അഷ്ടപദി: ഭാഗം 33
രചന: രഞ്ജു രാജു
എന്റെ ലക്ഷ്മിയമ്മേ,,,, അത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ ഇങ്ങനെ മീശ യും വെച്ചു കൊണ്ട് ആണാണ് എന്ന് പറഞ്ഞു നടക്കേണ്ട കാര്യം ഉണ്ടോ…” അതും പറഞ്ഞു കൊണ്ട് ധരൻ വെളിയിലേക്ക് ഇറങ്ങി പോയി *** ഓഫീസിൽ എത്തി അര മണിക്കൂർ കഴിഞ്ഞപ്പോൾ ധരന്റെ ഫോണിലേക്ക് ഒരു മെസ്സേജ്. നോക്കിയപ്പോൾ കാർത്തു ആണ് ഫ്രീ ആണോ ഇപ്പോൾ. ഹ്മ്മ്.. പറയു… അവൻ റിപ്ലൈ കൊടുത്തു. കുറച്ചു സമയമായിട്ടും, അവളുടെ മെസ്സേജ് ഒന്നും വരാത്തതുകൊണ്ട് ധര ൻ അവളെ,ഫോണിലേക്ക് വിളിച്ചു. ഹെലോ…. രണ്ടുമൂന്ന് തവണ റിംഗ് ചെയ്തതിനുശേഷം അവൾ ഫോൺ എടുത്ത് കാതിലേക്കു ചേർത്തു.. നിനക്കെന്താണ് എന്നോട് പറയുവാനുള്ളത്..
ധരന്റെ പുരുഷമായ ശബ്ദം… അത് പിന്നെ….. ഞാൻ… എനിക്ക്… നിനക്ക് വിക്കുണ്ടോ…. അവന് ദേഷ്യം വന്നു.. ഇല്ല…… പിന്നെ…. അത് പിന്നെ… എന്താണ് പറയാനുള്ളതെന്ന് വെച്ചാൽ വേഗം പറഞ്ഞു തുലയ്ക്ക്… അവൻ ഗൗരവത്തിൽ ആയിരുന്നു. ” ധരൻ… നമ്മൾക്ക് ഈ വീട്ടിൽ താമസിച്ചാൽ പോരെ, ഇനി അവിടേക്ക് തിരികെ കയറിച്ചെല്ലണോ…. അത് പിന്നെയും പ്രശ്നങ്ങൾ കൂട്ടത്തെ ഉള്ളൂ….’ ചിലമ്പിച്ച ശബ്ദത്തിൽ കാർത്തു അവനോട് പറഞ്ഞു. ” നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ” ” ഇല്ല” “ഓക്കേ…. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്, അതിൽ മറ്റാരെയും, കൈ കടുത്തുവാൻ, എനിക്ക് താല്പര്യമില്ല….
രാവിലെ ഞാൻ എന്താണോ നിന്നോട് പറഞ്ഞത്, അതുതന്നെ ഇന്ന് നടക്കുകയും ചെയ്യും… ഇത് ധരന്റെ വാക്കുകൾ ആണ്.. അതും പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു. ദേവമ്മ മുറിയിലേക്ക് കയറി വന്നപ്പോൾ കരഞ്ഞു കൊണ്ടിരിക്കുന്ന കാർത്തുവിനെയാണ് കാണുന്നത്…. മോളെ… അവർ അവളുടെ തോളിൽ കൈവച്ചു.. “ദേവമ്മേ… എനിക്ക് സത്യമായിട്ടും പേടിയാകുവാ… ധരൻ ആണെങ്കിൽ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിലാണ്…. വീട്ടിലേക്ക് തിരികെ നമ്മൾ എല്ലാവരും കൂടി ചെന്നാൽ, എന്താകും സ്ഥിതി..” തന്റെ ആകുലതകൾ മുഴുവനും മറച്ചുവയ്ക്കാതെ അവൾ ദേവമ്മ യെ നോക്കി എനിക്കറിഞ്ഞുകൂടാ കുട്ടി…. ദേവനോട് ഞാൻ ഒരുപാട് തവണ പറഞ്ഞതാണ്…
പക്ഷേ അവൻ, അതൊന്നും കേൾക്കാൻ പോലും താല്പര്യം കാണിക്കുന്നില്ല…. ഇനിയെല്ലാം നമ്മൾക്ക് വരുന്നിടത്ത് വച്ച് കാണാം അത്ര മാത്രമേ എനിക്ക് പറയാനുള്ളചെയ്യാൻ “ഞാനും കൂടി അകത്തേക്ക് വന്നോട്ടെ..” ഡോറിൽ ചെറുതായി തട്ടികൊണ്ട് ലക്ഷ്മി ആന്റി അവരെ നോക്കി പുഞ്ചിരിച്ചു. ” എന്ത് ചോദ്യമാ ലക്ഷ്മി…വരൂന്നേ… ” ലക്ഷ്മി അകത്തേക്ക് കയറി വന്നതും, അവരുടെ കയ്യിൽ , ഒരു കവർ ഉണ്ടായിരുന്നു.. അവർ അത് കാർത്തുവിനെ ഏൽപ്പിച്ചു.. ” എന്താണ് ആന്റി…” “തുറന്ന് നോക്കിക്കേ ” കാർത്തു അത് എടുത്തു നോക്കി. സ്വർണ കരയുള്ള സെറ്റും മുണ്ടും ആയിരുന്നു,…
കൂടെ ഒരു ജ്വല്ലറി ബോക്സും. അതിൽ ആണെങ്കിൽ ഒരു ജോഡി ജിമുക്കി കമ്മലും, വളകളും പിന്നെ രണ്ട് മോതിരങ്ങളും ഉണ്ടായിരുന്നു. ബ്ലൗസ് പാകമാകുമോ എന്നറിയില്ല, പൊന്നൂന്റെ ആണ്… ലക്ഷ്മിയുടെയും മേനോന്റെയും ഒരേയൊരു മകളാണ് നന്ദന … പൊന്നി എന്നാണ് എല്ലാവരും അവളെ വിളിക്കുന്നെ. കാർത്തുവാണെങ്കിൽ, തന്റെ കയ്യിലിരിക്കുന്ന, കല്യാണപ്പുടവയിലേക്ക് നോക്കിയിരിക്കുകയാണ്. “മോളെ… സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു കഴിഞ്ഞു…. ഇനി ഇതോർത്ത് വിലപിച്ചിരുന്നിട്ട് യാതൊരു കാര്യവുമില്ല,,,, ധരനോട് മോളുടെ വീട്ടുകാർ ചെയ്ത പ്രവർത്തികൾ ഓർത്തു നോക്കുമ്പോൾ, അവൻ, തിരിച്ച്, ഒന്നും ചെയ്തിട്ടില്ല…..
മോളെ ആത്മാർത്ഥമായി തന്നെയാണ് അവൻ താലി ചാർത്തിയത്… അവന്റെ ഭാര്യയായിട്ട് അംഗീകരിക്കുകയും ചെയ്തു…. ഇനി നിങ്ങൾ രണ്ടാളും, ഒരുമിച്ച് ജീവിക്കണം…. … …. ധരനെ പുകഴ്ത്തി ഒരുപാട് ലക്ഷ്മി ആന്റി സംസാരിച്ചു.. കാർത്തു ഒന്നിനും മറുപടി പറയാതെ ഒരുതരം നിർവികാരതയോടു കൂടി ഇരിക്കുകയാണ്.. ധരന്റെ ഉദ്ദേശം എന്തായിരുന്നു എന്ന് അവൾക്ക് മാത്രമേ അറിയുകയുള്ളൂ…. കാരണം തന്റെ വീട്ടുകാരോടുള്ള പക വീട്ടുവാനാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നതെന്ന് ഒരായിരം ആവർത്തി തന്നോട് പറഞ്ഞു കഴിഞ്ഞിരിക്കുന്നു… പക്ഷേ കാർത്തു ആരോടും അതൊന്നും, സൂചിപ്പിച്ചില്ല. ഇതൊക്കെ അറിഞ്ഞാൽ ദേവമ്മയ്ക്ക്,സങ്കടമാകും എന്ന് അവൾ കരുതി..
ധരൻ,ഓഫീസിൽ നിന്നും ഇറങ്ങുകയാണെന്ന് പറഞ്ഞുകൊണ്ട് മേനോനെ ഫോൺ വിളിച്ചിരുന്നു. അയാൾ അത് ലക്ഷ്മിയെ അറിയിച്ചു. മോളെ കാർത്തു… വേഗം തന്നെ പോയി കുളിച്ച് റെഡിയാകൂ… വൈകാതെ തന്നെ അവൻ എത്തും എന്നാണ് അച്ഛൻ പറഞ്ഞത്.. കുളിച്ച് ഇറങ്ങി, വന്നശേഷം, അവൾ തന്നെയാണ് സെറ്റുമുണ്ട് ഞുറിഞ്ഞുടുത്തത്…. കുളിപ്പിന്നൽ പിന്നി ഇട്ടിരുന്ന മുടിയിലേക്ക്, ദേവമ്മയാണ് അവൾക്ക് പൂ ചൂടി കൊടുത്തത്.. അവൾ വെറുതെ ഇരിക്കുകയാണ് ച്യ്തത്.. മുഖത്ത് അല്പം പൗഡറും പൂശി, ഒരു നുള്ള് സിന്ദൂരം കൊണ്ട് വട്ടത്തിൽ ഒരു പൊട്ട് അവളുടെ നെറ്റിമേലും,തൊട്ട ശേഷം , കുറച്ചു കണ്മഷിയെടുത്ത്, മോതിരവിരലിനാല് ഒന്നെഴുതി കൊടുക്കുകയും ചെയ്തു..
ആഹ്.. മോളെ സുന്ദരി ആക്കിയല്ലോ ദേവമ്മ.. കാർത്തു ഇറങ്ങി വന്നപ്പോൾ ലക്ഷ്മി ചിരിച്ചുകൊണ്ട്, അവളെ നോക്കി. മേക്കപ്പ് ചെയ്യാൻ ഉള്ള ഐറ്റംസ് ഒന്നും ഇവിടെ ഇല്ലന്നേ… എനിക്ക് ആകെ കൂടെ ഇതൊക്കെ ഒള്ളു.. സിന്ദൂരവും കണ്മഷി യും ദേവമ്മ തിരികെ ലക്ഷ്മിയെ ഏൽപ്പിച്ചു.. “അമ്മേ… ഞാൻ ഇത്തിരി വെള്ളം കുടിക്കട്ടെ..വല്ലാത്ത പരവേശം ” എന്ന് പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി.. അപ്പോഴേക്കും ധരനും എത്തി. എല്ലാവർക്കും കൂടി ഒരു വണ്ടിയിൽ പോകാൻ ബുദ്ധിമുട്ടുള്ളത് കാരണം, മേനോൻ തന്റെ വണ്ടി എടുത്തോളാം എന്ന് പറഞ്ഞു… കുട്ടികൾ രണ്ടാളും ഒരുമിച്ച് വന്നോളും എന്ന് പറഞ്ഞുകൊണ്ട്, ദേവമ്മ യും അവരോടൊപ്പം വണ്ടിയിൽ കയറി..
“മോൻ വേഷം മാറുന്നുണ്ടോ..” “ഹേയ്… ഇതൊക്കെ മതി ലക്ഷ്മി ആന്റി…..” അവൻ അവരെ നോക്കി കണ്ണുറുക്കി.. “എങ്കിൽ നമ്മൾക്ക് ഇറങ്ങാം അല്ലേ….സമയം പോകുന്നു.” മേനോൻ തന്റെ വാച്ചിലേക്ക് നോക്കി. “കാർത്തു… മോളെ….” ലക്ഷ്മി അകത്തേക്ക് നോക്കി വിളിച്ചതും കാർത്തു ഇറങ്ങി വന്നു. സ്വർണ കസവു കര ഉള്ള സെറ്റുടുത്തു, മുടി നിറയെ മുല്ലപ്പൂ ചൂടി, നെറ്റിമേൽ സിന്ദൂരപൊട്ടും, പടർന്നു തുടങ്ങിയ കണ്മഷിയും.. കാതിലെ ജിമുക്കി കമ്മലും, സ്വർണ നൂലിനാൽ കോർത്ത മാലയും… ഒരു വേള ധരൻ അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു. കാർത്തു മുഖം ഉയർത്തി നോക്കിയതും ഇരു മിഴികളും ഒന്ന് കോർത്തു വലിച്ചു. മക്കളെ…. എന്നാൽ നിങ്ങൾ രണ്ടാളും കൂടി ഒരുമിച്ചു വന്നേക്കു കേട്ടോ..
ലക്ഷ്മി യുടെ ശബ്ദം കേട്ടതും ധരൻ തന്റെ മിഴികൾ പിൻവലിച്ചു. ഹ്മ്മ്… ശരി ലക്ഷ്മി അമ്മേ…. അവൻ തന്റെ കാറിലേക്ക് കയറിയതിന്റെ പിന്നാലെ കാർത്തു വും കയറി. ധരന്റെ സാമിപ്യത്താൽ അവൾക്ക് നെഞ്ചിടിപ്പ് ഏറി. ശ്വാസം പോലും വിടാൻ അവൾക്ക് പ്രയാസം തോന്നി. അവളിൽ നിന്നും ഉതിർന്നു വരുന്ന മുല്ലപ്പൂവിന്റെ സുഗന്ധത്താൽ ധരൻ സുഖം ഉള്ള ഒരു അനുഭൂതിയിൽ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യുക ആണ്. ഇടയ്ക്കു ഒന്ന് പാളി നോക്കിയപ്പോൾ കണ്ടു, മൂക്കിന്റെ തുമ്പിലും, കീഴ് ചുണ്ടിന്റെ ഇരു വശങ്ങളിലും ആയി മൊട്ടിട്ടു തുടങ്ങിയ വിയർപ്പ് തുള്ളികൾ. ഇടo കൈ നീട്ടി അത് ഒന്ന് തുടച്ചു മറ്റുവാൻ ആഗ്രഹം ഉണ്ടോ തനിക്ക്. അവൻ സ്വയം ഒരു ആത്മ പരിശോധന നടത്തി.
കൈ വിരലുകൾ കോർത്തും പിണച്ചും അഴിച്ചും അവൾ അങ്ങനെ ഇരിക്കുക ആണ്.. അവളുടെ മനസ് ഇവിടെ ഒന്നും അല്ലെന്ന് അവനു തോന്നി. കാർത്തിക… ധരന്റെ വിളിയോച്ച കേട്ടതും അവൾ ഞെട്ടി. സ്ഥലം എത്തി നീ ഇറങ്ങുന്നില്ലേ… അവൻ ചോദിച്ചതും, കാർത്തു ചുറ്റിനും നോക്കി.. അപ്പോഴേക്കും ദേവമ്മയും ലക്ഷ്മി ആന്റി കൂടി, കാറിന്റെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.. ലക്ഷ്മി ആന്റിയാണ് ഡോർ തുറന്നു അവളെ പിടിച്ചിറക്കിയത്.. എന്റെ കുട്ടി, ഇങ്ങനെ വിറയ്ക്കല്ലേ…. എവിടെയെങ്കിലും വീഴുംട്ടോ … അവളുടെ കൈത്തണ്ടയിൽ അല്പം ബലത്തിൽ പിടിച്ചുകൊണ്ടാണ് ലക്ഷ്മി ആന്റി മുന്നോട്ട് നടന്നത് രജിസ്റ്റർ ഓഫീസിലേക്ക് പ്രവേശിച്ചതും കാർത്തുവിന് തലകറങ്ങുന്നത് പോലെ തോന്നി..
അവിടെ കിടന്നിരുന്ന മേശമേൽ അവൾ അമർത്തിപ്പിടിച്ചു.. പെട്ടെന്നാണ് തന്റെ, ശരീരത്തിലേക്ക് എന്തോ അമരുന്നത് പോലെ അവൾക്ക് തോന്നിയത്.. ധരൻ ആയിരുന്നു.. അത്രമേൽ അവളോട് ചേർന്ന് നിൽക്കുക ആണ് അവൻ. എന്താ…. നിനക്ക് സുഖം ഇല്ലേ.. അവന്റെ ശബ്ദം കാതിൽ പതിഞ്ഞതും വിഷമത്തോടെ അവൾ ധരനെ നോക്കി. വെള്ളം വേണോ മോളെ… ദേവമ്മ വന്നു അവളെ പിടിച്ചു. വേണ്ട അമ്മേ… കുഴപ്പമില്ല.. അവൾ പിറു പിറുത്തു. ധരൻ ദേവ്… ആരോ ഒരാൾ വിളിക്കുന്ന കേട്ടതും കാർത്തു തിരിഞ്ഞു നോക്കി. വരൂ… അയാളുടെ പിന്നാലെ ധരന്റെ ഒപ്പം കാർത്തു വും നടന്നു..….തുടരും……