അഷ്ടപദി: ഭാഗം 34
രചന: രഞ്ജു രാജു
കാർത്തിക നാരായൺ എന്നെഴുതിയ പേരിന്റെ അടിയിൽ, തന്റെ ഒപ്പ് കൂടി പതിഞ്ഞതും, കാർത്തു ധരന്റെ സ്വന്തം ആകുക ആയിരുന്നു… ഒപ്പിടുമ്പോൾ പാവം കാർത്തുവിനെ വിറച്ചു പോയിരിന്നു. എത്രയൊക്കെ തന്നോട് മോശമായി പെരുമാറിയെങ്കിലും, അച്ഛന്റെയും അമ്മയുടെയും മുഖം ഓർക്കുമ്പോൾ, അവൾക്ക് നെഞ്ചുവിങ്ങി.. അച്ഛാ……. എന്താടാ മുത്തേ.. എന്നെ കല്യാണം കയിച്ചു വിടുമ്പോൾ അച്ഛന് സങ്കടം ആവുമോ… “പിന്നേ… എന്റെ കാർത്തുമ്പി പോകുമ്പോൾ അച്ഛൻ വാവിട്ടു കരയും…” . “ശോ… എന്നാലേ ഞാൻ കല്യാണം കയി ക്കുന്നില്ല കെട്ടോ.” “യ്യോ… അതെന്താ മുത്തേ…”
“അതേയ്… എന്റെ അച്ഛൻ കരയുന്നത് കാണാൻ കാർത്തുനു സങ്കടം ആണ്….” അച്ചോടാ പൊന്നേ… അന്ന് ത്തന്നെ വാരി പുണർന്നു അച്ഛനും അമ്മയും ഉമ്മകൾ കൊണ്ട് മൂടി.. ഓർമ്മകൾ ക്ക് അന്ന് 7 വയസ് ആയിരുന്നു… ഷാരത്തെ, പ്രേമ വല്യമ്മേ ടേ മോൾടെ കല്യാണത്തിന് പോയത് ആയിരുന്നു താനും അച്ഛനും അമ്മയും ഒക്കെ കൂടി.. അന്ന് ചെക്കന്റെ ഒപ്പം പോകുന്ന നേരത്ത് ശ്രീദേവി ചേച്ചി ഒരുപാട് കരഞ്ഞു…. അതു കണ്ടു തനിക്കും സങ്കടം ആയിരുന്നു.. അന്നു രാത്രിയിൽ കിടക്കുന്ന നേരത്ത് അച്ഛനോട് ചോദിച്ചത് ആയിരുന്നു താൻ ഈ കാര്യം..
വളർന്നപ്പോൾ എല്ലാം അമ്മയും ദേവമ്മ യും ഒക്കെ പറഞ്ഞു കളിയാക്കുന്ന ഒരു കഥ ആയിരുന്നു ഇതു.. കാർത്തു വിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. താൻ…..എല്ലാവരെയും വേദനിപ്പിച്ചു ല്ലോ… തന്റെ അച്ഛനും അമ്മയും ഇന്ന്… എല്ലാവരുടെയും ശാപം ഏറ്റു വാങ്ങി കൊണ്ട് എന്തിനായിരുന്നു തനിക്ക് ഇങ്ങനെ ഒരു വിവാഹം.. . മുജ്ജന്മ പാപം ആണോ ഈശ്വരാ.. ടി…… ധരന്റെ അലർച്ച യിൽ അവൾ നടുങ്ങി. എത്ര വട്ടം വിളിക്കണം നിന്നേ… സ്വപ്നം കണ്ടു കഴിഞ്ഞോ നീയ്.. അപ്പോളാണ് കാർത്തു വിന് സ്ഥല കാല ബോധം പോലും വന്നത്. അവൻ കാറിൽ നിന്നും ഇറങ്ങി.
എന്നിട്ട് കാർത്തുവിനു ഡോർ തുറന്നു കൊടുത്തു തന്റെ വീടിന്റെ മുറ്റത് ആണ് എത്തിയിരിക്കുന്നത്. നോക്കിയപ്പോൾ കണ്ടു ഉമ്മറത്തു നിൽക്കുന്ന അച്ഛൻ.. ഒപ്പം മുത്തശ്ശനു ഉണ്ട്.. മിടിക്കുന്ന ഹൃദയത്തോടെ കാർത്തു ഇറങ്ങി. കാലുകൾ തളരും പോലെ… എങ്ങും ഒരു പിടിത്തം കിട്ടാതെ അവൾ വിഷമിക്കുക ആയിരുന്നു. കൈ തണ്ടയിൽ ഒരു മുറുക്കം പോലെ. ധരൻ ആയിരുന്നു അത്. ആരോടും ഒരക്ഷരം പോലും സംസാരിക്കാതെ, ധരൻ അകത്തേക്ക് കയറി. തടഞ്ഞ അച്ഛന്റെ മുഖത്തേക്ക് അവൻ സൂക്ഷിച്ചു നോക്കി. നിനക്ക് എന്ത് വേണം….. എനിക്ക് എന്റെ തറവാട് വേണം…
അതിനു വേണ്ടി ആണ് ഞാൻ വന്നത്…. വേഗം തന്നെ എല്ലാം ഇറങ്ങി പോകാൻ നോക്ക്… അവൻ ഉമ്മറത്തേക്ക് കയറി നിന്ന് കൊണ്ട് പറഞ്ഞു. “എടാ…. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ,വെറുതെ ഒരു സീൻ ഉണ്ടാക്കരുത്… രണ്ടാളും പോകാൻ നോക്ക് വേഗം…..” അത് കേട്ടതും ധരൻ ഉറക്കെ പൊട്ടി ചിരിച്ചു. എന്നിട്ട് കർത്തുവിനെ അല്പം കൂടി തന്നിലേക്ക് ചേർത്തു. “ഞാനും എന്റെ ഭാര്യ യും, ഇനി മുതൽക്കേ ഇവിടെ ആണ് താമസിക്കുന്നത്.. അതിനു തടസം ആയി ആരു നിന്നാലും ശരി, അവർ എന്റെ കൈക്ക് പണി ഉണ്ടാക്കും….” . “എടി…. നാശം പിടിച്ചവളെ… നീയ്……
നിന്റെ ബുദ്ധി ആയിരുന്നോടി ഇതു എല്ലാം… പറയെടി….. …” വിമല പാഞ്ഞു വന്നു കർത്തുവിനെ പിടിച്ചു തള്ളി. പെട്ടന്ന് ആയതു കൊണ്ട് ബാലൻസ് കിട്ടാതെ അവൾ പിന്നിലേക്ക് വീഴാൻ ഭാവിച്ചു. എന്നാൽ അപ്പോളേക്കും ധരൻ അവളെ പിടിച്ചിരുന്നു. “ദേ തള്ളേ… കുറേ ആയി നിങ്ങൾ ഉണ്ടാക്കാൻ തുടങ്ങിട്ട്… മര്യാദ ആണെങ്കിൽ മര്യാദ… അല്ലാതെ ഒരുമാതിരി കൂതറ സ്വഭാവം കാണിച്ചു വന്നാൽ ഉണ്ടല്ലോ, നിങ്ങള് വിവരം അറിയും കേട്ടോ…. പറഞ്ഞില്ലെന്നു വേണ്ട.” “കാർത്തു” . മുത്തശ്ശൻ വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി.. “മോളെ…ധരനെയും വിളിച്ചു കൊണ്ടു ഇറങ്ങി പോകാൻ നോക്ക്…. സംഭവിച്ചത് ഒക്കെ സംഭവിച്ചു കഴിഞ്ഞു..
ഇനി നാണംകെടാൻ വയ്യാ…..” കാർത്തു ആണെങ്കിൽ ധരന്റെ മുഖത്തേക്ക് നോക്കി. പക്ഷെ ആൾക്ക് തന്നെ കണ്ട ഭാവം പോലും ഇല്ലായിരുന്നു. എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു വന്ന ആളോട് താൻ ഇനീ ഒന്നും പറഞ്ഞത് കൊണ്ട് കാര്യം ഇല്ലാ എന്ന് അവൾക്ക് അറിയാം. എങ്കിലും ഒരു അവസാന ശ്രെമം എന്ന വണ്ണം അവൾ ധരന്റെ തോളത്തു കൈ എത്തി പിടിച്ചു. അവന്റെ ദൃഷ്ടി തന്റെ നേർക്ക് പതിഞ്ഞപ്പോൾ, അവളുടെ മുഖം കുനിഞ്ഞു. “കാലം കുറെ ആയില്ലേ, ചുളിവിൽ കഴിയാൻ തുടങ്ങിയിട്ട്.. ഇനി അത് പറ്റില്ല കാർന്നോരെ… എനിക്ക് അർഹത പ്പെട്ട എന്റെ സ്വത്ത്….
അതിൽ ആരും അവകാശം സ്ഥാപിക്കാൻ ഞാൻ സമ്മതിക്കില്ല… വേഗം ആയിക്കോട്ടെ… എല്ലാം ഇറങ്ങി പോകുന്നുണ്ടോ.. ഇല്ലെങ്കിൽ ഞാൻ അടുത്ത മാർഗം നോക്കും” അവന്റെ ശബ്ദം മാറി…. “ധരൻ…. അത് നടക്കില്ലടോ… തന്റെ വ്യാമോഹം ആണ് അതൊക്കെ…. എന്തൊക്കെ സംഭവിച്ചാലും ശരി, ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങില്ല ..” അച്ഛനും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന് കാർത്തുവിന് തോന്നി . അതിനു കാരണങ്ങൾ ഏറെ ആണ്.. ഇവിടെ നിന്നും പടിയിറങ്ങിയാൽ തല ചായ്ക്കാൻ ഒരിടം പോലും ആർക്കും ഇല്ലാ….. തറവാട്ടു സ്വത്ത് എടുത്തു കൈ കാര്യം ചെയ്ത് ആയിരുന്നു ജീവിച്ചത്….
പക്ഷെ താൻ പോലും അറിഞ്ഞിരുന്നില്ല അത് ദേവമ്മ യുടെ അവകാശപ്പെട്ട വസ്തു ആണെന്ന് ഉള്ള കാര്യം. “വ്യാമോഹം… അതും എനിക്കോ മിസ്റ്റർ നാരായണൻ……” ധരൻ അയാളെ നോക്കി പുച്ഛിച്ചു.. എന്റെ അമ്മയുടെ സ്വത്തും പണവും തട്ടി എടുത്തു, അമ്മയെ തടവിൽ പാർപ്പിച്ചു,,,,നിങ്ങൾ എല്ലാവരും കൂടി സുഖിച്ചു, സന്തോഷിച്ചു കഴിഞ്ഞു…. അതും ഇത്രയും വർഷം…. ഒരു പരാതി പോലും പറയാതെ, പാവം എന്റെ അമ്മ,വേലക്കാരി യെ പോലെ, അല്ലെങ്കിൽ അതിലും താഴെ, നിങ്ങൾ നൽകിയ സ്ഥാനവും പേറി, ഇവിടേ കഴിഞ്ഞത്… ‘എന്താടോ നാരായണാ…
ഇങ്ങനെ ഒരു വരവ്,, അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല അല്ലേ..അന്ന് താനും തന്റെ അനിയനും കൂടി തെരുവിലേക്ക് കൊണ്ട് തള്ളി വിട്ടപ്പോൾ ഓർത്തിരുന്നില്ല കാലം എനിക്കായി ഒരു ദിവസം മാറ്റി വെച്ചിട്ടുണ്ട് എന്ന്…. ഒറ്റ ഒരെണ്ണത്തെ, ഇവിടെ കണ്ടു പോകരുത്…. എന്താണ് എടുക്കാൻ ഉള്ളത് എന്ന് വെച്ചാൽ,വേഗം എടുത്തു കൊണ്ട് ഇറങ്ങിക്കോണം..ഇല്ലെങ്കിൽ ഞാൻ എല്ലാം എടുത്തു ആ തെക്കുവശത്തെ തൊടിയിൽ ഇട്ട് കത്തിച്ചു ചാമ്പൽ ആക്കും..” അത് പറയുമ്പോൾ അവന്റ കണ്ണുകളിൽ അഗ്നി എരിഞ്ഞിരുന്നു.. രംഗം കൂടുതൽ വഷളാകാൻ തുടങ്ങിയതും ഇറങ്ങുന്നത് ആണ് നല്ലത് എന്ന് അവർക്കൊക്കെ മനസിലായി.
ഒരു മണിക്കൂർ…. കൃത്യം ഒരു മണിക്കൂറിനുള്ളിൽ എല്ലാരും ഇറങ്ങണം…. ഇല്ലെങ്കിൽ ഈ ധരന്റെ മറ്റൊരു മുഖം ആയിരിക്കും നിങ്ങൾ കാണുന്നത്.. അച്ഛൻ ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ട്. അമ്മയും മുത്തശ്ശി യും കൂടെ ത്തന്നെ കൊന്നു തിന്നാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുക ആണ് എന്ന് കാർത്തുവിന് തോന്നി.. ധരന്റെ .പിന്നിലേക്ക് ഒതുങ്ങി കൂടി നിൽക്കുക ആയിരുന്നു അവൾ അപ്പോൾ.. വാസുദേവൻ ചെറിയച്ഛൻ തിടുക്കത്തിൽ സ്കൂട്ടറിൽ വരുന്നുണ്ടായിരുന്നു. പിന്നാലെ ഒരു പിക്ക് അപ്പ് വാനും…
അകത്തളത്തിൽ നിന്നും സാധനങ്ങൾ ഒന്നൊന്നായി ഇറക്കി മുറ്റത്തേക്ക് വെയ്ക്കുക ആണ് എല്ലാവരും കൂടി. ധരൻ ആണെങ്കിൽ ഇതൊന്നും ത്തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിൽ ഇരിപ്പുണ്ട്. അച്ചു വും നിച്ചു വും കൂടി ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ കണ്ട കാഴ്ച്ചയിൽ അവർ ഞെട്ടിയതായി കാർത്തു വിന് മനസിലായി. കാർത്തുവിനെ ദേഷ്യത്തിൽ നോക്കി യിട്ട് അച്ചു അകത്തേക്ക് കയറി പോയി. നിച്ചു മാത്രം അവളെ നോക്കി ഒന്ന് പുഞ്ചിരി ച്ചു. ധരൻ അവനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചതും, അകത്തു നിന്നും, ചെറിയമ്മ അവനെ ഉറക്കെ വിളിച്ചു…….തുടരും……