളിൽ നിന്നും അഴിച്ചു മാറ്റി മേശമേൽ വെച്ചു കഴിഞ്ഞു അവൾ തടി അലമാരയുടെ കണ്ണാടിപ്രതലത്തിലേ തന്റെ പ്രതിബിംബത്തിലേക്ക് സാകൂതം നോക്കി നിന്നു പോയി … എന്തൊക്കെ ആണ് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്റെ ജീവിതത്തിൽ സംഭവിച്ചത്..
ഒരു സിനിമാക്കഥ പോലെ ആണ് അവൾക്ക് തോന്നിയത്.. ഒരു സുപ്രഭാതത്തിൽ അമ്പല നടയിൽ വെച്ചു ധരനെ ആദ്യമായി കണ്ടതും, റോഡിൽ തടഞ്ഞു വെച്ഛ് താൻ അയാളോട് വഴക്ക് ഇട്ടതും, ചെളി വെള്ളം തെറുപ്പിച്ചതും,,ഓഫീസിൽ വെച്ചു ധരനെ, കണ്ടതും , പിന്നീട് നടന്ന ഓരോരോ കാര്യങ്ങളും അവൾ അവിടെ നിന്നു കൊണ്ട് ഓർക്കുക ആയിരുന്നു… ആർക്കും വേണ്ടാതായി ഒടുവിൽ.. ചുടു കണ്ണീർ കവിളിനെ തഴുകിയതും ഇടുപ്പിൽ ഒരു തണുപ്പ് പടർന്നു മുറുകിയപ്പോൾ അവൾ നിന്നിടത്തു നിന്നും മേല്പോട്ട് പൊങ്ങി.. പിന്നിലേക്ക് തിരിഞ്ഞതും,മാറിലെ നേര്യത് അടർന്നു താഴേക്ക് വീണു… ധരന്റെ നെഞ്ചിൽ തട്ടി നിന്നതും, അനാവൃതമായ മാറിലേക്ക് , നേര്യത് എടുത്തു വേഗം ത്തന്നെ അവൾ മറ തീർത്തു..
അവളുടെ പിടയുന്ന മിഴികളിലേക്കും, മേൽചുണ്ടിന് മുകളിൽ,പൊടിയുന്ന വിയർപ്പ് കണങ്ങളിലും, നോക്കി അവളോട് ഒട്ടി നിൽക്കുക ആയിരുന്നു ധരൻ അപ്പോളും… തന്റെ ഇടുപ്പിൽ അമർന്നിരുന്ന അവന്റെ കൈ വിടുവിക്കുവാൻ കാർത്തു ഒരു ശ്രെമം നടത്തി.. “നീ എന്തിനാ ഇവിടെ നിന്നു കരയുന്നത്……നിന്റെ ആരെങ്കിലും ഉടലോടെ സ്വർഗത്തിൽ പോയോ….” അവന്റ ശബ്ദം മുരണ്ടു.. കാർത്തു ഒന്നും മിണ്ടാതെ, കൊണ്ട് നിൽപ്പ് തുടർന്ന്. “ഇങ്ങനെ ആണോടി ഡ്രസ്സ് ചേഞ്ച് ചെയ്യുന്നത്….. ഇനി നിന്നേ ഇതൊക്കെ ഞാൻ പഠിപ്പിച്ചു തരാം…വേണോ ” “വേണ്ട…. ഞാൻ മാറിക്കോളാം…” കിതച്ചു കൊണ്ട് പറയുന്നവളെ നോക്കിയതും അവൻ തന്റെ അധരത്തിൻ കോണിലായി അവൾക്കായി ഒരു ചിരി ഒളിപ്പിച്ചു… പത്തു മിനിറ്റ്… അതിനു മുന്നേ റെഡി ആയി വന്നോണം…..
അവൻ വാതിലിന്റെ അടുത്ത് എത്തിയിട്ട് ഒന്നൂടെ അവളോട് ഓർമിപ്പിച്ചു. വാതിൽ കടന്നു ഇറങ്ങിയതും,അതു ഒരു ഊക്കോട് കൂടി,കൊട്ടി അടയുന്ന ശബ്ദം കേട്ടു ധരൻ ഒന്നു തിരിഞ്ഞു നോക്കി. കാർത്തു വിന് ആണെങ്കിൽ തന്റെ കുളപ്പടവിലേക്ക് ഒന്നു ഓടി പോകാൻ ആഗ്രഹം തോന്നി. എല്ലാ ദുഃഖവും ഇറക്കി വെയ്ക്കുവാൻ പറ്റിയ, തന്റെ പ്രിയപ്പെട്ട ഇടo… അവൾ പിൻ വാതിൽ തുറന്നുകൊണ്ട് വേഗം തന്നേ പുറത്തേക്ക് ഇറങ്ങി. ധരൻ ആരെയോ ഫോണ് വിളിച്ചു കൊണ്ട് ആകായത്തിൽ ഇരിപ്പുണ്ട്.. മാറാനുള്ള ഒരു പാവാടയും ടോപ്പും, മറ്റും എടുത്തു കൊണ്ട് വേഗത്തിൽ കുളപ്പുരയിലേക്ക് കയറി.. മുണ്ടും നേര്യതും പറിച്ചു മാറ്റിയ ശേഷം, പാവാട എടുത്തു മേല്പോട്ട് മുറുക്കി,ഉടുത്തു…….തുടരും……